shabd-logo

ബലിമൃഗങ്ങൾ-17

24 November 2023

0 കണ്ടു 0
സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു  പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌പില്ലെങ്കിൽ മനുഷ്യമനസ്സിലെങ്കിലും കെട്ടി പ്പെടുത്തതാവണം ഉത്തമവും വന്ദനീയവുമായ സദാചാരം എന്ന് ഞാൻ വിശ്വസിക്കുന്നു. സമുദായത്തെ ഒരു വിരൂപിയായ മുത്തശ്ശിയായി ഞാൻ കാണുന്നു. വിദ്വേഷം നിറഞ്ഞ മനസ്സുള്ളവരെയും നുണപറയുന്നവരെയും വഞ്ചിക്കുന്നവരെയും സ്വാർത്ഥികളെയും ഏററവും രഹസ്യമായി കൊല ചെയ്തവരെയും ഈ വ്യദ്‌ധ ഒരു കരിമ്പടംകൊണ്ടു വാത്സല്യത്തോടെ പുതപ്പിക്കുന്നു. ഈ കരിമ്പടത്തിൻറെ രക്ഷയെ വെറുക്കുന്നവർ പുറത്തു കിടന്നു തണുത്തു വിറയ്ക്കുന്നു. നുണകൾ പറഞ്ഞും അഭിനയിച്ചും വിശ്വാസ വഞ്ചന നടത്തിയും പലരെയും വെറുത്തും, ഈ സദാചാരപ്പുതപ്പിൻറ കീഴിൽ ചൂടും സ്വസ്‌ഥതയുമുള്ളൊരിടം എനിക്കും സമ്പാദിക്കാമായിരുന്നു. പക്ഷേ, ഞാൻ ഒരെഴുത്തുകാരിയാവുമായിരുന്നില്ല. എൻറെ കണ്ഠത്തിൽ തടഞ്ഞുനില്ക്കുന്ന സത്യങ്ങൾ ഒരിക്കലും വെളിച്ചം കാണുമായിരുന്നില്ല. സാഹിത്യകാരൻറെ ഒന്നാമത്തെ കടമ അവനവനെത്തന്നെ ഒരു ബലിമൃഗ മാക്കുക (Guinea pig)യാണ്. ജീവിതാനുഭവങ്ങളിൽനിന്ന് രക്ഷപ്പെടാൻ അയാൾ ഒരിക്കലും ശ്രമിക്കരുത്. മഞ്ഞിൻറെ തണുപ്പും തീയിന്റെ ചൂടും അയാൾ അനുഭവിക്കണം. അയാളുടെ കാലുകൾക്കു വിശ്രമമില്ല. അവ കൊല പാതകിയുടെ സങ്കേതത്തിലേക്കും അയാളെ ആനയിക്കുന്നു. അയാളുടെ ഇന്ദ്രിയങ്ങൾക്കു വിശ്രമം കമ്മിയായിരിക്കും. അയാൾ ചിരിക്കുകയും മദ്യപി ക്കുകയും ഭോഗിക്കുകയും രോഗബാധിതനായി ബോധമററു കിടക്കുകയും തേങ്ങിക്കരയുകയും ചെയ്യും. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റി രേഖ പ്പെടുത്തുകയാണ് അയാളുടെ മുഖ്യകർമ്മം. മനുഷ്യശരീരം ഒടുവിൽ തീയിന്റെയോ മൺപുഴുക്കളുടെയോ ഇരയായിത്തീരും. മനുഷ്യൻ ഭൂമിയുടെ ഇരയാണ്. ഭൂമിയെ അവൻ തന്റെ മജ്‌ജയാൽ പോഷിപ്പിക്കുന്നു. പക്ഷേ, അവൻറെ വാക്കുകൾ അനശ്വരങ്ങളായിത്തീരാറുണ്ട്. കാലത്തിനു വിഴുങ്ങു വാൻ കഴിയാത്ത സത്യവാചകങ്ങൾ അവൻ ഇടയ്ക്ക് ഉരുവിടാറുണ്ട്. സാഹിത്യകാരൻ ഭാവിയുമായി മോതിരം മാറി വിവാഹനിശ്ചയം കഴിച്ച

ഒരു വ്യക്തിയാണ്. അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിൻതലമുറക്കാരോടാണ്. ആ ബോധം തൻറെ മനസ്സിൽ ഉള്ളതുകൊണ്ടു മാത്രമാണ്, നിങ്ങളിൽച്ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശ്ശബ്‌ദനാവാത്തത്. സത്യസന്‌ധതയോടെ യാതൊന്നും മറച്ചുവെക്കാതെ ഇങ്ങനെ ഒരാത്മ

കഥ എഴുതുന്നത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലാ (Striptease)ണെന്ന് ചിലർ എന്നോടു പറഞ്ഞു. ശരിയായിരിക്കാം. എൻ്റെ വസ്ത്രങ്ങളും ആഭരണ ങ്ങളും ഞാനാദ്യമായി അഴിച്ചുവെക്കും. അതിനുശേഷം ഇളംതവിട്ടുനിറമുള്ള. ഈ തൊലി ഊരുകയും എല്ലുകൾ തകർക്കുകയും ചെയ്യാൻ ഞാൻ ഉദ്ദേശി. ക്കുന്നു. ഒടുവിൽ എല്ലിനുമകത്ത്, മജ്‌ജയ്ക്കും കീഴിൽ, ആഴത്തിൽ നാലാമ തൊരു ഡൈമൻഷനിൽ (പരിമാണം?) പ്രത്യേകമിരിപ്പിടമില്ലാത്തതും അനാ ഥവും അതിസുന്ദരവുമായ ആത്‌മാവിനെ നിങ്ങൾക്കു കാണുവാൻ സാധി ക്കുമെന്ന് ഞാനാശിക്കുന്നു. നിറവും മിനുസവും കാന്തിയും ചൂടുമുള്ള ഈ പാസ്തോടായ ശരീരത്തിനെ പ്രദർശിപ്പിക്കുവാനല്ല ഞാനാഗ്രഹിക്കുന്നത്. ഇതൊരു വെറും കുത്തുപാവയാണ്. ഇതിൻ്റെ ചലനങ്ങൾക്ക് ഒരു പാവയുടെ ചലനങ്ങളുടെ പ്രാധാന്യമേയുള്ളു. പക്ഷേ, അദൃശ്യമായ എന്റെ ആത്മാവ് നിങ്ങളോടു ചോദിക്കുന്നു എന്നെ സ്നേഹിക്കുവാൻ നിങ്ങൾക്കു സാദ്‌ധ്യ മാവുമോ, എന്നെങ്കിലും ശരീരമെന്ന വസ്ത്രമഴിച്ചു പൂർണനഗ്നമായി നിൽ ക്കുന്ന എന്നെ സ്നേഹിക്കാമോ.... നിങ്ങൾ തലയാട്ടുന്നു. അത് അസാദ്‌ധ്യ മാണ്. അതിന്റെ വില അതിൻറെ വേഷഭൂഷകളുടെ വില മാത്രമാണ്. ഞങ്ങളുടെ കണ്ണിൽ തടിച്ച മുലകൾ, നിബിഡമായ മുടി, നന്മണമുള്ള രഹസ്യ ത്ത വസ്തുവാണ്. അത് ദൈന്യമാണ്, രോമം... ഇവയെല്ലാം നീക്കിയാൽ അവശേഷിക്കുന്നതു ഞങ്ങൾക്കു വേണ്ടാ ആ ആത്‌മാവ്.....എന്നിട്ടും ഞാൻ പരി ശ്രമിക്കുന്നു. ഒരു വൻകാട്ടിൽ പെട്ടു പോയ വഴിപോക്കൻ ദാഹിച്ചും തളർന്നും ഒടുവിൽ ആ കാട്ടിന്റെ ഹൃദയാന്തർഭാഗത്ത് ഒരു പർണശാല കണ്ടെത്തുന്നതുപോലെ വിശുദ്‌ധമായ ഒരു കൂടിക്കാഴ്‌ചയായിരിക്കും വായനക്കാരനും എൻറെ ആത്‌മാവും തമ്മിലുള്ള സമാഗമമെന്നു ഞാൻ വിശ്വസിക്കുന്നു. കടലിൻറെ അടുത്തു സ്‌ഥിതിചെയ്യുന്ന 'ധനാസ്ത്ര' എന്ന വളപ്പിൽ

ഞങ്ങൾ താമസമാക്കിയത് നീലാകാശവും ചുവന്ന മുരുക്കുപൂക്കളും മഞ്ഞ പ്പൂമ്പാറകളും നയനമോഹനമാക്കിത്തീർത്ത ഒരു ജൂൺമാ സത്തിലായിരുന്നു. ഒന്നര ഏക്കർ ചുറ്റളവുള്ള ആ വളപ്പിൽ കടലിനെ അഭിമുഖീകരിച്ച് രണ്ടു കൊച്ചുവീടുകളും നിരത്തിൻറെ വശത്തേക്കു തിരിഞ്ഞുകൊണ്ട് ഇടിഞ്ഞു പൊളിയാറായ ഒരു ആറുനിലക്കെട്ടിടവുമുണ്ടായിരുന്നു. ആ പഴയ വീടി ൻറെയും കൊച്ചു വീടുകളുടെയും മദ്ധ്യത്തിലും, കിഴക്കെ നിരത്തിൽനിന്നു കടലിലേക്കുള്ള പടിഞ്ഞാറൻ പടിവാതിൽവരെ നീണ്ടുകിടക്കുന്ന പാതയിലും ചുവന്നുമിനുത്ത ചരലുകളായിരുന്നു. രണ്ടാമത്തെ കൊച്ചുവീട്ടിൽ എൻറ കിടപ്പറയിൽ കിടന്നു നോവലുകൾ വായിക്കുമ്പോൾ, പടി കടന്നു വല്ലവരും നടന്നു വരുമ്പോൾ ചരൽ ഇളകുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. എന്റെ കിടപ്പുമുറിയുടെ പടിഞ്ഞാറെ ജനലിനു കീഴിൽ മുഴുത്തു വളർന്നു നിന്നിരുന്ന നന്ത്യാർവട്ടത്തിന്റെ പൂക്കളുടെ മണം എൻറെ മുറിയിൽ വളരെ ക്കാലം തങ്ങിനിന്നു.

മുററത്ത് ബാറ്റ്മിൻ്റൻ കളിക്കാനൊരു പുൽത്തകിടി, മൈലാഞ്ചി മുറിച്ചു നിർത്തിയ വേലികൾ. വരിവരിയായി വളർത്തിയ കാശിത്തുമ്പകൾ. രാവിലെ പതിനൊന്നുമണിയുടെ വെളിച്ചത്തിൽ പറന്നുകളിക്കുന്ന മഞ്ഞപ്പാറ്റകൾ, ഒരു കടും പച്ചക്കുപ്പായം ധരിച്ചു തടിച്ചുരുണ്ട കാലുകളിൽ പാറകളെ പിടി ക്കുവാൻ ഓടിനടക്കുന്ന എന്റെ രണ്ടാമത്തെ മകൻ പ്രിയദർശൻ--ആ ദിവസ ങ്ങളുടെ മാധുര്യം മാത്രം ഞാനിന്ന് ഓർക്കുന്നു. ചതുരത്തിലുള്ള കോലായിൽ, ബോഗൻ വില്ലയുടെയും റംകൂൺ ക്രീപ്പറുടെയും വള്ളികൾ രണ്ടു ചുവരുക ളിലും തണുത്ത നിഴലുകൾ ചമച്ചു. അവിടെ ഞാനൊരു തൂക്കുവിളക്കു തൂക്കി. ഏററവും മീതെയുള്ള ചവിട്ടുപടിമേൽ ഞാൻ ഒരു സന്‌ധ്യയ്ക്ക് ഇരു ന്നിരുന്നപ്പോൾ ചാരനിറമുള്ള കണ്ണുകളുള്ള ആ ചെറുപ്പക്കാരൻ എൻറ കാല്ക്കൽ വന്നിരുന്നു. അയാളുടെ ചുവന്ന ചുണ്ടുകളിൽ അമർത്തിച്ചുംബി ക്കുവാൻ ഞാനാഗ്രഹിച്ചു. സംസാരത്തിനിടയിൽ അയാളുടെ ചുണ്ടുകൾ വിറയ്ക്കുന്നതു ഞാൻ കണ്ടു.

'നീ എന്നോട് അനുരാഗത്തിൽപ്പെടുകയാണോ?' ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു.

അയാൾ എൻറെ സാരിയുടെ വക്കിൽ തൻറെ മുഖം മറച്ചു. പുൽത്ത കിടിയിൽ എൻറെ മക്കൾ ഓടിക്കളിച്ചുകൊണ്ടിരുന്നു. അകത്തു സല്ക്കാര മുറിയിൽ, ഒരു സോഫമേൽ ഇരുന്ന് എൻ്റെ ഭർത്താവ് ഫയലുകൾ പരിശോ ധിച്ചുകൊണ്ടിരുന്നു....

രണ്ടോ മൂന്നോ ദിവസം പനിയായി കിടന്ന എൻ്റെ മൂത്ത മകൻ 'മോനു' ഒരു രാവിലെ കട്ടിലിൽനിന്ന് എഴുന്നേറ്റയുടനെ കുഴഞ്ഞ് നിലത്തു വീണു. പോളിയോ ആയിരിക്കുമെന്നു ശങ്കിച്ച് ഞാനുടനെ തന്നെ ഒരു പീഡിയാ ട്രീഷനെ വിളിച്ചുവരുത്തി. അധികം താമസിയാതെ ഞാൻ കുട്ടിയെയുംകൊണ്ട് നഴ്‌സിങ്ഹോമിൽ പോയി. പോളിയോവിൻറെ മുൻപിലത്തെ ഘട്ടമാണ്അതെന്നു ഡോക്ട‌ർ പറഞ്ഞു. കൈകാലുകളിൽ ചൂടേറ്റൽ മാത്രമായിരുന്നു ചികിത്സ. ചെറിയ മകനെയും ഭർത്താവിനെയും പിരിഞ്ഞതുകൊണ്ടും ഹോസ്പ്‌പിറ്റലിലെ അസൗകര്യങ്ങൾ നിമിത്തവും ഞാൻ വളരെ ക്ഷീണിച്ചു. എന്റെ മനഃശക്തിയും ക്ഷയിച്ചു. എല്ലായ്പ്‌പോഴും കരയുവാൻ ഞാൻ വെമ്പൽ കൊണ്ടു. ആറു വയസ്സായ എൻറെ മകൻ ആസ്‌പത്രിക്കട്ടിലിൽ കിടന്നു

കൊണ്ടു പലപ്പോഴും ചോദിച്ചു:

'അമ്മ എന്തിനാ കരയണത്?'

സുന്ദരനായ എൻ്റെ സ്നേഹിതൻ ഒരു ദിവസം ആസ്‌പത്രിയിൽ വന്നെ ത്തി. എൻറെ മകൻ ഉറങ്ങിക്കിടക്കുകയായിരുന്നു. നന്ദിസൂചകമായി എന്തെ ങ്കിലും പറയുവാൻ എനിക്കു കഴിഞ്ഞില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളെ അയാൾ ചുംബിച്ചു.

'ആമീ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ' അയാൾ പറഞ്ഞു. ഞാൻ അയാ

ളുടെ നെഞ്ചിൽ മുഖം മറച്ചു തേങ്ങിക്കരഞ്ഞു.

'എല്ലാം ശരിയാവും.....പേടിക്കരുത്. എൻറെ ഓമനേ.' അയാൾ പിറു പിറുത്തു.

അയാൾ എൻറെ ആരായിരുന്നു? മുരുക്കുപൂവുകൾ കത്തിയെരിയുന്ന ആ വേനലിൽ, നന്ത്യാർവട്ടപ്പൂക്കൾ എന്റെ തലമുടിയിൽ ചൂടിത്തന്ന ആ ചെറുപ്പക്കാരൻ എന്നിൽനിന്ന് എന്താണ് പ്രതീക്ഷിച്ചത്? ചിലപ്പോൾ ദേഹ ത്തോടു ദേഹം ചേർത്ത് നനയുന്ന കണ്ണുകളോടെ നില്ക്കുമ്പോൾ ഞാൻ അയാളോടു പറഞ്ഞു:

'എന്തു വേണമെങ്കിലും ചെയ്‌തുകൊള്ളു. ഞാൻ നിൻറതാണ്.' പക്ഷേ, അയാൾ തലയാട്ടും: 'നീ എൻറെ കണ്ണിൽ ഒരു ദേവിയാണ്.

നിൻ്റെ ശരീരവും എനിക്കു പവിത്രമാണ്. ഞാനതിനെ അപമാനിക്കയില്ല.....' ഞങ്ങൾ വെയിലിൽ ഇറങ്ങി ലക്ഷ്യമില്ലാതെ നടന്നപ്പോൾ സൂര്യൻ ആ ചാരവർണനേത്രങ്ങളെ ജ്വലിപ്പിച്ചു. ഞങ്ങൾക്കു സ്വസ്‌ഥരായി വിശ്രമിക്കു വാൻ ഒരിടവുമുണ്ടായിരുന്നില്ല. എങ്കിലും ആ വെയിലിൽ കൈകോർത്തു നട ന്നിരുന്ന ഞങ്ങൾ ദേവലോകവാസികളായിരുന്നു. മനുഷ്യലോകത്തിൽ വഴി തെറ്റി വന്നെത്തിയ ദൈവങ്ങൾ.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക