shabd-logo

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023

0 കണ്ടു 0
ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക്കു വായിച്ചുകേൾപ്പിക്കാനും പറഞ്ഞു. ഞാൻ അനുസരിച്ചില്ല. ഒരു മാസം വളർച്ചയെത്തിയ ഒരു ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിന്നു പുറത്തെടുത്തു പ്രദർശിപ്പിക്കുന്നതുപോലെയാവും ആ പ്രവൃത്തിയെന്ന് എനിക്കു തോന്നി. അച്ചടിക്കും മുമ്പ് മറെറാരാൾക്കും വായിക്കാൻ ഞാൻ എൻ്റെ കഥകളോ കവിതകളോ കൊടുക്കാറില്ല. വെള്ളത്തിൽ മുങ്ങിമരിക്കുന്നവർ ജീവിതത്തിലെ സകലസംഭവങ്ങളും വീണ്ടും ഒരു സിനിമപോലെ മരണത്തിനു മുമ്പുള്ള നിമിഷത്തിൽ കാണു മെന്നു ഞാൻ എവിടെയോ വായിച്ചതായി ഓർക്കുന്നു. ശ്വാസകോശത്തെ വെള്ളം ആക്രമിക്കുന്ന നിമിഷത്തിൽ ഓർമശക്തി അതിന്റെ ഉച്ചനില പ്രാപിക്കുന്നു. എൻ്റെ വലത്തേ ശ്വാസകോശം വെള്ളം നുണഞ്ഞും വ്രണ പ്പെട്ടും എന്നെ വല്ലാതെ കുഴക്കിയിരുന്ന ദിവസങ്ങളിൽ ആസ്‌പത്രിക്കട്ടിലിൽ തല കീഴോട്ടു ചായ്ച്ച് (കഫം വായിൽക്കൂടി ഒഴുകുവാൻ വേണ്ടി ഡോക്‌ടർമാർ നിർദേശിച്ചതായിരുന്നു ആ കിടപ്പ്) കിടക്കുമ്പോൾ ഞാൻ എൻറെ ബാല്യ കാലത്തെ വീണ്ടും കണ്ടുകൊണ്ടിരുന്നു. എന്റെ ഓർമ ആരംഭിക്കുന്നത് കല്ക്കത്തയിലെ ഇടത്തരക്കാർ താമസിച്ചിരുന്ന രാജാബസൻത റോയ് റോഡ് എന്ന തെരുവിൽ നിരത്തിലേക്കു മുഖം കാട്ടിനില്ക്കുന്ന ഒരു ചുവന്ന വീട്ടിൽ വെച്ചാണ്. ചുളിഞ്ഞ മുലകളുള്ള ഒരു സ്ത്രീ എന്നെ എടുത്ത് ടെറസ്സിലേക്കു കൊണ്ടുപോയി. അവരുടെ വായുടെ രണ്ടു വശത്തും വെളുത്ത വിള്ളലുകൾ ഉണ്ടായിരുന്നു. 'ശാഠ്യം പിടിക്കരുത്, അച്‌ഛനു സുഖക്കേടാണ്.' അവർ എന്നോടു പറഞ്ഞു.

ഞങ്ങളുടെ ജീവിതത്തിന്റെ പശ്ചാത്തലം സൃഷ്‌ടിച്ചിരുന്നവരും അര ങ്ങിന്റെ താങ്ങുകളുമായിരുന്ന വേലക്കാരെ ഞാനൊരിക്കലും മറക്കുകയില്ല. നാടകം തുടങ്ങുന്നതിനുമുമ്പ് ചൂലുമായി വന്ന് അരങ്ങു വൃത്തിയാക്കുന്ന വരായിരുന്നു അവർ. അവർ പൊയ്ക്കഴിഞ്ഞാൽ മുഖ്യവേഷങ്ങൾ പുറ ത്തേക്കു വരികയായി. ഏറ്റവും ആദ്യത്തെ ഭൃത്യരിൽ ഒന്നാമനായും അവിസ്മ രണീയനായും നിലകൊള്ളുന്ന ഛബിലാൽ മുഷിഞ്ഞ ധോത്തിയും കേടുവന്ന പല്ലുകളുമുള്ള ഒരു ഒറിയക്കാരനായിരുന്നു. ചുവന്ന കല്ലുവെച്ച തെക്കൻ താലി കഴുത്തിൽ കെട്ടിയ ഒരു വൃദ്‌ധ, തേഞ്ഞ പല്ലുകളുള്ള ത്രിപുര, മൂക്കു ത്തിയിട്ട പാറുക്കുട്ടി, ഞാൻ നടക്കാനിറങ്ങുമ്പോൾ പച്ചപ്പാവാടയും ധരിച്ച് എൻറെ പിന്നിൽ പറന്നുകളിച്ചിരുന്ന ജാനകി, ഇവരൊക്കെ ഏതേതു യവനിക കൾക്കു പിന്നിൽ പോയി മറഞ്ഞുവെന്ന് എനിക്കറിയില്ല.

വീട്ടുവേലക്കാരുടെയൊപ്പം വളരെയധികം സമയം ചെലവഴിച്ചതുകൊണ്ട് എനിക്കു ലഭിച്ച നേട്ടങ്ങളിലൊന്നാണു സഹജാവബോധത്തോടെ മറ്റുള്ള വരുമായി അടുക്കുവാനുള്ള നുള്ള കഴിവ്. ആത്‌മാർത്‌ഥതയില്ലാത്ത ഇടത്തരം (Mediocre) സാഹിത്യകൃതികൾ മനസ്സിൽ വളർത്തുന്ന വിലങ്ങുകൾ ഇവരെ ബാധിക്കുകയില്ല. കരച്ചിലും ചിരിയും കോപവും താപവും കാമവും അവരുടെ തൊലിക്കുനേരെ താഴെ വസിക്കുന്നു. ധനികരെന്ന് അഭിമാനിക്കുന്നവരുടെ മനസ്സിന്റെ ജീർണിച്ച അഗാധതയിൽ ഈ വികാരങ്ങൾ ചാണകപ്പുഴുക്കളെ പ്പോലെ കിടന്നു പുളയ്ക്കുന്നുണ്ടായിരിക്കാം. പക്ഷേ, പുറത്തേക്കു വരുന്നതു വിദൂരമായ ഒരു ഓവുചാലിൽനിന്നു കാറ്റിൽ പറന്നെത്തുന്ന ഒരു നേർത്ത ദുർഗന്‌ധം മാത്രമാണ്. വേലക്കാരികളുടെ ജാക്കററുകളുടെ വിയർപ്പുഗന്‌ധം വാത്സല്യത്തിന്റെ ഗന്‌ധമായി ഞാൻ കണക്കാക്കിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. ഒരിക്കൽ അവരുടെ പരുത്ത കൈകൾ വളരാൻ വെമ്പുന്ന എന്റെ ശരീരത്തെ തഴുകി. അച്‌ഛൻ്റെയും അമ്മയുടെയും മേൽ യാതൊരു സ്വാധീനശക്തിയും ചെലുത്താൻ കഴിവില്ലാതിരുന്ന എന്നിൽ നിന്നു വേലക്കാർക്കു സാരവത്തായ യാതൊരു സമ്പാദ്യവും ലഭിക്കുമായിരു ന്നില്ല. എന്നു വേണമെങ്കിലും തങ്ങളെ പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യം എൻറ മാതാപിതാക്കൾക്ക് ഉണ്ടെന്നും അവർക്കറിയാമായിരുന്നു. മാസാരംഭത്തിൽ കിട്ടുന്ന അഞ്ചു റുപ്പികയുടെയോ ഇരുപതു റുപ്പികയുടെയോ തുച്‌ഛമായ ഒരു ബന്ധം മാത്രമേ തങ്ങൾക്കും യജമാനത്തികൾക്കും തമ്മിൽ ഉണ്ടാവുക യുള്ളു എന്നവർക്കറിയാമായിരുന്നു. എന്നിട്ടും, ഞാൻ രാത്രിയിൽ പ്രേതങ്ങ ളെയും കള്ളന്മാരെയും ഭ്രാന്തന്മാരെയും ഓർത്തു ഭയപ്പെട്ട് ഉറങ്ങാതെ കിടക്കു മ്പോൾ ഒരിക്കൽ വൃദ്‌ധയായ ത്രിപുര തൻറെ പായയിൽ എഴുന്നേറ്റിരുന്നു കൊണ്ടു പറഞ്ഞു:

'ചെറിയ മകൾ എൻറെകൂടെ വന്നു കിടന്നുകൊള്ളു. പേടിക്കേണ്ട, .... ത്രിപുര ഇവിടെയുണ്ട് കൽക്കത്തയിലെ ബാല്യകാലത്ത് ഞാൻ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി കെ.എസ്. മേനോനായിരുന്നു. അദ്ദേഹം ഞങ്ങളുടെ വീട്ടിൻറ കീഴിലുള്ള മോട്ടോർ കമ്പനിയുടെ സ്‌റേറാഴ്‌സ് മാനേജരായിരുന്നു. കൊമ്പൻ മീശയും കുടവയറുമുള്ള ഒരാൾ. മരംകൊണ്ടു പല കൗതുകവസ്‌തുക്കളും ചെത്തിയുണ്ടാക്കുവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. രണ്ടു നിലയു ള്ളതും ധനികരായ പാവക്കുട്ടികൾക്കു പറ്റിയതുമായ ഒരൊന്നാന്തരം വീട് അദ്ദേഹം ഒരിക്കൽ എനിക്കു സമ്മാനിച്ചു. അതിന്റെ പിൻവശത്തെ ചുവരായ വെള്ളപ്പലക എടുത്തു നീക്കിയാൽ ആ മുറികളിലെ കസാലകളും സോഫകളും കട്ടിലുകളും നമുക്കു കൈകൊണ്ടു തൊടാം. ഇത്ര മനോഹരമായ മറെറാരു സമ്മാനവും എനിക്കു ജീവിതത്തിൽ ഇന്നേവരെ കിട്ടിയിട്ടില്ല. ഇടയ്ക്ക് ഒഴിവു ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തിൻറെ മുറിയിൽ ചെന്ന് എഴുത്തുമേശ യ്ക്കുമേൽ സ്‌ഥലം പിടിക്കും. മേശപ്പുറത്തു കടലാസുകൾ പറക്കാതിരിക്കാൻ വെക്കാറുള്ള കട്ടികൾക്കു കിട്ടാറുള്ള ശ്രദ്‌ധ മാത്രമേ എനിക്കും ആ കമ്പനിയിൽ നിന്നു കിട്ടിയിരുന്നുള്ളു. പലരും കെ.എസ്. മേനോനെ കാണാൻ വന്നിരുന്നു. ഇടയ്ക്കു വായിൽ മുഴുവൻ ചുവന്ന വെറ്റിലച്ചണ്ടി നിറച്ചു നടക്കുന്ന ഒരു മദ്ധ്യവയസ്കൻ അവിടെ ചിരിച്ചുകൊണ്ടു വന്നെത്തും. നൂറോളം തവണ കണ്ടുകഴിഞ്ഞ ആ മനുഷ്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മേനോൻ എന്നോടു ചോദിക്കും: 'കുട്ടിക്കു നമ്മുടെ കാളി ബാബുവിനെ പരിചയമില്ലേ?'

എൻറെ ജ്യേഷ്ഠൻ അന്നൊക്കെ ജർമനിയുടെ സ്വേച്ഛ‌ാധിപതിയായ അഡോൾഫ് ഹിറ്റ്ലറുടെ ഒരു മുഴുത്ത ആരാധകനായിരുന്നു. വർത്തമാന ക്കടലാസുകളിൽ തുടരെത്തുടരെ വന്നുകൊണ്ടിരുന്ന ഹിറ്റ്ലർചിത്രങ്ങൾ മുറിച്ചെടുത്ത് ജ്യേഷ്ഠൻ ഒരൊന്നാന്തരം ആൽബമുണ്ടാക്കി. 'നിനക്കു വേണ മെങ്കിൽ മുസ്സോലിനിയെ എടുത്തുകൊള്ളൂ' എന്നു ജ്യേഷ്‌ഠൻ എന്നോടു പറഞ്ഞു. അതുകൊണ്ടു ഞാൻ മനസ്സില്ലാമനസ്സോടെ എങ്കിലും ഇറ്റലിയുടെ ബെനിറേറാ മുസ്സോലിനിയുടെ ആരാധികയായിത്തീർന്നു.

സ്‌കൂളില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ ജനലിൽകൂടി ഓരോ കളിപ്പാട്ട ങ്ങൾ ചരടിൽ കെട്ടി താഴോട്ട് ഇറക്കും. വല്ലവരും അതു തൊടുവാൻ പുറപ്പെ ടുമ്പോൾ വലിയ ഹർഷാരവത്തോടെ ഞങ്ങൾ ആ ചരടു മേല്പോട്ടു വലിക്കുകയും ചെയ്യും. താഴത്തെ മോട്ടോർകാർ കമ്പനിയിൽ അക്കാലത്തു റിപ്പേറിനായി റോൾസ്‌റോയ്‌സും ബെന്ററിയും മററും വന്നെത്താറുണ്ടായി രുന്നു. അത്തരം കാറുകളിൽ കയറി ഇരിക്കുവാനും സീറ്റുകളുടെ തോൽ മണം ശ്വസിക്കുവാനും ഞങ്ങൾ ഇഷ്ടപ്പെട്ടു. അന്നു ഞാനും ജ്യേഷ്‌ഠനും കവിതകളും കഥകളും എഴുതുവാൻ തുടങ്ങി. അന്നു ദുഃഖപര്യവസായിയായ കഥകളാണു ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടിരുന്നത്. കുറച്ചു കളിക്കണം; എന്നിട്ടു വിയർക്കണം. കുറച്ചു ദുഃഖിക്കണം; എന്നിട്ടു കരയണം. ഞങ്ങളുടെ പാം പുസ്‌തകത്തിന്റെ അവസാനത്തെ ഏട്ടിൽ 'എനിക്കൊരു പാവയുണ്ടായിരുന്നു' എന്നു തുടങ്ങുന്ന ഒരു കൊച്ചു കവിതയുണ്ടായിരുന്നു. അത് ഒരു പാവക്കുട്ടിയുടെ വീഴ്‌ചയെപ്പറ്റിയുള്ള കവിതയായിരുന്നു. അതിന്റെ തല തകരുന്നതിനെപ്പറ്റി ക്ലാസ്സിൽ ഉറക്കെ വായിക്കേണ്ടിവന്നപ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി. എൻ്റെ കണ്ഠ‌ം ഇടറി. ഞാൻ മറ്റുള്ളവരുടെ പരിഹാസപാത്രമാവുകയും ചെയ്തു.

നിയന്ത്രിക്കാൻ വയ്യാത്ത കണ്ണുനീരും തൊലിയുടെ തവിട്ടു നിറവും എന്നെ ആ സ്‌കൂളിൽ ഒരു അന്യയാക്കിത്തീർത്തു. ഒരിക്കൽ വില്യം എന്നു പേരുള്ള ഒരിംഗ്ലീഷുകാരൻ -എൻ്റെ ജ്യേഷ്‌ഠൻ്റെ സഹപാഠി -എന്നോടു ചോദിച്ചു: 'നിനക്കു കുറച്ചുകൂടി വെടുപ്പായി കുളിച്ചുകൂടേ? സ്പോഞ്ചു കൊണ്ടു നല്ലപോലെ ഉരച്ചു കുളിച്ചാൽ നീയും ഞങ്ങളെപ്പോലെ വെളുക്കും. ഒരിക്കൽ എന്റെ ക്ലാസ്സിലെ കുട്ടികളെ ടീച്ചർ വിക്ടോറിയ മെമ്മോ റിയൽ ഗാർഡനിലേക്കു കൊണ്ടുപോയി. വഴിക്കുവെച്ചു ഞങ്ങൾ കരിമ്പിൻ നീരു കുടിച്ചു. പുൽത്തകിടിയിൽ ടീച്ചറുടെ ചുറ്റും ഓടി നടന്നു കളിച്ചിരുന്ന മററു കുട്ടികളിൽനിന്നും അകന്ന് ഞാൻ ഒരു മൈലാഞ്ചിവേലിക്കു പിന്നിൽ മലർന്നു കിടന്നു. ആകാശത്തിൽ വെളുത്ത ഗ്രീഷ്‌മകാല സൂര്യൻ. വേദനയെ അനുസ്മ‌രിപ്പിക്കുന്ന മൈലാഞ്ചിപ്പൂമണം. ഏകാന്തത. 'നീയെന്താണ് അവിടെ ചെയ്യുന്നത്? നീ എന്തു വിചിത്രജാതിയാണ്?' എൻറെ ടീച്ചർ ചോദിച്ചു. 'ഹ! ഹ! ഹ! ഹ!....കമല വിചിത്ര ജാതിയാണ്. ഹ! ഹി ഹ! ഹ!' എൻറെ സതീർത്ഥ്യർ പൊട്ടിച്ചിരിച്ചു. എന്റെ സൂര്യൻ, നീ അന്നും എല്ലാറ്റിനും സാക്ഷിയായി വിളർത്ത മുഖത്തോടെ നോക്കി നിന്നു. കോടതിമുറിയിലെ സാക്ഷിക്കൂട്ടിൽ നീ വന്നുദിക്കുന്നു. നീ കത്തുന്നു. നീ നീറുന്നു. നീ അസ്ത‌മിക്കുന്നു.

രണ്ടാം ലോകമഹായുദ്‌ധത്തിൻ്റെ വിഷവായു ലോകം മുഴുവൻ വ്യാപിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ജർമനി കത്തിച്ച കാട്ടുതീയുടെ ചൂട് ഇന്ത്യ യിലും അനുഭവപ്പെട്ടുതുടങ്ങി. അന്നു ഞാനും എൻറെ ജ്യേഷ്‌ഠനും കൽക്കത്ത വിട്ട് നാലപ്പാട്ടെ വീട്ടിലേക്കും അമ്മ മ്മയുടെ സംരക്ഷണയിലേക്കും വന്നെത്തി. നാലപ്പാടും പരിസരവുമായി ചുരുങ്ങി ഞങ്ങളുടെ ലോകം. കണ്വാശ്രമം പോലെ ശ്രീ വിളങ്ങിയിരുന്ന ആ സ്‌ഥലത്തിൻ്റെ മനോഹാരിതകൾ വർണി ക്കുവാൻ എനിക്ക് ഇന്നും വാക്കുകൾ കിട്ടുന്നില്ല. വിദ്യാഭ്യാസം പൂർത്തിയാ ക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത എനിക്ക് വാക്കുകളുടെ ക്ഷാമം എല്ലായ്പ്‌പോഴും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഞാൻ ഇന്ന് ഇംഗ്ലീഷിലും മലയാള ത്തിലും എഴുതുന്നു. പക്ഷേ, കുഷ്‌ഠം പിടിച്ചും മറ്റും വിരലുകൾ നഷ്ടപ്പെട്ട ഒരുത്തൻ തൻറെ കൈകളാകുന്ന കുറികൾകൊണ്ടു ടൈപ്പു ചെയ്യുന്നതു പോലെയോ കൊട്ട നെയ്യുന്നതുപോലെയോ ആണ് എൻ്റെ സാഹിത്യരചന. വാക്കുകളുടെ ദാരിദ്ര്യം എൻ്റെ കലയെ പരിമിതമാക്കുന്നു. രാത്രിയിൽ എൻറ ഭർത്താവും ചെറിയ കുഞ്ഞും അടുത്ത് ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ ഇരുട്ടിൽ വാക്കുകൾക്കുവേണ്ടി പരതിനടക്കും. എന്റെ മനസ്സു കണ്ടെത്താത്ത ഒരു ഭൂഖണ്ഡമാണെന്നും തീനാളങ്ങളെപ്പോലെ ജ്വലിക്കുന്ന വാക്കുകൾകൊണ്ട് അതിൻറെ തുറമുഖങ്ങളെ പ്രകാശിപ്പിച്ചാൽ ഓരോ വായനക്കാരനും ഓരോ ദേശസഞ്ചാരിയെപ്പോലെ അതിലെ കരിങ്കൽവിഗ്രഹങ്ങൾക്കു മുമ്പിൽ
അത്ഭുതദൃഷ്ടിയോടെ വന്നു നില്ക്കുമെന്നും എനിക്കു തോന്നുന്നു. ത്യജിക്ക പ്പെട്ട്, പിന്നെയും പിന്നെയും ത്യജിക്കപ്പെട്ടു കുഴിപ്പെട്ട എന്റെ ആത്മാവിനു മ്യൂസിയം തോട്ടങ്ങളിൽ കാണുന്ന കരിങ്കൽപ്രതിമകളുടെ ഛായ ഉണ്ടെന്ന് അവർ കണ്ടുപിടിക്കും. സംവൽസരങ്ങളുടെ മഴയും വെയിലും തട്ടി കുഴിപ്പെട്ടു വസൂരിക്കലകൾ നിറഞ്ഞ മുഖമുള്ള ഒരു കരിങ്കൽദൈവത്തെ ഞാൻ പണ്ടാ രിക്കൽ കൽക്കത്താ മ്യൂസിയത്തിൽ കണ്ടു. അതിന്റെ ഛായയുള്ള ഒരാൾ രണ്ടു മാസം മുമ്പു മഴ നനഞ്ഞൊലിച്ചുകൊണ്ട് എന്റെ വീട്ടിൽ വന്നു 
നാലപ്പാട്ടിലേക്കുതന്നെ മടങ്ങുക. പടിപ്പുരമാളികയുടെ പിന്നിൽ, വേലി യുടെ പിന്നിൽ നിന്നുകൊണ്ട് മഞ്ഞ അരളിപ്പൂക്കളുടെ കൊമ്പുകൾ കൈ കൊണ്ട് അകത്തി, അകത്തേക്ക് എത്തിനോക്കാറുള്ള ചെട്ടിച്ചിയാചകികൾ "ധർമം തരമ്മാ.....ധർമം തരമ്മാ....' എന്നു വിളിച്ചലച്ചിരുന്നു. അവരുടെ തലമുടി ചിരട്ടവെച്ചു വൃത്തത്തിൽ കെട്ടിയിരിക്കും. അവരുടെ മാറാപ്പുകളിൽ ഉറങ്ങുന്ന ശിശുക്കളുമുണ്ടാവും.

ഇടത്ത് പച്ചിലപ്പാമ്പുകളെ വഹിക്കുന്ന രണ്ടു വടുകപ്പുളി നാരകമരങ്ങൾ, അതിനും ഇടത്ത് വേലിക്കരികിൽ ഓലമേഞ്ഞ തണ്ണീർപ്പന്തൽ ചാഞ്ഞു നില്ക്കുന്ന പ്ലാശുമരം. ചെറിയമ്മയുടെ ഓമനയായ ചുവന്ന നന്ദിനിയുൾപ്പെടെ മൂന്നു പശുക്കൾ താമസിച്ചിരുന്ന തൊഴുത്ത്. നെല്ലി, ആകാശത്തിലേക്കു കൈ നീട്ടിയ പാരിജാത മരം. പാമ്പിൻകാവിലെ വൃദ്‌ധരാക്ഷസനായ കാഞ്ഞിരം, ഇലഞ്ഞി; ഇലഞ്ഞിയിൽ പടർന്ന തിപ്പലി. കുളക്കോഴികൾ വസി ക്കുന്ന പൊന്തകൾ. ചീങ്കണ്ണികൾ ഇളംവെയിലിൽ വായ് തുറന്നു വിശ്രമിക്കുന്ന കുളക്കടവുകൾ. ഉമ്മറത്ത് അമ്മാവൻ നട്ടുവളർത്തിയ പനിനീർ പൂന്തോട്ടം. കാക്കകളും അണ്ണകളും മാത്രം ഭക്ഷിക്കുന്ന പുളിയൻമാങ്ങകളുണ്ടാവുന്ന തെക്കൻ മാവ്. ചുവരിന്റെയും ചവിട്ടുകല്ലിൻറെയും അരികിൽ വളർന്നു നിന്നിരുന്ന പുളിയാറൽച്ചെടി.... ഇതൊക്കെയായിരുന്നു അക്കാലത്തെ നാലുപാട്ട് വീട്.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക