shabd-logo

13.അച്ഛൻ

30 October 2023

1 കണ്ടു 1
ആകൊല്ലമങ്ങിനെ കടന്നുപോയി...

വേനലിനു സ്കൂൾ പൂട്ടി തുറന്നു.

പുതുമഴ കഴിഞ്ഞു.

ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾ

ഇരുപത്തിയഞ്ചേയുള്ളൂ 

“ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.

“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക്കൊല്ലം പുത്യേ ഇൻസ്പെക്ടറാ മാധവനായരേ. എന്താ പറിയാന്ന് നിശ്ചല്ല.”
"പൂട്ടിക്യോ"
"ആവോ"
“മൊടങ്ങിപ്പോയ പിള്ളതന്റെ പേരൊക്കെ എഴുതിവെയ്ക്ക്, മാഷ്. അപ്പളോ?

“അതിനല്ലേ ഇൻസ്പെക്ഷൻ ? കള്ള ഹാജരാണോ അലോന്ന് പരിശോധിയ്ക്ക്.

മാധവൻ നായർ ഒന്നും പറഞ്ഞില്ല. ഇത്തിരി കഴിഞ്ഞ് രവി പറഞ്ഞു. “അതോർത്ത് വെഷമിച്ചിട്ട് കാര്യല്ല്യ.

ഓണപ്പുട്ട് കഴിഞ്ഞതിന്റെ രണ്ടാമാഴ്ച ഇൻസ്പെക്ടർ വന്നു. ഖസാക്കുകാർ പതിവുപോലെ കാണാൻ കാത്തിരുന്നു. ഇത്തവണയും ഇൻസ്പെക്ടറുടെ വരവു പ്രമാണിച്ച് തോരണം തൂക്കണോ എന്ന് ശിവരാമൻ നായർ അന്വേഷിച്ചു. പക്ഷെ, അവർക്കെല്ലാം നിരാശയായി. ചെവി വെച്ചു പോത്തിൻ തോൽ ചെരിപ്പിട്ട്, ചുമന്നു തുന്നി നിർത്തിയ ചിട്ടിക്കോട്ടിട്ട്, താടി വടിച്ചിട്ടില്ലാത്ത
മുഖത്തു വെള്ളികുറ്റി രോമങ്ങളും മായി ഇൻസ്‌പെക്ടർ ഖസാകിലെത്തി...

“അന്ത വില്ല വെച്ച ശിപായ പാര്, അലിയാർ മുത്തു പണ്ടാരത്തോടു പറഞ്ഞു. “അവനിയ്ക്കിരിക്ക ഫൗറിരാ ഇസ്പേര്?

“മേഷ് മൂത്ത് ഇറാനാക്ക്. എലവ്, മുത്തു പണ്ടാരം പറഞ്ഞു.

“ഉടുമ്പിനോടെ സത്തിയം പോലവാ?

“ഇന്ത കാലത്തിലെ നടക്കറ പെരട്ട്, മൂലയിലിരുന്ന അള്ളാപ്പിച്ചാ മൊല്ലാക്ക തന്നോടു തന്നെ പറഞ്ഞു.

അവിടെ പെട്ടെന്നൊരു മൂകത വീണു.

അവസാനം ആരോ ചോദിയ്ക്കാൻ മുതിർന്നു, “മൊല്ലാക്ക ഇതിനെ കാണാണി

ആരുമൊന്നും പറയാതായി. ആ നിശ്ശബ്ദതയുടെ നടുവിൽ ഖസാക്കിന്റെ പുരോഹിതൻ ഇരുന്നു... സ്കൂളിലെ സാമിപ്പണി ഏതിൽപ്പിന്നെ ശമ്പളം പാപ്പാ മൊല്ലാക്ക അവിടെ ചെന്നിട്ടില്ല. ആവിയുണ്ടായിരുന്നപ്പോൾ അവി അതിനെക്കുറിച്ച് ഓർക്കാതിരിയ്ക്കാൻ ശീലിച്ചതായിരുന്നു. പക്ഷെ, ഇപ്പോൾ പരിസരം വെടിപ്പാക്കാൻ ആരെങ്കിലും വരണമെന്ന് രവി നിർബ്ബന്ധിച്ചു. ഓത്തുപള്ളിയിൽ നിന്ന് നിത്യവും ഒരു കുട്ടിവീതം ഊഴമിട്ട് അവരിൽ പലരും സ്കൂളിലും പഠിയ്ക്കുന്നവരായിരുന്നു. ഈ ഏർപ്പാട് ഒട്ടും ചൊവ്വായിരുന്നില്ല. ഓരോ മാസവും രവി നിരിയ്ക്കും അടുത്ത മാസം മൊല്ലാക്കയെ നിഷ്കർഷിക്കാമെന്ന്. അങ്ങിനെയാണ് അതൊക്കെ പതിവായിത്തീർന്നത്. പക്ഷെ, അന്നെങ്കിലും തൊപ്പോ വരുമെന്ന് കവി കരുതിയതായിരുന്നു. ഇൻസ്പെക്ടറങ്ങാനും ചോദിച്ചാൽ മസാർജി മുഖം കാണിയ്ക്കേണ്ടതുണ്ട്.

കാപടങ്ങൾ തമ്മിലുരസി പൊടിതട്ടി കാലുകൾ കസേരയിലേയ്ക്ക് കേറി വെച്ച് ഇൻസ്പെക്ടർ ഇരുന്നു. താടി വടിച്ചിട്ടില്ലാത്ത ആ മുഖവും അഴിവിന്റെ ഗന്ധവും രവി പിന്നീട് പലവുരു ഓർക്കുകയുണ്ടായി.

“മാഷേ, ഇരിയ്ക്കാ,” ഇൻസ്പെക്ടർ പറഞ്ഞു. പിന്നെ, നെറ്റിയിൽ നിന്ന് വിയർപ്പ് തുടച്ച് കളഞ്ഞ്, “നല്ല തലവേദന.

"ഒരോ പാ കഴികിലോ?" രവി ചോദിച്ചു.

“എന്നാൽ ഇത്തിരി വിശ്രമിയ്ക്കാ. ഇതിന്റെ പിന്നിലെ താഴ്വാരത്തിൽ

“ഈ വെയ്ലത്ത് നടന്നിട്ടാ. സാരല്ല. ഞാൻ ബടെ ഇരാളാ ജീസസും മകളും രവി പുറത്തു നിർത്തിയിരുന്നു.

“അതൊക്കെ അവടെ അടുക്കിവെച്ചോളൂ. ഇൻസ്പെക്ടർ പറഞ്ഞു. “പിന്നെ ഒപ്പിടാം. പൂവുമ്പ പറഞ്ഞു, “ക്ലാസ് വിട്ടോളൂ, മാഷേ.

ശിപായി ഒരു പിൻബെഞ്ചിലും രവി ഒരു സ്കൂളിലുമിരുന്നു. കുട്ടികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ സ്കൂളിന്റെ പരിസരങ്ങളിൽ പതുങ്ങി നിന്നു. ഞാൻ പുരയുടെ ഉടമയെന്ന നിലയിൽ തേവാരത്തു ശിവരാമൻ നായർ സ്കൂളിന്റെ മുമ്പിലെ ചവിട്ടടിപ്പാതയിലൂടെ രണ്ടു ചാൽ നടന്നു. ഖസാക്കിനു വെളിയിലെ പാച്ചേരിയിലാകട്ടെ, കൈകുത്തുകാർ വന്നെന്നാണ് ആളുകൾധരിച്ചത്. പറയരുടെ കുട്ടികൾ വയ്ക്കോൽ കുണ്ടുകളുടെ പിന്നിൽ ഓടിയൊളിച്ചു.

“നല്ല ദാഹം. ഇൻസ്പെക്ടർ പറഞ്ഞു. മൂലയിലെ കലം രവി ശിപായിയ്ക്കു കാണിച്ചു കൊടുത്തു. വെളളം ഗ്ലാസ്സിൽ നിറച്ചു മേശപ്പുറത്തു കൊണ്ടുവന്നു വെയ്ക്കുമ്പോൾ ശിപായി മാസ്റ്ററെ തറഞ്ഞൊന്നു നോക്കി. ഇൻസ്പെക്ടർ വെള്ളം കുടിച്ചില്ല. അലസമായി സ്കൂളിന്റെ പൊതു വിവരങ്ങളന്വേഷിച്ചുകൊണ്ട് അവിടെയിരുന്നു.

കുട്ടികൾ പിരിഞ്ഞുപോകാൻ തുടങ്ങി.

“എവട്യാ മാഷടെ നാട്?” ഇൻസ്പെക്ടർ ചോദിച്ചു.

വെള്ളി നിറത്തിലുളള കുറ്റിരോമങ്ങളിൽ വെയിലേറ്റു വീണു “മോൻ എന്നെ താങ്ങിയിരുന്നു. രവി ഓർത്തുപോയി. അച്ഛൻ തന്റെ മാറിൽ ചാരി ഇരിയ്ക്കുന്നു. ജനാലയിലേയ്ക്കു പടർന്ന

മുല്ലയിലൂടെ കാന് അകത്തേയ്ക്കു വീശുന്നു. “വേദനണ്ടോ?” നിരർത്ഥമായി ചോദിച്ചു പോവുകയാണ്.

“അച്ഛൻ താടി വടിച്ചില്യ, വോ?"

ചുളി വീണ മുഖത്തെ വെള്ള നിറമുള്ള കുറ്റി രോമങ്ങളിൽ അയാൾ വെറുതെ തടവുകയാണ്

“എവട്യാ നാട്, ന്ന്?” ഇൻസ്പെക്ടർ ചോദിച്ചു.

“ഓ പട്ടാമ്പി.

രവി എണീറ്റു ചെന്ന് കലവറപ്പെട്ടി തുറന്ന് നാലു മധുരനാരങ്ങ പുറത്തെടുത്തു.

“കഴിയ്ക്കണം സർ, ദാഹത്തിനു നല്ലതാ. ഇൻസ്പെക്ടർ നാരങ്ങയിൽ ശ്രദ്ധയതയും ചെലുത്തി. തിന്നു തീർന്നപ്പോൾ, അല്ലികളിൽ നിന്ന് നുളളിയെടുത്ത നാരും കുരുവുമൊക്കെ

പെറുക്കി നാരങ്ങത്തൊലിയിൽ മടക്കി സൂക്ഷിച്ചു. * ട്രെയിനിങ് കഴിച്ചിട്ടുണ്ടോ? ഇൻസ്പെക്ടർ ചോദിച്ചു.

“അതെന്താ? സാധിയ്ക്കാ നല്ലതാ. പാറിക്കാർക്ക് ഒരുവിധം നല്ല

“അല്ല, അതോണ്ടല്ല.

“അല്ലെങ്കിൽ പിന്നെ കോളജിൽ പോണം. ത്രികാലം പിടിയ്ക്ക് ചെലവ്..

“കോളജൊക്കെ കഴിഞ്ഞു.

“ആഹാ ഇൻ റാ “ഓണേഴ്സ് പരീക്ഷയ്ക്ക് പോവാഞ്ഞതാ.”

കുറേനേരം രണ്ടു പേരും ഒന്നും പറഞ്ഞില്ല.

“വല്ലതും കഴിയ്ക്കണ്ടേ? രവി ചോദിച്ചു.

രവി മൂന്നു ഗ്ലാസ്സുകളിൽ കൊക്കോ കലക്കി മേശപ്പുറത്തു വെച്ചു. പതമുളകെയ്ക്കിന്റെ കഷ്ണങ്ങൾ പിഞ്ഞാണത്തിൽ നിരത്തി. പുരികങ്ങളുയർത്തി, ഏകാഗ്രതയോടെ ഇൻസ്പെക്ടർ തിന്നാൻ തുടങ്ങി. കെയ്ക്കിന്റെ കഷ്ണങ്ങൾ എടുത്തുകൊണ്ടുപോയി ചുമരോരം തിരിഞ്ഞുനിന്ന് ശിപായിയും തിന്നു. ഭക്ഷണത്തിന്റെ ചെറുപൊട്ടുകൾ ഇൻസ്പെക്ടറുടെ ചിട്ടിക്കുപ്പായത്തിൽ അങ്ങിങ്ങ് ചിതറിവീണു.

“മാഷ് ഏത് കോളേജിലാ പഠിച്ചത്?

“അതെ

അവിടെ മുൾക്കാടുകളുണ്ടായിരുന്നു. കോളേജിന്റെ ചുവന്നതായിരുന്നു. മുൾക്കാടുകളിൽ മുയലും കൂരാനുമുണ്ടായിരുന്നു. നനുത്ത പുല്ലുകൾ കാശ്മീരങ്ങൾ വിടർത്തിയ തുറസ്സുകളായിരുന്നു. അവിടെ പത്മയും താനുമിരുന്ന് സന്ധ്യയുടെ നക്ഷത്രങ്ങളെയ്ക്കാറുണ്ടായിരുന്നു.

“ഓണേഴ്സ്, അല്ലേ?

*(106)(0)."

"nolmula"m"...."

ലബോറട്ടറിയുടെ മണമോർമ്മവരുന്നു. നോസിലുകളിൽ നിന്നയഞ്ഞ ഗ്യാസിന്റെ ഗന്ധം. യൂണിവേഴ്സിറ്റി ലൈബ്രറി നീണ്ടു നീണ്ട വായനയുടെ ദിവസങ്ങൾ, ആന്ധ്രാ ഫിസീസ്, ഉപനിഷത്തുകൾ, പുറത്തെ സന്ധ്യ കടലോരം

“മാഷ്ക്ക് അച്ഛാന്വാണ്ടോ?”

“അമ്മ മരിച്ചുപോയി. അച്ഛനുണ്ട്.

“അച്ഛൻ ജോലിലാ?”

“എസ്റേററിൽ ഡോക്ടറായിരുന്നു. ഇപ്പൊ പിരിഞ്ഞെട്ക്കാ, നല്ല

“തനിച്ചാന്ന് വേണച്ചാ പറയാ. ചില രണ്ടനിയത്തിമാര്. രണ്ടാളും പഠിക്യാ. അമേരി

സുമയും രമയും പഴയ ഛായാപടങ്ങളെ അനുസ്മരിപ്പിച്ചു. താളുകൾക്കിടയിൽ എട്ടുകാലികൾ അമർന്നു പത്ത് ഉണങ്ങിപ്പറ്റിനിന്ന പഴയ ആൽബത്തിൽ നിന്ന് അവരുടെ ചിത്രങ്ങൾ എത്തിനോക്കി, ചിത്രങ്ങളുടെ മരങ്ങൾ വെളളിമീനുകൾ അരുമ്പിപ്പോയിരുന്നു.

“എനിക്കായ് മോള്ണ്ടാര്ന്നു, ഇൻസ്പെക്ടർ പറഞ്ഞു. വികാരം തീണ്ടാതെ ഒരു വാർത്താശകലം പോലെ പറഞ്ഞു പോയി. അനുജത്തിമാരുടെ പഠിപ്പു നിർത്തീട്ടാണ് ധാത്രിയെ ബി. എ. വരെ പഠിപ്പിച്ചത്. പരീക്ഷയ്ക്കു കട്ടൻ കാപ്പിയുണ്ടാക്കി കാത്തിരുന്നു. ഉറക്കമിളച്ചിരുന്ന മകൾക്കരിക അച്ഛനമിരുന്നു. കൺപോളയുടേയുമ്പോൾ തൂവാലയിൽ വെള്ളം നനച്ച്കണ്ണിലും കവിളിലും നെറ്റിയിലും പതു തടവിക്കൊടുത്തു. പതി താണ്ടിയിരുന്നു.

“ഒറക്കം പോണില്ലാ, അച്ഛാ, ധാത്രി പറഞ്ഞു. “ഞാമ്പോയി ഒന്ന് തല കുളിച്ചിട്ട് വരാ ധാത്രി ഇറയത്തു ചെന്ന് കുമ്പിട്ടു നിന്ന് തലയിൽ വെളളം മുക്കിയൊഴിച്ചു.

“നല്ലോണം തോർത്ത് മോളേ. ഞാന്തോർത്തിത്തരട്ടേ? “വേണ്ടാ, ഞാന്നോർത്തില്ലേ??

ആ നീരിറങ്ങി പിറേറന്ന് ചെറുന്നനെ പനിച്ചു. പനി കുറി ശ്വാസ കോശങ്ങളിലേയ്ക്ക് പഴുപ്പു കടന്നു. ധാത്രി മരിച്ചു

“അച്ഛനെന്താ ദണ്ണം?" ഇൻസ്പെക്ടർ ചോദിച്ചു.

".."

“വേദന, പരാധീനത, അല്ലേ?

*(8106)(0)."

“അച്ഛനൊക്കെ പട്ടാമ്പിലാ താമസം

“അല്ല, ഊട്ടീലോ, ഊട്ടില് ഞങ്ങക്കൊര് വീട്ട് ആ വീടിനു ചുറ്റും വിസ്തൃതമായ നിലയുണ്ട്. ഒരു കുന്നിൻ ചെരുതയും. അതിൽ പൈൻ മരങ്ങളും പഴച്ചെടികളുമുണ്ട്. കുന്നുകളിൽ വസന്തം വരുമ്പോൾ പൂത്തിട്ടുകൾ തെളിയും. പടി കടന്ന്, നീണ്ടൊരു ഡവിലൂടെ വേണം വീട്ടിലേയ്ക്കു വരാൻ. വീട്ടിനകത്ത് ദാരുശില്പങ്ങളുണ്ട്. വർഷങ്ങളായി വിരലു പതിഞ്ഞിട്ടില്ലാത്ത ഒരു പിയാനോവുണ്ട്. അകലെ കിടന്ന മഞ്ഞപ്പുൽത്തട്ടുകളിലേയ്ക്കു നോക്കിയ കിടപ്പായുണ്ട്. അവിടെയാണ് താൻ പിക്കയെ അറിഞ്ഞത്. ഇന്റർമീഡിയറ്റു കഴിഞ്ഞ വേനൽ പൂട്ടലിലായിരുന്നു

അത്, അതു കഴിഞ്ഞിട്ടിപ്പോൾ പത്തോളം കൊല്ലങ്ങളായി “ആ പരീക്ഷ എങ്ങനെങ്കിലും എഴുതണം മാഷേ.” ഇൻസ്പെക്ടർ പറഞ്ഞു. “ഡിഗിരി കുളര് ത്

ഓണേഴ്സ് പരീക്ഷയ്ക്ക് രണ്ടു മാസമുള്ളപ്പോൾ സന്ദർശകനായി താംബരത്തു വന്ന അമേരിക്കൻ പ്രഫസർ രവിയെ തന്റെ മുറിയിലേയ്ക്ക് ആളയച്ചു വരുത്തി.

“നിങ്ങളുടെ ആ പ്രബന്ധം വിചിത്രമായിരിയ്ക്കുന്നു, പ്രഫസർ പറഞ്ഞു. “ഉപനിഷത്തുകളുടെയും ആസ്ട്രോ ഫിസിക്സിൻറെയും രസാവഹമായ കലർപ്പ്

രണ്ടുപേരുമിരുന്നു സംസാരിച്ചു. ദുരൂഹമായ സ്ഥലരാശി. കാലത്തിൻറ ഗംഗാതടം. ദുരൂഹതയുടെ ദുഃഖം. രവിയുടെ കഥ കുട്ടിക്കാലത്തേക്കു മടങ്ങി. ഉച്ചവെയിലിൽ, ആകാശത്തിന്റെ തെളിമയിൽ, മരണമില്ലാത്ത ദേവന്മാർ ദാഹം മാറി. പത്തിന്റെ കരിക്കിൻകൊണ്ടുക താഴോട്ടുയർന്നുവന്നു. കളിപ്പാട്ടങ്ങളുടെ മുമ്പിൽ തനിച്ചിരുന്ന കുട്ടി ആ കരിക്കിന്റെ തൊണ്ടുകളെണ്ണാൻ മുതിർന്നു...

പിറേറന്നു. വൈകുന്നേരം മുക്കാടിന്റെ തുമ്പിൽ, പത തവിയോ പറഞ്ഞു, “ഇന്നലെ വൈകുന്നേരം ആ അമേരിയ്ക്കക്കാരൻ വീട്ടിൽ വന്നിരുന്നു.അച്ഛനുമയാളും രവിയെപ്പറ്റിയായിരുന്നു സംസാരം.

പയുടെ അച്ഛൻ രവിയുടെ പറായിരുന്നു. “

ഞാനെന്തു പിഴച്ചു രവി ചോദിച്ചു.

“ചിരിയ്ക്കാതെ, രവി, ആ പേപ്പറിനെക്കുറിച്ചാണ് സംസാരിച്ചത്. രവിയ്ക്കൊരു ഫെല്ലോഷിപ്പു തരാൻ അയാളാഗ്രഹിക്കുന്നു. രവിയോടു

പറഞ്ഞിരുന്നില്ലേ?” “ഞാനീ പരീക്ഷയിൽ പൊട്ടിപ്പോയെങ്കിലോ?

“ കളി പറയാതെ രവി.

പരീക്ഷയടുക്കുന്നു. ഹോസ്റ്റലിലെ ഹാളുകളിൽ പഠനത്തിൻറ മുറജപമാണ്. രവി മാത്രം വിശ്രമിച്ചു. പക്ഷേ, മനസ്സു വിശ്രമിച്ചില്ല. ഒരു ിട്ടിട്ടിയെന്നപോലെ, ഓർമ്മയുടെ ചിത്രങ്ങളെ അതു മാറിയും മറിച്ചും വെച്ചു. സ്നേഹശാലിയായ അച്ഛൻ, ഗർഭവതിയായ അമ്മയുടെ കുറുനിരകൾ നെറ്റിയിലേയ്ക്കുതിർന്നു വീണ്, കവിളിൽ കൺമഷി വിയർത്തു

പരന്ന, ചിറ്റമ്മയുടെ “രവി, ഇന്നു വൈകുന്നേരം മെരിനയിൽ പോകാം, ഒരു ദിവസം പ പറഞ്ഞു.

“തിരിച്ചെത്തുമ്പോൾ ഒരുപാടു വൈകില്ലേ? “ഓ, സാരമില്ല. അച്ഛനുമമ്മയും ഒരു വിരുന്നിനു പോകുന്നു. കടൽപ്പുറത്തെ തണുത്ത മണലിൽ.

“പ ഇതു വായിച്ചു നോക്കൂ. അച്ഛന്റെ കത്താണ്.

“എനിക്കു സുഖക്കേട് അധികമൊന്നുമില്ല മകനെ ചിലപ്പോൾ ചുറ്റുന്നു. മയക്കം വരുന്നുണ്ട്. എങ്കിലും പേടിക്കാനില്ല. പക്ഷെ, മനോവ്യഥകളാണ് എന്തിനായി ദുഃഖിക്കുന്നു എന്ന് എനിയ്ക്കുതന്നെ അറിഞ്ഞുകൂടാ, ഞാൻ ഈ കിടക്കുന്ന കിടപ്പിൽ നിന്ന് എഴുന്നേല്ക്കില്ലെന്ന ബോധം പോലുമല്ല എന്നെ ദുഃഖിപ്പിക്കുന്നത്. ഒന്നേയുള്ളു. എല്ലാ സായം സന്ധ്യകളും ദുഃഖമാണ്. ആ ദുഃഖത്തിന്റെ ഹൃദ്യതയിൽ ഞാൻ സ്വയം താ പോകുന്നുവെന്നു മാത്രം.... മകനേ, നീ അച്ഛനെ ഇപ്പോൾ കണ്ടാലറിയില്ല. ഞാൻ എന്തിനാണ് നിനക്ക് ഇതൊക്കെ എഴുതിപ്പോകുന്നത്? ഇതോർത്തു ഏകാഗ്രത നഷ്ടപ്പെടുത്തരുത്. അച്ഛന് സുഖക്കേടൊന്നുമില്ല. നിന്നെക്കുറിച്ച് നിൻ പ്രഫസർക്ക് മതിപ്പു ണ്ടെന്നറിഞ്ഞപ്പോൾ ഞാൻ കൃതാർത്ഥനായി. ആാ ഫിസിക്സിൽ ഗവേഷണത്തിനു പ്രിൻസ്ണിലേക്കു ചെല്ലാൻ പറ്റിയാൽ നല്ലതുതന്നെ. നാലഞ്ചു കൊല്ലം നീയവിടെയായിരിയ്ക്കും, അല്ലേ? എന്റെയീ സന്ധ്യ യിലിരുന്നുകൊണ്ട് ഞാനും ആ നക്ഷത്രങ്ങളിലേയ്ക്കു നോക്കുകയാണ്. അസ്തമയം കാണാൻ എന്നുമെന്നെ തിണ്ണയിലേയ്ക്കു കൊണ്ടുവരും. നിൻറ പ്രിയപ്പെട്ട ചിറ്റമ്മയാണ് വീൽച്ചെയർ ഉന്തിക്കൊണ്ടു വരുക.

തിണ്ണയിലിരുന്നുകൊണ്ട് അവൻ നിനക്കു കഥപറഞ്ഞുതന്നതോർമ്മയു “പരീക്ഷയിൽ നല്ലപോലെ എഴുതണം. പരീക്ഷ കഴിഞ്ഞതും മോൻ ഉടൻ വീട്ടിലേയ്ക്കു വരണം. ഒന്നുരണ്ടു മാസമെങ്കിലും നീ എന്റെ കൂടെഉണ്ടായിരിയ്ക്കുമല്ലോ. അതു മതി. “

നിന്റെ കൂട്ടുകാരി പയ്ക്കു സുഖമാണല്ലോ.

“നിനക്കു നല്ലതു വരട്ടെ, മകനേ. സന്ധ്യ കറുക്കുന്നു. തണുക്കുന്നു. തണുത്ത മണലിൽ കിടക്കുകയാണ്.

ഒരുപനം രാപ്പക്ഷികൾ മുകളിലൂടെ പറന്നുപോയി. നഗരത്തിന്റെ പ്രസരം തട്ടി അവ മങ്ങിയ എത്തുനക്ഷത്രങ്ങളെപ്പോലെ തിളങ്ങി

സന്ധ്യയ്ക്കാണ് വഴിക്കൂട്ടി രവി കൂമൻകാവിലെത്തിയത്. പാലക്കാട്ടേയ്ക്കുള്ള അവസാനത്തെ ബസ് അവിടെ കാത്തു നില്പുണ്ടായിരുന്നു. പഴയ സർവ്വത്തുകടയുടെ ബെഞ്ചിലിരുന്ന് നന്നായിർത്തു കുടിയ്ക്കുമ്പോൾ ഇൻസ്പെക്ടർ പറഞ്ഞു, “ഒക്കെ ഒന് യോഗാ, മാഷെ അല്ലെങ്കിൽ മാഷെന്തിനാ ഇവിടെ വന്നെത്തത്?

അതിനുത്തരമെന്നോണം രവി ഓർത്തു. പരീക്ഷയുടെ തലേന്ന് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിത്തിരിച്ചത്. ഒരു തീവണ്ടി മുറിയിൽ ആ പലായനം തുടങ്ങി. പരിചയമില്ലാത്ത, പേരില്ലാത്ത മുഖങ്ങൾ, അവയൊന്നും തന്നെ തൻറ കഥയറിയാൻ തിരക്കിയില്ല. അവ തന്നെ തനിച്ചു വിട്ടു. ഉറക്കം വരുമ്പോൾ ലക്കുകളിൽ ചുരുണ്ടുകിടന്നുറങ്ങി. ആ ഉറക്കത്തിനിടയിൽ റെയിലുകൾ പതിഞ്ഞ സ്വരത്തിൽ താളം കൊട്ടി. തീവണ്ടിയാപ്പീസുകളുടെ പേരുകൾ മാറി. പൊടിപടലത്തിൻറ നിറങ്ങൾ മാറി. മണങ്ങൾ മാറി. ഋതുക്കൾ മാറി. ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ മാറി. ബസ്സുകളിൽ കുന്നുകളുടെ ഓരം കുനിപ്പോകുന്ന ചുവന്ന ചരൽപ്പാതകളിലൂടെ ആ യാത പിന്നെയും നീണ്ടു. കമ്പം പിടിച്ച, വെളുത്തു കൊഴുത്ത, അന്തേവാസിനികളുള്ള ആശ്രമങ്ങൾ. ചെവിടിമണ്ണു നിറഞ്ഞ ഗ്രാമങ്ങൾ. സംഘർഷവും ആശയും നിലച്ച കുഷ്ഠരോഗാലയങ്ങൾ. ഉമിത്തീപോലെ സിഫിലിസ്സു നീറിപ്പിടിച്ചു നനഞ്ഞ തെരുവുകൾ. അങ്ങനെ എത്രകാലം കഴിഞ്ഞു?

ക്ഷീണിതനായി ഈ വഴിയമ്പലത്തിലെത്തി

“ഇനീം കാണണം, രവി, ഇൻസ്പെക്ടർ പറഞ്ഞു.

കൈപ്പടങ്ങൾക്കിടയിലമർത്തി.

“കാണാം.” രവി പറഞ്ഞു.

“ഞാന് ആറാം മാസം പിരിയാണ്.

പിരിഞ്ഞാല് , രവി എന്തോ ഓർക്കുന്നപോലെ തോന്നി, “അട്ത്തല്ലേ, കാണാലോ.

“അട്ത്തുാരാ, മാഷേ, ദൂരത്ത്, ഇതൊര് കാണലാവ്, നേരമ്പോക്കില്ലേ? പക്ഷെ, നമ്മുടെ അവസാനത്തെ

രണ്ടുപേരും ചിരിച്ചു.

“എന്നാൽ വരട്ടേ.” “തലവേദനലാലോ?

“ഏയ്, ഇല്ല, തണ് കാറ്റ്, സുഖം തോന്നണു, എന്നാൽ യാത“നമസ്കാരം!”

ബസ്സു നീങ്ങി. അസ്തമയം ചെമ്മണ്ണിന്റെ നിറം മാറിയിരുന്നു. അതു വീണ്ടും ശമിക്കുന്നതുവരെ രവി കാത്തുനിന്നു. പിന്നെ ഈരപ്പെടും കത്തിച്ച് ഖസാക്കിലേയ്ക്കു നടന്നു.

തിരിച്ചെത്തുമ്പോൾ തോട്ടിലെ വെള്ളം തണുത്തുകഴിഞ്ഞിരുന്നില്ല. കുളിച്ച്, ഞാറ്റുപുരയിലെത്തി കിടക്ക നിർത്തിക്കിടന്നു.

“അല്ലാഹു അക്ബർ: അല്ലാഹു അക്ബർ

അശദ് അൻ ല ഇലാഹ് ഇല്ലല്ലാഹ് പളളിയിൽനിന്ന് അവസാനത്തെ വാങ്കുവിളിയാണ്. സ്മൃതിധാരയെ പൊട്ടിച്ച് വാങ്കുവിളി വീണ്ടും രാത്രിയിലൊടുങ്ങി.

ഈശ്വരാ, രവി പറഞ്ഞു. ഇപ്പോൾ ആ പദം അത്രയ്ക്ക് പരുഷവും നിരർത്ഥവുമായി തോന്നിയില്ല. എന്നിക്ക് ഒരു ഗ്ലാസ്സു വെള്ളം കുടിച്ച് വീണ്ടും തിരികെ വന്നു കിടന്നു. വിയർത്തടങ്ങുന്ന പനിപോലെ ഓർമ്മകൾ രവിയെ തെല്ലു ശാന്തനാക്കിയിരുന്നു.

പുറത്ത് വിസ്തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ഖസാക്കിലെ കരിമ്പനകളിൽ കാറ്റു പിടിച്ചു. ദൂരെ ദും, ഈട്ടുകൾ മിന്നിമിന്നിക്കടന്നുപോയി. കൽത്തുമ്പിന്റെ ചലനത്തിലൂടെ ഏതോ വ്യഥിതമായ സാവർത്തിച്ചുകൊണ്ട് ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക