shabd-logo

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023

0 കണ്ടു 0
ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു. അമ്മമ്മ, ചെറിയമ്മ, വാതം പിടിച്ചു കിടക്കുന്ന മുത്തശ്ശി, മറെറാരു മുത്തശ്ശി, വലിയ അമ്മാമൻ, അമ്മാമൻറെ അമ്മയായ മുത്തശ്ശി,ഏഴാമതായി മഹാത്മ‌ാഗാന്‌ധിയും. മഹാത്‌മജി അങ്ങനെ പറഞ്ഞു, മഹാത്മ‌ജി ഇങ്ങനെ പറഞ്ഞു എന്ന് എല്ലായ്പ്‌പോഴും ആ വീട്ടിലെ മുത്ത്ശ്ശികൾ ഉരുവിട്ടു കൊണ്ടിരുന്നു. മഹാത്‌മജിയുടെ പടങ്ങൾ മിക്ക മുറികളിലും തൂക്കിയിട്ടിരുന്നു. മഹാത്മജി ഗുരുവായൂരിൽ വന്നപ്പോൾ നാലപ്പാട്ടെ സ്ത്രീകൾ അവരുടെ ആഭരണങ്ങൾ അഴിച്ച് അദ്ദേഹത്തിനു കാഴ്ച്‌ചവെച്ചുവത്രേ. നാലപ്പാട്ടെ സ്ത്രീക ളുടെ മോശപ്പെട്ട ധനസ്‌ഥിതി ഓർത്തു നോക്കുമ്പോൾ മാത്രമേ ഈ ത്യാഗ ത്തിന്റെ മഹത്ത്വം ആർക്കും മനസ്സിലാവുകയുള്ളു. 

എൻ്റെ ചെറിയമ്മ അക്കാ ലത്ത് ഒരു സന്ന്യാസിനിയെപ്പോലെയായിരുന്നു. വെളുത്ത ഖദർവേഷം. എണ്ണ മയമില്ലാത്ത ചുരുണ്ട മുടി അലക്ഷ്യമായി ഒരു ചരടുകൊണ്ടു കെട്ടി പിന്നിൽ ഇട്ടിരിക്കും. ഒരു വിഷാദഭാവം മാത്രം ആഭരണമാക്കിക്കൊണ്ട് അവർ നടന്നു പോകുന്നതു കണ്ടിട്ട് പല യുവാക്കളും അവരെ കാമിച്ചിരിക്കണം. 

വിവാഹാ ഭ്യർത്ഥനകൾ അവർ നിരസിച്ചുകൊണ്ടേയിരുന്നു. ആശാൻ കവിതകൾ ഒരു നോട്ടുബുക്കിൽ പകർത്തി വെച്ചിരുന്നത് ഒരു മൃദുസ്വരത്തിൽ വായിച്ചു കൊണ്ട് ഒരു ജനൽ വാതിൽപ്പടിമേൽ അവർ ഇരിക്കുന്ന ആ മനോഹരചിത്രം ഞാൻ ഇപ്പോഴും ഓർക്കുന്നു. 

സ്നേഹം ഭ്രാന്താണെന്നും ദീനമാണെന്നും വേദനയാണെന്നും ഒരു തപസ്യയാണെന്നും ഞാനന്നു മനസ്സിലാക്കി. ദിവാ കരൻറെ മടിയിൽ കിടന്നു പുഞ്ചിരിയോടെ മരിക്കുന്ന നളിനിയെയും ഭ്രാന്തനായ കാമുകനെത്തേടി വന്നെത്തിയ ക്ഷീണിതയായ ലീലയെയും സമയം തെറ്റി ചെന്നെത്തിയ ഉപഗുപ്‌തനെ സ്നേഹമസ്യണങ്ങളായ കണ്ണു കളോടെ വീക്ഷിക്കുന്ന തീവ്രവ്രണിതയായ വാസവദത്തയെയും ഞാൻ കണ്ടു.

അവർ യഥാർത്ഥ തപസ്വിനിമാരാണ് എന്ന് എനിക്കു തോന്നി. ഞാൻ നാട്ടിൽ എത്തിയതിനുശേഷം അമ്മമ്മയും മുത്തശ്ശിമാരുംകൂടി എൻറെ ദേഹം തടിപ്പിക്കുവാനും എൻറെ വൈരൂപ്യങ്ങൾ കുറയ്ക്കുവാനും ഒരു പദ്‌ധതി രൂപീകരിച്ചു. മഞ്ഞളെണ്ണ തേപ്പിച്ചു കുളിപ്പിച്ചും തലമുടിയിൽ ദിവസേന എണ്ണതേച്ചു തിരുമ്മിയും അമ്മമ്മ എന്നെ സുന്ദരിയാക്കുവാൻ ശ്രമി ച്ചുകൊണ്ടിരുന്നു. 

ചീരക്കുഴി അച്യുതൻനായർ എന്നു പേരുള്ള ഒരു ബാല ചികിത്സാവിദഗ്ദ്‌ധൻ അന്ന് ഗുരുവായൂരിൽ താമസമാക്കിയിരുന്നു. അദ്ദേ ഹത്തെ ക്ഷണിച്ചു വരുത്തി എൻറെ ദേഹം പരിശോധിപ്പിക്കലുമുണ്ടായി. ആട്ടിൻപാലിൽ മുത്തങ്ങ ചതച്ചിട്ടു രാവിലെ അതു കുടിച്ചിട്ടാണ് ഞാൻ പഠി പ്പുമുറിയിലേക്കു പ്രവേശിച്ചിരുന്നത്. എന്റെ ഗുരുനാഥൻ ആ നാട്ടിലെ ഏക സ്‌കൂളിൻറെ ഹെഡ്‌മാസ്‌റററായിരുന്ന ഒരു ബ്രാഹ്‌മണനായിരുന്നു. അദ്ദേഹ ത്തെ മാത്രമേ ഞാൻ ഇപ്പോഴും എൻ്റെ ഗുരുനാഥനായി കണക്കാക്കുന്നുള്ളു. എൻറെ ഹ്രസ്വമായ വിദ്യാർത്ഥിജീവിതത്തിൽ മറെറാരദ്‌ധ്യാപകനെയും ഞാനിത്ര ബഹുമാനിച്ചിട്ടില്ല. അവരെല്ലാവരും പിന്നീട് സുഹൃത്തുക്കളായിച്ചമഞ്ഞു. അവരുടെ മുഖങ്ങൾ തന്നെ ഞാൻ ഇപ്പോൾ മറന്നുപോയിരിക്കുന്നു. നാട്ടിൻപുറത്തെ എലിമെൻററി സ്‌കൂളിൽ ചേർന്നപ്പോൾ കല്ക്കത്തയിൽ നിന്നു വ്യത്യസ്ത‌മായ ഒരു ലോകത്തിലാണ് ഞാൻ പ്രവേശിച്ചത്. എൻറ വീട്ടിലും മുററത്തും വളപ്പുകളിലും വേല ചെയ്യുന്നവരുടെ മക്കളുടെയൊപ്പം ഒരേ ബഞ്ചിൽ ഇരുന്നു പഠിക്കുവാൻ ആരംഭിച്ചപ്പോൾ എനിക്കും സ്വല്പ പ്രാധാന്യം ഒക്കെ വന്നു ചേർന്നുവെന്നു തോന്നി. ബഞ്ചിൽ എൻറെ അടുത്ത് ഇരിക്കാറുള്ള വേലു എന്ന കുട്ടി ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ മിഥുനമാസ ത്തിൽ പൂരാടം നാളിൽ നടത്താറുള്ള കഞ്ഞിപകർച്ചയിൽ പങ്കുകൊള്ളാൻ ചട്ടിയുമായി വന്നെത്തി. അന്ന് മറ്റു ധർമ്മക്കാരുടെയിടയിൽ വേലു ഒരു പ്രധാനിയായിത്തീർന്നു. വേലുവിനു കുറച്ചുകൂടി കഞ്ഞി കൊടുക്കണം, വേലുവിന് ഒരു ഉപ്പുമാങ്ങ കൂടി കൊടുക്കണം എന്നൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാനും ജ്യേഷ്‌ഠനും എൻറെ കൊച്ചനുജനും ജനവാതിൽപ്പടിമേൽ ഇരുന്നു.

എൻറെ ക്ലാസ് മാസ്‌ററർ മീശയും ചുരുണ്ട തലമുടിയും മറ്റുമുള്ള ഒരു യുവാവായിരുന്നു. അയാൾ ഒരിക്കൽ യാതൊരു കാരണവും കൂടാതെ തന്നെ എന്നെ പരിഹസിക്കുവാൻ തുടങ്ങി. അരപ്രാണൻ എന്ന ഒരു പരിഹാസപ്പേരും അയാൾ എനിക്കു ക്ലാസിൽവെച്ചു നല്‌കി. കുട്ടികളെല്ലാവരും ഉറക്കെ ചിരിച്ചു. എൻറെ സ്നേഹിതൻ വേലു മാത്രം ചിരിച്ചില്ല. സദാ പീളകെട്ടി കലങ്ങിയ കണ്ണുകൾ അടച്ചും മിഴിച്ചും ബഞ്ചിലിരുന്നുകൊണ്ട് ഉറക്കം തൂങ്ങുകയായി രുന്നു വേലു.

പ്രായപൂർത്തിവന്ന കുട്ടികൾ- എട്ടാംക്ലാസിലെ വിദ്യാർത്ഥികൾ -ആ മാസ്റററുടെ ഓമനകളായിരുന്നു. അവരെ അടുത്തു നിർത്തി അവരോടു നേരമ്പോക്കു പറയുന്നതും അവരെ ചിരിപ്പിക്കുന്നതും മററും ഞാൻ കാണാ റുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞാൽ ഉച്ചഭക്ഷണത്തിനു പോകുന്നതിനു കുറച്ചു മുമ്പ് മാസ്‌ററർ ഒരു ഗോപികാനാഥനായി ചമയുകയായിരുന്നു. സെക്സ് അപ്പീൽ എന്ന വിചിത്ര തേജസ്സിന്റെ മഹത്ത്വം അന്നായിരിക്കാം എനിക്ക് ഏതാണ്ടൊക്കെ മനസ്സിലായത്. എൻറെ സഹപാഠിനിയായ ദേവകി ആയിടയ്ക്ക് എനിക്ക് ഒരു കത്തു

തന്നു. അതു വീട്ടിൽപോയി വായിക്കണമെന്നും അതിൻറെ മറുപടി പിറേറ ന്നാൾ സ്‌കൂളിലേക്കു കൊണ്ടുവരണമെന്നും ദേവകി എന്നോടു പറഞ്ഞു. ആ കത്തു ഞാൻ പോക്കറ്റിലിട്ടു. അതിനെപ്പററി മറക്കുകയും ചെയ്തു. എൻറെ അമ്മമ്മ അതു കണ്ടപ്പോൾ അത്ഭുതപ്പെട്ടു. എന്റെ പ്രാണസഖീ, ഞാൻ കമലയെ സ്നേഹിക്കുന്നു, എൻറെ ജീവനാഥേ എന്നും മറ്റും ദേവകി എഴുതിക്കൂട്ടിയിരുന്നു. അമ്മമ്മ അന്ന് എന്നെ ദേഷ്യപ്പെട്ടു. ആ കുട്ടിയുമായിട്ടു വർത്തമാനം പറയാൻ പോവരുതെന്നും അത്തരം കത്തുകൾ തോന്ന്യാസക്ക ത്തുകളാണെന്നും അമ്മമ്മ പറഞ്ഞു. പിറേറ ദിവസം ദേവകി എന്നോടു മറുപടി തരുവാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു: 'എനിക്കു കത്തെഴുതാൻ അറിയില്ല' ദേവകിക്ക് അതോടെ എന്നെ മടുത്തു. പിന്നീട് അവൾ ക്ലാസിലെ ഏറ്റവും പ്രായം കൂടിയ ഒരു പെൺകുട്ടിയുമായി കത്തിടപാടു തുടങ്ങി. അത് ഒരു കൊല്ലക്കാലം നീണ്ടുനിന്നു.

അന്ന് ഗോവിന്ദക്കുറുപ്പ് എന്നുപേരുള്ള ഒരു കുട്ടി ഞങ്ങളുടെ സ്‌കൂളിൽ പഠിച്ചിരുന്നു. സ്കൂ‌ളിൽ വെച്ച് ഏറ്റവും വികൃതിയുള്ള കുട്ടിയായിരുന്നു അയാൾ. കാഴ്ച‌യിൽ സുന്ദരനുമായിരുന്നു. ഞാൻ ഇരുന്നിരുന്ന മുറിയിൽ എൻറെ ക്ലാസും ഗോവിന്ദക്കുറുപ്പിൻറെ ക്ലാസും ഉണ്ടായിരുന്നു. അയാൾ മാസ്ററർമാരോട് തർക്കുത്തരം പറയുന്നതും ശിക്ഷിക്കപ്പെടുന്നതും മററും കണ്ടിട്ടും കേട്ടിട്ടും എൻ്റെ മനസ്സ് അസ്വസ്‌ഥമായി. മാസ്‌റററെപ്പററി എന്തോ ചില വൃത്തികേടു ചുവരിൽ എഴുതിവെച്ചപ്പോൾ മാസ്‌ററർ ഗോവിന്ദക്കുറു പ്പിൻ്റെ കവിളത്തു വേദനിക്കുമാറ് അടിച്ചു. ചുവന്ന് കവിളുകൾ തലോടി ക്കൊണ്ട് ആ കുട്ടി ക്ലാസിൽനിന്ന് ഇറങ്ങിപ്പോയി. എനിക്ക് അപ്പോൾ അയാളെ അനുഗമിക്കുവാനും അയാളുടെ ഭാഗത്താണ് താനെന്ന് അറിയിക്കുവാനും മോഹം തോന്നി. പക്ഷേ, ഞാൻ ഭീരുവായിരുന്നു. ഒരിക്കൽ ഞാൻ അമ്മ മ്മയോടു പറഞ്ഞു:

'എനിക്ക് ഗോവിന്ദക്കുറുപ്പിനെ കല്യാണം കഴിച്ചാൽ മതി.' 'ഛേ, വിഡ്ഢിത്തം പറയരുത്.' അമ്മമ്മ പറഞ്ഞു. പക്ഷേ, ദേഷ്യപ്പെടു

ന്നതിനു പകരം അവർ ചിരിക്കുകയാണുണ്ടായത്. ഒരു ഞായറാഴ്ച്‌ച മദ്ധ്യാ ഹത്തിൽ ഞാനും കൂട്ടുകാരും കൂടി പാമ്പിൻകാവിൻ്റെ തിണ്ണമേൽ എന്തോ കളിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഗോവിന്ദക്കുറുപ്പ് പടി കടന്നു ഞങ്ങളുടെ മുററത്തു വന്നു. എൻ്റെ ഹൃദയം ശക്‌തിയായി മിടിച്ചു. രണ്ടോ മൂന്നോ നിമി ഷങ്ങൾക്കുള്ളിൽ അയാളുടെ ഉറക്കെയുറക്കെയുള്ള സംസാരം കേട്ട്, എൻറെ വലിയമ്മാമൻ ഉച്ചയുറക്കത്തിൽനിന്ന് ഉണർന്നു. അമ്മാമൻ പടിപ്പുരമാളിക യിൽനിന്ന് ഇറങ്ങിവന്നപ്പോൾ അപരിചിതനായ ഗോവിന്ദക്കുറുപ്പിനെക്കണ്ടു ക്ഷോഭിച്ചു: 'എവിടെനിന്നു വന്നതാണ് ഈ ചെക്കൻ? കടന്നുപോ ഇവിടെ നിന്ന്' എന്ന് അമ്മാമൻ വിളിച്ചുപറഞ്ഞു. സ്വതവേ തർക്കുത്തരക്കാരനും ധൈര്യവാനുമായ, ഗോവിന്ദക്കുറുപ്പ് തല താഴ്ത്തിക്കൊണ്ട് വേഗത്തിൽ പടി കടന്നു പോയി. എൻ്റെ വലിയമ്മാമൻ ഒരു 'സ്നോബാ'യിരുന്നു. ധനസ്‌ഥിതി ക്ഷയിച്ചവരെ അവരവരുടെ നിലയ്ക്കു നിർത്തണമെന്ന് അദ്ദേഹം വിശ്വസിച്ചി രുന്നു. ദരിദ്രരായവരെയും അല്‌പബുദ്‌ധികളെയും അമ്മാമൻ പലപ്പോഴും ശകാരിച്ചു. പക്ഷേ, വീട്ടിലെ കുട്ടികളെ ഒരിക്കലും അദ്ദേഹം ശകാരിച്ചില്ല. കൊല്ലത്തിൽ ഒരിക്കലോ രണ്ടു തവണയോ അദ്ദേഹം തൃശൂർക്കു പോവാറു ണ്ടായിരുന്നു. അവിടെ നിന്നു വൈകുന്നേരും മടങ്ങുമ്പോൾ എനിക്കു കുപ്പായം തുന്നിക്കുവാനായി ഓരോ പുള്ളിത്തുണിയും എഴുതുവാൻ വയലറ്റ് പെൻ സിലും കൊണ്ടുവന്നു തരാറുണ്ടായിരുന്നു. അമ്മാമന് സ്ത്രീകൾ ആഡംബര പ്രിയകളാവണമെന്ന് അഭിപ്രായമുണ്ടായിരുന്നു. അമ്മാമൻറെ ഭാര്യയായ കാളിപുറയത്തു ബാലാമണിയമ്മ എല്ലാ ദിവസവും സർവാഭരണവിഭൂഷിത യായും വിശേഷവസ്ത്രങ്ങൾ ധരിച്ചും മാത്രമേ നാലപ്പാട്ടു പ്രത്യക്ഷപ്പെട്ടി രുന്നുള്ളു. അവരുടെ സ്വഭാവത്തിൻ്റെ മാധുര്യവും വേഷഭൂഷകളുടെ തിളക്ക വും അവർ ഉപയോഗിച്ചിരുന്ന ഓട്ടോദിൽബഹാർ എന്ന വാസനദ്രവ്യത്തിൻറ മണവും ഞാൻ ഇപ്പോഴും ഓർക്കുന്നു. ഓർക്കുമ്പോൾ എനിക്കു കരച്ചിലും വരുന്നു. അമ്മാമൻറെ മരണത്തിനുശേഷം അവർ ഒരു വിധവയുടെ മുഷി ഞ്ഞതും പ്രാകൃതവുമായ വേഷത്തിലാണ് നടന്നിരുന്നത്. അവരിൽ വന്ന മാററം കഠിനമായിരുന്നു. അസഹനീയമായിരുന്നു.

മലയാളം വായിക്കുന്നതിൽ വിദഗ്ദ്ധ്‌ധയായിത്തീർന്നപ്പോൾ എന്റെ ജീവി തത്തിലേക്കു സാഹിത്യകാരന്മാർ ഒച്ചപ്പാടോടുകൂടി പ്രവേശിച്ചു. എല്ലാ തിങ്ക ളാഴ്‌ച വൈകുന്നേരവും വന്നെത്തിയിരുന്ന മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പൊറക്കാട്ടിൻറെ കഥകൾ ഞാൻ വായിച്ചു, മദിരാശിയിൽ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന നാരായണൻകുട്ടി എന്ന നിഷ്കളങ്കൻ വേലക്കാരിയെ ഗർഭിണിയാക്കിയ ഒരു കഥ പി.സി. കുട്ടിക്കൃഷ‌ണൻ അന്നു പ്രസിദ്‌ധീകരിച്ചിരുന്നു. പാപം നിഷ്കളങ്കതയിൽനിന്നു ജനിക്കുന്നു എന്ന തിയറി എന്നിൽ അക്കാ ലത്തു വളരെയധികം ചിന്താക്കുഴപ്പം സൃഷ്‌ടിച്ചു. സ്ത്രീപുരുഷബന്ധത്തെ പ്പറ്റിയും അതിൻറെ അടിസ്‌ഥാനമായ അനുരാഗത്തെപ്പറ്റിയും എനിക്കു പല സംശയങ്ങളും ഉണ്ടായിരുന്നു. പക്ഷേ, ആ സംശയങ്ങൾ നികത്തിക്കിട്ടു വാൻ അമ്മമ്മയും മുത്തശ്ശിമാരും എന്നെ ഒട്ടും സഹായിച്ചില്ല. എല്ലാ സ്ത്രീകളു ടെയും കാമുകൻ ശ്രീകൃഷ്‌ണനാണോ? എല്ലാ പുരുഷന്മാരുടെയും കാമുകി രാധയാണോ? ഈ വക ചോദ്യങ്ങൾക്കു മുത്തശ്ശിമാർ ഒരിക്കലും മറുപടി പറഞ്ഞില്ല. മഹാത്‌മജി അനുരാഗത്തിന്റെ വിഭാഗത്തിൽ അഭിജ്‌ഞത ഒരി ക്കലും പ്രകടിപ്പിക്കുകയുണ്ടായിട്ടില്ലല്ലോ.

കുറച്ചു കാലത്തിനുള്ളിൽ എൻ്റെ തലമുടി വളരുകയും ഞാനൊരു തനി ഗ്രാമീണയായിത്തീരുകയും ചെയ്തു. ഓണക്കാലത്തു പൂവട്ടികളിൽ പൂക്കൾ ശേഖരിക്കാനും പൂക്കളമൊരുക്കാനും കർക്കിടകത്തിൽ 'ശ്രീഭഗവതി വെയ്ക്കു'വാനും ധർമ്മക്കാർക്ക് അരിയും നെല്ലും വാരിക്കൊടുക്കാനും 'പറ' വരുമ്പോൾ നിറപറയും പൂക്കുലയും വിളക്കും ഒരുക്കിവെയ്ക്കാനും അമ്പലത്തിൽ ചെന്നു തൊഴാനും പ്രസാദം കൈ നീട്ടി വാങ്ങാനും മററും ഞാൻ പഠിച്ചുവെച്ചു.

വീണ്ടും കൽക്കത്തയിലേക്കു പോകേണ്ടിവന്നപ്പോൾ ഹൃദയത്തിൽ ഒരു മരവിപ്പോടുകൂടിയാണ് ഞാൻ വണ്ടി കയറിയത്. അമ്മമ്മയുടെ കരഞ്ഞു തുടുത്ത മുഖം ഞാൻ ആ യാത്രയിൽ ഒരു സ്വപ്നംപോലെ കണ്ടുകൊണ്ടി രുന്നു. ഗ്രാമീണത്വത്തിൻറെ ഉടുപ്പൂരി വീണ്ടും പരിഷ്‌കാരിയായിത്തീരാൻ ഞാൻ നിർബന്ധിതയായി. സ്നേഹത്തിന്റെ രാജ്യത്തിൽനിന്ന് ഇടയ്ക്കി ടയ്ക്ക് എന്നെ ഭ്രഷ്ടാക്കിക്കൊണ്ടിരുന്ന എന്റെ വിധിയെ ഞാൻ ശപിച്ചു. സ്‌ഥിരവും ഭദ്രവുമായ ഒരു സ്നേഹബന്ധ‌ത്തിനുവേണ്ടി ഞാൻ വെമ്പുകയാ യിരുന്നു. എൻ്റെ കാലടികൾക്ക് ഉറച്ചുനില്ക്കുവാൻ പറ്റിയ ഒരു അസ്‌ഥി വാരത്തിനുവേണ്ടിയും.....
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക