shabd-logo

വെള്ളിത്തളിക -18

25 November 2023

0 കണ്ടു 0
ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ അടച്ചിട്ട ജനൽവാതിൽപ്പൊളികൾ സൂര്യൻ തട്ടി വെളു ക്കുമ്പോഴൊക്കെ ഞാൻ തിമിരം ബാധിച്ച കണ്ണുകളെ ഓർത്തു. ജനൽപ്പടി മേൽ അങ്ങോട്ടുമിങ്ങോട്ടും ലാത്തിയും ചിറകിട്ടടിച്ചും അമ്പലപ്രാവുകൾ മൂളിക്കൊണ്ടിരുന്നു. ഉച്ചയുടെ നിശ്ശബ്‌ദതയിൽ ആ മുളൽ കേട്ടു ഞാൻ ഉറക്കത്തിൽ നിന്നു പലപ്പോഴും ഉണർന്നിരുന്നു. ഒഴിവുദിവസ‌ങ്ങളിൽ ചര ലിൽക്കൂടി നടന്നു ഞാനും എൻ്റെ മക്കളും ആ വീട്ടിൻറെ ഉമ്മറവാതില്ക്ക ലെത്താറുണ്ടായിരുന്നു. അതിന്റെ ഉള്ളിൽ സുഷുമ്നാനാളമെന്നപോലെ നിലനിന്നിരുന്ന കോണിക്കു തെക്കോട്ടും വടക്കോട്ടുമായി നൂറ്റിയിരുപതു ചവിട്ടുപടികളുണ്ടായിരുന്നു. ഇടയ്ക്ക് ഞങ്ങൾ ആ കോണിപ്പടികൾ കയറി, അടച്ചിട്ട വാതിലുകൾ തള്ളിത്തുറന്നു. ഞങ്ങൾ അന്‌ധനേത്രങ്ങളോടെ ഇരു ട്ടിനെ നോക്കി, ഇരുട്ടു ഞങ്ങളെ നോക്കി. പ്രേതഭൂതാദികൾ പുറത്തിറങ്ങാൻ മടിക്കുന്ന നല്ല മുഹൂർത്തങ്ങളിൽ ഞങ്ങൾ കോണിപ്പടിമേൽ ഇരുന്നു കഥ കൾ പറഞ്ഞു. ധനാസ്ത്ര ഒരു യക്ഷിക്കൊട്ടാരമാണെന്നും സാധാരണ ജന ങ്ങളുടെ കണ്ണുകൾക്ക് അദൃശ്യമായ ആ വർഗക്കാർ രാത്രിയിൽ ആ മുറികളിൽ വിരുന്നുകൾ കഴിക്കുകയും നൃത്തം ചെയ്യുകയും ഉണ്ടാവാറുണ്ടെന്നും ഞാൻ എൻറെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. ഞാൻ നെയ്‌തുണ്ടാക്കാറുളള മനഃസങ്കല്പ‌ങ്ങളിൽ എൻ്റെ കുട്ടികൾ മാത്രമല്ല, ഞാൻ തന്നെയും കുടുങ്ങി പ്പോകാറുണ്ട്. പല രാത്രികളിലും ജനൽപ്പടിമേൽ ഇടിക്കുമ്പോൾ ആ ഇരുണ്ട കെട്ടിടത്തിനുള്ളിൽനിന്നു പാട്ടു കേൾക്കുന്നതായി എനിക്കു തോന്നാറുണ്ടാ യിരുന്നു. സാഹസങ്ങൾക്കുവേണ്ടി കൊതിക്കുന്ന സന്ദർഭങ്ങളിൽ ആ ആറു നിലക്കെട്ടിടം എന്നെ അതിലേക്ക് ആകർഷിച്ചു വരുത്തും. ഒരിക്കൽ ഞാൻ കോണി കയറി മുന്നാം നിലയിലെത്തിയപ്പോൾ അകത്തെ മുറിയിൽനിന്നു പുറപ്പെട്ട ഒരു പുരുഷസ്വരംകേട്ട് അമ്പരന്നുപോയി. എന്നിട്ടും കർക്കശമായ സംഭാഷണരീതിയും ഗ്രാമ്യമായ ഭാഷയും എന്നെ ഭയപ്പെടുത്തി. എൻറെ കാലുകൾ മുന്നോട്ടു നീങ്ങി. ഭയം തട്ടിയ ഹൃദയം നെഞ്ചിനുള്ളിൽ പക്ഷി യെപ്പോലെ ചിറകിട്ടടിക്കുമ്പോൾ സാഹസത്തിൻറെ അപകട മേഖലകളിലേ ക്കിറങ്ങിച്ചെല്ലുവാൻ എനിക്ക് എന്തെന്നില്ലാത്ത ഒരഭിനിവേശം തോന്നിയി രുന്നു. കറുത്ത ഇരുമ്പുചെമ്പു കുടങ്ങളും കുഴലുകളും മറ്റും പ്രതിഷ്‌ഠിച്ച ഒരു മുറിയെ അടുക്കളയാക്കി മാറ്റിയിരുന്നു ചിലർ. അവർ എന്തോ പാചകം ചെയ്യുന്നതിൽ വ്യാപൃതരുമായിരുന്നു. പക്ഷേ, സ്വർണപ്പല്ലുള്ള ഒരുത്തൻ സംഭാ ഷണം നിർത്തി എന്നെ നോക്കി. ഞാൻ തല തിരിച്ചു കോണിപ്പടികൾ ഇറങ്ങി. ആ കെട്ടിടത്തിൽ കള്ളവാറു നടക്കുന്നുണ്ടെന്നു പിന്നീട് എൻറ പാൽക്കാരൻ പറഞ്ഞു. കുട്ടികളെ ഒരിക്കലും അങ്ങോട്ടയയ്ക്കരുതെന്നും അയാൾ പറഞ്ഞു.

എൻറെ കൂടെ എൻ്റെ കൈകോർത്തു നടക്കാറുള്ള സ്നേഹിതൻ ആയിടയ്ക്ക് ഒരു ബാലിശമായ പ്രേമലേഖനം എനിക്കു തപാലിലയച്ചു. എനിക്കു നിന്നോടുള്ള സ്നേഹം എത്രയാണെന്ന് അറിയണമെങ്കിൽ ആകാ ശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കുക എന്നായിരുന്നു ആ കത്തിൻറ തുടക്കം. അത് ആദ്യം വന്നു വീണത് ദാസേട്ടൻ്റെ കൈയിലായിരുന്നു. അതെടുത്തു വായിച്ച് അദ്ദേഹം എന്നെ വിളിച്ച് ഇതെന്തൊരു കോമാളി ക്കത്താണ്, ദാസേട്ടൻ പറഞ്ഞു. നിനക്കു ബുദ്‌ധിയുണ്ടെന്നാണു ഞാൻ ധരിച്ചിരുന്നത്. ഇത്തരം ഒരു വിഡ്ഢ‌ിയുമായി നീ ഒരു പ്രേമബന്ധം പുലർ ത്തുമെന്നു ഞാൻ സ്വ‌പ്നത്തിൽക്കൂടി കരുതിയിരുന്നില്ല......അതു പറയുമ്പോൾ ദാസേട്ടൻ തൻറെ കണ്ണടയൂരി മേശപ്പുറത്തു വെച്ച് തന്റെ ഇടത്തെ കൈകൊണ്ടു പുരികങ്ങളുടെ മദ്‌ധ്യം തിരുമ്മിക്കൊണ്ടിരുന്നു. എൻറെ മുഖ ഭാവം കണ്ണിൽ പെടാതിരിക്കാനാവാം, അദ്ദേഹം കണ്ണടയൂരിയത്. ആ ചെറിയ ദയാപ്രകടനത്തിനു ഞാൻ ഉള്ളാലെ നന്ദി പറഞ്ഞു.

'ആമിക്ക് എന്തു കാരണത്താലാണിവിടെ അതൃപ്‌തി തോന്നുന്നത്?' അദ്ദേഹം ചോദിച്ചു. പ്രകാശിതമായ ആ ചോദ്യത്തിനു പിന്നിൽ, ഇരുട്ടിലെ അസ്ത്രങ്ങൾ

പോലെ മൂകമായ ചില ചോദ്യങ്ങളും എൻറെ മേൽ വന്നു വീണു. ഞാൻ രണ്ടു നേരവും ഭക്ഷണം തരുന്നില്ലേ, നാണം മറയ്ക്കുവാൻ വസ്ത്രങ്ങൾ തരുന്നില്ലേ, കിടക്കാനൊരിടം തരുന്നില്ലേ, എല്ലാ രാത്രിയിലും നിനക്കു വേണ മെങ്കിലും വേണ്ടെങ്കിലും ഒരു ഗൃഹസ്‌ഥൻറതായ സകല ലൈംഗികബാദ്ധ്യ തകളും ഞാൻ ഭംഗിയായി നിറവേറ്റുന്നില്ലേ? ഇനിയും എന്തു വേണം ഒരു

എൻറെ സ്നേഹിതൻ ഭീരുവായിരുന്നു. അല്ലെങ്കിൽ, എനിക്കു വേണ്ടി ധൈര്യം പ്രകടിപ്പിക്കുന്നതിന്റെ ആവശ്യം അയാൾക്ക് അനുഭവപ്പെട്ടില്ല. വിവരമറിഞ്ഞപ്പോൾ എൻറെ തലയിൽ തൊട്ടു സന്തോഷമായിരിക്കൂ എന്നു പറഞ്ഞ് അനുഗ്രഹിച്ചുകൊണ്ട് അയാൾ യാത്രയായി. അയാളുടെ പ്രേമ ത്തിന്റെ ജീർണസ്വഭാവം എന്നെ ദുഃഖിപ്പിച്ചു. ഞാൻ അന്നു പ്രേമം നിറഞ്ഞൊ ഴുകുന്ന പൂർണകുംഭമായിരുന്നു. അതുകൊണ്ട് ആ സന്ദർഭത്തിൽ അയാ ളുടെ ആശീർവാദവും തിരിഞ്ഞുനടക്കലും ഭീരുത്വത്തിൻറെ പ്രകടനമായിട്ടേ ഞാൻ കണക്കാക്കിയുള്ളു. വാസ്‌തവത്തിൽ എന്താണു സത്യം? എൻറ കൈവശം വാരിക്കോരിക്കൊടുക്കുവാൻ സ്നേഹമുണ്ടായിരുന്നു എന്ന പര മാർത്ഥം മാത്രമേ കണക്കിലെടുക്കേണ്ടതായിട്ടുള്ളു. ഭിക്ഷ ഭിക്ഷാപാത്രത്തെ അന്വേഷിക്കുന്നതുപോലെ എൻ്റെ സ്നേഹം അതിനെ ഉൾക്കൊ ളളിക്കു വാൻ, അതിനെ പുണർന്നു സ്വീകരിക്കുവാൻ ഒരു മനുഷ്യശരീരത്തെ തേടുക യായിരുന്നു. ആരാധനയുടെ നിമിഷത്തിൽ ഏതൊരു കല്ലും ദൈവ വിഗ്രഹ മായിച്ചമയും. എൻറെ സ്വ‌പ്ന ജലാശയങ്ങളിൽ നീലത്താമരപോലെ ഇട യ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന ഒരു പരിചിതമുഖം ഞാനെങ്ങും തേടിക്കൊ ണ്ടിരുന്നു. ശരീരം നശിച്ചുകഴിഞ്ഞ ഒരാളെ കൂടുതൽ പഠിച്ചു മനസ്സിലാക്കു വാനായി ഞാൻ മറ്റു ശരീരങ്ങളുമായി അടുത്തു. എനിക്കു വഴി തെറ്റി. പക്ഷേ, എൻറെ ലക്ഷ്യസ്‌ഥാനത്തിൻറെ മേൽവിലാസം ഞാനൊരിക്കലും മറന്നിട്ടില്ല.

മെയ്മാസത്തിലെ ഒരു മദ്‌ധ്യാഹ്‌നത്തിൽ എൻ തൂലികാമിത്രമായ ഇറ്റലിക്കാരൻ കാർലോ കടലിൻ്റെ നേർക്കു തിരിഞ്ഞ പടിവാതിൽ തള്ളി ത്തുറന്ന് ചരലിൽക്കൂടി നടക്കാൻ മിനക്കെടാതെ പുൽത്തകിടിയിൽ ചവിട്ടി ക്കൊണ്ട് എന്റെ ഉമ്മറത്തെത്തി. തുറന്നിട്ട വാതിലിൽക്കൂടി ഞാൻ ആ പ്രൗഢിയുള്ള നടത്തം കണ്ടു. വെയിലിൽ നടന്നിട്ടും ആ മുഖം അല്‌പംപോലും ചുവന്നിരുന്നില്ല. വീതിയുള്ള കോളറുള്ള നീല ഷർട്ടും വെള്ളനിറമുള്ള സിൽക്കു സൂട്ടുമാണ് അയാൾ ധരിച്ചിരുന്നത്. ആലോചനകളെ മയക്കിക്കിട ത്തിയ അർത്ഥചന്ദ്രാകൃതിയിലുള്ള നെറ്റി, തവിട്ടുനിറമുള്ള കണ്ണുകൾ.

അയാൾ എൻറെ ഉമ്മറപ്പടിമേൽ വന്നു നിന്നപ്പോൾ സൂര്യൻ പിറകിലായി രുന്നതുകൊണ്ട് അയാളുടെ രൂപം ഒരു കരിങ്കൽ പ്രതിമയായി ഇരുണ്ടു.

അയാൾ എൻറെ മുഖത്ത് ഉററുനോക്കിക്കൊണ്ട് എന്നെ ചുംബിച്ചു. ഉറക്കത്തിൽനിന്നുണർന്ന് ഉമ്മറത്തെത്തിയ പരിചാരിക ആ രംഗം കണ്ട് അത്ഭുതസ്‌തബ്‌ധയായി. കാർലോ അയാളുടെ അച്‌ഛൻ്റെ സ്നേഹിതനായ ഒരു വ്യവസായി

യുടെ വീട്ടിലാണ് ആദ്യം താമസിച്ചത്. പിന്നീട് അയാൾ ഒരു ഹോട്ടലിലേക്കു താമസം മാറ്റി അയാൾ ഹിന്ദുമതത്തെപ്പറ്റി പഠിക്കുവാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഒരു ബ്രാഹ്‌മണ ഗുരുവിൽനിന്ന് അയാൾ സംസ്‌കൃതം പഠിച്ചു തുടങ്ങി. അയാളുടെ അച്‌ഛൻ ഒരു കോടിശ്വരനായിരുന്നു. ആഗ്രഹിച്ച തെന്തും ലഭിച്ചു കൊണ്ടു വളർന്നവനായതുകൊണ്ട് കാർലോവിൻ്റെ സ്വഭാവ ത്തിൽ മാധുര്യം ജാസ്‌തിയായിരുന്നു. കയ്‌പു കലർന്ന മുഖഭാവങ്ങളോ വാക്കുകളോ അയാളിൽനിന്ന് എനിക്ക് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല.

ഉച്ചയ്ക്കു ചെറിയ മകൻ സ്‌കൂൾ വിട്ടുവന്ന്, അവനു ഭക്ഷണം കൊടുത്തു കിടത്തിയുറക്കിയശേഷമേ എനിക്കു വീട്ടിൽനിന്ന് ഇറങ്ങുവാൻ കഴിഞ്ഞിരു ന്നുള്ളു. അതുവരെ ഉച്ചഭക്ഷണം കഴിക്കാതെ കാർലോ എന്നെ കാത്തു കൊണ്ടു ഹോട്ടൽ ലൗഞ്ചിൽ ഇരിക്കും. രാവിലെ മുഴുവനും വെള്ളത്തിൽ നീന്തിക്കളിച്ചിട്ടും കാർലോവിൻറെ മുഖത്തിന്റെ വിളർപ്പു നീങ്ങിയില്ല. ചന്ദ്രൻ ഇറച്ചിപോലെ തണുത്തതാണ് അയാളുടെ ശരീരമെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.

കത്തിയും മുള്ളും ഉപയോഗിച്ചു ഭക്ഷണം കഴിക്കുവാൻ എന്നെ പഠിപ്പിച്ചത് കാർലോവാണ്. കോൺവെൻറിലെ ഒരു കന്യാസ്ത്രീ എന്നെ പഠിപ്പിച്ചതു മുള്ളിന്റെ മുനകൾ മേലോട്ടാക്കിപ്പിടിച്ചുകൊണ്ടു തിന്നുവാനായിരുന്നു. ആ തെററായ പാഠങ്ങൾ എൻറെ മനസ്സിൽ നിന്നു മായ്ക്കുവാൻ കാർലോ അദ്‌ധ്വാനിച്ചു. ആദ്യത്തെ തവണ നിസ്സഹായതയോടെ ഞാൻ കൈത്തല ത്തിൽ മുഖം ചായ്ച്ചു കരഞ്ഞു. കാർലോ വാത്‌സല്യത്തോടെ എന്നെ തഴുകി. അന്നുമുതൽ അയാളുടെ മുറിയിലേക്കു വരുത്തിയിട്ടാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്. മേശമുറകൾ ഓരോന്നായി അയാൾ എന്നെ പഠിപ്പിച്ചു തുടങ്ങി.

കാർലോവിന്റെയൊപ്പം ചെലവഴിച്ചിരുന്ന മണിക്കൂറുകളിൽ ഞാൻ കമലയല്ലാതെയായി. ഞാൻ മറെറാരാളായി മാറി. എന്റെ ജന്മത്തിൻറ മറെറാരിതളായി തെളിഞ്ഞുവന്നു ആ ജീവിതം എനിക്ക് അമ്പരപ്പില്ലാതാക്കു വാൻ വേണ്ടി അയാൾ എന്നെ സീത എന്നു വിളിച്ചുതുടങ്ങി. കാർലോവിൻറ മിത്രങ്ങൾ എന്നെ അയാളുടെ പ്രതിശ്രുത വധുവായി കണക്കാക്കി. എനിക്ക് ഭർത്താവും രണ്ടു കുട്ടികളുമുണ്ടെന്ന വാസ്‌തവം അയാൾ മറച്ചു വെച്ചു. എന്റെ ശരീരത്തിനു സമൃദ്‌ധമായ സ്വാതന്ത്ര്യം അനുവദിച്ചു കൊടു ത്തുകൊണ്ട് ഒരു നിഗൂഢരീതിയിൽ എൻറെ ഭർത്താവ് എൻെറ ആത്മാ വിനെ ബന്‌ധനത്തിലിട്ടു. കാർലോവിൻെറെയൊപ്പം നടക്കുമ്പോഴും ഞാൻ അദ്ദേഹത്തെപ്പറ്റി ഓർത്തുകൊണ്ടി രുന്നു.... എൻറെ സംഭാഷണം പെട്ടെന്നു മുറിയുമ്പോൾ, എൻറെ മുഖം വാടിത്തുടങ്ങുമ്പോൾ കാർലോ ചോദിക്കും.

എന്തു പറ്റി, നിൻറെ മനസ്സിനെ എന്താണ് അലട്ടുന്നത്...' പണ്ടൊരിക്കൽ സ്ത്രീയായ രാധയെ വിട്ട് കൃഷ്‌ണൻ മഥുരയിലേക്കു പോയി. അദ്ദേഹം വാക്കു പരിപാലിച്ചില്ല. അവളെ കാണുവാൻ മടങ്ങിവന്നില്ല. ത്യജിക്കപ്പെട്ട രാധയുടെ ആത്മാവാണ് ഓരോ സ്ത്രീയിലും കുടികൊള്ളുന്നത്. മഥുരയിൽ കിരീടം ധരിച്ചു വാഴുന്ന രാജാവിനെ അന്വേഷിക്കലാണ് അവളുടെ ജീവിതം. അദ്ദേഹത്തിൽ തൻറെ സ്‌മരണ പുനരു‌ജ്ജീവിപ്പിക്കുവാൻ അവൾ യത്നിച്ചു കൊണ്ടേയിരിക്കും.

മറെറാരാളുടെ വിരൽപ്പാടുകൾ പതിഞ്ഞ കൈകാലുകളോടെ ഞാൻ വീട്ടിൽ മടങ്ങിയെത്തുമ്പോൾ ദാസേട്ടൻ എന്നെ ആവേശത്തോടെ കെട്ടിപ്പു ണരും.

എൻറെ ജീവിതം രണ്ടായി പിളർന്നു. ഒന്നിനെ മാത്രം സ്വീകരിച്ചു മററ തിനെ ത്യജിക്കുവാൻ എനിക്കു ധൈര്യം വന്നില്ല. ദാസേട്ടൻ കാലടികൾക്കു താങ്ങായ ഭൂമിയായിരുന്നു. കാർലോ തലയ്ക്കു തണൽ കൊടുക്കുന്ന വൃക്ഷവും.

കടലിന്റെ വക്കത്ത് ഒരു വീടു വാടകയ്ക്കെടുത്ത് കാർലോ ഇന്ത്യയിൽ താമസമാക്കി. ഒരു കറുത്ത കാറും അയാൾ വാങ്ങി. ബാദ്‌ധ്യതകളുള്ള ഒരു ഗൃഹസ്‌ഥനെപ്പോലെ അയാൾ പെരുമാറിത്തുടങ്ങി. സ്ട്രാണ്ട് ബുക്ക്സ്റ്റാൾ എന്നു പേരുള്ള ഒരു പുസ്‌തകക്കട എന്റെ വീട്ടിനടുത്ത് ഉണ്ടായിരുന്നു. അതിൽ നിന്നു ഞങ്ങൾ വളരെയധികം പുസ്‌തകങ്ങൾ തിരഞ്ഞെടുത്തു. കാര്യമായിട്ടു പുസ്തകങ്ങളൊഴികെ ആ വീട്ടിൽ മറെറാന്നുമുണ്ടായിരുന്നില്ല. ഒരു കട്ടിലും കട്ടിലിനെ പ്രതിഫലിപ്പിക്കുന്ന ഒരു നിലക്കണ്ണാടിയും കിടപ്പറയിൽ ഉണ്ടായിരുന്നു. എന്റെ ആത്മാവ് എൻറെ ഭർത്താവിൻ്റെ കാലടികളെ മണത്തുകൊണ്ടു പരുങ്ങുന്ന ഒരു അനാഥപ്പട്ടിയല്ലായിരുന്നെങ്കിൽ ആ വേന ലിൽ കാർലോ എന്ന യുവാവിന് ഞാൻ ആ കണ്ണാടിയിൽ പ്രതിഫലിക്കുന്ന എൻറെ ശരീരത്തെ വെള്ളിത്തളികയിൽ ഇരുണ്ടു തുടുത്ത കനിയെ എന്ന പോലെ എന്നന്നേക്കുമായി കാഴ്‌ചവയ്ക്കുമായിരുന്നു.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക