shabd-logo

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023

0 കണ്ടു 0
അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി അതിൽ പ്രതിഷ്‌ഠിച്ചു. അമ്പലത്തിന്റെ വാതി ലടിമേൽ വെള്ളികൊണ്ട് 'ഓം' എന്ന അക്ഷരവും പതിച്ചു. എല്ലാ ദിവസവും രാവിലെ കൃത്യം ഏഴു മണിക്ക് അമ്മമ്മ കുളിച്ച് ഈറനും ചുററിക്കൊണ്ട് ആ അമ്പലത്തിൽ പ്രവേശിക്കും. പിന്നെ പൂജയ്ക്കും നാമത്തിനും ശേഷം അമ്മാ മൻ പൂജയ്ക്കായി തീർത്ഥവും കർപ്പൂരവും സാമ്പ്രാണിയും മറ്റുവെക്കും. അമ്മാമൻ്റെ കുളി--അമ്മായിയുടെ സഹായത്തോടെ നട ത്തുന്ന കുളി--കൃത്യം 8.30 നു കഴിയും. മെതിയടി കാലിലിട്ടുകൊണ്ട് അഞ്ചാം പുര യിൽക്കൂടി അമ്പലത്തിലേക്കു നടക്കുന്നതിനിടയിൽ പൊടിയരിക്കഞ്ഞി കുടി ക്കാനിരിക്കുന്ന ഞങ്ങൾ കുട്ടികളെ നോക്കി അമ്മാമൻ ചിരിക്കും. സ്വന്തം മരു മക്കളോടുള്ള വാത്‌സല്യം ഒരു ജീവിതപദ്‌ധതിയാക്കി കഴിഞ്ഞിരുന്ന അമ്മാ മന് അന്യവീട്ടിലെ കുട്ടികളെ തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ചിലപ്പോഴെ ങ്ങാനും പടി കടന്നു വല്ല ദരിദ്രബാലനും ഞങ്ങളുടെ ഉമ്മറമുറ്റത്തേക്കു പ്രവേശിച്ചാലുടനെ വായിക്കുന്ന പുസ്ത‌കത്തിൽനിന്നു തലയുയർത്തി അമ്മാമൻ ഗർജിക്കും, 'പോ.... പോ..... കടന്നുപോ.'

അമ്മാമൻറെ അമ്മ, മാധവിയമ്മ എന്ന വലിയമ്മ, നാലപ്പാട്ടെ മററു മുത്ത ശ്ശികളിൽനിന്നു വളരെ വ്യത്യസ്‌തയായിരുന്നു. അവർക്കു മറ്റുള്ളവരുടെ നിറമുണ്ടായിരുന്നില്ല. പക്ഷേ, കരുത്തുള്ള ശരീരവും നിബിഡമായ തലമു ടിയും അവർക്കുണ്ടായിരുന്നു. അവരുടെ തലമുടി ഒരു പാമ്പിൻ പത്തിപോലെ തലയുടെ ഇടതുഭാഗത്തേക്കു ചരിച്ചു കെട്ടി വെച്ചിരുന്നു. അവരുടെ കഴുത്തിൽ സ്വർണംകെട്ടിച്ച തുളസിമാലയുണ്ടായിരുന്നു. വലിയമ്മ ചിരിച്ചു കണ്ടതായി ഞാനോർക്കുന്നില്ല. അവർ തൻ്റെ മകനുമായിട്ടു സംസാരിക്കുന്നതും ഞാൻ കേട്ടിട്ടില്ല. അതിൽ വലിയ അത്ഭുതത്തിനവകാശമില്ല. കാരണം, അക്കാലത്തു പുരുഷന്മാരുടെ ലോകം ഉമ്മറവും കിഴക്കേ മുററവും മാത്രമായിരുന്നു. സ്ത്രീ കളുടെ വിശാലമായ ലോകത്തിൽ രണ്ടു കോലായകളും കിണറ്റിൻകരയും നെല്ലുകുത്തുപുരയും നടുമുറ്റവും എല്ലാം ഉണ്ടായിരുന്നു. ഭക്ഷണം കഴി ക്കാൻ മാത്രമേ അമ്മാമൻ തെക്കിനിയിലേക്കു പ്രവേശിച്ചിരുന്നുള്ളു. കൃത്യം പന്ത്രണ്ടുമണിക്ക് അമ്മാമനു ഭക്ഷണം തെക്കിനിയിൽ നിരത്തപ്പെടും. വെണ്ണ, തൈര്, രണ്ടു കൂട്ടാൻ, ഒരു മെഴുക്കുപുരട്ടി, പപ്പടം, ഉപ്പിലിട്ടത്. അമ്മാമൻ എന്നും നാക്കിലയിലാണ് ഊണു കഴിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും അമ്മാ മന് കൂട്ടിനു വല്ല അതിഥികളും ഉണ്ടായിരിക്കും. അന്ന് നാലപ്പാട്ടു വളരെ സ്വാഗതാർഹനായ ഒരതിഥി പ്രസിദ്‌ധ വൈയാകരണനായ കുട്ടിക്കൃഷ്ണ മാരാരായിരുന്നു. അദ്ദേഹവും അമ്മാമനും സാഹിത്യകാരന്മാരെപ്പ ററിയും സാഹിത്യകൃതികളെപ്പറ്റിയും സംസാരിക്കുമ്പോൾ ഞാനും ജ്യേഷ്‌ഠനും തെക്കേ കോലായിൽ ഇരുന്ന് അവരുടെ സംസാരം ശ്രദ്‌ധിച്ചുകേട്ടു. ഞാൻ മലയാളത്തിൻ്റെ എ.ബി.സി പഠിച്ചതും 'മലയാള ശൈലി' എന്ന പുസ്‌തകം വായിച്ചതിനു ശേഷമാണ്.

അന്നൊക്കെ ഞങ്ങൾക്കു രണ്ട് ആരാധനാമൂർത്തികളുണ്ടായിരുന്നു- 'രമണ'നിൽക്കൂടി പ്രേമത്തെപ്പറ്റി പറഞ്ഞു തേങ്ങിയ ചങ്ങമ്പുഴയും 'നാടൻ പ്രേമം' എഴുതിയ പൊറ്റക്കാട്ടും. പൊറ്റക്കാട്ടിൻെറ 'സ്ത്രീ'യുടെ ആദ്യ ഭാഗം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ വന്നപ്പോൾ നാലപ്പാട്ടെ സ്ത്രീകൾക്കിടയിൽ അതൊരു കോളിളക്കം ഉണ്ടാക്കി. ഭാർഗവിയുടെ അന്ത്യം അവരെ വളരെ വിസ്‌മയിപ്പിച്ചു.

ഞങ്ങൾക്കു പണ്ടെന്നോ ബന്‌ധുത്വമുണ്ടായിരുന്ന ഒരു കോവിലകം നാലപ്പാട്ടിന്റെ അടുത്തുണ്ടായിരുന്നു. ആ കോവിലകത്തേക്ക് അമ്മമ്മ എന്നെ ഇടയ്ക്കിടയ്ക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. പടിവാതില്ക്കൽ, ചുവരിൽ
മഞ്ഞച്ചായം ചേർത്തു വരഞ്ഞ ദ്വാരപാലകന്മാരും നാടകശാലയിൽ സ്‌ഥിതി ചെയ്തിരുന്ന വേട്ടക്കാരൻറെ ക്ഷേത്രവും എന്നെ വളരെ ആകർഷിച്ചു. അവിടെ യുള്ള സ്ത്രീകൾ ഞങ്ങളെ തൊടുമായിരുന്നില്ല. ഞങ്ങളെ തൊട്ടാൽ രാജ കുടുംബത്തിലെ അംഗങ്ങൾക്ക് അയിത്തം ബാധിക്കുമെന്ന് അമ്മമ്മ സാവധാന ത്തിൽ എന്നെ പറഞ്ഞു മനസ്സിലാക്കി.

'ശ്രീകൃഷ്ണ‌ൻ എന്നെ തൊടുമോ?' ഞാൻ അമ്മമ്മയോടു ചോദിച്ചു: "ശ്രീകൃഷ്ണൻ മഥുരയിലെ രാജാവല്ലേ? ആ ശ്രീകൃഷ്‌ണൻ എന്നെ തൊടുമോ?' 'അതൊന്നും എനിക്കറിയില്ല.' അമ്മമ്മ പറഞ്ഞു. ഗ്രഹണി പിടിച്ചു ശോഷിച്ചു കഴിഞ്ഞിരുന്ന എൻറെ ശരീരത്തിൽ അമ്മമ്മ

ആഴ്ചയിലൊരിക്കൽ കാച്ചിയ തൈലം തേച്ചു തിരുമ്മി. സുഖക്കേടിനു മുമ്പ് എനിക്കുണ്ടായിരുന്ന പവൻമാററു ശരീരകാന്തിയെപ്പറ്റി അപ്പോഴൊക്കെ അമ്മമ്മ എന്നോടു വിസ്‌തരിച്ചു പറയാറുണ്ടായിരുന്നു. എന്റെ ചുരുണ്ട തലമുടി കോതിക്കെട്ടുവാൻ അമ്മമ്മയ്ക്കു താല്‌പര്യമായിരുന്നു. രാത്രിയിൽ നാലപ്പാട്ടെ മാളികയുടെ നടുവിലത്തെ മുറിയിൽ അടിച്ചുവാരി വെള്ളം നനച്ചു തുടച്ചിട്ട നിലത്ത് ഒരു കിടക്ക വിരിച്ചിട്ട് അതിലായിരുന്നു ഞാനും അമ്മമ്മയും കിടന്നിരുന്നത്. സ്വപ്നം കണ്ട് ഉണരുമ്പോൾ, വരാന്തയിലേക്കു ചോരുന്ന നാട്ടുവെളിച്ചത്തിൽ പ്രഭാതചന്ദ്രനെപ്പോലെ മങ്ങിത്തിളങ്ങുന്ന അമ്മ മ്മയുടെ മുഖം എനിക്കു ജീവിതത്തിൽ ആദ്യമായി ഒരു സുരക്ഷിതത്വം നേടി ത്തന്നു.

ഞാനും ജ്യേഷ്ഠനും ക്രമേണ ഗ്രാമീണജീവിതവുമായി ഇണങ്ങിച്ചേർന്നു. നഗ്‌നപാദരായി സ്‌കൂളിൽ പോവാനും ചെളി നിറഞ്ഞ കുളത്തിൽ മുങ്ങിക്കു ളിക്കുവാനും ഞങ്ങൾ പഠിച്ചു. അങ്ങനെയിരിക്കുമ്പോൾ അച്ഛൻ വീണ്ടും രംഗത്തു നഗരപരിഷ്കാരത്തിൻ്റെ അലകളുമായി വന്നെത്തി. ഞാനൊരു ശുദ്ധ കൺട്രിയായിരിക്കുന്നുവെന്ന് അച്ഛൻ മനസ്സിലാക്കി. ഉടനെ ഒരു അമ്പട്ടനെ വിളിച്ചുവരുത്തി അച്‌ഛൻ എൻറെ മുടി ചെവിക്ക് ഒരിഞ്ചു താഴെ വെച്ചു മുറിച്ചുകളഞ്ഞു. ഒരു വെളുത്ത ഉടുപ്പും ധരിച്ചുകൊണ്ട് ഞാൻ വീണ്ടും കൽക്കത്തയിലേക്കു യാത്രയായി. അവിടെയെത്തിയതു രണ്ടാം ടേമിൻറ അവസാനത്തിലായതുകൊണ്ട് എന്നെ സ്‌കൂളിൽ ചേർക്കാൻ അച്ഛനു സാധിച്ചില്ല. വീട്ടിൽ മേബിൽ ഡിസെൽവ എന്ന ചെറുപ്പക്കാരി ട്യൂഷനായി വന്നുതുടങ്ങി.

ഞങ്ങളുടെ പാർക്ക് സ്ട്രീറ്റിലെ വീട്ടിൻറെ വടക്കോട്ടുള്ള ജനലുകൾ തുറന്നാൽ ഫാക്ടറിയുടെ തുത്തനാകപ്പലകകൊണ്ടു മേഞ്ഞ മേൽക്കൂര കാണാം. അതിന്മേൽ കുരങ്ങുകൾ ഓടിനടക്കുന്നതും കാണാം. ചില ദിവസ ങ്ങളിൽ ഒരു വയസ്സൻ കുരങ്ങ് ഞങ്ങളുടെ അടുക്കളയിൽ പ്രവേശിച്ചു തേങ്ങയും മറ്റും മോഷ്‌ടിച്ചു ജനലിൽകൂടി ഓടി രക്ഷപ്പെടാറുണ്ടായിരുന്നു. ഒരു ദിവസം വെപ്പുകാരൻ ഒരു കുറ്റിച്ചൂലെടുത്തു കുരങ്ങിനെ അടിക്കുവാൻ മുതിർന്നു. വാതില്ക്കൽ തലേദിവസത്തെ ചോറു കിട്ടുവാൻ കാത്തു നിന്നി രുന്ന തോട്ടി അപ്പോൾ കണ്ണുകൾ ഉരുട്ടിക്കൊണ്ടു പറഞ്ഞു:

“താക്കൂർ.....അടിക്കരുതേ, അതു സാക്ഷാൽ ഹനുമാൻജിയല്ല എന്നു നമുക്കെങ്ങനെ അറിയാം?' വെപ്പുകാരൻ കുരങ്ങിനോടു പറയുന്ന അസഭ്യവാക്കുകൾ ചില ദിവസങ്ങളിൽ രാവിലെ 11 മണി നേരത്തിന്റെ നിശ്ശബ്‌ദതയെ ഭഞ്ജിക്കാറുണ്ട്. ചുവട്ടിലെ കമ്പനിയുടെ റിപ്പേയാർഡിൽനിന്നു ഝീങ്ങ്

وه اوه! ! คร.....

എൻറെ അമ്മ ഉച്ചയ്ക്ക് ഉറങ്ങിക്കഴിഞ്ഞാൽ, വെപ്പുകാരനും നിദ്രയ്ക്കായി കോണിയുടെ പിന്നിലെ തന്റെ ഇരുട്ടുമാളത്തിലേക്കു നൂണു കടന്നാൽ, ഞാൻ മെല്ലെ വാതിൽ ചാരിവച്ചുകൊണ്ടു പുറത്തിറങ്ങും. ചിലപ്പോൾ ഗേറി ൻറെ അടുത്തു കയറുകട്ടിലിൽ ഇരുന്നു പുകവലിക്കുന്ന കാവല്ക്കാരൻ എന്നെ അവിടെ പിടിച്ചിരുത്തി കുശലാന്വേഷണങ്ങൾ തുടങ്ങും. അയാൾ ഇടയ്ക്കിടയ്ക്ക് എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യം, 'നിങ്ങളുടെ വീട്ടിലെ വെപ്പുകാരനു തലയ്ക്കു ഭ്രാന്തുണ്ടോ?' എന്നായിരുന്നു. കാവൽക്കാരൻറ കണ്ണു തെററിയാൽ ഞാൻ ധൃതിയിൽ ഗേററു കടന്ന് ഇടത്തോട്ടു തിരിയും. ഏകദേശം ഒരു ഫർലോങ് ദൂരം പോയാൽ അടച്ചിട്ടതെങ്കിലും പൂട്ടാത്ത പുരാ തന യൂരോപ്യൻ സിമിത്തേരി കാണാം.

പൂപ്പൽ പിടിച്ച ശവകുടീരങ്ങളുടെ ശിഖരങ്ങളെ ആശ്ലേഷിച്ചുകൊണ്ട് രാജ്‌ഞികളെപ്പോലെ അഭിമാനികളായ ബോഗൻ വില്ലപ്പുങ്കുലകൾ വളർന്നു നില്ക്കുന്നതും കാണാം. സംവത്സരങ്ങളുടെ മഴയും വെയിലും തട്ടി നിറം മങ്ങിക്കഴിഞ്ഞിരുന്ന ശ്‌മശാനക്കല്ലുകൾ മഞ്ഞച്ചുപോയ പല്ലുകളെപ്പോലെ എനിക്കു തോന്നി. പഴഞ്ചൻ പല്ലുകളുടെ ഒരു കൊയ്ത്‌ത്. ഷാലിമാറിൻറ അടുത്തുവച്ചു താൻ സ്നേഹിച്ച വിളർത്ത കൈകളെപ്പറ്റി പാടിയ സുപ്ര സിദ്‌ധ കവയിത്രി ലോറൻസ് ഹോപ്പ് അവിടെ ഒരു മൂലയിൽ സംസ്കരിക്ക പ്പെട്ടിരുന്നു. പക്ഷേ, ഈ വിവരം എനിക്കു വളരെ കൊല്ലങ്ങൾക്കു ശേഷം ദില്ലിയിൽ നിന്നാണു കിട്ടിയത്. അനുഗൃഹീത കവിയായ ലോറൻസ് ബാൻറൽ മൻ എന്നോടു പറഞ്ഞു: 'ലോറൻസ് ഹോപ്പിൻ്റെ ശവകുടീരം ഞാൻ കണ്ടി ട്ടുണ്ട്. പാർക്ക് സ്ട്രീറ്റിലെ പുരാതന സിമിത്തേരിയിൽ വടക്കുകിഴക്കേ മൂല യിലാണ് അതു സ്‌ഥിതിചെയ്യുന്നത്.' സ്നേഹം മതമാക്കി മാറ്റിയ ആ സുന്ദരി യുടെ ചപലമായ ആത്‌മാവായിരിക്കണം ആ ശവക്കല്ലറയുടെ മേൽ ചലിക്കുന്ന നീലനിഴലായി ആ മദ്ധ്യാഹ്‌നങ്ങളിൽ ഓടിക്കളിച്ചിരുന്നത്. അവളുടെ ഒടു ങ്ങാത്ത ജീവിതതൃഷ്‌ണയാവാം, ആ പൂവള്ളികളെ നിത്യനർത്തകരെപ്പോലെ ചാഞ്ചാടിച്ചിരുന്നത്.

അന്ന് എൻറെ അമ്മയ്ക്ക് സരസ്വതി എന്നു പേരുള്ള ഒരു വേലക്കാരി യുണ്ടായിരുന്നു. എന്റെ അനുജത്തിയെ എടുത്തുകൊണ്ടു നടക്കലും അവളെ കളിപ്പാട്ടങ്ങൾ നിരത്തിവെച്ചു കളിപ്പിക്കലും മാത്രമായിരുന്നു സരസ്വതിയുടെ ജോലികൾ. അവൾക്ക് അന്നു പതിനെട്ടു വയസ്സു പ്രായമായിരുന്നു. കറുത്ത നിറമുള്ള ഒരു സുന്ദരിപ്പെണ്ണ്, എൻ്റെ അമ്മയ്ക്ക് അവളെ വളരെ ഇഷ്ടമായി രുന്നു. അവളുടെ മുഖത്തിന്റെ ഭംഗിയെപ്പറ്റി അമ്മ സംസാരിക്കുമ്പോഴും എനിക്കു കുപ്പായം തുന്നിക്കാൻ വാങ്ങിയ തുണികൊണ്ട് അവൾക്ക് ബ്ലൗസ് തയ്പിക്കാൻ കൊടുക്കുമ്പോഴും എന്റെ ഉള്ളിൽ അസൂയയുടെ നേർത്ത വേദന എനിക്കനുഭവപ്പെട്ടു. എനിക്കു സൗന്ദര്യം കമ്മിയായതുകൊണ്ടാണ് എൻറെ മാതാപിതാക്കന്മാർക്ക് എന്നോട് സ്നേഹമില്ലാത്തത് എന്ന് അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നു. കണ്ണാടിയിൽ ഒരു ഞെട്ടലോടെ മാത്രമേ ഞാൻ നോക്കിയിരുന്നുള്ളു. തവിട്ടുനിറം. മെലിഞ്ഞ കൈകാലുകൾ. അല്പം പൊങ്ങിയ പല്ലുകൾ. മുഖത്തു കണ്ണട. എട്ടു വയസ്സിൽത്തന്നെ ലോകം എന്നെ ത്യജിച്ചു എന്ന് എനിക്കു തോന്നി. 'എനിക്കു തീരെ ഭംഗിയില്ലേ നാരായണൻ നായരെ?' ഞാൻ വെപ്പുകാരനോടു ചോദിച്ചു: 'കുട്ടിക്കു ഭങ്ങിയൊക്കെ തന്നെ വരും. കൊറച്ചുകാലം അങ്ങ്ട്ട് കഴിയട്ടെ....' അയാൾ പറഞ്ഞു.

എൻറെ ജ്യേഷ്ഠൻ അന്നു നാട്ടിലെ ഒരു ഹൈസ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. ജ്യേഷ്ഠനുമായുള്ള വിരഹം എന്നെ വളരെയധികം പിഡിപ്പിച്ചു. ഒരിക്കൽ വീണയും നാദവുമെന്നപോലെയായിരുന്നു ഞങ്ങൾ. ജ്യേഷ്ഠൻറ സങ്കല്പങ്ങളെല്ലാം യാഥാർത്ഥ്യങ്ങളാക്കുവാൻ ഞാനെന്നും ശ്രമിക്കാറുണ്ടാ യിരുന്നു. നാടകങ്ങളെഴുതി ഞങ്ങൾ അഭിനയിച്ചു. ഞങ്ങൾ കൈയെഴുത്തു മാസികകൾ പുറത്തിറക്കി. ഓല മേഞ്ഞ അമ്പലങ്ങളുണ്ടാക്കി. അവിടെ വിഗ്രഹ ങ്ങളെ പ്രതിഷ്ഠിച്ചു. ഞങ്ങൾ രാജ്യകാര്യങ്ങളെപ്പറ്റി പ്രസംഗങ്ങൾ നടത്തി. ഈ ലോക ത്തിലെ ഏററവും വലിയ പ്രതിഭാശാലി എൻ്റെ ജ്യേഷ്ഠനാണെന്നു ഞാൻ കണ്ണടച്ചു വിശ്വസിച്ചു. വളരെക്കാലം എൻ്റെ ഒരു ഫോട്ടോ ജ്യേഷ്ഠൻ തൻറെ പേഴ്സ‌ിൽ കൊണ്ടുനടന്നിരുന്നു. ഒരിക്കൽ വേനൽ ഒഴിവിനു ഞങ്ങൾ ഒന്നിച്ചു കണ്ടുമുട്ടിയപ്പോൾ പേഴ്‌സിൽ ആ പഴയ ഫോട്ടോ ഞാൻ കണ്ടില്ല. അന്നു ജ്യേഷ്ഠൻ തന്നെ സ്നേഹിച്ചു തുടങ്ങിയ പെൺകുട്ടിയെപ്പറ്റി ആദ്യ മായി എന്നോടു പറഞ്ഞുതന്നു.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക