shabd-logo

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023

0 കണ്ടു 0
എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ ആ അഭിപ്രായം തീരെ ഗൗനിച്ചില്ല. എന്റെ അമ്മയ്ക്ക് അച്ഛനെ വശീകരിച്ചു പാട്ടിലാക്കാനുള്ള സ്ത്രീസഹജമായ ആ കഴിവ്

'എന്റെ കഥ'യുടെ ഏഴും എട്ടും അദ്ധ്യായങ്ങളിലെ പില ഭാഗങ്ങൾ 'വിശാല കേരള'ത്തിലും ഒമ്പ താമദ്ധ്യായത്തിലെ ചില ഭാഗങ്ങൾ 'ലാവ'യിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളവയാണ്.


ഉണ്ടായിരുന്നില്ല. എന്റെ അമ്മ സ്ത്രീശരീരമുള്ള ഒരു പുരുഷനാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. തൻ്റെ ബലഹീനത പ്രദർശിപ്പിച്ച് ഒരാളുടെ രക്ഷാകർതൃത്വം യാചിച്ചെടുക്കുന്ന വിദ്യ അവർക്കു തീരെ അറി യില്ല. നേരെ മറിച്ച് തൻ്റെ ശക്‌തിയെ പ്രദർശിപ്പിക്കുവാൻ അവർ ഉത്സാഹം കാണിച്ചു. നാലു ജോലിക്കാർ ചെയ്യുന്ന വീട്ടുജോലി അവർ സന്തോഷത്തോടെ എല്ലാ ദിവസവും ചെയ്‌തുപോന്നു. വീട്ടുവേലക്കാർ തടിച്ചുവന്നു. അവർ മടിയന്മാരായി. അവർ അമ്മയുടെ സ്വഭാവഗുണങ്ങളെ പുകഴ്ത്തിപ്പാടി അമ്മ ഷോപ്പിങ് നടത്തുമ്പോൾ അവനവനുവേണ്ടി യാതൊന്നും വാങ്ങുകയേയില്ല. ഭംഗിയുള്ള വസ്തുക്കളെ സ്വന്തമാക്കാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല. ഇടയ്ക്കു വല്ല പുസ്‌തകവും വാങ്ങും; അത്രമാത്രം അമ്മയുടെ സ്വഭാവ മാണ് എൻറെ ഭർത്താവിൻറെയും സ്വഭാവം. ആ നിസ്വാർത്ഥതയെ ഞാൻ ബഹു മാനിക്കുന്നു.

എന്റെ അമ്മമ്മ മുപ്പത്തിയാറാം വയസ്സിൽ വിധവയായിത്തീർന്നു. അവ രുടെ ദാമ്പത്യം ആനന്ദകരമായിരുന്നുവത്രെ. ധനം ക്ഷയിച്ചു കഴിഞ്ഞ ഒരു രാജകുടുംബത്തിലെ മൂത്തവനായിരുന്നു അമ്മമ്മയുടെ ഭർത്താവ്. കണ്ണും കാതുമടച്ചു സ്നേഹിച്ചു അമ്മമ്മ അത്തരം സ്നേഹത്തിന് അതർഹിച്ച പ്രതിഫലവും അമ്മമ്മയ്ക്ക് അദ്ദേഹത്തിൽ നിന്നു ലഭിച്ചു. ഒരിക്കൽ ഒരു ചുവന്ന റൗക്ക ധരിച്ച് തൃശൂരു പോയി പൂരം കാണണമെന്ന് അമ്മമ്മ ആഗ്രഹം പ്രകടിപ്പിച്ചു. പിറേറ ദിവസമായിരുന്നു പൂരം. അദ്ദേഹം അന്നു രാത്രി പതി നൊന്നു മണിക്കു ചുവന്ന റൗക്കയും തയ്‌പിച്ചുകൊണ്ടുവന്നു. എന്നിട്ടു ചുവന്ന റൗക്ക ധരിച്ചവളും സുന്ദരിയുമായ അമ്മമ്മ അദ്ദേഹത്തിൻറെ കൂടെ കാളവണ്ടിയിൽ തൃശൂർക്കു രാവിലെ നാലുമണിക്കു യാത്ര തിരിച്ചു. അങ്ങനെ ഭർത്തൃവാത്സല്യമെന്ന അമൃത് അനുഭവിക്കുവാൻ ഭാഗ്യമുണ്ടായി രുന്ന അമ്മമ്മ ഒരിക്കൽ എന്നോടു പറഞ്ഞു: 'ഭർത്താവു മരിച്ചാൽ ഒരു സ്ത്രീ വെറും ദാസിയായിത്തീരും. ദാസി എന്ന നിലയിൽ മാത്രമേ അവളെക്കൊണ്ടു മററുള്ളവർക്ക് ആവശ്യമുണ്ടാവുകയുള്ളു.'

നിറം മങ്ങിത്തുടങ്ങിയ മൽമൽമുണ്ടും ബ്ലൗസുമായിരുന്നു എൻറ അമ്മമ്മയുടെ വേഷം അവരുടെ ശരീരത്തിനു വേണ്ടത്ര അവയവഭംഗിയും തൊലിക്കു മിനുമിനുപ്പുമുണ്ടായിരുന്നു. ഒരു ദിവസം അവർ കുളിക്കാൻ കുളത്തിൽ ഇറങ്ങിനിന്നിരുന്നപ്പോൾ നാലപ്പാട്ട് അതിഥിയായി വന്നിരുന്ന ഒരഭിഭാഷകൻ കുളപ്പുരയുടെ വാതിൽ തള്ളിത്തുറന്ന് അകത്തേക്കു പ്രവേ ശിച്ചു. അദ്ദേഹം കേരളത്തിലാകെ അറിയപ്പെടുന്ന ഒരു സ്ത്രീലമ്പടനായി രുന്നു. പടവുകൾ ഇറങ്ങി തൻ്റെ നേർക്ക് അടുക്കുന്ന ആ മനുഷ്യനെ കണ്ട പ്പോൾ അമ്മമ്മ ഭയചകിതയായി. നനഞ്ഞ തോർത്തു മാത്രം ചുറ്റിക്കൊണ്ട് അവർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീടു പല തവണയും ആ ഭയങ്കര നിമിഷത്തെപ്പറ്റി എന്റെ മുമ്പിൽവെച്ച് ഒരാത്‌മഗതമെന്നപോലെ അമ്മമ്മ സംസാരിച്ചു. തന്റെ സ്ത്രീത്വത്തെപ്പറ്റിയും സൗന്ദര്യസമ്പത്തിനെപ്പറ്റിയും ആ സംഭവം അവരെ ഓർമിപ്പിച്ചിരിക്കണം. ആ ഓർമപ്പെടുത്തൽ അവരെ ഞെട്ടിക്കുകയും ചെയ്‌തിരിക്കണം. ഒരു പഴയ പെട്ടി തുറന്നപ്പോൾ പണ്ടെങ്ങോ അതിൽവെച്ചു മറന്ന സ്വർണനാണ്യം വീണ്ടും കണ്ണിൽപ്പെടുന്നതുപോലെ
യായിരുന്നു ആ ഓർമപ്പെടുത്തൽ. കാരണം, വീട്ടിൽ ജോലികൾ വേഗം വേഗം നടത്തുവാൻ സഹായിക്കുന്ന ഒരുപകരണം മാത്രമായിട്ടാണ് അവർ ആയിടെ യായി തന്റെ ശരീരത്തെ നിരീക്ഷി ച്ചിരുന്നത്. നാലപ്പാട്ടു വീട്ടിൽ അക്കാലത്ത് കണ്ണാടികൾ എങ്ങും ഉണ്ടായിരുന്നില്ല. എൻ്റെ ചെറിയമ്മ വെള്ളഖാദിയും ഗാന്‌ധിയുടെ ലളിതജീവിതരീതികളും സ്വീകരിച്ച് ഏതാണ്ടൊരു സന്ന്യാ സിനിയെപ്പോലെ ജീവിക്കുന്ന കാലമായിരുന്നു അത്. അവർക്കും കണ്ണാടി ആവശ്യമുണ്ടായിരുന്നില്ല. വടക്കേ അറയുടെ വാതിൽപ്പടിമേൽ ഒരു രഹസ്യ മെന്നപോലെ ഒരു കണ്ണാടിത്തുണ്ടു വേലക്കാരി ഒളിച്ചു വെച്ചിരുന്നു. കണ്ണാടി നോക്കിരസിക്കൽ ദുരഭിമാനം പ്രദർശിപ്പിക്കലാണെന്ന് നാലപ്പാട്ടുള്ളവർ വിശ്വ സിച്ചു. അവനവൻ്റെ രൂപത്തെപ്പറ്റിയുള്ള, മനഃപൂർവം വളർത്തിക്കൊണ്ടു വന്ന, ആ അശ്രദ്‌ധയും ദുരഭിമാനത്തിൻറെ ഒരു വകഭേദമാണെന്ന് അവർ അറിഞ്ഞില്ല. മനുഷ്യർക്കു സാധാരണ കാണാറുള്ള ദോഷങ്ങളൊന്നും എനി ക്കില്ല എന്നു കരുതി ജീവിക്കുന്ന ഒരാൾ, ദൈവത്തെ കബളിപ്പിക്കുവാനാണു ശ്രമിക്കുന്നത്.

ആയിടയ്ക്ക് സുന്ദരിയും സംഗീതകുശലയുമായ ഒരു സ്ത്രീ ഞങ്ങളുടെ വീട്ടിൽ വേലയ്ക്കായി വന്നുചേർന്നു. അവർ ചില പാട്ടുകൾ പാടി, എന്നെ നൃത്തം ചെയ്യാൻ പഠിപ്പിച്ചു. എന്തു നൃത്തം? ഒരു തരം കോമാളിത്തം. ഒരു ദിവസം വൈകുന്നേരം ഞാൻ മുകളിലെ എൻ്റെ മുറിയിൽ വെച്ച് അത്തരത്തിൽ ഒരു ഡാൻസ് നടത്തി. ഏറ്റവും ആഹ്ളാദത്തോടെ എൻ്റെ ഏക കാണിയായി നിന്നിരുന്ന ആ സ്ത്രീയെ കെട്ടിപ്പിടിച്ചു. ആ നിമിഷത്തിൽ ഞാൻ മഹർഷിയും അവർ മത്സ്യഗന്‌ധിയുമാണെന്നു ഞാൻ സങ്കല്‌പിച്ചു. എന്റെ അമ്മമ്മ ആ വാതില്ക്കൽ വന്ന് എത്തിച്ചുനോക്കിയത് ഞാൻ കണ്ടതുമില്ല. അന്നു രാത്രി അമ്മമ്മ എന്നെ ശകാരിച്ചു. എന്തു കോപ്രാട്ടികളാണു കാണിക്കുന്നത് എന്ന ചോദ്യത്തോടെയാണ് ആ ശകാരവർഷം ആരംഭിച്ചത്. പെൺകുട്ടികളുടെ സൽപ്പേരു നശിക്കുവാൻ എളുപ്പമാണെന്നും അതു നശിച്ചാൽ പിന്നെ മറെറ ന്തുണ്ടായിട്ടും ഫലമില്ലെന്നും അവർ പറഞ്ഞു. ചിരിച്ചാൽ സൽപ്പേരു പോവുമോ? ഡാൻസ് ചെയ്‌താൽ സൽപ്പേരു പോവുമോ? ഒരാളെ കെട്ടി പ്പിടിച്ചാൽ സൽപ്പേരു പോവുമോ? ഞാൻ അങ്ങനെ ചോദിച്ചുകൊണ്ടിരുന്നു. അവർ മറുപടിയൊന്നും പറയാതെ കലങ്ങിയ കണ്ണുകളോടെ ഉറങ്ങുവാൻ കിടന്നു. ഒരാളെ കെട്ടിപ്പിടിക്കുവാനും ചുംബിക്കുവാനും സ്നേഹം പ്രകടിപ്പി ക്കുവാനും എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നത് എന്നു ഞാൻ തന്നെത്താൻ അന്നു രാത്രി എൻ്റെ കിടക്കയിൽ കിടന്നുകൊണ്ടു ചോദിച്ചു. ആ ചോദ്യത്തിന് ഇന്നും മറുപടിയില്ല.

എന്നെ എന്റെ അച്ഛനമ്മമാർ ചുംബിച്ചിട്ടില്ല. എന്റെ അമ്മമ്മയും ഒരിക്കലും ചുംബിച്ചിട്ടില്ല. ആദ്യമായി എന്നെ ചുംബിച്ചതു പതിനെട്ടുവയസ്സായ ഒരു കോളേജ് വിദ്യാർത്ഥിനിയായിരുന്നു. അവൾ ഒരു സ്വവർഗപ്രേമി യാണെന്നും വിശ്വസിക്കാൻ കൊള്ളാത്തവളാണെന്നും അവളുടെ സഹപാ റികൾ എന്നോടു പറഞ്ഞുതന്നിരുന്നു. ഞാനും അവളും മറ്റു പലരോടുമൊപ്പം തീവണ്ടിയിൽ നാട്ടിലേക്കു യാത്രചെയ്യുകയായിരുന്നു. അർദ്‌ധരാത്രി ഇരുട്ടിൽ അവൾ എന്റെ അടുത്തു വന്ന് എൻറെ മുഖം ചുംബനങ്ങൾകൊണ്ടു
പൊതിഞ്ഞു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് അവൾ ആവർത്തിച്ചാ വർത്തിച്ചു പറഞ്ഞു. അന്നെനിക്കു പതിന്നാലു വയസ്സായിരുന്നു. ഞാൻ ആ ചുംബനത്തിനു മുമ്പിൽ കീഴടങ്ങി. ആദ്യമായി എന്നെ വിലയിരുത്താൻ ഒരുമ്പെട്ട ആ പെൺകുട്ടിയോട് ഇപ്പോഴും എനിക്കു നന്ദിയുണ്ട്. അവൾ ഉണ്ടാക്കിത്തന്ന ആത്മവിശ്വാസം പിന്നീടൊരിക്കലും എന്നെ കൈവിട്ടിട്ടില്ല. സ്ത്രീത്വത്തോടു ബന്‌ധമുള്ള സകല സ്വഭാവദൂഷ്യങ്ങളും എനിക്കു സമ്യദ്‌ധിയായി ഉണ്ട്. സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അമിതമായ വെമ്പൽ, മനോഹരവസ്തുക്കളോടും സുഗന്‌ധദ്രവ്യങ്ങളോടുമുള്ള ഭ്രമം, ആഘോ ഷിക്കുവാനും അഹങ്കരിക്കുവാനുമുള്ള താല്‌പര്യം, വീരപുരുഷന്മാരോടുള്ള ആരാധനാ മനോഭാവം--അങ്ങനെ നീണ്ടുപോകുന്ന ഒരു പട്ടിക. സുര ക്ഷിതത്വത്തെപ്പറ്റി പറഞ്ഞപ്പോൾ എനിക്ക് ഒരു കഥ ഓർമ വരുന്നു. പണ്ടൊ രിക്കൽ എൻറെ ചെറിയമ്മ ഗുരുവായൂരു പോയി തൊഴുതു മടങ്ങുകയാ യിരുന്നു. അവിടെ നടയ്ക്കൽ നിന്നിരുന്ന ഒരു ഭിക്ഷക്കാരിത്തള്ള അവരുടെ നേർക്കു കൈ നീട്ടിക്കൊണ്ടു കെഞ്ചി: 'ഒരു കാശു തരണേ, കണ്ണു കാണാത്ത

ചെറിയമ്മ ആ മുഖത്തേക്കുറ്റുനോക്കി. ചുക്കിച്ചുളിഞ്ഞു വെളുത്ത ഒരു മുഖം. പാടവീണ കണ്ണുകൾ. നെറ്റിമേൽ പച്ചകുത്തിയ പൊട്ട്. 'നിങ്ങൾ ഉണ്ണിമായമ്മയല്ലേ?' എൻറെ ചെറിയമ്മ ചോദിച്ചു. ആ വൃദ്‌ധ

പൊട്ടിക്കരഞ്ഞു. നാലപ്പാട്ടു വീട്ടുകാരുമായി പണ്ടു ബന്‌ധമുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഉണ്ണിമായമ്മയായിരുന്നു അവർ. അവരുടെ രണ്ടാമത്തെ മകൾ താഴ്ന്ന‌ ജാതിയിൽപ്പെട്ട ഒരാളുടെ കൂടെ നാടുവിട്ട് ഇറങ്ങിപ്പോയപ്പോൾ ഉണ്ണിമായമ്മയും അവരുടെ കൂടെ പോയി. പിന്നീട് ദാരിദ്ര്യദുഃഖംകൊണ്ടു കഠിനമനസ്ക‌യായിത്തീർന്ന ആ മകൾ തൻറെ അമ്മയെ വീട്ടിൽനിന്ന് തല്ലി യിറക്കി. എൻറെ ചെറിയമ്മ അവരെ കൈപിടിച്ചു കാറിൽക്കയറ്റി നാലപ്പാ ട്ടേക്കു കൊണ്ടുവന്നു. പടിഞ്ഞാറെ അറയിൽനിന്നു ചേനയും മത്തനും എടു ത്തുമാററി, ആ ഇരുട്ടിൽ മെത്തപ്പായ് വിരിച്ച് അവിടെ ഉണ്ണിമായമ്മയെ സ്ത്രീജന്മത്തിലെ ദുഃഖത്തിൻറെ പ്രതീകമെന്നപോലെ, ഒരു ബീഭത്‌സവിഗ്ര ഹമെന്നപോലെ, പ്രതിഷ്‌ഠിച്ചു. അവിടെ കൂനിയിരുന്നുകൊണ്ട് അവർ നാലര ക്കൊല്ലം കഴിഞ്ഞു മരിക്കുന്നതുവരെ തൻ്റെ മകളുടെ നന്ദിയില്ലായ്‌മയെപ്പറ്റി കാകസ്വരത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു.

നാലപ്പാട്ടു പടിക്കൽ, നെൽവയലിന്റെ മറെറാരു വക്കത്തു വേറെയൊരു ഉണ്ണിമായമ്മ താമസിച്ചിരുന്നു. വ്യദ്‌ധയെങ്കിലും സുമംഗലയായിരുന്ന ഒരു സ്ത്രീ. അവർ ദിവസേന കുളി കഴിഞ്ഞു കണ്ണെഴുതി, നെറ്റിയിൽ കളഭക്കുറി തൊട്ടു. പിന്നെ ഭർത്താവുമായി കോലായിലിരുന്ന് ഒടുങ്ങാത്ത പ്രണയ കലഹവും നടത്തി. അവരെ യാത്ര പുറപ്പെടുന്നവർ ഒരൊന്നാംതരം ശകുന മായി കണക്കാക്കി. ഒരു സ്ത്രീക്കു സുരക്ഷിതത്വം നല്‌കുവാൻ മക്കൾക്കും ബന്‌ധുമിത്രാദികൾക്കും സാദ്‌ധ്യമല്ല എന്ന് എനിക്ക് അക്കാലത്ത് മനസ്സിലായി. സ്ത്രീയുടെ ശരീരത്തിനു മാത്രമല്ല സുരക്ഷിതത്വം ആവശ്യമുള്ളത്, അവളുടെ ആത്‌മാവിനും അത് ആവശ്യമാണ്. സ്ത്രീക്ക് അവളുടെ പുരുഷൻ മാത്രമാണ് തണലും വിശ്രമവും. സ്നേഹിക്കപ്പെട്ടും ആരാധിക്കപ്പെട്ടും ജീവിച്ച അമ്മമ്മ വിധവയായിക്കഴിഞ്ഞപ്പോൾ വീണ്ടും വിവാഹം ചെയ്‌തിരുന്നുവെങ്കിൽ അവ രുടെ ജീവിതം മുഷിഞ്ഞ മൽമൽമുണ്ടാവുമായിരുന്നില്ല. സ്ത്രീക്കു തൻറെ പുരുഷൻ ഈശ്വരനാണ്; ശ്രീകൃഷ്‌ണനാണ്. അയാളിലുള്ള ശ്രീകൃഷ്ണനെ യാണ് അവൾ സ്നേഹിക്കുന്നത്. രണ്ടാമതു വിവാഹം ചെയ്‌താലും ആ ഭർത്താവിൽ അന്തർലീനനായി വസിക്കുന്ന ഭഗവാനെ മാത്രമാണ് അവൾ സ്നേഹിക്കുന്നത്. നാനാവിധ രൂപങ്ങളും പലവിധ നാമങ്ങളും നമ്മിൽ അമ്പ രപ്പുളവാക്കുന്നു. അതെല്ലാം മിഥ്യയാണ്. പരിപൂർണ സ്നേഹംകൊണ്ടും സ്നേഹത്തിനുവേണ്ടിയുള്ള ബലിയർപ്പിക്കൽകൊണ്ടും ഒരിക്കലും പാതി വ്രത്യഭംഗം സംഭവിക്കയില്ല. സ്നേഹം തപസ്സാണ്. തപസ്സിന്റെ അന്ത്യമായ സായുജ്യവും അതുതന്നെ.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക