shabd-logo

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023

0 കണ്ടു 0
സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാൻ ചെല്ലാറുണ്ടായിരുന്നു. ഒരു ദിവസം അവിടെ ചെന്നപ്പോൾ തലേന്നാൾ യാതൊരു മുന്നറിയിപ്പും തരാ തിരുന്ന ഒരു മരം പെട്ടെന്നു പൂത്തുനി‌ല്ക്കുന്നതായി കണ്ടു. ഓരോ കൊമ്പിലും വലിയ പൂക്കുലകൾ. ഓരോ പൂക്കുലകളിലും മുളുന്ന വണ്ടുകൾ. വിദൂരമായ ഒരു ഗ്രാമോത്സവത്തിൻ്റെ മർമരം കേൾക്കുന്നതുപോലെയാണ് ദേശ‌മു ഖിന് ആ മുളക്കം അനുഭവപ്പെട്ടത്. ഒരു കല്യാണോത്സവം അല്ലെങ്കിൽ വർണശബളമായ ഒരു ക്ഷേത്രോത്സവം. അദ്ദേഹം നിർന്നിമേഷനായി ആ കാഴ്ച നോക്കിക്കൊണ്ടുനിന്നു. പിറേറന്നാൾ രാവിലെ ആ മനോഹര ദൃശ്യം കാണിക്കുവാനായി രണ്ടു സ്നേഹിതന്മാരെ അദ്ദേഹം ആ തോട്ടത്തിലേക്ക് ആനയിച്ചു. എങ്ങും നിശ്ശബ്ദത. പൂക്കൾ കൊഴിഞ്ഞുകഴിഞ്ഞിരുന്നു. മരണ ത്തിനു സാക്ഷി വഹിച്ചുകഴിഞ്ഞു മൂകയായിപ്പോയ മരം മാത്രം അവശേഷിച്ചു. എൻറെ ജീവിതത്തിൽ യൗവനവും സൗന്ദര്യവും ഒത്തുചേർന്നിരുന്ന ദിവസ ങ്ങളെപ്പറ്റി എഴുതുവാൻ ശ്രമിക്കുമ്പോൾ ഞാൻ ആ മരത്തെ ഓർത്തു പോവുന്നു. കാരണം, ആ വസന്തോത്സവം എത്രയോ ഹ്രസ്വമായിരുന്നു. ഒട്ടും ക്ഷീണിക്കാതെ വെയിലിലും മഴയത്തും ഞാൻ നടന്നു. പൂക്കളുടെയും പുരുഷൻറെയും മണം വഹിച്ചിരുന്ന ശരീരം അതിന്റേതായ ഒരു പ്രത്യേക താളം കണ്ടെത്തി. അർത്ഥം വ്യാഖ്യാനിച്ചെടുക്കുവാൻ സാദ്ധ്യമല്ലാത്ത ഒരു

പൊട്ടിച്ചിരി എൻ്റെ സിരകളിൽക്കൂടി നീങ്ങിക്കളിച്ചു. രാത്രിയിൽ കിടക്കാനൊരുങ്ങുമ്പോൾ ഞാൻ ചീപ്പെടുത്തു മുടി ചീകാ റുണ്ടായിരുന്നു. മുടിയിൽ നിന്നു വൈദ്യുത സ്‌ഫുലിംഗങ്ങൾ തെറിക്കുന്നതു നോക്കി ഒരിക്കൽ എൻറെ ഭർത്താവ് കിടക്കയിൽ ചെരിഞ്ഞുകിടന്നുകൊണ്ടു മന്ദഹസിച്ചു.

ആ കാലം പെട്ടെന്നു നീങ്ങിപ്പോയി. എന്റെ യൗവനം നിലക്കണ്ണാടി യിൽ മഞ്ഞയിലകൾപോലെ കൊഴിഞ്ഞുവീഴുന്നതുമാത്രം ഞാൻ നോക്കി ക്കണ്ടു.

ഈയിടെ ഹൃദ്രോഗം ബാധിച്ചു ഞാൻ കിടന്നിരുന്ന ആസ്പത്രിയിൽ Intensive Cardiac Care Unit എന്ന ഒരു വിഭാഗമുണ്ട്. അവിടെ, തട്ടിൽനിന്ന് തൂങ്ങുന്ന വിളക്കുകൾ മത്‌സ്യക്കണ്ണുകൾപോലെയാണ്. അവയ്ക്ക് ഇമകളില്ല. ശ്രമവുമില്ല. മരുഭൂമിയിലെ മരുപ്പച്ചയിൽ തെല്ലൊന്ന് വിശ്രമിക്കുവാൻ വന്നെത്തി അവനവൻറെ വെള്ള ടെൻറുകളിൽ കിടക്കുന്ന യാത്രക്കാരെപ്പോലെ രോഗി കൾ വെളുത്ത മറശ്ശീലകൾക്കിടയിൽ കിടക്കുന്നു. തട്ടിലെ വിളക്കുകൾ അവിടെ ചുളിവുകൾ വീണ മുഖങ്ങളെ മാത്രം കാണുന്നു. രാവും പകലും അവ കത്തി ക്കൊണ്ടിരിക്കുന്നു. ചുവരുകൾക്കപ്പുറത്തു പകൽനിരത്തിലേക്ക് ജനങ്ങളുടെ യൊപ്പം ഒഴുകിവരുന്നതോ ജനലിനടുത്തു രാത്രി വന്നു മുട്ടുന്നതോ അവ കാണുന്നില്ല.


ഉറക്കമരുന്നു കഴിച്ചിട്ടും കണ്ണുകൾ തുറന്നുകൊണ്ടു രോഗികൾ കിട ക്കുന്നു. മരണഭീതിയെ കീഴടക്കുവാൻ ആ ഗുളിക അശക്തമാണ്. അതു കൊണ്ടു തല മൂടിയിടാതെ ആരാച്ചാരുടെ മഴുവും കാത്തുകൊണ്ട് ആ പാവ ങ്ങൾ മലർന്നുകിടക്കുന്നു. കഴുത്തിനു കീഴോട്ടുള്ള ഭാഗങ്ങൾ ഉറങ്ങുകയും ചെയ്യുന്നു.

ചില ദിവസങ്ങളിൽ അർദ്‌ധരാത്രി നേരത്ത് ഏതെങ്കിലും ഒരു രോഗിക്ക് കഠിനമായ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. അയാൾ തൊടാൻ വരുന്ന നേഴ്സിനെ ക്ഷോഭത്തോടെ കൈകൊണ്ടു തട്ടുന്നു. അയാളുടെ ശരീരം വിയർപ്പിൽ കുളിക്കുന്നു. അപ്പോൾ ഉറക്കത്തിൻ്റെയും സ്വപ്‌നങ്ങളുടെയും അഗാധതയിൽ നിന്ന് ഉയിർത്തെഴുന്നേല്‌പിച്ച ഹൃദ്രോഗവിദഗ്ദ്ധ്‌ധൻ അവിടെ വന്നെത്തുന്നു. എല്ലാ രോഗിയുടെയും അരികിൽ അയാളുടെ ഹൃദയമിടിപ്പിനെ വർദ്‌ധിപ്പിച്ചു മുഴക്കുന്ന ഒരു തരം ക്ലോക്കുണ്ടായിരിക്കും. ആ മിടിപ്പു ശ്രദ്‌ധിച്ചു കൊണ്ടു കിടക്കുന്ന രോഗികൾ ഡോക്‌ടറുടെ കാൽവെപ്പുകൾ കേൾക്കും. ആ വെളുത്ത സ്ക്രീനുകളിൽ, ഭീമമായ നിഴൽ ധൃതിയിൽ നീങ്ങുന്നതും അവർ കാണും.

രോഗിയുടെ അടുത്ത് ഇരിക്കുമ്പോൾ, ഡോക്‌ടറുടെ ചുവന്ന കരയുള്ള കണ്ണുകളിലും തടിച്ച ചുമലുകളിലും കാൽമുട്ടുകളിലും മണത്തു നോക്കി ഒരു അനാഥപ്പശുവെന്നപോലെ നിദ്ര സാവധാനത്തിൽ മുഖം തിരിച്ച്, ആ സ്‌ഥലം വിടുന്നു.

മിക്ക രോഗികളും രാവിലെ നാലു മണിക്ക് അല്പ‌ം മുമ്പാണ് മരിക്കുക. ഒരു മരണം നടന്നുകഴിഞ്ഞാൽ പുറത്തെ ഇടനാഴിയിൽ വണ്ടിച്ചക്രങ്ങളുടെ ഉരുളിച്ച കേൾക്കാം. ടെലഫോൺ പൊന്തിക്കുമ്പോ ഴുള്ള മണിനാദവും താഴ്ന്ന സ്വരത്തിലുള്ള സംഭാഷണവും കേൾക്കാം. കാരണം, മിക്ക രോഗികളുടെയും അരികിൽ ബന്‌ധുക്കളുണ്ടായിരിക്കയില്ല. തനിച്ചു പോവേണ്ട ആ യാത്രയ്ക്കു പുറപ്പെട്ടുനില്ക്കുന്നവരുടെയും ബന്‌ധുക്കളുടെയും ഇടയിൽ മാനസികമായ ഒരു വിടവ് സ്വാഭാവികമായും വന്നെത്തുന്നു. ഞായറാഴ്‌ച മദ്‌ധ്യാഹ്‌നത്തിൽ സന്ദർശകർ വന്നു നിറയുമ്പോൾ ഹോസ്‌പിററലിലെ മററു വാർഡുകളി ലൊക്കെ വർണപ്പൊലിമ വന്നെത്തുകയായി. ചെറിയ കുട്ടികളെ രോഗികളുടെ അടുത്തു കൊണ്ടുപോയി അവരുടെ മാതാപിതാക്കന്മാർ ഒരു കൃത്രിമ ഉത്സാ ഹത്തോടെ പറയും:

'മുത്തച്ഛൻ ദീവാളിക്കു വീട്ടില് വരണം എന്നു പറയ് മക്കളേ.'

കുട്ടി വീട്ടിൽ പറയാറുള്ള നേരമ്പോക്കുകൾ അവിടെ വിവരിക്കപ്പെടും. വളരെ പ്രയാസപ്പെട്ട് ഒരു പുഞ്ചിരി, രോഗി തൻ്റെ മുഖത്തേക്കു വരുത്തും. ചിലപ്പോൾ രോഗി തികച്ചും ഒരന്യനെപ്പോലെ അതൊന്നും ശ്രദ്ധിക്കാതെ കണ്ണുകളടച്ചു കിടക്കും. മരണം അടുത്തുവെന്ന ബോധം കിട്ടിക്കഴിഞ്ഞ മനു ഷ്യൻറെ ഏകാന്തത കനത്തതാണ്. അതിനെ ഭേദിക്കുവാൻ ഒരു പേരക്കു ട്ടിയുടെ മധുരപ്പുലമ്പലിനും സാദ്‌ധ്യമല്ല.

രോഗം അല്പം സുഖപ്പെട്ടുകഴിഞ്ഞ രോഗികളെ സ്പെഷ്യൽ വാർഡു കളിലേക്കും മററും പിന്നീടു കൊണ്ടുപോവും. അവിടെ നിന്നു വൈകുന്നേരത്തെ ചായ കഴിഞ്ഞാൽ, ചിലരെ വരാന്തയിലെ ചാരുബഞ്ചിൽ നേഴ്‌സുമാർ കൊണ്ടുവന്ന് ഇരുത്തും. അവരുടെ ഭാവിയെപ്പറ്റി അവർക്കെന്നല്ല, ഡോക്‌ടർ മാർക്കും യാതൊരു പിടിയുമുണ്ടായിരിക്കില്ല, രോഗം പെട്ടെന്നു മൂർച്ഛി ച്ചേക്കാം. അല്ലെങ്കിൽ രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ അവർക്കു വീട്ടിലേക്കു പോവാം. ഒരു ഭാഗ്യപരീക്ഷയ്ക്കു നറുക്കെടുത്തു പ്രതീക്ഷയോടെ കഴിയുന്ന വരാണു ചിലർ. ഞാൻ ആ വിഭാഗത്തിലായി. എന്നെ ശ്യാമള എന്നു പേരുള്ള സ്പെഷ്യൽനേഴ്സ‌് ദിവസേന wheel chairൽ ഇരുത്തി ആ വരാന്തയിൽക്കൂടി ഉരുട്ടിക്കൊണ്ടുപോയി, ലിഫ്‌ടിൽ താഴത്തിറക്കി ഒന്നാം നിലയിലെ ശ്രീകൃഷ്‌ ക്ഷേത്രത്തിലേക്കു കൊണ്ടുപോയിരുന്നു. അങ്ങനെ വരാന്തയിലെ രോഗിക ളുടെ മുഖങ്ങൾ എനിക്കു പരിചിത ദൃശ്യങ്ങളായിത്തീർന്നിരുന്നു. താരതമ്യേന പ്രായം കുറഞ്ഞവളായതുകൊണ്ട് എൻെറ ദുർദശയിൽ സഹതാപം പ്രദർശിപ്പിക്കുവാൻ ഡോക്‌ടർമാരും നേഴ്‌സുമാരും മാത്രമല്ല, എൻറെ സഹ വർത്തികളായ രോഗികളും തയ്യാറായിരുന്നു.

ശരീരത്തിന്റേതായ ഒരു വിധിയും മനസ്സിന്റേതായ ഒരു വിധിയും ഉണ്ടെന്ന് എനിക്ക് ഈയിടെയായി തോന്നാറുണ്ട്. പൂർണമായും ജീവിക്കുവാൻ ഭാഗ്യം കിട്ടിക്കഴിഞ്ഞാൽ എനിക്ക് മരണത്തെ ഭയമില്ല. സാധിക്കാത്ത ആഗ്രഹ ങ്ങളും ഞാൻ ഓർക്കുന്നില്ല; എന്നെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു വേണ്ടി ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ ജ്‌ഞാനിയും സ്നേഹഹൃദയയുമായ എൻറെ അനുജത്തി എന്നെ തൊട്ടുകൊണ്ട് ദുർഗാ കവചം എന്ന സ്തോത്രം ചൊല്ലി.

"മരണത്തിൽനിന്നു രക്ഷപ്പെടുത്തണേ എന്നല്ല ഞാൻ പ്രാർത്ഥിക്കു ന്നത്.' അവൾ പറഞ്ഞു: “മരണത്തിലും കാത്തുരക്ഷിക്കണേ എന്നു മാത്ര മാണ്.' എന്തുകൊണ്ടോ ആ വാക്കുകൾ എനിക്കു പൂർണ സമാധാനം തന്നു. ആത്മാവിൻെറ മനോഹരമായ സാമ്രാജ്യത്തിൽ നിന്നും പുറംതള്ള പ്പെട്ട് വീണ്ടും ശരീരത്തിന്റെ ഭാരവും പേറിക്കൊണ്ടു ഞാൻ വീട്ടിലേക്കു യാത്രയായി.

ഞാൻ ശൂന്യദൃഷ്ടികളോടെ നിരന്നിരിക്കുന്ന രോഗികളോടു യാത്ര പറഞ്ഞു. അവരിലാരും അപ്പോൾ എന്നോടു സംസാരിച്ചില്ല. ഞാൻ അവരെ വഞ്ചിച്ചുവോ? അവരെ പിന്നിട്ടു ഞാൻ ശരീരത്തിന്റേതായ ലോകത്തിലേക്കു മടങ്ങിപ്പോവുകയായിരുന്നു. എൻ്റെ ഹൃദയത്തിൽ വേദന തളം കെട്ടി നിന്നു. സന്തോഷമെന്താണ്? ദുഃഖമെന്താണ്? ആർക്കറിയാം? എൻറെ അനുജത്തി എന്റെ ആത്മാവിനു പകരം എൻറെ കീറലും പോറലും തട്ടിയ ശരീരത്തെ ദുർഗയ്ക്ക് അർപ്പിച്ചിരുന്നുവെങ്കിൽ അർത്ഥരഹിതമായ ഈ മടക്ക യാത്ര എനിക്ക് ഉണ്ടാവുമായിരുന്നില്ല. ഇനി എനിക്കു രക്ഷയില്ല. അടു ത്തൊന്നും മുക്ത്‌തിയില്ല. വീണ്ടും തുടങ്ങും, ഉത്സവം.... സംഗീതസാന്ദ്രമായ വസന്തമേള 


28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക