shabd-logo

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023

0 കണ്ടു 0
രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക്കരയുവാനും ഞാൻ ശീലിച്ചു.

എട്ടാം മാസത്തിൽ നാലപ്പാട്ടു വന്നതിനുശേഷം എൻറെ മൗഢ്യം അമ്മ മ്മയെ വ്യസനിപ്പിച്ചു. ചുവരിലെ ഏതെങ്കിലും ഒരു പുള്ളിയോ വിള്ളലോഉററുനോക്കിക്കൊണ്ട് ഏകദേശം ഒരു മണിക്കൂർനേരം നിശ്ചലയായി ഇരി ക്കുവാൻ എനിക്കു കഴിഞ്ഞിരുന്നു.

"കമലയുടെ ചിരിയും കളിയുമൊക്കെ എവിടെപ്പോയി?' അമ്മമ്മ ഈ ചോദ്യം ഇടയ്ക്കിടയ്ക്ക് എന്നോട് ചോദിച്ചു.

ഗർഭിണികൾക്ക് അവർ ഇച്‌ഛിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൊടു ക്കണമെന്ന് അമ്മമ്മ വിശ്വസിച്ചിരുന്നു. അതുകൊണ്ടു ഞാൻ കുറച്ചു വിസ്കിയോ ബ്രാണ്ടിയോ കുടിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോൾ ആ നിഷേധിവസ്തുക്കളെയും വരുത്തിത്തരുവാൻ അവർ ഏർപ്പാടുചെയ്തു. എന്റെ വലിയമ്മായിയുടെ ഒരു സഹോദരൻ ഇടയ്ക്കിടയ്ക്ക് തൃശൂരിലേക്കു പോവാറുണ്ടായിരുന്നു. അദ്ദേഹം മറെറാരു ലേബൽ പതിപ്പിച്ച് ഒരു കുപ്പി ബ്രാണ്ടി തൃശൂരിൽ നിന്ന് എനിക്കായി കൊണ്ടുവന്നു. അത് എന്തു ചേർത്തി ട്ടാണ് കുടിക്കേണ്ടതെന്നൊന്നും എനിക്ക് അന്ന് അറിഞ്ഞിരുന്നില്ല. അമ്മ മ്മയും ആദ്യമായിട്ടായിരുന്നു ഈ ദ്രാവകം കാണുന്നത്. അവർ അടപ്പുരി കുപ്പി ഒന്നു മണപ്പിച്ചു. എന്നിട്ടു മുക്കു ചുളിച്ചു. അന്നു രാത്രി ഊണിനുശേഷം കുറച്ചു ചുക്കുവെള്ളത്തിൽ ചേർത്തു ഞാൻ നാലഞ്ച് ഔൺസ് ബ്രാണ്ടി കുടിച്ചു. ആദ്യത്തെ മദ്യപാനം. രാവിലെവരെ ഞാൻ ഉറക്കമൊഴിച്ചു കവിതയെ ഴുതുകയും ചെയ്തു. കുപ്പി അമ്മമ്മ പിന്നീട് കോണിപ്പടിയുടെ ചുവട്ടിലു

ള്ളതും എണ്ണക്കുപ്പികൾ വെക്കുന്നതുമായ അലമാരിക്കൂടിൽ ഒളിപ്പിച്ചു വച്ചു. അക്കാലത്തു ഞാൻ അച്‌ഛൻറെയും അമ്മയുടെയും ഒപ്പം നാലപ്പാട്ടു വീട്ടിന് അര ഫർലോങ് ദൂരെയുള്ള സർവോദയ എന്നു പേരുള്ള പുതിയ വീട്ടിലാണ് ജീവിച്ചിരുന്നത്. പത്താം മാസത്തിൽ ഇടയ്ക്കിടയ്ക്കു ഞാൻ ദ്രാക്ഷാരിഷ്ടം എടുത്തു കുടിച്ചുകൊണ്ടിരുന്നു. ഒരു രാത്രിയിൽ ഞാൻ ദ്രാക്ഷാരിഷ്ട‌ം തന്ന മത്തിൽ അമ്മയുടെ മുറിയിൽ കിടന്ന് ഉറങ്ങുമ്പോൾ അവ്യക്തമായ ഒരു വേദനയോടെ ഞരങ്ങിക്കൊണ്ട് ഉണർന്നു. എൻറെ കട്ടി ലിൻറെ കാൽക്കൽ, വെറും നിലത്ത് അമ്മയും അച്ഛനും എന്നെത്തന്നെ നോക്കിക്കൊണ്ട് ഇരുന്നിരുന്നു.

'എന്താ ആമി, നിനക്കു വയ്യായ ഉണ്ടോ?' അച്ഛൻ ചോദിച്ചു: “ഉറക്ക ത്തിൽ വല്ലാതെ ഞരങ്ങിയിരുന്നു.' ഞാൻ എഴുന്നേറ് എൻ്റെ കിടപ്പുമുറിയിലേക്കു നടന്നു. വേദന മുറു

കിവന്നു. അരമണിക്കൂറിനുള്ളിൽ, ഞാൻ എൻറെ രണ്ടാമത്തെ മകനെ പ്രസ വിച്ചു. വീട്ടിലും പരിസരങ്ങളിലും എൻ്റെ ഉച്ചത്തിലുള്ള നിലവിളി മാറെറാലി ക്കൊണ്ടു. അച്ഛൻ സിഗരറ്റ് വലിച്ചുകൊണ്ടു മുററത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കരയാതിരി മോളേ, കരയാതിരി' എന്ന് എൻ്റെ മിഡ്‌വൈഫ് ഇടവി ടാതെ പിറുപിറുത്തു. ആദ്യത്തെ പ്രസവത്തിനും അവരായിരുന്നു എന്നെ സഹായിച്ചത്. അന്ന് ഒരു സ്ത്രീയായിക്കഴിഞ്ഞിരുന്നില്ലാത്ത എനിക്കു പ്രസവ വേദനയെപ്പറ്റി വ്യക്‌തമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. ഗ്രാമ ഫോണിൽ റെക്കോർഡുകൾ മാറ്റിമാറി വെച്ചുകൊണ്ട് വേദനയെ സംഗീത ത്തിൻറെ അലകളിൽ ലയിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസാ നത്തെ തീവ്രവേദന വന്നെത്തുന്നതുവരെ എൻറെ കൈയിൽ റെക്കോർഡു കളായിരുന്നു. എൻെറ ഗ്രാമഫോൺ ചലിച്ചുകൊണ്ടിരുന്നു.


രണ്ടാമത്തെ പ്രസവത്തിനുശേഷം എൻ്റെ പ്രസവചികിത്സ ഭർത്താ വിൻറെ അമ്മയും അമ്മമ്മയുംകൂടി ഏറെറടുത്തു. ഭർത്താവിൻറെ അമ്മ ഉണ്ടാ ക്കിച്ച് അയയ്ക്കുന്ന കരൾസൂപ്പ്, ബ്രാണ്ടിയിൽ ചേർത്ത കോഴിമുട്ട, ചിക്കൻ ബ്രോത് മുതലായവ ഞാൻ കൃത്യം തെറ്റാതെ കഴിച്ചുപോന്നു. രാവിലെ എന്നെ കുഴമ്പു തേപ്പിച്ചു തിരുമ്മി, പിന്നീട് പച്ചമഞ്ഞൾ അരച്ചു തേച്ച്, തെച്ചി യിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കാൻ ഉണ്ണിമായമ്മ എന്ന സുമംഗലി എത്തുമായിരുന്നു. രക്‌തവർണമുള്ള വെള്ളത്തിൽ കുളിച്ചിട്ടോ എന്തോ എന്റെ തൊലി തുടുത്തു ചുവന്നു; എൻറെ ശരീരം കൊഴുത്തു. എന്നിട്ടും ചുവരിലെ പുള്ളികൾ എന്നെ അസ്വസ്‌ഥയാക്കി, രാത്രിയിൽ ഉറക്കം ചുരുങ്ങി ചുരുങ്ങിവന്നു.

ബോംബെയിൽ മടങ്ങിയെത്തിയപ്പോൾ എൻറെ തലച്ചോറിലെ അസ്വാ സ്ഥ്യം വർദ്ധിച്ചു. വീട്ടിനു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ നടക്കുവാൻ, അങ്ങനെ നടന്നു നടന്നു ലോകത്തിൻ്റെ മറേറ അറം കാണുവാൻ ഞാൻ ആഗ്രഹിച്ചു. നടന്നു നടന്ന് പുറപ്പെട്ടയിടത്തേക്കുതന്നെ മടങ്ങുമെന്നു ഞാൻ അന്ന് ഓർത്തില്ല. ഒരാളുടെ യഥാർത്‌ഥ ലോകം അയാളുടെ പുറത്തു കാണുന്ന ലോകമല്ല. അയാളുടെ അകത്തുള്ളതും തികച്ചും അനന്തവുമായ ലോകമാണ് അത്. അവനവനിൽക്കൂടി സഞ്ചരിക്കുവാൻ പുറപ്പെട്ട ഒരാൾക്കേ മനസ്സിലാ വുകയുള്ളു, താനെടുത്ത പന്‌ഥാവിന് അററമില്ലായെന്ന്. അതു നീണ്ടുനീണ്ടു കിടക്കുന്നു. ഇതൊന്നും ഇരുപതാം വയസ്സിൽ എനിക്ക് അറിഞ്ഞുകൂടായി രുന്നു. അതുകൊണ്ട് ഞാൻ വീട്ടിൻറെ പിന്നിലെ ചുവന്ന നാടപോലെയുള്ള ചരൽത്തെരുവിൽകൂടി നടന്ന് ഡാൻഡ (Danda) എന്ന കടൽത്തീരത്തു ചെന്നെത്തി. മുക്കുവന്മാർ മടക്കിവെച്ച കറുത്ത വലക്കെട്ടിന്മേൽ ഇരുന്നു കൊണ്ട് ഞാൻ സമുദ്രത്തെ നോക്കി, അതിലെ പ്രക്ഷുബ്‌ധത എൻ്റെ ഉള്ളിലെ അവ്യക്തമായ അസ്വാസ്‌ഥ്യത്തെ ഇരട്ടിപ്പിച്ചു.

സ്വബോധമില്ലാത്തവളെപ്പോലെ സംസാരിക്കുന്നവളായ എന്നെ ഒരു മനഃശാസ്ത്രവിദഗ്ദ്ധനെ കാണിക്കുകയാണു നല്ലതെന്ന് എന്റെ ഭർത്താ വിനോടു സ്നേഹിതന്മാർ പറഞ്ഞു. സ്വതവേ ലജ്ജാശീലയായ ഞാൻ വസ്ത്ര ങ്ങൾ ഊരി മുറിയിൽ നടന്നു. എന്നെ നോക്കിക്കൊണ്ട് എന്റെ വൃദ്‌ധയായ വേലക്കാരി പലപ്പോഴും കരഞ്ഞു.

ഒരു ദിവസം മനഃശാസ്ത്രവിദഗ്ദ്‌ധൻ വന്നെത്തി. അന്നു ഞാൻ ഉമ്മറത്തു രണ്ടു ചിത്രങ്ങൾ വരച്ചുവെച്ചിരുന്നു. പാമ്പുകളും ഭൂതങ്ങളും കൂടി രമിക്കുന്ന രംഗങ്ങളാണ് ഞാൻ വരച്ചിരുന്നത്. അവയെയാണ് അയാൾ ആദ്യം പരിശോ ധിച്ചത്. ഞാൻ എൻ്റെ ഡയറിയിൽ എഴുതിയ കവിതാ ശകലങ്ങളും എൻറ ഭർത്താവ് അയാളെ കാണിച്ചു കൊടുത്തു. അയാൾ എനിക്ക് ഇടയ്ക്കിടയ്ക്ക് Bromides ഗുളികകൾ കൊടുത്തുകൊള്ളാൻ പറഞ്ഞുകൊണ്ടു യാത്രയായി. ഉടനെതന്നെ ഒരു സ്‌ഥലമാററം എനിക്ക് ഏർപ്പെടുത്തിക്കൊടുക്കണം എന്നും അയാൾ എൻറെ ഭർത്താവിനോടു പറഞ്ഞു. എൻറെ ഭർത്താവ് പിറേറ ദിവസംതന്നെ എന്നെ ലോണാവലയിലേക്കു കൊണ്ടുപോയി. കനത്തതും തണുപ്പിച്ചു മരവിപ്പിക്കുന്നതുമായ ഒരു മഴ അവിടെ പെയ്തുകൊണ്ടിരുന്നു. എന്നെ അദ്ദേഹം രോമക്കാലുറകളും സ്വെറ്ററും ധരിപ്പിച്ചു. എന്നിട്ടു ചൂടുള്ളചിക്കൻ സൂപ്പ് സ്‌പൂൺകൊണ്ട് എനിക്കു കോരിത്തന്നു. അതിനുശേഷം ഞങ്ങളുടെ ഹോട്ടൽമുറിയിൽ ഞാൻ അദ്ദേഹത്തിൻറെ നെഞ്ചോടമർന്നു കൊണ്ട്, മഴയുടെ താളം ശ്രദ്‌ധിച്ചു കിടന്നുറങ്ങി.

വീണ്ടും ബോംബെയിൽ മടങ്ങിയെത്തിയപ്പോഴേക്കും ഞാൻ താണുപോയ ഒരു സർപ്പമായിക്കഴിഞ്ഞിരുന്നു. Bromides കഴിക്കുക കാരണം എൻറ കൈത്തലം എപ്പോഴും വിയർത്തും തണുത്തുമിരുന്നിരുന്നു. ഒരു ദിവസം ഞാൻ മുറ്റത്ത് എൻറെ മൂത്ത മകൻറെയൊപ്പം നിന്നിരുന്നപ്പോൾ അവി

ഹിതസംഘത്തിൽപ്പെട്ട ഒരാൾ ആ വഴിയെ വന്ന് എന്നെ നോക്കി ചിരിച്ചു. 'നല്ല ചരക്കായിട്ടുണ്ടല്ലോ.' അയാൾ എൻറെ ശരീരത്തിൽ കണ്ണോ ടിച്ചുകൊണ്ടു പറഞ്ഞു.

അതു പറഞ്ഞതിനുശേഷം അയാൾ തൻറെ ചുററുപാടും കണ്ണോടിച്ചു. ആരും ഈ രംഗം കണ്ടില്ല.

ഞാനൊന്നും പറഞ്ഞില്ല.

'എന്നോടിപ്പഴും ദേഷ്യത്തിലോ?' അയാൾ ചോദിച്ചു.

'എനിക്കൊന്നുമറിയില്ല.' ഞാൻ പറഞ്ഞു.

'നിന്നെ സത്യമായും ഞാൻ സ്നേഹിക്കുന്നു.' അയാൾ പറഞ്ഞു. ഞാൻ പൊട്ടിച്ചിരിച്ചു. എന്റെ നിലയ്ക്കാത്ത ചിരികേട്ട് എൻ്റെ മകൻ പരിഭ്ര മിച്ചു.

'ഇങ്ങനെ ചിരിക്കേണ്ട അമ്മേ....ഇങ്ങനെ ചിരിക്കേണ്ട....' അവൻ പറഞ്ഞു. എന്നെ 'സ്നേഹിച്ച' യുവാവ് ആ ബഹളത്തിൽ അപ്രത്യക്ഷനുമായി.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക