shabd-logo

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023

0 കണ്ടു 0
കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻറെ സ്‌ഫടികത്തിൽ തട്ടി, നിമിഷങ്ങളോളം അതിന്മേൽ പറ്റിപ്പിടിച്ചിരുന്നു. കുരുവിയുടെ നെഞ്ചിൽനിന്നു രക്‌തം വാർന്നു സ്‌ഫടിക ത്തിന്മേൽ പടർന്നു. ഇന്ന് എൻറെ രക്തം ഈ കടലാസിലേക്കു വാർന്നു വീഴട്ടെ, ആ രക്തംകൊണ്ടു ഞാൻ എഴുതട്ടെ ഭാവിയുടെ ഭാരമില്ലാത്ത ഒരാൾക്കു മാത്രം എഴുതാൻ കഴിയുന്ന വിധത്തിൽ ഓരോ വാക്കും ഒരനു രഞ്ജനമാക്കി ഞാനെഴുതട്ടെ. ഞാനിതിനെ കവിത എന്നു വിളിക്കാനി ഷ്ടപ്പെടുന്നു. എന്റെ ഉള്ളിൽ സുന്ദരമായ ഒരു പ്രക്ഷുബ്‌ധത സൃഷ്‌ടിച്ചിട്ട്. മുകൾപ്പരപ്പിലേക്കുയർന്നുവന്നു ഗദ്യമെന്ന താരതമ്യേന ദൃഢതരമായ രൂപ ത്തിൽ ഒതുങ്ങുമ്പോൾ വാക്കുകൾക്ക് അവയുടെ സംഗീതം നഷ്‌ടപ്പെട്ടു പോവുന്നുവെങ്കിലും ഇതിനെ കവിത എന്നു വിളിക്കാൻ ഞാൻ ഇഷ്‌ടപ്പെ ടുന്നു. ഇതെഴുതാനുള്ള കഴിവുണ്ടാകണമെന്ന് എല്ലാ കാലത്തും ഞാൻ ആഗ്രഹിച്ചുപോന്നു. പക്ഷേ, കവിത നമുക്കുവേണ്ടി പക്വമാവുന്നില്ല. കവി തയ്ക്കു വേണ്ട പക്വത നാം നേടേണ്ടിയിരിക്കുന്നു.

ഗുരുതരമായ അസുഖം ബാധിച്ചു മൂന്നാം പ്രാവശ്യം ആശുപത്രിയിൽ എത്തിയിരിക്കുകയാണു ഞാൻ. ഇത് 565-ാം നമ്പർ മുറിയാണ്. പോയ തവണ അസുഖമുണ്ടായപ്പോഴും ഞാൻ ഇതേ മുറിയിൽത്തന്നെയായിരുന്നു. അതു കൊണ്ട് ഇതു വീട്ടിലേക്കുള്ള ഒരു തിരിച്ചുവരവാണ്. ഇക്കുറി ഡോക്ടർ മാരെന്നോടു കൂടുതൽ ദയവു കാട്ടുന്നു. അവർ എൻറെ കൈ പിടിച്ച് എനിക്കു സമീപം ഇരിക്കുന്നു. അനാഥക്കുട്ടി ഗൃഹത്തിലേക്കു മരിക്കാൻ വേണ്ടി മs ങ്ങിവന്നിരിക്കയാണ്. വാതിലിന്മേൽ 'സന്ദർശകർക്ക് അനുമതി ഇല്ല' എന്ന ബോർഡ് തൂങ്ങുന്നു. വെള്ളിയാഴ്‌ച നടക്കേണ്ട അടുത്ത ശസ്ത്രക്രിയയ്ക്ക് എന്നെ ഒരുക്കുകയാണിവിടെ കുഴിഞ്ഞ വെള്ളിയാഴ്‌ചത്തെ ശസ്ത്രക്രിയ താരതമ്യേന നിസ്സാരമായിരുന്നു. സന്ദർശകർ എൻ്റെ കിടക്കയ്ക്കടുത്തേക്കു കസേരകൾ വലിച്ചടുപ്പിച്ച് ഇരിക്കുമ്പോൾ അവരുടെ വിയർപ്പിന്റെയും ദുഷിച്ച ഉച്ഛ്വാസവായുവിന്റെയും ഗന്‌ധങ്ങൾ എന്നിലേക്കു കടന്നുവരുന്നു. ഈ ഗന്‌ധങ്ങൾ എന്നെ വിഷണ്ണയാക്കുന്നു. ഞാൻ അവരെ നോക്കുമ്പോഴൊക്കെ അവരുടെ അധരങ്ങളിൽ ഉല്ലാസപൂർണമായ മന്ദഹാസങ്ങൾ വിരിയുന്നു. ഇത്തരം കാഴ്‌ചകൾ ഒഴിവാക്കാൻ വേണ്ടി ഏതാണ്ടെല്ലായ്പ്‌പോഴും ഞാൻ കണ്ണട മാറ്റിവെച്ചു കിടക്കുകയാണ് പതിവ്. എൻ്റെ ചെറിയ മകൻ എന്നെ കാണാൻ വരുമ്പോൾ മാത്രമേ ഞാൻ കണ്ണട ധരിക്കാറുള്ളു. അവൻ അടങ്ങിയിരിക്കില്ല. നഴ്‌സിനെ ശല്യപ്പെടുത്തുകയും ബിസ്‌കററുതുണ്ടുകൾ നിലത്തു വിതറുകയും ചെയ്യും. ഞാനെന്തുകൊണ്ട് അവനോടൊപ്പം വീട്ടിലേക്കു ചെല്ലു ന്നില്ല എന്നവൻ അന്വേഷിക്കും എൻ്റെ ഡോക്‌ടർ എന്നെ കാണാൻ വരു മ്പോഴും ഞാൻ കണ്ണട ധരിക്കാറുണ്ട്. ഞാനയാളുമായി അഗാധപ്രേമത്തി ലാണ്. അയാൾക്കു മുപ്പത്തഞ്ചു വയസ്സേ പ്രായമുള്ളുവെങ്കിലും കണ്ടാല തിലധികം തോന്നും കഷണ്ടിയുണ്ട്. അയാൾ പറഞ്ഞു: 'എൻറെ മുഖം ഭംഗി യില്ലാത്തതാണ്.' ഞാനയാളുടെ മുഖത്തേക്കു നോക്കി, നിഷേധാർത്ഥത്തിൽ തല കുലുക്കി. അത് ഒരു കൊച്ചുകുട്ടിയുടെ മുഖമാണ്. കരയാനുദ്ദേശിക്കുന്ന ഒരു കൊച്ചുപയ്യൻ്റെ മുഖം ഞാൻ ആ മുഖത്തേക്കു നോക്കുമ്പോൾ എൻറ മുലകൾ ചുരത്താനുള്ള തീക്ഷ്‌ണവാഞ്ഛയാൽ വേദനിക്കുകയും അയാളുടെ അമ്മയാവണമെന്നു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 'നിന്റെ മുഖം എന്നിൽ ഒരു ബാധയായി നിൽക്കുന്നു' ഞാൻ അയാളോടു പറയുന്നു. അയാൾ കുനിഞ്ഞുനോക്കുന്നു. ബെൻസൻ ആൻഡ് ഹെഡ്‌ജസ് വലിച്ചു ചാരം നിലത്തു വിതറുന്നു. അയാളുടെ നഖം വെട്ടിയതു നേരെ ആയിട്ടില്ല. അയാളുടെ തടിച്ച വിരലുകൾക്കു സിഗരറ്റിന്റെ ഗന്‌ധം. നീണ്ട നേരം ഞാൻ അയാളുടെ കൈയിലേക്കു മിഴിച്ചു നോക്കവേ അയാൾ തനിക്കൊരു ജലദോഷ മുള്ളതിനാൽ മുഖം തിരിച്ച് ഇരിക്കുന്നു.

ഈ മുറിക്കു പച്ചച്ചായം തേച്ചിരിക്കയാണ്. ഇതൊരു ജലഗർഭപേടകം പോലെയാണ്. എയർകണ്ടീഷണർ ഒരു ജലചക്രംപോലെ മൂളുന്നു. ചില ദിവസങ്ങളിൽ സുഹൃത്തുക്കൾ എനിക്കു പൂക്കൾ കൊടുത്തയയ്ക്കാറുണ്ട്. എൻറെ നേഴ്സ‌സ് കുഴലിലിട്ട റോസാപുഷ്‌പങ്ങൾ കുളിമുറിയിൽ സൂക്ഷി ക്കുന്നു. കുഴലിലിട്ട റോസാപുഷ്പങ്ങൾ എനിക്കു ജലദോഷം പിടിപ്പിക്കും. ആരും എനിക്ക്, ഞാൻ വളരെക്കൂടുതൽ ഇഷ്‌ടപ്പെടുന്ന റോസാപുഷ്‌പങ്ങൾ കൊടുത്തയയ്ക്കുന്നില്ല. ഒരു വേള ഇതു റോസ് പൂക്കുന്ന കാലമാവില്ല. എനിക്കു റോസാപുഷ്‌പങ്ങൾ കിട്ടിയാൽ ഞാൻ എൻറെ തലയണയിൽ റോസാദലങ്ങൾ വിതറും.

കഴിഞ്ഞ തവണ കരളും ശ്വാസകോശവുമായിരുന്നു തകരാറിൽ ഇക്കുറി ഹൃദയവും ഗർഭപാത്രവുമാണ്. എനിക്കു കൂടുതൽ കുട്ടികൾ ഉണ്ടാകേണ്ട തായിരുന്നു. ഞാൻ ഫലഭൂയിഷ്‌ഠമായ ഭൂമിയായിരുന്നു. എൻറെ ഗർഭപാത്രം തരിശാക്കിയിട്ടതിനാൽ മരുഭൂമികളിൽ കള്ളിച്ചെടികൾ മുളയ്ക്കുന്നതുപോലെ എൻറെ ഗർഭപാത്രത്തിൽ തന്തുക്കളും മാംസപേശികളും കെട്ടിപ്പിണഞ്ഞ പിണ്ഡ‌ങ്ങൾ മുളച്ചു. മാംസം കാർന്നു തിന്നുന്ന ചെടികളെപ്പോലുള്ള അവ എന്റെ ചോര കുടിച്ചു തടിച്ചപ്പോൾ എൻ്റെ തൂക്കം കുറയുകയും ഞാൻ വിള റുകയും ചെയ്‌തു. കഴിഞ്ഞ മൂന്നു മാസങ്ങളായി എനിക്കു ശ്വാസം കുറവാണ്. പ്രഭാതങ്ങളിൽ ലളിതയോടു പ്രാർത്ഥിക്കുമ്പോൾ ഞാൻ വിയർക്കുകയും കിതയ്ക്കുകയും ചെയ്യാറുണ്ട്.

ഇവിടെ എല്ലാവരും എന്നോടു ദയവു കാട്ടുന്നു. അവർ എനിക്ക് എല്ലാ ദിവസവും ഗ്ലൂക്കോസ് നൽകുന്നു. ലോകത്തിലെ ഏറ്റവും വലിയ
അനാഥയ്ക്ക് ഏററവും സമ്പന്നമായ മരണം നൽകാൻ അവർ തയ്യാറാണ്. ഞാൻ എന്നും അനാഥയായിരുന്നു; ആത്മ‌ീയമായും വൈകാരികമായും. ഞാനെൻറെ ഭർത്താവിനെ അഗാധമായി സ്നേഹിച്ചിരുന്നിട്ടും എന്നെ സ്നേഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. സ്നേഹിക്കാനറിയാവുന്ന ഒരു പുരുഷനെ ഞാനിന്നോളം കണ്ടിട്ടില്ല. എൻറെ ഭർത്താവ് എന്നെ ഭോഗി ക്കുമ്പോൾ ഭോഗാനന്തരം അദ്ദേഹം എന്നെ തൻ്റെ കരവലയത്തിൽ സൂക്ഷി ക്കണമെന്നു ഞാൻ ആഗ്രഹിച്ചു. അദ്ദേഹം എൻ്റെ മുഖത്തു തലോടുകയോ എൻറെ വയറ്റത്തു കൈ വെക്കുകയോ ചെയ്‌തിരുന്നെങ്കിൽ ഓരോ സംഭോഗ ക്രിയയ്ക്കുശേഷം ഞാനനുഭവിച്ചുപോന്ന നിരാകരണബോധം അത്രതന്നെ കൂടുതൽ എനിക്കനുഭവപ്പെടുമായിരുന്നില്ല. ഒരു സ്ത്രീ തന്റെ ആദ്യപുരു ഷനെ ഉപേക്ഷിച്ചു മറെറാരു പുരുഷൻറെ കിടക്കയിലേക്കു നടക്കുമ്പോൾ അത് ഉപഹാസ്യമോ അസാന്മാർഗികമോ അല്ല. അതു ദാരുണമാണ്. അവൾ അപമാനിക്കപ്പെട്ടവളാണ്; മുറിവേറ്റവളാണ്. അവൾക്കു ശമനം ആവശ്യമാ ണ്. എൻറെ ഭർത്താവിൻെറ മുമ്പിൽ എനിക്കൊരിക്കലും കാമാർത്തി ഉണ്ടാ യിട്ടില്ല. അദ്ദേഹത്തിൻറെ മുമ്പിൽ വെച്ച് എൻറെ കാമാർത്തി എങ്ങോ പോയ്‌മറ ഞ്ഞിരുന്നു. വിഷയാസക്‌തിക്കു പ്രസിദ്‌ധനായ എന്റെ കാമുകൻ എന്നിൽ എപ്പോഴും ഭ്രാന്തമായ ലൈംഗികവാഞ്ഛ ഉണർത്തി. അദ്ദേഹം എനിക്കു സംതൃപ്‌തി നൽകിയെങ്കിലും അദ്ദേഹം സംതൃപ്‌തനാവുന്നതു കാൺകെ ഞാൻ സന്തുഷ്ട‌യായി. ഒരിക്കൽ ഭോഗാനന്തരം ഞാനൊരർദ്‌ധനിദ്രയിൽ മയങ്ങവേ എൻ്റെ കപോലങ്ങളിന്മേൽ അമർന്നിരുന്ന അദ്ദേഹത്തിൻറ കൈപ്പടം പെട്ടെന്നു മൃദുവാകുന്നതായി എനിക്കു തോന്നുകയും അദ്ദേഹം രഹസ്യമായി മെല്ലെ എൻറെ പേരുച്ചരിക്കുന്നതു ഞാൻ കേൾക്കുകയും ചെയ്തു.

ഞാനുണർന്നിരിക്കുകയായിരുന്നുവെങ്കിൽ അദ്ദേഹം അത്ര ദയാലു ആവുമായിരുന്നില്ല. അതായിരുന്നു എൻറെ ജീവിതത്തിലെ ഏററവും വലിയ നിമിഷം. ആ

നിമിഷത്തിൽ ഞാനൊരനാഥ അല്ലെന്ന് എനിക്കു തോന്നി. പക്ഷേ, അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നില്ല. അദ്ദേഹം സ്നേഹത്തിൽ വിശ്വസിച്ചിരുന്നുമില്ല. 'നാം വികാരാധീനരാവരുത്,' അദ്ദേഹം പറഞ്ഞു: 'വികാരം ആനന്ദത്തിൻറ യഥാർത്ഥ ശത്രുവാണ്.' അദ്ദേഹത്തെ സ്നേഹിക്കുന്നത് അന്ന് നൂറു റുപ്പികനോട്ടു കൊടുക്കുന്നതുപോലെയായിരുന്നു. അദ്ദേഹം അതിന്റെ വില യറിഞ്ഞില്ല. ഞാൻ വിഡ്ഢ‌ിയാണെന്നു മനസ്സിലാക്കിയിട്ടും നൂറു റുപ്പിക നോട്ടു നൽകുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി. അദ്ദേഹത്തിനു മൃദുവും രോമരഹിതവുമായ ചർമവും ഒരു കാട്ടുപോത്തിന്റെ കരുത്തും ഉണ്ടായി രുന്നു. അദ്ദേഹത്തിൻറെ വിയർപ്പ് എൻ്റെ വിയർപ്പുപോലെ സൗരഭ്യമുള്ള തായിരുന്നു. എന്നിൽ ഭോഗാസക്‌തി ഉണരുമ്പോൾ എനിക്കൊരു വെരുകിൻ ഗന്‌ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾ അരോഗ ദൃഢഗാത്രരാ യിരുന്നു. ഞങ്ങളുടെ സ്നേഹം പ്രചണ്‌ഡമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ
കാമഭ്രാന്തിന്റെ സമുദ്രത്തിൽ നീന്തിത്തുടിച്ചു. അദ്ദേഹം സംതൃപ്തനാവു മ്പോൾ മുറിവേറെറാരു സിംഹത്തെപ്പോലെ അമറി. മുറി അടയ്ക്കപ്പെട്ടിരു ന്നതും എയർകണ്ടീഷൻഡും ആയിരുന്നിട്ടുപോലും പരിചാരകർ ആ ശബ്ദം കേൾക്കുമെന്നു ഞാൻ ഭയപ്പെട്ടു. നിലക്കണ്ണാടിക്കു മുമ്പിൽ നിന്നു വസ്ത്രം ധരിക്കവേ ഞങ്ങളുടെ കണ്ണുകൾ കണ്ണാടിയിൽ പരസ്‌പരം കൂട്ടിമുട്ടുക പതി വായിരുന്നു. ഞാനതു വളരെ ഇഷ്‌ടപ്പെട്ടു. അദ്ദേഹത്തിൻറെ മുടി പറ്റൊ വെട്ടിയതും നരവീണു തുടങ്ങിയതുമായിരുന്നു. വീര്യമുള്ളൊരു പുരുഷൻറ ഉരുക്കിന്റെ നിറമുള്ള മുടി. അദ്ദേഹത്തിന്റെ കക്ഷങ്ങൾക്കും ശുക്ളത്തിൻറ ഗന്‌ധമായിരുന്നു. മങ്ങിയ സിരകളിൽ ചലനമുണർത്തുന്ന ഗന്‌ധം. അദ്ദേഹം ആശുപത്രിയിൽ എന്നെ കാണാൻ വന്നപ്പോൾ എന്നെ ചുംബിച്ചില്ല. ഞങ്ങ ളൊന്നിച്ചുള്ള ലോകം ഞരക്കത്തിൻ്റെയും ഭ്രാന്തിന്റെയും കാമാർത്തിയുടെ യുമായിരുന്നു. ഇവിടെ ഞങ്ങൾ ഞങ്ങളായിരുന്നില്ല. അദ്ദേഹം പറഞ്ഞു: 'പെട്ടെന്നു സുഖപ്പെട്ടു വരൂ. നമുക്കു വീണ്ടും ആനന്ദിക്കാം.' ഇക്കുറി ഞാൻ രക്ഷപ്പെട്ടാൽ അദ്ദേഹത്തെ ഞാൻ അത്ഭുതപ്പെടുത്തും. അദ്ദേഹം ഒരിക്കൽ പറഞ്ഞു: 'പ്രതിഭാശാലികളായ വ്യക്തികളൊക്കെ ലൈംഗികവാഞ്ഛ കൂടു തലുള്ളവരാണ്; അതുകൊണ്ടാണ് നീയിങ്ങനെയായിരിക്കുന്നത്.' ഞാൻ ഇനി മേലിൽ അദ്ദേഹത്തോടൊപ്പം കിടക്കില്ല. ആഴ്‌ചയിലൊരിക്കൽ മദ്ധ്യാ ഹത്തിൽ ഞാനെൻ്റെ ഡോക്‌ടറെ സന്ദർശിക്കുകയും നിമിഷങ്ങളോളം അയാളെ എൻറെ കരവലയത്തിൽ ബന്‌ധിച്ചുനിർത്തുകയും ചെയ്യും. ഇതു മാത്രമാണ് എനിക്കു ചെയ്യാനാഗ്രഹമുള്ളത്. അദ്ദേഹത്തിനു ദുഃഖകാരണ മായിരിക്കുന്ന മുഖത്തു ചുംബിച്ച് അദ്ദേഹത്തിൽ താൻ സുന്ദരനാണെന്ന ബോധം ഞാൻ ഉണർത്തും. ഞാൻ സുന്ദരി ആയിരുന്നില്ലെങ്കിലും സൗന്ദര്യ മില്ലായ്‌മ ഒരു പ്രശ്‌നമായി എനിക്കു നേരിടേണ്ടിവന്നില്ല. പലപ്പോഴും ഞാൻ സുന്ദരിയാണെന്ന ബോധം എന്നിൽ ഉണ്ടായിട്ടുണ്ട്, എൻ്റെ വലിയ മുലകളെ പ്രശംസിക്കാൻ എന്നും ഏതെങ്കിലും വിഡ്ഢി ഉണ്ടായിരുന്നു. എൻറ ഭർത്താവ് അവ ആദ്യമായി കണ്ടപ്പോൾ പകച്ച് ശബ്ദിക്കാനാവാതെ നിന്നു. അതിനുശേഷം ഞാനവ ഭദ്രമായി സൂക്ഷിക്കുകയും എന്റെ തുറുപ്പുശീട്ടായി ഉപയോഗിക്കുകയും ചെയ്‌തു. ഞാനീ ലോകത്തിലെ ഏററവും ആരോഗ്യവതി യായ സ്ത്രീയായിരുന്നപ്പോൾ കലങ്ങിമറിഞ്ഞൊഴുകുന്ന ഒരു നദിപോലെ ആയിരുന്നു. എന്തും കീഴടക്കാൻ എനിക്കുള്ള ശക്‌തിയെക്കുറിച്ചു ഞാൻ ബോധവതിയായിരുന്നു. എന്റെ ചുണ്ടുകൾ മധുരമാണെന്നും എന്റെ ഗന്‌ധം വശ്യമാണെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. അരണ്ട ബ്രൗൺ കണ്ണുകളും ആകാരസൗഷ്‌ഠവമുള്ള ശരിരവുമുള്ള സുഭഗനായ ഒരു പുരുഷനുമായി ഏതാണ്ട് ഒരു കൊല്ലത്തോളം നേരിയൊരു പ്രേമബന്‌ധം പുലർത്തിയിരുന്നു ഞാൻ. ഞങ്ങളൊന്നിച്ചു തെരുവീഥികളിൽ നടക്കുക പതിവായിരുന്നു. കണ്ട വരൊക്കെ കരുതി, ഞങ്ങൾ ദമ്പതികളാണെന്ന്. ഞങ്ങൾ സംഭോഗത്തിൽ ഏർപ്പെട്ടിട്ടില്ല. അയാൾ എന്നെ ആരാധിക്കുന്നുവെന്നും ആ ആരാധന ഒരു
സാധാരണബന്ധമായി അധഃപതിപ്പിക്കാൻ ഇഷ്‌ടപ്പെടുന്നില്ലെന്നും അയാൾ പറഞ്ഞു. കുറേക്കാലം കഴിഞ്ഞപ്പോൾ അയാളുമായുള്ള നടത്തത്തിൽ എനിക്കു മടുപ്പുതോന്നുകയും ഞാനതുപേക്ഷിക്കുകയും ചെയ്തു.

ഞാനെൻ മക്കൾക്ക് ഒരു നല്ല അമ്മയായിരുന്നു. ഞാനവർക്ക് മാന്ത്രിക വിദ്യയും സ്വ‌പ്നങ്ങളും മനസ്സിലാക്കിക്കൊടുത്തു. ഞാൻ കത്തുകളെഴുതി ദൈവത്തിൻറെ ഒപ്പിട്ട് അവർക്ക് അയച്ചു. അങ്ങനെ എൻറെ മക്കൾ ഹിന്ദു മിതോളജിയിലെ എല്ലാ ദേവന്മാരും ദേവികളുമായി സൗഹൃദബന്ധം സ്ഥാ പിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്‌തു. ഒരിക്കൽ എൻറെ മൂത്ത മകന് പഞ്ച്ഗിനിയിലെ അണ്ണന്മാരിൽനിന്ന് ഒരു ചായസല്ക്കാരത്തിനുള്ള ക്ഷണക്കത്തു കിട്ടി. ഞങ്ങൾ പഞ്ച്ഗിനിയിൽ അവധിക്കാലം കഴിച്ചു കൂട്ടിയി രുന്നപ്പോഴാണ് ഇതു സംഭവിച്ചത്. എൻ്റെ കുഞ്ഞുങ്ങൾ എന്റെ ദൈവങ്ങളോ എൻറെ കളിക്കോപ്പുകളോ ആയിരുന്നാലെന്നപോലെ അവരെ ഞാൻ സ്നേ ഹിച്ചു. അവർ എൻ്റെ ലോകം ഒരു പറുദീസയാക്കിയിരിക്കുന്നു.

പതിനഞ്ചാം വയസ്സിൽ, ഞാൻ തിരണ്ടുകഴിഞ്ഞ കാലത്ത്, ഒരു ചെറുപ്പ ക്കാരൻ തന്റെ അമ്മയും ഒരു ക്യാമറയുമായി എൻ്റെ വീട്ടിൽ വിരുന്നുവന്നു. ഞാൻ ലജ്‌ജാശീലയും പല അപക്വധാരണകൾ സൂക്ഷിക്കുന്നവളുമായിരുന്നു. ഞാൻ ചുംബിക്കപ്പെട്ടിരുന്നില്ല. എന്നോടാരും ഞാൻ സുന്ദരിയാണെന്നു പറ ഞ്ഞിട്ടുണ്ടായിരുന്നില്ല. അയാൾ ഒരിക്കൽ എന്നെ വിക്ടോറിയാ മെമ്മോറി യലിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫോട്ടോ എടുക്കാനായി എന്നെ പല പോസു കളിൽ നിറുത്തി. എൻ്റെ കണ്ണട എടുത്തു മാറ്റിയിട്ട് അയാൾ പറഞ്ഞു: 'നീ സുന്ദരിയാണ്, ഞാൻ ക്യാമറ കൊണ്ടുവന്നതു നന്നായി.' ഇതു കേട്ട് ഞാൻ അത്ഭുതപ്പെട്ടു. അയാളുടെ ക്യാമറയിലേക്കു നോക്കി ചിരിച്ചപ്പോൾ ഞാനൊരു ചലച്ചിത്രതാരമാണെന്ന് എനിക്കു തോന്നി. എൻറെ ഒരു ബന്ധു വുമായുള്ള എൻ്റെ വിവാഹനിശ്‌ചയം അന്നേ കഴിഞ്ഞിരുന്നു. അല്ലെങ്കിൽ ഞാൻ അന്ന്, അവിടെവെച്ച് ആ ചെറുപ്പക്കാരനുമായി പ്രേമബന്ധത്തിലാവു മായിരുന്നു. പകൽ പതിനൊന്നു മണിക്ക് എന്നോടൊപ്പം ഒരു മരത്തണലിലി രുന്ന് അയാൾ അന്നു പ്രചാരത്തിലിരുന്ന ഒരു പ്രേമഗാനം പാടി. അയാളുടെ ചർമത്തിന് റോസ് നിറമായിരുന്നു. അയാൾക്ക് മുഖക്കുരു ഉണ്ടായിരുന്നു. എന്റെ വിവാഹത്തിനു വന്നപ്പോൾ, അന്നു രാത്രിയിലെ കഥകളി കാണാൻ അയാളുടെ സമീപം ചെന്നിരിക്കണമെന്ന് അയാൾ എന്നോടാവശ്യപ്പെട്ടു. പക്ഷേ, എൻറെ ഭർത്താവ് എന്നെ കിടപ്പറയിൽ സൂക്ഷിച്ചു. അതുകൊണ്ട് ജനാലയ്ക്കടുത്ത് ചെന്നിരുന്ന് വിദൂരതയിലെ മൃദുവായ ചെണ്ടമേളം കേൾ ക്കാനേ എനിക്കു കഴിഞ്ഞുള്ളു. ഞാൻ സ്നേഹിച്ച ആ ചെറുപ്പക്കാരനെ ഞാൻ വല്ലാതെ നിരാശപ്പെടുത്തിയിരിക്കണം. എന്നെക്കാൾ വളരെ പ്രായ ക്കൂടുതലുള്ള എൻ്റെ ഭർത്താവ് ആ രാത്രിതന്നെ എന്നെ ബലമായി ഭോഗിച്ചു. ആ ഭോഗം എന്നെ പരിഭ്രമിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്‌തു. ഞാൻ കഥകളിക്കു പോയി എൻറെ പത്തൊമ്പതുകാരനായ കാമുകൻറെ കൈപിടിച്ചിരിക്കേണ്ടതായിരുന്നു. അന്ന് ഞാൻ വിവാഹത്തിനും ലൈംഗി
കവേഴ്‌ചയ്ക്കും തയ്യാറായിരുന്നില്ല. അടുത്ത ദിവസം രാവിലെ ആറു മണിക്ക് അയാൾ കോവണിപ്പടിയുടെ ചുവട്ടിൽ വന്നുനിന്ന് എന്നെ വിളിച്ചു. അയാൾ യാത്ര പറയാൻ വന്നതായിരുന്നു. എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. എൻറ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു നിമിഷത്തെ നിശ്ശബ്‌ദത കടന്ന് അയാൾ നട ന്നകന്നുപോയി.

പാതോളജിക്കൽ ലാബിലെ ചെറുപ്പക്കാർ എന്നും എൻ്റെ രക്തം എടു ക്കാൻ വരാറുണ്ട്. അവർക്കത് പരിശോധനയ്ക്കു വേണം. ഇന്നലെ അതിൻറ നിറം മാറിയിരിക്കുന്നത് ഞാൻ ശ്രദ്‌ധിച്ചു. അതിന് ബ്രൗൺ നിറമായിരുന്നു. പക്ഷേ, എടുത്തത് എന്റെ രക്തത്തിന്റെ മട്ടിവരെ എത്തിയിട്ടുണ്ടാവും. കഴിഞ്ഞ തവണ ഞാനിവിടെയായിരുന്നപ്പോൾ അവർ ശ്വേതാണുക്കൾ എണ്ണു കയായിരുന്നു. രാവിലെ പരുഷശബ്ദത്തിൽ 'ഖുൻ, ഖൂൻ' (രക്തം, രക്ത‌ം) എന്നലമുറയിട്ട് അവരെന്നെ ഉണർത്തുക പതിവായിരുന്നു. ഇവിടെ വന്ന തിനുശേഷം ഞാനെന്തിൻെറയോ ഭാഗമാണെന്നും എന്നെ ആർക്കോ ആവ ശ്യമുണ്ടെന്നുമുള്ള ബോധം എന്നിൽ വളർന്നിരിക്കുന്നു. പാതോളജിക്കൽ ലാബിലെ ചെറുപ്പക്കാർക്ക് യഥാർത്ഥത്തിൽ, സത്യത്തിൽ എന്നിൽനിന്നു പലതും വേണം.

ഇതൊരു ശക്തനായ എതിരാളിയാണ്, ഈ രോഗം. ഡോക്ട‌ർമാർ ഒടു വിലതിന് എന്തു പേരിട്ടാലും ശരി, ഈ ദ്വന്ദ്വയുദ്‌ധം ഇരുകൂട്ടർക്കും ബഹു മാന്യമാണെന്നു ഞാൻ കരുതുന്നു.

ആശുപത്രിയിലെ ഓരോ കിടക്കയിന്മേലും ഒരു മൂടൽമഞ്ഞൊഴുകുന്നു.

ഓരോ രോ ഗിയെയും ഉപദ്രവിക്കുന്നത് മരണഭയമാണ്. സന്ദർശക ബന്ധു ക്കളോട് അയാൾക്കു വെളിപ്പെടുത്താൻ കഴിയാത്ത ഭീതി. കഴിഞ്ഞകുറി ഞാനും ഭയപ്പെട്ടിരുന്നു. ഞാൻ മണിക്കൂറുകളോളം പ്രാർത്ഥിക്കുകയും എൻറെ മക്കളെ കാണുമ്പോൾ കരയുകയും ചെയ്‌തിരുന്നു. ഇനിയൊരു കാലാവധി നീട്ടൽ കൂടി ആവശ്യപ്പെടുന്നത് അത്യാഗ്രഹമാവുമെന്ന് ഇക്കുറി എനിക്കു തോന്നുന്നു. ജീവിതം മന്ത്രജലമാണ്. അതു കുടിക്കുംതോറും ദാഹം വർദ്‌ധിക്കുന്നു. ഈ ജീവിതവും ഈ പ്രേമവും എനിക്കു വേണ്ടിടത്തോളമായി എന്നു പറയാൻ എനിക്കൊരിക്കലും പറ്റില്ല. ഉണങ്ങിവരണ്ടൊരു വൃക്ഷത്തിൽ ആകസ്‌മികമായി ഒരു മുള പൊട്ടുന്നതുമാതിരിയാണ് രണ്ടാഴ്‌ചകൾക്കു മുമ്പ് എൻറെ പുതിയ പ്രേമം എന്നിൽ മുളച്ചത്. കാലം തെറ്റിയ പൂക്കൾ വിടരുന്ന തുപോലെയും ആർത്തവം നിലച്ച് വളരെക്കഴിഞ്ഞ് പൊടുന്നനെ രക്‌തസ്രാവം തുടങ്ങുംപോലെയുമായിരുന്നു അത്. കഴിഞ്ഞ ആറു വർഷങ്ങളായി എനിക്ക് പിടിപെട്ട രോഗങ്ങളും രോഗശമനത്തിനായി ഞാൻ കഴിച്ച ഡ്രഗ്‌ഗുകളും ഒക്കെ കാരണം എൻറെ ശരീരത്തിൽ ഒരു വരൾച്ചയും ജീർണ്ണതയും വന്നു പെട്ടിരുന്നു. അതുകൊണ്ട് വീണ്ടും പ്രേമബദ്‌ധയായപ്പോൾ അതൊരു മഹാ ത്ഭുതമായി ഞാൻ കരുതി. ഇവിടെ നല്‌കപ്പെടുന്ന ഉറക്കഗുളികകൾ കഴിക്കാൻ കൂട്ടാക്കാതെ, രാത്രിയിൽ ഉണർന്നു കിടക്കവേ എനിക്കു സുഖമായിരുന്നെ ങ്കിൽ അയാളുമായുള്ള എൻറെ ജീവിതം എങ്ങനെയൊക്കെ ഉണ്ടാവുമായിരുന്നു എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. അയാൾ എൻറമേൽ ഒരു കൊടുങ്കാറ്റുപോലെ വന്നു പതിക്കും.

ഒരിക്കൽ സല്ക്കാരങ്ങൾ നടത്തിയിരുന്ന ഒരു വലിയ കെട്ടിടംപോലെയാ ണെന്റെ ശരീരം. നർത്തകർ നൃത്തം ചെയ്‌തു. സംഗീതജ്‌ഞർ സംഗീതം ആല പിച്ചു. ഓരോ അതിഥിയും മാന്യനായിരുന്നു. ഓരോ അതിഥിയും സുഖഭോഗാ ന്വേഷകനായിരുന്നു. അനന്തരം വീടു തകരുകയും ഒരു ദിവസം ചേരിവാ സികൾ അവരുടെ കെട്ടുകളുമായി വന്നെത്തുകയും ചെയ്‌തു. ഓരോ ചുവടു വയ്‌പിനും അവർ മാപ്പു പറഞ്ഞു: 'ഞങ്ങളിവിടെ വരാൻ പാടില്ലായിരുന്നു." ഒരിക്കൽ സുഖങ്ങൾ മാത്രം തഴച്ചുവളർന്നിരുന്ന ഈ ശരീരത്തിലേക്ക് രാത്രി കാലങ്ങളിൽ ചേരിനിവാസികളെപ്പോലെ വേദനകൾ കടന്നുവരുന്നു. അവ രാണ് പുതിയ കുടികിടപ്പുകാർ. അവർ സ്‌ഥിരതാമസത്തിനു വന്നവരാണെന്ന് അവർക്കറിയാം.

ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും മറേറ കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുക എന്നതാണ് ഒരു മനുഷ്യജീവിക്ക് സ്വീകരിക്കാൻ കഴി യുന്ന ഏററവും പൂർണമായ നില. അപ്പോൾ ആ വ്യക്തിക്ക് സമനില കിട്ടുന്നു. അപ്പോൾ ഉൾക്കാഴ്‌ച കൂടുതൽ അഗാധമാവുന്നു. ഭയപ്പെടാനൊ ന്നുമില്ല. തെരഞ്ഞെടുക്കാനുള്ള അവകാശം അയാളുടേതുതന്നെ. പരിശ്ര മിച്ചാൽ അയാൾക്കിഷ്ടമുള്ളതിലേക്കു നീങ്ങാം. പക്ഷേ, ഈ രണ്ടു ലോക ങ്ങളിൽ ഒന്നു തെരഞ്ഞെടുക്കുക ബുദ്‌ധിമുട്ടാണ്. മറെറാരു മാർഗമെനിക്കു ണ്ടായിരുന്നെങ്കിൽ, നിഴലുകളുടേതായ മറെറാരവ്യക്‌തലോകമോ ഒരു ചന്ദ്ര ലോകമോ അങ്ങനെയേതെങ്കിലുമൊരു സ്‌ഥലമോ എനിക്കുണ്ടായിരുന്നെ ങ്കിൽ, ഞാനിപ്പോൾ അങ്ങോട്ടു പോകുമായിരുന്നു. മററു രണ്ടു ലോക ങ്ങളും-ജീവിക്കുന്നവരുടെയും മരിച്ചവരുടെയും നശിക്കട്ടെ നശിച്ചു പോവട്ടെ.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക