shabd-logo

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023

0 കണ്ടു 0
എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.

മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാരകൾക്കപ്പുറം, ഒരു കയറ്റത്തിൽ നിർമിച്ച ബോർഡിങ്. അതിന്റെ മുമ്പിൽ വെണ്ടയ്ക്കാ ത്തോട്ടം. കോൺവെൻറിൻ്റെ പിന്നിൽ, കടച്ചക്കമരം. ആ മരത്തിൻറെ കീഴിൽ ഒരാശ്ചര്യദ്യോതകമായ ശബ്ദമുണ്ടാക്കി ഓടി നടക്കുന്ന തുർക്കിക്കോഴി കൾ.....പള്ളി. ഇതെല്ലാം നോക്കി കണ്ടു ഞാൻ കരച്ചിലൊതുക്കി.

അച്‌ഛൻ മടങ്ങിയപ്പോൾ സിസ്‌ററർ ഫിലോമിന എന്ന മദ്‌ധ്യവയസ്ക തന്റെ തടിച്ച മൃദുലമായ കൈത്തലം എന്റെ ചുമലിൽ വെച്ചു. 'വരൂ, ഡിയർ', അവർ പറഞ്ഞു. അപ്രതീക്ഷിതമായ ആ സ്നേഹപ്രകടനത്തിൻറ മുമ്പിൽ വളർച്ച എത്താത്ത എൻറെ ഹൃദയം സർവായുധങ്ങളും നിലത്തു വെച്ചു കീഴടങ്ങി.

രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എന്നെ നാലപ്പാട്ടേക്കു കൊണ്ടു വരാൻ അമ്മ ചില ബന്‌ധുക്കളെയും കാര്യസ്‌ഥന്മാരെയും പറഞ്ഞു ശട്ടം കെട്ടിയിരുന്നു. ഞാൻ കോൺവെൻറിലെത്തിയതു ശവപ്പെട്ടിപോലെ നീണ്ടു പരന്ന ഒരു കറുത്ത പെട്ടിയുംകൊണ്ടാണ്. അതു കണ്ടയുടനെ കുട്ടികൾ പരി ഹസിച്ചു ചിരിച്ചു. എന്റെ കുപ്പായങ്ങൾ കണ്ടപ്പോൾ അവർ അതിലും അധികം ചിരിച്ചു. കോൺവെന്റിലേക്കു കൊണ്ടുപോവാനായി അമ്മമ്മ വെളുത്ത മിൽഖദറിൻറെ എട്ടു ഫ്രോക്കുകളാണ് കുമാരനെന്ന തുന്നൽ ക്കാരനെക്കൊണ്ട് ഉണ്ടാക്കിച്ചിരുന്നത്. നേർത്തതും ഇഴകൾ നീങ്ങിയതു മായ ആ തുണിയിൽക്കൂടി എന്റെ ശരീരത്തിന്റെ നഗ്നപാമരത്വം പ്രത്യക്ഷപ്പെട്ടു. ഫ്രോക്കിൻ്റെ അടിയിൽ പെറ്റിക്കോട്ട് എന്നൊരു അടി വസ്ത്രം ധരിക്കണമെന്ന് അന്ന് അമ്മമ്മയ്‌ക്കോ എനിക്കോ അറിവുണ്ടായിരു

ന്നില്ല. She had nothing under When she came....

എന്ന് ഉറക്കെ പാടിക്കൊണ്ട് ചില ആംഗ്ലോഇന്ത്യൻ കുട്ടികൾ എന്നെ എതി രേറ്റു. അവരുടെ പൊട്ടിച്ചിരിക്കു മുമ്പിൽ ഒരു കുറ്റവാളിയെപ്പോലെ ഞാൻ നിന്നു പരുങ്ങി. ഭാഗ്യവശാൽ എനിക്ക് റൂംമേറ്റുകളായി കിട്ടിയത് സൗശീല്യ മുള്ള മൂന്നു പേരെയാണ്. 12 വയസ്സുകാരി രാജി, 14 വയസ്സായ മീനാക്ഷി, 16 വയസ്സായ ശാരദ മേനോൻ, ശാരദ മുറിയുടെ കാരണവത്തിയായിരുന്നു. എനിക്ക് അവരെല്ലാംകൂടി 'ഉൽഭ' എന്ന ഓമനപ്പേര് സമ്മാനിച്ചു. നാലു കട്ടി ലുകളുള്ള ആ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളായിരുന്നതുകൊണ്ട് അവരാരെങ്കിലും എന്തു തിന്നുമ്പോഴും എനിക്ക് ഒരോഹരി തരുമായി

രുന്നു. ശാരദ സിങ്കപ്പൂരിൽ വളർന്നവളായിരുന്നതുകൊണ്ട് ഭംഗിയായി തയ്‌പിച്ച പല ഉടുപ്പുകളും അവൾക്കുണ്ടായിരുന്നു. ശാരദയ്ക്ക് അന്നു തന്നെ അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടായിരുന്നു. അല്പ‌ം പാർശ്വങ്ങളിലേക്കു വളഞ്ഞതെ ങ്കിലും (bowlegged) ഒരു പ്രത്യേക ഭംഗിയുള്ള കണങ്കാലുകൾ പ്രദർശി പ്പിച്ചുകൊണ്ടു നടന്നിരുന്ന ശാരദയെ പ്രേമിക്കാനും ആരാധിക്കാനും കോൺവെൻറിലെ സ്വവർഗപ്രേമികൾ ഒരുങ്ങിപ്പുറപ്പെട്ടു. പക്ഷേ, ശാരദ അവരെ കഠിനമായി ശകാരിച്ചു. ഒടുവിൽ ഫ്ളോറി എന്നൊരുത്തി ഒഴികെ എല്ലാവരും പിന്മാറി. ഫ്ളോറി ശാരദ മുറിയിലില്ലാത്തപ്പോൾ അവളുടെ തല യണ ചുംബിക്കുകയും അവളുടെ തോർത്തുമുണ്ട് മണക്കുകയും മററും ചെയ്തുകൊണ്ടിരുന്നു. ഈ രംഗങ്ങൾക്കൊക്കെ സാക്ഷിയായി ഞാൻ എൻറ കട്ടിലിൽ ഇരുന്നു. പക്ഷേ, ഫ്ളോറി എന്റെ സാന്നിദ്ധ്യം തീരെ ഗൗനി ച്ചില്ല.

രാജി, പണക്കാരനായ ഒരു ഡോക്‌ടറുടെ ഏക പുത്രിയായിരുന്നു. അമിത മായ ലാളന തന്നിഷ്‌ടക്കാരിയാക്കിയ ഒരു കുട്ടി. അവളെ ഒരു പാഠം പഠിപ്പി ക്കാനായിരുന്നു മാതാപിതാക്കന്മാർ ബോർഡിങ്ങിലേക്ക് അയച്ചത്. അവളാ ണെങ്കിലോ, സദാസമയം കന്യാസ്ത്രീകളെ ഒരു പാഠം പഠിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. ബോർഡിങ് മിസ്ട്രസ്സായ സിസ്‌ററർ ലോറൻസ് എന്ന കന്യാ സ്ത്രീയെ രാജി കലശലായി വെറുത്തു. അവരുടെ ശകാരം കേൾക്കുമ്പോ ഴൊക്കെ രാജി പിറു പിറുത്തു: 'കൊല്ലണം ഈ അസത്തിനെ.'


ഒരിക്കൽ രാജിക്കു പനിപിടിച്ചു ക്ലാസ്സിൽ പോവാതെ മുറിയിൽത്തന്നെ കിടക്കുമ്പോൾ സിസ്റ്റർ ലോറൻസ് കള്ളദീനക്കാരെപ്പറ്റി ഒരു ലഘുപ്രസംഗം നടത്തി. ക്ലാസ്സിൽ പോവാനുള്ള മടികൊണ്ട് രാജി വായിൽ കൈകടത്തി ഛർദിച്ചതാണെന്ന് അവർ പറഞ്ഞുവത്രെ. അന്നു വൈകുന്നേരം ക്ലാസ്സു കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ രാജി പെട്ടിയിൽ സാമാനങ്ങൾ ഒതു ക്കിക്കൊണ്ടു വീട്ടിലേക്കു പുറപ്പെടുകയായിരുന്നു. അവൾക്കു മഞ്ഞക്കാ മല യാണെന്നു ഡോക്‌ടർ പറഞ്ഞുവെന്നും വീട്ടിൽ അറിയിച്ചപ്പോൾ അച്ഛൻ ഉടനെ കാറിൽ വന്നു വീട്ടിലേക്കു കൊണ്ടുപോവാമെന്നു പറഞ്ഞു വെന്നും രാജി പറഞ്ഞു. കാറിൽ കയറുന്നതിനു മുമ്പു മഞ്ഞക്കണ്ണുകളും കരിഞ്ഞ ചുണ്ടുകളുമായി രാജി ഒരിക്കൽക്കൂടി എൻ്റെ അടുത്തേക്ക് ഓടി വന്നു:

“ഇന്ന് ഉച്ചയ്ക്ക് ഞാൻ കക്കൂസിന്റെ ചുവരിലും കുളിപ്പുരയുടെ ചുവ രിലും സിസ്ററർ ലോറൻസിനെപ്പറ്റി ചില കാര്യങ്ങൾ എഴുതിയിട്ടുണ്ട്. നീ പോയി നോക്ക്.'

അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു:

'എനിക്ക് ഈ സിസ്റററിനെയെന്നല്ല, ഈ മദറിനെയും പേടിയില്ല.' രാജി പറഞ്ഞു.

രാജി പോയ ഉടനെ ഞാൻ കക്കൂസിൻറെ ചുവരിലും കുളിപ്പുരയുടെ ചുവരിലും എഴുതപ്പെട്ട രഹസ്യങ്ങൾ വായിക്കുവാൻ ഓടിച്ചെന്നു. സിസ്റർ ലോറൻസ് ഒരു മൊച്ചക്കുരങ്ങ് ആണെന്നും അവരുടെ തലയുടെ അകത്തു ദൈവം നായിൻറെ കാഷ്‌ഠവും ചാണകവും തിരുകി വെച്ചിരിക്കയാണെന്നും അവരെ ഒടുവിൽ ഈശ്വരൻ അടിച്ചുകൊല്ലാതിരിക്കില്ല എന്നും ഞാൻ ആ ചുവർ ലിഖിതത്തിൽനിന്നു മനസ്സിലാക്കി. രാജിയോട് ആ നിമിഷത്തിൽ എനിക്ക് അനന്യസാധാരണമായ ആദരവു തോന്നി.

രാജി മടങ്ങിവന്ന മാസത്തിലായിരുന്നു എന്റെ പത്താം ജന്മദിനം. അതു ഗംഭീരമായി ആഘോഷിക്കുവാൻ എൻ്റെ റൂംമേറ്റുകൾ തീരുമാനിച്ചു. ആദ്യമായി ഒരു പട്ടുടുപ്പ് അയച്ചു തരാൻ എൻ്റെ അച്ഛന് എഴുതുവാൻ അവർ എന്നെ നിർബന്‌ധിച്ചു. മനസ്സില്ലാമനസ്സോടെ ഞാൻ അച്‌ഛനെഴുതി. ഈ വസ്ത്രഭ്രമം കാരണം ഞാൻ അച്‌ഛൻറെ കണ്ണിൽ അല്പംകൂടി താണു പോവുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, എൻറതിൽനിന്നു തുലോം വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ വളർന്നു വന്ന ആ മുത്ത സഹോ ദരിമാരോട് ഒരക്ഷരം മറുത്തു പറയുവാനും എനിക്കു കെല്‌പുണ്ടായില്ല. ജന്മദിനം അടുത്തു വന്നു. ഫ്രോക്ക് കൽക്കത്തയിൽനിന്നു വന്നിട്ടുമില്ല. ആയിടയ്ക്ക് ശനിയും ഞായറും നാലപ്പാട്ടു കഴിച്ചുകൂട്ടി. എൻറെ വലിയമ്മാ യിയുടെ സഹോദരൻ്റെ കൂടെ ഞാൻ തൃശൂർക്കു മടങ്ങി. എനിക്ക് ഒരു കുപ്പായത്തിനു തുണി വാങ്ങിക്കണമെന്നു പറഞ്ഞ് അമ്മമ്മ കുറച്ചു പണം അദ്ദേഹത്തിൻറെ കൈയിൽ കൊടുത്തു. അതു തുച്ഛമായ ഒരു സംഖ്യ ആയിരുന്നിരിക്കണം. എന്തുകൊണ്ടെന്നാൽ ചാക്കോളയുടെ തുണിക്കടയിൽ കയറിയ ഉടനെ അദ്ദേഹം തെരുവിൽക്കൂടി പോവുന്നവർക്കു കൂടി കേൾക്കാ വുന്ന വിധത്തിൽ വിളിച്ചു പറഞ്ഞു:



'ഈ കുട്ടിക്കു കുപ്പായത്തിന്റെ ശീല വേണം. എന്തു നിറമായാലും വേണ്ടില്ല, 'ചീപ്പാ'വണം, പല തരത്തിലുള്ള തുണികൾ ഞങ്ങളുടെ മുമ്പിൽ നിരത്തപ്പെട്ടു. പക്ഷേ, ഒന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നത്ര ചീപ്പായിരു ന്നില്ല.

'ഇതിലും ചീപ്പായിട്ട് ഒന്നുമില്ലെന്നോ?' അദ്ദേഹം അത്ഭുതം പ്രകടി പ്പിച്ചു. എനിക്കു ഭൂമിയുടെ ഉള്ളിലേക്കു സീതാദേവിയെപ്പോലെ അന്തർദ്ധാനം ചെയ്യാൻ ആഗ്രഹംതോന്നി. ആ നിമിഷത്തെപ്പറ്റി ഞാൻ ഇരുപത്തഞ്ചു കൊല്ലങ്ങൾക്കു ശേഷം ഒരു ദിവസം വിനോദത്തോടെ ഓർത്തുപോയി. ഞാൻ വളരെയധികം സ്നേഹിച്ചിരുന്ന ഒരു ധനികൻ എൻ്റെ പിറന്നാൾ ദിവസം എന്നോടു പറഞ്ഞു: 'നിനക്ക് എന്താണ് ഞാൻ വാങ്ങിത്തരേണ്ടത്? വൈരമാലയോ? പട്ടുസാരികളോ? നിനക്കാണു സമ്മാനം തരുന്നത് എന്ന് ആലോചിക്കുമ്പോൾ ഇതൊക്കെ വളരെ വില കുറഞ്ഞ വസ്‌തുക്കളായി എനിക്കു തോന്നുന്നു.'

എൻറെ വലിയമ്മായിയുടെ സഹോദരൻ ചാക്കോളയുടെ പീടികയിൽ നിന്നു കറുത്ത പുള്ളികളുള്ള ഒരു വെള്ളത്തുണി വാങ്ങി എൻ്റെ കൈയിൽ ഏല്പിച്ചു.

എൻറെ റൂംമേററുകൾക്ക് ആ തുണി തീരെ ഇഷ്‌ടപ്പെട്ടില്ല. 'പാവം ഉൽഭ' അവർ പറഞ്ഞു. കല്ക്കത്തയിൽനിന്നു ഫ്രോക്ക് വരാതിരിക്കില്ല എന്നു പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു. പക്ഷേ, അച്‌ഛൻ ജോലിയിൽ സദാസമ യവും വ്യാപൃതനാണെന്നും ഫ്രോക്ക് മുതലായ അപ്രധാന കാര്യങ്ങൾ ഓർ ക്കുവാൻ സമയം കിട്ടില്ല എന്നും എനിക്ക് അറിയാമായിരുന്നു. ജന്മദിന ത്തിൻറെ തലേ ദിവസം മദർ സുപ്പീരിയറുടെ അനുമതിയോടെ ഞാനും ശാര ദയും മീനുവും രാജിയും ഷോപ്പിങ്ങിനു പോയി. ശാരദയുടെ ചെറിയമ്മയുടെ മകൾ സത്യവതിക്ക് തുണി വാങ്ങി അയയ്ക്കാനാണെന്നു പറഞ്ഞ് ശാരദ ഞങ്ങളെ ഒരു തുണിപ്പീടികയിലേക്ക് ആനയിച്ചു. 'സത്യവതിക്കു നിൻറ പ്രായമാണ്. അതുകൊണ്ട് നീ അവൾക്കുള്ള ശീല തിരഞ്ഞെടുക്കണം.' ശാരദ എന്നോടു പറഞ്ഞു.

പല വർണങ്ങളിലുമുള്ള തുണികൾ മഹാത്ഭുതങ്ങൾപോലെ എൻറ മുമ്പിൽ വന്നു വീണു. ഓരോ കെട്ടും നിവരുമ്പോൾ അതിൽ നിന്ന് ഉതിരുന്ന പുതുമണം മത്തു പിടിപ്പിച്ചു.

ഞാൻ വയലറ്റ് നിറത്തിൽ വെളുത്ത പൂക്കളുള്ള ഒരു ഇംഗ്ലീഷ് ചീട്ടി ത്തുണി തിരഞ്ഞെടുത്തു.

പിറേറദിവസം രാവിലെ എൻ്റെ റൂംമേറ്റുകൾ ഓരോരുത്തരും എന്നെ ഉണർത്തി ജന്മദിനാശംസകൾ തന്നു. ഒടുവിൽ എൻറെ തലയിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് ശാരദ ഒരു പൊതി എനിക്കു നീട്ടി.

'ഇതു നിനക്കാണ് ഉൽഭ.' അവൾ പറഞ്ഞു. അങ്ങനെ സത്യവതി ക്കായി വാങ്ങിയ ആ മനോഹരസമ്മാനം എനിക്കു കിട്ടി. എൻ്റെ ഹൃദയം കിളികൾ പാടുന്ന ഒരു പൂങ്കാവനമായി. ഞാൻ ചിരിച്ചു. കരഞ്ഞു. കണ്ണുനീർ എൻറെ കവിളിലേക്ക് ഒഴുകിയത് ശാരദ തന്റെ റൂമാൽകൊണ്ടു തുടച്ചു നീക്കി.




ഏകദേശം മൂന്നാഴ്ച്‌ച കഴിഞ്ഞപ്പോൾ കൽക്കത്തയിൽനിന്നു ഫ്രോക്ക് ബങ്കിയായി വന്നെത്തി. എന്നെ ഒരിക്കലും കാണാത്ത ഒരു മിസ് കാരാപ്പിയററ്, ഓഫീസിലെ സെക്രട്ടറി എന്ന ഒരു മദ്ധ്യവയസ്ക, തിരഞ്ഞെടുത്തതായിരു ന്നതുകൊണ്ട് അത് ഒരു പത്തു വയസ്സു കാരിക്കു തീരെ യോജിക്കാത്തതായി രുന്നു. എന്നെപ്പോലെ നാലു കുട്ടികളെ ഒതുക്കി നിർത്താൻ കഴിയുമായി രുന്നു. ഞാൻ നിരാശയോടെ അത് എൻറെ പെട്ടിയുടെ അടിയിൽ മടക്കി വച്ചു. തൃശൂരിലെ ആ താമസക്കാലം ഒരായുഷ്കാലം പോലെ ദീർഘമായി എനിക്ക് അനുഭവപ്പെട്ടു. ഓരോ ദിവസത്തിൻറെ ചരിത്രവും ഓരോ സാഹസ ചരിത്രമായിത്തീർന്നു. പേരയ്ക്ക പൊട്ടിച്ചെടുത്ത് അടിക്കാലുകളിൽ ഒളിപ്പിച്ച് ഓടുക, മൊട്ടച്ചി മാരായ സിസ്‌റററുകൾ തലമൂടി ഉറങ്ങുന്ന മുറികളിലേക്ക് ജനലിന്റെ പടിയിൽ കേറി എത്തിച്ചു നോക്കുക, ചിരിച്ചുകൊണ്ട് അവിടെ നിന്ന് ഓടുക, കോൺവെൻറിൻ്റെ എതിർവശത്തുണ്ടായിരുന്ന റീഗൽ ഹോട്ട ലിൽ നിന്നു രഹസ്യമായി ഐസ്ക്രീം വരുത്തുക, അനാഥാലയത്തിലെ കുട്ടി കൾ പലഹാരങ്ങൾ കക്കുന്നതു കണ്ടുപിടിക്കുക---ഇത്തരം പ്രവൃത്തിക ളിൽ മുഴുകിക്കൊണ്ട് ഞാനും രാജിയും ഞങ്ങളുടെ ബേ ബോർഡിങ് ജീവിതം സംഭവബഹുലമാക്കി. ആ കാലത്തെപ്പറ്റി ഓർക്കുമ്പോഴൊക്കെ എൻറ കൈ മുറുക്കിപ്പിടിച്ചുകൊണ്ട് ഓടുന്ന കുസൃതിക്കാരിയായ രാജി എൻറ കൺമുമ്പിൽ വന്നു നില്ക്കും.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക