shabd-logo

നായടിയുടെ കുട്ടി -2

21 November 2023

0 കണ്ടു 0
ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല. ഒരാൾ നൂറ്റിയിരുപതു വയസ്സുവരെ ജീവിച്ചാലും, അറുപതു വയസ്സുവരെ ജീവിച്ചാലും, അല്ല, മുപ്പതു വയസ്സുവരെ ജീവിച്ചാലും അയാളുടെ ജീവിതം ഒരു മനുഷ്യജന്മമെന്ന നിലയിൽ പൂർണമായിരിക്കും; അതിന് ആദിയും മദ്‌ധ്യവും അവസാനവും ഉണ്ടായി രിക്കും. അതിൽ സുഖവും ദുഃഖവും സൗന്ദര്യവും വൈരൂപ്യവും വിധിച്ച പാക ത്തിൽ വിലയിതമായിരിക്കും.

എനിക്കു കഴിഞ്ഞ ആറു കൊല്ലങ്ങളായി കരൾദീനം പിടിപെട്ടിരിക്കുന്നു. ഡൽഹിയിൽ വെച്ചും ബോംബെയിൽ വെച്ചും എന്റെ രോഗം മൂർച്ഛി ക്കുകയും ഞാൻ കുറെ ദിവസങ്ങൾ ആസ്‌പത്രിയിൽ പ്രജ്‌ഞ നശിച്ച മട്ടിൽ കിടക്കുകയുമുണ്ടായി. മരണത്തിന്റെ മണിമുഴക്കം എന്നു കവി പാടിപ്പു കഴ്ത്തിയ ആ വിശുദ്‌ധനാദം ഞാൻ രണ്ടു തവണ കേട്ടു. മൂന്നാമത്തെ ബെല്ല ടിക്കുമ്പോൾ എൻറെ തീവണ്ടി പ്ലാറ്റ്‌ഫോം വിട്ടു കിതച്ചുകിതച്ചുകൊണ്ടു മുന്നോട്ടു നീങ്ങുമെന്ന് എനിക്കു തോന്നുന്നു. അതാണ് ഇത്ര ധൃതിപിടിച്ച് ഇത് എഴുതുവാൻ തുടങ്ങിയതിന്റെ മുഖ്യകാരണം.

മനുഷ്യമനസ്സിനെ പരിപൂർണമായും സൂക്ഷ്‌മമായും പഠിക്കുവാൻ ഞാൻ എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്. പത്തു വയസ്സുമുതൽ എഴുതിത്തുടങ്ങിയ കഥ കൾ നിങ്ങളിൽ പലരും വായിച്ചിരിക്കണം. ഇനി എൻ്റെ സ്വന്തം കഥ പറഞ്ഞു തരാം. വ്യവസ്ഥയോട് എതിർത്തും പിന്നീട് അവ്യവസ്‌ഥയോട് എതിർത്തും അവസാനിക്കുന്ന ഒരു തുച്‌ഛ ജീവിതത്തിൻറെ കഥ. തത്ത്വജ്ഞാനിയായ നിയററ്ഷേ ഒരിക്കൽ പറഞ്ഞു, ഒരെഴുത്തുകാരൻ തന്റെ രക്ത‌ംകൊണ്ട് എഴുതിയ വാക്കുകളെ മാത്രമേ താൻ മാനിക്കുകയുള്ളൂ എന്ന്. രക്‌തം അക്യ ത്രിമമാണ്. അതിൽ അവനവൻ ആത്‌മസത്ത അലിഞ്ഞുകിടക്കുന്നു. അത് ആത്‌മാർത്ഥതയുടെ പ്രതികമാണ്. എൻറെ ഉള്ളിലേക്കു ചുഴിഞ്ഞുനോക്കി ക്കൊണ്ട് യാഥാസ്‌ഥിതികരുടെയും നിയമജ്‌ഞരുടെയും അഭ്യുദയകാംക്ഷി കളുടെയും പിറുപിറുക്കൽ ഗൗനിക്കാതെയും ഏറ്റവും സത്യസന്ധ‌തയോ ടെയും ഈ കഥ എഴുതിത്തീർക്കുവാനുള്ള കെല്‌പും ധൈര്യവും തരുവാൻ ഞാൻ ഇന്ന് ശ്രീകൃഷ്‌ണനോട് പ്രാർത്ഥിക്കുന്നു.

ആദ്യമായി ഞാൻ ശ്രീകൃഷ്‌ണനെ കണ്ടത് കൽക്കത്തയിൽ വെച്ചാണ്. ഞങ്ങൾ അന്നു പാർക്ക് സ്ട്രീറ്റിലുള്ള ഒരു മോട്ടോർ കമ്പനിയുടെ മുകളിലുള്ള മുറികളിലാണു താമസിച്ചിരുന്നത്. നാല്‌പത്താറു കോണിപ്പടികൾ കയറി ച്ചെന്നാൽ ഞങ്ങളുടെ സല്ക്കാരമുറി കാണാം. അച്ഛനും അമ്മയും ഗാന്‌ധി ശിഷ്യരായതുകൊണ്ടു വളരെ ലളിതങ്ങളായ വേഷവിധാനങ്ങൾ മാത്രമേ ആ
മുറിക്ക് ഉണ്ടായിരുന്നുള്ളു. വെള്ള ഖദർകൊണ്ടുള്ള കർട്ടനുകൾ, ത്തിൻറെ വർണത്തിലുള്ള ഒരു കാർപ്പറ്റ്, റോസ്‌വുഡ്‌കൊണ്ടും ചൂരൽ കൊണ്ടും നിർമിച്ച മൂന്നു സോഫകൾ, പിച്ചളത്തളിക പതിച്ച ഒരു വട്ടമേശ, മേശപ്പുറത്തു ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു പൂപ്പാത്രം. തോട്ടക്കാരൻ ദിവ സേന രാവിലെ ഏഴു മണിക്കു പൂക്കൾ കൊണ്ടുവന്നു യാതൊരു സൗന്ദര്യ ബോധവുമില്ലാത്ത മട്ടിൽ ആ ചെമ്പുപാത്രത്തിൽ കുത്തിനിറച്ചുവെച്ചു പോവു മായിരുന്നു. മിക്ക ദിവസവും ഞങ്ങളുടെ വീട്ടിന്റെ അടുത്തുണ്ടായിരുന്ന പഴയ യൂറോപ്യൻ സെമിത്തേരിയുടെ അതിർത്തികളിൽ വളർന്നു നില്ക്കുന്ന മാറിഗോൾഡ് പൂക്കളായിരിക്കും അയാൾ കൊണ്ടുവരിക. ഏററവും അവസാ നത്തെ അറ, വടക്കോട്ടു ജനലുകളുള്ള ഒരു മുറിയായിരുന്നു ഞങ്ങളുടെ കിട പ്പറ. അതിൽ ഇടത്തേ ചുവരിനോടടുപ്പിച്ചിട്ട ഇരട്ടക്കട്ടിലിൽ വിലങ്ങനെ ഞാനും ജ്യേഷ്‌ഠനും അമ്മയുടെ രണ്ടു വശത്തുമായി കിടന്നുറങ്ങാറുണ്ടായി രുന്നു. ഒരു ദിവസം പനി ബാധിച്ചു സ്‌കൂളിൽ പോകാതെ വീട്ടിൽ കിടക്കവേ, മണി ഏകദേശം പതിനൊന്നായപ്പോൾ, ഞാൻ ഞങ്ങളുടെ നിറം മങ്ങിയ ചുവരിന്മേൽ ചില നിഴലുകൾ ചലിക്കുന്നതു കണ്ടു. കട്ടിലിൻറെ അടിയിൽ നിന്ന്, ഒരാൾ അടിച്ചുവാരുന്ന ശബ്ദം എനിക്കു കേൾക്കാൻ കഴിഞ്ഞു. താമ സിയാതെ ചുവരിലെവിടെയോ ഒരു സാക്ഷ നീങ്ങുന്നതായും ഒരു കതകു തുറക്കപ്പെടുന്നതായും എനിക്കു തോന്നി. അതിനുശേഷം ആ നാലു ചുവരു കളിൽക്കൂടി വർണശബളമായ ഒരു ഘോഷയാത്രയായി ശ്രീകൃഷ്ണനും കൂട്ടുകാരും പശുക്കളും പശുക്കിടാങ്ങളും സാവധാനം നീങ്ങാൻ തുടങ്ങി. മഞ്ഞിനുള്ളിൽക്കൂടി കാണുന്ന മുഖങ്ങളുടെ അവ്യക്‌തത അവരുടെ മുഖ ങ്ങൾക്കുണ്ടായിരുന്നു. കണ്ണുകളടച്ചിട്ടും പശുക്കളുടെ കണ്ഠമണികളുടെ ശബ്ദം ഞാൻ കേട്ടുകൊണ്ടിരുന്നു. എൻറെ അമ്മ പരിഭ്രമിച്ചു. മൂന്നു. ദിവസ ത്തോളം ഈ സ്വ‌പ്നദർശനം എൻ്റെ കിടപ്പറയിൽ തങ്ങിനിന്നു. അതിനു ശേഷം ഞാൻ ഒരിക്കലും കൃഷ്‌ണൻ ചാരുമുഖം കണ്ടിട്ടില്ല. ഇപ്പോഴും ജനക്കൂട്ടത്തിനിടയിൽ വെച്ചു പണ്ടു കണ്ടതെങ്കിലും, ഇപ്പോഴും ഓർമയിൽ ജീവിക്കുന്ന ആ മുഖം ഞാൻ തിരയാറുണ്ട്.

എൻറെ അമ്മ ഈശ്വരഭക്‌തയായിരുന്നുവെങ്കിലും അവർ ഭക്തി ഞങ്ങളിൽ കുത്തിച്ചെലുത്തുവാൻ ഒരിക്കലും ശ്രമിച്ചില്ല. ഞങ്ങളെ ഏതെങ്കിലും ക്ഷേത്രത്തിലേക്ക് അവർ കൊണ്ടുപോയതായും ഞാൻ ഓർക്കുന്നില്ല. അമ്മ ദിവസേന രാവിലെ ഒരു പായത്തടുക്ക് എടുത്തു നിലത്തിട്ട് അതിൽ രണ്ടു കാലുകളും പിന്നോക്കം മടക്കിയിരുന്നുകൊണ്ട് ലളിതാസഹസ്രനാമം ജപിച്ചിരുന്നു. പക്ഷേ, അവർ നാമം ഒരിക്കലും ഉറക്കെ ചൊല്ലിയിരുന്നില്ല. ഈശ്വരൻ തിരുനാമത്തിന് നെഹ്റുവിൻറെയും ഗാന്‌ധിജിയുടെയും ഹിറ്റ്ലറുടെയും പേരുകൾക്ക് അക്കാലത്തു ഞങ്ങളുടെ വീട്ടിൽ മുതിർന്നവർ കൊടുത്തിരുന്ന പ്രാധാന്യം മാത്രമേ ഞാൻ കല്‌പിച്ചുകൊടുത്തുള്ളു. രക്ഷിക്കുവാനും ശിക്ഷിക്കുവാനും കെല്പ്‌പുള്ള ഒരു രക്ഷിതാവായി അന്നു ഞാൻ ഈശ്വരനെ കണക്കാക്കിയിരുന്നില്ല. ചുവരിൽക്കൂടി തലവെട്ടിച്ചും ചിരിച്ചുംകൊണ്ടു നീങ്ങിക്കൊണ്ടിരുന്ന ഒരു കൂട്ടുകാരനായി ഞാൻ അദ്ദേ ഹത്തെ കരുതി. എൻറെ ശരീരത്തിലെ അഗ്‌നിയിലും വായുവിലും നീരിലും
അലിഞ്ഞുചേർന്നിരിക്കുന്നു. അന്നു കണ്ട ആ മുഖചൈതന്യമെന്നു പിന്നീ ടാണ് എനിക്കു മനസ്സിലായത്. അതിനുശേഷം ഒരിക്കലും ഞാൻ ഏകാകി യായിട്ടില്ല. അതിലാണ് എൻറെ ആദിയും മദ്ധ്യവും അന്ത്യവുമെന്നു ഞാനിന്നു മനസ്സിലാക്കുന്നു- ത്രികാലജ്‌ഞാനമെന്നത് ഏറ്റവും സരളമായ ഒരു മനഃസ്‌ഥിതിയാണ്. നമുക്കു മൂന്നു കാലങ്ങളെപ്പറ്റിയും ബോധമുണ്ടാവുമ്പോ ഴാണ് നാം ത്രികാലജ്‌ഞാനികളാവുന്നത്. മൂന്നു സത്യങ്ങൾ മാത്രമേ നമുക്കു മനസ്സിലാവേണ്ടതുള്ളു. ഭൂതകാലത്തിൽ ജനനം, വർത്തമാനത്തിൽ ജീവിതം, ഭാവിയിൽ മരണം. ഈ സത്യങ്ങൾക്കപ്പുറത്ത് അനന്തമായ ശൂന്യതയാണ്.

അവിടെ മിഥ്യകൾ പ്രേതരൂപങ്ങളെപ്പോലെ അലഞ്ഞു നടക്കുന്നു. എനിക്കു നാലു വയസ്സുള്ളപ്പോൾ ഞങ്ങളുടെ വീട്ടിൽ രണ്ടു ട്യൂട്ടർമാർ വരാറുണ്ടായിരുന്നു-വൈകുന്നേരം മൂന്നരയ്ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്നിരുന്ന മിസ്സീസ് സെക്വീറ എന്ന മംഗലാപുരത്തുകാരിയും സന്ധ്യയ്ക്ക ശേഷം മലയാളം പഠിപ്പിക്കാൻ വന്നിരുന്ന കറുത്ത നമ്പ്യാരും. മിസ്സിസ് സെക്വീറ അയഞ്ഞ പട്ടുകുപ്പായങ്ങളും നീല പളുങ്കുമാലകളും തവിട്ടുനിറമുള്ള റേറാ ക്കിങ്ങുകളും ധരിക്കാറുണ്ടായിരുന്നു. അവർക്ക് ആ വീട്ടിൽ നമ്പ്യാർ മാസ്റ്ററെ ക്കാൾ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവർ അച്‌ഛനോടും അമ്മയോടും വളരെ നേരം സംസാരിച്ചുകൊണ്ടിരിക്കാറുണ്ടായിരുന്നു. എന്നെ അവർ കല്യാണി എന്നാണു വിളിച്ചിരുന്നത്. എൻ്റെ ഛായയിൽ കല്യാണി എന്ന ഒരു ശിഷ്യ പണ്ട് അവർക്കുണ്ടായിരുന്നുവത്രേ. നമ്പ്യാർ സന്ധ്യയ്ക്കു വന്നാ ലുടനെ ശബ്ദമുണ്ടാക്കാതെ ഭക്ഷണമുറിയിലേക്കു രക്ഷപ്പെടും. അവിടെ വെപ്പുകാ രൻ സാന്നിദ്‌ധ്യത്തിൽ എന്റെ മലയാളപാഠങ്ങൾ തുടങ്ങും. നമ്പ്യാർ ചായയും പരിപ്പുവടയും തിന്നതിനു ശേഷം അച്‌ഛൻ കണ്ണിൽപ്പെടാതി രിക്കാൻ ശ്രദ്‌ധിച്ചുകൊണ്ടു മടങ്ങിപ്പോവുകയും ചെയ്യും. മിസ്സിസ് സെക്വീറയ്ക്ക് ഇംഗ്ലീഷ് ചൈനയുടെ കോപ്പയിലും നമ്പ്യാർക്കു കുപ്പിഗ്ലാസ്സിലും വെപ്പുകാരൻ ചായ ഒഴിച്ചുകൊടുത്തു. അക്കാലത്ത് മലയാള ഭാഷയ്ക്ക് നമ്പ്യാരുടെ നിറവും അപകർഷതാബോധവുമുള്ളതായി ഞങ്ങൾക്കു തോന്നി. ഇംഗ്ലീഷ് ഭാഷയിൽ ഇംഗ്ലീഷ്കുട്ടികളെയും തോല്‌പിക്കുകയെന്നതായിരുന്നു എന്റെയും ജ്യേഷ്ഠ ൻറെയും ലക്ഷ്യം. പലപ്പോഴും ഞങ്ങൾ ആ സംരംഭത്തിൽ വിജയികളായി. എൻറെ നിറം വെളുപ്പിക്കാനും ചില ശ്രമങ്ങൾ വീട്ടിൽ നടന്നു കൊണ്ടിരുന്നു. ഉള്ളിയുടെ മണമുള്ള ഒരു തരം മഞ്ഞളെണ്ണ എൻ്റെ ദേഹത്തിലാകെ അമ്മ

പുരട്ടിക്കാറുണ്ടായിരുന്നു. എങ്കിലും അധികമൊന്നും ഫലിച്ചില്ല ആ ശ്രമം. അമ്മ അന്നൊക്കെ എല്ലായ്‌പോഴും കാരയ്ക്കയും ഉലുവയും വായിലിട്ടു ചവച്ചുകൊണ്ടു പുസ്‌തകങ്ങൾ വായിക്കുമായിരുന്നു. അവർ അന്നു തികച്ചും സുന്ദരിയായിരുന്നു. ഒരു നേർത്ത നീല ഞരമ്പ് തുടിക്കുന്ന വെളുത്ത കഴുത്തും, ഒരു നിർവികാരത്വം നിഴലിക്കുന്ന വിടർന്ന കണ്ണുകളും അവർക്കു ണ്ടായിരുന്നു. അന്നൊക്കെ അമ്മ ചുവന്ന കരയുള്ള ഇളം മഞ്ഞ സാരികളാണു ധരിച്ചിരുന്നത്. അമ്മയ്ക്കു മററു നിറങ്ങളോടു താല്‌പര്യമുണ്ടായിരുന്നില്ല. എനിക്കു കടുംനിറങ്ങളോടു ഭ്രമമുണ്ടായിരുന്നു. പക്ഷേ, അവയെല്ലാം ബാഹ്യപ്പകിട്ടോടുകൂടിയതാണെന്ന് (gandy) അച്‌ഛൻ എന്നെ പറഞ്ഞു മന സ്സിലാക്കുവാൻ ശ്രമിച്ചു. ഞങ്ങളുടെ കുടുംബം ഒരാദർശകുടുംബമാണെന്നും ലളിതമായ ജീവിതരീതികൊണ്ടു ഞങ്ങൾ മറ്റുള്ളവർക്കു മാതൃകകളായി തീരണമെന്നും അച്‌ഛൻ പറഞ്ഞു. ജീവിതം കുറച്ചുകൂടി പകിട്ടുള്ളതായിക്കഴി ഞ്ഞാൽ അതെനിക്കൊരു ഉത്‌സവമായിത്തീരുമെന്ന് എനിക്ക് ഉറപ്പുണ്ടായി രുന്നു. നിറങ്ങളുടെ കടുപ്പം വർദ്‌ധിച്ചാൽ, സംഗീതത്തിന്റെ ഉച്ചത വർദ്‌ധി ച്ചാൽ, നൃത്തത്തിനു വേഗത കൂടിയാൽ ആ വർണശബളമായ പരിപൂർണത ഒരു പൊട്ടിത്തെറിക്കലിൽ അവസാനിക്കുമെന്നും എനിക്കറിയാമായിരുന്നു. സംയമനമെന്ന മാർഗത്തിൽ, സമവൃത്തിയെന്ന സന്‌ധിയിൽ മാത്രമേ തങ്ങൾക്കു രക്ഷയുള്ളു എന്ന് എൻറെ മാതാപിതാക്കൾ വിശ്വസിച്ചു. ആ വിശ്വാസം എനിക്കില്ലാതിരുന്നതുകൊണ്ട് എന്റെ കാലടികൾ നിലംവിട്ടു പൊങ്ങി. ആകാശത്തിൽ മേഘങ്ങളുടെയൊപ്പം അലയുവാനും പാതാള ച്ചെളിയിൽ തളർന്നു വന്നു വീഴുവാനും എനിക്കു കഴിഞ്ഞു. നായാടികൾ പണ്ടൊക്കെ ഒരു ശിശു ജനിച്ചാൽ അതിനെ മലയുടെ മുകളിൽ കൊണ്ടുപോയി കിടത്തുമായിരുന്നുവത്രെ. രണ്ടു ദിവസം കാററും വെയിലും മഴയും തട്ടിക്കി ടക്കുന്ന കുട്ടി ആ ഘോരതപസ്സിനെ അതിജീവിച്ചാൽ അവൻ ജീവിക്കാൻ അർഹതയുള്ളവനാണെന്നു തെളിഞ്ഞു. അവനു മാത്രമേ അമ്മയുടെ മുല പ്പാലും കുടുംബത്തിന്റെ വാത്‌സല്യവും ലഭിക്കുകയുള്ളു. ഞാൻ ഒരു നായാടി ശിശുവെന്നപോലെ സകല ഭൂതങ്ങളുടെയും സ്‌പർശത്തിനും അധീനയായി. എൻ്റെ സിരകളിൽ ചൂടുള്ള വീഞ്ഞ് ഒഴുകി. എൻ്റെ ചുണ്ടുകളിൽ ഒരായിരം ചുംബനങ്ങൾ തങ്ങി നിന്നു.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക