shabd-logo

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023

0 കണ്ടു 0
എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേഹം, എൻറെ ലേശം ഉന്തിയ പല്ലുകൾ ഭംഗി യാക്കാനാവുമോ എന്നു ശ്രമിക്കാനായി എൻ്റെ അച്‌ഛൻ എന്നെ അദ്ദേഹ ത്തിൻറെ അടുത്തു കൂട്ടിക്കൊണ്ടുപോയി. ഘോഷ് സന്തുഷ്‌ടനായിരുന്നു. അദ്ദേഹം ഞങ്ങളെ രണ്ടു ഫോട്ടോ ഗ്രാഫുകൾ കാട്ടി - ഒന്ന് ഒരു വികൃത മുഖവും മറേറത് ഒരു സുന്ദരമുഖവും. രണ്ടു ഫോട്ടോഗ്രാഫുകളും ഒരേ പെൺകുട്ടിയുടേതാണെന്ന് അദ്ദേഹം പറഞ്ഞു. എൻ്റെ മുഖം ചുണ്ടി അദ്ദേഹം തുടർന്നു: 'ഈ കുട്ടിക്ക് അതിസുന്ദരമായ പുരികക്കൊടിയുണ്ട്. മനോഹരമായ കണ്ണുകളുണ്ട്. നീണ്ടുരുണ്ട മുഖമുണ്ട്. പല്ലുകളിത്തിരി പരിഷ്കരിച്ചെടുത്താൽ ആൾ അതിസുന്ദരിയാവും.' ഞാനും എൻ്റെ അച്‌ഛനും അദ്ദേഹത്തെ വിശ്വ സിച്ചു. ചികിത്സ രണ്ടു വർഷം നീണ്ടു.

ഇക്കാലത്തൊരിക്കൽ വേനലവധിക്കു ഞാൻ നാലപ്പാട്ടു വീട്ടിലേക്കു പോയി. എന്റെ അമ്മമ്മ തുന്നൽക്കാരൻ കുമാരനോടു പറഞ്ഞു, എനിക്കു രണ്ടു വെള്ള ബ്ലൗസുകളും ഉപ്പുററി മൂടുന്ന രണ്ടു പച്ചപ്പാവാടകളും തുന്നു വാൻ. ഞാൻ പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് കേരളത്തിൽ നടക്കുന്നത് അമ്മമ്മ ഇഷ്ടപ്പെട്ടില്ല.

അന്ന്, ഞങ്ങളുടെ വീട്ടിനടുത്തു പ്രസിദ്‌ധനായൊരു വിദ്യാർത്ഥി വിപ്ലവ കാരി താമസിച്ചിരുന്നു. അയാൾ തൻറെ രാഷ്ട്രീയ പ്രവർത്തനംകൊണ്ടു കുടുംബത്തിനു ദുഷ്‌പേരു വരുത്തിയിരുന്നു. അന്ന് അയാൾക്കു പത്തൊമ്പതു വയസ്സായിരുന്നുവെന്നു തോന്നുന്നു പ്രായം. ഞങ്ങൾ അവതരിപ്പിക്കാനുദ്ദേ ശിച്ച ഒരു നാടകം സംവിധാനം ചെയ്യാമെന്ന് അയാൾ സമ്മതിച്ചു. എൻറ സഹോദരനും മററു ചിലരും ഞാനും കൂടി വന്നേരി ചിൽഡ്രൻസ് ഡ്രമാറ്റിക് സൊസൈറ്റി എന്നൊരു നാടകസമിതിക്കു രൂപം നല്‌കിയിരുന്നു. ഞങ്ങൾ അവധിക്കു വരുമ്പോൾ മാത്രമേ അതു പ്രവർത്തിച്ചിരുന്നുള്ളു. അക്കൊല്ലത്തെ നാടകം 'മേവാടിൻറെ പതനം' ആയിരുന്നു. ഞങ്ങൾ ദിനവും റിഹേഴ്സൽ നടത്തി അംഗചലനങ്ങളും സംസാരവും മറ്റും മെച്ചമാക്കി. വിപ്ലവകാരി എന്നിൽ പ്രത്യേക താല്‌പര്യമൊന്നും കാട്ടിയില്ല. പക്ഷേ, ഞാൻ അയാളിൽ അനുരക്‌തയായി. എനിക്കൊരിക്കലും രാഷ്ട്രീയപ്രവർത്തകരോടുള്ള ആഭി മുഖ്യം തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയം പുരുഷൻ കളി യാണെന്നും അതിൽ ഏർപ്പെടുന്നവർക്കു പൗരുഷമേറുമെന്നുമുള്ള എൻറ ധാരണയാവണം അതിനു നിദാനം. പില്ക്കാലത്തൊരു കമ്യൂണിസ്ററായി ത്തിർന്ന ആ വിപ്ലവകാരി ഗൗരവക്കാരനായിരുന്നു. സംസാരിക്കെ അയാൾ തൻറെ കണ്ണുകൾ ഒരു പ്രത്യേക രീതിയിൽ ഉയർത്തുക പതിവായിരുന്നു. ഞാനെൻ അമ്മമ്മയോടു പറഞ്ഞു. അയാളെ വിവാഹം കഴിക്കണമെന്ന് എനിക്കു തീവ്രവാഞ്ഛയുണ്ടെന്ന്. അമ്മമ്മ എൻ്റെ വാക്കുകൾ കാര്യ മായെടുത്തില്ല: 'നി വളർന്നുകൊണ്ടിരിക്കുകയാണ്.' അമ്മമ്മ പറഞ്ഞു: "ഇനി

ഈ നാടകാഭിനയമൊക്കെ നിർത്താൻ കാലമായി.' അക്കാലത്ത് എൻറെ മുലകളെക്കുറിച്ച് ഞാൻ തികച്ചും ബോധവതി യായിരുന്നു. അവ കൊഴുത്തുരുണ്ടു വളർന്നു. അഴകേററി നിന്നു; അവി ശ്വസനീയമാംവിധം ചെറിയ മുലക്കണ്ണുകളോടെ. എൻ്റെ ആവൃതനിധിയായി ഞാനവയെ പരിഗണിച്ചു. കുളിമുറിയിലൊറ്റയ്ക്കായപ്പോഴൊക്കെ ഞാനെ ൻറെ ഉടുപ്പൂരിയെറിഞ്ഞ് അവയിലേക്കു തുറിച്ചുനോക്കി. അവ എന്നിൽ കൗതുകമുണർത്തി.

ഞാൻ തിരണ്ടപ്പോൾ, കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു പ്രസവിക്കാൻ മാത്രം വളർന്നിരിക്കുന്നുവെന്നാണ് അതിൻ്റെ അർത്ഥം എന്ന് അമ്മമ്മ പറഞ്ഞുതന്നു. ഈ പുതിയ അറിവ് ഐതിഹാസികമായിരുന്നു. അതു മുതൽ ഞാൻ കണ്ട ധീരനായ ഓരോ പുരുഷനേയും എൻ്റെ കുട്ടികളുടെ കരുത്തനായ അച്ഛ് നായി ഞാൻ കരുതിപ്പോന്നു. മഹാഭാരതത്തിലെ കുന്തിയോട് എനിക്ക് അസൂയ തോന്നി. അവരെ മത്സരിച്ചു തോല്‌പിക്കാൻ ഞാൻ കൊതിച്ചു.

അനേകം തവണ വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ ഞാൻ സൂര്യപ്രകാ ശത്തിൽ നഗ്ന‌യായി നിന്നു. എൻറെ ഗർഭപാത്രത്തെ ഉർവരമാക്കാൻ കരു ത്തുള്ള പുരുഷദൈവം എന്നു ഞാൻ സൂര്യനെ ഗണിച്ചു. അവനെ ക്ഷണി ക്കാനും വശീകരിക്കാനും വേണ്ടി ഞാൻ എൻ്റെ സ്വന്തം മന്ത്രങ്ങൾ നിർമിച്ചു. എന്നിട്ടും ഞാൻ കന്യകയായി അവശേഷിച്ചു.

പതിന്നാലാം വയസ്സിൽ, ദന്തചികിത്സ കഴിഞ്ഞ് എടുത്തുകാട്ടുന്ന ബോർഡറുകളുള്ള രണ്ടു വെള്ള കോട്ടൺ സാരികൾ അമ്മയെക്കൊണ്ട് എനിക്കു വേണ്ടി നിർബന്‌ധിച്ചു വാങ്ങിപ്പിച്ചു. ഘോഷ് എന്റെ പല്ലുകൾക്കു വരുത്തിയ പരിഷ്കാരത്തിനുശേഷം ഞാൻ നേടിയെടുത്ത എന്റെ പുതിയ മന്ദഹാസത്തെക്കുറിച്ച് എനിക്ക് അഭിമാനമുണ്ടായിരുന്നു. ഞാൻ കാണു ന്നവരിലൊക്കെ അതു പരീക്ഷിച്ചുനോക്കി. എല്ലാവരും അത് ഇഷ്‌ടപ്പെടു ന്നതായി തോന്നി. ആ കാലത്ത് എന്നെ ചിത്രകല അഭ്യസിപ്പിക്കാൻ അച്ഛൻ ഒരു ചിത്രകാരനെ ഏർപ്പാടു ചെയ്‌തു. അദ്ദേഹം കൽക്കത്തെ മ്യൂസിയത്തിലെ
അസിസ്ററൻറ് ക്യൂറേററർ ആയിരുന്നു. ഇരുപത്തൊമ്പതു വയസ്സു പ്രായം, നല്ല ഉയരം, വെള്ളനിറം, ലേശം കഷണ്ടി, സൗമ്യമായ മന്ദഹാസം, വലിയ ചുവന്ന കാതുകൾ. ആ കാതുകളിൽ സ്‌പർശിക്കാൻ ഞാൻ കൊതിച്ചു. പക്ഷേ, ചെയ്ത‌ില്ല. ഞാൻ അദ്ദേഹത്തിലേക്ക് ആകൃഷ്‌ടയായി. അദ്ദേഹം സൗമ്യമായി, തികച്ചും ബംഗാളി ശബ്ദക്രമീകരണത്തോടെ സംസാരിച്ചു. ചിത്രകലാ പഠനസമയത്ത് ഞാൻ സാരിയുടുത്തു. എൻറെ വികാരോ‌ജ്ജ്വലത ഏതാണ്ടു വ്യക്ത‌മായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ അച്ഛൻ ട്യൂഷൻ നിർത്തി. എൻറെ കലാദ്ധ്യാപകൻ ഒരിക്കൽ എന്നോടു പറഞ്ഞിരുന്നു എൻറ കൈ അനുഗൃഹീതവും എൻറെ രേഖകൾ അവിശ്വസനീയമാംവിധം നന്നും ആണെന്ന്. ചിത്രകലാപാഠം നിന്നുപോയതിൽ ഞാൻ ദുഃഖിച്ചു. ആ രാത്രി ഉണർന്നു കിടന്ന്, അദ്ധ്യാപകനുമായി അഗാധപ്രേമത്തിലാണു ഞാനെന്ന്, ഞാൻ വിചാരിച്ചു. ബുധനാഴ്‌ച സ്‌കൂളിൽ ദീർഘമായൊരു ലൈബ്രറി പിരി യഡ് ഉള്ളപ്പോൾ ഞാൻ സ്‌കൂളിൽനിന്ന് ഒളിച്ചു കടന്നിറങ്ങി. ഒരു ബസ്സിൽ മ്യൂസിയത്തിലേക്കു പോയി. പ്രേമസങ്കല്‌പങ്ങളിൽ ആഭിമുഖ്യമുള്ള ഒരു സഹപാഠി എനിക്കു ശരിയായ നിർദേശങ്ങൾ നല്‌കിയിരുന്നു. ജീവിതകാല മാകെ കാറും ഡ്രൈവറും ഉണ്ടായിരുന്ന എനിക്കു ബസ്സുകളെക്കുറിച്ചു ജ്ഞാനം തീരെ മോശമായിരുന്നു. സ്‌ഥലത്തെത്തിയ ഉടനെ എൻ്റെ അദ്‌ധ്യാ പകൻ എവിടെയാണു പണിയെടുക്കുന്നതെന്നു ഞാൻ കാവൽക്കാരനോടു ചോദിച്ചു മനസ്സിലാക്കി. ഒരു വലിയ മുററം കടന്നുവേണം അദ്ദേഹത്തിൻറ മുറിയിൽ എത്താൻ. ഗ്രാനൈററിലും സാൻഡ്‌സ്‌റേറാണിലും നിർമിച്ച പ്രതിമാ ശില്പങ്ങൾ സ്ഥഥാപിച്ചിട്ടുള്ള ഒരു ചതുരമുററം. ഒരു ദൈവത്തിൻറയോ ഗന്ധർവന്റെയോ ആൾവലിപ്പത്തിലുള്ള വിഗ്രഹം നിൽക്കുന്നേടംവരെ ഞാൻ ഓടിയെത്തിയപ്പോഴേക്കും മഴ വീണു തുടങ്ങി. ആ പ്രതിമയുടെ താടിക്കീഴിൽ തല മറച്ചുപിടിക്കാൻ ഞാൻ ശ്രമിച്ചു. പ്രതിമയുടെ മുഖത്തു സുഷിരങ്ങൾ വീണിരുന്നെങ്കിലും അധരങ്ങളിൽ വിഷയാസക്‌തി നിറഞ്ഞുനിന്നു. മഴ നനഞ്ഞ് നിസ്സഹായയായി നിന്നു ഞാനവനെ മനസാ വാഴ്ത്തി. ബംഗാ ളിൽ മഴ വരുന്നതു പൊടുന്നനെ മുന്നറിയിപ്പില്ലാതെയാണ്. ദുഃഖഹേതു അറിയില്ലെന്നു പറഞ്ഞു പൊടുന്നനെ പൊട്ടിക്കരയുന്നൊരു സ്ത്രീയെപ്പോ ലെയാണത്. അതു യുക്‌തി രഹിതവും സുന്ദരവുമാണ്. ചില മിനിട്ടുകൾക്കു ശേഷം ചർമ്മംവരെ നനഞ്ഞ്, മേനിയോടൊട്ടിയ സ്കൂ‌ൾ യൂണി ഫോറവു മായി ഞാൻ അദ്ദേഹത്തിൻറെ മുറിയുടെ വാതിൽ തള്ളിത്തുറന്നു. കടലാ സുകൾ ചിതറിവീണ മേശയ്ക്കു പിന്നിൽ നിന്നു തല ഉയർത്തി നോക്കി, മൃദുവായ ശബ്ദദത്തിൽ അദ്ദേഹം അന്വേഷിച്ചു: 'തുമി!*' ഞാൻ അദ്ദേഹ ത്തിൻറെ സമീപത്തേക്കോടിച്ചെന്നു. എൻ്റെ കണ്ണുനീർ അദ്ദേഹത്തിൻറ വെള്ള നിറമുള്ള ജുബ്ബായിന്മേൽ വീണു. അപ്പോൾ അനിർവചനീയമായ ക്ഷമയോടെ അദ്ദേഹം വാതിൽ പൂട്ടി. എൻറെ നനഞ്ഞ വസ്ത്രങ്ങൾ ഓരോ ന്നായി ഉരിഞ്ഞെടുത്തു പിഴിഞ്ഞു തുടങ്ങി. അദ്ദേഹം സംസാരിച്ചില്ല. അദ്ദേഹ

' മി' എന്നാൽ ബംഗാളിയിൽ 'നീ' എന്നർത്ഥം.

ത്തിൻറെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. എനിക്കു ല‌ജ്ജ തോന്നിയില്ല. തുടർന്ന് അദ്ദേഹം ഒരു ടാക്‌സിയിൽ എന്നെ വീടിൻ്റെ പടിക്കൽ ഇറക്കി വിട്ടു. അദ്ദേഹം വീട്ടിനുള്ളിലേക്കു വന്നില്ല. പിന്നീട് ഒരിക്കലും ഞാൻ അദ്ദേ ഹത്തെ കണ്ടിട്ടുമില്ല.

വളരെ വർഷങ്ങൾക്കു ശേഷം മുഖത്തു സുഷിരങ്ങളുള്ള ഗന്‌ധർവ പ്രതിമ എൻറെ ഡ്രോയിംഗ് റൂമിലേക്കു നടന്നു കയറിവന്നു. “ഞാനൊരു വാരികയുടെ പത്രാധിപരാണ്. ഇന്നിവിടെ വരാൻ എനിക്കു നിർദേശമുണ്ട്.' അയാൾ പറഞ്ഞു. ഞാൻ അവിശ്വാസത്തോടെ അയാളെ തുറിച്ചുനോക്കി. അയാൾ അത്യന്തം രൂപവാനായിരുന്നു. അയാൾ നിലക്കുപ്പായം അണിഞ്ഞി രുന്നു. അയാളുടെ തോളുകൾ വിറച്ചു. നിമിഷങ്ങളോളം ഞാൻ പരിഭ്രാന്ത യായിരുന്നു. ലേശം ആത്മ‌ജ്‌ഞാന ദൂരക്കാഴ്‌ചയുള്ളവളാണു ഞാൻ. എനിക്കു പലപ്പോഴും എൻറെ ഭാവി മുൻകൂട്ടി അറിയാൻ കഴിയും. ഞങ്ങൾ ഒന്നിച്ചു തീവ്രമായ പല ദുഃഖാനുഭവങ്ങളും പങ്കിടേണ്ടിവരുമെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു. ഓരോ പ്രേമബന്ധവും എന്നെ ദുഃഖത്തിന്റെ കയങ്ങളിൽ ডোজ তোকী,

ആദരണീയരും ധാർമികബോധത്തിൽ നിഷ്‌ഠയുള്ളവരുമായ എൻറ മാതാപിതാക്കളുടെ കുട്ടിയായി ഞാൻ ജനിച്ചതെങ്ങനെ എന്നു ഞാൻ പല പ്പോഴും അത്ഭുതപ്പെടാറുണ്ട്. അവർ നിരപരാധികളാണ്. എനിക്കു തോന്നു ന്നത് ഇതാണ്: എൻ്റെ ജന്മസമയത്ത് ഏതോ ഒരു കുരുത്തം കെട്ട ദൈവം മുറിയിലേക്കു പതുങ്ങിയിഴഞ്ഞു കയറിവന്ന് എന്നെ തൊട്ടു. അങ്ങനെ ഞാൻ ഇന്നത്തെ ഞാനായി.
28
ലേഖനങ്ങൾ
എന്റെ കഥ
0.0
1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുടെ അഭിപ്രായ പ്രകടനങ്ങൾക്കുമായി അവളുടെ വായനക്കാരെ പലപ്പോഴും ഞെട്ടിക്കും- പലപ്പോഴും അതിന്റെ കാപട്യത്തെക്കുറിച്ച്. മൈ സ്റ്റോറി ഒരു ആത്മകഥയാകേണ്ടതായിരുന്നുവെങ്കിലും അതിൽ ധാരാളം ഫിക്ഷൻ ഉണ്ടെന്ന് പിന്നീട് സമ്മതിച്ചു.സുരയ്യ തന്നെയാണ് മൈ സ്റ്റോറി എന്ന പേരിൽ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്.
1

ഒരു കുരുവിയുടെ ദുരന്തo -1

21 November 2023
0
0
0

കുറേ വർഷങ്ങൾക്കു മുന് ഒരു ദിവസം ഉച്ചയ്ക്കുശേഷം എന്റെ മുറി കുയുടെ കിളിവാതിലിലൂടെ ഒരു കുരുവി ഉള്ളിലേക്കു പറന്നുവന്നു. അതിന്റെ മാറ് ചുറ്റിത്തിരിഞ്ഞിരുന്ന പങ്കയിൽ ചെന്നടിച്ചു കിളി തെറിച്ചു പോയി. ജാലകത്തിൻ

2

നായടിയുടെ കുട്ടി -2

21 November 2023
0
0
0

ഞാൻ ഈയിടെ ആത്‌മകഥാശകലങ്ങൾ എഴുതിവരുന്നു എന്നറിഞ്ഞ ഞാപ്പോൾ എന്റെ മിത്രങ്ങളിൽ ചിലർ പറഞ്ഞു, നാല്പതു വയസ്സു പോലും കഴിയാത്ത ഒരാളും ആത്‌മകഥ എഴുതുവാൻ തുനിയരുത് എന്ന്. ഈ അഭിപ്രായത്തോടു ഞാൻ തീരെ യോജിക്കുന്നില്ല

3

കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത ഭൂഖണ്ഡം-3

21 November 2023
0
0
0

ഇന്നലെ വൈകുന്നേരം എന്റെ സല്ക്കാരമുറിയിൽ വെച്ച് എൻറ ഇ ഭർത്താവ് മറാത്തികവിയായ പുരുഷോത്തം റേഗേയോടു പറഞ്ഞു: കമല അവളുടെ ആത്‌മകഥ എഴുതുവാൻ തുടങ്ങിയിരിക്കുന്നു. എന്നോട് ആദ്യത്തെ അദ്‌ധ്യായം കൊണ്ടുവന്ന് റേഗേയ്ക

4

സിമിത്തേരിയിലെ ബോഗൻ വില്ല-4

21 November 2023
0
0
0

അച്ഛന്, നേപ്പാളിൽ നിന്നു വന്ന ഒരാൾ ഒരു സാളഗ്രാമം സമ്മാനി അച്ചിരുന്നു. അതിൽ രാധാകൃഷ്‌ണമൂർത്തിയായിരുന്നു വസിച്ചിരുന്നത്. അത് അച്ഛൻ നാലപ്പാട്ടു കൊണ്ടുവന്ന് അതിനായി തെക്കിനിയിൽ മരം കൊണ്ട് ഒരമ്പലമുണ്ടാക്കി

5

ഒരു പിറന്നാളിന്റെ ഓർമ്മ-5

22 November 2023
0
0
0

എന്റെ ഒമ്പതാം വയസ്സിൽ അച്‌ഛൻ എന്നെ തൃശൂരിലുള്ള ഒരു ബോർ ഡിങ്ങിൽ കൊണ്ടുപോയി ചേർത്തു. റോമൻ കത്തോലിക്ക സമുദായ ത്തിൽപ്പെട്ട കന്യാസ്ത്രീകളുടെ ഒരു മഠമായിരുന്നു അത്.മുൻവശത്തു ചരൽപാകിയ മുറം, ഇടത്ത്, കുറച്ചു വാ

6

അനുരാഗം എന്ന പദത്തിൻറെ അർത്ഥം-6

22 November 2023
0
0
0

കൊൺവെന്റ് വാസം അവസാനിപ്പിച്ച് വീണ്ടും അച്ഛൻറെയും കോ അമ്മയുടെയും കൂടെ കൽക്കത്തയ്ക്കു പുറപ്പെടുവാൻ ഒരുങ്ങി നിന്നിരുന്ന ആ ആഴ്‌ചയിൽ എൻ്റെ വല്യമ്മാമൻറെ അമ്മ കാൻസർ പിടിച്ചു മരിച്ചു. 68 വയസ്സെങ്കിലും അരോഗദൃഢ

7

ബുച്ചു എന്ന ഹിരൺ-7

22 November 2023
0
0
0

ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ

8

ഒരു ഹിറ്റ്ലർ കോംപ്ലക്സ്-8

22 November 2023
0
0
0

എന്റെ ആദ്യത്തെ ഓർമയായി ഇന്നും ആ 'പിക്നിക്' രംഗം കാണുന്നു. എകൽക്കത്തയിലെ ഏതോ ഒരു പാർക്കിലേക്ക് എന്നെയും മറ്റു കുട്ടിക ളെയും അദ്‌ധ്യാപികമാരും ആർച്ചി എന്നൊരാളും കൂടി കൂട്ടിക്കൊണ്ടു വന്നിരി ക്കയാണ്. തണുപ്

9

സ്ഥിരവും ഭദ്രവുമായ ഒരു സ്നേഹത്തിനുവേണ്ടി-9

22 November 2023
0
0
0

ണ്ടാം ലോകമഹായുദ്‌ധം തുടങ്ങി. യുദ്‌ധം മുറുകിവന്നപ്പോൾ അച്ഛൻ ര എന്നെയും ജ്യേഷ്ഠനെയും നാട്ടിലേക്കു വണ്ടി കയറ്റി അയച്ചു. അന്ന് എന്റെ തറവാടായ നാലപ്പാട്ടു വീട്ടിൽ പ്രായപൂർത്തി വന്നവരായി ഏഴു പേരുണ്ടായിരുന്നു

10

ശ്രീകൃഷ്ണൻ-സ്ത്രീയുടെ പുരുഷൻ-10

23 November 2023
0
0
0

എന്റെ അച്ഛൻ എന്നെ അഞ്ചാം വയസ്സിൽ നാട്ടിൽ കൊണ്ടുവന്ന് അമ്മമ്മയെ ഏല്പ്‌പിച്ച്, കൽക്കത്തയ്ക്കു തിരിച്ചുപോയി. കുട്ടികളെ പിരിഞ്ഞിരിക്കുവാൻ അല്‌പം ബുദ്‌ധിമുട്ടുണ്ടെന്ന് അമ്മ അഭിപ്രായപ്പെട്ടുവെ ങ്കിലും അച്ഛൻ

11

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവപ്രതിമ-11

23 November 2023
0
0
0

എനിക്കു പന്ത്രണ്ടു വയസ്സുള്ള കാലത്ത് കൽക്കത്തയിലെ ചൗരംഗിയിൽ ഘോഷ് എന്നൊരു ദന്തവൈദ്യൻ ഉണ്ടായിരുന്നു. ദന്തചികിത്‌സയിൽ ഉപരിപഠനത്തിനായി അനേക വർഷങ്ങൾ ഇന്ത്യയ്ക്കു വെളിയിൽ കഴിച്ചു കൂട്ടിയ ഒരാളായിരുന്നു അദ്ദേ

12

വരാഹൻ-12

23 November 2023
0
0
0

എന്റെ ചെറുപ്പം മുതല്ക്കുതന്നെ ഞാൻ എൻറെ ഭർത്താവിനെ അറിയു എ മായിരുന്നു. അദ്ദേഹം എൻറെ ബന്‌ധുവാണ്. ഒരിക്കൽ അത അദ്ദേഹം എന്നെ എടുത്ത് തൻറെ തലയ്ക്കു മീതെ ഒരു പങ്ക മാതിരി ചുഴററി. അന്നെ നിക്ക് ഏതാണ്ട് ആറു വയസ്

13

ഹരിനിവാസിലെ കിളിക്കൂട്-13

23 November 2023
0
0
0

എന്റെ മൂത്ത മകന് ഒന്നര വയസ്സായപ്പോൾ എന്റെ ഭർത്താവ് ഞങ്ങളെ ബോംബെയ്ക്കു കൊണ്ടുപോകാൻ നിശ്ച‌യിച്ചു. ആദ്യമായി അദ്ദേഹം ഒരു ഫ്ളാറ്റ് വിലകൊടുത്തു വാങ്ങി. മദിരാശിവരെ ഞങ്ങളെ അദ്ദേഹ ത്തിൻറെ ഒരു അമ്മാമൻ കൊണ്ടുപോയ

14

ജനൽപ്പടിയിലെ വിളക്ക്-14

24 November 2023
0
0
0

എനിക്കു സുഖക്കേടായിരുന്ന കാലത്ത് എൻറെ ഭർത്താവും ഞാനും തമ്മിൽ ശാരീരികമായ ഒരടുപ്പം വർദ്‌ധിച്ചുവന്നു. അത് ലോനാവല യിലെ ഹോട്ടലിൽവെച്ചാണ് തുടങ്ങിയത്. അന്ന് ബ്രോമൈഡ് കഴിച്ചിരുന്ന എൻറെ പ്രജ്‌ഞയ്ക്കു മീതെ, ഒരു

15

അന്ധകാരത്തിൻറെ ആദ്യത്തെ അദ്ധ്യായം-15

24 November 2023
0
0
0

പിന്നീട് ഞാൻ ബോംബെയ്ക്കു വന്നപ്പോൾ എൻറെ ഭർത്താവ് ഹരിനിവാസിലെ വീട് ഒരു മഹാരാഷ്ട്രക്കാരനു വിറ്റു. വീടു മാറിയാൽ ഞങ്ങളുടെ വിവാഹജീവിതവും ഭേദപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം.ഖാർ എന്ന നഗര പരിസരത്തിൽ

16

അന്ധകാരത്തിന്റെ രണ്ടാമദ്ധ്യായം-16

24 November 2023
0
0
0

രണ്ടാമതും ഗർഭം ധരിച്ചപ്പോൾ എന്റെ സ്വഭാവത്തിനു ചില മാറ്റങ്ങൾ വന്നു. എൻറെ വിവേകത്തിൻറെ തറക്കല്ലുകൾക്കു സാവധാനത്തിൽ ഇളക്കംതട്ടിക്കൊണ്ടിരുന്നു. ഞാൻ മാംസഭുക്കായിത്തീർന്നു. പെട്ടെന്ന് കോപി ക്കുവാനും പൊട്ടിക

17

ബലിമൃഗങ്ങൾ-17

24 November 2023
0
0
0

സമുദായം അംഗീകരിച്ചിട്ടുള്ള സദാചാരനിയമങ്ങളെ ഞാൻ വകവയ്ക്കാതത്തിനു പല കാരണങ്ങളുമുണ്ട്. നശ്വരമായ മനുഷ്യശരീരമാണ് ഈ സദാചാരത്തിന്റെ അടിത്തറ. അനശ്വരമായ മനുഷ്യാത്‌മാവിൽ, അല്ലെ ങ്കിൽ അതു കണ്ടറിയുവാൻ കെല്‌

18

വെള്ളിത്തളിക -18

25 November 2023
0
0
0

ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൻറെ പിന്നിൽ സ്‌ഥിതി ചെയ്തി ഞ രുന്ന ആറുനിലക്കെട്ടിടത്തിൻറെ പേര് 'ധനാസ്ത്ര' എന്നായിരുന്നു. വിണ്ടു പൊളിഞ്ഞ ചുവരുകളുള്ള ആ പഴയ കെട്ടിടത്തിൽ ആരും താമസിച്ചി രുന്നില്ല. അതിൻറെ

19

പഞ്ച്ഗിനയെന്ന സുഖവാസകേന്ദ്രം-19

25 November 2023
0
0
0

ഒരു ഞായറാഴ്ച്‌ച ദാസേട്ടന്റെ മേലുദ്യോ ഗസ്‌ഥൻ കുടുംബവും ഞങ്ങ 3 ളും കൂടി ജുഹു കടൽത്തീരത്തേക്കു പോയി. പുറപ്പെടുമ്പോൾ കുളിക്കാ നൊന്നും പ്രോഗ്രാമിട്ടിരുന്നില്ല. അതുകൊണ്ടു നീന്തൽവേഷം ആരും കൊണ്ടു പോയില്ല. ഞങ്

20

സൗന്ദര്യമെന്ന ഋതുകാലം-20

25 November 2023
0
0
0

സൗന്ദര്യം എത്രയോ ഹ്രസ്വമായ ഒരു ഋതുകാലമാണ്. ഞങ്ങളുടെ ഒരു കുടുംബസ്നേഹിതനും ബുദ്‌ധിജീവിയുമായ റാം ദേശ്‌മുഖ് ഒരിക്കൽ ഞങ്ങളോട് ഒരു കഥ പറഞ്ഞുതന്നു. അദ്ദേഹം സാധാരണയായി രാവിലെ യൂണിവേഴ്‌സിറ്റി തോട്ടത്തിൽ നടക്കാ

21

ഞാൻ സ്നേഹിക്കുന്ന ബോംബെ-21

25 November 2023
0
0
0

കഴിഞ്ഞ മാസത്തിൽ ബംഗ്ലാദേശിന്റെ മുക്‌തിക്കു വേണ്ടിയുള്ള യുദ്‌ധം കനടന്നുകൊണ്ടിരുന്നപ്പോഴാണ് എനിക്ക് ബോംബെ നഗരത്തോടുള്ള സ്നേഹത്തെപ്പറ്റി ഞാനാദ്യമായി ബോധവതിയായത്. ഒരു സന്ധ്യയ്ക്ക് ഏർറേഡ് സൈറൺ മുഴങ്ങിയപ്പോ

22

സദാചാരം, പുനർജന്മം.-22

26 November 2023
1
0
0

സദാചാരമെന്നു നമ്മുടെയിടയിൽ വ്യവഹരിക്കപ്പെടുന്നതിനെ അവഗ സ്ണിക്കാനും ആദരിക്കാതിരിക്കാനും ഞാൻ തീരുമാനിച്ചതിനൊരു കാരണമുണ്ട്. അതിൻറെ അസ്‌ഥിവാരം ചീഞ്ഞളിഞ്ഞുപോവുന്ന ശരീരമാണ്. യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്

23

കൽക്കത്ത-23

26 November 2023
0
0
0

കൽക്കത്ത ഇരുപതു വയസ്സിനും എൺപതിനും മദ്ധ്യത്തിലുള്ള കുട്ടിക കളുടെ ഒരു വിഹാരരംഗമാണ്. അവിടെ തണുപ്പുകാലം കോക്ടെയിൽ സീസൺ (Cocktail Season) ആണ്. കോക്ടെയിൽ പാർട്ടികളിൽ സാധാരണ യായി പങ്കെടുക്കുന്നവർ വ്യവസ

24

മദ്യപാനം-24

26 November 2023
0
0
0

എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്ന

25

ചൈനീസ് ചായ-25

26 November 2023
0
0
0

ഞങ്ങളുടെ സുഹൃദ് വലയത്തിൽപ്പെട്ട ഒരു ധനശാസ്ത്രവിദഗ്ദ്ധൻ അക്കാലത്ത് എൻറെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, അസൂയാലുവായ ഒരു പ്രേമഭാജനം അദ്ദേഹത്തിന് കൽക്കത്തയിലുണ്ടായി രുന്നു. അതുകൊണ്ട് തന്റെ സ്വാധീനശക്ത

26

ഉയിർത്തെഴുന്നേറ്റ പക്ഷി-26

28 November 2023
0
0
0

ഞാൻ ഡൽഹിയിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ അനുമാനികൾ നടത്തിക്കൊണ്ടിരുന്ന 'സെൻചൂറി' എന്ന വാരികയിൽ ആയിടയ്ക്ക് ഞാൻ കവിതകളും ലേഖനങ്ങളും പ്രസിദ്‌ധീകരിച്ചുകൊണ്ടിരുന്നു. സെൻചുറിയുടെ പ്രത്യേക നമ്പറുകളിൽ എഴുതു

27

അന്ന -27

28 November 2023
0
0
0

ഹോ സ്‌പിററലിൽ നിന്നു മടങ്ങിയിട്ട് അധികം താമസിയാതെ ഞങ്ങൾ മാൻനഗറിലുള്ള ഒരു വീട്ടിലേക്കു താമസം മാററി, വേനലിൽ ഡൽഹിയുടെ ഉഷ്‌ണം ഭയാനകമാണ്. പക്ഷേ, ഞങ്ങളുടെ പുതിയ വീട്ടിൽ സല്ക്കാരമുറിയിൽ ഘടിപ്പിച്ചിരുന്ന വലിയ

28

ജന്മങ്ങൾ എന്ന കണ്ണാടികൾ-28

28 November 2023
0
0
0

മൂന്നു മാസത്തോളം ഞങ്ങൾ കഡെൽ റോഡിലുള്ള വീട്ടിൽ താമസിച്ചു. മു പിന്നീടു പട്ടണത്തിന്റെ നടുക്ക് സിവാലയത്തിന്റെ പിന്നിൽ സ്ഥ‌ിതി ചെയ്യുന്ന ഒരു ഏഴുനില കെട്ടിടത്തിലേക്കു താമസം മാറ്റി. ഞങ്ങളുടെ അയൽക്കാർ ച

---

ഒരു പുസ്തകം വായിക്കുക