shabd-logo

അന്ന -27

28 November 2023

0 കണ്ടു 0
ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ desert cooler കിടപ്പുമുറികളെയും തണുപ്പിച്ചുകൊണ്ടിരുന്നു. അതിൻ്റെ ചക്രം തിരിയുന്നതോടൊപ്പം സിമൻറു തൊട്ടിയിലുള്ള വെള്ളം ഇരച്ചു പൊന്തുന്നതും ചീറുന്നതും ശ്രദ്‌ധിച്ചുകൊണ്ടു ഞങ്ങൾ ഉറങ്ങുവാൻ കിടന്നു. വേനലിലും ഞങ്ങൾക്ക് രോമപ്പുതപ്പുകൾ ഉപ യോഗിക്കേണ്ടിവന്നു.

സൗത്ത് എക്സ്ററൻഷനിലെ വീടു വിട്ടതുകൊണ്ട് ഞങ്ങൾക്ക് പ്രിയ പ്പെട്ടവരായ പലരുടെയും സാമീപ്യം നഷ്‌ടപ്പെട്ടു. ഇവരിൽ ഒന്നാമനായിരുന്നു. അയൽക്കാരനായ പ്രൊഫസർ താപ്പർ. അദ്ദേഹം സന്‌ധ്യാനേരത്തു ഞങ്ങ ളുടെ ഇടുങ്ങിയ വരാന്തയിൽ വന്നിരുന്നുകൊണ്ട് രാജ്യതന്ത്രത്തെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം പൂർണനഗ്‌നനായ എന്റെ മകൻ ജയസൂര്യ അദ്ദേഹത്തിൻ്റെ നെഞ്ഞത്ത് ഒരു തപാൽമുദ്രയെന്നപോലെ പറ്റി ക്കിടക്കുകയും ചെയ്‌തിരുന്നു. രണ്ടാമതു ഞങ്ങളുടെ വീട്ടുടമസ്ഥയായിരുന്ന സുകൃതാദേവി. സ്നേഹശാലിനിയായ ഒരു ജ്യേഷ്‌ഠത്തിയെപ്പോലെയായി രുന്നു അവർ എന്നോടെന്നും പെരുമാറിയിരുന്നത്.

മാൻനഗറിൽ താമസിച്ചുതുടങ്ങിയപ്പോൾ എന്റെ ജീവിതം ആനന്ദ കരമായി. ഞങ്ങളുടെ വീട്ടിൻ്റെ മുൻവശത്ത് ഒരു പുൽത്തകിടിയും പൂച്ചെടി കളുമുണ്ടായിരുന്നു. വീടു കടന്ന്, നിരത്തും കടന്നാൽ മനോഹരമായ ലോദി ഗാർഡനിലെത്താം. ഇബ്രാഹിം ലോദിയുടെയും സിക്കന്തർ ലോദിയുടെയും ശവകുടീരങ്ങൾക്കു പുറമെ അവിടെ ഒരു ചെറിയ ജലാശയവും പല ഫല വൃക്ഷങ്ങളുമുണ്ടായിരുന്നു. ഞാനും എൻറെ കുട്ടികളും പലപ്പോഴും അവിടെപ്പോയി വൃക്ഷത്തണലിൽ വിശ്രമിച്ചു. എന്റെ മകൻ പ്രിയദർശൻ വീണുകിടക്കുന്ന ചുവന്ന കായ്‌കൾ പെറുക്കി തന്റെ കിശകളിൽ നിക്ഷേ പിച്ചു.

എൻറെ ഉത്തമ സ്നേഹിതനായ കാർലോ ആയിടയ്ക്ക് ഡൽഹി സന്ദർശിച്ചു. ടിബറ്റുകാർ പിച്ചളസാമാനങ്ങളും മണിമാലകളും നിരത്തിവെച്ചു വിറ്റിരുന്ന ഫുട്‌പാത്തിന്റെ പിന്നിലായിരുന്നു അയാൾ താമസിച്ച ഹോട്ടൽ.

മതിലിനടുത്തു നീണ്ട മരങ്ങൾ കാവല്ക്കാരെപ്പോലെ നിന്നിരുന്നു. ആ ഹോട്ടലിലാണ് ഞങ്ങളുടെ മറ്റു ചില സ്നേഹിതന്മാർ "ഇടയ്ക്കിടയ്ക്ക് ഡൽഹി സന്ദർശിക്കുമ്പോൾ താമസിച്ചിരുന്നത്. അതുകൊണ്ട് അവിടെ ഭക്ഷ ണത്തിനു പോവുന്നത് ആരുടെ ക്ഷണം സ്വീകരിച്ചാണെന്നു വീട്ടിൽ ആർക്കും നിശ്ചിതമായി പറയാൻ കഴിഞ്ഞിരുന്നില്ല. അമ്പത്തഞ്ചു വയസ്സു കഴിഞ്ഞ ആരുടെയൊപ്പവും ഭക്ഷണം കഴിക്കുവാൻ ദാസേട്ടൻ എനിക്കു സമ്മതം തന്നിരുന്നു. പക്ഷേ, ഞാൻ നാല്‌പതു കഴിയാത്ത എൻറെ സ്നേഹിതൻ മുറിയിലേക്കുമാത്രം ജീവിതത്തെപ്പറ്റിയുള്ള പല ആവലാതികളുമായി കടന്നു ചെന്നു.

'എനിക്കു മടുത്തു....' ഞാനൊരിക്കൽ പറഞ്ഞു: 'എന്റെ പരിശുദ്‌ധി യാകെ ഞാൻ കളഞ്ഞുകുളിച്ചു. 'കാർലോ എൻറെ മുഖം തൻറെ കൈത്ത ലങ്ങളിൽ വിശ്രമിപ്പിച്ചുകൊണ്ടു മന്ദഹസിച്ചു.

'എൻറെ വിഡ്ഢിയായ ഓമനേ,' അയാൾ പറഞ്ഞു: 'പരിശുദ്ധ‌ി ജനിക്കു മ്പോൾ ആരുടെയുമൊപ്പം വന്നെത്തുന്നതോ പിന്നീടു പൊക്കിൾക്കൊടി പോലെ നഷ്‌ടപ്പെടാൻ കഴിയുന്നതോ അല്ല. പരിശുദ്‌ധി ഒരാൾക്കു താൻ ജീവിക്കുന്നതോടൊപ്പം സമ്പാദിക്കുവാൻ കഴിയുന്ന ഒരു മാനസിക സൗന്ദ ര്യമാണ് നീ പരിശുദ്‌ധിയെ വീണ്ടും വീണ്ടും പെറുക്കിയെടുത്തുകൂട്ടുന്നു. നീ ഈവിധമല്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെത്തേടി ഇവിടെ വരുമായി രുന്നോ?'

കാർലോ എടുത്ത ഫ്ളാറ്റിന്റെ വലിയ വരാന്തയിൽ ഒരു നീണ്ട സോഫയിൽ അയാളുടെ ശരീരത്തിൽ ചാഞ്ഞുകിടന്നുകൊണ്ട് ഞാൻ ആ മദ്ധ്യാഹ്നത്തിൽ ഉറങ്ങി. അക്കാലത്ത് അയാളുടെ വിയർപ്പിൻറെ ഗന്‌ധക മണം എന്റെ വസ്ത്രങ്ങളിൽ തങ്ങിനിന്നിരുന്നു. എന്നിട്ടു. ഞങ്ങൾ തമ്മിൽ കാമത്തിന്റേതായ യാതൊരു ബന്‌ധവും ഉദ്ഭവിച്ചില്ല. കാർലോ കാഷായ വേഷത്തിൽ ചാരുരൂപനായി ശോഭിക്കുമെന്ന് എനിക്കു പലപ്പോഴും തോന്നി യിട്ടുണ്ട്. കാരണം, കാർലോ മുക്കാലും ആത്‌മാവാണ്. ആത്‌മീയവിഷയങ്ങളിൽ അതീവതല്പരനാണ്. സ്ത്രീ അമ്മയുടെ രൂപത്തിൽ കാണുന്നവനാണ്. എന്നിട്ടും ഞാൻ തിരഞ്ഞുകൊണ്ടയിരുന്നു. എന്റെ ആദർശകാമുകനെ, മധുരയിൽ പോയി രാധയെ വിസ്‌മരിച്ച ക്രൂരഹൃദയനെ പുരുഷ ഹൃദയത്തിൽ ലയിച്ചുകിടക്കുന്ന ക്രൂരതയെയാണ് ഞാൻ വാസ്‌തവത്തിൽ തേടിയിരുന്നത്. ഇല്ലെങ്കിൽ, സർവസ്വാതന്ത്ര്യവുമനുവദിച്ചുതന്ന രാസേട്ടൻറെയും ബുദ്‌ധി ശാലിയും മദ്ധ്യവയസ്‌കനുമായ മറെറാരാരാധകൻ്റയും എൻ്റെ ആത്‌മാ വോടടുത്തു വർത്തിച്ചിരുന്ന കാർലോവിൻറെയും കൈകൾ തട്ടിനീക്കി ഞാനെന്തിനു ലോകത്തിൻ്റെ സകല മൂലകളിലും സ്നേഹത്തിനുവേണ്ടി പരതിക്കൊണ്ടേയിരുന്നു? എന്റെ അഹന്തയുടെ മരണത്തെയാണ് നിഗൂഢ മായ രീതിയിൽ ഞാൻ കാംക്ഷിച്ചത്. എൻ്റെ കഴുത്തിൽ മഴു വീഴ്ത്തുവാൻ തയ്യാറുള്ള ആരാച്ചാരെയാണു ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്. ഇത് എന്നെ സ്നേഹിച്ചിരുന്നവർക്കു മനസ്സിലായില്ല.

എന്നെ സ്നേഹിച്ചിരുന്ന ധനശാസ്ത്രവിദഗ്ദ്‌ധൻ പറഞ്ഞു: 'ആമീ, കുറച്ചു ജിൻ കുടിക്കൂ. നിന്റെ നാഡികൾക്ക് തളർച്ച കിട്ടട്ടെ.'



പക്ഷേ, രോഗത്തിനുശേഷം എൻ്റെ ലിവർ ആകെ തകരാറായിക്കഴിഞ്ഞിരു ന്നു. അതുകൊണ്ടു മദ്യം ഞാൻ തികച്ചും വർജിച്ചു. ഞാൻ മുറിയിൽ അങ്ങോ ഭൂമിങ്ങോട്ടും ഉലാത്തി. 'കൂട്ടിൽപെട്ട മെരുപ്പൂച്ചയെപ്പോലെയാണ് നീ.'അദ്ദേഹം പറഞ്ഞു.

' നീ എല്ലായ്‌പോഴും അസ്വസ്‌ഥയാണ്.' ദാസേട്ടൻ പറഞ്ഞു. 'എന്റെ കൂടെ വരൂ." കാർലോ പറഞ്ഞു: 'നിന്നെ മനസ്സിലാക്കാൻ എനിക്കു മാത്രമേ കഴിവുള്ളു.'

അക്കാലത്ത് എനിക്ക് ആർത്തവസമയത്തു നിയന്ത്രിക്കാൻ വയ്യാത്ത രക്‌തസ്രാവം തുടങ്ങി. ചില ദിവസങ്ങളിൽ രാവിലെ ഞാൻ കിടക്കയിൽനിന്ന് എഴുന്നേല്ക്കുമ്പോൾ കിടക്കവിരി രക്ത‌ത്തിൽ കുളിച്ചിരിക്കും. ദാസേട്ടൻ പലപ്പോഴും അതെടുത്ത് മറ്റാരും കാണാതിരിക്കുവാൻ സ്വയം തിരുമ്മി

വെളുപ്പിച്ചു. എൻ്റെ പുണ്ടുകൾ വിളർത്തു വന്നു. ഒരു ദിവസം രാവിലെ പുല്‌ത്തകിടിയിൽ കമിഴ്ന്നു കിടന്നുകൊണ്ടു സംസാരിക്കുമ്പോൾ എൻ്റെ മൂത്തമകൻ മോനു എന്നോടു പറഞ്ഞു:

'അമ്മേ, എനിക്ക് ഒരു ഗേൾഫ്രണ്ടിനെ ആവശ്യമുണ്ട്. ബുദ്‌ധിയും സൗന്ദ ര്യവുമുള്ള ഒരു പെൺകുട്ടി ഒരു പെൺകുട്ടിയുടെ കൂടെ നടക്കുവാൻ എനിക്ക് ഈയിടെയായി ആഗ്രഹം തോന്നുന്നു. ഇത് ഈ പ്രായത്തിൽ സ്വാഭാവിക മാണോ? എന്തായാലും അമ്മ എനിക്ക് അങ്ങനെയുള്ള ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചുതരണം.'

അവൻ അഭ്യർത്ഥന എന്നെ അത്ഭുതപ്പെടൂത്തിയില്ല. അവൻ

യാതൊന്നും എന്നിൽനിന്നു മറച്ചുവെച്ചിരുന്നില്ല. ഞങ്ങൾ തമ്മിൽ വളരെ
യധികം പ്രായവ്യത്യാസവുമുണ്ടായിരുന്നില്ല. 'എന്താണു നിൻ കണ്ണിൽ സൗന്ദര്യം?' ഞാൻ ചോദിച്ചു.

'സ്വർണ്ണനിറത്തിലുള്ള മുടി, ചുവന്ന ചുണ്ടുകൾ, കൊഴുത്ത ദേഹം.' അവൻ പറഞ്ഞു.

പിറ്റേദിവസം എൻറെ പ്രാർത്ഥനകളുടെ ഫലമെന്നപോലെ എൻറ വാതിൽക്കൽ ചന്ദ്രൻ നിറമുള്ള തലമുടിയും പാരനിറത്തിലുള്ള മിഴികളും ധരിച്ച ഒരു പെൺകുട്ടി പ്രത്യക്ഷയായി. എൻ്റെ വീട്ടിൽ ഇടയ്ക്കു വരാറുള്ള ഒരു കോളേജ് വിദ്യാർത്ഥിനിയാണ് ഈ നവാഗതയെ എനിക്കു പരിചയ പ്പെടുത്തിയത്.

'ഇതാണ് ജർമനിയിൽ നിന്നു വന്നിരിക്കുന്ന അന്ന.'

അന്നയുടെ കൂടെ അവളെ പരിചയപ്പെടുത്തിയവൾ കൂടാതെ നാലു വിദ്യാർത്ഥിനികളുണ്ടായിരുന്നു. ഞാനും ദാസേട്ടനും ബോംബെയിൽ നിന്നു വന്ന ഒരു കുടുംബസ്നേഹിതൻറെ ക്ഷണം സ്വീകരിച്ച് അന്നത്തെ ഉച്ചയൂ ണിനുവേണ്ടി അശോകാ ഹോട്ടലിലേക്കു പുറപ്പെടുകയായിരുന്നു. അതു കൊണ്ടു ഞാൻ ആ പെൺകുട്ടികളെ സല്ക്കരിക്കുന്ന ചുമതല എൻറ മൂത്ത മകനെ ഏല്‌പിച്ചു യാത്രയായി.

ഞങ്ങൾ മൂന്നു മണിക്കു മടങ്ങിയെത്തിയപ്പോഴും അവരെല്ലാവരും ഭക്ഷ ണമേശയ്ക്കു ചുറ്റും ഇരുന്ന് വെണ്ണ തേച്ച റൊട്ടിയും പച്ചക്കറിയും ചോറും

കറികളും കഴിക്കുകയായിരുന്നു. അന്ന എൻ്റെ മകൻ അടുത്താണ് ഇരു ന്നിരുന്നത്. പിറ്റേദിവസം മുതൽ അവൾ ഞങ്ങളുടെ വീട്ടിൽ ദിവസേന വന്നെത്തുന്ന

ഒരതിഥിയായി. മോനുവിന് ഒഴിവുകാലം തുടങ്ങിയിരുന്നു. അതുകൊണ്ടു രാവിലെ പത്തുമണിക്കു ശേഷം ഒരു പച്ച രോമക്കുപ്പായം ധരിച്ച് അവനും ഒരു പച്ച രോമക്കുപ്പായം ധരിച്ച് അന്നയും ഒന്നിച്ചു നടക്കുവാനിറങ്ങി. ഡൽഹിയിൽ ശൈത്യകാലത്തിൻ്റെ വെയിൽ അതീവമ്യദുലമാണ്. അതിൽ ഇറങ്ങിനടക്കുന്നതു ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായിരുന്നു. ഞങ്ങളുടെ വീടിന്റെ ഇടതുവശത്ത് അര ഫർലോങ് അകലെ ഖാൻമാർക്കറ്റ് എന്ന ഒരു വ്യാപാരസ്‌ഥലമുണ്ടായിരുന്നു. അവിടേക്കു ഞാൻ എൻ്റെ ചെറിയ കുട്ടിയെ എടുത്തുകൊണ്ടു നടക്കാറുണ്ടായിരുന്നു. ചിലപ്പോൾ അവൻ പുല്ലിൽക്കൂടി ചിരിച്ചുകൊണ്ട് ഓടും. ഓട്ടം നിർത്തിയാലുടനെ ബാലൻസ് നഷ്‌ടപ്പെട്ട് വീഴുകയും ചെയ്യും. ഖാൻമാർക്കറ്റിൽ നിന്നു ഞാനും എൻ്റെ കുട്ടികളും ദിവസേന ഐസ്ക്രീം മേടിച്ചു തിന്നു. വീട്ടിൽ എത്ര ഐസ്ക്രീം ഉണ്ടാക്കി വെച്ചാലും കൂട്ടികൾക്കു വടിയിൽ ബന്‌ധിച്ച ഐസ്ക്രീം നക്കിത്തിന്നാനായി രുന്നു താല്പര്യം ഖാൻമാർക്കറ്റിൽ എനിക്കേററവും പ്രിയപ്പെട്ട ഒരു പീടിക ഫക്കീർ ചന്ദ്‌സ് എന്നു പേരുള്ള പുസ്‌തകക്കടയായിരുന്നു. അവിടെ ചെന്നു നിന്നു പുസ്‌തകങ്ങളുടെ പേജുകൾ മറിച്ചുകൊണ്ട് സൽസ്വഭാവിയായ ഉടമ സ്‌ഥനോടു സംസാരിക്കുക എനിക്കു വിശ്രമം നല്‌കുന്ന ഒരു വിനോദമായി ത്തീർന്നു. ഒരിക്കൽ എൻറെ അചിരൻ ഞങ്ങളെ സന്ദർശിച്ച കാലത്ത് അദ്ദേഹം ഒരു വടി (walking stick) വേണമെന്ന് എന്നോട് പറഞ്ഞു. ഞാൻ ഖാൻ മാർക്കററിലെ സകല പീടികകളിലും കയറിയിറങ്ങി. എന്നിട്ട് എൻ്റെ പ്രശ്ന‌ം ഹക്കീർ ചന്‌സിലെ സ്നേഹിതനോടു പറഞ്ഞപ്പോൾ അദ്ദേഹം തൻറ വീട്ടിൽനിന്ന് ഒരു വടി ഉടനെ എടുത്തുകൊണ്ടുവന്ന് എനിക്കു സമ്മാനിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അന്നയും മോനുവും ടെറസ്സിൽ പോയി ഇരിക്കാറുണ്ടായിരുന്നു; നാലു മണിക്കു ഞാൻ ചായ തയ്യാറാക്കി അവരെ വിളിച്ചുവരുത്തുന്നതുവരെ അന്ന ചില കുടുംബസുഹൃത്തുക്കളുടെയൊപ്പം ഒരാഴ്ച്ച കല്ക്കത്തയ്ക്കു പോവുകയാണെന്നു കേട്ടപ്പോൾ മോനുവും കല്ക്ക ത്തയ്ക്കു പോവാൻ ശാഠ്യം പിടിച്ചുതുടങ്ങി. ദാസേട്ടന് ഈ സ്നേഹബന്‌ധം തീരെ ഇഷ്‌ടപ്പെട്ടില്ല. 'നീ കൂട്ടികളെ കേടുവരുത്തുകയാണ്.' അദ്ദേഹം എന്നോടു പറഞ്ഞു: "മറേറതു പതിനാറു വയസ്സുകാരനാണു പരസ്യമായി ഇങ്ങനെ ഒരു അനുരാഗം കൊണ്ടുനടക്കുക? നീയാണ് ഇതിനൊക്കെ

പ്രോത്‌സാഹനം നല്‌കുന്നത്.'

കല്ക്കത്തയിലേക്കു പോകരുതെന്ന് ദാസേട്ടൻ തീർത്തു പറഞ്ഞു. അതി നുള്ള പണം താൻ തരികയില്ലെന്നും പക്ഷേ, മോനു തൻറെ പഴയ കഥാ പുസ്‌തകങ്ങളെടുത്തുകൊണ്ടുപോയി വിറ്റ് ടിക്കറ്റു വാങ്ങുവാനുള്ള പണം ഉണ്ടാക്കി. മനുഷ്യജീവിതം യാതന നിറഞ്ഞതാണെന്നും അതിൽ ഇത്തരം ചില മനോഹാരിതകൾ മാത്രമേ വിലമതിക്കാത്ത സ്‌മരണകളായി നില നില്ക്കുകയുള്ളുവെന്നും ഞാൻ ദാസേട്ടനോടു പറഞ്ഞു. കല്ക്കത്തയ്ക്കുള്ള വണ്ടിയിൽ മോനു ഒരു തിരക്കുള്ള മൂന്നാം ക്ലാസിൽ കയറിയിരുന്നുകൊണ്ടു സന്തോഷത്തോടെ യാത്രയായി. അന്ന അപ്പോഴേക്കും വിമാന ത്തിൽ പൊയ്ക്കഴിഞ്ഞിരുന്നു.

മോനു കിടക്കയോ പുതപ്പോ കൊണ്ടുപോയിരുന്നില്ല. തണുപ്പു സഹിക്കാൻ വയ്യാതെ ഒരു സിഗരറ്റ് വാങ്ങി വലിച്ചു കൊണ്ടിരുന്നുവെന്ന് അവൻ പിന്നീട് എന്നോട് പറഞ്ഞു. സ്നേഹത്തെ കഠിന തപസ്സായി കണക്കാ ക്കുന്ന എനിക്ക് ആ നിമിഷത്തിൽ അവനെപ്പറ്റി അഭിമാനം തോന്നി.

മോനുവിന്റെയും അന്നയുടെയും കൂട്ടുകെട്ട് വേഗം അവസാനിച്ചു. അന്ന ജർമനിയിലേക്കു തൻ്റെ പഠിപ്പു തുടരുവാനായി യാത്രയായി.

താമസിയാതെ, ദാസേട്ടന് ബോംബെയ്ക്കു മാറ്റം കിട്ടി. ഒരു മാസം നാട്ടിൽ വിശ്രമിച്ചിട്ടു ഞങ്ങൾ ബോംബെയിൽ കഡെൽറോഡിൽ ഞങ്ങൾക്കായി ബേങ്കുകാർ ഒരുക്കിവെച്ച വീട്ടിലേക്കു വന്നെത്തി. വീടിൻറ സർവ ജനൽവാതിലുകളും തകർന്നിരുന്നു. അതുകൊണ്ടു കടലിൽ നിന്നടിക്കുന്ന കനത്ത കാറ്ററുകൾ ഞങ്ങളുടെ കിടക്കവിരികളെ പൊക്കി, മേശപ്പുറത്തു വെച്ച സാധനങ്ങളെ തട്ടിയിട്ടു. കുട്ടിയെ ഭയപ്പെടുത്തി കരയി Har

എൻറെ ആരോഗ്യം തീരെ നശിച്ചിരുന്നു ആ കാലത്ത്. അതുകൊണ്ടു ഞാൻ അയല്ക്കാരെ സന്ദർശിക്കുകയോ ഷോപ്പിങ്ങിനു പോവുകയോ ചെയ്ത‌ില്ല. എന്റെ കുട്ടിയെ കാൽമുട്ടുകളിൽ വെച്ചുകൊണ്ടു ഞാൻ ആലോച നകളിൽ മുഴുകി സമയം നീക്കിക്കൊണ്ടിരുന്നു. രാത്രിയിൽ കടലിന്റെ അലർച്ച എൻറെ നിദ്രയെ നിശ്ശേഷം ദൂരീകരിച്ചു. പനിപിടിച്ചവളെപ്പോലെ അസ്വ സ്ഥയായിത്തീർന്നു ഞാൻ ആ വീട്ടിൽ രാത്രിയിൽ ഞാൻ കവിതകളെഴുതി. രാവിലെ അഞ്ചുമണിക്കു പാൽക്കാരൻറെ സൈക്കിളിൻറെ മണിയടി പടി വാതിൽക്കൽ മുഴങ്ങിയപ്പോൾ ഞാൻ കടലാസ് മാററിവെച്ച് ദാസേട്ടൻ അടുത്തേക്കു ചെന്നു. എന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. എനിക്കു ചിത്തഭ്രമം വന്നു പിടിപെടുമെന്നു ഞാൻ ഭയന്നു.

ഞങ്ങളുടെ വീടിൻറെ മുററം അവസാനിക്കുന്നത് ഒരു കൽമതിലി ലായിരുന്നു. അതിന്മേൽ വേലിയേറ്റം വരുമ്പോൾ കനത്ത തിരമാലകൾ വന്നടിക്കാറുണ്ടായിരുന്നു. കടൽ ശാന്തമാവുമ്പോൾ മതിലിനപ്പുറത്തു നനഞ്ഞ പൂഴിമണ്ണാണ്. അവിടെ സന്‌ധ്യാനേരത്ത് കാമുകീകാമുകന്മാർ ഇണ ചേർന്നു. തെമ്മാടികൾ അവരെ നോക്കി പരിഹാസസ്വരങ്ങൾ പുറപ്പെടുവിച്ചു. മദ്യപാനികൾ പകൽവെളിച്ചത്തിൽ, കടൽത്തീരത്തിലുള്ള മരച്ചുവട്ടിൽ ബോധമററു കിടന്നുറങ്ങി. കുറേ വാരകൾക്കകലെ സാധുക്കളെ ദഹിപ്പിക്കുന്ന ചൂടലക്കാടായിരുന്നു. അവിടേക്കു വില കുറഞ്ഞ മഞ്ഞപ്പൂക്കളണിയിച്ച് കയറ്റുകട്ടിലിൽ കിടത്തിയ ദരിദ്രശവങ്ങളെ ബന്‌ധുക്കൾ താങ്ങിപ്പിടിച്ചു കൊണ്ടുപോവുന്നതു ഞാൻ പലപ്പോഴും നോക്കിക്കണ്ടു. പൂഴിയിൽ നടക്കു മ്പോൾ ആ മെലിഞ്ഞ കാലുകളുടെ താളം ഇടയ്ക്കിടയ്ക്ക് തെറിക്കൊ ണ്ടിരുന്നു.

ആ വേനലിൽ മരണത്തിന്റെ മണം പൊട്ടിയ ജനൽപ്പാളികളിലൂടെ ഞങ്ങളുടെ കിടപ്പുമുറിയിലേക്കു വന്നെത്തിയിരുന്നു.


28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക