shabd-logo

വരാഹൻ-12

23 November 2023

0 കണ്ടു 0
എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്സാണ്. എല്ലാ മെലിഞ്ഞ ആൾക്കാർക്കുമെന്ന പോലെ അദ്ദേഹത്തിനുമുണ്ടായിരുന്നു, ആൾക്കാരെയും വസ്‌തുക്കളെയും പരുക്കൻ മട്ടിൽ എടുത്തു പെരുമാറുന്ന സ്വഭാവം. എന്നെ ചുഴററവേ അദ്ദേഹം ഉറക്കെ ചിരിച്ചു. ഈ പ്രയോഗം എൻറെ കൈകളെ വേദനിപ്പിച്ചുവെങ്കിലും എനിക്ക് അപ്രീതി ഉണ്ടായില്ല. കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കൂട്ടത്തിൽ എനിക്കു മാത്രമാണല്ലോ ഈ ബഹുമതി കിട്ടിയത്. എന്റെ അമ്മയുടെ സഹോദരിയോടു സംസാരിക്കാനും നല്ലൊരു സസ്യഭോജനം നടത്തുവാനു മായി അദ്ദേഹം നാലപ്പാട്ടു വരാറുണ്ടായിരുന്നു. നാലപ്പാട്ടു വീട്ടുകാർ ധനിക രല്ലെങ്കിലും അവിടെ നല്ല പാചകക്കാരുണ്ടായിരുന്നു. കാരണം, എൻറ വലിയമ്മാമൻ നാരായണ മേനോൻ നല്ല ഭക്ഷണം ഇഷ്ടപ്പെട്ടു. ഭക്ഷണം മതപരമായൊരു ചടങ്ങായിരുന്നു അവിടെ. ചിലപ്പോൾ അത് ഒരു മണിക്കൂ റോളം നീണ്ടു. സന്തോഷം നിറഞ്ഞ മുഖത്തോടെ, ചുവന്ന അഗ്രങ്ങളുള്ള വിരലുകളാൽ ഓരോ ഉരുളയും ആസ്വദിച്ച് അദ്ദേഹം ഉണ്ണുന്നതു നോക്കി നില്ക്കാൻ ഞാൻ ഇഷ്‌ടപ്പെട്ടു.

വളർച്ചയെത്തിയശേഷം ഞാൻ എന്റെ ഭർത്താവിനെ വീണ്ടും കണ്ട പ്പോൾ അദ്ദേഹം സന്തുഷ്‌ടനായി കാണപ്പെട്ടു. ബംഗാളിലെ ഗ്രാമീണ കന്യക മാർ ധരിക്കാറുള്ളതരം ഒരു വരയൻ സാരിയാണു ഞാൻ ധരിച്ചിരുന്നത്. എനിക്കേതാണ്ടു പതിനഞ്ചു വയസ്സു പ്രായമായിരുന്നു. പാമ്പിൻകാവിൻ്റ പടിയിലിരുന്ന് എൻറെ മൂത്ത സഹോദരനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നെ കണ്ടപ്പോൾ അദ്ദേഹം എണീറ്റു. അദ്ദേഹത്തിൻറെ മുഖത്ത് ഒരു മന്ദഹാസം വിടർന്നു. പെട്ടെന്നു ഞാൻ എൻറെ ആകാരഭംഗിയെക്കു റിച്ചു ബോധവതിയായി. ഞാനവരുടെ സമീപം നിശ്ശബ്‌ദയായി ഇരുന്നു. അദ്ദേഹം തൻറെ വീട്ടിലേക്കു പോവാനായി എണീറ്റപ്പോൾ അദ്ദേഹത്തെ പകുതിവഴി അനുയാത്ര ചെയ്യാൻ എൻ്റെ ജ്യേഷ്‌ഠൻ ആഗ്രഹിച്ചു. ഞാനും അവരോടൊപ്പം ചെന്നു. മണി ഏഴര ആയിരുന്നു. മരങ്ങൾക്കിടയിൽ സാന്ദ്ര മായ നിഴലുകൾ വീണിരുന്നു. പാരിജാതത്തിനു ചുവട്ടിൽ വെച്ച്, ജ്യേഷ്ഠൻ ശ്രദ്‌ധിക്കാതിരുന്ന നേരത്ത് അദ്ദേഹം എൻ്റെ ചുമലുകളിൽ അമർത്തി പ്പിടിക്കുകയും, എന്റെ മാറിടത്തു സ്‌പർശിക്കുകയും ചെയ്തു. ഈ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ, ഞാനാരോടും അതേപ്പറ്റി ഒന്നും പറഞ്ഞില്ല. ഒരാഴ്‌ചയ്ക്കുള്ളിൽ അദ്ദേഹം കൂടുതൽ ധൈര്യവാ നായി. വാതിലിൻെറ പിന്നിൽ നിന്ന് അദ്ദേഹം എൻ്റെ അധരങ്ങളിന്മേൽ വികൃതമായി ചുംബിച്ചു. 'നീയെന്നെ വിവാഹംകഴിക്കുമോ?' അദ്ദേഹം ചോദിച്ചു.

'നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ?' ഞാൻ മറുചോദ്യം ചോദിച്ചു. അതിനു മറുപടി പറയാതെ അദ്ദേഹം എന്നെ ചുംബനങ്ങളിൽ പൊതി ഞ്ഞു. മറുപടി പറയാൻ കഴിയാത്ത ഏതു ചോദ്യവും ഇത്തരത്തിലുള്ള അതിരു കടന്ന വാത്സല്യപ്രകടനത്താൽ പരിഹരിക്കാമെന്ന് അന്നുമുതൽ ഇന്നുവരെ അദ്ദേഹം കരുതുന്നു. ഞാൻ എപ്പോഴും കാമത്തെ സ്നേഹമായി തെറ്റിദ്ധരിക്കുന്നു. എൻ്റെ തെറ്റ് ഞാൻ മനസ്സിലാക്കുമ്പോഴേക്ക് എപ്പോഴും വൈകിപ്പോവുന്നു.

അക്കാലത്ത് എൻറെ ഭർത്താവ് ആൽഡസ് ഹക്‌സ്‌ലി വായിച്ചു. ഹക്സ്‌ലിയുടെ വാക്കുകൾ അദ്ദേഹം ധാരാളമായി ഉദ്‌ധരിച്ചിരുന്നു. ഈ സ്വഭാവവും അദ്ദേഹത്തിൻറെ മെലിഞ്ഞ ശരീരവും കൂടി ചേർന്നപ്പോൾ ഒരു ബുദ്‌ധിജീവിയുടെ രൂപം അദ്ദേഹത്തിനു കൈവന്നതായി എനിക്കു തോന്നി. ഞങ്ങൾ വേർപിരിഞ്ഞപ്പോൾ അന്യോന്യം കത്തുകളയയ്ക്കാമെന്നു വാഗ്ദ ത്തം ചെയ്തു. എൻറെ കുടുംബം ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് ആഗ്ര ഹിച്ചു. ഞങ്ങളോ പ്രേമബദ്‌ധരായിരുന്നില്ല. അദ്ദേഹം എന്നെ സ്പർശിക്കാ നിഷ്ടപ്പെട്ടു. ഞാൻ സ്‌പർശിക്കപ്പെടാനും.

അവധിക്കാലം കഴിഞ്ഞ് കൽക്കത്തയ്ക്കു പോയപ്പോൾ എനിക്കു തോന്നി,
ഞാനദ്ദേഹവുമായി പ്രേമത്തിലാവുകയാണെന്ന്. ആ സമയത്ത് എൻ്റെ അമ്മ നാലപ്പാട്ടായിരുന്നു. അച്‌ഛൻ പതിവുപോലെ ആഫീസ് പണി സംബന്‌ധിച്ച തിരക്കിലും, ഞങ്ങളോടൊപ്പം താമസിച്ചിരുന്ന ഇളയച്‌ഛനു സ്വന്തം പ്രശ്ന ങ്ങൾ ധാരാളമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിൽനിന്നും എനിക്കൊരു സഹായവും കൈവന്നില്ല. വീട്ടുമാനേജരെപ്പോലെ ആയിരുന്ന പാചകക്കാ രനും എപ്പോഴും ജോലിത്തിരക്കിലായിരുന്നു. എനിക്കാരെയും ശല്യപ്പെടു ത്താൻ ആവുമായിരുന്നില്ല. ഞാൻ ഏകയായിരുന്നു. എൻറെ പുസ്‌തക പ്രിയനായ ബന്ധുവിനെ കാണാൻ ഞാൻ കൊതിച്ചു. ഞാനദ്ദേഹത്തിന്, നീണ്ട സ്നേഹം നിറഞ്ഞ കത്തുകളയച്ചു. 'എന്നെ എപ്പോഴും സ്നേഹിക്കൂ.' ഞാനെഴുതി, "മാറരുത്'. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തി രണ്ടു കൊല്ലങ്ങളായി. ഇന്നുവരെ അദ്ദേഹം മാറിയിട്ടില്ല. ഇന്നും കിടപ്പറയിൽ അദ്ദേഹം മുമ്പത്തെപ്പോലെ അത്രതന്നെ വികാരഭ്രാന്തനും അസംസ്‌ തനുമാണ്.

വിവാഹം കഴിഞ്ഞയുടനെ ഞങ്ങൾ ബോംബെയിൽ സാന്താക്രൂസിലുളള ഒരു ചെറിയ വീട്ടിൽ താമസമാക്കി. അന്ന് എൻറെ ഭർത്താവിൻ്റെ വരുമാനം വളരെ തുച്‌ഛമായിരുന്നു. ഞങ്ങൾ ഒരു സുഹൃത്തിൻറെ ഫ്ളാറ് പങ്കു വയ്ക്കുകയായിരുന്നു. ഉറക്കം ഇരിപ്പുമുറിയിലായിരുന്നു. പാതിരാവരെ സന്ദർശകരുണ്ടായിരുന്നു. അവർ പൊയ്ക്കഴിഞ്ഞു വേണമായിരുന്നു ഞങ്ങൾ ക്കു കിടക്ക വിരിക്കാനും ഉറങ്ങാനും. ഉണരുന്നതോ, വളരെ നേരത്തെയും. രാവിലെ എന്റെ ഭർത്താവും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും പണിക്കു പോവുന്നതിനു മുമ്പ് ഞങ്ങളൊന്നിച്ചു ചോറും ചൂടു സാമ്പാറും കഴിച്ചു. അതു കഴിഞ്ഞാൽ നാലു മണിവരെ എനിക്കു ഭക്ഷണമില്ല. ഞാൻ കൂടെക്കൂടെ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നവളായിരുന്നു. ദാരിദ്ര്യപൂർണമായ ഈ ദിനചര്യ എൻറെ ആരോഗ്യത്തെ തകർത്തു. ഒരിക്കൽ കുളിമുറിയിൽ ഞാൻ ബോധംകെട്ടു വീഴുകപോലും ഉണ്ടായി.

ആയിടെ ഒരു ദിവസം, അന്ന് ഒരു ഓട്ടോമൊബൈൽ ഫേമിൻ്റെ മാനേ ജിങ് ഡയറക്‌ടറായിരുന്ന എൻ്റെ അച്‌ഛൻ ബോംബെ സന്ദർശിച്ചു. അദ്ദേഹം താജ്‌മഹൽ ഹോട്ടലിലാണു താമസിച്ചതെങ്കിലും എന്നെ സന്ദർശിക്കുകയും പുറത്തേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്‌തു. 'നീ എന്താ ഇത്ര മെലി ഞ്ഞിരിക്കുന്നത്?' അദ്ദേഹം ചോദിച്ചു. 'എനിക്കു കുഴപ്പമൊന്നുമില്ല.' ഞാൻ പറഞ്ഞു. ഞാൻ എൻറെ ഭർത്താവുമായി അഗാധപ്രേമത്തിലായിരുന്നു. അദ്ദേഹത്തെ പിരിയാൻ ഞാനിഷ്‌ടപ്പെട്ടില്ല; മൃഗശാല സന്ദർശിക്കാൻ മുമ്പൊക്കെ ഞാനെത്ര കൂടുതൽ ഇഷ്ട‌പ്പെട്ടിരുന്നുവെന്ന് അറിയാ മായിരുന്ന എൻറെ അച്ഛൻ എന്നെ വിക്ടോറിയ ഗാർഡൻസ് സൂവിലേക്കു കുട്ടിക്കൊ ണ്ടുപോയി. അവിടത്തെ മുതലക്കുളത്തിൻ്റെ പടിയിന്മേലിരുന്നു ഞങ്ങൾ സംസാരിച്ചു.

'നിനക്കെന്തെങ്കിലും വാങ്ങണോ?' അച്‌ഛൻ അന്വേഷിച്ചു.

എന്തെങ്കിലും ആവശ്യം പ്രകടിപ്പിക്കുന്നതിന് എനിക്കു സഹജമായ അഭിമാനം എന്നെ അനുവദിച്ചില്ല. പക്ഷേ, ഒടുവിലദ്ദേഹം എനിക്ക് ഒരു സിംഗർ തുന്നൽ യന്ത്രം വാങ്ങിത്തന്നു. അനേകവർഷങ്ങൾ ഞാനത് ഉപയോഗിച്ചില്ല.

മുമ്പും എന്റെ ഭർത്താവ് മറ്റു സ്ത്രീകളെ പ്രാപിച്ചിട്ടുണ്ട്. അത്തരം പരാക്രമങ്ങളെക്കുറിച്ച് അദ്ദേഹം എന്നോടു പറഞ്ഞു. ഇരുപതു വയസ്സിലേറെ പ്രായമുള്ളവരും ഈ കലകളിൽ വിദഗ്ദ്‌ദ്‌ധരുമായ ഈ വേശ്യകളെ പ്രശംസി ച്ചാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ ചെറുതാവുന്നതായി എനിക്കു തോന്നി. ലൈംഗിക വിഷയങ്ങളിൽ പരിചയസമ്പന്നയായിരുന്നില്ല ഞാൻ. ലൈംഗിക പ്രക്രിയയിൽ താല്‌പര്യമുണ്ടെന്നു ഭാവിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ഞാൻ അത് യഥാർത്ഥത്തിൽ ഇഷ്‌ടപ്പെട്ടിരുന്നില്ല. അത് എന്നെ ദുർബലയാക്കി. ഞാനുണർന്നു. അസ്വസ്‌ഥയായി' കിടന്നു. എൻറെ ഭർത്താവിന് എന്നിൽ താല്പ‌ര്യം കുറഞ്ഞുതുടങ്ങി. എനിക്കു മൂന്നു മാസം ഗർഭമായപ്പോൾ നാല പ്പാട്ടേക്കു പോവുകയാണു നന്നെന്ന് അദ്ദേഹം എന്നെ പറഞ്ഞു ബോദ്‌ധ്യപ്പെ ടുത്തി. മനസ്സില്ലാമനസ്സോടെ, അസന്തുഷ്‌ടയായി, അദ്ദേഹത്തോടു യാത്ര പറഞ്ഞ് ഞാൻ നാലപ്പാട്ടേക്കു പോയി. എന്റെ ദയനീയാവസ്‌ഥ കണ്ട് അമ്മമ്മ ദുഃഖിച്ചു. അവർ കരഞ്ഞു. എൻ്റെ ചുമലെല്ലുകൾ തെളിഞ്ഞുനിന്നു. എൻറെ കൈത്തണ്ടകൾ ശോഷിച്ചിരുന്നു. ഞാൻ ഒരു ആയുവ്വേദ വൈദ്യൻറ സംരക്ഷണയിലായി. എൻറെ ഭർത്താവിൻറെ ആകാരസൗഷ്‌ഠവത്തെ വാഴ്ത്തിക്കൊണ്ട് ഞാൻ അദ്ദേഹത്തിനു ദുഃഖം നിറഞ്ഞ കത്തുകളെഴുതി. അദ്ദേഹത്തിന് എന്നിൽ താല്പര്യമുണ്ടാവാൻവേണ്ടി ലൈംഗികകാര്യ ങ്ങളെക്കുറിച്ചും ഞാൻ എഴുതി. അദ്ദേഹത്തിന് എൻറെ കളി പിടികിട്ടി. ഒരു മാസത്തെ അവധിയെടുത്ത് അദ്ദേഹം വന്നപ്പോൾ എൻ്റെ മകന് മൂന്നുമാസം പ്രായമായിരുന്നു. റോസ് നിറമുള്ള ഒരു സുന്ദരക്കുട്ടനായിരുന്നു അവൻ, ആ അവധിക്കാലത്തിൻറെ ആദ്യരാത്രി ഞങ്ങൾ ഉറങ്ങിയത് പടിപ്പുരമാളികയി ലായിരുന്നു. എൻ്റെ ഭർത്താവ് കുട്ടിയിൽ വലിയ താല്‌പര്യം പ്രദർശിപ്പിച്ചില്ല. അവൻ കിടക്കയിൽ മൂത്രമൊഴിക്കുകയോ രാത്രിയിൽ കരയുകയോ ചെയ്ത പ്പോഴൊക്കെ അദ്ദേഹം അസ്വസ്‌ഥത പ്രകടിപ്പിച്ചു. മൃദുവായ പെരുമാറ്റവും അല്പം അനുകമ്പയും കൊതിച്ചിരിക്കുകയായിരുന്നു ഞാൻ. അടുത്ത രാത്രി കുഞ്ഞിനെ അമ്മമ്മയുടെ പക്കൽ ഏല്പ്‌പിച്ച്, അടുത്ത മുറിയിൽ ഞാൻ എൻറെ ഭർത്താവിൻെറ ചാരത്ത് ഉറങ്ങി. അദ്ദേഹത്തിൻ്റെ ഈ വരവ് എനി ക്കൊരു വലിയ നിരാശയായിരുന്നു. പ്രസവാനന്തരം ഒരു സ്ത്രീയിൽ ഹോർ മോൺ സംബന്‌ധിച്ച ചില മാറ്റങ്ങൾ ഉണ്ടാവുന്നു. അപ്പോൾ അവൾക്കു കൂടുതൽ സ്നേഹം വേണം. തൻറെ ചുമലുകളെ പൊതിയുന്ന ബലിഷ്ഠ ഹസ്‌തങ്ങളുടെ സുഖത്തിനായി അവൾ കൊതിക്കുന്നു. വന്യവും മൃഗീയ വുമായ ലൈംഗികക്രിയ അവൾക്ക് ഒരു തരത്തിലും സഹായകമല്ല. ലൈംഗിക വൃത്തികളോടു വികർഷണ ഭാവവുമായി ഞാൻ എൻറെ കിടക്കയിൽ കിടക്കുക പതിവായിരുന്നു. എൻ്റെ സമീപം എൻറെ ഭർത്താവ് തളർന്നുറങ്ങി ക്കിടന്നു. ആ കാലത്ത് എന്നെ പരിഗണിക്കാനുള്ള ബുദ്‌ധി അദ്ദേഹം പ്രദർശിപ്പി ച്ചില്ല. വൈകുന്നേരങ്ങളിൽ ഞാൻ കുളിച്ച്, മുടിക്കെട്ടിൽ പാരിജാതപ്പൂക്കള ണിഞ്ഞ് അദ്ദേഹത്തെ കാത്തുനിന്നു. പക്ഷേ, അദ്ദേഹം തൻറെ ഏതെങ്കിലും സുന്ദരിയായ ഒരു ബന്‌ധുവിന്റെ തോളിൽ ചാരി നടന്നാണു വരിക. അദ്ദേഹം എന്നെ ശ്രദ്‌ധിച്ചതേയില്ല. എൻറെ യാതന കഠിനമായിരുന്നു. ഞാൻ സുഖക്കേ ടുകാരിയായി. ഞാൻ സുഖമില്ലാതെ കിടന്നപ്പോൾ അദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയോ ബന്‌ധുക്കളുമായി കളിതമാശകൾ പറഞ്ഞു സമയം ചെലവഴിക്കുകയോചെയ്തു‌. എന്നെ സംബന്‌ധിച്ചിടത്തോളം ഈ കാലം ഏകാന്തതയുടെയും സ്വയം കണ്ടെത്തലിന്റെയും കാലമായിരുന്നു. മുപ്പത്ത ഞ്ചു വയസ്സുകാരിയായ എൻറെ വേലക്കാരിക്കുപോലും എനിക്കു കിട്ടുന്ന തിലേറെ പരിഗണന അദ്ദേഹത്തിൽ നിന്നു കിട്ടി. ഒടുവിൽ അദ്ദേഹം പോയ പ്പോഴേക്കും ഞാൻ മറെറാരു സ്ത്രീയായി മാറിക്കഴിഞ്ഞിരുന്നു. മധുര പ്രേമ ത്തിലും അകളങ്കതയിലും മുഴുകിയിരുന്നതുകൊണ്ടു പ്രയോജനമൊന്നുമി ല്ലെന്ന് ഞാൻ തീരുമാനിച്ചു. എന്റെ ഭർത്താവ് തൻറെ ഭാര്യയിൽ തിരഞ്ഞത് ഈ വക ഗുണങ്ങളായിരുന്നില്ല. ഒരു പങ്കിലയായ സ്ത്രീക്കു മാത്രം നല്കാൻ കഴിയുന്ന ഉദ്വേഗമായിരുന്നു അദ്ദേഹത്തിനാവശ്യം. തന്റെ ബന്‌ധുവിൻറ ആട്ടോഗ്രാഫിൽ വൈൽഡിനെ ഉദ്‌ധരിച്ച് അദ്ദേഹം എഴുതുന്നതു ഞാൻ കണ്ടു: നന്നാവുന്നതിനെക്കാൾ നന്ന് കാഴ്ച‌യ്ക്കു നന്നാവുകയാണ്.' അതെഴു തവേ, താൻ എന്റെ നന്മയെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്ന് എന്നെ ധരിപ്പിക്കാനെന്നവണ്ണം, അദ്ദേഹം ഗോപ്യമായി എന്നെ ഒന്നു നോക്കുകയും ചെയ്തു‌.

അദ്ദേഹം പോയ ഉടനെ ഞാൻ സെക്‌സിനെക്കുറിച്ചു കൂടുതൽ മനസ്സി ലാക്കാൻ തുടങ്ങി. എന്നെ പഠിപ്പിക്കാൻ പല തരത്തിൽപ്പെട്ട വേലക്കാരി കളും, എന്റെ വലിയമ്മാമൻ എഴുതിയ 'രതിസാമ്രാജ്യം' എന്ന പുസ്ത‌കവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കാലത്ത് കല്ക്ക‌ത്തയിലെ ഉദ്യോഗം രാജി കൊടുത്ത് നാട്ടിൽ വന്ന എൻറെ അച്‌ഛൻ ഒരു മാസം കോട്ടയ്ക്കൽ ആയുർ വേദചികിത്സയ്ക്കു വിധേയനാവാൻ തീരുമാനിച്ചു. അദ്ദേഹത്തോടൊപ്പം കോട്ടയ്ക്കൽ താമസിക്കാനായി അദ്ദേഹം എൻറെ അമ്മ, സഹോദരി, അമ്മായി അമ്മ, എൻറെ കുഞ്ഞ്, ഞാൻ എന്നിവരെക്കൂടി കൊണ്ടുപോയി. പുറമേ കുറേ വേലക്കാരെയും. മറെറാന്നും ചെയ്യാനില്ലായ്‌കയാൽ ഞാൻ ഒരു നവരച്ചോറു ചികിത്സയ്ക്കു വിധേയയാവാൻ ശ്രമിച്ചു. ചർമഭംഗി വർദ്ധി പ്പിക്കാനുതകുന്നു ഈ ചികിത്സ. മുഖക്കുരു വളർന്ന കവിളുകളിൽ ഞാൻ കുങ്കുമത്തൈലം പൂശി. എൻറെ ശരീരകാന്തിയിൽ എനിക്കു താല്പര്യം ജനിച്ചു.

കോട്ടയ്ക്കൽ വിട്ടുകഴിഞ്ഞയുടനെ ഞാൻ ചില ചെറിയ പ്രേമബന്ധ ങ്ങളിൽ കുടുങ്ങി.

എൻറെ കുഞ്ഞു വളർന്നുകൊണ്ടിരുന്നു. ഞാൻ പൂർണ ആരോഗ്യവതി യായി. എന്നെ ബോംബെയിലേക്കു തിരിച്ചു വിളിക്കാൻ എൻറെ ഭർത്താവ് യാതൊരു താല്പര്യവും പ്രദർശിപ്പിച്ചില്ല. ക്രമേണ ഞാൻ വിവാഹിതയാണെന്ന കാര്യംതന്നെ മറന്നു. എൻറെ റ ഭർത്താവ് ഭർത്താവ് തൻ്റെ ത കാമവും അശ്രദ്‌ധയുംകൊണ്ട് എൻറെ ഹൃദയത്തെ ഏതാണ്ടു താറുമാറാക്കിയിരിക്കുന്നുവെന്നതും ഞാൻ മറന്നു. നല്ല സാരികളുടുത്ത് എന്റെ ബന്‌ധുക്കളായ പെൺകുട്ടികളോടൊപ്പം
ഞാൻ ഗ്രാമത്തിലെ സിനിമാശാലയിൽ പോയി. എൻറെ ബന്‌ധുവായ ഒരു ചെറുപ്പക്കാരൻ ഒരിക്കൽ എന്നെ മാളികമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി എൻറെ ചുണ്ടുകളിൽ ചുംബിച്ചു. ആ വേനല്ക്കാലത്ത് ഞങ്ങൾ രാഗബദ്‌ധ രാണെന്നു ധരിച്ചു. വൈകുന്നേരത്ത് അയാൾ എൻ്റെ കരം ഗ്രഹിച്ച്, ചില ഹിന്ദിപ്പാട്ടുകൾ പാടാൻ എന്നെ പഠിപ്പിച്ചു. മുറിവേറെറാരു ശബ്ദത്തിൽ അയാൾ ചോദിക്കുമായിരുന്നു: 'നീ എന്തേ ഇത്ര സുന്ദരിയാവാൻ?' എൻറ സന്തോഷം അയാളിൽനിന്നു മറച്ചുവെക്കാൻ വേണ്ടി ഞാൻ എൻ്റെ മുഖം പൊത്തിപ്പിടിച്ചു.

ആ സമയത്ത് എൻറെ അച്‌ഛൻ നാലപ്പാട്ടു വീട്ടിൽ നിന്നു വാരകളകലെ ഒരു പുതിയ വീട് കെട്ടിക്കുകയായിരുന്നു. കുളിമുറിച്ചുവരുകളിൽ മാർബി ളിൻെറ പ്രതീതി ജനിപ്പിക്കുവാനായി പൊന്നാനിയിൽനിന്ന് ഒരു വിദഗ്ദ്‌ധനെ കൊണ്ടുവന്നു. അയാൾ അതി സുന്ദരനായിരുന്നു. അയാളെ കാണാൻ വേണ്ടി ഞാനും എൻറെ കൂട്ടുകാരികളും എന്നും ഭവനനിർമാണസ്ഥലം സന്ദർശി ക്കുക പതിവാക്കി. അയാൾ നല്ല നിറവും ചുവന്ന ചുണ്ടുകളും ആകാര ഭംഗിയുമുള്ളവനായിരുന്നു. എന്നും രാവിലെ ഞാൻ അയാൾക്കു ചാവി നൽ കുക പതിവായിരുന്നു. അപ്പോൾ അയാൾ തലയുയർത്തി എൻറെ നേരെ നോക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, കണ്ണുയർത്താനുള്ള ധൈര്യം അയാൾ കാട്ടിയില്ല. എനിക്കു നിരാശ‌യായി. അന്നെനിക്ക് എന്നെക്കാൾ ഒരു വയസ്സു പ്രായം കുറഞ്ഞ ഒരു വേലക്കാരി ഉണ്ടായിരുന്നു. അവൾക്ക് എന്നോടു വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം ഞാൻ അവളുടെ കൈവശം ഒരു 'വരാ ഹൻ'* കൊടുത്ത് അത് അയാൾക്ക് എൻറെ സമ്മാനമായി കൊണ്ടു ചെന്നു കൊടുക്കാൻ ആവശ്യപ്പെട്ടു. വൈകുന്നേരം ഏഴു മണിക്ക് അമ്പലത്തിൽ വെച്ച് അയാളെന്നെ കാണണമെന്നും ഞാൻ ആവശ്യപ്പെട്ടു. പക്ഷേ, വേലക്കാരി തിരിച്ചു വന്ന് എന്നോടു പറഞ്ഞു, അയാൾ പണി പൂർത്തിയാക്കി, തൻറ ഗ്രാമത്തിലേക്കു മടങ്ങിപ്പോയെന്ന്. അച്‌ഛൻറെ വീട്ടിലേക്ക് ഓടിച്ചെന്ന് അയാളെ എനിക്കു വേണ്ടി തിരിച്ചു കൊണ്ടുവരണമെന്ന് ഇളയച്‌ഛനോടു ഞാൻ ആവേശപൂർവം ആവശ്യപ്പെട്ടത് ഞാൻ ഓർക്കുന്നു. എന്റെ ഉള്ളിൽ നിറഞ്ഞു നിന്ന ആ ചെറുപ്പക്കാരനുവേണ്ടി ഒരു അന്വേഷണം നടത്താമെന്ന് ഇളയച്‌ഛൻ സമ്മതിച്ചു. എൻ്റെ സ്നേഹത്തെക്കുറിച്ചു പറഞ്ഞ്, ഹൃദയഭേദ കമായി വിലപിച്ചത് ഞാൻ ഓർക്കുന്നു. എൻ്റെ ഇളയച്‌ഛൻ അത്ഭുതപ്പെ ട്ടില്ല. അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യജീവിയായിരുന്നു. കപടനാട്യക്കാ രനായിരുന്നില്ല. അദ്ദേഹത്തോടു സംസാരിക്കുക എളുപ്പമാണ്. കാരണം, ഞാൻ യഥാർത്ഥത്തിലെന്താണോ അതിൽനിന്നു വ്യത്യസ്‌തമായി പെരുമാ റണമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. 'സ്നേഹിക്കുക ചീത്തക്കാര്യമല്ല' അദ്ദേഹം എന്നോട് ഒരിക്കൽ പറഞ്ഞു: 'വെറുക്കുന്നതു തീർച്ചയായും ചീത്ത
കാര്യമാണ്.'

ഇന്നുവരെ ഞാൻ ആരെയും വെറുത്തിട്ടില്ല.

* വരാഹൻ-ഒരു വലിയ സ്വർണനാണയം
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക