shabd-logo

7.ജലകം

29 October 2023

1 കണ്ടു 1
കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.

ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴലുകൾ പാണ്ടിപ്പയ്ക്കളെപ്പോലെ മഞ്ഞുമേഞ്ഞു പോകുന്നു.

സ്കൂളിന്റെ ആദ്യദിവസമാണ്. ആദ്യത്തെ പാഠമാണ്. ഇരുപതോളം കുട്ടികൾ മുന്നിലിരുന്നു. കലീഫമാരുടെയും രാജാത്തികളുടെയും പേരുകളുള്ളവർ. സെയ്യദ് അൻവർ അലമീൻ, ഷെയ്ഖ് മുനീർ, ഇത്തിഖാറൂദ്ദീൻ, ഖൈറുണ്ണിസാ ബീഗം, മീർ അലംഖാൻ, എട്ടു വയസ്സുകാർ, പത്തു വയസ്സുകാർ, കണ്ണിൽ സുറുമയും കാലിൽ വെള്ളിത്തണ്ടയുമിട്ട ഒരു പ്രതിരോധമില്ലാതെതന്നെ സ്കൂളു തുറക്കാൻ പറ്റുകയാണുണ്ടായത്. പത്തുമണിയ്ക്ക് ഖാലിയാരും ശിവരാമൻ നായരും തുന്നൽക്കാരൻ മാധവൻ നായരും കുപ്പുവച്ചനും പിന്നെ കുറെ ഖസാക്കുകാരും ഞാറ്റുപുരയിൽ കൂടി. മുററത്തെ ചന്ദനക്കല്ലിൽ ചാണകം പിടിച്ചു പിള്ളയാറുവെച്ച് ശിവരാമൻ നായർ സ്കൂളു തുറന്നു. അവരെല്ലാം പൊയ്ക്കഴിഞ്ഞപ്പോൾ രവിയും കുട്ടികളും

ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിക്കൊണ്ട് രവി ഇത്തിരിനേരംകൂടി അങ്ങനെ നിന്നുപോയി. മേഘങ്ങൾക്കടിയിൽ താമരക്കുളം നിലച്ചു. താമരയിലകൾക്കിടയിൽ നിന്നു പുറത്തു വരാൻ ഒരു കുളക്കോഴിക്കുഞ്ഞ് പാടുപെടുന്നതു രവി കണ്ടു. ഒടുവിൽ അതു കരകേറി, കാട്ടുചെടികളുടെ കടയ്ക്കൽ ആലംബമില്ലാതെ അതു നിന്നു. ഇത്തിരിനേരത്തിനുള്ളിൽ കുളക്കോഴിപ്പിടയും ഇണയും പറന്നെത്തി പിടിച്ചുകൊണ്ടു കുഞ്ഞിനു മാറും നടന്നു. രവി ജനാലയിൽ നിന്ന് തിരിഞ്ഞു. കുളക്കോഴിക്കുഞ്ഞു കുറുകുന്നത് അപ്പോഴും കേൾക്കാനുണ്ട്.

തുന്നൽക്കാരൻ മാധവൻ നായർ പടിയ്ക്കൽ നിന്നു വീണ്ടും വിളിച്ചു. “മാഷ്! നിങ്ങടെ പടപ്പ് കൊടുക്കാൻ ഞാൻ രണ്ടാം വന്നെട്ക്കാണ്.

“വരണം മാധവനായ

മാധവൻ നായർ ഞാറ്റുപുരയിലേയ്ക്കു കേറി. പുറകെ വലിയ കോടിക്കുപ്പായങ്ങളിട്ട രണ്ടു പൊടികളും കേറി.“ഇതാ രണ്ടെണ്ണകൂടി. പിടിച്ചോളിൻ മാധവൻ നായർ പറഞ്ഞു. “വിക്കുട്ടികളാണ്. എന്താ മോശം?

“നിങ്ങളൊക്കെ ശ്ശി സഹായിച്ചു, മാധവനായരേ.

“അസ്സല് കാരിയം

രവി ഹാജരുപുസ്തകം നിവർത്തി പേരുകളെഴുതിച്ചേർക്കാൻ തയ്യാറെ ടുത്തു. കാൽമുട്ടും കടന്നു താഴോട്ടു വരുന്ന ഷർട്ടുകളിട്ട പൊടികൾ മേശയോടു

ചേർന്നു നിന്നു. “മുക്ക് തൊടയ്ക്കെടാ മലയോ, മാധവൻ നായർ ഒരുത്തനോടു പറഞ്ഞു. ചെറുക്കൻ ആനക്കൊമ്പുകൾ മേലോട്ടു വലിച്ചു.

“അസരീകരം, ഉതിച്ച് കുളാ

അവൻ കുപ്പായത്തിന്റെ അറ്റം കൊണ്ടു മൂക്കു തുടച്ചു. “നിയ്യാ കുപ്പായം തൊലച്ചല്ലോ, പാവിയേ, മാധവൻ നായർ പറഞ്ഞു. “കെട്ടോ മാഷ്, ഞാൻ കയ്യീന്ന് കാട്ത്ത് ചീട്ടി വാങ്ങി തുന്നിക്കൊട്ത്ത ഷർട്ടാണ്.

രവി കുട്ടിയുടെ പുറത്തു തട്ടി.

“എന്താ പേര്?”

“പേര് പറയ്, കവറേ, മാധവൻ നായർ ധൈര്യപ്പെടുത്തി.

ചാത്തൻ.

“ചാത്തനെന്തിനാ കുപ്പായം കേട് വര്ത്?” രവി ചോദിച്ചു. ചാത്തൻ വിഷമിച്ചു നിന്നു.

മാധവൻ നായർ പറഞ്ഞു, ചാത്ത. ദാ ഈ പരയ്ക്കാടന്

രാമലക്ഷ്മണന്മാരാണ്. ഇടാൻ കുപ്പായ്ക്കല്ലാണ്ട് സ്കോളി വരില്ലാന്ന് പറഞ്ഞ് ഇന്നതാണ്. ഏതായാല് അതില്ലാണ്ട് രണ്ടാളിന്റെ ഹാജര് ചുരണ്ടാ “മാധവനായ രവി പറഞ്ഞു, “നിങ്ങളൊക്കെ ഒരപാടധ്വാ

മാധവൻ നായർ അതു കേട്ടില്ലെന്നു നടിച്ചു. പൊടികൾ ബെഞ്ചുകളിൽ ചെന്നു പറ്റിയിരുന്നു. മാധവൻ നായർ കുട്ടികളുടെ നടുവിലേയ്ക്കു ചെന്നു. “ആ, ആരാണ്ടാ ദ്, അലംകാനോ? സുന്നരിയേ, കുഞ്ഞാമിനപ്പൊ

അയാൾ ഓരോരുത്തരെയായി പ്രോത്സാഹിപ്പിയ്ക്കാൻ തുടങ്ങി. “നല്ലോണം

പടിയ്ക്കണം ട്ടോ. ദാ, ഈ, മേഷരട്ട പാല് ക്ലാസ് പടിച്ചാളാണ്.

അതുപോലെ പടിയ്ക്കണം. പടിയ്ക്കോ?

കുട്ടികൾ മറുപടി പറഞ്ഞു, “ഓ, പടിയ്ക്കാ മാധവൻ നായർ പോയി. ഇത്തിരി പ്രാത്സാഹിപ്പിച്ചിരുന്നെങ്കിൽ പിന്നെയും നിന്നേനെ. രവി മേശപ്പുറത്തു ചാരിക്കൊണ്ടു നിന്നു.

“ഇന്നാര് കഥ പറയാ,” അയാൾ പറഞ്ഞു. “എന്ത് കഥ്യാ വേണ്ടത് ? കുട്ടികളെല്ലാരുമൊന്നിച്ചു സംസാരിയ്ക്കാൻ തുടങ്ങി. “സാർ, സാർ, സുറുമയിട്ട പെൺകുട്ടി കയ്യുയർത്തിക്കാട്ടി. “പറയൂ, രവി പറഞ്ഞു.“സാർ, ആര്. ചാകാത്ത കത രവി ചിരിച്ചുപോയി. അവൾ തുടുത്തു. “എന്താ പേര്?” രവി ചോദിച്ചു. “ശരി, രവി പറഞ്ഞു. രവി കഥ പറയാനൊരുങ്ങി.....

പതുക്കെ ആ ജീവിതം അതിന്റെ ചിട്ടകൾ കണ്ടെത്തി. മാധവൻ നായർ ആബിദ എന്നു പേരുള്ള ഒരു പണിക്കാരിയെ കൊണ്ടുവന്നാക്കിയിരുന്നു. അതികാലത്ത് ഒരു പാത്രം പാലുമായി അവളെത്തും. ആബിദ വന്നതിൽപ്പിന്നെയാണ് ഞാറ്റിയും ചളിയുടെയും മണം ആദ്യമായകുന്നത്.

മുങ്ങാങ്കോഴി എന്ന ചുരാവുത്തന്റെ ഒന്നാം വേളിയിലെ മകളാണ് ആബിദ, അവളുടെ അമ്മ കിണറ്റിൽ വീണു മരിയ്ക്കുകയാണുണ്ടായത്. മരിച്ചതല്ല, ചു കൊന്നതാണെന്ന് ചിലർ പറഞ്ഞു. അല്ല, അതികാമിയായ ഒരു ജാരനാണ് കൃത്യം നടത്തിയതെന്നും കരുതിയവരുണ്ടായിരുന്നു. അമ്മ മരിയ്ക്കുമ്പോൾ അവൾക്കു രണ്ടര വയസ്സാണ്. രാവും പകലും കരയുമായിരുന്നത്. കരഞ്ഞുകൊണ്ട് ആബിദ വളർന്നു. അവളുടെ വിളറിയ മുഖം കണ്ടാൽ കണ്ണീര

ഇപ്പോൾ തോർന്നതേയുള്ളുവെന്നു തോന്നും. “ആബിദയ്ക്കെന്താ രെണ്ണം വല്ലതുണ്ടോ?" രവി ഒരിയ്ക്കൽ ചോദിച്ചു. “എന്താങ്ങനെ മെലിഞ്ഞടക്കണത്?

“ഓ, ഒന്നൂല്ല. ചെലയപ്പയൊക്കെ പനി വര്.. “മര്ന്ന് കഴിയ്ക്കണം, എന്താ

തുണിമുക്കി തുടയ്ക്കുന്നേടത്തുനിന്നു മുഖമുയർത്താതെ അവൾ പതുക്കെ പറഞ്ഞു, “മര്ന്ന് കുടിയ്ക്കണം.”

അവൾക്കെത്ര വയസ്സായിക്കാണുമെന്ന് രവി ഓർത്തുനോക്കി. പതിനാറ്, പതിനേഴ്? എന്നാലും, അവൾക്കിഷ്ടമാണെങ്കിൽ സ്കൂളിൽ ചേർത്താം.

“ആബിദ് വയസ്സായി?” അയാൾ ചോദിച്ചു. “ഇത്, കുറ്റബോധത്തോടെ അവൾ പറഞ്ഞു.

മന്നൊരു ദിവസം രവി ചോദിച്ചു, “ആബിദയ്ക്ക് എഴുത്തു പഠിയ്ക്കണോ? ചൂലു നിലത്തു ചാരി അവൾ എണീറ്റു.

“എഷ്ത്താ?” അവൾ ചിരിച്ചു.

എന്നിട്ട്, തന്നോടുതന്നെയെന്നോണം പറഞ്ഞു, “പടിച്ചിട്ടെന്ത് പലം? അവൾ തല കുലുക്കി.

“നാമ്പായാല്,” അവൾ പറഞ്ഞു, “അത്താനെ ആര് നോക്കൂലാ.

ഞാൻ പോയാൽആബിദ മറുപടി പറഞ്ഞില്ല. അവൾ ജോലി തുടർന്നു. അത്തയ്ക്ക് ആരുമില്ല, ഒരിക്കൽ അവൾ പറഞ്ഞു. അത്ത, എന്തുകൊണ്ടോ, ഏകനാണ്. അവൾക്കാണെങ്കിൽ ആളുകളുണ്ടെന്നു പറയാം.

ദൂരെ, കാളികാവുന്ന സ്ഥലത്ത്, കുറുന്തോട്ടിയും നന്നാരിയും വളർന്നു പിടിച്ചൊരു കുന്നിൻ പുറത്ത്, പാടെ നശിച്ചുപോയൊരു പത്തായപ്പുരയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ചുമരുകളുടെ മുരടുകൾ. അവയ്ക്കകത്ത് വൈക്കോലു മേഞ്ഞ ഒരൊറ്റപ്പുര. അവിടെ അവളുടെ മുത്തിയമ്മയും അമ്മാവനും പാർത്തുപോന്നു. മുത്തിയമ്മയ്ക്കു കണ്ണുകാണാൻ വയ്യ. അമ്മാവനു കുഷ്ഠമാണ്. ചുമരുകളുടെ അവശിഷ്ടങ്ങൾ ആ കുടിലിനു ചുറ്റും അതിരിട്ടു. ആ അതിർ കടന്ന് ആരും അകത്തു ചവിട്ടിയില്ല. കാറില്ലാത്ത സന്ധ്യകളിൽ അസ്തമയത്തിന്റെ ചൂടുൾക്കൊള്ളാൻ, വിരലുകൾ തേഞ്ഞ കൈപ്പടങ്ങളുമായി അമ്മാവൻ കുടിലിനു മുമ്പിലെ പാറക്കെട്ടുകളിലിരുന്നു......

സ്കൂളു കൂടുന്നതിനു മുമ്പ് ആബിദ അവളുടെ വീട്ടിലേയ്ക്കു തിരിച്ചുപോകും. വീണ്ടും വൈകുന്നേരം വന്നു മുറ്റമടിയ്ക്കും. ചായ കൂട്ടും. സന്ധ്യയോടെ തിരിച്ചുപോകും. രവി തനിച്ചാവും. തനിച്ചിരുന്നുകൊണ്ട് ജനാലയിലൂടെ പുറത്തേയ്ക്കു നോക്കും. പുറത്ത് പാണ്ടിപ്പിൾ മേയുന്നില്ല. ദുഃഖം പോലെ, സാന്ത്വനം പോലെ, ഇരുട്ട്. ഇരുട്ടിൽ അങ്ങിങ്ങു മിന്നാമിനുങ്ങുകൾ. നാട്ടുവിളക്കുകളെന്ന പഥികന്മാർ. ഇപ്പോൾ ഞാറ്റുപുര ഒരു തീവണ്ടിമുറിയാണ്. പെട്ടെന്ന്, പുറത്തെ ഇരുട്ടിനെക്കുറിച്ച് ഓർത്തുപോവുകയാണ്. താനിപ്പോൾ എവിടെയാണ്? ഇരുവശവും ഇരുട്ടിന്റെ തരിശുകളിലൂടെ തിരിവിളക്കുകൾ നീങ്ങിമറഞ്ഞു. യാത്രയ്ക്കിടയിലൊരിയ്ക്കൽ, എങ്ങുനിന്നോ മറ്റൊരു തണ്ടുവാളം പാഞ്ഞടുത്തു. മറെറാരു പ്രയാണം, കർമ്മബന്ധത്തിന്റെ നാടിനേരത്തെ പരിചയം. ചകങ്ങൾക്കിടയിൽ, ഒരു നൊടി മാത്രം. താളം കൊട്ടിക്കൊണ്ട് അതു വീണ്ടുമാകുന്നു........
................................................................................

                          ഭാഗം:8.സഹവർത്തികൾ


പുതുമഴയുടെ സുരതാവേഗമൊടുങ്ങി. ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, കാലവർഷം ഖസാക്കിനു മുകളിൽ സമാധികൊണ്ടു.

സ്കൂളു തുടങ്ങിയിട്ടു മൂന്നു മാസം കഴിഞ്ഞിരുന്നു. ഓലക്കുടകളും ചിലപ്പോൾ വലിയ വട്ടിക്കുകളും പിടിച്ച് വലിവെള്ളത്തിൽ ചവിട്ടിയും തേവിയും ഇരുപതോളം കുട്ടികളെന്നും പഠിയ്ക്കാനെത്തി. പേരു ചേർത്തിയവരിൽ പലരും തുടങ്ങി. പക്ഷെ, പുതിയ കുട്ടികൾ അവരുടെ സ്ഥലം പിടിച്ചു. ഒന്നുരണ്ടാഴ്ചയ്ക്കകം അവരും തിരോഭവിച്ചു. പോയവർ ചിലപ്പോൾ

തിരിച്ചുവന്നു. ചിലപ്പോൾ വഴി തെറ്റിവന്ന സഞ്ചാരികൾ ഒന്നോ രണ്ടോ ദിവസം മാത്രം അവിടെ തങ്ങി. ഒരു ദിവസം ഒരു ഹൈദർ ഹസത്തിന്റെ പേരു വിളിച്ചപ്പോൾ പുതിയൊരു ശബ്ദമാണ് ഹാജരു പറഞ്ഞത്.

“ആരാത്?" രവി ചോദിച്ചു. അപരിചിതൻ എണീറ്റുനിന്നു.

“എന്താ പേര്?”

“പടാ, കുട്ടികൾ പ്രാത്സാഹിപ്പിച്ചു.

“തെന്നെ, സാർ, കുട്ടികൾ പറഞ്ഞു, “തൊട്ടിയച്ചെക്കനാക്ക്, സാർ. “അവൻ അപ്പനിയ്ക്കി കൊരങ്ങ് കളിയാക്ക്, സാർ.

പത്തു വയസ്സോളം വരുന്ന കരുവിന് ഈ പരിചയപ്പെടുത്തൽ രസിച്ചില്ലെന്നു തോന്നി. എന്നാൽ വലിയ രസക്കേടുമുണ്ടായിരുന്നില്ല. ഒരു ചിരിയോടെ അവൻ

കരുവ് മൂക്കു തൊട, രവി പറഞ്ഞു.

“തൊടയ്ക്കെടാ,” കൊച്ചു സൊറ പറഞ്ഞു. “എന്താ അപ്പന്റെ പേര്?” രവി ചോദിച്ചു.

കൊരങ്ക് കളിക്കാരൻ ശന്തിയാവു തൊട്ടിയൻ.

“എത്ര കൊരങ്ങ്? കുശലമന്വേഷിയ്ക്കാമെന്നു കരുതി രവി ചോദിച്ചുപോയതായിരുന്നു.പതിനാറ് കൊരങ്ക്.

“നൊണയാണ്, സാർ, " കുഞ്ഞാമിന പറഞ്ഞു, “വീമ്പ് കൊല്ലാതാക്ക സാർ.

“സാരല്യ,” രവി പറഞ്ഞു, “കരുവിന്റെ പേര് ചേർത്തട്ടെ?”

കരുവ് ചിരിച്ചതേയുള്ളു.

ഏതായാലും രവി രജിസ്ററിൽ പേരെഴുതി. എസ്. കരുവ്. അതു ശനിയാഴ്ചയായിരുന്നു. ചൊവ്വാഴ്ച കരുവിനു പകരം അബ്ദുൾ മുത്തലിഫ് ഹാജരു പറഞ്ഞു. പക്ഷെ, പത്തു ദിവസത്തിനുശേഷം കരുവ് തിരിച്ചുവന്നു. ചാത്തനും പരയ്ക്കാടനും പഠിപ്പു നിർത്തി. അവരുടെ അപ്പനുമമ്മയും ഗുരുനാഥനോടു വിടവാങ്ങാൻ സ്കൂളിലേയ്ക്കു വന്നു. പനമ്പുനെയ്യുന്ന കവികളാണ് അവർ. എന്തിനാണ് കുട്ടികളുടെ പഠിപ്പു മുടക്കുന്നതെന്നു ചോദിച്ചപ്പോൾ കവികൾ പഠിയ്ക്കേണ്ടതില്ലെന്ന് അവർ പറഞ്ഞു. കാരണം, കാറപ്പച്ച എല്ലാ ഭാഷകളിലും മുന്തിയതാണ്. അതിന് ലിപികളില്ല. അതിൽ പാട്ടുകളില്ല. മലമ്പരുകളിൽ കുടുങ്ങി നിന്ന മനുഷ്യാത്മാക്കളുടെ കഥകൾ മാത്രമേയുള്ളു.

തുന്നൽക്കാരൻ മാധവൻ നായർക്കൊഴിച്ചാൽ ഖസാക്കുകാർക്കാർക്കും തന്നെ സ്കൂളിന്റെ കാര്യത്തിൽ താൽപര്യമുണ്ടായിരുന്നില്ല. ശിവരാമൻ നായരുടെ ഉത്സാഹവും ഒരു വിധത്തിൽ അടങ്ങി, ബൗദ്ധനുമുണ്ടല്ലോ സ്കൂളിന്റെ ചേരിയിൽ. പിന്നെ താനെന്തിന്?

“ഇതോണ്ടായിലാ, മാഷ്ഷേ, മാധവൻ നായർ മാത്രം ഇടയ്ക്കിടെ പറഞ്ഞു. “ഒര് നാല്പതെങ്കിലും തെകയണം.

ഓത്തുപള്ളിയിൽ പാഠം ചൊല്ലിത്തീരുക മൊല്ലാക്കയുടെ പാതലോടു കൂടിയാണ്. ഒമ്പതര മണിയാവും. അരമണിയ്ക്കുറുമുതൽ നാല്പത്തിയഞ്ചു മിനിട്ടുവരെയാണ് മതപഠനം. പത്തരമണി സ്കൂളു തുടങ്ങു എന്ന് രവി നേരത്തേ വാക്കു കൊടുത്തിരുന്നു. ആ വിട്ടുവീഴ്ചയാകട്ടെ മൊല്ലാക്കയെ സംബന്ധിച്ചേടത്തോളം ഒന്നുമായിരുന്നില്ല. ഖാലിയാരുടെ നിലപാടാണ് മൊല്ലാക്കയെ ഏററവുമധികം വേദനിപ്പിച്ചത്. സ്കൂളിൽ കുട്ടികളെ ചേർത്താനോ, ചേർത്തിയവരെ നിലപ്പിയ്ക്കാനോ നൈസാമലി ഒന്നും തന്നെ ചെയ്തില്ല. സ്കൂൾ അവിടെ ഉറപ്പിയ്ക്കുമെന്നു പറഞ്ഞ നൈസാമലി പിന്നെ അതിൽ നിന്നെല്ലാം അകന്നു നിന്നതെന്തിന്? നൈസാമലി ഇടയ്ക്കു കേറിയില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ, താൻ തന്നെ ഒരു പിഴയോ വഴിപാടോ വാങ്ങി സ്കൂളിനു സമ്മതം കൊടുത്തിരുന്നേനേ...ഒരു കാരപ്പയെന്നപോലെ ഖസാക്കിന്റെ നടുപ്പറമ്പിൽ അവൻ തന്നെയിട്ട് തട്ടിക്കളിയ്ക്കുകയാണ്. എന്റെ വാൽസല്യം ഞാൻ നിന്നിലേയ്ക്കു പകർന്നു, ഒരുപാട്, മൊല്ലാക്ക പറഞ്ഞു: ഞാനിത് നിന്നിൽ നിന്ന് ഒരിയ്ക്കലുമർഹിച്ചില്ല. ഏതായാലും മൊല്ലാക്ക വിശ്രമിച്ചില്ല. രവി ബി.എ.ക്കാരനാണെന്നാണ് മാധവൻ നായർ ഖസാക്കുകാരെ ധരിപ്പിച്ചിരുന്നത്.അതു നേരാവാനിടയില്ലെന്ന് മൊല്ലാക്ക പറഞ്ഞു. ബി.എ.ക്കാരന് വേണമെങ്കിൽ സബിൻസ്പെക്ടർ കൂടിയാകാം. ഒരു ബി.എ.ക്കാരനും പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കാൻ വന്നതായി കേട്ടിട്ടില്ല. അലിയാരുടെ ചായപ്പീടികയിലിരുന്നുകൊണ്ട് മൊല്ലാക്ക പറഞ്ഞു, “പെരട്ട് ഊളപ്പെരട്ട് അവൻ കള്ളി ഇപ്പൊ പൊളിഞ്ചിലയാ

ചായയാറ്റിക്കൊണ്ടിരുന്ന അലിയാർ പറഞ്ഞു, “പൊളിഞ്ച്ത്, ണ്ണ് തുരുപ്പുചീട്ടാണ് മൊല്ലാക്കയുടെ കൈയിൽ രവിയ ഇംഗ്ലീഷറിഞ്ഞുകൂടാ. ഏതു ബി.എ.ക്കാരനാണ് കോഴുത്തറിയാത്തത്? ഇങ്ങനെയാണ് സത്യം പുറത്തായത്. ചായപ്പീടികയിലും മൈമുനയുടെ മാറാപ്പീടികയിലും പൊതികെട്ടാൻ പഴയ മാസികകളും പ്രതങ്ങളും വാങ്ങാറുണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ പാലക്കാട്ടു ചെന്നാണ് അലിയാർ പഴയ കടലാസ്സു വാങ്ങിക്കൊണ്ടു വരുക. ഒരു ദിവസം രവി ചായപ്പീടികയിൽ വന്നപ്പോൾ അലിയാർ പഴയൊരു പ്രതത്തിന്റെ താളു കൈയിൽ കൊടുത്തു. കാര്യമായി ഉടുപുടയില്ലാത്തൊരു പെണ്ണിന്റെ ചിത്രമുണ്ടായിരുന്നു അതിൽ.

“ഇന്ത പൊന്ന് ആരാക്ക്, മെഷ്ടരെ?” അലിയാർ ചോദിച്ചു.

“ഇപ്പടി കോണകമുടുത്ത് ന്റതിന്റെ സത്തിയം എന്നാ ഒന്ന് പടിച്ച് അർത്തം പറയി

രവി പ്രതമെടുത്തു നോക്കി. ഒരു ജർമ്മൻ പ്രതത്തിന്റെ ഏടാണ്. “

ഇത് ഇംഗ്ലീഷാലൊ, രവി പറഞ്ഞു. അലിയാർ രവിയെ കിണഞ്ഞുനോക്കി, അല്ലേ?

അലിയാർ അമർത്തിയൊന്നു മൂളി.

രവി പോയപ്പോൾ അപ്പാമുത്തിനെ വരുത്തി അലിയാർ കടലാസ്സു കയ്യിൽ കൊടുത്തു.

“പടിയടാ അപ്പാമുത്ത കലൻ മാസ്റ്ററുടെ സ്കൂളിൽ നിന്ന് എട്ടാം തരം തോറ്റവനാണ് അപ്പാമുത്ത്. അപ്പാണ് നിനക്കെട്ടു. പ്രതം കാടടുപ്പിച്ചു പിടിച്ചു. എന്നിട്ട്

നിർഭയനായി വായന തുടങ്ങി. "one----

മൂലയിൽ നിന്ന് ആരോ ചോദിച്ചു, “എന്നാ? എന്നാ?"

ആളുകൾ ചിരിച്ചു.

അപ്പാർത്ത് വായന തുടർന്നു. “എല്ല് ഈ എ ഇ താണ്ടാ ''വിന്റെ മൊകിളി രണ്ട് കുത്ത്. തപ്പാ അച്ചടിച്ചതാ.. ശി യുവു ഇത്രയും പിരട്ടു കയ്യിരിപ്പുണ്ടെങ്കിൽ രവിയുടെ തറവാടിന്റെ കഥയും പുളുകലാവണമെന്ന് മൊല്ലാക്ക പറഞ്ഞു. രവിയുടെ അച്ഛൻ ഒരു
കാപ്പിത്തോട്ടത്തിലെ ഡോക്ടറായിരുന്നെന്നാണ് മാധവൻ നായർ പറഞ്ഞത്. ഒരു ഡോക്ടറുടെ മകൻ എവിടെയെങ്കിലും പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിയ്ക്കാൻ വന്നു കേട്ടിട്ടുണ്ടോ?

'പറയിണതില് എന്തെങ്കിലും നേര് കാണാണ്ടിരിയ്ക്കുവോ? ചായപ്പീടികയുടെ മുമ്പിലെ അത്താണിയിലിരുന്നുകൊണ്ട് കുപ്പുവച്ചൻ ചോദിച്ചു.

ആരോ പറഞ്ഞു, “ഒരുവേള ഹോമാവതിയായിരിക്കാം.

“ഹോമാവതിയും ഒര് കൊട്ടും അല്ലെ” മൊല്ലാക്ക പറഞ്ഞു. “ഹൗ, അങ്ങനെ പറയാതി ഞിങ്ങ,” എന്നായി കുപ്പുവച്ചൻ,

“മണ്ടാണ്ട് കയ്യ് മടക്കി ഇരുന്നാണ് നിയ്യ്, കുപ്പോ, ഇതൊക്കെ പെർട്ടാക്ക്,

മൊല്ലാക്ക തീർത്തുപറയുകയായിരുന്നു, “ജഗജില്ലിപ്പെട്ട്

അലിയാർ എന്നുപറഞ്ഞു, “പെരട്ട് താണ്.

ഇക്കാലത്താണ് മറെറാരു സംഭവമുണ്ടായത്. മുഗളന്മാർ ആദ്യമായി ഇന്ത്യയിലേയ്ക്കു വന്ന കഥ രവി കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയായിരുന്നു. പിൻവരിയിൽ എണീറ്റുനിന്നുകൊണ്ട് മീർ അലംഖാൻ പറഞ്ഞു, “ഞങ്ങളുടെ ഫൂർ വീഗൻ ചെയ്ത് മിയാൻ ശെയ്ഖ് തങ്ങൾ ഇന്ത്യയിലേയ്ക്കു വന്നപോലെ

ചരിത്രപുസ്തകങ്ങൾ ഇല്ലാതിരുന്നതിനാൽ രവി ഒരു മുഗള രാജാവിൻറ ചിത്രം ബോഡിൽ വരച്ചുവെച്ചിരുന്നു. കഥാഗതി പൂർവ്വികനിലേയ്ക്കു തിരിഞ്ഞതോടെ ഷെയ്ഖിന്റെ ചിത്രവും വരയ്ക്കണമെന്നായി കുട്ടികൾ. കളർച്ചാക്കുകൊണ്ടു രവി വരച്ചുതുടങ്ങി. കൂർത്ത മൂക്ക് നീണ്ട ഇഴകൾ തെറിപ്പിരിഞ്ഞു നിന്ന താടി, മുക്കാൻ കുപ്പായം, കളിലുങ്കി, തലപ്പാവ്,

രണ്ടു കൊമ്പുകൾ, കൂർത്ത വാല്, കയ്യിൽ പാനിസുവിളക്ക് “മൊല്ലാക്ക കുഞ്ഞാടിന് വിളിച്ചു പറഞ്ഞു.

“കുട്ടികൾ ബഹളം കൂട്ടാണ്ടിരിയ്ക്കു രവി മേശപ്പുറത്തടിച്ചു. “സാർ, സാർ, കുട്ടികൾ പറഞ്ഞു, “ന്ന് മൊല്ലാക്ക പൊലുസൂനെ തല്ലി, സാർ

“ആരാ ഖാലുസു

“ഓത്ത്പള്ളില് വര്ണൊരു പെണ്ണാണ്, സാർ. “ഏതായാല്, തല്ലിത് കഷ്ടായി. എന്തിനാ തല്ലിത്

“അതോ, സാർ പിന്നെ വെള്ളേപ്പം കൊണ്ട് വരാത്തതിന്. ഓരോരുത്തരും മൊല്ലാക്കയെക്കുറിച്ച് ഓരോ കഥ പറയാൻ തുടങ്ങി. മൊല്ലാക്ക കുട്ടികളെ തല്ലിയത്, മൊല്ലാക്ക നെടുവരമ്പിൽ തുറിവെച്ചത്, കൊല്ലാക്കയെ ജിന്നു വിരട്ടിയത്. അങ്ങനെ പല കഥകളുമുണ്ടായിരുന്നു. അവസാനം

കുഞ്ഞാമിന ഒരു കഥ പറയാമെന്നു പറഞ്ഞു. “പണ്ടൊരു കാട്ടിൽ ഒരു മൊല്ലാക്കയിണ്ടായിരുന്നു. കുട്ടികൾ ചേർന്ന് ഇരുന്നു.

കുഞ്ഞാമിന കഥ തുടർന്നു: “ആ മൊല്ലാക്ക എന്നും വെള്ളയപ്പം തിന്നാണ് ജീവിച്ചത്. കുട്ടികളാണ് ഇര കൊണ്ടുവന്നു കൊടുത്തത്. എന്നും ഓരോ കുട്ടിയുടെ “ഹോമിയോപ്പതിവൈദ്യൻ.ഊഴമായിരുന്നു. അവസാനം ഒരു പെൺകുട്ടിയുടെ ഊഴമെത്തി. അവൾ വെള്ളയപ്പം കൊണ്ടുചെന്നില്ല. കഥ അങ്ങനെ നീണ്ടു. അവസാനം യുക്തിമതിയായ പെൺകുട്ടി മൊല്ലാക്കയെ പൊട്ടക്കിണറ്റിൽ ചാടിയ്ക്കുന്നതോടെ കഥ അവസാനിച്ചു.

രവി കുട്ടികളോടു ചോദിച്ചു, “ഈ കല പെങ്കുട്ടിടെ പേരെന്താ, പറയാവോ?”

കുട്ടികൾ പറഞ്ഞു, “കുഞ്ഞാമിന കുഞ്ഞാമിന

അതെല്ലാം തീർന്നപ്പോൾ രവി അവരോടു പറഞ്ഞു, “ഇനി മതി. ആരെയും ദൂഷ്യം പരന്ന് ഞാമ്പറഞ്ഞിട്ടല്ലേ?

ക്ലാസ്സ് നിശ്ശബ്ദമായി. കുഞ്ഞാമിനയ്ക്കു വിഷമം തോന്നി. അന്നു വൈകിട്ടു നടുപ്പറമ്പിൽ കുട്ടികൾ തപ്പുകൊട്ടിക്കളിച്ചു. മീർ അലംഖാൻ,

ഇത്തിഖാറുദ്ദീൻ, ബീരാൻ, ഉണിപ്പാറതി, കൊച്ചു സൊഹറ, അങ്ങനെ കുറേ പേർ. കുഞ്ഞാമിനയുണ്ടായിരുന്നില്ല. ഒരു തകരപ്പാട്ടയിൽ കൊട്ടിക്കൊണ്ട് അവർ വിളിച്ചു പറഞ്ഞു, “അള്ളാ മുടിച്ചാ മൊല്ലാക്ക, അള്ളാ മുടിച്ചാ മൊല്ലാക്കാ

സന്ധ്യയ്ക്ക് പള്ളിക്കുളത്തിന്റെ മേട്ടിൽ പാനീസും തൂക്കി മൊല്ലാക്ക നില്ക്കുകയാണ്.

“എന്താ മൊല്ലാക്കാ ഇങ്ങനെ ന്ത്?” മാധവൻ നായർ ചോദിച്ചു.

മാധവൻ നായർ മൊല്ലാക്കയുടെ അടുത്തു ചെന്നു നിന്നു. മുഷിഞ്ഞ കോക്കുപ്പായത്തിൽ നിറയെ ഏപ്പും തുന്നലുമാണ്. പാവം, തിത്തിബിയു തുന്നുന്നു. ഏച്ചു കൂട്ടുന്നു. ഇതു കീറുമ്പോൾ മറ്റൊന്നു തയ്പ്പിക്കാൻ മൊല്ലാക്കയുടെ കയ്യിൽ പണം കാണില്ല. ഈ കുപ്പായത്തിന്റെ തന്നെ കടം അടച്ചു തീർത്തിട്ടില്ല.

മാധവൻ നായർ മൊല്ലാക്കയുടെ കൈത്തണ്ടയിൽ പിടിച്ചമർത്തി നിർത്തി. തൻ, മാധവൻ നായർ പറഞ്ഞു. “ഇന്തെങ്കിലും പൊട്ടത്തരം

മൊല്ലാക്ക പെട്ടെന്നു വിളറി.

“എന്നാ മാതാ നീ കൊല്ലത്

“കുട്ടികള് വന്ന് ചേര്ത് ഞിങ്ങളെന്തിനാണ്. മൊടക്കണത്? ആ

മാധവൻ നായർ പിടിവിട്ടു.

“മൊല്ലാക്കാ.” അയാൾ പറഞ്ഞു, “കേലൻ പലത്. പറയിം. കോളിന് കുട്ടികൾനെ മൊടക്ക്യാ മാസം മൂന്നുറുപ്യ തരാന്നല്ലേ കരാറ്? ഹൈന്ന് പറയാതീൻ, ഞമ്മക്കറിയാ. ശെരി. ഞങ്ങള് കൊടുക്കാൻ. കുട്ടികള്ടെ എണ്ണം കൊറഞ്ഞാലേ, ഈ കോളങ്ങ്ട് പൂട്ട്. പിന്നെ കേലന് ഞിങ്ങൾനെ വേണ്ടിവരോന്നും, തന്തോമാധവൻ നായർ പാടത്തേയ്ക്കും മൊല്ലാക്ക നടുപ്പറമ്പിലേയ്ക്കും നടന്നു. സ്കൂളും കടന്നു വേണം നടുപ്പറമ്പെത്താൻ. അവിടെ, വിളക്കത്ത് രവി വായനയാണ്. ആ വിളക്കു കാണുമ്പോൾ അവിടെ കേറണമെന്നു പലപ്പോഴുമോർക്കും. ഇന്നുവരെയും അ

പതുക്കെ മൊല്ലാക്ക മേടു കേറി. മുങ്ങാങ്കോഴിയുടെ പുരയുടെ മുൻവശം മൈമുന ഒരു മാപ്പീടികയാക്കിയിരുന്നു. പീടികയുടെ മുമ്പിൽ ആരുമില്ല. വട്ടത്തിരിയുള്ള തൂക്കുവിളക്കിന്റെ വെളിച്ചത്തിൽ ഒരു മലിക്കിനെപ്പോലെ അവൾ അവിടെയിരുന്നു.

“മൈമുവോ,” മൊല്ലാക്ക ചോദിച്ചു, “ചു കു വന്താ?"

“ഇല്ല,” അവൾ പറഞ്ഞു.

“നിന്റെ ഇട്പ്പ് വലി സൊകപ്പെട്ടതാ മൈമുന ഒന്നു മൂളുക മാത്രം ചെയ്തു.

പീടികമുറ്റത്തെ ബെഞ്ചിൽ മൊല്ലാക്ക ഇരുന്നു. മഴ സ്വല്പം തുവർന്നിരുന്നു. ഒന്നുരണ്ടിയലുകൾ തൂക്കുവിളക്കിനു ചുററും അടിഞ്ഞുവീണു. മൊല്ലാക്ക ഇത്തിരിനേരം അങ്ങനെ ഇരുന്നു.

“മൈമുവോ, ഒടുവിലയാൾ ചോദിച്ചു. " കാപ്പി ബ്ളീച്ച കൊട്മുടിയുമാ, പുള്ള

“ഇങ്കെ വെളിച്ചെണ്ണയൊന്നും യാത്. പോങ്കോ മൊല്ലാക്ക വീണ്ടും ശങ്കിച്ച് ഇത്തിരി നേരം മിണ്ടാതിരുന്നു.

“മകളേ,” അയാൾ പറഞ്ഞു, “നിന്റെ ഉമ്മ എണ്ണ തേച്ചിട്ട് ഒരുപാടായെടീ.

", "

“കുട്ടിയേ, ദാ പാര്

“സെരി. ഇല്ലെങ്കി വേണ്ടാ,” മൊല്ലാക്ക പറഞ്ഞു. “നാൻ വൻ പുള്ള നിന്റെ ഇട്പ്പ് കടച്ചല് നല്ലോണം പാത്തിക്കോ, ഏതാവത് തൈലം പെരട്ട്.

“പാങ്കോ, അത്താ

മൊല്ലാക്ക നടുപ്പറമ്പിൽ പതുക്കെ ഒരുവട്ടം ചുറ്റി. എന്നിട്ട് വീണ്ടും തിരിഞ്ഞ് സ്കൂളിനു നേർക്കു നടന്നു.

പാനിസുവിളക്ക് പടികേറി വരുന്നതു രവി കണ്ടു. വാതില്ക്കൽ നിന്നുകൊണ്ട് കൊല്ലാക്ക ഒച്ചയി

“ആരാ? മൊല്ലാക്കയല്ലേ? വര്, വര്

മൊല്ലാക്ക കടന്നുവന്നു.

“അസലാം അലഖും.

രവി പറഞ്ഞു, “വലവും സലാം. ഈ വഴിയൊന്നും വരാറില്ലല്ലോ.

ഇങ്ങനെയായാൽ മാതാ, മൊല്ലാക്കാ മൊല്ലാക്ക രവിയുടെ കാലിൻ ചോട്ടിൽ നിലത്തിരുന്നു.

“ഇങ്ങട് കേറിയിരിയ്ക്കാ, മൊല്ലാക്കാ

“ഇങ്കെ മതി, കുട്ടീ.

എണ്ണ എരിഞ്ഞു തീരാതിരിയ്ക്കാൻ അയാൾ പാനിസുവിളക്കുകെടുത്തിവെച്ചു.“എന്നാ പടിയ്ക്കത്, കുട്ടീ? വേതമാക്കുമോ?

“ഏയ്, ഇതൊരു കഥയാ

“എത്തര പ്പ് വേണം ഇയ്യ് പൊസ്തഹം പടിയ്ക്കാത് രവി ചിരിച്ചു.

“പടിപ്പോ? അതെങ്ങന്യാ പറയ്യാ? ഇതൊര് കല്ല?



“ഒരു സിഗരട്ടു വലിയ്ക്ക, മൊല്ലാക്കാ

“വേണ്ടാ, വേണ്ടാ. ഞമ്മടെ കയ്യി ബീഡിയിരിക്ക്് ശിക്കട്ട് ഞമ്മ കൊരലിന് രാത്. ആ, അല്ലെങ്കി, കൊങ്കോ, തന്നെ സിതിയ്ക്ക് വേണ്ടാന്ന് കൊലക്കൂടാത്. അപ്പടിതാനോ

സിഗരറ്റിനെ പെരുവിരലിനും ചൂണ്ടുവിരലിനുമിടയ്ക്ക്

“ഒര് ബിശയം പറയാനാണ് ഞമ്മള് വന്നത്, രണ്ടു സിഗരറ്റുകൾ തീർന്നപ്പോൾ മൊല്ലാക്ക പറഞ്ഞു. “അത് മേഷന്റെ കയ്യിലാണ്

“എന്താ, പറയൂ”

“ഷക്കോളില് ഒര് മസാലച്ചി വേണംന്ന് മാതവന്നായര് പറഞ്ഞു.

“ആരെങ്കിലും മൊല്ലാക്കേടെ അറിവിലുണ്ടോ? മാസം അഞ്ചുറുപ്പ കൊടുത്തോളാൻ കടലാസ് വന്ന്ട്ട്ണ്ട്. മൊല്ലാക്ക പിന്നെയുമിത്തിരി സംശയിച്ചു. എന്നിട്ടു പറഞ്ഞു, “ആ പണി

എന്തു പറയേണ്ടുവെന്നറിയാതെ രവി വിഷമിച്ചു. അവസാനം അയാൾ

പറഞ്ഞു, “ശരി, മൊല്ലാക്കാ മൊല്ലാക്ക എണീറ

“സെരി കുട്ടി, ഞമ്മള് വരട്ടെ രവിയുടെ തിപ്പെട്ടിയെടുത്തരച്ച് അയാൾ വീണ്ടും പാനീസ തെളിച്ചു.....
................................................................................
    
         

                                 ഭാഗം :9.ആദ്യപാഠങ്ങൾ


         ഓണം വരുകയായി. ഖസാക്കിന്റെ ആകാശം മേലോട്ടു പടർന്നുപൊങ്ങി. രവിയുടെ രജിസ്ററിൽ മുപ്പത്തിയഞ്ചു പേരുകളുണ്ടിപ്പോൾ.

“മൊല്ലാക്ക പ്പ്. കുട്ടളെ കൊടക്ക്ണ്ട്, രവി മാധവൻ നായരോടു പറഞ്ഞു. “മായാൽജിപ്പണിടെ കാ

“ആ വകയ്ക്ക് അഞ്ചുറുപ്പ്യ. ഞാൻ പിന്നെ പോട്ടെന്ന് വെച്ചിട്ടാ. “ആ ചൊലയുടെ വക ആവലാതി. മാധവൻ നായർ പറഞ്ഞു, “ആ

“ഞാനെന്താ ചെയ്യാ. മാധവനായ മൊല്ലാക്കേടെ മസാജിപ്പണി എട്ക്ക്ണത് ഓത്ത് പള്ളീലെ കുട്ട്യോളാ ഒരു ദിവസം കുഞ്ഞാമിനെ പറഞ്ഞയച്ചു.

“അയ്യോ പാവം! ചൂല് തൊടിയ്ക്കാണ്ട് വളത്തിയ പെണ്ണാണ് “എനിയ്ക്കിം വെഷമം മനസ്സിലായി. ഞാനവളെ അടിച്ചുവാരാൻ സമ്മതിച്ചില്യ."

“നിറ്ത്തതല്ല. ഈടയ്ക്ക് അവള്ക്ക് വച്ചേർന്നു. കൊറേ ദിവസം അങ്ങനെ മൊടങ്ങീതാ.

“നേരെന്നെ, ദേഹംകൊണ്ട് വയ്യാത്തവ്ളാണ്.

ന്നെതൊട്ട് അടിച്ച് വാരാൻ ആബി തന്നെ ഏല്പിച്ചു. “ഈ തന്തയ്ക്ക് നേരാംവണ്ണം നടന്നൂടേ? എത്ര പറയാ “ഞാൻ ചെലപ്പൊ നിരിയ്ക്കും ആ ശമ്പളം നിർത്ത്യാലെന്താന്ന് മാധവൻനായർ എന്തോ ആലോചിച്ചുപോയി.

“അത് വേണ്ടാ, മാഷ്ഷേ,” അയാൾ പറഞ്ഞു, “അങ്ങനെ നടന്ന് പോട്ടെ. കുലൻ മാസ്ററർ പാലക്കാട്ടു ചെന്ന് ആർക്കൊക്കെയോ കോഴ കൊടുത്തിട്ടുണ്ട്. സ്കൂളു പൂട്ടിയ്ക്കാനാണ്. കഴിഞ്ഞ മാസം ഇൻസ്പെക്ടർ ഒരു താക്കീതോടെയാണ് പരിശോധന അവസാനിപ്പിച്ചത്. കുട്ടികളുടെ എണ്ണം കൂടണം. അല്ലെങ്കിൽ സ്കൂളു വേണ്ടെന്നു വെച്ചേയ്ക്കാം.

“അങ്ങനെ വരില്ല, മാഷേ, മാധവൻ നായർ പറഞ്ഞു. “ഈ കുട്ടികളാര് പുകില്ല. പിന്നെ വര്കൊല്പത്തിയ്ക്ക് നമക്കാര് നാല്പത്തഞ്ച് കുട്ടിയെങ്കില് തെകയ്ക്കണം.
“കുപ്പച്ചൻ കൊറെ കുട്ട്യോളെ ചേർത്തിത്തരാന്ന് പറഞ്ഞ് പോയിട്ടുണ്ട്. “കാശ് വാങ്ങിയോ?

“നന്നായിന്നലെ ഇബടന്ന് രണ്ട് പിളര്നെ കേല സ്കോളില് കൊണ്ട് പോയി ചേർത്തിക്കൊട്ത്തതാണ് തന്നു. പോണ വഴിയ്ക്ക് അവിശ് കുടിയ്ക്കാനായി ഞങ്ങള് കൊടുത്ത കാശ്.

രവി ചോദിച്ചു, “ഖാലിയാരെവിടെ, മാധവന്നായരോ “അതൊര് ദിനസാണ്, മാഷ്,

“അല്ല, ഞാനിരിക്കേ, ആദ്യാക്കെ ഖാലിയാർക്ക് വല്യ താല്പര്യായിരുന്നു. മൊല്ലാക്ക കുട്ടളെ മൊടക്കാണ്ടിരിയ്ക്കാൻ ഖാലിയാര് വിചാരിച്ചു പറ

“വിചാരിയ്ക്കണ്ടേ? പാതരയ്ക്കല്ലേ പൊറത്ത് വരുള്ളൂ “മാധവനായ രവി ചോദിച്ചു, “എന്താ ഈ ഖാലിയാരുടെ പെരട്ട് “എന്തോ,” മാധവൻനായർ പറഞ്ഞു. “ആർക്കാ നിച്ചയം മാഷ്, നേതാ നൊണയേതാണ്? അതറിയര് മനീഷജമ്മത്തിന്റെ വിതി?

“പൊളിയലാ സ്കൂളിന്റെ വിധി, രവി പറഞ്ഞു. “ഈ ഓണത്തിന് പൂട്ട്യാല് ഈ ഹാജരൊക്കെ മൊടങ്ങ്. പിന്നെ ആദ്യ ചെന്ന് മുപ്പത്തഞ്ചെണ്ണത്തിൻറിം കാല് പിടിയ്ക്കണം.

“അത് ഞാനായി, മാധവൻ നായർ ഏന്നു. “പതിനഞ്ച് ദിവസത്തെ പൂട്ടലല്ലേ? മാഷ്ഷ് അത് പറഞ്ഞ് ഇബടെ കാത്ത് കെടക്കണ്ടാ. നാട്ടിപ്പോയി

ഓണം കൊണ്ട് സുകവായി വരി “ഞാൻ എങ്ങട് പോണില്യാ രവി പറഞ്ഞു.

“നാട്ടിപ്പോണില്ലേ?

“പോവാൻ നാടില്യ, മാധവന്നായ

“അതെന്താ?” ഒന്നും കരുതാതെയാണ് മാധവൻ നായർ അതു ചോദിച്ചുപോയത്.

പുറത്തെ ഇളവെയിലിൽ ചിങ്ങപ്പാറകൾ പൊടിഞ്ഞു പൊന്തി. വർഷം കുളിപ്പിച്ച് കിഴക്കൻ കാറു കരിമ്പനകളിൽ വീശി. കാറിൽ കരിമ്പനകൾ ഇണചേർന്നു. അക്കുത്തിന്റെ മേട്ടിലും ഒരു സംഘം കുട്ടികൾ ചെവിയുടെ നേർക്കു നടന്നുപോവുകയാണ്. ഈഴവരുടെയും രാവുത്തന്മാരുടെയും കുട്ടികളുണ്ട്. ഓണക്കൾ തേടിപ്പോവുകയാണ്. പൂവിറുത്തു തിരിച്ചുവന്ന്. മെഴുകി ശമിപ്പിച്ചു കൊച്ചു മുറങ്ങളിൽ സമാധികൊള്ളുന്ന ചന്ദനക്കല്ലുകൾക്കു ചുറ്റും കളമിടും. രവിയോർത്തു: കാപ്പിത്തോട്ടങ്ങളുടെ നടുവിൽ കാറ്റുപിടിച്ചുനിന്ന വീട്, കുന്നിൻ ചെരിവിലെ മഞ്ഞ്, കാട്ടുപൂക്കൾ. പിന്നെ,

അപരിചിതമായ സന്ധ്യകൾ, പേരില്ലാത്ത നഗരങ്ങൾ. യാത്ര. വഴിയമ്പലത്തിലെ വിശ്രമം.

“മാഷ്, മാധവൻ നായർ പറഞ്ഞു, “ഒര് കാരിയ

“നൊരുടെ കയ്യിലൊര് കുട്ടിയുണ്ട്. ചേർത്താ
                                

                     “എന്തേ ചോദിയ്ക്കാൻ

അതോ, മാധവൻനായർ ശങ്കിച്ചു, “അപ്പുക്ക്ളിയാണ്

“ “മൂത്താര് പറയണം, ജമ്പറു തുന്നിത്തീരാൻ ഇന്നലെ പീടികയിൽ കാത്തിരിയ്ക്കുമ്പോൾ നീലി പറഞ്ഞതാണ്. നടുപ്പറമ്പിൽ, ഒരു പറ്റം പിളരുമായി, അപ്പുക്കിളി കൂത്താടുന്നു.

“എയ്ക്കിത് കാണാമ്പ്, നീലി പറഞ്ഞു.

അവൾ മൂക്കു ചീറ്റിക്കളഞ്ഞു.

“മൂത്താരേ, അതെന്റെ മകനാണ്.

മാധവൻ നായർ ഒന്നും പറഞ്ഞില്ല. അയാൾ തുന്നിക്കൊണ്ടിരുന്നു. ജാള്യത്തോടെ, പിന്നെ വേദനയോടെ, അയാളോർത്തു. അപ്പുക്കിളിയ്ക്കു താനൊരു കുപ്പായം തയ്ച്ചുകൊടുത്തത്, വെട്ടുതുണികൾ ചേർന്നു തുന്നി കണങ്കാലോളം വരുന്ന മിക്കപ്പോയ മുൻവശത്ത് അവളും ചുരികയും തലവും. പിന്നിൽ ഒരു തുണിസഞ്ചിയിൽ നിന്നു വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിജിയുടെയും ചിത്രങ്ങൾ.

“ഞാമ്പറഞ്ഞ് നോക്കാ, നീലിയേ,” അയാൾ പറഞ്ഞു. "മാധവന്നായരേ, അതൊര് പാന്തനല്ലേ?" രവി ചോദിച്ചു.

രവി ആലോചിച്ചു. “എങ്ങന്യാ മാധവന്നായരേ ഇത് ചെയ്യാ?" """ സകായിയ്ക്കണം. പടിയ്ക്കാനല്ല.

പിറന്ന് കാലത്ത് മാധവൻ നായർ അപ്പുക്കിളിയെയും കൂട്ടി ഞാറ്റുപുരയിലെത്തി. അപ്പുക്കിളിയെ അന്നാണ് രവി സൂക്ഷിച്ചു നേക്കിയത്. ഉന്തിനിന്ന ചുണ്ടുകൾ, പിഞ്ഞാണംപോലെ മങ്ങിയ കണ്ണുകൾ, ഒരു മുക്കാൽ മനുഷ്യന്റെ ഉടല്. പക്ഷെ, കൈകാലുകൾ നന്നെ മുരടിച്ചുപോകയാൽ ആകെ മൊത്തം ഒരു കുട്ടിയുടെ വലിപ്പമേ തോന്നിച്ചുള്ളു. ബാല്യമോ യൗവനമോ

വാർദ്ധക്യമോ ആ മുഖത്തു തെളിഞ്ഞില്ല. അപ്പുക്കിളി മേശയ്ക്കരികിൽ വന്നു നിന്നു. രവി ചോദിച്ചു. “ബടെ ചേരാൻ അപ്പുക്കിളിയ്ക്കിഷ്ടാണോ?

“ഡാ പിള്ളരേ, തൊള്ളയിടാണ്ടിരിയ്ക്കിൻ എന്റെ ക്ളി വേശാറാ മാധവൻ നായർ ക്ലാസ്സിനെ ശാസിച്ചു. എന്നിട്ട് കിളിയോട്, “പച്ചപ്പനന്തത്തേ, മാഷ്ഷ് ചോതിച്ചത് കേട്ടു നിയ്യ് നെനക്ക് ചേരാൻ ഇഷ്ടവല്ലേ?

അപ്പുക്കിളി താഴോട്ടു നോക്കി നിന്നതേയുള്ളു. “എന്തിനാ ചങ്കിക്ക്ണ് നിയ്യ?” മാധവൻ നായർ ധൈര്യപ്പെടുത്തി, നൊമ്പട

എന്നാൽ ആ വിശ്വാസം അപ്പുക്കിളിയുടെ മുഖത്തു കാണാനുണ്ടായിരുന്നില്ല.

* എനിയ്ക്കിതു കാണാൻ വയ്യ.   ചങ്ങാതിമാർ പലരും ബെഞ്ചുകളിലിരുന്ന് കണ്ണുകാണിയ്ക്കുന്നുണ്ട്. എങ്കിലും

രവി അപ്പുക്കിളിയെ ചുമലിൽ കൈവച്ച് പതുക്കെ കാലയുടെ

“എന്തിനാ അപ്പുക്കിളി പടിയ്ക്കണത്? ഒക്കെ കിളിടെ ചങ്ങാതിമാരല്ലേ?” “എൻറടത്ത് വന്നിരിയ്ക്ക്, ക്ളിയേ, കുട്ടികൾ വിളിച്ചു. “ഇബടെ വായോ. മാധവൻ നായർ ഇറങ്ങാൻ ഭാവിച്ചപ്പോൾ കിളി നിലവിളിയായി, എന്നി

“ഖകരോ മാധവൻ നായർ പറഞ്ഞു, “നീയെന്റെ മാനം കളഞ്ഞുലോഡാ ഒരണയ്ക്ക് കടലമുറുക്കു വാങ്ങിക്കൊണ്ടുവരാൻ മാധവൻ നായർ അലംഖാനെ പറഞ്ഞയച്ചു.

“ഡാ, പഞ്ചവർണ്ണമേ,” അയാൾ പറഞ്ഞു, “ദാ, ഈ മേരേട്ട് നെനക്ക് മുറുക്ക് തര്

അപ്പുക്കിളി രവിയുടെ മുഖത്തേയ്ക്കു നോക്കി.

അവൻ ചോദിച്ചു, “നീയ്ക്ക് മുക്ക് താ? “കിളി ബടെയിരുന്ന് പടിച്ചാല് മുറുക്കൊക്കെ തരാ.

“ഓ, കടലമുറുക്ക്, രവി പറഞ്ഞു, “അല്ലാ, മാധവന്നായരേ, ശല്യം കുട്ടാ?

“ഒന്ന് പേടിയ്ക്കണ്ടാ, മാഷ് ദാ അപ്പു, ക്ളിയേ, ചതിച്ചാണ്ടാ നീയ്യ്

കടലമുറുക്ക് വന്നപ്പോൾ അപ്പുക്കിളി തെളിഞ്ഞു.

“ഇനി ഞാമ്പോട്ടെ?” മാധവൻ നായർ ചോദിച്ചു.

രവിയേയും കുട്ടികളേയും മാധവേട്ടനേയും മാറിമാറി നോക്കി, ഏതോ

ഗാഢമായ സന്ദേഹമകറ്റിയശേഷം, അപ്പുക്കിളി സമ്മതം മൂളി. “അവിടെ ചെന്നിരിയ്ക്കു. രവി പറഞ്ഞു. "ഇരിയ്ക്ക്, മാധവൻ നായരും ഉപദേശിച്ചു.

അപ്പുക്കിളി മുവരിയിൽ സ്ഥലം പിടിച്ചു. പോകുമ്പോൾ മാധവൻ നായർ പറഞ്ഞു, “നല്ലോണം പടിയ്ക്കണം കൊഡാ, അപ്പ. പടിച്ച് പടിച്ച് ഇഞ്ചിനീരാകണം ട്ടോ.

അപ്പുക്കിളി ഒരിയ്ക്കൽക്കൂടി മുട്ടി. ക്ലാസ്സിലെ പാഠം തുടർന്നു. ബോർഡിൽ ഒരു കണക്കെഴുതാനായി രവി തിരിഞ്ഞപ്പോൾ കൊച്ചു സൊഹറ പതുക്കെ കിളിയുടെ അരികത്തേയ്ക്കു നീങ്ങി. ഒരിലന്തിപ്പഴം അവൻ കൈയിൽ വെച്ചുകൊടുത്തിട്ട് അവൾ മെല്ലെ പറഞ്ഞു. “പേടിയ്ക്കണ്ടാ ട്ടോ

ഒരു ദിവസം മാറാല തൂത്ത് ഞാറ്റുപുര വെടിപ്പു വരുത്തുകയായിരുന്നു രവിയും കുട്ടികളും. അവർ ചിലന്തികളെ നായാടി. ചോക്കുകൊണ്ടു നേർവര വരച്ച് ആദം ' മാരേട്ടൻ. 'ഏട്ട' എന്ന പ്രയോഗം പാലക്കാടൻ നായന്മാർക്കിടയിൽ സാധാരണമാണ്.അതിൽ നാലു ചത്ത ചിലന്തികളെ കിടത്തിയിരുന്നു. അപ്പുക്കിളി അവയ്ക്കരികിൽ മുട്ടുകുത്തിയിരുന്നു. എന്നിട്ട് ഒന്നിനെ കൈയിലെടുത്ത് ഊതിയൂതി ജീവിപ്പിയ്ക്കാൻ ശ്രമിച്ചു.

“സാർ, സാർ, കുഞ്ഞാമിന ചോദിച്ചു, “വല്യ വല്യ എട്ട് കാലിയായാ എത രവി പള്ളിയുടെ കൊത്തളം ചൂണ്ടിക്കാട്ടി.

*(30 (310(0)."

“യാ, റഹമാൻ!

ചുമരിലെ വിള്ളലുകളിൽ കൈപ്പടത്തോളം പോന്ന തവിട്ടു നിറത്തിലുള്ള ചിലന്തികൾ പാർത്തുവന്നു. അവ ചുമരിന്മേൽ പറ്റിനില്ക്കുമ്പോൾ കടലാസ്സു ചുരുട്ടിയെറിഞ്ഞാൽ മതി. തിരിച്ചു വിള്ളലുകളിൽ മുളഞ്ഞുകൊള്ളും. പുറത്തെ ചതുപ്പുകളിലെ ചിലന്തികളാവട്ടെ, വലിയവയായിരുന്നു. ഖസാക്കിന്റെ നിബിഡമായ രാത്രിയിൽ പ്രതാപികളായി അവ പിറവി കൊണ്ടു. കാലവർഷത്തിന്റെ മുൾത്തുറവകളിൽ കറുത്ത നക്ഷത്രങ്ങളായി ഉദിച്ചു നിന്നു. കാർത്തവീര്യാർജ്ജുനനെപ്പോലെ കൈകളിട്ടു തല്ലി ചെറുചാതികളെ നായാടി വിനോദിച്ചു.. എട്ടുകാലികളുടെ ദുരിതങ്ങൾ രവി കുട്ടികൾക്കു പറഞ്ഞുകൊടുത്തു. എട്ടുകാലിപ്പെണ്ണുങ്ങൾ ഇണകളെ കൊന്നുതിന്നുക പതിവാണ്.

“യാ, റഹമാൻ" കുട്ടികൾ പറഞ്ഞു.

ഇതുവരെ പറഞ്ഞുകൊടുത്ത കഥകളിലൊന്നിലും തന്നെ ആരും ആരെയും തിന്നിട്ടില്ലായിരുന്നു. പക്ഷെ, പ്രകൃതിയിൽ അങ്ങിനെയാണെന്ന് രവി പറഞ്ഞു. അതാരെയും തൃപ്തിപ്പെടുത്തിയില്ല. അവസാനം കരുവു പറഞ്ഞു.


കർമ്മപലവാണ്, സാർ. “ആ, സാർ.” പലരും പറഞ്ഞു.

എല്ലാവർക്കുമറിയാവുന്ന കാര്യമാണത്. അപ്പനമ്മമാരും, മരിയ്ക്കാൻ വേണ്ടി മാത്രം കാത്തുകൊണ്ട് കീറപ്പുതപ്പുകൾക്കടിയിൽ കിടന്ന മുത്തന്മാരും മുത്തികളുമെല്ലാവരും പറഞ്ഞുകേട്ടിട്ടുള്ളതാണ്. മരിച്ചാൽ വീണ്ടും പിറന്ന സത്യം ഖസാക്കിലെ രാവുത്തന്മാർ പോലും സമ്മതിച്ചു.

“ഞമ്മളൊക്കെ എട്ട് കാലിയാക് സാർ, കുഞ്ഞാമിന പറഞ്ഞു. “മൊല്ലാക്ക ഊറാമ്പുലിയാകും സാർ, മറ്റാരോ പറഞ്ഞു.

“കർമ്മം, കുഞ്ഞാമിന പറഞ്ഞു. “ഈ കൊന്ന പാവം തീര അതോർത്ത് അവളുടെ ചുമലുകൾ കോച്ചി. അവൾ സ്വയം പറഞ്ഞു, എന്നിട്ട് നാൻ ഇബടെ ചൊകിരി പറ്റി നാ മേഷ് വന്നങ്ങാണ്ട് എന്നെ തല്ലിക്കൊല്ല്...നമ്മള് ചാണതോ എട്ട്കാലി ചാണതോ ജാസ്തി വേദന,

രവി അവളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു മുമ്പിൽ നിർത്തി. സുറുമ പരന്ന കവിളിൽ നിന്നു മുടിച്ചുരുളുകൾ മാടിനീക്കിക്കൊടുത്തുകൊണ്ട് അയാൾപറഞ്ഞു, “ഞാൻ എന്റെ ആമിനക്കുട്ട കൊല്ലോ? ഇങ്ങനെ അവസാനിച്ചെങ്കിലും

കർമ്മപരമ്പരകളുടെ

ജന്തുശാസ്ത്രത്തിലേയ്ക്കു കടക്കാൻ രവി ബാധ്യസ്ഥനായി പിന്നത്തെ രണ്ടു

മൂന്നു ദിവസമതയും ക്ലാസ്സിൽ ജന്തുശാസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു.

ജന്തുശാസ്ത്ര പഠനത്തിനിടയ്ക്കാണ് കുഞ്ഞാമിന ഒരോന്തിനെ ക്ലാസ്സിലേയ്ക്കു

കൊണ്ടുവന്നത്.

“കൊട്ടപ്പാല് കൊട്ത്ത്ട്ട്ണ്ട്, സാർ. ആവേശത്തോടെ അവൾ പടിയ്ക്കൽ നിന്നെ വിളിച്ചു പറഞ്ഞു.

കുഞ്ഞാമിന ഓന്തിനെ രവിയുടെ മുമ്പിൽ കൊണ്ടുവന്നു വിട്ടു. ഒരു കള്ളുകുടിയനെപ്പോലെ ഇത്തിരി തപ്പിത്തടഞ്ഞു നടന്ന്, ഓന്ത് മിഴിച്ചിരിപ്പായി.

“എന്തിനാ ഈ വികൃതി കാട്ടീത്?” രവി ശാസിച്ചു.

കുഞ്ഞാമിനയുടെ മുഖം മങ്ങി. എല്ലാവരുടെയും ഉൽസാഹം പെട്ടെന്നു നിലച്ചു. വി പ്രീതിപ്പെടുമെന്നാണ് അവർ ധരിച്ചിരുന്നത്.

“ഇത് ചാമോ?” രവി ചോദിച്ചു.

കുഞ്ഞാമിന ഒന്നും പറഞ്ഞില്ല. തങ്കമാതവി പറഞ്ഞു, “ചെലപ്പൊ ചാക്ക, സാർ.

“അവണീശ് പോലെയാണ്. സാർ. ചാന്തുമുഹമ്മദ് പറഞ്ഞു. “രാസ്തി കുടിച്ചാ ചാ അല്ലെങ്കി ഷയ്ക്ക്.

“എന്താ ഈ കൊട്ടപ്പാലിന്റെ കാര്യം? പറയൂ. രവി കുഞ്ഞാമിനയോടാണ് വീണ്ടും ചോദിച്ചത്. അവൾ ഉത്തരം പറഞ്ഞില്ല. മററുള്ളവരെല്ലാം ചേർന്നു പറഞ്ഞു: ജന്തുകൾ മനുഷ്യന്റെ ചോരയിമ്പുന്നവരാണ്. കുടിയ്ക്കണമെന്നില്ല. നോക്കിയാൽ മതി. നോക്കി നോക്കി കാറിലൂടെ വലിച്ചെടുത്ത കുരുതി നുണഞ്ഞിറക്കുമ്പോഴാണ് ഓന്തു തലയാട്ടുക. അതാണ് മുപ്പിലിയണിഞ്ഞ ദുർമ്മുഖം പലപ്പോഴും തുടുത്തുകാണുന്നത്. ഇതും പോരാതെ ഓന്തുകൾ തുമ്പികളെ പിടിയ്ക്കുന്നു. തുമ്പികൾ മരിച്ചവരുടെ ഓർമ്മകളാണ്. വസാക്കിലെ കുട്ടികളാരും തന്നെ തുമ്പികളെ പിടിയ്ക്കാറില്ല. അപ്പുക്കിളിയൊഴിച്ച്. പക്ഷെ, അവൻ പൊട്ടനാണ്. ജന്മാന്തരങ്ങളറിഞ്ഞവനാണ്...അങ്ങനെ ജന്മാന്തരങ്ങളുടെ പകപോക്കാനായി കുട്ടികൾ ഓന്തിനെ കൊട്ടപ്പാലു കുടിപ്പിയ്ക്കുന്നു.

വേറെയും കാര്യങ്ങളുണ്ടായിരുന്നു.

“ഓന്ത് പൂതമാക്കം, സാർ, ആദം പറഞ്ഞു.

“പൂതം, ആദം വ്യാഖ്യാനിച്ചു, “അപ്പിാന്നാ, ഫാം. ആദം നിറുത്തി. അവനുതന്നെ പേടിയായി. കരുവാണ് തുടർന്നത്. മനുഷ്യരുടെമേൽ തങ്ങൾ കുടിപാർക്കാറുണ്ട്. അവയെ വായിയ്ക്കാൻ ഓന്തുകളെ വിടുന്നു.

“പച്ച, പൊറത്ത് പറയാൻ പഷ്ത്, കരുവ് പറഞ്ഞു. ആരും കൂടുതൽ പറയാൻ തയ്യാറുണ്ടായിരുന്നില്ല. അതു ഖസാക്കിന്റെ

* ആവണക്കിൻ കകാത്തുപോരുന്നു. ഇതൊക്കെ കേട്ടുകൊണ്ട് രവി ഇരിക്കെ, കുഞ്ഞാമിന ഒറ്റതിരിഞ്ഞിരിപ്പായിരുന്നു. അവൾ വിതുമ്പുന്നതു കേട്ടാണ് രവി തിരിഞ്ഞു നോക്കിയത്. കുഞ്ഞാമിന കരയുകയായിരുന്നു.

“അയ്യയ്യേ! ഞാൻ വല്ലതും പറഞ്ഞോ?

ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചപ്പോൾ കരച്ചിൽ അധികമായി. സുറുമ പരന്നു താഴോട്ടൊഴുകി. കുകുപ്പായം നനഞ്ഞു. രവി അവളെ തന്റെ കാലക്കയ്യിലേയ്ക്കു കേറ്റിയിരുത്തി. വെളളിത്തണ്ടയിട്ട് കാലുകൾ ആട്ടിയാട്ടി അവൾ കസേലക്കയ്യിലിരുന്നു. അപ്പുക്കിളിയാകട്ടെ, നിലത്തു മിഴിച്ചിരുന്ന ഓന്തിനെ തൊട്ടുതലോടുകയായിരുന്നു. ഓന്തിനു വീണ്ടും ബോധം തെളിഞ്ഞു. അതു വേച്ചുവേച്ചു പുറത്തേയ്ക്കു നടന്നപ്പോൾ അപ്പുക്കിളിയും പതുക്കെ പുറകെ നടന്നു. കുഞ്ഞാമിനയ്ക്കു സമാധാനമായി.

അന്നാണ് ഓന്തുകളുടെ ചരിത്രം രവി അവർക്കു പറഞ്ഞുകൊടുത്തത്. മനുഷ്യൻ മൂലം പിടിച്ചുപറ്റുന്നതിനും മുമ്പ് ഒരു കാലമുണ്ടായിരുന്നു. അന്ന് ഇവിടെ വാണിരുന്നവരാണ് ഓന്തുകൾ. കഥ ഉച്ചവരെ നീണ്ടു. കഴിഞ്ഞില്ല. എല്ലാവരും വീട്ടിലേക്കോടി, ചോറു വാരിത്തിന്ന് ക്ഷണം തിരിച്ചെത്തി. കഥ തുടർന്നു. അവർ രവിയുടെ ചുററും പൊതിഞ്ഞു. അവരുടെ മുമ്പിൽ ആ കഥയുടെ താളുകൾ അടർന്നും മറിഞ്ഞും പോയി. മുട്ടകളൊളിച്ചുവെച്ച ശിഖരപാർശ്വങ്ങളിൽ റോഡാകലുകൾ ആർത്തുവിളിച്ചു പറന്നുപൊങ്ങി. ഘനാലസന്മാരായ ദിനോസറുകൾ ഗിരിസാനുക്കളിലൂടെ ഇരതേടി നടന്നു.

താളുകൾ വീണ്ടും മറിഞ്ഞു. പണ്ടുപണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയ ത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.

ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു. പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്ക്കട്ടെ.

എനിയ്ക്കു പോകണം, അനുജത്തി പറഞ്ഞു. അവളുടെ മുമ്പിൽ കിടന്ന അനന്തപഥങ്ങളിലേയ്ക്ക് അനുജത്തി നോക്കി. നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.

മറക്കില്ല. അനുജത്തി പറഞ്ഞു.

മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു.

അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽരുന്നിൽനിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതുക്കളുടെ കിടപ്പറയിലേയ്ക്കിറങ്ങി. മുനിയുടെ മുലപ്പാലു കുടിച്ച് ചില്ലകൾ പടർന്നു തിടംവെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോൾ ചമ്പകം പറഞ്ഞു.അനുജത്തി, നീയെന്നെ മറന്നുവല്ലോ...

കുട്ടികൾ പൊയ്ക്കഴിഞ്ഞിരുന്നു. രവി കണ്ണുചിമ്മി കലയിൽ ചാരിയിരുന്നു. ചുറ്റിലും ധൂപക്കൂട്ടിന്റെ മണമുയരുന്നു. ചേങ്ങലയും

വേദാനുദ്ധരതേ ജഗന്നിവാ ദൈത്യം ദാരയതേ ബലിം മലയതേ ക്ഷതക്ഷയം കുർവ്വതേ പൗലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതിതേ കൃഷ്ണായ തുഭ്യം നമ് കണ്ണു തെളിഞ്ഞപ്പോൾ, അകലെ ചെതലിയുടെ താഴ്വരയിൽ അസ്തമയമാണ്. ജനാലയിലൂടെ പോക്കുവെയില് അകത്തേയ്ക്കു വന്നു. അതിന്റെ സുഖം ഞാറ്റുപുരയിലത്രയും പരന്നു..............

22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക