shabd-logo

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023

0 കണ്ടു 0
കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോൾ ഞാൻ ഞങ്ങളുടെ ടെറസ്സിൽ നില്ക്കുക യായിരുന്നു. അവിടെ നിന്നുകൊണ്ട് പടിഞ്ഞാട്ടു നോക്കിയാൽ അറബിക്കടൽ കാണാം. പാക്കിസ്‌ഥാനി വിമാനങ്ങൾ വരികയാണെങ്കിൽ ആ വഴിയാണ് വരിക എന്ന് ഞങ്ങളുടെ സ്നേഹിതന്മാർ പറഞ്ഞിരുന്നു. സൈറൺ കേട്ടാ ലുടനെ ആറുനിലക്കെട്ടിടത്തിലുള്ളവരെല്ലാവരും ധൃതിയിൽ താഴത്തേക്കു ചെന്നു കോണിച്ചുവട്ടിലെ ഇരുട്ടിൽ അഭയം തേടണമെന്നും പറഞ്ഞുകൊണ്ട് ഒരു നിർദേശകടലാസ് ഞങ്ങൾക്കു കിട്ടിയിരുന്നു. ഒരു ബോംബ് വീഴുക യാണെങ്കിൽ ഏതു നിലയിൽ നില്ക്കുന്ന മനുഷ്യനും രക്ഷയില്ല. പിന്നെ കോണിച്ചുവട്ടിൽ പെരുച്ചാഴിക്കുഞ്ഞുങ്ങളെപ്പോലെ ഇരുട്ടിൽ ചൂളിക്കൊണ്ട് മരിക്കുന്നതിലും ഭേദം, അവനവൻറെ വീട്ടിൽവെച്ചു ശാന്തിയോടെ മരി ക്കുന്നതായിരിക്കും എന്ന് എനിക്കു തോന്നി. സൈറൺ കേട്ടതിനുശേഷം നാലോ അഞ്ചോ മിനിറ്റുകൾക്കു നഗരം ശാന്തമായിരുന്നു. എല്ലായിടത്തും നനഞ്ഞ അന്ധകാരം. അന്ന് നക്ഷത്രങ്ങളും പുറത്തു കണ്ടില്ല. പിന്നീട് വടക്കേ ചക്രവാളരേഖയിൽ നിന്നു നാലു ചുവന്ന വെളിച്ചങ്ങൾ ഉയരുന്നതു ഞാൻ കണ്ടു. അവയ്ക്കു പിന്നിൽ ഒരു മനോഹര ഫോർമേഷനിൽ വീണ്ടും ചുവന്ന വെളിച്ചങ്ങൾ. പാക്കിസ്ഥാനി വിമാനങ്ങൾ വരുന്നു എന്ന് ഞാൻ അകത്തുപോയി മറ്റുള്ളവരോടു പറഞ്ഞു. ഞങ്ങളുടെ വീട് ഡോക്ക്‌ഡിൻറ അടുത്താണ്. അതുകൊണ്ട് ആദ്യം ബോംബെ റിയുക ഈ പരിസരത്തി ലാവണമല്ലോ. എൻറെ രണ്ടാമത്തെ മകനും ദാസേട്ടനും കുറച്ചു പരിഭ്രമ മുണ്ടായി. ഒരു നിമിഷത്തിനുള്ളിൽ ബോംബു പൊട്ടുന്നതുപോലെയുള്ള പൊട്ടിത്തെറികൾ ഞങ്ങൾ കേട്ടുതുടങ്ങി.

ഞങ്ങളുടെ സൽക്കാരമുറിയിൽ ഒരു മൂലയിൽ സിദ്‌ധിവിനായകൻറ ഒരോട്ടുപ്രതിമ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിന്റെ മുമ്പിലുള്ള വിളക്ക് ഞാൻ കത്തിച്ചുവെച്ചു. അന്നു രാവിലെ ഞാൻ ആ പ്രതിമയിൽ കുങ്കുമാഭിഷേകം ചെയ്തിരുന്നു. വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിൽ ഗണപതി രക്തത്തിൽ കുളിച്ച് വ്രണിതഗാത്രനായി ഇരിക്കുന്നതുപോലെ കാണപ്പെട്ടു.

സൈറൺ കേൾക്കുമ്പോൾ ബോംബെ ഒരു ശിശുവാണെന്നും അതു ഭയ ചകിതനായി തേങ്ങുകയാണെന്നും തോന്നും. ഒരിക്കൽ കേട്ടാൽ മറക്കാൻ വയ്യാത്തതാണ് ആ ദീനരോദനം. ഞാൻ വിളക്ക് ഗണപതിക്കു നേർക്ക് ഉയർത്തി പ്രാർത്ഥിക്കുമ്പോൾ എൻറെ മനസ്സിൽ മുഴുവനും ബോംബെ യായിരുന്നു. പ്രിയപ്പെട്ട ഈ നഗരത്തിനു ദുർമരണം സംഭവിക്കാതിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു. ചെറിയ കുട്ടികളെ എണ്ണ തേച്ചു തിരുമ്മി കുളിപ്പിക്കു മ്പോൾ പണ്ടുള്ളവർ പാടാറുണ്ടായിരുന്നു: കുഞ്ഞിക്കാല് വളര് വളര്, കുഞ്ഞിക്കൈ വളര് വളര്. അതുപോലെ മൃദുലവചനങ്ങളോടെ ഞാൻ ബോംബെ നഗരത്തെ ശുഭാശംസകളാൽ അഭിഷേകം ചെയ്‌തു. നിന്റെ കമ്പോളങ്ങളിൽ നിത്യനൂതനവിഭവങ്ങൾ വന്നു നിറയട്ടെ. നിൻ്റെ ദേവാലയ ങ്ങളുടെ ഓട്ടുമണികളെ സമ്പന്നഭക്‌തന്മാർ നിത്യേന പലതവണയും ശബ്ദി പ്പിക്കട്ടെ. നിൻറെ വേശ്യകൾ തടിച്ചുമിനുത്ത് ആരോഗ്യവതികളായി നിലനിൽ ക്കട്ടെ, നിൻറെ ഉദ്യാനങ്ങളിൽ കുട്ടികളുടെ അല്ലൽ തട്ടാത്ത പൊട്ടിച്ചിരി മുഴ ങ്ങട്ടെ. നിന്റെ മെറീൻഡ്രൈവിൽ കടൽവക്കത്തു കടലിനെ തീരെ നോക്കാതെ അഹംഭാവത്തോടെ തലയുയർത്തി നടക്കുന്ന സുന്ദരികളുടെ സൗന്ദര്യം വർദ്‌ധിച്ചു വർദ്‌ധിച്ചു വരട്ടെ.

എനിക്കു ചെറുപ്പമായിരുന്നപ്പോൾ, കരൾരോഗവും ഹൃദ്രോഗവും എൻറ ശരീരത്തെ തളർത്തിയതിന് എത്രയോ മുമ്പ് ഞാൻ ഈ നഗരത്തെ ഇത്ര സ്നേഹിച്ചിരുന്നില്ല. ജീവിതം അവസാനിക്കാത്ത ഒരു നാടകമായി അന്ന് എനിക്ക് തോന്നി. അന്ന് തിരശ്ശീല പൊങ്ങിക്കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു.

1965-ൽ ഫിലിപ്പിൻസിൽനിന്ന് ഒരാൾ ഇന്ത്യയിൽ മൂന്നു മാസത്തെ പരി ശീലനത്തിനു വന്നിരുന്നു. അയാളുടെ പിതാമഹന്മാർ സ്പെയിനിൽനിന്നുള്ള വരായിരുന്നു. അതുകൊണ്ടു ശൃംഗാരം അയാളുടെ രക്തത്തിൽ കലർന്നു കിടന്നിരുന്നു. ഞാനും ദാസേട്ടനും അയാളും കൂടി പല സായാഹ്‌നങ്ങളും ചെലവഴിച്ചു. സിനിമയ്ക്കു പോവുമ്പോൾ അയാൾ എൻറെ തലമുടിയിൽ അഞ്ചോ ആറോ മുല്ലപ്പൂക്കൾ ചൂടിക്കാറുണ്ടായിരുന്നു. എന്റെ വധുവാണ് നീ, അയാൾ പിറുപിറുത്തു. സിനിമയുടെ ഇരുട്ടിലും എൻ്റെ കാതിൽ അയാൾ പലതും മന്ത്രിച്ചുകൊണ്ടിരുന്നു. സിനിമയ്ക്കുശേഷം ഞങ്ങൾ ഒരു ഭക്ഷണ ശാലയിൽ പോയി; ഡാൻസറിയാത്ത എന്നെ അയാൾ ഡാൻസ് പഠിപ്പിക്കുവാൻ ശ്രമിച്ചു. അയാൾ താൻ ഫിലിപ്പിൻസിലെ പേരു കേട്ട ഒരു ഡാൻസറാണെന്ന് ഞങ്ങളോടു പറഞ്ഞു. അയാൾ കരഞ്ഞുകൊണ്ടു യാത്ര പറഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. ഒരു പച്ചപ്പട്ടുസാൽ അയാൾ എനിക്കു സമ്മാനിച്ചു. എൻറെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം ഞാൻ അയാൾക്കു സമ്മാനിച്ചു. അയാൾ ബോംബെയിലുണ്ടായിരുന്ന മൂന്നു മാസക്കാലം എനിക്ക് ആഹ്ലാദപൂർണമായിത്തോന്നി. അയാൾ പോയതിൻ്റെ പിറേദിവസം എൻറ സ്നേഹിത പത്മ‌ ചില അച്ചാറുകളുമായി എൻ്റെ വീട്ടിൽ വന്നു. ഞങ്ങൾ റൊട്ടിയും അച്ചാറും കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എൻറെ ഫിലിപ്പിനോ സ്നേഹിതനെപ്പറ്റി അവളോടു പറഞ്ഞു. ഇനി അയാളില്ലാത്ത ജീവിതം ദുസ്സഹമായിത്തീരുമെന്നു ഞാൻ പറഞ്ഞു. എൻറെ കരച്ചിൽ അവസാനിക്കുന്ന തുവരെ പത്മ ഒന്നും സംസാരിച്ചില്ല. ആറു മാസം കഴിഞ്ഞാൽ അയാളെ നീ മറക്കുമെന്ന് പത്മ എന്നോടു പറഞ്ഞു. നീ അങ്ങനെയാണ് എൻറെ ആമീ.... നിനക്കു മറെറാരാളോടായിത്തിരും സ്നേഹം.

രണ്ടുമാസം കഴിഞ്ഞപ്പോൾ ഞാൻ അയാൾക്കു കത്തെഴുതലും നിർത്തി. പത്മയ്ക്ക് എന്നെ നല്ലപോലെ അറിയാമായിരുന്നു.

ആയിടയ്ക്ക് എൻ്റെ ഭർത്താവിനെ അദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥൻ കൽക്കത്തയ്ക്കു ട്രാൻസ്ഫർ ചെയ്തു‌. കൽക്കത്തയിൽ വെച്ചു ഞങ്ങളുമായി കൂടുതൽ അടുക്കുവാൻ സൗകര്യം കിട്ടുമെന്നു കരുതിയാണ് അദ്ദേഹം അതു ചെയ്തത്. കൽക്കത്തയ്ക്കു പോവാൻ എനിക്കോ ദാസേട്ടനോ തീരെ ഉത്സാ ഹം തോന്നിയില്ല. കുട്ടികൾക്കും അവരുടെ സതീർത്ഥ്യരെ പിരിയുന്നതിനുവല്ലാത്ത വൈമനസ്യം തോന്നിയിരുന്നു. എൻറെകൂടെ രണ്ടു കൊല്ലങ്ങളായി താമസിച്ച് എം.ഡി.ക്കു പഠിച്ചിരുന്ന അനുജനെ ബോംബെയിൽ തനിച്ചാക്കി പോവുന്നതിൽ ഞാൻ അത്യധികം വ്യസനിച്ചു. അനിയന്റെ ആരോഗ്യം മഹാമോശമായിരുന്നു. വണ്ടിയിൽനിന്നുകൊണ്ട് അവനോടു യാത്ര പറഞ്ഞ പ്പോൾ എൻറെ ഹൃദയം തകരുന്നതായി എനിക്കു തോന്നി.

കൽക്കത്തയ്ക്കു പോവുന്നതിനുമുമ്പ് ഞങ്ങളുടെ ബന്ധത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ എനിക്കു ചില താക്കീതുകൾ നൽകി. അവിടെ ഞങ്ങൾക്കു പല ബന്‌ധുക്കളുമുണ്ടായിരുന്നു. അവരുടെയിടയിൽവെച്ചു ഞാൻ ഹൃദയം തുറന്ന് ഒരിക്കലും സംസാരിച്ചുപോവരുതെന്നും എല്ലായ്‌പോഴും ജാഗ്രത പാലിക്കണമെന്നും അയാൾ പറഞ്ഞു. 'ഇല്ലെങ്കിൽ നിന്നെ ചതിക്കുഴിയിൽ വീഴ്ത്തും.' ഞാൻ തെല്ലൊരു അമ്പരപ്പോടെയാണ് കൽക്കത്തയിൽ വന്നിറങ്ങി യത്. കൽക്കത്ത ക്രമേണ എനിക്കൊരു നരകമായി രൂപാന്തരപ്പെട്ടു.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക