shabd-logo

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023

1 കണ്ടു 1
കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.

വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്ധിച്ചു. എവിടെയൊക്കെയോ ശത്രുക്കൾ പതിയിരിക്കുന്നു എന്നു കരുതി നടക്കുകയായിരുന്നു ഹസ്തിനപുരത്തിൽ. ഇവിടെ ശത്രുക്കളെ ഭയ പ്പെടേണ്ടതില്ല. ഉത്സവപ്പാടത്തിനടുത്ത് ഞങ്ങൾക്കായി നേരത്തെ കെട്ടിയാ രുക്കിയ കൂടാരങ്ങളിൽ കാഴ്ചദ്രവ്യങ്ങളുമായി വൈശ്യന്മാരായ വണിക്കുകൾ വന്നു. ദാസ്യവേലകൾക്ക് ശൂദ്രർ ഒരുങ്ങി നിന്നു. ആശീർവദിക്കാനും ദാനം വാങ്ങാനുമായി ബ്രാഹ്മണരും വന്നു.

അത്തിമരം കൊണ്ടുണ്ടാക്കിയ ദാനത്തട്ടുകളിൽ ധാന്യവും നെയ്യും വച്ച് സ്വർണനിഷ്കങ്ങൾ നിറച്ച് യുധിഷ്ഠിരൻ ബ്രാഹ്മണർക്കെല്ലാം മുറപോലെ ദാനം കൊടുത്തു.

“വേണ്ടത്ര ദാനങ്ങൾ കൊടുക്കണം. ഉത്സവം കണ്ട് ആനന്ദിക്കണം. ധന ധാന്യങ്ങളും കൊണ്ട് നേരത്തെ സേവകന്മാരെ അയയ്ക്കുന്നുണ്ട്. വലി യച്ഛൻ പറഞ്ഞിരുന്നു.

കൃഷിക്കാർ കൊല്ലത്തിലൊരിക്കൽ ഇവിടെ ഉത്സവത്തിനൊത്തു കൂടുന്നു. ഞങ്ങളുടെ കൂടാരങ്ങൾക്കു ചുറ്റുമുള്ള ആൾത്തിരക്കു കണ്ടപ്പോൾ ഇന്ദ്രാ ത്സവത്തേക്കാൾ വലിയ ഉത്സവമാണ് ഞങ്ങളുടെ വരവെന്നു തോന്നി.

ഉത്സവം ഞാൻ വിചാരിച്ചത്ര ഘോഷത്തിലൊന്നുമായിരുന്നില്ല. പുറപ്പെടും മുമ്പ് ധാരാളം കേട്ടിരുന്നത്. വാരണാവതത്തിലെ ഉത്സവത്തിന്റെ വർണ്ണന യായിരുന്നു. കഴുതകളും കുതിരകളും കൊണ്ട് ഒത്തുമാറ്റത്തിനായി കൃഷി ക്കാർ വന്നുചേരുന്നു. ആനകൾ കുറവായിരുന്നു. വന്നവ തന്നെ ലക്ഷണം കുറഞ്ഞവയാണ്. ഗ്രാമങ്ങളിൽനിന്നു വരുന്നവർ കൂടാരങ്ങൾ കെട്ടി വില് നയും വാങ്ങലും നടത്തി പത്തു ദിവസം ഇവിടെ താമസിക്കുന്നു. അവരെ വിനോദിപ്പിക്കാൻ ഗായകസംഘങ്ങൾ. മാദദേശത്തുനിന്നും വന്ന ധാരാളം വേശ്യകളുമുണ്ട്.

പണിയായുധങ്ങളും വസ്ത്രങ്ങളും മലകളിലെ പച്ചില മരുന്നുകളുമാണ് വൈശ്യരുടെ കമ്പോളങ്ങളിലധികം കണ്ടത്.

ഉത്സവസ്ഥലത്തു ചുറ്റിനടന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ആയുഷ്ക്കാ ലത്തിൽ വല്ലപ്പോഴുമൊരിക്കൽ കാണാൻ കഴിയുന്ന മഹോത്സവം എന്നു വലി യൻ വിശേഷിപ്പിച്ചത് ഇതാണോ? രണ്ടാം നാളിൽ നടന്ന ആനകളുടെ

ഒരോട്ടപ്പന്തയം മാത്രമാണ് എന്നെ അല്പമെങ്കിലും രസിപ്പിച്ചത്.

ആദ്യദിവസം ദാനം വാങ്ങാൻ വന്നവരുടെ കൂട്ടത്തിൽ കണ്ട വൃദ്ധ ബ്രാഹ്മണൻ വേശ്യകളുടെ സങ്കേതത്തിലിരുന്ന് അവരുടെ ദാനം വാങ്ങി അനുഗ്രഹിക്കുന്നതു കണ്ടപ്പോൾ ഞാൻ ജ്യേഷ്ഠനോടു ചോദിച്ചു: 'വേശ്യ കളുടെ ദാനവും ബ്രാഹ്മണർക്കു വാങ്ങാമോ?' “ആരുടെ ദാനവും വാങ്ങാം. ദാനം ചെയ്യുന്നവരെയെല്ലാം അനുഗ്രഹിക്കു

ന്നവരാണ് ദ്വിജർ. അനംഗദാനാവതം നടത്തിയവരാവും ഈ ദാനം ചെയ്യു

മാദ്രദേശത്തെ വേശ്യകളെപ്പറ്റി ധാരാളം പറഞ്ഞുകേട്ടിരുന്നു. ധാരാളം മദ്യപിക്കുന്നവർ. ഉറക്കെ അശ്ലീലം വിളിച്ചു പറയുന്നവർ. പൊതുസ്ഥലങ്ങളിൽ വെച്ചും ഉടയാട നീക്കി നഗ്നത കാട്ടുന്നവർ. പക്ഷേ, ഒരു കാര്യം വ്യക്തമായി. ദാനം കൊടുക്കാൻ തട്ടുകളിൽ പുഷ്പവും ധാന്യവും പണവുമായി നില്ക്കുന്ന ഈ സ്ത്രീകൾക്കൊക്കെ ഒരു പരുക്കൻ മട്ടിലുള്ള സൗന്ദര്യമുണ്ട്.

വലിയ കൊട്ടാരത്തിൽ നിന്നു പ്രത്യേകിച്ച് ഒരു സേവകൻ, പുരോചനൻ, ഉത്സവം കാണിച്ചുതരാൻ ഞങ്ങളുടെ കൂടെയുണ്ട്. ഉത്സവം ഇത്രയൊക്കെയേ ഉള്ളു എന്നു കണ്ടപ്പോൾ ജ്യേഷ്ഠനും അനുജ

ന്മാർക്കും നിരാശ തോന്നി. സഹദേവൻ അതു പറയുകയും ചെയ്തു. വലി

യാൻ വർണ്ണന കേട്ട് വാരണാവതത്തിലേക്കു പോകാനുള്ള ആഗ്രഹം ആദ്യം പറഞ്ഞത് യുധിഷ്ഠിരനാണ്. നകുലൻ അമ്മയോടു പറഞ്ഞു: “കണ്ടതൊക്കെ മതി. നമ്മൾ കൃഷിക്കാരല്ല.

രാജധാനിയിലേക്കു മടങ്ങാം. അമ്മ വളരെ ശാന്തമായ സ്വരത്തിൽ, ഒരു ചെറിയ കാര്യം പോലെ ചോദിച്ചു. “നാടുകടത്തിയവരെങ്ങനെ കൊട്ടാരത്തിലേക്കു മടങ്ങും?'

"നാടുകടത്തിയവർ - എന്താണിത്? ആരും നമ്മളെ നാടുകടത്തിയിട്ടി ല്ലല്ലോ!' അർജ്ജുനൻ അമ്പരന്നു ചോദിച്ചു, അമ്മ ഒരു കളിവാക്കു പറഞ്ഞതാവും

എന്ന ധാരണയോടെ

വാരണാവതത്തിലെ ഭംഗിയും ഘോഷവും കൗരവർ മൂക്കിലും മൂലയിലും നിന്നു പറഞ്ഞപ്പോൾ നിങ്ങളാരെങ്കിലും ആലോചിച്ചോ? എന്തിനാണ് വർണ്ണന ഞങ്ങൾക്കു പോണം വലിയച്ഛാ എന്നു നിങ്ങളിൽ നിന്നു കേൾ ക്കണം. അവർ പറഞ്ഞയച്ചതാണെന്നു പിന്നീടാരും കുറ്റപ്പെടുത്തരുത്. ചാടി

പുറപ്പെടാൻ ഉണ്ണീ നീ തയ്യാറായപ്പോൾ, വലിയച്ഛന്റെ ഭാരം തീർന്നു. അമ്മയുടെ നോട്ടത്തിനുമുമ്പിൽ ജ്യേഷ്ഠൻ പതറിപ്പോയി. "ഇതിലെന്താണു തെറ്റ്? ബ്രാഹ്മണർക്കു വാരിക്കോരി ദാനം ചെയ്യാൻ

വേണ്ടത്ര സ്വർണ്ണം കൂടി തന്നത് അമ്മ കണ്ടില്ലേ? അമ്മ തന്നോടുതന്നെ എന്നപോലെ മന്ദഹസിച്ചു. “ഉവ്വ്, ഭണ്ഡാരവും മന്ത്രിമാരും ഒക്കെ ഇപ്പോൾ ആരുടെ അധീനത്തിലാണ്?

ചെലവായത് തുച്ഛം'
ഞങ്ങളുടെ എല്ലാം നോട്ടങ്ങൾ ചോദ്യങ്ങളായി തന്നെ ചൂഴുന്നതു കണ്ട പ്പോൾ യുധിഷ്ഠിരൻ എന്തോ പിറുപിറുത്തുകൊണ്ടു കൂടാരത്തിനു പുറത്തു കടന്നു.

അപ്പോൾ വാതിൽ പുരോചനൻ വന്ന് തൊഴുതുനിന്നു. നായാട്ടിനായി

പണ്ടു പണിത കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികളെല്ലാം തീർന്നിരിക്കുന്നു.

എല്ലാ സൗകര്യങ്ങളും അയാൾ ഏർപ്പെടുത്തിക്കഴിഞ്ഞു. എന്നു വേണ

മെങ്കിലും അങ്ങോട്ടു ഞങ്ങൾക്കു താമസം മാറാം. യുധിഷ്ഠിരൻ കണ്ണു ചൊറിഞ്ഞുകൊണ്ടു വീണ്ടും അകത്തേക്കു വന്നു. അമ്മയുടെ ആലോചന ഞങ്ങളെയും അസ്വസ്ഥരാക്കിയിരുന്നു. ശരിയാണമ്മ പറഞ്ഞത് വലിയച്ഛനും സചിവന്മാർക്കും പെട്ടെന്ന് പാണ്ഡുപുത്രന്മാർക്ക് ഉത്സവം കാണിച്ചുകൊടുക്കേണ്ട സ്നേഹം തോന്നേണ്ടതില്ല. അതു നേരത്തെ ആലോചിക്കാത്ത ഞങ്ങളാണ് പടുവിഡ്ഢികൾ: അന്തഃപുരത്തിൽ നിന്നു പുറത്തിറങ്ങാത്ത അമ്മ എത്ര ആഴത്തിലേക്കു ചുഴിഞ്ഞുനോക്കുന്നു. വെള്ള വസ്ത്രം കൊണ്ടു സീമന്തരേഖ മറച്ചു കൂനിക്കൂടിയിരിക്കുന്ന അമ്മയെ ഞാൻ ആദരവോടെ നോക്കി. അമ്മയെ, ഒരാൾക്കൂട്ടത്തിനിടയ്ക്ക് ആരും ഒരു രാജ്ഞി യാണെന്നു തിരിച്ചറിഞ്ഞു എന്നു വരില്ല. എത്ര വേഗത്തിലാണ് അമ്മയുടെ മുഖത്ത് ചുളിവുകൾ വീണത്.

മലയോരത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന വീട്ടിൽ, മിനുക്കലും പുതുക്കലും കഴിഞ്ഞ് തക്ഷന്മാരും കർമ്മാരന്മാരും സ്ഥലംവിട്ടപ്പോഴാണ് ഞങ്ങളെത്തു ന്നത്. മലനിരകളുടെ നടുവിൽ തളികപോലെ കാടുവെട്ടിയ സമനിലത്തി ലാണ് ഈ ചെറിയ കൊട്ടാരം. അകത്തു കടന്നപ്പോൾ പുതിയ മരത്തിന്റെയും കോലരക്കിന്റെയും ഗന്ധം.

പരിചാരകന്മാരും ദാസികളുമില്ല. നാടുകടത്തലിനെപ്പറ്റി അമ്മ സൂചിപ്പി ച്ചതു വെറുതെയല്ല. പക്ഷേ, എല്ലാം ചെയ്തുതരാൻ ഞാനുണ്ടല്ലോ എന്ന ഭാവ ത്തിൽ, ഇരുനിറവും നെറ്റിയിൽ പകുതിയോളമെത്തുന്ന തീപ്പൊള്ളിയ കലയുമുള്ള, മധ്യവയസ്കനായ പുരോചനൻ ഓടി നടന്നു. വിനീതനായി നിർദ്ദേശങ്ങൾ കേട്ടു.

എവിടെയോ അപകടം പതിയിരിക്കുന്നുണ്ട്. അസ്ഥികളിൽ, ഞരമ്പു കളിൽ, അവ്യക്തമായ സൂചനകൾ എനിക്കനുഭവപ്പെടുന്നു. ഞാൻ അത് അർജ്ജുനനോട് സൂചിപ്പിച്ചു. അമ്പും വില്ലും ആയുധങ്ങളുമെല്ലാം എടുത്താ ണല്ലോ നമ്മളിറങ്ങിയത്. നമ്മളഞ്ചുപേരുണ്ട്. ഭയപ്പെടാനൊന്നുമില്ല.'

എല്ലാം അമ്മയുടെ വെറും തോന്നലുകളാണെന്ന് യുധിഷ്ഠിരൻ ഞങ്ങളെ പ്രധാനവാതിലിനു പുറത്തുതന്നെ പുരോചനൻ രാത്രിയിൽ കാവൽ കിട സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ക്കുന്നു. ദൂരെ വാരണാവതത്തിലെ മലയടിവാരത്ത് ഒരു ശത്രുവും ഞങ്ങളെ നോക്കി വരാനില്ല. ഞാൻ പിൻവശത്തെ വാതിൽക്കൽ ചെന്നു നോക്കി. അതു തുറക്കാനാ

വാത്തവിധം പുറത്തു നിന്നു ചെമ്പുപോളകൾ വച്ചു ബന്ധിച്ചിരിക്കുന്നു.

അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മലയോരത്തിലെ വീട്, പിൻ വശം കാക്കാൻ ദാസന്മാരില്ലാത്തപ്പോൾ അടച്ചിടുന്നതുതന്നെ യുക്തം.

രാത്രിയിൽ ഉറക്കം വന്നില്ല. ഞങ്ങൾ ഒരുമിച്ചിരുന്നു പലതും പറഞ്ഞു നേരം കളഞ്ഞു. അക്ഷങ്ങൾ എടുക്കാൻ മറന്നിട്ടില്ലെന്ന കാര്യം കൂട്ടത്തിൽ യുധിഷ്ഠിരൻ പറഞ്ഞു. ചൂതുകളിക്ക് ആർക്കും താല്പര്യമുണ്ടായിരുന്നില്ല. ഉത്സവസ്ഥലത്തു കണ്ട കുതിരകളെപ്പറ്റി നകുലൻ സഹദേവനോടെന്തോ പറയാൻ തുടങ്ങി. അയാൾക്കു കുതിരകളുടെ ലക്ഷണവും ശിക്ഷണവും കുറെ

യൊക്കെ അറിയാം. “ആ പുരോചനന് കളിയിൽ താല്പര്യമുണ്ടോ ആവോ?'

ജ്യേഷ്ഠൻ ആത്മഗതം പോലെ പറഞ്ഞു. ആരും അന്വേഷിക്കാമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. അപ്പോൾ ഉറങ്ങുകയായിരുന്നു എന്നു കരുതിയ അമ്മ ശബ്ദമില്ലാതെ കട വന്നു.

“ഇരുന്നോളൂ. എനിക്കും ഉറക്കം വരുന്നില്ല.' അമ്മ ഞങ്ങളുടെ ഇടയിലേക്കു കടന്ന് സഹദേവനെ തൊട്ടുകൊണ്ടിരുന്നു. യാത്ര പറയുമ്പോൾ ഇളയാൻ എന്താണു പറഞ്ഞത്?

ആളുകൾ കൊട്ടാരവാതിൽക്കൽ നിറുത്തിയ തേരിൽ ഞങ്ങൾ കയറുന്നതു വരെ കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ പരിചാരകർ, സാരഥികൾ, കൃത രാഷ്ട്രസഭയിലെ സചിവന്മാർ, പ്രഭുക്കൾ, യുവരാജാവിന്റെ സ്ഥാനമുള്ള

യുധിഷ്ഠിരന്റെ യാത്രയായതുകൊണ്ട് ആചാരമനുസരിച്ചുള്ള വിടപറച്ചി ലുകൾ എല്ലാം നടന്നു. കൂട്ടത്തിൽ വിദുരരുമുണ്ടായിരുന്നു. “വിശേഷിച്ചൊന്നും പറഞ്ഞില്ല. സുഖമായി തിരിച്ചുവരു എന്ന് അനുഗ

ഹിച്ചു. എല്ലാവരും പറഞ്ഞതുപോലെ.

"ഇളയച്ഛൻ വേറെ ഒന്നും പറഞ്ഞില്ലേ? ഓർത്തുനോക്കൂ. എന്തെങ്കിലും

പറയാതിരിക്കാൻ ന്യായം കാണുന്നില്ല.

അല്പം അസുഖത്തോടെ യുധിഷ്ഠിരൻ "ഉവ്വ്, പതിവുപോലെ അല്പം തത്ത്വജ്ഞാനവും പറഞ്ഞു.

അമ്മയുടെ സ്വരം കർക്കശമായി

"പറഞ്ഞതു കൃത്യമായി പറയു. തത്ത്വജ്ഞാനം നടക്കുന്നേടത്തൊക്കെ വാരിവിതറാനുള്ളതല്ല അദ്ദേഹത്തിന് പറഞ്ഞ വാക്കുകളാണ് എനിക്കു കേൾക്കേണ്ടത്.

യുധിഷ്ഠിരൻ കൈയിൽ നെറിയമർത്തിയിരുന്ന് എന്തോ ആലോചിച്ചു. പിന്നെ ഓർമ്മിച്ചുകൊണ്ട് വിജയഭാവത്തിൽ മുഖമുയർത്തി. 'ലോഹംകൊണ്ടു മാത്രമല്ല, ആയുധമുണ്ടാക്കുന്നതെന്നു പറഞ്ഞു.

അമ്മ ഇമവെട്ടാതെ നോക്കിക്കൊണ്ട് ഒരിക്കൽക്കൂടി ആവർത്തിച്ചു. “പിന്നെ? “മഞ്ഞിൽ രക്ഷ നൽകുന്നവൻ തന്നെയാണ് ചിലപ്പോൾ കാടെരിക്കുന്നതെന്നും പറഞ്ഞു. '

അമ്മയുടെ മുഖത്താണിപ്പോൾ വിജയഭാവം

പിന്നെ? പിന്നെ?'

.

"കാട്ടിൽ കഴിയുന്നവർക്കു മുള്ളമ്പനിയിൽ നിന്നുകൂടി പാഠങ്ങൾ പഠി

ക്കേണ്ടിവരുമെന്നും പറഞ്ഞു. വേറെ കാര്യമായൊന്നും പറഞ്ഞില്ല.

അമ്മ നെടുവീർപ്പോടെ എഴുന്നേറ്റു. "മനസ്സിൽ ആ മഹാത്മാവിന് വിദൂരപ്രണാമം ചെയ്തു ഓരോരുത്തരും.

എന്നിട്ട് മരച്ചുമരുകൾക്കടുത്ത് നടന്നു വിരലോടിച്ചു തിരിച്ചുവന്ന് അമ്മ പറഞ്ഞു: 'തീയാണിവിടെ ശത്രു. കോലരക്കിന്റെയും നെയ്യിന്റെയും ഗന്ധം തട്ടിയപ്പോൾത്തന്നെ മനസ്സിലാക്കേണ്ടതായിരുന്നു, തീവച്ചു ചൂടാൻ പാകത്തി ലൊരുക്കിയതാണ് ഈ ഗൃഹം.

അമ്മ ആലോചനയോടെ ഞങ്ങൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും "അടുത്ത് ധ്യതരാഷ്ട്രസചിവരും സേവകരുമുള്ളപ്പോൾ അതിലധികം പറഞ്ഞുതരണോ ബുദ്ധിയുള്ളവർക്ക്?'
നടന്നു.

അമ്മയുടെ നോട്ടത്തിനു മുമ്പിൽ ജ്യേഷ്ഠൻ ചൂളിക്കൊണ്ടു നിന്നു. അകത്തു പോവുന്നതിനു മുമ്പായി അമ്മ എന്നെ നോക്കി പറഞ്ഞു: “പുരോ ചനനെ ശ്രദ്ധിച്ചോളൂ. രക്ഷാമാർഗ്ഗം ചിന്തിക്കേണ്ടത് നീയാണ്.

ഞങ്ങൾ ധ്യതിയിൽ മരത്തിന്റെ ഭിത്തികൾ പരിശോധിച്ചു. വിടവുകൾ നിറച്ചിരിക്കുന്നത് അരക്കുകൊണ്ടാണ്. നിലം മണത്തുനോക്കിയപ്പോൾ

നെയ്യിന്റെ ഗന്ധം. താഴെ പാകിയ പലകകൾക്കിടയിലെ വിടവുകളിലെല്ലാം നെയ്യൊഴിച്ചു കുതിർത്തിട്ടുണ്ട്. എളുപ്പത്തിൽ കത്തിപ്പടരുന്ന മരങ്ങൾ തന്നെ യാണ് സന്ധിബന്ധങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്.

മനസ്സിൽ ഞാൻ പ്രണമിച്ചത്. ആദ്യം അമ്മയെയാണ്. പിന്നെ വിദുരമഹാ

യുധിഷ്ഠിരൻ പറഞ്ഞു: “അവനെ, ആ പുരോചനനെ, ഇപ്പോഴേ നമുക്കു വധിക്കാം. എന്നിട്ടു മടങ്ങാം. നമ്മൾ തടവുകാരല്ല വഞ്ചനയുടെ വ്യാപ്തി അറിഞ്ഞപ്പോൾ മുതൽ ചോര തിളയ്ക്കുകയായി

രുന്നു. എത്ര സമർത്ഥമായാണ് ചുട്ടുകളയാൻ പാകത്തിൽ സ്ഥലമൊരുക്കി യതും സ്വന്തം ഇഷ്ടത്തിനെന്നു തോന്നുംവിധം ഇവിടെ എത്തിച്ചതും. ആർ ക്കൊക്കെ ഇതിൽ പങ്കുണ്ട്. ധൃതരാഷ്ട്രരും ദുര്യോധനാദികളും കഴിഞ്ഞാൽ പിന്നെ ആർക്കെല്ലാം? ഭീഷ്മപിതാമഹനറിയില്ല. ആചാര്യന്മാർക്കറിയില്ല. കർണ്ണനറിയാതിരിക്കില്ല ഈ ഗൂഢാലോചന. കാണുമ്പോൾത്തന്നെ എനി റപ്പു തോന്നാറുള്ള ശകുനിക്കുമറിയാം. ഇത്ര വിദഗ്ദ്ധമായി ആസൂത്രണം ചെയ്യാൻ ദുര്യോധനന്റെ ബുദ്ധിക്കാവില്ല. കർണ്ണനും ശകുനിയും. ശകുനിയും കർണ്ണനുംതന്നെ. ഉറങ്ങിക്കിടക്കുന്നവരെ ചുട്ടുകൊല്ലുന്ന തന്ത്രം ഉപദേശിച്ചത് അന്ധൻ ഭൂപതി തന്നെയായിരിക്കുമോ എന്നാണ് പിന്നെ സംശയം. വാരണാവതയാത്രയ്ക്കു പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നല്ലോ. അധാർ.അധമരിൽ അധമർ.



നേരം പുലർന്നപ്പോൾ ഞാനും അനുജന്മാരും നായാട്ടിനെന്നും പറ ചുറ്റുമുള്ള മലമ്പ്രദേശത്തെ വഴികൾ നോക്കിവെയ്ക്കാൻ വേണ്ടി നടന്നു. തിരിച്ചെത്തിയപ്പോൾ വിശേഷിച്ചൊന്നും കിട്ടിയില്ല എന്നു കണ്ട് പുരോചനൻ സഹതാപം കാട്ടി.

ശത്രുവിന്റെ ചാരനായി വിനയഭാവത്തിൽ ദാസനായി നില്ക്കുന്ന ഈ പുരോചനന്റെ ശിരസ്സിൽ ഇടംകൈ മടക്കി ഒന്നാഞ്ഞടിച്ചാൽ അവൻ മരിച്ചു വീഴുമെന്നറിയാം. അവന്റെ മുന്നിൽ ഒന്നുമറിയാത്തവനെപ്പോലെ ചിരിച്ചു നിൽക്കേണ്ടിവരുന്നതാണ് ദുസ്സഹം.

ചിലപ്പോൾ യുധിഷ്ഠിരൻ അതിബുദ്ധിമാനായി മാറും. അത്തരമൊരു സന്ദർഭത്തിലാണ് എന്നെ വിലക്കിക്കൊണ്ടു പറഞ്ഞത്. 'വേണ്ട, രക്ഷ പ്പെട്ടാലും കൗരവരുടെ ചാരന്മാർക്ക് വഴിക്കു മറവിൽ നിന്നു നമ്മെ ചതിച്ചു കൊല്ലാം. വീടു കത്തണം. നമ്മൾ രക്ഷപ്പെടുകയും വേണം.'

ശരിയാണെന്ന് അർജ്ജുനനും പറഞ്ഞു. 'പാണ്ഡവർ മരിച്ചെന്നു കരുതിയാൽ എന്തൊക്കെ ഉണ്ടാവും എന്ന് ഒളി വിലിരുന്നു നമുക്കറിയണം.' ഞാൻ ജ്യേഷ്ഠനോടു പറഞ്ഞു: “നമുക്കമ്മയോടാലോചിക്കാം.

'ആലോചിച്ചുകഴിഞ്ഞു. സമയമായില്ല എന്നുമാത്രം പറഞ്ഞു അമ്മ. പിറേറന്ന് ഹസ്തിനപുരത്തുകാരൻ ഒരു വഴിപോക്കൻ വന്നു. ഉത്സവം കണ്ട് ചുറ്റിത്തിരിയുമ്പോൾ ആരോ ഞങ്ങളിവിടെ താമസിക്കുന്നുവെന്ന് പറ ഞ്ഞപ്പോൾ യുവരാജാവിനെ വന്ദിക്കാൻ എത്തിയതാണ്. അങ്കണത്തിൽ വച്ച് അയാളെ പുരോചനൻ കുറേനേരം ചോദ്യം ചെയ്തു. പിന്നെയാണ് അമ്മയോട് വിവരം പറഞ്ഞത്.

അമ്മ അയാൾക്ക് ആഹാരം കൊടുക്കാൻ പറഞ്ഞു. വളരെ നാളുകൾ ആഹാരം കാണാതിരുന്ന ഒരുവൻ ആർത്തിയോടെ അയാൾ ഭക്ഷണം വാരി വലിച്ചു തിന്നു. വെറും ഭക്ഷണപ്രിയനായ ഒരു ഊരുതെണ്ടിയാണെന്നു ബോധ്യം വന്നപ്പോൾ പുരോചനൻ പുറത്തേക്കു പോയി. അപ്പോൾ വഴി പോക്കൻ ദൈന്യഭാവം മാറി. പുറത്തേക്കു പോയ പുരോചനന്റെ വഴിയെ നോക്കി തെല്ലിട ഇരുന്നശേഷം അയാൾ പറഞ്ഞു: 'കൃഷ്ണപക്ഷം പതി നാലാം രാത്രി അവസാനയാമത്തിലാണ് തീവെച്ചുണ്ടാവുക. അർദ്ധരാത്രി മുമ്പേ നമ്മൾ തീവച്ച് പുറത്തുകടക്കും. ഇപ്പോൾ മഹാരാജ്ഞി നില്ക്കുന്ന സ്ഥാനം ഓർമ്മവച്ചോളു. ഞാനും സഹായികളും കുഴിക്കുന്ന തുരങ്കം അവിടെ

അവസാനിക്കും. അമ്മയുടെ കാലടിക്കു ചുറ്റും വൃത്താകൃതിയിൽ ചൂണ്ടിക്കാണിച്ച്, ഉച്ഛിഷ്ടം പെറുക്കി അയാൾ എഴുന്നേററു. പിന്നെ പതുക്കെ പിറുപിറുത്തു: “മഹാശയൻ വിദുരർച്ച ഖനകരിലൊരാളാണ് ഞാൻ. പുറത്തുപോയ അയാൾ ബാഹ്യാങ്കണത്തിൽ നിന്നു പുരോചനൻ

എന്തോ ഫലിതം കേട്ടു ചിരിച്ചു.

ഞങ്ങൾ പരസ്പരം നോക്കി. ഇളയച്ഛൻ വിദുരർ വീണ്ടും ഞങ്ങളെ

വിസ്മയിപ്പിച്ചിരിക്കുന്നു.

കൃഷ്ണപക്ഷത്തിലെ വാവിന് ഇനിയും ആറു ദിവസങ്ങളുണ്ട്. അന്നാണ്

തീവെപ്പ്.... കൂടുതൽ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു ഖന കനോട് അയാൾ കാണിച്ചുതന്ന സ്ഥലത്ത് എല്ലാവരും ഉറങ്ങിയശേഷം ഞാൻ

ചെവി ചേർത്തുവച്ചു. ഒന്നും കേൾക്കാനില്ല. പകൽ ഭക്ഷണസാമഗ്രികൾ ചിലതു വാങ്ങിക്കൊണ്ടുവരാൻ മാത്രം പുരോ ചനൻ പുറത്തിറങ്ങി. അർജ്ജുനൻ ഒഴിഞ്ഞ വെളിസ്ഥലത്ത് അമ്പും വില്ല മായി നടന്ന് കിളികളെ വീഴ്ത്തി. കാത്തിരിപ്പിന്റെ അസഹ്യത മാറാൻ യുധിഷ്ഠിരൻ നകുലനെ ചൂതുകളി പഠിപ്പിക്കാൻ തുടങ്ങി. സഹദേവൻ അടു ക്കളപ്പണിയിൽ അമ്മയ്ക്ക് സഹായിയായി നിന്നു.

ഒരു രാത്രിയിൽ ഞാൻ മരപ്പലകകൾ പാകിയ നിലത്തു ചെവിടോർത്തു കിടന്നപ്പോൾ കല്ലിൽ മഴു വീഴുന്ന ശബ്ദം വ്യക്തമായി കേട്ടു.

കറുത്തവാവും വന്നു. ബ്രാഹ്മണരെ വിളിച്ചുകൊണ്ടുവരാൻ തലേന്ന് പുരോചനനെ ഏല്പിച്ച പ്പോൾ അയാൾക്കു വിശേഷമെന്തെന്നറിയാൻ വെമ്പലുണ്ടായിരുന്നു.

'കറുത്തവാവില്ലേ? ക്ഷത്രിയർ പൂർവ്വികർക്കു ബലികൊടുക്കേണ്ട ദിവസം.

യുധിഷ്ഠിരൻ വിശദീകരിച്ചപ്പോൾ അയാൾക്ക് ഒരുവിധം തൃപ്തിയായി

എന്നു തോന്നി.

ബലി സമ്പൂർണ്ണമായ ചടങ്ങുകളോടെ വേണം എന്ന് അമ്മ നിർദ്ദേശിച്ച താണ്. വാരണാവതത്തിലെ ഈ അതിഥിമന്ദിരത്തിൽ അതിനുള്ള സൗകര്യ ങ്ങളുണ്ടോ എന്നായിരുന്നു ഞങ്ങളുടെ സംശയം. "ഇതിപ്പോൾ പാണ്ഡവരുടെ കൊട്ടാരമാണ്. ബലികർമ്മങ്ങൾ അതനു

സരിച്ചു വേണം പിന്നെയും സംശയം പ്രകടിപ്പിക്കാൻ ശ്രമിച്ച സഹദേവനോട് അമ്മ പറഞ്ഞു: “വലിയ ഒരാപത്തിൽനിന്നു രക്ഷപ്പെടാൻ പിതൃക്കളും ദേവകളും

അങ്കണത്തിൽ ബലിമണ്ഡപമൊരുങ്ങി. ഞങ്ങളെല്ലാവരും ചേർന്ന് തോര ണങ്ങൾ തൂക്കി അലങ്കരിച്ചു. പുരോചനൻ ഏല്പിച്ച ബ്രാഹ്മണർ വന്നു. കർമ്മികളായ ഹോത്രികളും

ജപകരും സാമം പാടുന്ന ഉദ്ഗാതാക്കളും നാലുപേർ വീതം. അഗ്നി എരിയാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ജ്വാലകളിൽ ശുഭാശുഭ ലക്ഷ ണങ്ങൾ കാണാൻ നോക്കിനിന്നു. എള്ളും ധാന്യവും നൂറാട്ടുവട്ടം ഹോമിച്ചു. പിന്നെ നൂാട്ടുവട്ടം നെയ്യും ഹോമിച്ചപ്പോൾ ജ്വാലകൾ സ്വർണ്ണനിറത്തി

ലായി. രൂപത്തിൽ കെട്ടിയ കാളക്കുട്ടിയെ ബ്രാഹ്മണർ വെള്ളം തളിച്ചു ശുദ്ധീ കരിച്ചു. നെറ്റിയിലും ചുമലുകളിലും അരക്കെട്ടിലും പൂവും ചന്ദനവുംചാർത്തി. താഴെ കുശപ്പുല്ലുകൾ വിരിച്ചു.

ജപകർ മന്ത്രങ്ങളുരുവിടാൻ തുടങ്ങി.

നിന്റെ ശ്വാസം പ്രപഞ്ചത്തിന്റെ പ്രാണവായു ഏറെറടുക്കട്ടെ മൃഗശുദ്ധീകരണം കഴിഞ്ഞ് ബ്രാഹ്മണർ പുറം തിരിഞ്ഞു നിന്നു.

മൃഗത്തെ നിശ്ശബ്ദമാക്കാൻ പ്രധാനഹോത്രി കല്പിച്ചു. അറവുശാലയിൽ നിന്നു വന്ന മൂന്നു പേർ ശ്വാസം മുട്ടിച്ചു മൃഗത്തെ നിശ്ശബ്ദമാക്കി. ബലിമൃഗത്തെ കൊല്ലുകയെന്നു പറയാറില്ല. നിശ്ശബ്ദമാ

ക്കുന്നു. വീണ്ടും ബ്രാഹ്മണർ ജലം തളിച്ചു ശുദ്ധമാക്കിയശേഷം യുധിഷ്ഠിരൻ മൃഗത്തിന്റെ കഴുത്തുവെട്ടി തീയിലേക്കിട്ടു. താഴത്തെ ചോരപുരണ്ട പുല്ലു

കൾ രാക്ഷസപ്രീതിക്ക്. പുകയും ചാരവും വരാതെ ബലിയേറ്റുവാങ്ങി അഗ്നിജ്വാലകൾ സംതൃപ്തിയോടെ പുളഞ്ഞു. അകന്നുനിന്ന് എല്ലാം നോക്കിയിരുന്ന അമ്മ യുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു.

ബലികഴിഞ്ഞ് ദാനം വാങ്ങിയ ബ്രാഹ്മണർ പന്ത്രണ്ടുപേരും പരികർമ്മി

കളും പിരിഞ്ഞപ്പോൾ, ഘാണിച്ചുവച്ച ബലിശിഷ്ടം അടുക്കളയിലേക്കു മാറാൻ തുടങ്ങി.

അപ്പോൾ പുറത്തുനിന്നു ഭിക്ഷക്കാരുടെ വിളി കേട്ടു. ഒരു കാട്ടാളത്തിയും അഞ്ചു മക്കളും. അവരെ കുറേനേരം നോക്കിനിന്ന ശേഷം അമ്മ പറഞ്ഞു: “അവർക്കു വേണ്ടത്ര ഭക്ഷണം കൊടുക്കു

കാട്ടാളത്തിയും മക്കളും അകത്തേക്കു കടന്നുവന്നത് പുരോചനന് ഇഷ്ട

മായിട്ടില്ല എന്നത് അയാളുടെ ഭാവം കണ്ടാലറിയാം.

ഭക്ഷണം ധാരാളമുണ്ടല്ലോ.. വേണ്ടത്ര ഭിക്ഷകൊടുത്തശേഷം ആഹാര

ത്തിനിരിക്കാൻ കഴിഞ്ഞതു നന്നായി. അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അയാൾ പിറുപിറുപ്പു നിറുത്തി.

സഹദേവൻ അവർക്കു ധാരാളം മാംസം വിളമ്പി. "കലവറയിൽ ചില തോൽക്കുടങ്ങൾ കണ്ടു. നോക്കൂ. അമ്മയുടെ നിർദ്ദേശമനുസരിച്ചു മദ്യം കൊണ്ടുവന്നപ്പോൾ അതും വിള

പാൻ അമ്മ ആംഗ്യം കാട്ടി. പ്രതീക്ഷിക്കാതെ കിട്ടിയ വിരുന്ന് അവർ ശരിക്കും ആഘോഷിക്കുകയായി യിരുന്നു. കുറെ കഴിഞ്ഞപ്പോൾ അടക്കവും ഒതുക്കവും വിട്ട് തമ്മിൽത്തമ്മിൽ

ശകാരവും ബഹളവും ചിരിയും തുടങ്ങി. പുറത്താക്കാൻ ഒരുങ്ങണോ എന്നാ

രാഞ്ഞുകൊണ്ട് ഞാൻ അമ്മയെ നോക്കി. അമ്മ അവരുടെ ബഹളം ശരിക്കും

രസിക്കുകയാണ്. . രാത്രി ഇരുട്ടാണ് വളരെ ദൂരത്തെങ്ങോ എത്തേണ്ടതാണെന്ന് ആ സ്ത്രീ

പറഞ്ഞു. അമ്മ നിസ്സാരഭാവത്തിൽ പറഞ്ഞു: “അതിനെന്താ, ഇവിടെ കിടന്നോളും ധാരാളം സ്ഥലമുണ്ടല്ലോ.

അമ്മയുടെ ഔദാര്യം അത്രത്തോളം എത്തുമെന്ന് ഞാൻ കരുതിയതല്ല. ഞാൻ അർജ്ജുനനെ നോക്കി. പലതും ചെയ്യാനുള്ള രാത്രിയാണ്. അത് ഓർമ്മിക്കാതെയാണ് അമ്മയുടെ ആതിഥ്യം. പത്തിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ള അഞ്ചാൺമക്കളുമായി വന്ന തള്ളയെ കണ്ടപ്പോൾ അമ്മ വിദുരരുടെ സന്ദേശം തന്നെ മറന്നുപോയോ എന്നു ഞാൻ സംശയിച്ചു.

“ഇരുട്ടാവാൻ ഇനിയും സമയമുണ്ടല്ലോ.' യുധിഷ്ഠിരൻ പുറത്തേക്കു നോക്കിയശേഷം പറഞ്ഞു. അതിഥികളോ

ടുള്ള മര്യാദ മറന്നിട്ടില്ല എന്നു വരുത്താൻ അമ്മയെ നോക്കി ചിരിച്ചു. “കാട്ടു

വഴികളൊക്കെ അറിയുന്നവരല്ലേ ഇവർ

അതു ശ്രദ്ധിക്കാതെ അമ്മ വീണ്ടും ക്ഷണിച്ചു.

"വേണ്ടത്ര സ്ഥലമുണ്ടു കിടക്കാൻ. ആ തളത്തിലോ മണ്ഡപത്തിലോ

എവിടെ വേണമെങ്കിലും കിടന്നോളൂ.'

കാട്ടാളത്തി ആശ്വാസത്തിൽ ചിരിച്ചു. പിന്നെ മൂത്തമകന്റെ കൈയിൽ

നിന്നു തോൽക്കുടം പിടിച്ചുവാങ്ങി വീണ്ടും കുടിച്ചു.

വിചിത്രമായ ഈ സൽക്കാര പ്രിയം കണ്ട് അമ്പരന്നു നില്ക്കുന്ന ഞങ്ങളുടെ സമീപത്തേക്ക് അമ്മ വന്നു. യുധിഷ്ഠിരൻ പറയാൻ തുടങ്ങി. അറിയാം. അവർ വന്നു ചേർന്നതു ദേവകളുടെ അനുഗ്രഹം കൊണ്ടു

തന്നെ അവർ ഇവിടെ കിടന്നുറങ്ങട്ടെ.

ഞാൻ അമ്പരന്നു. സ്വരം കുറേക്കൂടി താഴ്ത്തിക്കൊണ്ട് അമ്മ പറഞ്ഞു: വെന്ത വീട്ടിൽ മൃതദേഹങ്ങൾ തിരയാൻ ചാരന്മാർ വരും. അവർക്കു കാണാൻ നാളെ ഇവിടെ ആസ്ഥികൂടങ്ങളുണ്ടാവും. അഞ്ചു മക്കളുള്ള ഒരു ത്തിരുന്ന ഭിക്ഷയ്ക്ക് വരാൻ തോന്നിയതെന്താണ്? പിതൃക്കൾ നിങ്ങളെ അനുഗ്രഹിച്ചു കാട്ടാളത്തിയേയും മക്കളേയും നോക്കി മന്ദഹസിച്ച്, സാവ ധാനത്തിൽ അമ്മ അകത്തേക്കു പോയി. ഞങ്ങൾ സ്തബ്ധരായി നിന്നു.. പുറത്തളത്തിൽനിന്ന് അപ്പോൾ കാട്ടാളരുടെ പാട്ടും കുത്തും കുറേക്കൂടി
ഉച്ചത്തിൽ കേട്ടു.

ഞാൻ അസ്വസ്ഥനായിരുന്നു. അതു കണ്ട് യുധിഷ്ഠിരൻ പറഞ്ഞു:

"കാട്ടാളല്ലേ! പാപചിന്ത വേണ്ട.

കുറെ കഴിഞ്ഞപ്പോൾ അതിഥികൾ നിശ്ശബ്ദരായി. ആഹാരത്തിന്റെയും മദ്യത്തിന്റെയും ലഹരിയിൽ അവർ ഉറങ്ങാൻ തുടങ്ങുകയാവും. ഞാൻ ഓർത്തു. അവർ ശരിക്കും നിശ്ശബ്ദരാവാൻ പോകുന്നു ഈ രാത്രി, ഭിക്ഷാടി വന്ന ബലിമൃഗങ്ങൾ. ആറു കാട്ടാളന്മാർക്ക് അത്ര വില കല്പിക്കേണ്ടതില്ല എന്നു സമാധാനിക്കാൻ ശ്രമിച്ചു. പിന്നീടു ഞാൻ രാത്രിയിലെ ഒരുക്കങ്ങളിൽ മുഴുകി.

പുരോചനന്റെ മുറിക്കു പുറത്തുനിന്നു ചെവിടോർത്തു. അയാൾ കിടക്കു

കയാണ്. പക്ഷേ, ഉറങ്ങുകയല്ല. ഉറങ്ങാൻ അയാൾക്കാവില്ല. അത്യാവശ്യം

വേണ്ട വസ്ത്രങ്ങളും ആയുധങ്ങളും ഞങ്ങളഞ്ചുപേരും പുറത്തു വച്ചുകെട്ടി.

അമ്മയും തയ്യാറായി വന്നു.

അകത്തളത്തിൽ ഖനകൻ അടയാളം കാണിച്ച സ്ഥലത്തെ പലകകൾ മാറിയപ്പോൾ ആദ്യം മണ്ണായിരുന്നു. അഞ്ചാറുവിരലിട മണ്ണു നീക്കിയപ്പോൾ താഴെനിന്നു പിറുപിറുപ്പുകൾ കേട്ടു. പിന്നെ വെളിച്ചം കണ്ടു. താഴത്തു നിൽ ക്കുന്ന ആൾ മണ്ണുകട്ടകൾ മാറിയപ്പോൾ ഒരാൾക്കിറങ്ങാൻ വേണ്ടത്ര സ്ഥല മുണ്ട്. യുധിഷ്ഠിരനാണ് ആദ്യം ഇറങ്ങിയത്. പിന്നെ സഹദേവൻ. അവൻ കൈകളിലേക്കു ഞാൻ അമ്മയെ സാവധാനം ഇറക്കി. നകുലനും ഇറങ്ങി കഴിഞ്ഞശേഷം ഞാൻ അർജ്ജുനനോടു പറഞ്ഞു: “നടന്നോളൂ. എന്റെ ജോലി ബാക്കിയാണ്.

ഞാൻ ശബ്ദമുണ്ടാക്കാതെ മുൻവശത്തെ വാതിൽക്കലേക്കോടി. അകത്തു കത്തുന്ന ചെരാതിലെ തിരിയെടുത്ത് എണ്ണ വാതിലിലേക്കൊഴിച്ചു തീ കൊളു ത്തിയപ്പോൾ കൗരവരുടെ ശില്പികളുടെ വിരുത് ശരിക്കും കണ്ടു. ജ്വാലയുടെ നാവുകൾ അടുത്തെത്തുമ്പോഴേക്കും ഭിത്തികളും തൂണുകളും തീ ഏറ വാങ്ങുന്നു. തിരി തീർന്നപ്പോൾ, ഒരു പീഠം പൊക്കി നിലത്തടിച്ചുകിട്ടിയ കാ ലുകളിലൊന്നിലേക്കു തീ പകർത്തി ഒരു പന്തമാക്കി. ഞാൻ നടുത്തളത്തിലെത്തിയപ്പോൾ പടർന്നുകയറിയ പുകയിൽ കുരച്ച്

എന്തോ പറയാൻ കഴിയാതെ വിഷമിച്ചുനില്ക്കുന്ന പുരോചനൻ. തീജ്ജ്വാല

കളുടെ വെളിച്ചത്തിൽ ഞാനവന്റെ മുഖം കണ്ടു. പഴയ ദാസന്റെ വിനയ

മില്ല. ഇര നഷ്ടപ്പെട്ട വ്യാധന്റെ ക്രൂരതയാണവിടെ. ആയുധം തിരയാൻ

ചുറ്റും നോക്കുന്ന അവന്റെ വെറും തലയിൽ ഞാൻ രണ്ടുമുഷ്ടിയും ചേർത്തൊന്നടിച്ചു.

വീണടത്തുനിന്നു കഴുത്തും ഉടുവസ്ത്രവും പിടിച്ചു പൊക്കിയപ്പോൾ അവൻ ഞരങ്ങി. തീക്കുണ്ഡമായി മാറിക്കഴിഞ്ഞ അമ്മയുടെ പഴയ കിടപ്പു മുറിയിലേക്ക് അവനെ ഒഴിഞ്ഞ തോൽക്കുടം പോലെ ഞാൻ വലിച്ചെറിഞ്ഞു. വീണ്ടും അടുക്കളത്തളത്തിലെത്തിയപ്പോൾ പുകകൊണ്ട് ഒന്നും കാണാൻ വയ്യ. പുറത്തളത്തിൽനിന്ന് അപ്പോൾ കാട്ടാളരുടെ കൂട്ടനിലവിളി കേട്ടു.

ഇറങ്ങുകയല്ല, ചുവന്ന വെളിച്ചം കണ്ട് പഴുതിലേക്കു വീഴുകയാണു ണ്ടായത്.

കാലിൽ ചവിട്ടി ഞാൻ വീണപ്പോൾ സഹദേവൻ പതുക്കെ മോങ്ങി. പിന്നെ ഇരുട്ടിന്റെ അറ്റത്തുള്ള വെളിച്ചം നോക്കി മുന്നിൽ പോകുന്ന ആളുകളുടെ ചുമൽ പിടിച്ച് ഞങ്ങൾ മുമ്പോട്ടു നടന്നു. :

അർജ്ജുനൻ വഴിക്കുവെച്ചു ചോദിച്ചു 'നിശ്ശബ്ദരായോ എല്ലാവരും

ഞാൻ പറഞ്ഞു: 'സുഖനിദ്ര, അല്ല, അഗ്നിഭഗവാൻ അനുഗ്രഹിച്ച യോഗ സഹദേവൻ പതുക്കെ ചിരിച്ചു.

യുധിഷ്ഠിരന്റെ ശബ്ദം മുന്നിലെവിടെയോ നിന്നു കേട്ടു. ഫലിതം വേണ്ട, മന്ദാ.

തുരങ്കം പാറക്കെട്ടിനു താഴെ അവസാനിക്കുന്നു. ഉയരത്തിലേക്കു കയറി യാൽ വാരണാവതത്തിൽനിന്നു പുറത്തുകടക്കാനുള്ള വഴിയായി. ചെങ്കു ത്തായി വെട്ടിയ വഴിയിലൂടെ കയറാൻ തുടങ്ങിയ യുധിഷ്ഠിരൻ നാലഞ്ചടി വെച്ച് കാലിടറി തിരിച്ചു താഴേക്കു വന്നു വീണു. അനുജന്മാരെക്കടന്നു മുന്നി ലെത്തി ഞാൻ വഴി പരിശോധിച്ചു. സൂക്ഷിച്ച് ഇളുമ്പുകളിൽ വിരലൂന്നിയാൽ

'അരക്കില്ലത്തെക്കാൾ വലിയ അത്യാപത്താണല്ലോ ഇത്. യുധിഷ്ഠിരൻ ശപിച്ചു. ഒരു പരീക്ഷണമെന്ന നിലയ്ക്ക് സഹദേവനെ ഞാൻ കഴുത്തിലിരുത്തി മുകളിലെത്തിച്ചു. പിന്നെ കൂടുതൽ ധൈര്യത്തോടെ അമ്മയെ ചുമന്നു കയറി. കയറാൻ വയ്യാ എന്നു വാശിപിടിച്ച്, മറ്റു വഴിയ ന്വേഷിക്കാൻ തുടങ്ങിയ ജ്യേഷ്ഠനെയും ചുമലിലെടുക്കേണ്ടി വന്നു. എന്റെ പിന്നിലായി നകുലനും മുമ്പിൽ അർജ്ജുനനും കയറി. നകുലൻ ഇടയ്ക്കിടെ എന്റെ അരക്കെട്ടിൽ പിടിച്ചു തൂങ്ങി.

അവസാനം പുറത്തുവന്നപ്പോൾ ഞാൻ ക്ഷീണിച്ചുപോയി. നകുലനോടു ചിരിച്ചുകൊണ്ടു പറഞ്ഞു: “ഇതിലും ഭേദം നിന്നെയും ചുമക്കുകയായിരുന്നു.

'ജ്യേഷ്ഠനുവേണ്ടി ഞാനിന്ന് ആദ്യമായി പ്രാർത്ഥിച്ചു. എന്റെ മോല വീഴല്ലേ എന്ന്.

രക്ഷപ്പെട്ടതിലുള്ള ആശ്വാസംകൊണ്ട് എല്ലാവരും ലഘുചിത്തരായിരുന്നു. യുധിഷ്ഠിരന്റെ മാതൃകയനുസരിച്ച് ഞാൻ കളിയായി അവനെ ശാസിച്ചു. "ഫലിതത്തിനുള്ള സമയം ആയില്ല എന്നറിഞ്ഞുകൂടെ?'

പുറത്തു കടന്നപ്പോൾ ഞങ്ങൾ തിരിഞ്ഞുനോക്കിയത് പിന്നിട്ട സുഖവാ സസ്ഥലത്തിന്റെ നേർക്കായിരുന്നു. കറുത്ത രാത്രിക്കു തീപിടിച്ചിരിക്കുന്നു എന്നു തോന്നി. വീണ്ടും താഴ്വരയിലെത്തിയപ്പോൾ ഇരുട്ടിൽ വെള്ളത്തിന്റെ തിളക്കം കണ്ടു. വഴികാട്ടിയായ ഖനകൻ പറഞ്ഞു: “പുഴ കടന്നാൽ കാടായി. അതാണ് സുരക്ഷിതമായ സ്ഥലമെന്ന് അദ്ദേഹം പറഞ്ഞു.

ഗംഗയുടെ ഒരു കൈവഴിയാണ്. പുഴ കടക്കുന്നതെങ്ങനെ എന്ന ചോദ്യം വേണ്ടിവന്നില്ല. അടുക്കുന്ന ഒരു തോണിയുടെ തുഴ വീഴുന്ന ശബ്ദം വ്യക്ത മായി കേട്ടു.

“ഓ, തോണി വന്നുകഴിഞ്ഞു.' ഖനകൻ അമ്മയോടും ഞങ്ങളെല്ലാവരോ ടുമായി കൈകൂപ്പി വന്ദിച്ചു. “എനിക്കു പോകാനനുവാദം തരൂ. എന്തെങ്കിലും സന്ദേശമുണ്ടോ, യജമാനനെ അറിയിക്കാൻ അമ്മ പറഞ്ഞു: 'യാത്ര തുടങ്ങിക്കഴിഞ്ഞു എന്നു പറഞ്ഞേക്കു 

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക