shabd-logo

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023

0 കണ്ടു 0
പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.

ഖാർ എന്ന നഗര പരിസരത്തിൽ ഒരു വാടകവീട്ടിൽ ഞങ്ങൾ താമസമാക്കി.

അദ്ദേഹത്തിന്റെ ഏററവും പ്രിയപ്പെട്ട സ്നേഹിതൻ ഞങ്ങളുടെ അയല്ക്കാ
രനുമായി. ഞങ്ങളുടെകൂടെ അന്ന് ഒരു വെപ്പുകാരനും ഒരു വൃദ്‌ധയായ
വേലക്കാരിയും ഒരു പതിനഞ്ചുകാരിയായ വേലക്കാരിയും ഉണ്ടായിരുന്നു.

എല്ലാം പുതുമുഖങ്ങൾ.

എൻറെ ഭർത്താവ് അക്കാലത്ത് രാവിലെ ഒമ്പതിനോ അതിനു മുമ്പോ ഓഫീസിലേക്കു പോയാൽ മടങ്ങിയെത്തുക രാത്രി പത്തു കഴിഞ്ഞിട്ടായിരുന്നു. അതുകൊണ്ട് എൻ്റെ മകനെ ലാളിക്കുവാനെന്നല്ല, അവനെ പരിചയപ്പെ ടാൻകൂടി അദ്ദേഹത്തിന് അവസരം കിട്ടിയില്ല. രാത്രി പന്ത്രണ്ടു മണിക്കോ മറോ ഒരിക്കൽ അവൻ ഉറക്കെ നിലവിളിച്ചു തുടങ്ങിയപ്പോൾ എൻറ ഭർത്താവ് കോപിഷ്‌ഠനായിത്തീർന്നു. അവർ തമ്മിൽ ഉണ്ടായിരുന്ന സ്നേഹക്കുറവ് എന്നെ വ്യസനിപ്പിച്ചു. എൻ്റെ ഭർത്താവിനു ഞായറാഴ്ചയും ഒഴിവുണ്ടായിരുന്നില്ല Rural Credit Survey Committee- റിപ്പോർട്ട്‌ പുറത്ത്ത്തിറക്കുവാനുള്ള ശ്രമത്തിലായിരുന്നു റിസർവ് ബാങ്ക്. അതുകൊണ്ട് മൗനം ഭഞ്ജിക്കാതെ എല്ലാ രാത്രിയിലും ഞാൻ ഉറങ്ങാൻ കിടന്നു കഴിഞ്ഞാൽ എൻറെ കിടപ്പറയിൽ പ്രവേശിച്ച് എൻ്റെ അവമാനിതമായ ശരീരത്തെ ഉപ യോഗപ്പെടുത്തുന്ന ഒരാൾ മാത്രമായിത്തീർന്നു അദ്ദേഹം. ഞാൻ രാത്രിയിൽ വളരെ നേരം കിടന്നു കരഞ്ഞു. എനിക്ക് അക്കാലത്തു സ്നേഹിതന്മാരുണ്ടായി രുന്നു. പക്ഷേ, സ്നേഹം ലഭിച്ചിരുന്നില്ല. ഈ വിവാഹം ഒരു പരാജയമാ ണെന്നു സമ്മതിച്ചു നാട്ടിൽ പോവാനും എനിക്കു ധൈര്യം വന്നില്ല: കാരണം,എൻറെയും എൻറെ ഭർത്താവിൻറെയും വീടുകൾ തമ്മിലുള്ള ബന്‌ധത്തിനു വളരെയധികം വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. എൻറെ അമ്മയുടെ അമ്മാവനായിരുന്ന നാരായണമേനോൻ ആദ്യമായും രണ്ടാമതായും വിവാഹം ചെയ്തത് ആ കുടുംബത്തിൽനിന്നായിരുന്നു. ആ കുടുംബത്തിലെ ഒരംഗമാ യിരുന്നു എന്റെ ചെറിയമ്മയുടെ ഭർത്താവ്. എൻറെ ഏററവും പ്രിയപ്പെട്ട സ്നേഹിത മാലതിക്കുട്ടിയും ആ കുടുംബത്തിലെ ഒരംഗമായിരുന്നു. മാത്രമല്ല, സമുദായത്തിലുള്ള സ്‌ഥാനത്തെപ്പറ്റി സദാസമയവും ചിന്തിക്കുന്ന ഒരു മനഃസ്ഥിതിയായിരുന്നു അക്കാലത്ത് എൻറെ മാതാപിതാക്കൾക്കും നാല പ്പാട്ടെ മറ്റുള്ളവർക്കും. വിവാഹമോചനത്തിനുശേഷം എന്റെ സ്‌ഥിതി തീരെ പരിതാപകരമാവുമെന്ന് എനിക്കറിയാമായിരുന്നു. ഒരു കുട്ടിയുള്ളവളും കാണാൻ സാധാരണക്കാരിയുമായ ഒരു ചെറുപ്പക്കാരിയെ പുനർ വിവാഹം ചെയ്യുവാൻ അത്ര വേഗത്തിലൊന്നും മറെറാരാൾ മുന്നോട്ടു വരികയുമില്ല. പഠിപ്പില്ലാത്തവളായ എനിക്ക് ഉദ്യോഗവും കിട്ടുകയില്ല. ഈവക ചിന്തകൾ എൻറെ ഉറക്കത്തെ നശിപ്പിച്ചു.

ഒരിക്കൽ എന്റെ ഭർത്താവ് എങ്ങോ ടൂറിനായി പോയപ്പോൾ എൻറ മകൻ വിഷബാധയേറ്റു മരിക്കാറായി. വേലിക്കൽ വളർന്നുനിന്നിരുന്ന ആവ ണക്കിൻകായ് അവൻ തിന്നുവെന്ന് അവനെ പരിചരിച്ചിരുന്ന വൃദ്‌ധ എന്നോടു പറഞ്ഞു. കുട്ടിയുടെ ഛർദി നിൽക്കാതെയായി. എന്നിട്ടു നീലനിറത്തി ലുള്ള ചുണ്ടുകളിലൂടെ അവൻ എന്നെ വിളിച്ചു പൊട്ടിക്കരഞ്ഞു. അവൻറ തൊലിയുടെ നീരു വറ്റി അവൻറെ കണ്ണുകൾക്കു കീഴിൽ ഇരുണ്ട നിഴലുകൾ വീണു. ഡോക്ടർ ആ അർദ്‌ധരാത്രിയിൽ എന്നെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. ദൈവം സഹായിക്കട്ടെ എന്ന് അയാൾ പറഞ്ഞു. ഞാൻ അടുക്കളയുടെ നിലത്തു ചെന്നുവീണ് ഗുരുവായൂരപ്പനെ വിളിച്ചു തേങ്ങി. അവൻ ദീനം മാറ്റിയാൽ എൻ്റെ സകല ആഭരണങ്ങളും ഗുരുവായൂർക്കു കൊടുക്കാമെന്നു ഞാൻ വാഗ്‌ദാനം ചെയ്തു‌. ഭാഗ്യവശാൽ അവനെ എനിക്കു മടക്കിക്കിട്ടി. അതിനുശേഷം സാധാരണയായി ഞാൻ പണ്ടങ്ങൾ ധരിക്കാറില്ല, വിവാഹമോതിരമൊഴികെ.

അകത്തെ അന്‌ധകാരം നിമിത്തം എൻറെ മുഖത്തിൻറെ ചൈതന്യം തീരെ നശിച്ചു. ഒരു മുഷിഞ്ഞ സാരിയും ധരിച്ചുകൊണ്ടു ഞാൻ ആ മുറികളിൽ സദാസമയവും ഉലാത്തിക്കൊണ്ടിരുന്നു. എനിക്കു ഭ്രാന്താണെന്ന് എൻറ ഭർത്താവു പറഞ്ഞു. 'നിനക്കെന്താണ് വേണ്ടതെന്ന് എനിക്കറിയില്ല.' അദ്ദേഹം നീരസത്തോടെ പറഞ്ഞു.

അദ്ദേഹം തന്റെ സ്നേഹിതനുമായി കൂടുതൽ അടുത്തു. അവർ അന്യോന്യം സ്നേഹപ്രകടനങ്ങൾ നടത്തുമ്പോൾ ഞാൻ ആ മുറി വിട്ടു പോന്നു. അവർ കാമുകീകാമുകന്മാരെപ്പോലെ പെരുമാറി. എന്റെ പിറന്നാൾ ആഘോഷിക്കുവാനെന്നു പറഞ്ഞ് ഒരു ദിവസം രാവിലെ അന്നു ഞായ റാഴ്ചയായിരുന്നു- അവർ എന്നെ പുറത്താക്കിയിട്ടു കിടപ്പുമുറിയിൽ കടന്നു വാതിൽ അടച്ചുപൂട്ടി. ഞാൻ കരച്ചിലൊതുക്കിക്കൊണ്ട് ഉമ്മറത്തേക്കു പോയി. എൻറെ സുന്ദരനായ മകനെ എടുത്തു പൊക്കിക്കൊണ്ട് ഞാൻ അവനെ പല വുരു ചുംബിച്ചു. എന്റെ സ്ത്രീത്വത്തോടും എനിക്ക് അവജ്‌ഞ തോന്നി എൻറെ സ്വകാര്യഭാഗം എന്റെ ആത്‌മാവിന്റെ മുറിവാണെന്ന്, ഒരു വ്രണം മാത്രമാണെന്ന്, ഒരു നിമിഷത്തിൽ എനിക്കു തോന്നിപ്പോയി. ഉറങ്ങിക്കിടന്ന എൻറെ ഭർത്താവിൻ്റെ കാലടികളെ ആശ്ലേഷിച്ചുകൊണ്ടു

ഞാൻ ഉറങ്ങാതെ കിടന്നു. അദ്ദേഹത്തിൻറെ സ്നേഹം ഒരിക്കലും എനിക്കു കിട്ടുകയില്ല എന്നു ഞാൻ വിചാരിച്ചു. ഒരു രാത്രിയിൽ ഞാൻ, ഉറങ്ങിക്കിടന്നി രുന്ന ഭർത്താവിനെയും മകനെയും വിട്ട് വീട്ടിൻ്റെ ടെറസ്സിലേക്കു ചെന്ന്, കീഴ് പ്പോട്ടു നോക്കി. മുറ്റത്തും മതിലിനപ്പുറത്തുള്ള നിരത്തിലും തളംകെട്ടിയിരുന്ന നിലാവിൽ എന്റെ ചോരത്തുള്ളികൾ തെറിപ്പിച്ചുകൊണ്ട്, ആത്‌മഹത്യ ചെയ്യു വാൻ ഞാൻ തീരുമാനിച്ചു. ആകാശത്തിൽ ധൃതിയിൽ നീങ്ങിയിരുന്ന ചന്ദ്ര ബിംബം. തെരുവിൻറെ വക്കത്തെ കുപ്പത്തൊട്ടിയിൽ ഭക്ഷണത്തിനുവേണ്ടി പരതുന്ന രണ്ടു തെണ്ടിനായ്ക്കൾ. അംബേഡ്‌ക്കർ റോഡിൻ്റെ തുടക്കത്തിൽ ബസ് ഡ്രൈവർമാരുടെ വിശ്രമത്തിനുണ്ടാക്കിയ ഷെഡ്‌ഡിൽ നിന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നൃത്തം ചെയ്യുന്ന ഒരു ഭ്രാന്തൻ. ഞാൻ നാലടി പിന്നോക്കം വച്ചു. ആ ഭ്രാന്തൻ്റെ താളം പെട്ടെന്ന് എന്റെ കാലുകളെ സ്വീകരിച്ചു. ഞാൻ എൻറെ തലമുടി അഴിച്ചിട്ടു. ലോകത്തിൻറെ ഏകാന്തമായ വെൺമാടത്തിൽ ഞാൻ നൃത്തം ചെയ്യുകയാണെന്ന് എനിക്കു തോന്നിര

അവസാനത്തെ മനുഷ്യൻറെ ഉന്മത്തനൃത്തം. അന്നു ഞാൻ കോണിപ്പടികൾ ഇറങ്ങിയതും എൻറെ വീട്ടിൽ പ്രവേ ശിച്ചതും ഒരു സ്വപ്നാടനക്കാരിയായിട്ടായിരുന്നു. ഞാൻ ഞങ്ങളുടെ ചെറിയ സൽക്കാരമുറിയിൽ വിളക്കു കത്തിച്ചു. കടലാസുകളെടുത്ത് തെളിഞ്ഞ ഒരു ഭാവിയെപ്പറ്റി കവിതയെഴുതുവാൻ ഞാൻ ആരംഭിച്ചു: Wipe out of the paints unmould the clay Let nothing remain of that yesterday.....

പിറ്റേദിവസം രാവിലെതന്നെ ഞാൻ ആ കവിത പി.ഇ.എൻ. കാരുടെ മാസികയിലേക്ക് അയച്ചു. എന്റെ ദുഃഖം തേൻതുള്ളികളായി കടലാസിൽ ഇറ്റിറ്റുവീണു. എന്റെ ദുഃഖം കറുത്ത മേഘപടലങ്ങളെപ്പോലെ അന്നു മുതൽ മാസികകളിലൂടെ ഏടുകളിൽ പറന്നു നടന്നു.

എന്റെ വൃദ്‌ധയായ ഭൃത്യ ആ വീടിന് അരനാഴികയുടെ ചുറ്റുവട്ട ത്തിലുള്ള മലയാളികളെയെല്ലാം പരിചയപ്പെട്ടുകഴിഞ്ഞിരുന്നു. അവർ ഉച്ച നേരത്തും ഞായറാഴ്ച്‌ച രാവിലെയും അവിടെയുമിവിടെയും ചെന്നു കുശലാ ന്വേഷണങ്ങൾ നടത്തി, പല സമ്മാനങ്ങളും നേടിക്കൊണ്ടുവന്നിരുന്നു. അവർക്കു പണവും തുണിത്തരങ്ങളും ചില അവിവാഹിതർ താമസിക്കുന്ന ടെറസ്സിൽനിന്നു കിട്ടുന്നുണ്ടെന്ന് എനിക്കു വിവരം കിട്ടി. പക്ഷേ, ശകാരിച്ചു പരിശീലിക്കാത്തവളായ എനിക്ക് അതിനെപ്പററി അവരോടു ചോദിക്കാൻ കഴിഞ്ഞിരുന്നില്ല. വല്ലതും ചോദിച്ചാൽ തികഞ്ഞ അവജ്‌ഞയോടെ അവർ തലവെട്ടിച്ചു പറയുമായിരുന്നു: 'കുട്ടിക്കു ഭ്രാന്താ.' ഒരിക്കൽ എൻറെ ഭർത്താവ് ഓഫീസ്ക‌ാര്യം സംബന്‌ധിച്ച് ഒരു സർക്കീട്ടിലായിരുന്നു. രാത്രിയിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ എൻ്റെ വാതിൽക്കൽ ആരോ വന്നു മുട്ടി. അന്നു തല വേദനയും അല്പം പനിയുമുണ്ടായിരുന്നതുകൊണ്ടു ഞാൻ കുട്ടിയെ മറേറ കിടപ്പറയിൽ വൃദ്‌ധയുടെകൂടെയാണ് കിടത്തിയിരുന്നത്. അതുകൊണ്ട് അവൻ എന്നെ കാണാൻ ആവശ്യപ്പെടുന്നുണ്ടായിരിക്കുമെന്നു കരുതി ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു. ഇരുട്ടിൽ വൃദ്‌ധ നില്ക്കുന്നുണ്ടായിരുന്നു. അവരുടെ പിന്നിൽ ഒരവ്യക്ത നിഴലും: 'കുട്ട്യേ, ഇതാ വന്നിരിക്കുന്നു, കുട്ടോട് എന്തോ പറയാണ്ട്....' അവർ പറഞ്ഞു. 'ഈ സമയത്തോ? ഈ സമയത്ത് ആരും എന്നെ കാണാൻ വരണ്ട. നാളെ രാവിലെ പറയാം.' ഞാൻ പറഞ്ഞു. ഭയം കൊണ്ട് എൻറെ തൊണ്ട വരണ്ടുപോയി.

ആ മനുഷ്യൻ മുറിയിലേക്കു പ്രവേശിച്ചു. 'അർദ്ധരാത്രിക്കോ?' ഞാൻ ഉറക്കെ ചോദിച്ചു.

'കുട്ടി പേടിക്കണ്ട, കുട്ടീനെ ഉപദ്രവിക്കില്യ. കുട്ടിയോടുള്ള ഇഷ്ടംകൊണ്ട് വന്നതല്ലേ?' വൃദ്ധ ചോദിച്ചു. അവർ അപ്രത്യക്ഷയുമായി.

'ദയവുചെയ്ത് ഇവിടെനിന്നു പോവൂ. നാളെ രാവിലെ വരൂ... ഇപ്പോൾ എന്തു പറയാനാണ്?' ഞാൻ പുലമ്പിക്കൊണ്ടേയിരുന്നു. എൻറെ കാൽമുട്ടു കൾ വിറച്ചു. അയാൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ടു കട്ടിലിലേക്കു വീഴ്ത്തിയിട്ടു. കോൾഡ് ക്രീം പുരട്ടിയിരുന്ന എൻ്റെ കവിൾത്തടത്തിൽ അയാ ളുടെ പരുത്ത മുഖം ഉരസിക്കൊണ്ടിരുന്നു.

അയ്യോ! ദയവുചെയ്‌ത് ഇവിടെനിന്നു പോവൂ...' ഞാൻ പറഞ്ഞു. അയാൾ ആ ഇരുട്ടിൽ, ഇരുട്ടിലും ഇരുണ്ട ഒരു മൗനത്തിൽ എന്റെ ശരീരത്തിനു മീതെ കിടന്നു. ഏതോ മദ്യത്തിൻറെ ദുർഗ്ഗന്‌ധം അയാളുടെ ശ്വാസത്തിനുണ്ടായി രുന്നു. അസമ്പൂർണ്ണമായ ഒരു ബലാൽസംഗത്തിനുശേഷം അയാൾ എൻറ കാല്ക്കൽ തളർന്നു വീണു. വേദനയും ലജ്‌ജയും മൂലം എൻ ശരീരം ചലന രഹിതമായിക്കഴിഞ്ഞിരുന്നു. അയാൾ എൻറെ കാൽവിരലുകളെ ചുംബിച്ചു. ആ ചുണ്ടുകൾ പൊള്ളുന്നതായി എനിക്കു തോന്നി. 'എനിക്കു മാപ്പു തരില്ലേ,

കുട്ടീ?' അയാൾ ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല.

'ഇതിനെപ്പറ്റി വല്ലവരോടും പറയുമോ?' അയാൾ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഉറങ്ങി. ഞാൻ എഴുന്നേറ് എൻറ മകൻ കിടന്നിരുന്ന മുറിയിലേക്കു ചെന്നു. അവനെ കെട്ടിപ്പിടിച്ചുകൊണ്ടു കിടക്കുമ്പോഴും എൻ്റെ ഹൃദയം ഉറക്കെ മിടിച്ചുകൊണ്ടിരുന്നു. അതു ചിറ കുള്ള ഒരു പക്ഷിയാണെന്ന് എനിക്കു തോന്നി. പിറ്റേദിവസം രാവിലെ ഞാൻ ഉണർന്നപ്പോൾ രാത്രിയിൽ നടന്ന സംഭവം ഒരു ദുഃസ്വപ്നംപോലെ വിദൂരമായി തോന്നി. പക്ഷേ, ഞാൻ എൻ്റെ ഒഴിഞ്ഞ കിടപ്പുമുറിയിൽ ചെന്ന് അവിടെയാകെ കണ്ണോടിച്ചുകൊണ്ടുനില്ക്കുമ്പോൾ വേലക്കാരിയായ വ്യദ്ധ

എന്നോടു നീരസത്തോടെ ചോദിച്ചു: 'എന്താ, ഇത്രെ നോക്കണത്?'

ഞാൻ ഒന്നും പറഞ്ഞില്ല. പറഞ്ഞാലും അവർ പറയും: 'കുട്ടിക്കു ഭ്രാന്താ.'

പിറ്റേദിവസം രാത്രിയായപ്പോൾ ഞാൻ എൻറെ മകനെ എടുത്തു കൊണ്ടുവന്ന് കിടക്കയിൽ കിടത്തി. അക്കാലത്ത് ഞാനും അവനും കൂടി ഒരു പ്രത്യേക കളി കളിച്ചിരുന്നു. കിടക്കവിരി നിലംതൊടുന്നതു വരെ ഇറക്കി വിരിച്ച് ഞാൻ അവൻ കാണാതെ കട്ടിലിന്റെ അടിയിൽ ചെന്ന് ഒളിച്ചിരിക്കും. എന്നിട്ട് എന്റെ സ്വരം മാറ്റിക്കൊണ്ട് ഞാൻ അവനെ വിളിക്കും: 'മോനൂ!'
ഞാൻ ശ്രീകൃഷ്ണനാണെന്നു കരുതി എൻ്റെ മകൻ സംസാരിച്ചു തുടങ്ങും.

'ഉണ്ണികൃഷ്‌ണൻ ഇന്നു കാട്ടിൽ പോയില്ലേ?' 'ബലഭദ്രൻ എവിടെ?'

പല ചോദ്യങ്ങളും അവൻ ചോദിച്ചുകൊണ്ടിരിക്കും. ഉണ്ണികൃഷ്ണനും ബലഭദ്രനും അന്നു രാവിലെമുതൽ ഭക്ഷിച്ച ആഹാരങ്ങളുടെ ഒരു പട്ടികയും

കളിച്ച കളികളുടെ ഒരു സുദീർഘവിവരണവും ഞാൻ കൊടുക്കും. ഉണ്ണികൃഷ്ണൻ പിന്നാലെ നടക്കുവാൻ ഒരു കുരങ്ങുമുണ്ടെന്നു ഞാൻ അവനെ ധരിപ്പിച്ചിരുന്നു.

'ഇന്നു കുരങ്ങനെ കൊണ്ടുവന്നിട്ടില്ലേ?' എൻ്റെ മകൻ ചോദിക്കും. 'ഇതാ, ഇവിടെത്തന്നെയുണ്ട്.' ഞാൻ പറയും എന്നിട്ടു കുരങ്ങിൻറ വക ചിലയ്ക്കുന്ന അഭിവാദ്യം. പലപ്പോഴും ഞാൻ ചോക്കലേററുകൾ, കളി പ്പാട്ടങ്ങൾ മുതലായവ സ്വകാര്യത്തിൽ വാങ്ങിപ്പിച്ച് അതു കട്ടിലിൻറെ അടി യിൽനിന്നു തുണിയിട്ടു മൂടിയ കൈകൊണ്ട് അവനായി ഉയർത്തിക്കാട്ടും; ശ്രീകൃഷ്ണൻ സമ്മാനങ്ങൾ, 'ഒരു ദിവസമെങ്കിലും പുറത്തു വന്ന് എൻറെയൊപ്പം വന്നു കളിക്കൂ.'

എൻറെ മകൻ പറയും. 'ഞാൻ അടുത്തു വരാം. മോനുവിൻറെ പിറന്നാൾപാർട്ടിക്കു നിശ്ചയ മായും വരാം.' ശ്രീകൃഷ്‌ണൻ പറയും.

: ഞങ്ങളുടെ രണ്ടുപേരുടെയും യഥാർത്ഥ ജീവിതത്തിൻറെ കീഴിൽ ഒരു സമാന്തരരേഖ(Parallel)പോലെ ഇത്തരത്തിലുള്ള ഒരു സങ്കല്പ ജീവിതമു ണ്ടായിരുന്നു. എൻ്റെ മകൻ അതുകൊണ്ട് ഹിന്ദുമതത്തിലെ ഈശ്വരന്മാ രോടെന്നു മാത്രമല്ല. പാശ്‌ചാത്യരെഴുതിയ Fairy tales-ൽ കാണുന്ന സകല കഥാപാത്രങ്ങളോടും സമ്പർക്കം പുലർത്തിപ്പോന്നു. അവൻറെ ഓരോ ദിവസ ത്തിലും ഞാൻ മായയും ഇന്ദ്രജാലവും കലർത്തി. അവൻ സദാസമയത്തും ആനന്ദത്തിൻറെ പുഞ്ചിരി തൂകി. എൻറെ കാൽമുട്ടിന്മേൽ ഇരിക്കുമ്പോൾ അവൻ എൻറെ ഉണ്ണികൃഷ്ണനായിത്തീർന്നു.

28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക