shabd-logo

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023

0 കണ്ടു 0
മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.

കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പണിയെടുത്തു. കാടു നഗരമായി മാറുകയായിരുന്നു. ആർക്കും വേണ്ടാതെ കാടായിക്കിടന്ന ഖാണ്ഡ വപ്രസ്ഥം. ഇതു ഞങ്ങൾക്കു വിഹിതമായി തന്ന് ഇങ്ങോട്ടയച്ചപ്പോൾ പുതിയ കമ്പോളങ്ങളുടെ സാദ്ധ്യത കണ്ട് വൈശ്യർ ആദ്യം കുടിയേറിപ്പാർത്തു. അമ്മ യുടെ പഴയ പരിചാരികമാരുടെ പതിനെട്ടു ശൂദ്രകുടുംബങ്ങൾ മാറിയപ്പോൾ അവരുടെ ബന്ധുക്കളും പരിചയക്കാരുമായി വളരെപ്പേർ പിന്നീടു വന്നു. വൃക്ഷങ്ങൾ സുലഭമായതുകൊണ്ട് വീടുകൾ മായാജാലം കൊണ്ടെന്നപോലെ ഉയർന്നു. പണ്ട് ഉണ്ടായിരുന്ന നാലു വനമന്ദിരങ്ങളിലാണ് ഞങ്ങൾ താമസം തുടങ്ങിയത്. രാജാക്കന്മാർ വല്ലപ്പോഴും നായാട്ടിനു വരുമ്പോൾ താമസിക്കാൻ വെച്ച വലിയ കൊട്ടാരത്തിൽ യുധിഷ്ഠിരൻ, രണ്ടാമത്തെ വലിയ മന്ദിരത്തിൽ അമ്മയും നകുലസഹദേവന്മാരും, മൂന്നാമത്തേത് അർജ്ജുനനു കൊടുത്ത് കാടിന്റെ അതിർത്തിയോടു തൊട്ടുകിടക്കുന്ന ഏറ്റവും ചെറിയ വീടാണ്

ഞാനെടുത്തത്. മുമ്പത് അകമ്പടിക്കാർക്കുള്ളതായിരുന്നുവത്രെ. ഹസ്തിനപുരത്തിൽ ഞങ്ങൾ തിരിച്ചെത്തിയത് രാജകുമാരന്മാരുടെ പ്രൗഢിയിൽത്തന്നെയായിരുന്നു. ദ്രുപദന്റെ കൊട്ടാരത്തിൽ ധൃഷ്ടദ്യുമ്നൻ ആതിഥ്യംകൊണ്ട് എന്നെ വീർപ്പുമുട്ടിച്ചു. സമ്മാനങ്ങൾ കൊണ്ട് രാജാവ് അഞ്ചുപേരെയും അമ്പരപ്പിച്ചു.

ഭീഷ്മപിതാമഹനോ വിദുരരോ അറിയാതെ ദുര്യോധനനും കർണ്ണനും ഓർക്കാപ്പുറത്തു വന്ന് ഒരൊളിയുദ്ധം നടത്തി. സൗബലൻ ശകുനിയും ഭൂരിശ വാവും ജയദ്രഥനും കൂട്ടത്തിലുണ്ടായിരുന്നു. വിരുന്നിനിടയ്ക്കു വന്നുചേർന്ന യുദ്ധം ഒരാപത്തല്ല. ഒരു വിനോദം പോലെയാണ് കൃഷ്ടദ്യുമ്നൻ കണ്ടത്. എന്റെ ആദ്യത്തെ യുദ്ധം. അർജ്ജുനന് അമ്പുകളൊന്നും പിഴയ്ക്കാത്ത ദിവസം, പാഞ്ചാലകുമാരന്റെ രഥയുദ്ധം അമ്പരപ്പിക്കുന്നതായിരുന്നു. കോട്ടവാതിലിനു വളരെ അകലെവച്ചുതന്നെ ഞങ്ങളവരെ നേരിട്ടു.

പാഞ്ചാലപ്പടയ്ക്ക് യുദ്ധം ലഹരിയാണ്. മുൻനിരയിൽ ദുര്യോധനനും കർണ്ണനും തന്നെയായിരുന്നു. കഷ്ടിച്ചു മൂന്നുനാഴിക മാത്രമേ യുദ്ധം നീണ്ടു നിന്നുള്ളു. കൗരവരുടെ കൂടെ വന്ന നാല്പതു ദാസന്മാരുടെ മൃതദേഹങ്ങൾ ഞങ്ങളെണ്ണി. ആറു കുതിരകളും. ഞങ്ങളുടെ കൂട്ടത്തിൽ രണ്ടുപേർക്കു മുറി വേററു. ഒരു ഭടൻ മരിച്ചു.

കർണ്ണൻ തേർത്തട്ടിൽ വീഴുന്നതു കണ്ടുവെന്ന് അർജ്ജുനൻ പറഞ്ഞു.

വിദഗ്ദ്ധനായ സാരഥി പേർ തിരിച്ചു. പിൻവാങ്ങിയതുകൊണ്ട് മുറിവ് എത

ത്തോളമുണ്ടെന്നറിഞ്ഞില്ല. പിന്നെയാണ് രമ്യതയിൽ കഴിയുന്നതിന്റെ ആവശ്യം അന്ധരാജാവിന് ഓർമ്മവന്നത്. സന്ദേശവുംകൊണ്ട് വന്ന വിദുരരെ സൃഷ്ടദ്യുമ്നൻ പരിഹ സിച്ചു. അദ്ദേഹം വെറും ദൂതനാണ്, ഞങ്ങൾ അദ്ദേഹത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ധൃഷ്ടദ്യുമ്നനെ ഓർമ്മിപ്പിച്ച് അടക്കി യിരുത്തി. കാടാണ് പകുത്തുതരുന്നതെങ്കിലും സ്വീകരിക്കാൻ വിദൂരൻ നിർബന്ധിച്ചു. ഇവിടെ രാജധാനി പണിയാം. ഹസ്തിനപുരത്തുകാർ ഇങ്ങോട്ടു കുടിയേറിപ്പാർക്കുമ്പോൾ ഇതും നഗരമായി മാറുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമ്പന്നരായാണ് ഞങ്ങൾ ഖാണ്ഡവപ്രസ്ഥത്തിൽ വരുന്നത്. പാഞ്ചാല ത്തുനിന്നും ശില്പികൾ വന്നു. കഴുതകളെ പൂട്ടിയ വണ്ടികളിൽ ധനവും ധാന്യ ങ്ങളും ഭൂപദനയച്ചു. വിവാഹസമ്മാനമായി കൃഷ്ണവും ധാരാളം ദ്രവ ങ്ങളയച്ചു. ദ്രുപദന്റെ മുമ്പാകെ വച്ചു കൃഷ്ണൻ ദ്രൗപദിക്കും ഞങ്ങൾക്കും പൊന്നും മുത്തും കാഴ്ചവച്ചപ്പോൾ അമ്മയ്ക്ക് സന്തോഷം കൊണ്ട് കണ്ണൂ നിറഞ്ഞു. സഹോദര പുത്രനിൽ നിന്നു അമ്മ ഇത്രയേറെ പ്രതീക്ഷിച്ചതല്ല. പഴയ കൊട്ടാരത്തിൽ മധുവിധു ആരംഭിച്ച യുധിഷ്ഠിരൻ വല്ലപ്പോഴുമേ

പുറത്തുവരാറുള്ളു. പുതിയ നഗരം ഉയരുന്നതു കാണാൻ ഇടയ്ക്കൊക്കെ നടന്നു.

ഞങ്ങളെ ഖാണ്ഡവ ഞങ്ങൾ തച്ചുകൊക്കിയ കൂട്ടകാട്ടിലെ അയാൾ നാഴിക്കു വിഡ്ഢിച്ചു അബ ഞാൻ ശരി, പിടിച്ച് കവന്നുകഴി വാദപ്രതി ടെയെങ്കിലുതരത്തിൽ ദ്രൗപദിയേയും കൊണ്ടുവരുമെന്നു കരുതി. അതുണ്ടായില്ല. ഒരു വർഷം ദ്രൗപദി ഒരാളുടെ കൂടെ. അതിനിടയ്ക്ക് മറ്റുള്ളവർ ആ ഗൃഹത്തിൽ പോകരുതെന്നുകൂടി അമ്മ ഒരു നിയമം വെച്ചു. നിയമം അമ്മയുടെ യാണോ അതോ യുധിഷ്ഠിരന്റെയാണോ എന്നു ഞങ്ങൾക്കറിഞ്ഞു കൂടാ. “മഹർഷിമാർ പറഞ്ഞിരിക്കുന്നു' എന്ന മുഖവുരയോടെയാണ് ഞങ്ങൾ നാലു പേരെയും വിളിച്ചു നിർത്തി അദ്ദേഹം വ്യവസ്ഥകൾ അറിയിക്കാൻ തുടങ്ങി യത്. “എല്ലാം നമ്മുടെ നന്മയ്ക്കാണ് എന്നു പറഞ്ഞ് സമാഹരിക്കുകയും ചെയ്തു.

ആനകളെക്കൊണ്ടു മരം പിടിപ്പിക്കുന്നതു നോക്കിക്കൊണ്ട് ഞാൻ നിൽക്കെ, യുധിഷ്ഠിരൻ വന്നു. ഈയിടെയായി അസംതൃപ്തിയാണ് എപ്പോഴും അദ്ദേഹത്തിന്റെ മുഖത്തു സ്ഥിരമായ ഭാവം. “അർജ്ജുനന്റെ സന്ദേശം വല്ലതുമുണ്ടോ? ഞാൻ ചോദിച്ചു. അദ്ദേഹം ഒന്നും പറഞ്ഞില്ല. പിന്നെ എന്തോ ആലോചിച്ചുകൊണ്ടെന്ന

പോലെ ചോദിച്ചു. 'അർജ്ജുനൻ തീർത്ഥാടനത്തിനോ പോയത്, അതോ മാരകേളിക്കോ?

എനിക്കു കാര്യം വ്യക്തമായില്ല. ഏകദേശം ഞാനൂഹിച്ചു. 'ഒരു നാഗകന്യകയുടെ കാര്യം ഞാൻ കേട്ടു. നാഗന്മാർ നല്ലവരാണ്. ഞാൻ മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പ്രമാണകോടിയിൽ കരയ്ക്കെത്തിയപ്പോൾഉവ്വ് ഉവ്വ്. പക്ഷേ, ഞങ്ങൾ രണ്ടാമതൊരുവളുടെ വിവരം കൂടി കേട്ടു മണി പൂരിലെ ഒരു ചിത്രവാഹനന്റെ മകൾ. ക്ഷത്രിയരാണോ എന്തോ! അദ്ദേഹം ആരോടൊക്കെയോ നീരസമുള്ളപോലെ പെട്ടെന്നവിടെ നിന്നുനടന്നു. . അർജ്ജുനന് തീർത്ഥയാത്രയിൽ സുന്ദരിമാരെ കിട്ടിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ആവശ്യമില്ലാത്ത ഒരാത്മപീഡനമായിരുന്നു അനുജന് ഈ തീർത്ഥയാത്ര ഞങ്ങളൊക്കെ വേണ്ടെന്നു പറഞ്ഞു. അയാൾ നിർബ്ബന്ധം പിടിച്ചു. പക്ഷേ, ഖാണ്ഡവപ്രസ്ഥത്തിലിരിക്കുന്നതിനേക്കാൾ രസമുണ്ടാവും തീർത്ഥ യാത്രയ്ക്കിടയിൽ എന്നു കരുതിക്കൊണ്ടു തന്നെയായിരിക്കും.

ഒരു രാത്രിയിൽ കാട് കുറെക്കൂടി വടക്കോട്ടു വെട്ടിത്തെളിക്കുന്നകാര്യം ഞങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോൾ ഒരു ബ്രാഹ്മണൻ ഓടിക്കി തച്ചുകൊണ്ടു വന്നു. കുറേ പശുക്കളേയും കൊണ്ടു മുമ്പേ വന്നു താമസമാ ക്കിയ കുടിയേറ്റക്കാരിലൊരാൾ അദ്ദേഹത്തിന്റെ പശുക്കളെ കാണാനില്ല. കാട്ടിലെ ഒരു കള്ളക്കൂട്ടം അവയെ തെളിച്ചു പോകുന്നതു കണ്ടവരുണ്ട്. അർജ്ജുനൻ കൃതിയിൽ ഓടിപ്പോയി. ബ്രാഹ്മണൻ കാത്തുനിന്നു. അയാൾ പറഞ്ഞു.

“ഇവിടെ ഇപ്പോൾ ഭരണമുണ്ടെന്ന് ഒന്നു മനസ്സിലാക്കിക്കൊടുക്കണം. അർജ്ജുനൻ തിരിച്ചുവന്നതു സാവധാനത്തിലായിരുന്നു. നിറച്ച് ആവ നാഴിക്കു പുറമെ എടുത്ത അമ്പുകൾ അരയ്ക്കു ചുറ്റും തിരുകിക്കൊണ്ട് ഒരു വിഡ്ഢിച്ചിരിയോടെ അയാൾ പറഞ്ഞു: 'ഒരബദ്ധം പറ്റി. ആയുധങ്ങൾ വലിയ കൊട്ടാരത്തിലായിരുന്നു. നിയമം മറന്ന് ഞാൻ ഓടിക്കയറി. അപ്പോൾ അബദ്ധം.... അവരെ ലജ്ജിപ്പിക്കേണ്ടിവന്നു. ഞാൻ കാത്തുനില്ക്കുന്ന ബ്രാഹ്മണന്റെ കാര്യം ഓർമ്മിച്ചു പറഞ്ഞു:

“ശരി, വന്നിട്ടാലോചിക്കാം. ജ്യേഷ്ഠൻ പുറത്തു വരുമെന്നു കരുതി. കണ്ടില്ല. പശുക്കൂട്ടത്തെ തിരിച്ചു പിടിച്ച് കീഴടങ്ങിയ കൊള്ളക്കാരെക്കൊണ്ടു സത്യം ചെയ്യിച്ച് അർജ്ജുനൻ മടങ്ങിവന്നു. അപ്പോഴേക്കും നിയമം ലംഘിച്ച കാര്യം അമ്മയുടെ മുമ്പാകെ വന്നുകഴിഞ്ഞിരുന്നു. യുധിഷ്ഠിരൻ പറഞ്ഞു: “അത്ര വലിയ കാര്യമാക്കേണ്ട. ശാസ്ത്രപ്രകാരം

പറഞ്ഞാൽ - ജ്യേഷ്ഠപത്നിയെ ആ രൂപത്തിൽ കണ്ടു പോയത്....

അമ്മയെ സാക്ഷിനിറുത്തിയാണ് സംസാരിക്കുന്നത്. അർജ്ജുനൻ ഒരു

വാദപ്രതിവാദത്തിനിടകൊടുത്തില്ല. നിയമപ്രകാരം ഞാൻ പന്ത്രണ്ടു മാസം

തീർത്ഥയാത്ര നടത്തണം. അത്രയല്ലേയുള്ളു? തെറ്റിന് ഞാൻ അർഹിക്കു ന്നതുതന്നെ ശിക്ഷ യാത്രയ്ക്കുവേണ്ടി തയ്യാറെടുക്കുമ്പോൾ അർജ്ജുനൻ പറഞ്ഞു: 'എവി ടെയെങ്കിലും അലഞ്ഞു നടക്കണമെന്നു തോന്നിത്തുടങ്ങിയതായിരുന്നു. ഒരു

തരത്തിൽ ഇതനുഗ്രഹമായി.

അയാൾ രാത്രിതന്നെ സ്ഥലംവിട്ടു.

ഉലൂപിയുടെ വാർത്തയ്ക്ക് പിന്നാലെ വന്നു ചിത്രാംഗദയുടെ വിവാഹ കാര്യം. പിന്നെ ഒരു നാലുമാസം കഴിഞ്ഞാണ്. അമ്മയും ഞങ്ങൾ മൂന്നുപേരും ജ്യേഷ്ഠന്റെ മുമ്പിലേക്കു ക്ഷണിക്കപ്പെട്ടു. ഞങ്ങൾ നാലുപേരും പുറംതള ത്തിൽ കാത്തുനില്ക്കുമ്പോൾ അദ്ദേഹം അകത്തുനിന്ന് ഉല്ലാസഭരിതനായി കടന്നു വന്നു.

'ദ്വാരകയിൽനിന്ന് ഒരു ദൂതൻ വന്നിരിക്കുന്നു. അർജ്ജുനന്റെ സന്ദേശം. കൃഷ്ണ സഹോദരി സുഭദ്രയെ വിവാഹം കഴിക്കാൻ അർജ്ജുനൻ അനുമതി ചോദിച്ചിരിക്കുന്നു. അമ്മയ്ക്കറിയേണ്ടത് ബലരാമനും കൃഷ്ണനും സമ്മതിച്ചോ എന്നതാണ്.

"കൃഷ്ണന് പൂർണ്ണസമ്മതം. സന്തോഷം. ബലരാമജ്യേഷ്ഠനും സമ്മതി ക്കേണ്ടിവന്നു. അർജ്ജുനന്റെ കൂടെ ഒളിച്ചോടാൻ തയ്യാറായി നിന്നുവത്രേ സുഭദ്ര, സമ്മതിക്കാതെ വയ്യെന്നായി. ജ്യേഷ്ഠൻ ആവശ്യത്തിൽ കൂടുതൽ, പതിവില്ലാതെ ഉച്ചത്തിലാണ് സംസാ

രിക്കുന്നത്. അകവാതിലിനപ്പുറത്തെവിടെയോ നിന്ന് താമരപ്പൂവിന്റെ ഗന്ധമുണ്ടോ? അദ്ദേഹം ഉലാത്തികൊണ്ട് കുറച്ചു തന്നോടും കുറച്ചു ഞങ്ങളോടുമെന്ന

പോലെ സംസാരിച്ചു.

'കൃഷ്ണൻ നല്ല സുഹൃത്താണ്. അമ്മാവന്റെ മകനാണ്. ചക്രായുധ

ത്തിൽ കൃഷ്ണനെ ജയിക്കാവുന്ന ഒരു യോദ്ധാവും ഇന്നില്ല. കൃഷ്ണനും യാദ

വരും കൂടി നമ്മുടെ ഒപ്പം വന്നാൽ - അമ്മ എന്തു നിശ്ചയിക്കുന്നു?

അമ്മ ചോദിച്ചു. “എവിടെ ആ ദൂതൻ അയാൾക്കും സമ്മാനങ്ങൾ കൊടു ക്കണം. എല്ലാവരുടെയും അനുഗ്രഹമുണ്ടെന്നു പറഞ്ഞയയ്ക്ക്. വരവർണ്ണി നിയായ സുഭദ്രയോടും

ഒരു വർഷത്തിനിടയ്ക്ക് മൂന്നു സുന്ദരിമാരെ പരിണയിച്ച് അർജ്ജുനൻ,

ഇവിടെ അയാൾ അസ്ത്രവിദ്യയിലെ അത്ഭുതസിദ്ധികൊണ്ടു നേടിയ

ആദ്യത്തെ കന്യകയുടെ മധുവിധു ഇനിയും അവസാനിച്ചിട്ടില്ല.

വർഷം തികയാനുള്ള ദിവസം അടുത്തെത്തുന്നു. ദ്രുപദന്റെ രാജധാനി യിൽ വച്ചു നടന്ന വിവാഹാഘോഷം തൊട്ട് ഞാൻ ദിവസങ്ങളും മാസങ്ങളും എണ്ണിത്തുടങ്ങിയതാണ്.

എന്റെ വസതിയിൽ നാലു ദിവസങ്ങൾക്കകം തന്നെ ദ്രൗപദിക്കു വേണ്ടി യാണെന്നറിയിക്കാതെ ഞാൻ ചില ഒരുക്കങ്ങൾ ചെയ്തിരുന്നു. പിൻവശത്തെ അങ്കണത്തിൽ നട്ട ചെടികളിൽ പൂക്കൾ വിടർന്നുകഴിഞ്ഞു. കാട്ടുവള്ളികൾ കെട്ടി ചുവന്ന ദേവദാരുപ്പലകകൾ കൊണ്ടു തീർത്ത തൂക്കുമഞ്ചത്തിൽ മൃദു

വായ കുശപ്പുല്ലുകൾ തിരഞ്ഞെടുത്ത് ഒരു ശയ്യാതലം ഒരുക്കി. വിശോകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അകത്തു ശില്പികൾ ചില അലങ്കാരങ്ങൾ നടത്തി. എന്റെ ഉദ്യാനപ്രിയവും, അലങ്കാരപ്രിയവും വിശോ കനിൽ ഒരത്ഭുതവുമുണ്ടാക്കിയിട്ടില്ല.
ദിവസമടുത്തില്ലേ?' അയാൾ ഉദാസീനഭാവത്തിൽ ചോദിച്ചു. അതേമട്ടിൽത്തന്നെ ഞാനും ഉല്ലെന്നു തോന്നുന്നു. നാലാം പ്രഭാതത്തിൽ ബ്രാഹ്മണരെ വരുത്തുമെന്നും എന്തെങ്കിലും പട ങ്ങുകളുണ്ടാവുമെന്നും ഞാൻ കരുതി. ഞാൻ ഈ പരിസരത്തിലൊക്കെയുണ്ട്. എന്ന് ഓർമ്മിപ്പിക്കുന്നപോലെ ഞാൻ അമ്മയുടെ ചുറ്റുവട്ടത്തിൽ നടന്നു

നോക്കി. പുതിയ ആനപ്പന്തികളുടെ പണി നടക്കുകയായിരുന്നു. അപ്പോൾ പ്രതീ ക്ഷിക്കാത്തവിധം ദ്രൗപദി ഞാൻ നില്ക്കുന്നേടത്തേക്കു വന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് മൂന്നു തവണ, അതും അകലെനിന്നു മാത്രമാണ് ഞാൻ ദ്രൗപദിയെ കണ്ടിട്ടുള്ളത്.

അവളുടെ ശരീരം കുറച്ചുകൂടി മാംസളമായിട്ടുണ്ട്. ശുഭവസ്ത്രങ്ങളിൽ മാത്രമാണ് ഇപ്പോഴും അവൾക്കു പ്രിയമെന്നു തോന്നി. മുടിക്കെട്ടിൽ വളച്ചിട്ട ഒരിഴ വള്ളി മുല്ലപ്പൂമാല അടുത്തു കണ്ടപ്പോൾ ആദ്യം തോന്നിയത്, ദ്രുപദ രാജധാനിയിൽ കണ്ട ബാലിക യുവതിയായിരിക്കുന്നു. നനവുണ്ടെന്നു

തോന്നുന്ന വലിയ നീലക്കണ്ണുകളിൽ മന്ദസ്മിതത്തിന്റെ തിളക്കം. ഏകാവലി മാത്രമുള്ള മാറത്ത് നേരത്തെ ഇട്ട കൈതപ്പൂമ്പൊടിയുടെ അവശിഷ്ടം. പണിസ്ഥലത്തെ പൊടിമണ്ണിൽ ആറാടി നില്ക്കുന്ന എന്റെ അർദ്ധ

നഗ്നശരീരത്തിൽ അവളുടെ കണ്ണുകൾ സഞ്ചരിച്ചു. പാഞ്ചാലത്തു നിന്നു വന്ന

ആനകളെ ചട്ടം പഠിപ്പിക്കുന്നതു

കാണാൻ ഞാൻ ക്ഷണിച്ചു.

"മദിച്ച ആനയോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യുമെന്ന് ആരോ ദാസിമാർ പറഞ്ഞു. ശരിയാണോ?'

ഞാൻ ചിരിച്ചു: “വേണ്ടിവന്നിട്ടില്ല. ഇതുവരെ 'ബകൻ ദിവസവും ഒരു വണ്ടിനിറയെ ഭക്ഷണവും വണ്ടി വലിച്ചു വരുന്ന

രണ്ടു പോത്തുകളെയും തിന്നിരുന്നുവെന്നു കേട്ടു. അത് ഭയങ്കരനായി

“പറഞ്ഞു മൊഴികൾ പകർന്നപ്പോൾ വലുതായതാണ് ബകൻ. അതൊരു നിസ്സാരയുദ്ധമായിരുന്നു. 'മരിക്കുമ്പോൾ അവൻ നിലവിളിച്ചതു കേട്ട് നാടു മുഴുവൻ നടുങ്ങി, രക്തം

ഗംഗവരെ ഒഴുകി എന്നൊക്കെയാണിപ്പോൾ കഥ നടന്നത് അതേപോലെ ഞാൻ അമ്പരന്നു. യുദ്ധം അർദ്ധബോധത്തിലാണു നടക്കുന്നത്. ആരാദ്യം

കൊല്ലാനുള്ള അവസരം കണ്ടെത്തും എന്നതാണു നോട്ടം. കാട്ടാളനും നിഷാ 3നും ശാസ്ത്രമറിയില്ല. കൊല്ലാനറിയാം. സുതർക്കോ മാഗധർക്കോ പാടാൻ പറ്റിയ കഥയല്ല. അവരോടുള്ള യുദ്ധം. ഒരു സുന്ദരിയെ രസിപ്പിക്കാൻ പറ യേണ്ടതുമല്ല.

ഞാൻ പറഞ്ഞു: “ഭാഗ്യം എന്റെ പക്ഷത്തിൽ നിന്നു. അത്ര മാത്രം. സ്വയംവരമണ്ഡപത്തിൽ ശരിക്കും ഒരു യുദ്ധം കാണാമെന്നു കരുതി. വിര ന്മാരൊക്കെ വാക്കുകൊണ്ടു യുദ്ധം തുടങ്ങി. പിന്നെ ഓടി. അല്ലേ?'

അവൾ ചിരിച്ചു.

'ഗംഗവരെ ഒഴുകുന്ന ചോര...... അതാണു കാണേണ്ട കാഴ്ച! ഞാൻ യുദ്ധവും വധവും വിവരിക്കാതെ കഴിക്കാൻ ചോദിച്ചു: “അർജ്ജു

നൻ എന്നു വരുന്നു?

പ്രയാസപ്പെട്ടു നിയന്ത്രിച്ചിട്ടും അവളുടെ നീലക്കറുപ്പുള്ള കവിളുകളിൽ രക്തച്ഛവി പരന്നു.

"അറിയില്ല.' അവൾ പതുക്കെ പറഞ്ഞു. നിർമ്മാണം കഴിയാറായ ഒരു സൗധത്തിന്റെ നേർക്ക് അവൾ നടന്നു. ഞാൻ പിറകെ.

കാഴ്ചയ്ക്ക് ഹിഡിംബിയേക്കാൾ വളരെ ചെറിയ ശരീരഘടനയുള്ള ഈ യുവതിയുടെ മുമ്പിൽ ഞാൻ പതറിപ്പോകുന്നുണ്ട്. സ്വയം ശാസിച്ചു. കല്പന കാത്തുനില്ക്കുന്ന സേവകനല്ല, യജമാനനാണ്, ഭർത്താവ്.

എന്റെ ഉദ്യാനം കാണാവുന്ന ഇടത്തിലെത്തിയപ്പോൾ ഞാൻ നിന്നു. അവൾ അതു ശ്രദ്ധിക്കാതെ പറഞ്ഞു: “സുഭദ്ര കറുത്തിട്ടാണോ?' ന്നത് കേട്ടിട്ടില്ല.
ലൂടെ കടന്നുപോകുമ്പോൾ അവൾ അതു ശ്രദ്ധിച്ചില്ല. പിന്നെ പെട്ടെന്നു ചിരി

"യാദവസ്ത്രീകളുടെ സൗന്ദര്യത്തെപ്പറ്റി ആരും അത് പാടിപ്പുകഴ്ത്തു ഞങ്ങൾ വീണ്ടും നടന്നു. ഉദ്യാനത്തിലൂടെ, തൂക്കുമഞ്ചത്തിനു സമീപത്തി

ച്ചുകൊണ്ടു നിന്നു. “ഞാനിപ്പോൾ ഒരുവിധം ചൂതുകളിക്കും. പഠിപ്പു തുടരുന്നുണ്ട്. ഞാനും ചിരിച്ചു. കാട് തൊട്ടു മുമ്പിലാണ്. വൃക്ഷക്കൂട്ടങ്ങൾക്കിടയിലേക്കു
നോക്കിക്കൊണ്ടു ദ്രൗപദി ചോദിച്ചു: “കാട്ടാളത്തിമാരുടെ ഭാഷ എങ്ങനെ വിശോകന്റെ മേൽനോട്ടത്തിൽ പിന്നിൽക്കാണുന്ന മന്ദിരവും ചുറ്റുമുള്ള ഉദ്യാനവും ഈ തൂക്കമാവും എല്ലാം ഒരുങ്ങിനില്ക്കുകയാണെന്നറിയു

ന്നില്ലേ ദ്രൗപദി? ഞാൻ ചോദ്യം കേട്ടില്ലെന്നു നടിച്ചു. “ഇന്നൊരു ബലിയുണ്ട്. ബ്രാഹ്മണർ എത്തിക്കഴിഞ്ഞിരിക്കും. നടക്കട്ടെ.'

അവൾ വിയർക്കാൻ തുടങ്ങുന്നു. വിയർപ്പിന്റെ സുഖകരമായ ഗന്ധമേറു വാങ്ങാൻ തയ്യാറായി അടുത്തേക്കു നീങ്ങി ഞാൻ ചുമലിൽ കൈവയ്ക്ക മ്പോൾ അവൾ പിന്നിലേക്കു മാറിനിന്നു. “പുത്രലബ്ധിക്കാണ് ഇന്നത്തെ ബലി, അർജ്ജുനനു നഷ്ടപ്പെട്ട വർഷം

കൂടി യുവരാജാവിന്റെ ഊഴത്തിൽ ചേർന്നതാണെന്നറിയില്ലേ?' . അവൾ നടന്നു. പിന്നെ കുറച്ചടികൾ നടന്നപ്പോൾ തിരിഞ്ഞുനിന്നു മന്ദഹസിച്ചു. ആശ്വാസമോ വാഗ്ദാനമോ ആ കണ്ണുകളിൽ? അതോ വെറും സഹ താപമോ? ഞാൻ തനിച്ചായി. ദൂരെനിന്നു തേരൊച്ച അടുക്കുന്നതു കേട്ടു.

വലിയ കൊട്ടാരത്തിന്റെ പരിസരത്തിൽ മൂന്നു തേരുകൾ വന്നു നിന്നു. ഒന്നാമത്തേതിൽ നിന്ന് ആദ്യം ഇറങ്ങിയത് ബലരാമനാണ്. പിന്നെ കൃഷ്ണൻ.

പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച രണ്ടാമത്തെ തേരിൽനിന്ന് അർജ്ജുനൻ ഇറങ്ങി. അയാൾ നീട്ടിയ കൈ പിടിച്ചു സുഭദ്രയും. തല പകുതി മറച്ചിട്ട ശിരോ വേഷ്ടനത്തിനു താഴെ സീമന്തഹാരത്തിലെ മരതകക്കല്ലുകൾ തിളങ്ങി. ഇളം ചുവപ്പുനിറമുള്ള ശരീരം. അമ്മ പറഞ്ഞതുപോലെ അകലെനിന്നുള്ള ഒറ

നോട്ടത്തിൽത്തന്നെ അറിയാം. വരവർണ്ണിനിതന്നെ സുഭദ്ര, ചൂടുള്ള ശ്വാസം എന്റെ ദേഹത്തിൽ തട്ടി. ദ്രൗപദി അടുത്തുവന്നുനിന്ന്

വരവ് നോക്കിനിൽക്കുകയാണ്. 'സ്വീകരിക്കാൻ എന്നെ തിരഞ്ഞു ദാസിമാർ വിഷമിക്കരുതല്ലോ. നടക്കട്ടെ.' പോകുമ്പോൾ അവൾ തിരിഞ്ഞുനിന്നു പറഞ്ഞു: ഭീമസേനന്റെ കര ബലം കൊണ്ടാണ് ദ്രുപദസദസ്സിൽ നിന്ന് അർജ്ജുനൻ രക്ഷപ്പെട്ടത്. ഞാൻ

എപ്പോഴും ഓർക്കാറുണ്ട്.

അവൾ നടന്നു കൊട്ടാരത്തിന്റെ പിന്നിൽ മറഞ്ഞു. ഞാൻ ബലരാമനെ നമസ്കരിച്ചു. കൃഷ്ണൻ എന്നെ വന്ദിച്ചു. അർജ്ജു

നിന്റെ പ്രണാമം ഞാൻ സ്വീകരിച്ചു. അയാൾ കൂടുതൽ കറുത്തിരിക്കുന്നു. വരവേല്പിന്റെ ആഘോഷവും പുത്രലബ്ധിക്കുള്ള യുധിഷ്ഠിരൻ ഹോമവും രണ്ടിടത്തായി നടന്നു.

മദ്യകുംഭങ്ങൾ യാദവരുടെ മുമ്പിൽ നിരത്തി. അവരുടെ സുഖസൗകര്യ ങ്ങൾ നോക്കാൻ സഹദേവനെ പ്രത്യേകം ഏല്പിച്ചു. നകുലൻ ഹോമ ത്തിന്റെ മേൽനോട്ടം നടത്തി. ഞാൻ രണ്ടിടത്തും എല്ലാം ശരിക്കു നടക്കു ന്നില്ലേ എന്നറിയാൻ മാറി മാറി നിന്നു. മൈത്ര മുഹൂർത്തം വരെ ആഘോഷം നീണ്ടുനിന്നു. അവസാനം എന്റെ ശയ്യാഗാരത്തിലെത്തിയപ്പോൾ അതുവരെ സൽക്കരിക്കുകയായിരുന്ന ഞാൻ ഒന്നും കഴിച്ചില്ലെന്നു മനസ്സിലാക്കിയ വിശോകൻ

മദ്യവും ഭക്ഷണവും കരുതിവച്ചിരുന്നു. മുളപ്പിച്ച യവം വാറ്റിയ രൂക്ഷഗന്ധ
“രണ്ടു ചടങ്ങുകളും ഭംഗിയായി.

വിശോകൻ പറഞ്ഞു.

“എനിക്കൊരു തേരൊരുക്കണം പ്രഭാതത്തിൽ.

എങ്ങോട്ടാണെന്നു സൂതർക്കറിയേണ്ട കാര്യമില്ല. "യാദവർ തിരിച്ചുപോയിക്കഴിഞ്ഞിട്ടു പോരെ യാത് വിശോകൻ സംശയിച്ചുകൊണ്ടു ചോദിച്ചു. “മൂന്നു കുതിരകൾ. വേണ്ടത്ര ആയുധങ്ങൾ ഉദയത്തിൽത്തന്നെ പുറപ്പെടണം. വിശോകൻ പോയി. മദ്യം മുഴുവൻ തീർന്നിട്ടും ഞാൻ കിടന്നില്ല. പുറ ത്തിറങ്ങി മങ്ങിയ ഇരുട്ടിൽ നിന്നു. ഹോമം കഴിഞ്ഞ വലിയ കൊട്ടാരത്തിൽ മധുവിധുവിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നു. അർജ്ജുനന്റെ മന്ദിരത്തിലെ
ദീപങ്ങളണഞ്ഞിട്ടില്ല. അവിടെ ഒരു പുതിയ വധുവിന്റെ ആദ്യരാത്രി ആരംഭി ക്കുന്നു. ഞാൻ നോക്കിനിൽക്കെ അകത്തെ വെളിച്ചം ഓരോന്നണഞ്ഞു. അഴി ച്ചുവിട്ട തേർക്കുതിരകൾ അലഞ്ഞു നടക്കുന്ന കുളമ്പടിശബ്ദം അങ്കണത്തിൽ
നിന്നു കേട്ടു. ഞാൻ നടന്നു പിൻവശത്തെത്തി. കാടിന്റെ ഇരുട്ട് ഉദ്യാനത്തിലേക്കിറങ്ങി
വന്നിരിക്കുന്നു. തൂക്കുമഞ്ചം കഴുവേറിയ കാട്ടാളന്റെ ജഡം പോലെ ഇരുട്ടിൽ തൂങ്ങി
കിടന്നു.

അതിലെ മൃദുവായ ദർഭപ്പുൽമെത്തയിൽ ഇരുന്ന് ഞാൻ ആടിക്കൊണ്ട് മരക്കൂട്ടങ്ങൾക്കു മുകളിൽ കണ്ട് അശ്വമുഖ നക്ഷത്രങ്ങളെ തിരഞ്ഞു. പൊടു ന്നനെ, കാട് ആകാശത്തിലേക്കുയരുന്നു. ആകാശം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു. നക്ഷത്രങ്ങൾ പൊട്ടിച്ചിതറിയത് എന്റെ ശിരസ്സിനകത്തെവിടെയോ ആയിരുന്നു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക