shabd-logo

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023

5 കണ്ടു 5
ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.

ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ നിന്ന്, നില്ക്കും മുമ്പേ എടുത്തുചാടിയ അർജ്ജുനൻ എന്നെക്കണ്ട് ഓടിയടുത്തു.

“കർണ്ണനെ വധിച്ചു. ഞാൻ കർണ്ണനെ വധിച്ചു ആഹ്ലാദത്തോടെ, എൻറ ആശ്ലേഷത്തിനായി കൈ രണ്ടും നീട്ടിക്കൊണ്ട് അയാൾ വന്നു. എന്റെ കൈകൾക്കുള്ളിൽ അവൻ ഒതുങ്ങിനിന്നപ്പോൾ ഞാൻ നെടുവീർപ്പിട്ടു, കണ്ണടച്ചു.

ആഹ്ലാദംകൊണ്ട് പരസ്പരം അഭിനന്ദിക്കുകയാണ് കൂടെ വന്നവർ.

അർജ്ജുനൻ വിളിച്ചു പറഞ്ഞു: “എവിടെ സംഗീതം. എവിടെ സുതരും
മാഗധരും? കർണ്ണൻ മരിച്ചു യുധിഷ്ഠിരൻ ആഘോഷത്തിൽ പങ്കെടുക്കാൻ ഓടി എത്തി.

ദൂരത്തെ കൗരവപ്പാളയത്തിൽ വിലാപഗീതങ്ങൾ ഉയരാൻ തുടങ്ങിയി രുന്നു. പാണ്ഡവരുടെ സ്തുതിപാഠകര പെട്ടെന്നുയർത്തിയ വാദ്യഘോഷ ത്തിൽ അത് അലിഞ്ഞില്ലാതെയായി.

താളമേളങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യുധിഷ്ഠിരൻ
ഓടിനടന്നു.

കർണ്ണൻ മരിച്ചു മാഗധരേ പാടുവിൻ സൂതപുത്രനെ വില്ലാളി വീരൻ, വിജയൻ, ഇന്ദ്രസമനായ അർജ്ജുനൻ വധിച്ചു. കണ്ഠമുണർന്നു പാടുവിൻ! തേർച്ചക്രം കുഴമണ്ണിൽ താഴ്ന്ന് കർണ്ണൻ നിസ്സഹായനായിത്തീർന്ന ഒരു കൊണ്ടു മാത്രമാണെന്ന് സന്ദർഭം കിട്ടിയത് ഇന്ദ്രാദിദേവകളുടെ അനുഗ്രഹം യുധിഷ്ഠിരൻ അർജുനനെ ഓർമിപ്പിച്ചു.

അവർ അന്ത്യം വിവരിക്കുകയായിരുന്നു. ചക്രം മാറി യുദ്ധം ചെയ്യാനുള്ള ഇട ചോദിച്ചുവത്രെ കർണ്ണൻ, ധർമ്മ യുദ്ധമുറയുടെ പേരിൽ.

അർജ്ജുനൻ പറഞ്ഞു: "ധർമ്മയുദ്ധം അത് ഭീഷ്മാചാര്യർ വീണതോടെ തീർന്നു. കുരുക്ഷേത്രത്തിൽ അഭിമന്യുവിനോട് എന്തു മുറയാണു കാണിച്ച തെന്നു ഞാൻ ചോദിച്ചു.

യുധിഷ്ഠിരൻ തേരിലേക്കു നീങ്ങുമ്പോൾ പറഞ്ഞു: “സൂതപുത്രന്റെ ജഡം തേരിൽക്കണ്ട് ഞാനൊന്നാശ്വസിക്കട്ടെ. തേരുവിടൂ' ഞാൻ തനിയെ കർണ്ണന്റെ ശവം കാണാൻ കുതിക്കുന്ന യുധിഷ്ഠിരൻ തേര് അകലുന്നതു നോക്കിക്കൊണ്ടു നിന്നു.

നീക്കം ചെയ്യാതെ കിടക്കുന്ന ശവങ്ങളുടെ രൂക്ഷഗന്ധം വായുവിൽ കനത്തുനിന്നു. പകലും കുറുനരികളുടെ ഓരിവിളി നിർബാധം തുടർന്നു. കെടാത്ത ശ്മശാനത്തീയിലൂടെ ഹിരണ്വതിയിൽനിന്നുള്ള കാറ്റു കയറിവരു മ്പോൾ ചൂടിന്റെ അലകൾ പടർന്നു.

അവശേഷിച്ച സൈന്യവുംകൊണ്ട് ശല്യൻ യുദ്ധം തുടർന്നത് ക്ഷത്രിയ ധർമ്മം പാലിക്കാൻ മാത്രമായിരുന്നു. വിജയം പ്രതീക്ഷിച്ചിട്ടല്ല. ശകുനിയാ യിരുന്നു അയാൾക്കു പ്രധാന പിൻബലം. കർണ്ണന്റെ മരണത്തോടെ ഹതാശ നായ അശ്വത്ഥാമാവ് മുൻനിരയിലേക്കു വന്നില്ല.

പാണ്ഡവപക്ഷത്തു മുമ്പില്ലാത്ത ആവേശം ഉണർന്നു. ആണയിട്ടപോലെ, സഹദേവൻ കൈകൊണ്ടുതന്നെ ശകുനി മരിച്ചു. സഹദേവന്റെ യുവത്വ ത്തിനും പൗരുഷത്തിനും മുമ്പിൽ ശകുനി നിസ്സാരനായ ഒരു ശത്രുവായിരുന്നു. കർണ്ണൻ മരിച്ചപ്പോൾ പെട്ടെന്ന് അതിശക്തനായി മാറിയപോലെ തോന്നി യുധിഷ്ഠിരൻ. ഒരു മഹാരഥിയെ വധിക്കാനുള്ള ആഗ്രഹംകൊണ്ടാവണം, നകു ലനെ മാറ്റി യുധിഷ്ഠിരൻ തന്നെ ശല്യനെ നേരിട്ടു. വിജയഗാഥകൾക്കുവേണ്ടി ഒരു യുദ്ധവും യുധിഷ്ഠിരനുണ്ടായിട്ടില്ല. ഇടംതേരിൽനിന്നു ശല്യന്റെ സാര ഥിയേയും കുതിരയേയും വീഴ്ത്തി, സഹായിച്ചുവെന്ന് യുധിഷ്ഠിരനു തോന്നാ ത്തവിധം, ഞാൻ പിന്നിലേക്കു മാറിക്കൊടുത്തു.

എന്റെ പ്രധാന ശത്രു അപ്പോഴും അകലെയാണ്. ഞാൻ അന്വേഷിച്ചിരുന്നത് ദുര്യോധനനെയാണ്. അവസാനശ്രമമായി, ഓടിപ്പോകുന്നവരെ കുട്ടിച്ചേർത്ത് ഒരു സൈന്യമൊരു ക്കാൻ അയാൾ ശ്രമിക്കുകയാവും. വിശോകൻ ഊഹിക്കുന്നത് അതായിരുന്നു. അതുപോലെതന്നെ സംഭവിച്ചു. ശല്യൻ വീണ് അധികം കഴിയും മുമ്പ് അവ ശേഷിച്ച ചെറിയ സൈന്യവും കൊണ്ടു ദുര്യോധനൻ വന്നു. ധൃതരാഷ്ട്രനെ യുദ്ധ പുരോഗതി അറിയിച്ചു കൂടെ നിന്നിരുന്ന സഞ്ചയൻ കൂടി ആകുട്ടത്തിലുണ്ടെന്ന് അറിഞ്ഞപ്പോൾ ആ സൈന്യത്തിന്റെ ശക്തി ഊഹിക്കാവുന്ന തേയുള്ളു. കുറച്ചു സമയം മാത്രം ചെറുത്തുനിന്ന ദുര്യോധനൻ യുദ്ധം അവ സാനിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഞങ്ങളുടെ സൈനികർ ആർത്തുവിളിച്ചു. അവസാനം പാണ്ഡവർ ജയിച്ചിരിക്കുന്നു.

നദിക്കപ്പുറത്ത് തീക്കാലക്കാരുക്കിയ അന്തപുരത്തിൽ നിന്ന് കളെ തോണികളിൽ ഹസ്തിനപുരത്തിലേക്കെത്തിക്കാൻ യുയുത്സുവിനെ യാണ് യുധിഷ്ഠിരൻ ഏല്പിച്ചത്. ധൃതരാഷ്ട്രർക്ക് പിറന്ന ഈ ദാസപുത്രൻ യുദ്ധം തുടങ്ങുമെന്നായപ്പോൾ യുധിഷ്ഠിരന്റെ പരിജനത്തിലൊരാളായി വന്നു ചേർന്നതാണ്.

ആഘോഷത്തിൽ പങ്കെടുക്കണമെന്ന് എനിക്കു തോന്നിയില്ല. ഭീമൻ യുദ്ധം അവസാനിച്ചിട്ടില്ല. ധൃതരാഷ്ട്രരുടെ മക്കളിൽ ഒരാളിനിയും ശേഷിച്ചി ട്ടുണ്ട്. ഹസ്തിനപുരത്തിലില്ല. ദുര്യോധനൻ എന്ന് അയാളെ അന്വേഷിച്ചു പോയ സൈനികരും ചാരന്മാരും അറിയിച്ചു.

കൂടാരങ്ങളിലും പാളയങ്ങളിലും മദ്യകുംഭങ്ങൾ തുറന്നു. ആഘോഷം നുര ഞ്ഞുപൊന്തി.

ഏകനായിരിക്കുന്ന എന്നെ നോക്കി വിശോകൻ പറഞ്ഞു: “അധിക മൊന്നും ദൂരത്തു പോകാനിടയില്ല. തേരും കുതിരകളുമില്ലാതെ ഓടിപ്പോകുന്ന താണ് അവസാനം കണ്ടത്.

എനിക്കു വിശേഷിച്ചൊന്നും വേണ്ടതില്ല. ആഘോഷത്തിൽ പങ്കുചേരാൻ അയാൾക്ക് ഞാനനുവാദം കൊടുത്തു.

വിശോകൻ പോയത് ആഘോഷത്തിനായിരുന്നില്ല. എന്നു തിരിച്ചു വന്നപ്പോൾ മനസ്സിലായി. കൂടെ രണ്ടു വേടന്മാർ. അതിലൊരാളെ എനിക്കു മുഖപരി

ചയമുണ്ട്. നദീതീരത്തിൽ വേട്ടയാടിക്കിട്ടിയ മാംസവുംകൊണ്ട് അയാൾ മുമ്പി വിടെ വന്നതു കണ്ടിട്ടുണ്ട്. ഒരു മദ്ധ്യവയസ്കൻ. പിന്നെ മകനെന്നു തോന്നിയ ഒരു യുവാവും. നദീതീരത്തു നായാടുമ്പോൾ അവർ കയത്തിനരികെ മൂന്നുപേർ നിന്നു സംസാരിക്കുന്നതു കണ്ടു. ഒരാൾ ആയുധധാരിയാണെങ്കിലും ബ്രാഹ്മണ നാണ്. ആകൃതി വിവരിച്ചപ്പോൾ അശ്വത്ഥാമാവ്. മറ്റു രണ്ടു പേർ കൃപരും കൃതവർമ്മാവുമാണെന്നു വ്യക്തമായി. വിശോകൻ അവരെ മാറ്റി നിർത്തി പിന്നെയും എന്തൊക്കെയോ ചോദ്യം ചെയ്തു. പിന്നീട് എന്റെ അനുവാദത്തോടെ നൂറു നിഷ്കങ്ങൾ സമ്മാനം

കൊടുത്ത് അവരെ പറഞ്ഞയച്ചു. മൂന്നു പേർ കയത്തിനു സമീപം നിന്ന് സംസാരിച്ചത് ഒരത്ഭുതമല്ല.

തന്നെ. നാലാമൻ ഒളിച്ചി കാണാത്ത ഒരാളോട് സംസാരിച്ചിരുന്നത് അത്ഭുതം രിക്കുന്ന ദുര്യോധനനല്ലെങ്കിൽ മറ്റാര്? ശത്രുവിന്റെ മാളം വ്യക്തമായി എന്നു വിശോകൻ അറിയിച്ചു.

ആഘോഷങ്ങളിൽ എന്നെ കാണാതെ തിരഞ്ഞു വന്ന അർജ്ജുനനോട് ഞാൻ പറഞ്ഞു: “ഒരാൾ ബാക്കിയുണ്ട്. അതു തീർന്നിട്ട് ഞാൻ ആഘോഷിക്കും.

മദ്യലഹരിയും വിജയമദവുമായി കയറിനിന്ന കൃഷ്ടദ്യുമ്നൻ എന്നെ സ്നേഹത്തോടെ വലിച്ചെഴുന്നേല്പിച്ചു. “ദുര്യോധനൻ രാജ്യം വിട്ടിട്ടില്ല. അയാൾ നദീതടത്തിൽ ഒരു കയത്തി

അടുത്ത ഒളിച്ചിരിക്കുന്നു. അതു കേട്ട ഉടനെ ഭാവം മാറി ധൃഷ്ടദ്യുമ്നൻ പുറത്തേക്കോടി. എല്ലാ വരും വന്നു. കൃഷ്ണനും യുധിഷ്ഠിരനും സാത്യകിയും കൂടി കയറിയ തേര് അർജ്ജുനൻ ഓടിച്ചു. എന്റെ തേരിൽ നകുലസഹദേവന്മാർ കയറി. ഞാൻ തന്നെ കടിഞ്ഞാൺ പിടിച്ച്, വഴി കാണിക്കാൻ ചെറിയ തേരിൽ വിശോകനെ മൂന്നിൽ വിട്ടു.

ദ്വൈപായനമെന്നു വിളിക്കാറുള്ള കയം ശാന്തമാണ്. അഗാധവുമാണ്. അവിയൊന്നും ആരെയും കണ്ടില്ല. താണുകിടക്കുന്ന ആറ്റുവഞ്ചികൾ ക്കിടയിൽ, നദീമുഖത്ത് ഗുഹയുണ്ട്. അതിലൊന്നിലായിരിക്കും ദുര്യോധനൻ എന്നു വിശോകൻ പറഞ്ഞു.

ശകാരവാക്കുകളെറിഞ്ഞ് മാനം കെടുത്തി പുറത്തിറക്കണമെന്ന് യുധിഷ്ഠിരൻ തന്ത്രം നിശ്ചയിച്ചു. യുധിഷ്ടിരനും പാണ്ഡവരുമാണ്, ദുര്യോധനാ മറുപടി ഒന്നുമില്ല.

"ഒളിച്ചിരിക്കുകയാണോ ഭീരും കുലദ്രോഹി പുറത്തുവന്ന് ക്ഷത്രിയരെ പ്പോലെ യുദ്ധം ചെയ്ത് ഒന്നുകിൽ ജയിച്ചു വീരനാവ് അല്ലെങ്കിൽ അവസാ നത്തെ ഉറക്കം ഉറങ്ങ്.

ഗംഗയിൽ നിന്നു തേട്ടിയൊഴുകി കയത്തിൽ വട്ടം ചുറ്റുന്ന പ്രവാഹത്തിന്റെ അടക്കിയ സ്വരം പതുക്കെ കേട്ടു. പിന്നെ ദുര്യോധനന്റെ ശബ്ദം
തന്നെ

“എനിക്ക് രാജ്യം വേണ്ട. എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും മരിച്ച ഈ വിധവകളുടെ രാജ്യം എനിക്കെന്തിന്? ഞാൻ മാന്തോലുടുത്ത് വനത്തിൽ പോയി തപസ്സ് ചെയ്ത് ഇനിയുള്ള കാലം കഴിക്കാൻ നിശ്ചയിച്ചു. എന്നെ
വെറുതെ വിട്ടേക്കു യുധിഷ്ഠിരൻ വിളിച്ചു പറഞ്ഞു:

“നിന്നെ തോല്പിക്കാതെ ഞാൻ രാജ്യം ഏറെറടുക്കുന്നില്ല. നീചാ, ആണു ങ്ങളെപ്പോലെ പുറത്തു വന്നു യുദ്ധം ചെയ്യ

“യുദ്ധം ചെയ്തു ക്ഷീണിച്ച് ആയുധം കൂടിയില്ലാതിരിക്കുന്ന എന്നെ വെല്ലു വിളിക്കുന്നതായിരിക്കും ആണത്തം' ദുര്യോധനന്റെ വാക്കുകൾ കേട്ടപ്പോൾ യുധിഷ്ഠിരന് കോപാവേശം കൂടി.

അദ്ദേഹം അട്ടഹസിച്ചു.

“പുറത്തു വാ ധൈര്യമുണ്ടെങ്കിൽ പുരുഷനാണെങ്കിൽ ഞങ്ങളിലാരോടു വേണമെങ്കിൽ ഒറ്റയ്ക്കു യുദ്ധം ചെയ്യാം. നിശ്ചയിക്കുന്ന ആയുധം. ജയിച്ചാൽ നീതന്നെ രാജാവ്

ആവേശം കൊണ്ടു പറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണൻ
നടുങ്ങി. ഞാൻ അസ്വസ്ഥത പുറത്തു കാട്ടിയില്ല. അർജ്ജുനൻ എന്നതാ യുധിഷ്ഠിരനെ ചൂണ്ടി പറയാൻ ആരംഭിച്ചിട്ട് പിന്നെ നിയന്ത്രിച്ചു. ആറുവഞ്ചികൾ ഇളകി. പൊന്തക്കാടിലൂടെ ദുര്യോധനൻ നുഴഞ്ഞു കയറിവന്നു. ചളിപുരണ്ട ശരീരത്തിൽ മുറിപ്പാടുകൾ, ആയുധമില്ലെന്നു പ

ഞ്ഞതു വെറുതെയായിരുന്നു. കൈപ്പിടിയിൽ, എപ്പോഴും അയാളെ വിട്ടുപിരി
യാത്ത സ്വർണ്ണം കെട്ടിച്ച ഗദയുണ്ട്. ദുര്യോധനൻ പറഞ്ഞു: 'വ്യവസ്ഥ സ്വീകരിച്ചിരിക്കുന്നു. കൃഷ്ണന് ക്ഷോഭം അടക്കാൻ കഴിഞ്ഞില്ല. "എന്തു വിഡ്ഢിത്തമാണു പറഞ്ഞത്. ഇഷ്ടമുള്ള ആളെ തോല്പിച്ചാൽ

രാജ്യം താങ്കളെ പോരിനു വിളിച്ചാലോ? നകുലസഹദേവന്മാരെയോ അർജ്ജുനനെയോ ഗദായുദ്ധത്തിനു വിളിച്ചാലോ?' എന്നിട്ടു നിരാശയോടെ പറഞ്ഞു: “ഭീമൻ കൂടി അയാൾക്ക് കിടനില്ക്കുമോ എന്നാണു സംശയം.

താൻ ഒരു ദുർബ്ബലനിമിഷത്തിൽ അഹങ്കാരം കൊണ്ടു പറഞ്ഞ വാക്കുകൾ
പിൻവലിക്കാനാവാതെ യുധിഷ്ഠിരൻ കുഴങ്ങി.

കൃഷ്ണൻ പിന്നെയും പിറുപിറുത്തു:

"എന്നും കാട്ടിൽ കഴിയണമെന്നായിരിക്കും കുന്തിയുടെ മക്കളുടെ വിധി.

ഞാൻ ദുര്യോധനന്റെ മുമ്പിലേക്കു ചെന്നു.

"പ്രമാണകോടി മുതൽക്കുള്ള പല കടങ്ങളും നമ്മൾ തമ്മിൽ വീട്ടാനുണ്ട്.

ധൃതരാഷ്ട്രന്റെ മക്കളെ മുഴുവൻ കൊല്ലുമെന്ന ശപഥത്തിൽ നീ ഒരാളേബാക്കിയുള്ളു. ' ദുര്യോധനന്റെയും എന്റെയും കണ്ണുകൾ ഇടഞ്ഞുനിന്നു. മല്ലയുദ്ധ

ത്തിൽ ആദ്യം കോർത്ത മുഷ്ടികൾ പിൻമാറാത്തപോലെ. നേരിട്ടുള്ള യുദ്ധത്തിൽ എന്നെ ജയിക്കാൻ ഒരു മനുഷ്യൻ ഇനി പിറ ക്കണം. ദുര്യോധനൻ അഹങ്കാരത്തോടെ പറഞ്ഞു. “മഴയില്ലാത്ത മേഘം
പോലെ വെറുതെ നിന്ന് അലാണ്ട വ്യകോദരാ. ദ്വൈപായന ഹദത്തിലും കാഴ്ചക്കാരെത്തി. അവർ ഇരു ചേരിയിലെ ന്നോണം സ്ഥലം പിടിച്ചു.

കേൾവിക്കാരുണ്ടെന്നു കണ്ടപ്പോൾ ദുര്യോധനന്റെ സ്വരമുയർന്നു: "ശരി യാണ്, ചൂതിൽ തോല്പിച്ചു. കാട്ടിലും പരഗൃഹത്തിലും ദാസ്യത്തിനുമയച്ചു. കോമാളിവേഷവും കെട്ടിച്ചു. എനിക്ക് നിങ്ങളേക്കാൾ ശക്തി ഉണ്ടായിരുന്നതു കൊണ്ട് തന്നെ. നാശവും നഷ്ടവും ഇരുകൂട്ടർക്കും തുല്യം. എല്ലാ ശക്തിയു മെടുത്ത് യുദ്ധം ചെയ്യ്. ദേവകൾക്കുകൂടി കാണാൻ പറ്റിയ ദ്വന്ദ്വയുദ്ധം തരു ന്നുണ്ട് ഞാൻ.'

അപ്പോൾത്തന്നെ ആരംഭിക്കേണ്ടതായിരുന്നു യുദ്ധം. നദീതടത്തിൽ കുതി ച്ചെത്തിയ തേരിൽനിന്നിറങ്ങിയ ആളെ നോക്കി ദുര്യോധനൻ സംശയിച്ചു. പിന്നെ അയാളുടെ മുഖത്ത് സ്വാഗതഭാവം തെളിഞ്ഞു. ബലരാമൻ നടന്നടു കൃഷ്ണാ ഗീകരിച്ചു. "നല്ല സമയത്തുതന്നെ വന്നു. ശിഷ്യന്മാരല്ലേ രണ്ടുപേരും.

അദ്ദേഹം മധ്യസ്ഥനായി. തീർത്ഥക്കരയിലേക്ക് അദ്ദേഹം യുദ്ധരംഗം മാറാൻ നിർദ്ദേശിച്ചു. ബലരാമന്റെ ഇടപെടൽ എനിക്കിഷ്ടമായില്ല. ജീവനു വേണ്ടിയും രാജ്യത്തിനുവേണ്ടിയുമാണ് എനിക്കിയുദ്ധം. അവസാനത്തെ യുദ്ധം. ബലരാമൻ നിയമങ്ങൾ പറയുമ്പോഴും അതിരുകൾ നിർണ്ണയിക്കു മ്പോഴും എനിക്കു തോന്നി: രാജാവ് പൊൻപേടകം വച്ചതു നോക്കി, കാഴ്ച ക്കാരുടെ വിനോദത്തിനായി ഇറങ്ങുകയാണ് ശിഷ്യന്മാർ എന്നദ്ദേഹം കരു തുകയാണോ?

ശരീരമാകെ ചുരുക്കി അകം വളഞ്ഞുനിന്ന് ദുര്യോധനൻ പിന്നെ നീണ്ടു നിവർന്നു. എനിക്കു മുമ്പാകെ ശത്രു അരക്കെകൂടി ഉയർന്നു എന്നു തോന്നി. ആദ്യത്തെ ഗദാഘാതം തടുത്തപ്പോൾ അയാളുടെ ഗദയ്ക്ക് കനം കുറവാ ണെന്നു തോന്നി. അയാളുടെ വേഗം വർദ്ധിപ്പിച്ചേക്കും. പിൻവാങ്ങിയും ചാടിക്കയറിയും ചുറ്റിയും പഴുതുകൾ കാണാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പിൻവാങ്ങുമ്പോൾ മുഖം തിരിക്കാതടിച്ച ഒരടി അയാളുടെ ചുമലിലേററു. അയാൾ ഗർജ്ജിച്ചുകൊണ്ടുവന്ന് ഇടവും വലവും ചുവടുമാറി വീശിയടിച്ചതി നിടയ്ക്ക് പലപ്പോഴും ഞാൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. നിലകൾ അയാൾ പൊടുന്നനെ മാറ്റിക്കൊണ്ടിരുന്നു. അയാൾ വാമമണ്ഡലത്തിൽ സഞ്ചരിച്ചപ്പോൾ ഞാൻ ദക്ഷിണമണ്ഡലത്തിൽ നിന്നു തടുത്തു. ഇടം ചുമലിൽ എനിക്ക് ഒരടിയേററു.

ഗദകൾ കൂട്ടിയടിക്കുമ്പോഴത്തെ തീപ്പൊരികൾ ചിതറി. അയാൾ കൗശ ലവും കരവേഗവും കൊണ്ട് എന്നെ അമ്പരപ്പിച്ചു. ശിരസ്സിലടിച്ച് ഒരടി ഞാൻ 'തടഞ്ഞെങ്കിലും സ്വന്തം ഗദ നെറ്റിയിലടിച്ചു. തളരുകയാണ് എന്ന് ഞാൻ ഭയന്നു. സ്വയം ശകാരിച്ചു. എവിടെ മഹാബലൻ? ബകനെ, ഹിഡിംബനെ, ജരാസന്ധനെ, കീചകനെ എല്ലാം കൊന്ന ഭീമൻ ഇതാണ് ഞാൻ കാത്തി രുന്ന ശത്രു. എന്നെ കരുത്തനാക്കി വളർത്തിയ ശത്രു. ഓരോ അടിയിലും ശത്രു വിന്റെ പാതകം ഞാനോർമ്മിച്ചപ്പോൾ എന്റെ കൈത്തണ്ടയുടെ വേരു കളിൽ, അസ്ഥികളിൽ, ഞരമ്പുകളിൽ കാട്ടുകുതിരകളുടെ കരുത്ത് കുതിച്ചു ചാടി.

ഉയർന്ന കൈ താഴുംമുമ്പേ ഗതിമാറ്റി വലംതിരിഞ്ഞടിച്ചപ്പോൾ എന്റെ എല്ലാ ശക്തിയും അതിന്റെ പിന്നിലുണ്ടായിരുന്നു. വാരിയെല്ലിൽ ക ത്തിനു താഴെ വീണ അടിയേറ്റ് എല്ലുകൾ തകരുന്നത് എന്റെ കൈത്തണ്ട
യിലറിഞ്ഞു. ദുര്യോധനൻ വീണു. എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന ദുര്യോധനന്റെ മുന്നിൽ നിന്നു ഞാൻ

പറഞ്ഞു: “ഒരിക്കൽക്കൂടി പരിഹസിക്കാം. ഒരു ചിരിക്കുകൂടി സമയമുണ്ട്. ഞാൻ കിതയ്ക്കുന്നുണ്ട്.

യുധിഷ്ഠിരൻ പറയുന്നതു കേട്ടു "ഭീമസേനാ നിർത്തു, നീ ജയിച്ചു.

പുരുഷലക്ഷണമൊത്ത ദുര്യോധനന്റെ തുട, തസദസ്സിൽ പുടവ നീക്കി, പാഞ്ചാലിയെ നോക്കി താളം പിടിച്ചു കാണിച്ച് തുട

ഗദ വീണ്ടും ഉയർന്നു താണു. "അരുത്, അധർമ്മം
പല ശബ്ദങ്ങൾ. എന്തോ പറയാനാഞ്ഞ ദുര്യോധനന്റെ തല നിലം തൊട്ടു. മരിച്ചിട്ടില്ല. കണ്ണുകളിൽ ഒന്നുകൂടി നോക്കി. ഞാൻ കാത്തു നില്ക്കു ന്നവരുടെ സമീപത്തേക്കു നടന്നു. ക്ഷീണിതനായിരുന്നു. ഒരു ദ്വന്ദ്വയുദ്ധവും എന്നെ ഇത്ര തളർത്തിയിട്ടില്ല.

എല്ലാ ശക്തിയും എന്നിൽനിന്നു പുറത്തേക്കൊഴുകിപ്പോയിരിക്കുന്നു എന്നു തോന്നി.

ബലരാമൻ പറയുന്നു: "അധർമ്മം

യുധിഷ്ഠിരൻ പറയുന്നു: "വീണശേഷം തുടയ്ക്കടിച്ചതു ശരിയായില്ല. അധർമ്മമായി. '

യുധിഷ്ഠിരനനോടു ഞാൻ പറഞ്ഞു: “കൊല്ലാനാണ് എന്റെ പ്രതിജ്ഞ. പ്രതിജ്ഞ നിറവേറാത്ത ക്ഷത്രിയൻ അധാർമ്മികൻ. അവനു നരകം. എന്നെ പഠിപ്പിച്ചതു ജ്യേഷ്ഠനാണ്. തലതല്ലിയുടച്ചു തീർക്കാൻ പോകുന്നു. തടയാ നാരെങ്കിലുമുണ്ടെങ്കിൽ തടയാം.'

ബലരാമനെ ഞാൻ നോക്കി. അദ്ദേഹം എഴുന്നേല്ക്കുമെന്നു തോന്നി.

ധൃഷ്ടദ്യുമ്നനും സാത്യകിയും കൃഷ്ണനും ചേർന്ന് അദ്ദേഹത്തെ ആശ്വസി പ്പിക്കുന്നതു കണ്ടു. ഗദ ഞാൻ വലിച്ചെറിഞ്ഞു. അതിന്റെ ആവശ്യം തീർന്നിരിക്കുന്നു എന്റെ യുദ്ധം കഴിഞ്ഞു.

വിശോകൻ കാത്തുനില്ക്കുകയായിരുന്നു.

ധർമ്മാധർമ്മങ്ങളെപ്പറ്റി എനിക്കിനിയും മനസ്സിലാകുന്നില്ല. ശത്രു ഞാനാ ണെന്ന ഭാവത്തിൽ ജയിച്ചെത്തിയ എന്റെ നേർക്കു വന്ന കീറുന്ന കണ്ണുകൾ. കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ തേർത്തട്ടിൽ വെറുതെ നോക്കി. ഞാൻ വലി റിഞ്ഞ മയന്റെ സമ്മാനമായ ഗദ കിടക്കുന്നതു കണ്ട് വിശോകനെ നോക്കി.

വിശോകൻ പറഞ്ഞു:

“ഗദ നല്ലതാണ്. കളഞ്ഞില്ല. ഗദയ്ക്ക് ധർമ്മാധർമ്മങ്ങളറിയില്ല.' അലകൾ ഉണർന്നു കഴിഞ്ഞിട്ടില്ലാത്ത മഹാപ്രവാഹത്തിൽ നോക്കി ക്കൊണ്ട് ഞാൻ നിന്നു. കാറ്റുറങ്ങുന്ന രാത്രി.

വിജയം ആഘോഷിക്കാൻ കുരുക്ഷേത്രത്തിനു പുറത്തെങ്ങോ പോയിരി ക്കുകയായിരുന്നു കൃഷ്ണനും സഹോദരന്മാരും. സാത്യകിയും അവരുടെ കുടെയുണ്ട്. ഞാനൊഴിഞ്ഞുമാറി. നീണ്ട ഒരുറക്കം ആഘോഷിക്കണമാദ്യം എന്നു കരുതി കൃഷ്ടദ്യുമ്നനും അവരുടെ സംഘത്തിൽ ചേർന്നില്ല. ഞങ്ങൾ രണ്ടുവഴിക്ക് പിരിഞ്ഞു.

ഈ നദിയുടെ തീരത്തിൽ ഇരുണ്ട സന്ധ്യകളിൽ പ്രാർത്ഥിച്ചു നിന്ന ബാല്യം ഞാനോർത്തു. വായുദേവന്റെ സന്ദേശം കാത്തുനിന്ന പുഴക്കടവു കൾ. മഹാബലനാവാൻ പ്രാർത്ഥിച്ച ആ ബാലനെ ഞാനോർമ്മിച്ചു. കാല ത്തിന്റെ അകലങ്ങളിൽ കളിച്ചുപുളച്ചു നടക്കുന്ന ആ വൃകോദരനെ എനിക്ക് ഇപ്പോഴും കാണാം.

അവൻ വളർന്നു മഹാബലനായി. അവനൊരു യുദ്ധം ജയിച്ചിരിക്കുന്നു. എന്റെ അവസാനത്തെ ശത്രു അന്ത്യശ്വാസം വലിച്ച് സമന്തപഞ്ചക ത്തിലെ മണ്ണിൽ കിടക്കുകയാണിപ്പോൾ. ശപഥങ്ങളെല്ലാം നിറവേറ്റിയ ക്ഷത്രി യനാണ് ഞാൻ.

മഹാബലനായ ഭീമൻ. കാട്ടിലും രാജാങ്കണങ്ങളിലും അവസാനം ഈ കുരു ക്ഷേത്രത്തിലും ഞാൻ യുദ്ധം ചെയ്തു കീഴടക്കി. കൊന്നു. വെറും മനുഷ്യ നായ എന്റെ മാത്രം കരുത്തല്ല എന്നെ മഹാബലനാക്കിയത്. എന്റെ ഗർജ്ജ നത്തിൽ ആരോ ഇരമ്പം കൂട്ടിയിരുന്നു. എന്റെ കൈകൾ തളരുമ്പോൾ കരുത്ത് ഒഴുക്കിയിരുന്നു. ഞാൻ വിജയത്തിന്റെ ഈ വിനാഴികകളിൽ അഹ
ഇരിക്കുന്നില്ല. ശിരസ്സു കുനിക്ക
കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട്, മേഘങ്ങൾക്കു മുകളിൽ വേട്ടയാടുന്ന ദേവാ, എന്റെ പിതൃദേവാ, ഞാനിന്നു നന്ദി പറയുന്നു. അവിടുത്തെ കാലടി
കന്നോർത് 1 പാറക്കെട്ടിൽ ശിരസ്സർത്തുന്നു. പ്രാർത്ഥനയ്ക്കുശേഷം മനസ്സു തെളിഞ്ഞപോലെ തോന്നി. ഒഴിഞ്ഞ പട
പാളയത്തിലേക്കു തിരിച്ചുപോകാൻ തോന്നിയില്ല. ഇരുട്ടിൽ ഉറങ്ങുന്ന കുടീര ങ്ങൾ. സ്തുതിഗീതങ്ങളും പാണിവാദ്യങ്ങളും നിന്ന പാളയം. എവിടെയോ എന്റെ സഹോദരന്മാർ മാത്രം ഒരാഘോഷം നടത്തുന്നു.

ഞാൻ പുഴക്കടവിൽത്തന്നെ ഇരുന്നു.

മൈത്രമുഹൂർത്തം കഴിഞ്ഞു. പിന്നെ ശുക്രനുദിച്ചു. ഉദയഗിരിയുടെ മദ കുംഭം തകർന്നൊഴുകിയ ചോരപ്പാടുകൾ തെളിഞ്ഞു. അപ്പോൾ ഞാൻ മടക്ക
യാത്ര തുടർന്നു. ദൃഷദ് വതീനദി ചേരുന്നയിടത്തെത്തിയപ്പോൾ ശ്മശാനഖണ്ഡത്തിൽ നിന്ന് ഉയരുന്ന പുകപടലങ്ങൾ കണ്ടു.

ഒഴിഞ്ഞ കുരുക്ഷേത്രത്തിൽ നിന്ന് അപ്രതീക്ഷിതമായാണ് വിലാപം കേട്ടത്. ഉദയമുഹൂർത്തത്തിൽ കൈശികരാഗത്തിനു പകരം കൂട്ടനിലവിളി
ഞാൻ നടുങ്ങി.

ഓടിയടുത്ത വിശോകൻ കരച്ചിലിന്നിടയിൽ പറഞ്ഞു: “രാത്രിയിൽ അശ്വ ത്ഥാമാവും കൂട്ടരും പാളയത്തിനു തീ കൊളുത്തി.

നകുല സഹദേവന്മാർ ഓടിയെത്തി. . ഉറങ്ങിക്കിടന്നവരെ മുഴുവൻ വെട്ടിക്കൊന്നു. ഓടി രക്ഷപ്പെടാൻ കൂടി

ആർക്കും കഴിഞ്ഞില്ല.'

ശ്മശാനഖണ്ഡത്തിലെ പുകയായി ദൂരെനിന്ന് എനിക്കുതോന്നിയത്

ശിബിരങ്ങൾ കത്തിയമരുന്നതായിരുന്നു. ഒരു ചോദ്യം നാവിൻ തുമ്പിൽ തണുത്തുറഞ്ഞു ജീവൻ കിട്ടാതെ നിന്നു.

ആരൊക്കെ? ആരൊക്കെ?

ഉറക്കം ആഘോഷിക്കാൻ കിടന്ന ധൃഷ്ടദ്യുമൻ, പാഞ്ചാലീ പുത്രരായ പ്രതിവിന്ധ്യൻ, സുതസോമൻ, ശ്രുതകീർത്തി, ശതാനികൻ, ശ്രുതകർമ്മാവ്,

അവരുടെ കൂടെ ഉറങ്ങിയ സർവ്വദൻ. അശ്വത്ഥാമാവ് വെട്ടിക്കൊന്നു.... അവനു പിന്തുണയായി നിന്നു കൃപരും കൃതവർമ്മാവും. ഓടി രക്ഷപ്പെടാ

തിരിക്കാൻ കൃപരും കൃതവർമ്മാവും കാവൽ നിന്നു രക്ഷപ്പെടാൻ നോക്കിയ സൈനികരെയും ദാസരെയും വെട്ടിക്കൊല്ലാൻ അവർ സഹായിച്ചു.

പടപ്പാളയത്തിൽ ഇപ്പോഴും ചോര കട്ടപിടിക്കാതെ ഒഴുകിനടക്കുന്നു. ഭീകര തയെപ്പറ്റി വിവരിക്കുന്ന ഒരു സൂതൻ പറഞ്ഞു: “കണ്ടാലേ ഈ നരാധമരുടെ കൊടുമ വിശ്വസിക്കൂ, എനിക്കു കാണണ്ട.
മരിക്കുംമുമ്പേ പടയില്ലാത്ത പടനായകനായി അശ്വത്ഥാമാവിനെ ദുര്യോ
ധനൻ വാഴിച്ചതു കേട്ടപ്പോൾ ചിരിച്ചവരായിരുന്നു ഞങ്ങൾ. മരിച്ചവരുടെ കൂട്ട ത്തിൽ

കാളരാത്രിയുടെ വർണ്ണന പിന്നെയും ചുറ്റും നിന്നു കേട്ടു. അശ്വത്ഥാമാവു വെട്ടിക്കൊന്നത് രുദ്രൻ പ്രസാദിച്ചു നൽകിയ വിരല്ഗം കൊണ്ടാണ്.

ശിബിരത്തിനു മമ്പിൽ രുദ്രൻ പ്രത്യക്ഷമായി!

ഞങ്ങളുടെ മക്കൾ അന്നു സന്ധ്യയ്ക്കും പ്രാർത്ഥിച്ചപ്പോൾ ശൈശവ ത്തിൽ കേട്ട ഉപദേശമനുസരിച്ചു നമിച്ച നാലു ദേവതകളിൽ രുദ്രനും ഉണ്ടാ യിരിക്കും. അവരുടെ കഴുത്തിൽ രുദ്രന്റെ വീരഖഡ്ഗം തന്നെ. മതി, വിവരണങ്ങൾ കേട്ടതു മതി. എനിക്കു മനസ്സിലാവുന്നില്ല. പലതും.

പക്ഷേ, ഉദകക്രിയ ചെയ്യാൻ എന്റെ മക്കൾ, പാണ്ഡവരുടെ മക്കൾ, ജീവിച്ചി

രിപ്പില്ല എന്നതു മാത്രം എനിക്കു മനസ്സിലാവുന്നു... എനിക്കു മനസ്സിലാവുന്നു.

ശത്രു മരിച്ചിട്ടില്ല, എന്നും.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക