shabd-logo

ചൈനീസ് ചായ-25

26 November 2023

0 കണ്ടു 0
ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത‌ി ഉപയോഗപ്പെടുത്തി അദ്ദേഹം ദാസേട്ടനെ ഡൽഹിയിലേക്കു മാറ്റി. തന്റെ ഭാവി മെച്ചപ്പെടുമെന്നു മാത്രമേ ദാസേട്ടൻ ആ ഘട്ടത്തിൽ കരുതിയുള്ളൂ. കല്ക്കത്തയിലെ വീട്ടിലെ വിശാ ലങ്ങളായ മുറികളിൽ ജീവിച്ചു പരിചയിച്ച ഞങ്ങൾക്ക് ഡൽഹിയിലെ താമസസ്‌ഥലം ഒരു കാരാഗൃഹമായി തോന്നി. രാവിലെ ഒരു മണിക്കൂർനേരം മാത്രം പൈപ്പുകളിൽ വെള്ളം ഒഴുകി. അതിനുശേഷം ഒരൊറ്റത്തുള്ളി വെള്ള മില്ല. എന്നും കുളിച്ചുശീലിച്ചിരുന്ന എന്റെ തലമുടിയുടെ തിളക്കം മങ്ങി. എനിക്കു പെട്ടെന്നു കരച്ചിൽ വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ വീട്ടുസാമാന ങ്ങൾ ഡൽഹിയിലേക്ക് എത്തിയതു പകുതിയും പൊട്ടിയും പൊളിഞ്ഞുമാണ്. കൊല്ലത്തിൻറെ അവസാനഭാഗത്തിൽ കുട്ടികളെ സ്‌കൂളിൽ ചേർക്കുവാനും ഞങ്ങൾക്കു പലരുടെ മുമ്പിലും തല കുനിക്കേണ്ടിവന്നു.

ഡൽഹിയിലെത്തിയിട്ട് ഒരാഴ്‌ചയാവുമ്പോൾ എനിക്കൊരു കമ്പി കിട്ടി. അച്ഛന് ഒരു heart attack ഉണ്ടായെന്നും ഞാൻ ഉടനെ കോഴിക്കോട്ടേക്കു ചെല്ലണമെന്നുമായിരുന്നു അതിൻറെ സന്ദേശം. അച്‌ഛൻ എൻറെ സുരക്ഷി തത്വത്തിന്റെ അടിത്തൂണായിരുന്നു. എന്തു പറ്റിയാലും അച്‌ഛൻറെയ ടുത്തു ചെല്ലുമ്പോൾ അവിടെ എനിക്കൊരഭയം കിട്ടുമെന്നു ഞാൻ വിശ്വസിച്ചി രുന്നു. ഞാൻ പിറേറദിവസം വിമാനം കയറി മദിരാശിയിൽ എത്തിയപ്പോൾ ത്തന്നെ നേരം ഇരുട്ടിയിരുന്നു. ടാക്സി പിടിച്ചു ധൃതിയിൽ റെയിൽ വേസ്‌റേറ ഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ രണ്ടാം വിസിലും കാത്തു വണ്ടി തയ്യാ റായി നില്ക്കുകയായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് മാത്രം മേടിച്ചു ഞാൻ ഓടി ച്ചെന്നു വണ്ടിയിൽ കയറി.

പിറ്റേദിവസം രാവിലെ വീട്ടിലെത്തിയപ്പോൾ മുകളിലെ ഇടനാഴിയിൽ അച്‌ഛൻ മയങ്ങിക്കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അച്ഛൻ കരഞ്ഞു. ജീവൻ കൊടുത്തും അച്ഛനെ മരണത്തിൽനിന്നു രക്ഷിക്കണ മെന്നു ഞാൻ നിശ്ചയിച്ചു.

അന്ന് അച്ഛ‌ൻറെ നാലു മക്കളും കോഴിക്കോട്ടായിരുന്നു. എൻറ ജ്യേഷ്ഠനും അനുജനും ജോലിയുണ്ടായിരുന്നു. അനുജത്തി പഠിക്കുകയായിരുന്നു. അമ്മയാണെങ്കിൽ സംഭ്രമംകൊണ്ടു ക്ഷീണിതയായി കാണപ്പെട്ടു. അതുകൊണ്ട് അച്‌ഛനു ദീനം മാറുന്നതുവരെ അവിടെ താമസിക്കുവാനും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനും ഞാൻ തീരുമാനിച്ചു.

ഇടനാഴിക്കപ്പുറം ഒരു ടെറസ്സായിരുന്നു. അവിടെ വരിവരിയായി മെത്ത കൾ വിരിച്ചു ഞങ്ങളെല്ലാവരും കിടന്നു. അച്‌ഛൻറെ കട്ടിലിനു താഴെ, നിലത്ത് ഒരു മെത്ത വിരിച്ച് അമ്മയോ ഞാനോ കിടന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ ആ കിടപ്പിൽ കുടുംബസ്നേഹമെന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി. അച്‌ഛൻറെയുമമ്മയുടെയും മക്കളായി ജനിച്ചുവെങ്കിലും ഞങ്ങൾ എല്ലാവരും ഒരിക്കലും ഒന്നിച്ചു താമസിച്ചിട്ടുണ്ടായിരുന്നില്ല. അത് ആദ്യമായി അച്ഛ‌നു ദീനം പിടിപെട്ടപ്പോഴാണുണ്ടായത്. അച്ഛനു രാത്രികളിൽ ഞങ്ങളുടെ സംഭാഷണം ശ്രദ്‌ധിച്ചുകൊണ്ടു കിടക്കുമ്പോൾ വളരെ ആനന്ദം തോന്നിയിരിക്കണം. എന്തെന്നാൽ അദ്ദേഹത്തിനു വേഗത്തിൽ ദീനം സുഖപ്പെട്ടു. ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ഡൽഹിക്കു മടങ്ങി.

ഡിഫെൻസ് കോളനിയിലുണ്ടായിരുന്ന വീട്ടിൽനിന്നു ഞങ്ങൾ വെള്ളം അന്വേഷിച്ച് ലജ്പത് നഗറിൽ എത്തി. വളരെ ഇടുങ്ങിയ മുറികളുള്ള ഒരു വീടായിരുന്നു ഞങ്ങൾക്കു കിട്ടിയത്. വീട്ടിനു മുമ്പിൽ എരുമകളുടെ മേച്ചിൽ സ്ഥലമായിരുന്നു. അതിനു പിന്നിൽ പാവങ്ങളുടെ കുടിലുകൾ. നീരും തിളക്കവുമുള്ള വലിയ ഈച്ചകൾ പകൽസമയത്തൊക്കെ അവിടെയെല്ലാം മൂളിക്കൊണ്ടു പറന്നിരുന്നു.

അവിടെവച്ച് എൻ്റെ മകൻ മോനുവിനു ടൈഫോയ്‌ഡ് പിടിപെട്ടു. ശവ ങ്ങളെ ആ കുടിലുകളിൽ നിന്നു കയറുകട്ടിലിൽ കിടത്തി ഇറക്കിക്കൊണ്ടു പോവുന്നത് ഞാൻ ഉമ്മറത്ത് ഇരുന്നു കാണാറുണ്ടായിരുന്നു. 'ഇവിടെ താമസി ച്ചാൽ ഞാൻ മരിക്കും അമ്മേ.' മോനു ഒരിക്കൽ പറഞ്ഞു. ഞാൻ ആ വീടിനെ അന്നുമുതൽ വെറുത്തു തുടങ്ങി.

ഒരു ദിവസം വൈകുന്നേരം ഞാൻ ദാസേട്ടനെ ഓഫീസിൽനിന്നു വീട്ടി ലേക്കു കൊണ്ടുവരാനായി കാറിൽ പോയിരുന്നു. സാധാരണ ആറിനായി രുന്നു ഞാൻ അവിടെ എത്തിയിരുന്നത്. അന്ന് അഞ്ചിനുതന്നെ ഞാൻ ഓഫീ സിലെത്തി. ഞങ്ങൾക്ക് പണ്ടു പരിചയമുണ്ടായിരുന്ന ഡോക്‌ടർ കൃഷ്ണ സ്വാമി അപ്പോൾ ദാസേട്ടൻ്റെ മുറിയിലേക്കു കടന്നുവന്നു. 'ഹലോ മിസ്സിസ് ദാസ്, എങ്ങനെയുണ്ട്?' അദ്ദേഹം ചോദിച്ചു.

'അവൾക്ക് ഇപ്പോഴത്തെ വീടിനെപ്പറ്റി വലിയ അതൃപ്‌തി.' ദാസേട്ടൻ പറഞ്ഞു.

ഞാൻ മുഖം മറച്ചു പൊട്ടിക്കരഞ്ഞു. എൻറെ ഞരമ്പുകൾ ആകെ തളർന്നുകഴിഞ്ഞിരുന്നു. ഉടനെതന്നെ ഡോക്‌ടർ കൃഷ്‌ണസ്വാമി തൻറ ഒരു സ്നേഹിതന് ഫോൺചെയ്‌ത്‌ ഞങ്ങൾക്കു താമസിക്കുവാനായി ഒരു വീടു കണ്ടുപിടിച്ചുതന്നു. ഞാൻ ആഹ്ലാദഭരിതയായി വീട്ടിലേക്കു മടങ്ങി.

അന്ന് ഇടയ്ക്കിടയ്ക്കു ഞങ്ങളെ സന്ദർശിക്കാറുള്ള ഒരു സുഹ്യത്ത്, വി.കെ.എൻ. എന്നു പേരുള്ള സുപ്രസിദ്‌ധ നോവലിസ്റ്റായിരുന്നു. ഇടയ്ക്കു നാലുമണിക്കോ മറെറാ വാതില്ക്കൽ ഒരു തട്ടും 'വി.കെ. എൻ.കുട്ടി' എന്നൊരു വിളിച്ചുപറയലും ഞങ്ങൾ കേട്ടിരുന്നു. രണ്ടു കട്ടിലിട്ടുകഴിഞ്ഞപ്പോൾ
നടക്കാനുംകൂടി സ്‌ഥലമില്ലാതായ മുറിയിൽത്തന്നെ ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. ഒരു കട്ടിലിൽ മോനു രോഗബാധിതനായി കിടന്നു. വി. കെ. എൻ. രുചിയേറിയ ഭക്ഷണപദാർത്ഥങ്ങളെപ്പറ്റിയാണ് അധികവും സംസാരി ച്ചിരുന്നത്. അദ്ദേഹത്തിൻറെ സംഭാഷണം എല്ലായ്പ്‌പോഴും എന്റെ മക്കളെ രസിപ്പിച്ചു.

വി.കെ.എൻ. വീടു മാറുന്നതിൽ ഞങ്ങളെ സഹായിക്കാനെത്തി. സൗത്ത് എക്സ്റെറൻഷൻ എന്ന സ്‌ഥലത്തായിരുന്നു വീട്. വീട്ടുടമസ്ഥൻ താഴത്തെ നിലയിൽ താമസിച്ചിരുന്നു. ഞങ്ങളുടെ വീടിന്റെ തുടക്കം പൂത്ത റങ്കൂൺ ക്രീപ്പർ പൊതിഞ്ഞ ഒരു കോണിയായിരുന്നു. മുകളിലെത്തിയാൽ തെരു വിലേക്കു നോക്കുന്ന ഒരു വരാന്ത, അതിനു പിന്നിൽ ഓഫീസ് മുറി, സൽ ക്കാരമുറി, രണ്ടു കിടപ്പുമുറികൾ. അടുക്കളയും. അടുക്കളയുടെ മുമ്പിലുള്ള വരാന്തയിൽ ഞങ്ങൾ മേശയും കസാലകളുമിട്ട് അതു ഭക്ഷണമുറിയാക്കി, സ്ഥലം പോരാത്തതുകൊണ്ട്. ഞാൻ സാധിക്കുമ്പോഴൊക്കെ വീട്ടിൽ നിന്നു പുറത്തു കടന്നു നടന്നുകൊണ്ടിരുന്നു. ഞങ്ങളുടെ വീട്ടിൻറെ അര ഫർലോങ് അകലെ 'ലാകബാനാ' എന്നു പേരുള്ള ഒരു ഭക്ഷണശാലയുണ്ടായിരുന്നു. ഒരു മരത്തിൻറെ ചുററും മേശകളും കസാലകളുമിട്ട്, ചുമരും വെച്ച്, ഒരു പർണശാലപോലെ തണലും ഭംഗിയുമുള്ള ഒരിടം. അവിടെ ഞാനും മക്കളും പലപ്പോഴും പോയി. എൻ്റെ മൂത്ത മകൻ സസ്യഭുക്കായിരുന്നു. പക്ഷേ, രണ്ടാമത്തെ മകനു കോഴിയിറച്ചി ഇഷ്‌ടമായിരുന്നു. ലാകബാനായിൽവെച്ച് ഞങ്ങൾ വെജിറ്റബിൾ ബിരിയാണിയും പൊരിച്ച കോഴിയും പാൽക്കട്ടിയും പട്ടാണിപ്പയറും കുട്ടിയുണ്ടാക്കിയ മസാലക്കറിയും ഐസ്ക്രീമും കഴിച്ചു. ഓരോ തവണയും അവിടെ നിന്ന് ആഹാരം കഴിച്ചതിനുശേഷം ഞങ്ങൾ മൂന്നുപേരും കൈകോർത്തുകൊണ്ടു പുതുതായി വന്ന പീടികകളുടെ പ്രദർശന ജനവാതിലുകൾ നോക്കിക്കൊണ്ടു സാവധാനത്തിൽ വീട്ടിലേക്കു മടങ്ങി. ഞങ്ങൾ കണ്ട വസ്‌തുക്കളെയെല്ലാം എൻ്റെ രണ്ടാമത്തെ മകൻ പ്രിയ ദർശന് ബോധിച്ചു. എനിക്ക് ഇതൊക്കെ എപ്പോഴാണ് വാങ്ങിത്തരിക? അവൻ ചോദിച്ചു.

ഞാൻ അന്നു സാധാരണയായി കവിതകൾ പ്രസിദ്‌ധപ്പെടുത്താറുണ്ടായി രുന്നു. വിദേശത്തുനിന്ന് ഒരു കവിതാസമ്മാനവും എനിക്ക് ആയിടയ്ക്കു കിട്ടിക്കഴിഞ്ഞിരുന്നു. അതിനാൽ സംസ്കൃതചിത്തരാണെന്നു സ്വയം അഭി മാനിക്കുന്ന പല ചെറുപ്പക്കാരും എന്നെ പരിചയപ്പെടുവാൻ ഉത്സാഹം പ്രക ടിപ്പിച്ചു. വിദേശീയ സിനിമകളുടെ ഒരു പ്രദർശനം നടന്നുകൊണ്ടിരിക്കുമ്പോൾ അവരിലോരോരുത്തരും എന്നെ ഓരോ ദിവസം തങ്ങളുടെ ഭാര്യയെന്ന വ്യാജേന അകത്തു കടത്തി പടം കാണിച്ചുതന്നു. ഓരോ ദിവസവും ഓരോ ആകൃതിയിൽ ഞാൻ സിനിമയ്ക്കു പോയി. പ്രച്‌ഛന്ന വേഷധാരണം ഞാൻ കുട്ടിക്കാലം മുതൽക്കേ ഇഷ്‌ടപ്പെട്ടിരുന്ന ഒരു വിനോദമായിരുന്നു.

അന്ന് എനിക്കു വളരെ ചുരുക്കം സാരികളേ ഉണ്ടായിരുന്നുള്ളു. വേഷം അല്പം മുഷിഞ്ഞതാണെന്നു തോന്നുമ്പോൾ ഞാൻ കവിളുകൾ തിരു മ്മിച്ചു വപ്പിക്കും. അതോടെ എന്റെ ആത്മവിശ്വാസം വർദ്‌ധിക്കുകയും ചെയ്യും. എൻറെ പ്രിയപ്പെട്ട സുഹൃത്തായ പോൾ എന്നെ ആദ്യമായി ഒരു വൈകുന്നേരം
സ്‌കൂട്ടർറിക്ഷയിൽ കയറ്റി. ഞങ്ങൾ ആദ്യം 'ലാബെനീം' എന്ന ഭക്ഷണ ശാലയിൽ പോയി. മെഴുകുതിരിയുടെ നേർത്ത വെളിച്ചത്തിൽ ഇരുന്നുകൊണ്ട് ചൈനീസ് ചായയും ചീസ് സാൻറ്വിച്ചും കഴിച്ചു. ചൈനീസ് ചായ കുടിച്ചു ശീലമുണ്ടെന്ന് അഭിനയിച്ചുകൊണ്ടാണ് ഞാനതിന് ഓർഡർ കൊടുത്തത്. ഞാൻ വാസ്തവത്തിൽ അത് ആദ്യമായി കുടിക്കുകയായിരുന്നു. അതിൻറ പച്ചവെള്ളസ്വാദ് എന്നെ നിരാശപ്പെടുത്തി. ഞാനാദ്യമാണ് ഇതൊക്കെ കുടി ക്കുന്നത്. ഞാൻ പോളിനോടു പറഞ്ഞു. എൻറെ പുളുങ്ങിയ മുഖം കണ്ട് പോൾ ചിരിച്ചു. ഇതിലും നല്ലത് ആപ്പിൾനീരായിരുന്നു. ഞാൻ പറഞ്ഞു. ഞങ്ങൾ രണ്ടു കുപ്പി ആപ്പിൾനീരു വാങ്ങിക്കൊണ്ട് ഒരു സ്‌കൂട്ടർ റിക്ഷയിൽ കയറി. ഞങ്ങൾ കുപ്പിയെടുത്തു മോന്തുന്നതു കണ്ട് ഡ്രൈവർ നീരസത്തോടെ പറഞ്ഞു: 'ഇതിൻറെയുള്ളിൽ വെച്ചു മദ്യം കുടിക്കരുത്. പോലീസ് എന്നെ യാണു പിടിക്കുക.'

'മദ്യമോ?' പോൾ ചോദിച്ചു. കുറച്ചു സ്വാദു നോക്കു സഹോദരാ, ഇതു വെറും ആപ്പിൾ ജൂസാണ്.'

ഡൽഹിയിലെ മിക്ക നിരത്തുകളുടെ വക്കത്തും സുഗന്‌ധികളായ മരങ്ങൾ വളർന്നുനില്ക്കുന്നതു കാണാം. സന്‌ധ്യയ്ക്കുതോട്ടിവർഗക്കാർ വീണു കിട ക്കുന്ന ഇലകൾ അടിച്ചു വാരിക്കൂട്ടി ചെറിയ തീക്കുണ്ഡങ്ങളുണ്ടാക്കിയി രുന്നു. ഉണങ്ങിയ ഇലകളുടെ ആ ധൂമപടലത്തിൽക്കൂടി, ആ കനത്ത സുഗന്ധ ത്തിൽക്കൂടി, ഞങ്ങൾ ചിരിച്ചുകൊണ്ടു സവാരിചെയ്‌തു. ഒടുവിൽ വൈകി ജോലിയെടുത്തുകൊണ്ടിരുന്ന ദാസേട്ടൻ ഓഫീസ് മുറിയിലെത്തിയപ്പോൾ

അദ്ദേഹം പറഞ്ഞു: 'നീ ഇന്ന് എത്ര സന്തോഷവതിയായിരിക്കുന്നു, ആമി!' പോൾ ലജ്‌ജിച്ചു തല താഴ്ത്തി.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക