shabd-logo

കൽക്കത്ത-23

26 November 2023

0 കണ്ടു 0
കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്.

 അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസായികളും വിദേശീയക്കമ്പനികളിൽ ഉയർന്ന ഉദ്യോഗം നേടിയെടുത്ത സമർത്ഥരും ഒരിക്കലും സ്വന്തം പൈസ കൊടുത്തു വിദേശമദ്യങ്ങൾ വാങ്ങുവാൻ കഴിവില്ലാത്തവരായ ഗവൺമെന്റുദ്യോഗ സ്‌ഥരുമാണ്. അവരുടെ വിഡ്ഢികളായ ഭാര്യമാരെയും ഈ വിരുന്നുകളി ലേക്ക് വലിച്ചിഴയ്ക്കുന്നതു കാണാം. തന്റെ ഭാര്യയുടെ ആകാരസൗഷ്ഠവവും സംഭാഷണചാതുര്യവും ധനികരായ അതിഥികളുടെ മുമ്പിൽ പ്രദർശിപ്പി ക്കുവാൻ പാവപ്പെട്ട ഗവൺമെൻറുദ്യോഗസ്‌ഥൻ സദാ ശ്രമിച്ചുകൊണ്ടിരിക്കും. 
ധനികർക്ക് ഇത്തരം ശ്രമങ്ങൾ രുചിപ്പെടുകയും ചെയ്യും. അവർ ചോരയും നീരും വറ്റാത്ത ഗവൺമെൻറുഭാര്യമാരുടെ അടുത്തു ചേർന്നിരുന്നുകൊണ്ട് അവരെ വിദേശമദ്യങ്ങൾ കുടിക്കുവാൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും. 'ഒരു ഷെറി കുടിച്ചപ്പോഴേക്കും നിങ്ങളുടെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങിത്തുടങ്ങി, ' അവർ പറയും: 'ഒന്നുകുടി കുടിക്കൂ. ആ കവിളുക ളുടെ രക്തച്ഛവി ഒന്നുകൂടി വർദ്‌ധിക്കട്ടെ. എന്റെ കണ്ണുകൾക്ക് ഒരു ഉത്സവം ഒരുക്കിത്തരിക.' ഗവൺമെൻറു ഭാര്യ തൻ്റെ ഭർത്താവിന്റെ നേർക്ക് കണ്ണുകളെ പായിക്കും. ഭർത്താവ് മറേറതോ മുലയിൽ വ്യവസായികളോടു സൗഹാർദത്തോടെ ജാപ്പാനിലെ സുന്ദരികളെപ്പറ്റി വിവരിക്കുകയാവും. അല്ലെങ്കിൽ ബാറിൻറെ അടുത്ത്, ചട്ടിയിൽവെച്ച ചെടികളുടെ അപൂർണമായ മറവിൽ ഇരുന്നു കൊണ്ട് തൻ്റെ ഗ്ലാസ്സിലേക്കു വീണ്ടും ഒരു ഡബിൾപെഗ് വിസ്കിയൊഴിക്കുകയാവും. അയാളുടെ ആർത്തിയും കൗശലവും ഭാര്യയെ മടുപ്പിക്കും. അവളും കുടിച്ചുതുടങ്ങും. വീണ്ടും വീണ്ടും കുടിക്കും. ഒടുവിൽ ഛർദിക്കുവാനായി അവൾ ആതിഥേയരുടെ കുളിമുറിയിൽ വന്നെത്തും. 

ഛർദിക്കുമ്പോൾ അവളുടെ പുറം തലോടുവാനും പിന്നീട് മുഖം കഴുകി ക്കുവാനും അവളെ പല വിധത്തിലും ആശ്വസിപ്പിക്കു വാനും ആതിഥേയനോ ഏതെങ്കിലുമൊരതിഥിയോ തയ്യാറാവും. അവളുടെ ഭർത്താവ് അപ്പോഴേക്കും ഒരു സോഫയിൽ കണ്ണുകളുമടച്ചു കിടക്കുകയാവും; മദ്യം നേടിക്കൊടുക്കുന്ന ഒരു കൃത്രിമനിദ്രയിൽ അയാൾ മയങ്ങുന്നുണ്ടാവും. അയാളെ എഴുന്നേല്പിച്ചു വീട്ടിലേക്കു കൊണ്ടുപോവാൻ ഒരു പട്ടാളംതന്നെ വേണം. അതുകൊണ്ട്, കുടിച്ചും ഛർദിച്ചും ശുശ്രൂഷിക്കുന്ന കൈകളുടെ മർദനമേറും തളർന്ന സ്ത്രീ കണ്ണുനീരൊലിപ്പിച്ചുകൊണ്ടും ഒരിടത്ത് ഇരിക്കും. അപ്പോൾ അവളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ആശ്വസിപ്പിക്കാനും പുരുഷന്മാർ ശ്രമിച്ചു കൊണ്ടേയിരിക്കും.

അല്പം വഷളായ ഇത്തരം കുട്ടിക്കളിയാണ് കല്ത്തയിൽ സാധാര ണയായി നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർ സദാ സമയവും നുണ പറ ഞ്ഞുകൊണ്ടിരിക്കും. നുണ പറഞ്ഞു ശീലിച്ചതുകൊണ്ട് അവർ മനഃപൂർവ മല്ലെങ്കിലും മററുള്ളവരെ വഞ്ചിക്കും. ഈ സൊസൈറ്റിയിൽ ആദ്യമായി പ്രവേശിക്കുന്നവരെ തരംകിട്ടുമ്പോഴൊക്കെ പരിഹസിക്കും. എന്നോടു സ്നേഹം നടിച്ചവർതന്നെയാണ് പിന്നീട് എന്നെപ്പറ്റി അപവാദങ്ങൾ പറഞ്ഞു പരത്തിയത്. 

എനിക്കു മനുഷ്യനിലുണ്ടായിരുന്ന വിശ്വാസം ആദ്യമായി തകർ ന്നത് കൽക്കത്തയിൽ വെച്ചാണ്.

ഞങ്ങളുടെ അയൽക്കാരനായി ഒരു മാന്യവയോധികനുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിൽ വൈകുന്നേരം ഞാനും എന്റെ ഭർത്താവും പോവാ റുണ്ടായിരുന്നു. അവിടെവെച്ച് ഞങ്ങൾ ഉരുളൻകിഴങ്ങും അവിലും ചേർത്ത ഉപ്പുമാവു കഴിക്കുകയും കൂവളക്കായയുടെ സുഗന്‌ധിയായ നീരു കുടിക്കു കയും ചെയ്തു. എന്നെ സംസ്കൃതം പഠിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചു.

 എൻറെ വലത്തേ കാലിന് ഒരുതരം വാതം വന്നു പെട്ടപ്പോൾ അദ്ദേഹം ദിവ സേന എൻറെ വീട്ടിലേക്കു വന്നിരുന്നു. എൻ്റെ കാല് ഉഴിഞ്ഞുകൊണ്ട് അദ്ദേഹം ഞങ്ങളുടെയൊപ്പം കുറെനേരം ചെലവഴിക്കും. അദ്ദേഹം എന്നെ ഗായത്രിയെന്നോ ചെറിയ കുട്ടി (Little one) യെന്നോ മാത്രമേ വിളിച്ചിരുന്നുള്ളു. ഞങ്ങളുടെ ചർച്ചകൾ അധികവും പുരാണങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ചാ യിരുന്നു. എൻറെ ബന്‌ധുക്കളിൽ ചിലർ അദ്ദേഹവും ഞാനും തമ്മിൽ ഒരവിഹിതബന്ധമുണ്ടെന്നു നുണ പറഞ്ഞുപരത്തിയപ്പോൾ എനിക്ക് അവ രോടു തോന്നിയ വെറുപ്പ് അദ്ദേഹത്തോടും അകാരണമായി തോന്നിപ്പോയി. 

അതിനുശേഷം ഞാൻ അദ്ദേഹത്തിൽനിന്ന് അകലുവാൻ ശ്രമിച്ചു. അദ്ദേഹം വരുന്നുണ്ടെന്നു കണ്ടാൽ ഞാൻ എൻറെ സ്നേഹിതന്മാരുടെ വീടുകളിൽ പോയി ഒളിക്കും. അദ്ദേഹം വല്ല പൂക്കളോ പുസ്‌തകങ്ങളോ എൻറെ കൈയിൽ വെച്ചുതരുമ്പോൾ ആ സ്‌പർശം എന്നെ മടുപ്പിച്ചു. ഒരിക്കൽ പൂമാലകൾ വാങ്ങിക്കൊണ്ടുവന്നു ഞാൻ തന്നെ വരച്ച എൻ്റെ ചിത്രത്തിൽ (Self portrait) അദ്ദേഹം ചാർത്തി.

'എൻറെ ചെറിയ കുട്ടീ, നിനക്കെന്താണ് എന്നോടിത്ര കോപം?' അദ്ദേഹം തുടരെത്തുടരെ എന്നോടു ചോദിച്ചുകൊണ്ടിരുന്നു.

'നിനക്കെന്താണ് ഇദ്ദേഹത്തോട് ഇത്ര അവജ്‌ഞ?' എന്റെ ഭർത്താവ് എന്നോടു ചോദിച്ചു. അതിനും ഞാൻ ഉത്തരം പറഞ്ഞില്ല. അക്കാലത്തു ഞാൻ സാധാരണയായി ഒരു കറുത്ത ഷർട്ടും വലിയ പൂക്കളുള്ള ലുങ്കിക ളുമാണ് ധരിച്ചിരുന്നത്. മുഖത്ത് പൗഡർ പൂശുകയോ ആഭരണങ്ങൾ ധരിക്കു
കയോ സുഗന്‌ധദ്രവ്യങ്ങൾ പൂശുകയോ ഒന്നും ഞാൻ അന്നു ചെയ്‌ിരുന്നില്ല. വിലപിടിച്ച വസ്ത്രങ്ങൾ ധരിക്കുവാനുള്ള ധനപ്രാപ്‌തിയും ഞങ്ങൾക്കുണ്ടാ യിരുന്നില്ല. 

അതുകൊണ്ട് മൂന്നോ നാലോ ഷർട്ടുകളും നാലു ലുങ്കികളും കൊണ്ട് തൃപ്‌തിപ്പെട്ട് കിട്ടുന്ന പണംകൊണ്ട് പുസ്‌തകങ്ങൾ മാത്രം വാങ്ങി സന്തോഷത്തോടെ കഴിയുകയായിരുന്നു ഞാൻ. പാർട്ടികൾക്കു ധരിക്കാൻ പഴയ നാലു പട്ടുസാരികളുണ്ടായിരുന്നു. കല്യാണത്തിനു പിലർ സമ്മാനിച്ചവ. ഒരേ സാരിതന്നെ എല്ലാ പാർട്ടിക്കും ഉപയോഗിച്ചാൽ ഞാൻ സ്ത്രീകളുടെ കണ്ണുകളിൽ അപഹാസ്യയാവുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞ പ്പോഴും, ഞാനതത്ര ഗൗരവത്തിലെടുത്തില്ല. അവരൊക്കെ തങ്ങളുടെ പുതു പട്ടുകൾ പ്രദർശിപ്പിച്ചു സുന്ദരികളായി ഇരുന്നപ്പോൾ പഴകി കീറിത്തുടങ്ങിയ സാരി ഉടുത്തുനിന്നിരുന്ന എന്റെ ചുററും അവരുടെ പുരുഷന്മാർ പ്രദ ക്ഷിണംവെച്ചുകൊണ്ടിരുന്നു. എനിക്ക് എന്നും കാണികളുണ്ടായിരുന്നു, എന്റെ സംഭാഷണത്തിന് എന്നും ശ്രോതാക്കളുണ്ടായിരുന്നു. എന്റെ തപാൽ പ്പെട്ടിയിൽ പ്രേമലേഖനങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ഞാൻ കല്ക്കത്തയെ ഭയന്നു. അവിടെനിന്ന് രക്ഷപ്പെടുവാൻ ഞാൻ എല്ലായ്പ്പോഴും ആഗ്രഹിച്ചു കൊണ്ടിരുന്നു.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക