shabd-logo

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023

0 കണ്ടു 0
കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢഗാത്രയായിരുന്ന വല്യമ്മ ആയിട യ്ക്കു മെലിഞ്ഞു കഴിഞ്ഞിരുന്നു. മരിക്കുന്നതിനു 15 ദിവസം മുമ്പ് അവർ ആദ്യമായി ഒരു വെളുത്ത ഗുളിക (ആസ്‌പിരിൻ ) ആവശ്യപ്പെട്ടു. രണ്ടു ദിവസ മായി വയറു വേദനിക്കുന്നുവെന്ന് അവർ മനസ്സില്ലാമനസ്സോടെ മറ്റുള്ളവരെ അറിയിച്ചു. 'കേശുമേനോൻ (വല്യമ്മായിയുടെ സഹോദരൻ) തലവേദനയ്ക്ക കഴിക്കാറുള്ള ആ ഗുളിക ഒന്നു മേടിച്ചു കൊണ്ടു വരൂ.' അവർ പറഞ്ഞു. സകല വേദനകളും- മാനസികവും ശാരീരികവും മറച്ചുപിടിക്കാൻ ശീലിച്ച തൻറെ ഹൃദയത്തിനു ചുററും കരിങ്കൽമതിൽ ഉയർത്തിയ ഭീഷ്‌മൻറെ മുഖഭാ വമുള്ള ആ ധൈര്യവതിയുടെ സ്വരം വേദനയാൽ ഇടറിയിരുന്നു. അമ്മമ്മ പരി ഭ്രാന്തയായി. അമ്മമ്മയുടെ അമ്മയ്ക്കും ഭയം തോന്നി.

അവർ രണ്ടു ദിവസങ്ങൾക്കുള്ളിൽ തീരെ കിടപ്പിലായി. കിഴക്കേ മുറിയിൽ നിന്നു ചായ കൂട്ടുന്ന പാത്രങ്ങളും അലമാരിയും എടുത്തു മാറ്റപ്പെട്ടു. അവിടെ വീതി കുറഞ്ഞ ഒരു കട്ടിലിൽ കിടക്ക വിരിച്ച് വല്യമ്മയെ കിടത്തി. ഡോക്ടർ
വേദന ശമിപ്പിക്കാൻ മോർഫിയ കൊടുത്തു തുടങ്ങിയതിനു ശേഷം ഉറ ങ്ങിയും, ഉണർന്നാലും ഉറങ്ങിയ മട്ടിൽ കിടന്നും വല്യമ്മ 10 ദിവസം കഴിച്ചു കൂട്ടി. അവരുടെ തലമുടിയിൽ വെളുത്ത പേനുകൾ സഞ്ചരിക്കുന്നത് ഞാൻ കണ്ടു. അവരുടെ തലയോടിനു ജീർണതയുടെ മണം വന്നെത്തി. വല്യമ്മ മരിക്കുകയാണെന്ന് എനിക്കു തോന്നി. അന്ന്, എൻറെ വല്യമ്മാമൻ പ്രമേഹം പിടിച്ച് ദേഹമാസകലം പഴുത്ത കുരുക്കളുമായി വളരെ വേദന അനുഭവിച്ചു തെക്കേ അറയിൽ കിടപ്പായിരുന്നു. ഒരു വൈകുന്നേരം മററുള്ളവർ അമ്മയെ കാണാൻ അമ്മാമനെ താങ്ങിക്കൊണ്ടുവന്ന് ഒരു കസാലയിൽ ഇരുത്തി. കണ്ണു മിഴിച്ചെങ്കിലും ബോധശൂന്യയായി കിടക്കുന്ന അമ്മയെ നോക്കിക്കൊണ്ട് അമ്മാമൻ തേങ്ങിക്കരഞ്ഞു.

പിറേദിവസം വല്യമ്മ മരിച്ചു. ആയിടയ്ക്ക് എൻറെ ചെറിയമ്മ വിവാ ഹിതയായി, ഒരു ജന്മിയുടെ ഗൃഹനായികയായി മറെറാരിടത്തു താമസി ക്കുകയായിരുന്നു. ആ ഗ്രാമത്തിന്റെ കിരീടമണിയാത്ത രാജാവായിരുന്നു ചെറിയമ്മയുടെ ഭർത്താവായ കരുണാകരമേനോൻ. അദ്ദേഹത്തിൻ്റെ വീട് ശരിക്കും ഒരു കൊട്ടാരമായിരുന്നു. അതിൻറെ ഉമ്മറത്തും കോലായിലും മുററത്തും എല്ലാ സമയത്തും ജനം ഹർജികളുമായി വന്നു നിന്നിരുന്നു. തർക്കങ്ങൾ പറഞ്ഞു തീർക്കാൻ എൻ്റെ ചെറിയച്‌ഛൻ്റെ പാടവം മറെറാരേ യൊരാളിൽ മാത്രമേ ഞാൻ ലോകത്തിൽ കണ്ടുമുട്ടിയിട്ടുള്ളു. ആ ആൾ കിരീടം ധരിക്കാത്ത രാജാക്കന്മാരിലൊരാളായ പാട്ടീലായിരുന്നു. ചെറിയ ചഛൻ ഉയരം കുറഞ്ഞു തടിച്ച്, ചെവിയിൽ രോമമുള്ള ഒരാളായിരുന്നു. മനോഹരമായി പൊട്ടിച്ചിരിക്കാൻ അദ്ദേഹത്തിനു വശമുണ്ടായിരുന്നു. ഞങ്ങൾ, കുട്ടികൾക്ക് അദ്ദേഹം ഒരു ഹീറോ ആയിരുന്നു. അത്ര വീരനായ ഒരാളെ പാട്ടിലാക്കിക്കഴിഞ്ഞ ചെറിയമ്മയോടും എനിക്കു ബഹുമാനം തോന്നി. ഭർത്താവും ഭാര്യയും തമ്മിൽ നടക്കുന്ന സ്നേഹപ്രകടനങ്ങളെപ്പറ്റി ആദ്യ മായി ആ വീട്ടിൽ വച്ചാണ് എനിക്ക് ഒരു ഏകദേശരൂപം കിട്ടിയത്. എല്ലാവ രുടെയും മുമ്പിൽ വെച്ച് അവർ അന്യോന്യം കൈമാറിയിരുന്ന കടാക്ഷങ്ങളും പുഞ്ചിരികളും എനിക്കു പുതുതായ ഒരു പാകം കാട്ടിത്തന്നു. അനുരാഗമെന്ന പദത്തിന്റെ അർത്ഥം ശിവനും പാർവതിയുംപോലെ അന്യോന്യാനുരക്ത രായ ആ ദമ്പതിമാരാണ് എന്നെ പഠിപ്പിച്ചത്. ഒരു വിവാഹവും ഒരു മര ണവും ഒരു രോഗബാധയും നാലപ്പാട്ട് ഒരു ഭയങ്കര ശൂന്യത വരുത്തിക്കഴി ഞ്ഞിരുന്നു. താമസിയാതെ ഞാൻ അമ്മമ്മയെപ്പറ്റി ഓർക്കുമ്പോൾ പൊങ്ങി വരുന്ന കണ്ണീരൊതുക്കാൻ ശ്രമിച്ചുകൊണ്ട്, അച്‌ഛൻറെ കൂടെ വണ്ടിയിൽ കയറി കൽക്കത്തയ്ക്കു യാത്രയായി. ഞങ്ങളുടെ കൂടെ പരിചാരകനായി കുഞ്ഞാത്തു എന്ന അറുപതുകാരനും കൽക്കത്തയിലെത്തി. പട്ടിണിയായി കുടുംബത്തെ പുലർത്താൻ കെല്‌പില്ലാതെ കുന്നംകുളത്ത് അനാഥപ്രേതം പോലെ അലഞ്ഞു നടന്നിരുന്ന കുഞ്ഞാത്തുവിന് അച്‌ഛനോടെങ്ങനെ യാണു നന്ദി പ്രകടിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് കൽക്കത്തയിലെ ഞങ്ങളുടെ ലാൻഡ് ഡൗൺ റോഡിലെ വീട്ടിന്റെ അടു ക്കളപ്പുരയിലെ കരിമുറിയിലിരുന്നുകൊണ്ട് ബീഡി വലിക്കുമ്പോൾ അയാൾ എന്നും എന്നോടു പറഞ്ഞു: 

അച്ഛൻ രാജാവാണ്, ചക്രവർത്തി, എൻറെ കണ്ണില് അദ്ദേഹം ഈശ്വരനാണ്. എന്റെ കുടുംബം രക്ഷിച്ചത് അച്‌ഛനാണ്.' അതെല്ലാം കേട്ട് ഒരു രാജപുത്രിയുടെ സന്തുഷ്‌ടമായ മന്ദഹാസം പൊഴിച്ചുകൊണ്ട് ഒരു കരിച്ചാക്കിന്റെ മീതെ ഞാൻ ഇരുന്നു. ജീവിതം വീണ്ടും കാൽച്ചിലങ്ക കളണിഞ്ഞു. എൻറെ ജ്യേഷ്‌ഠനെ വീണ്ടും അചഛൻ നാട്ടിൽ നിന്നു വരുത്തി. ഞങ്ങളുടെ അയല്ക്കാരായി ഒരു ആനകുടുംബവും രണ്ടു ബംഗാളി കുടുംബ ങ്ങളും ഉണ്ടായിരുന്നു. അവിടെയെല്ലാം ഞങ്ങൾക്കു കളിത്തോഴന്മാരും കളിത്തോഴികളുമുണ്ടായി. മുകളിലെ വരാന്തയിൽനിന്നു നോക്കുമ്പോൾ പ്രസിദ്‌ധപ്പെട്ട ഭവാൽ സന്ന്യാസിയുടെ ഭാര്യ താമസിക്കുന്ന വീടും പനിനീർ ത്തോട്ടവുമാണു കാണുക. ഒരു പ്രഭുകുടുംബത്തിലെ അംഗം മരിച്ചപ്പോൾ അദ്ദേഹത്തെ ചുടലക്കാട്ടിൽ കൊണ്ടുപോയി. അവിടെ മഴയും കൊടുങ്കാററും വന്നപ്പോൾ എല്ലാവരും ശവത്തെ അവിടെ ഉപേക്ഷിച്ചിട്ട് ഓടി രക്ഷപ്പെട്ടു. പിന്നീട് കുറെ കൊല്ലങ്ങൾക്കു ശേഷം ഒരു സന്ന്യാസി വന്നു വിധവയോടും വിധവാ സഹോദരനോടും താൻ മരിച്ചുപോയി എന്നു വിശ്വസിച്ച രാജകുമാ രനാണെന്നു പറഞ്ഞു. മരിച്ചിട്ടില്ലായിരുന്ന തന്നെ സന്ന്യാസിസംഘം എടുത്തു കൊണ്ടുപോയി ശുശ്രൂഷിച്ചുവെന്നും തങ്ങളുടെ സംഘത്തിൽ അംഗമാക്കി എന്നും അദ്ദേഹം പറഞ്ഞു. രാജകുമാരന് ഉണ്ടായിരുന്ന ചില രഹസ്യ ചിഹ്ന്‌ ങ്ങൾ അദ്ദേഹം തൻറെ ശരീരത്തിൽ പ്രദർശിപ്പിച്ചു. എന്നിട്ടും ഭാര്യയും ഭാര്യാ സഹോദരനും അദ്ദേഹത്തെ വിശ്വസിച്ചില്ല. സന്ന്യാസി കേസ് കൊടു ത്തു. കേസ് പൂർത്തിയാവുന്നതിനു മുമ്പ് സന്ന്യാസി മരിച്ചുപോയി. ആ സ്ത്രീ വിധവയുടെ വെളുത്ത സാരി ചുററി ഉദ്യാനത്തിൽ ഇരിക്കുന്നതു ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടു നിന്നു. ഒരു സിനിമ കാണുമ്പോ ഴത്തെ ഉന്മേഷവും കൗതുകവും എനിക്ക് അത്തരം കാഴ്‌ചകൾ ഉണ്ടാക്കിത്തന്നു. ഞങ്ങളുടെ വീടിൻറെ വലതുവശത്തെ വളപ്പിൽ ഒരു ധനിക കുടുംബ മായിരുന്നു. മധുപ്പൂരിലെ സെമീന്ദാർമാരായ ബാനർജികളുടെ ഗൃഹമായി രുന്നു അത്. അവിടെ ഉണ്ടായിരുന്ന എൻറെ സമപ്രായക്കാരിയായ ശാന്തു എന്ന പെൺകുട്ടി ഒരിക്കൽ എന്നെ ആ വീട്ടിലേക്കു കൊണ്ടുപോയി. ഇരുണ്ട തളത്തിൽ പ്രവേശിച്ചപ്പോൾ ഞാൻ അവിടത്തെ കൗതുകവസ്‌തുക്കൾ കണ്ടു വിസ്‌മയിച്ചുപോയി. പണക്കാരുടെ ജീവിതചലനങ്ങളുടെ പശ്ചാത്തലം സൃഷ്ടിക്കുന്നത് ഇത്തരം സുന്ദര വസ്തുക്കളാണെന്ന് അന്നാണെനിക്കു മനസ്സിലായത്. കൊത്തുപണിയുള്ള കസാലകൾ, വില്ലീസ് പർദകൾ, ലോഹ നിർമ്മിതങ്ങളായ പാവകൾ, പ്രതിമകൾ, സ്വർഗത്തിലെ പൂങ്കാവനംപോലെ വിളങ്ങുന്ന പട്ടു പരവതാനി.... കോണി കയറിച്ചെന്നപ്പോൾ അവിടെ ഒരു മുറി യിൽ മേല്ക്കട്ടിയുള്ള കട്ടിലിൽ ഒരു വൃദ്‌ധൻ പുതച്ചു കിടക്കുന്നുണ്ടായിരുന്നു. അത് ശാന്തുവിൻ്റെ മുത്തച്‌ഛനായിരുന്നു. 'ദാദൂ, ഇതാണ് കമല.' ശാന്തു അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ഒരു കോലാടിൻ്റെ മുഖച്‌ഛായയുള്ള മുഖം കോട്ടി ചിരിച്ചു. നേരംപോക്കു കേട്ടാൽ പുറപ്പെടുന്ന ചിരിപോലെ നീണ്ടുനിന്ന ഒരു ചിരി. ഒടുവിൽ അവിടെ നിന്നു രക്ഷപ്പെട്ടപ്പോൾ ഞാൻ ആകെ വിയർപ്പിൽ കുളിച്ചിരുന്നു. പിന്നീട് ടെറസ്സിൻ്റെ മുകളിൽ ഏകയായിനില്ക്കുമ്പോൾ ശാന്തുവിന്റെ മരത്തിലേക്കു കൈയെത്തിച്ച് ജാമ്പക്കകൾ പൊട്ടിച്ചു തിന്നുകൊണ്ട് ഞാൻ മനക്കോട്ടകൾ കെട്ടി. ഒരു ജമീന്ദാരുടെ ഭാര്യ യായി ഞാൻ അത്തരം ഒരു വീട്ടിൽ താമസിക്കുന്നത് സങ്കല്‌പിച്ചു. ഞാൻ വളരെനേരം ഉന്മേഷത്തോടെ കഴിച്ചു കുട്ടി. ഈ ലോകത്തിൽ ഒരു സ്വർഗം സൃഷ്ട‌ിച്ചുകൊണ്ട് ദേവന്മാരെപ്പോലെ ഞാനും എൻ്റെ ഭർത്താവും ജീവിക്കും.


28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക