shabd-logo

1 വഴിയമ്പലം തേടി

29 October 2023

11 കണ്ടു 11
കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ, എല്ലാമതുതന്നെ.

ആളുകൾ ബസ്സിറങ്ങി പിരിഞ്ഞുപോകാൻ തുടങ്ങി. അവിടെ ബസ്സുറൂട്ടിന്റെ അവസാനമാണ്. ഒരു ദശാസന്ധിപോലെ ആ ചെറിയ പീടികകളുടെ നടുവിൽ വെട്ടുവഴി അവസാനിച്ചു. അതും താണ്ടിയുള്ള യാത്രയിൽ ഇത്തിരി വിശ്രമം ലാഭിച്ചെടുക്കാനെന്നോണം അയാൾ ബസ്സിനകത്ത് ചാരിയിരുന്നു.

തല തിരിയുന്നുണ്ട്. രാവിലെ തുടങ്ങിയതാണ് ബസ്സുമാത് ബോധാനന്ദസ്വാമികളുടെ ആശ്രമത്തിൽനിന്നു പുറപ്പെടുമ്പോൾ വെള്ളി പൊട്ടിയിരുന്നേയുള്ളു. അന്തേവാസിനിയായ സ്വാമിനിയുടെ കാവിക്കയും പുലിയാണ് ഇറങ്ങിയത്. ധ്യതിയിൽ പറ്റിയ അബദ്ധമായിരുന്നു. നേരം പൊങ്ങി മുണ്ടുകൾ മാറിപ്പോയതു മനസ്സിലായുള്ളു. കാവിക്കച്ച ചി വിട്ടുവഴിത്താരയിലൂടെ കുന്നു കയറി പള്ളമിറങ്ങി ബസ്സുനിരത്തിലേയ്ക്കു നടന്നപ്പോൾ മരങ്ങളും പാറകളും കുറിച്ചെടികളും ഗർഭണിതങ്ങളെപ്പോലെ

യിൽ രൂപം കൊള്ളുകയായിരുന്നു. “പെട്ടിയെടുക്കാൻ ആള് വേണ്ടേ? ബസ്സിന്റെ ഭാരം ചാരി നിന്നുകൊണ്ട് കൺഡക്ടർ അകത്തേയ്ക്കു നോക്കി രവിയോടു പറഞ്ഞു. “നമ്മളൊരാനെ ഏർപ്പാടാക്കീട്ട്ണ്ട്.

“ഓ, ഉപകാരം.”

രവി ഇറങ്ങി. കാലു നിലത്തുവെച്ചപ്പോൾ, നേരമ്പോക്കു തന്നെ ചുരം കേറുന്ന ബസ്സിൽ തല പുറത്തേയ്ക്കിട്ട് ഇരിയ്ക്കുന്നപോലെ തോന്നുന്നു. അരയാലിലകളിൽ ഒരു പതിഞ്ഞ കാറ്റു വീശി. തലതിരിച്ചിലിന് ഇത്തിരി ആക്കം തോന്നി.

ബസ്സിന്റെ തട്ടിൽനിന്ന് പെട്ടിയും കിടക്കയും ഇറക്കിക്കഴിഞ്ഞിരുന്നു. മാളിന്റെ പുറത്തു പതിഞ്ഞിരുന്ന അഴുക്കു പാടുകളിലേയ്ക്ക് വി നോക്കി. സോഡാപ്പൊടിയും ചൂടുവെള്ളവുമൊഴിച്ചു കഴുകിക്കളയണമെന്നോ മറേറാ അയാൾ നിശ്ചയിച്ചു. സുഖാലസ്യത്തിന്റെ ചുഴിയിൽ പതുക്കെ കറങ്ങിത്തിരിയുന്ന മനസ്സിനെ നിലയ്ക്കു നിർത്താനെന്നോണം രവി ആ അഴുക്കു പാടുകളിൽ ചെലുത്താൻ ശ്രമിച്ചു.

“ങ്ങണ്ടാണ്? * ചുമട്ടുകാരൻ ചോദിച്ചു.

“ഇനി രവി പറഞ്ഞു.

അരയാലീലകളിൽ കാണു വി. ഖസാക്കിലിയ്ക്ക്, രവി പറഞ്ഞു. ഏറുമാടങ്ങളിൽ ഒന്ന് സർവ്വത്തു പീടികയായിരുന്നു. “

രണ്ടു സർവ്വത്ത്, രവി പറഞ്ഞു.

“ഹായ്! ഞമ്മക്ക് വേണ്ടാ,” ചുമട്ടുകാരൻ ഭംഗിവാക്കു പറഞ്ഞു. “കഴിയ്ക്കാ, കാരണോരെ, രവി ധൈര്യപ്പെടുത്തി. “ഇനി ബടന്നങ്ങട് ഇശ്ശി

വേവട പിടിപ്പിച്ച നരകപടത്തിനു മുമ്പിലിരുന്നുകൊണ്ട് പീടികക്കാരൻ ഗ്ലാസ്സുകൾ കലത്തിൽ മുക്കി കഴുകിവെച്ച് നന്നാരി സർവ്വത്തിന്റെ കുപ്പി തുറന്നു.

“വേണ്ട, ഐസ്ാ? “ശില്ല. പക്ഷെ, വെള്ളം ഐശില് കണ് പാ

ഒരു കവിൾ കുടിച്ചുനോക്കിയപ്പോൾ, നേരാണ്, പുതുമഴയുടെ ചുവയുള്ള വെള്ളം. അവിടെ ഒരു ബെഞ്ചിലിരുന്നുകൊണ്ട് രവി കൂമൻകാവിൻറ കേറിനിർത്തിട്ടുള്ള നാലഞ്ച് ഏറുമാടങ്ങളായിരുന്നു. കൂമൻകാവങ്ങാടി പാതയവസാനിയ്ക്കുന്നേടം ചെറിയൊരു മൈതാനമായിരുന്നു. അതിനു പാറുമാണ് ഏറുമാടങ്ങളും കീടന്നത്. അവയുടെ പുറകിൽ തുവരക്കാടുകളിലും വാഴക്കൂട്ടങ്ങളിലും നഷ്ടപ്പെട്ട കുടിലുകൾ. അവയ്ക്കെല്ലാം മുകളിൽ ബലിഷ്ഠകായന്മാരായ മുത്തച്ഛന്മാരെപ്പോലെ പടർന്നുനിന്ന മാവുകൾ. നീലഞരമ്പോടിയ പരന്ന തണലുകൾ.

നരകപടത്തിൽ വീണ്ടും രവിയുടെ ശ്രദ്ധ പതിയുകയായി. വളരെ പഴക്കം ചെന്ന പടമാണെന്നു തോന്നി. അത്രയും കാലം തന്നെക്കാത്ത് അത് ഈ പീടികയിൽ കിടന്നിരിയ്ക്കണം. അരയാലിലകളിൽ കാറു പതിഞ്ഞുവീശി. രവി പീടികക ലഡുകുപ്പികളിലേയ്ക്കും നോക്കി. മൂലയിൽ ഒരു പഴയ ഗ്രാമഫോൺ പെട്ടിയിരിയ്ക്കുന്നു. നായ്ക്കുട്ടിയുടെ ചിത്രമുള്ള അതിന്റെ താളം പുറത്തേയ്ക്കു വിടർന്നു നിന്നു. ആ കാളത്തിലേയ്ക്കു നോക്കിയപ്പോൾ അയാൾ എന്തൊക്കെയോ ഓർമ്മിച്ചു. ഒന്നോ രണ്ടോ ഓർമ്മകളല്ല. കഥനസ്വഭാവമില്ലാത്ത

ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞ് തന്നെ സ്പർശിച്ചെന്നു തോന്നി. പീടികക്കാരൻ ആളുകളെ വെറുതേ വിടുന്ന കൂട്ടത്തിലായിരുന്നില്ല. ഒരു ഗസ് സർവ കുടിച്ചുതീരുന്നതിനിടയിൽ രവി സാക്കീലയ്ക്കാണെന്നും അവിടുത്തെ മാസരാവാൻ പോവുകയാണെന്നുമൊക്കെ മനസ്സിലാക്കി കഴിഞ്ഞിരുന്നു.

" ഇനി എങ്ങോട്ടാണ്?
അപ്പോ അവടെ കോണ്ടോ?

“ഞാൻ ചെന്നിട്ടുവേണം തൊടങ്ങാൻ കവി വിവരിച്ചു. ഏകാധ്യാപക വിദ്യാലയമാണ്. ജില്ലാ ബോർഡിന്റെ പുതിയ പദ്ധതിയാണ്.

“ഉം,” പീടികക്കാരൻ രവിയുടെ കാവിക്കുയിലേയ്ക്കു നോക്കി. അന്നെന

“കോൺഗ്രസ്സ് തൽക്കാലം വേണ്ടാന്ന് വെച്ചിരിയ്ക്കാ. പിന്നെ ഈ കാവി വേദാന്തത്തിന്റെ സുക്കൊണ്ടാന്ന് വച്ചോളൂ.

പീടികക്കാരൻ തൊഴുകൈയോടെ നില്പായി. കാവിമുണ്ടിനു കൂട്ടായി ഒരു കാവിപ്പുതപ്പുകൂടിയുണ്ടായിരുന്നെങ്കിൽ എന്ന് രവി ആശിച്ചു. ബോധാനന്ദൻ പുതപ്പുകളിലൊന്നു ചൂണ്ടമായിരുന്നു. പക്ഷെ, സ്വാമിനിയുടെ കച്ച ചുനി കടന്നുകളഞ്ഞതെല്ലാം അങ്ങനെ ഓർക്കാപ്പുറത്തായിരുന്നല്ലോ.

“ഞാൻ വന്ന് കണ്ടോളയാ, പീടികക്കാരൻ പറഞ്ഞു. “ഇങ്ങ്ട് വര്പൊക്കെ നിർബ്ബന്ധിച്ചിട്ടേ സർവ്വത്തിന്റെ വില വാങ്ങിയുള്ളു.

പെട്ടിയും കിടക്കയുടുപ്പിച്ച് രവി പുറപ്പാടായി. അങ്ങാടി വിട്ട് അവർ നിട്ടിലിലേയ്ക്കിറങ്ങി. ഇട്ടിലിറങ്ങുന്നത് ഒരു പളത്തിലേയ്ക്കാണ്. താറാവിന്റെ മണം. ഇരുവശവും പച്ച തഴച്ച വേലികളിൽ പൂച്ചെടിപ്പു

ഉററു വിരിഞ്ഞുനിന്നു. “എത്ര വഴി?” ചുമട്ടുകാരനോടു ചോദിച്ചു.

“ദാ, അട്ത്തന്നെ.

നട്ടുച്ചയാണ്. കാറ്റു വീശുന്നില്ല. എല്ലാം മയങ്ങിക്കിടപ്പാണ്.

ഒരുച്ചത്തണലിലെവിടെയോ രവിയുടെ ഓർമ്മകൾ തുടങ്ങുന്നു. കുട്ടിക്കാലം. സിൻഡെല്ലയുടെ കഥ, നക്ഷത്രങ്ങൾ വിതറിവരുന്ന

യക്ഷിയമ്മമാർ. അച്ഛൻ വായിച്ചുതന്ന കഥകൾ ഓർമ്മയിൽ ആവർത്തിച്ചാവർത്തിച്ച് കളിപ്പാട്ടങ്ങൾ മുന്നിൽ നിർത്തിവെച്ച് അയാൾ തിണ്ണയിൽ തനിച്ചിരിയ്ക്കും. അച്ഛനും ചിറമ്മയും അകത്ത് ഉച്ചമയങ്ങുകയാവും. തിണ്ണയിൽ നിന്നു ദൂരേയ്ക്കു നോക്കിയാൽ അന്തമില്ലാതെ ഞെറിഞ്ഞു കിടക്കുന്ന കാപ്പിത്തോട്ടങ്ങളാണ്. കാപ്പിത്തോട്ടങ്ങൾ കഴിഞ്ഞാൽ പിന്നെ മഞ്ഞപ്പുല്ലു പുതച്ച

പോകാൻ പഴുതുള്ള, അഥവാ പോകാൻ പാടുളളു. മഴ കാരം നഷ് കാരമായും മറിച്ചും ഉച്ചരിക്കുന്നത് പാലക്കാടൻ ഈഴവരുടെ പ്രത്യേകതയാണ്.

* കാട്ടുതുളസി,
കുന്നുകൾ, ആകാശം. അത്രയും ഉൾക്കൊണ്ടുകൊണ്ട് ഒരു ഗർവതിയെപ്പോലെ കിടന്ന വെയില്

രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോൾ അവർ പറയുമായിരുന്നു. “നക്ഷതക്കുട്ടാ, കല്പകവൃക്ഷത്തിന്റെ തൊണ്ട് കാണണോ?

വെയിലെരിയുന്ന മാനത്ത് നോക്കിയിരുന്നാൽ മതി. കുറേനേരം അങ്ങനെ നോക്കുമ്പോൾ സ്ഫടികമണികൾ കോർത്തിണക്കിയപോലെ എന്തോ കണ്ണനങ്ങുന്നതിനൊപ്പം ഇളകുന്നതു കാണാം. ഇതല്ല മിഴിച്ചാൽ അതു കാണാതാവും. ദേവന്മാർ കല്പകവൃക്ഷത്തിന്റെ ഇളന്നീരു കുടിച്ച് തൊണ്ടുകൾ താഴോട്ടെറിയുകയാണ്. ചാരിക്കിടന്നുകൊണ്ട് രവി കരിക്കിന്റെ തൊണ്ടുകൾ എണ്ണിത്തുടങ്ങും. ഒന്ന്, രണ്ട്, മൂന്ന്. നിഴലും തിളക്കവുമുള്ള മേഘത്തിന്റെ വിടവിലൂടെ അതാ ഒന്നു താഴോട്ടുതിരുന്നു. മഞ്ഞപ്പുൽ തകിടികളിലൂടെ കുന്നിൻ ചെരിവിലൂടെ, മാന്നു കാപ്പിതോട്ടങ്ങളിൽ നഷ്ടപ്പെടുന്നു.

അപ്പോഴേയ്ക്കും കണ്ണു കടയാൻ തുടങ്ങും. കണ്ണു ചിമ്മി മിഴിച്ചാൽ കരിക്കിൻ തൊണ്ടുകളില്ല. മേഘക്കീറുകളും സ്ഥലത്തിന്റെ ശൂന്യവത്തിനു ചുറ്റും കപ്പലോട്ടുന്ന ചൂട്ടൻ കഴുകനും മാത്രമേയുണ്ടാവൂ.

“നക്ഷത്രക്കുട്ടാ,” അമ്മ പറയും, “അമർത്തിക്കാരാണ്ടിരിയ്ക്കു ചന്ദനനിറമുള്ള ആ വയറിൽ ഒരനുജത്തിയുണ്ട്. വളരെക്കാലം മുമ്പ് തന്റെ കൂടെ അമ്മയുടെ കാലിന്റെ പെരുവിരലിനകത്തു താമസമായിരുന്നു. അവിടന്നങ്ങിനെ കേറിക്കേറി വയറിലെത്തി. പക്ഷേ, അനുജത്തിയെ കാണാൻ പറ്റിയില്ല. അതിനു മുമ്പേ അമ്മ മരിച്ചുപോയി.

അമ്മ മരിച്ചതിന്റെ തെളിഞ്ഞ ഓർമ്മകളില്ല. ഉച്ചനേരത്ത് തോട്ടം തൊഴിലാളികൾ തിണ്ണയിലും മൂത്തും തിരക്കിനിന്നിരുന്നു. അച്ഛന്റെ ചങ്ങാതിമാർ പലരും അകത്തെ മുറികളിൽ അങ്ങുമിങ്ങും നടന്നു. അമ്മയുടെ കട്ടിലിനരികിലെ മേശപ്പുറത്ത് പളുങ്കു കുപ്പികളിൽ അരു നിറച്ചുവെച്ചിരുന്നു. കണ്ണുകൾ ചിമ്മി അമ്മ കട്ടിലിൽ വിശ്രമിച്ചു. പുറത്ത്, കല്പകവൃക്ഷത്തിന്റെ തൊണ്ടുകൾ ഉതിർന്നു വീണുകൊണ്ടിരുന്നു.

അമ്മയെ ചുമന്നുകൊണ്ടുപോകുമ്പോൾ ആരോ തന്നെ പിടിച്ചു മാറി. എങ്ങോട്ടു പോകുന്നെന്ന് തനിയ്ക്കറിയാമായിരുന്നു. കാപ്പിത്തോട്ടവും കുന്നും കടന്ന് അപ്പുറത്തേയ്ക്കാണ്. അങ്ങോട്ടു നോക്കിയാണ് എന്നും താൻ തിണ്ണയിലിരിയ്ക്കാറ്. അവിടെ, ആകാശത്തിന്റെ അതിരുകളിൽ പുഷ്ടികളേപ്പോലെ പൈൻമരം വളർന്നു നിന്നു. അവ ചാടിൽ അലിഞ്ഞൊഴുകാൻ തുടങ്ങുമ്പോൾ, കിരീടം ചൂടിയ ജലസർപ്പങ്ങൾ ചിറകടിച്ചു പൊങ്ങിവന്നു തന്നെ മാടിവിളിച്ചു.

ചുമട്ടുകാരൻ പറയുകയാണ്.

“ഓ, രവി മൂളി. “കഷിഞ്ഞം * രാസ്തിയായിട്ട് പോയി.

ഇക്കൊല്ലം,

ഏതാണ്ട് മൂന്നു നാഴിക നടന്നിരിയ്ക്കണം. ഇനിയും അത്രതന്നെ വഴിയുണ്ടെന്നു കാരണവർ പറഞ്ഞു. സാമാന്യം ഉയരമുള്ള ഒരു നാട്ടിലാണ് അവരിപ്പോൾ. പുറകിൽ അകലത്തായി കൂമൻകാവിലെ മേൽപ്പുരകൾ കാണാം. മാവുകളുടെ പന്തലിച്ചു കാണാം. അവയ്ക്കു മുകളിൽ ചെമ്മണ്ണുയർന്നു. ബസ്സു പാലക്കാട്ടേയ്ക്കു തിരിച്ചുപോവുകയായിരുന്നു. ചെന്നു വീണ്ടും ശ്രമിക്കുന്നതുവരെ രവി അതു നോക്കിനിന്നു.

“ന്നാ കാരണവർ ചോദിച്ചു.

“ഓ, ഒന്നൂല്യ. കാരണവർ ചിരിച്ചു.

“എന്നാ നടി,കുട്ടി.

വീണ്ടും ഇറക്കമാണ്. അതു കഴിഞ്ഞാൽ ഒരു പറമ്പും പാടങ്ങളും. നിറയെ കരിമ്പനകൾ. ഉച്ച തിരിഞ്ഞിരുന്നു. കാറ്റു വീശാൻ തുടങ്ങി. ചുരം കടന്ന് പാലക്കാടൻ കരിമ്പനക്കാടുകളിലേയ്ക്കു വീശുന്ന കിഴക്കൻ കാറ്റാണത്.

വളരെ ഉയരത്തിൽ ഒരു പക്ഷി ചൂളം വിളിച്ചു. കാരണവർ ചെവിയോർത്തു. “ന്നാ നാളോ മാഷ്, അയാൾ പറഞ്ഞു. മഴ വരാനിരിയ്ക്കുമ്പോഴാണ് മാണിയൻ ചൂളമിടുക.

മഴയെപ്പറ്റിയാണ് സംസാരം. ഒന്നു മൂളിക്കൊടുത്താൽ മതി, കാരണവർ ഉത്സാഹത്തോടെ പറഞ്ഞുകൊള്ളും. മഴ മനുഷ്യനെ കറക്കാതിരുന്ന കാലമുണ്ടായിട്ടില്ല.

“അതല്ലേ കുട്ടീ ഈ മായാ

രവിയ്ക്കു പെട്ടെന്ന് തന്റെ കാവിമുണ്ടിന്റെ കാര്യം ഓർമ്മ വന്നു. വിദഗ്ദ്ധാഭിപ്രായമാവശ്യപ്പെടുകയാണ് കാരണവർ. വേദാന്തം ഇത്തിരി ഉപയോഗിച്ചാലെന്തെന്ന് രവിയ്ക്കും തോന്നാതെയല്ല. പക്ഷെ, വേണ്ടെന്നു വെച്ചു. വയ്യ. ക്ഷീണമാണ്. എങ്ങനെയെങ്കിലും നടന്നു സങ്കേതമണയട്ടെ.

ചോദ്യത്തിനു രവി മറുപടി പറഞ്ഞു, “മായെന്നാന്ന് വെച്ചോളൂ. മറുപടി കാരണവരെ നിരാശപ്പെടുത്തി. എങ്കിലും കാരണവർ തുടർന്നു, “മലാഷ് അണ കെട്ടി വെള്ളം തിരിയ്ക്ക് എന്നൊക്കെ പറയി. ഇല്ലാത്ത മഷനെ പെയ്യിക്കാനോ പെണ്മഷനെ തട്ക്കാനോ മൻക്ഷൻ കൂട്ട്യാ കൂടോന്നും,

“നേരാ, പക്ഷെ, അണ കെട്ട്യാപ്പിന്നെ മഴ ത പേടിയ്ക്കണ്ടാലോ. അതു പറയരുതായിരുന്നു. രസക്കയറു പൊട്ടി.

“എന്തോപ്പാ,” കാരണവർ പറഞ്ഞു. ആളുകൾ പറയുന്നു, പുന്നപ്പാറയിലെ രണ്ടു മലകളെ കരിങ്കൽചുമരുകൊണ്ടു ബന്ധിയ്ക്കുമെന്ന്. കടലിലേയ്ക്കൊഴുകുന്ന മലമ്പുഴ തടഞ്ഞുനിർത്തി ഖസാക്കിലേയ്ക്കു വെള്ളം തിരിയ്ക്കുമെന്ന്. കാലവർഷത്തിന്റെ ശാഠ്യം മനുഷ്യൻ തിരുത്തുമെന്നു ധരിച്ചാൽ കണ്ടുതന്നെയറിയണം. പോരെങ്കിൽ, അങ്ങനെ ചെയ്യാമോ ആവോ.ഈശന്റെയും മനുഷ്യന്റെയും ബലാബലങ്ങളുടെ തുലനമാണവിടെ ഒരു ചവിട്ടിപ്പാൽ കോണോടുകോണായി പാടം മുറിച്ചു കിടന്നു.

“ദാ, ബടെത്തന്നെ, കാരണവർ പറഞ്ഞു.

അവരുടെ മുമ്പിൽ ഇടതിങ്ങിവന്ന ഒരു മഴക്കുടിലായിരുന്നു. അതിന്റെ വിടവുകളിലൂടെ യും തവിട്ടും ചുവായികൾ കാണാമായിരുന്നു. വെയിലിനെ മങ്ങിച്ച ഒരു മേഘം നീങ്ങിയപ്പോൾ നിറങ്ങൾ തെളിഞ്ഞു. ചവിട്ടടിപ്പാതകൾ നാട്ടുകാര്യസ്ഥന്മാരെപ്പോലെ നാലു ഭാഗത്തേയ്ക്കും പൊയ്ക്കൊണ്ടിരുന്നു. തോട്ടുവക്കത്തു മേഞ്ഞുനടന്നൊരു കരിമ്പോത്ത് കൊമ്പുകളെടുത്തു പിടിച്ച് രവിയെ നോക്കി കയിട്ടു. മരക്കുടിലിനകത്തുനിന്ന് ആരോ നീളത്തിലാണത്തിൽ വിളിച്ചു, ഖദീസാ-ഖദീസോാാ

ഖസാക്കിനു പുറകിലുയർന്ന ചെതലിമലയുടെ വാരികളിൽ കാട്ടുതേനിന്റെ വലിയ തവിട്ടുപാടുകൾ രവി കണ്ടു. ചെതലിമലയെ തുടർന്നങ്ങോട്ടു കിഴക്കൻ എന്തെല്ലാമോ കുറുകുന്നു. ഒരു ദേവിയാൻ പാമ്പ് വഴി മുറിച്ച് കാരപ്പൊന്തയിലേയ്ക്കു നെറാഡാറലുകളെപ്പോലെ വെയിലിന്റെ സ്ഫടികകമാനത്തിലേയ്ക്കു നിലവിളിച്ചു പൊങ്ങി.

തേവാരത്തു ശിവരാമൻ നായരുടെ ചെറിയൊരു ഞാറ്റുപുരയിലായിരുന്നു

ഏകാദ്ധ്യാപകവിദ്യാലയം. രണ്ടു മുറി, വരാന്ത, പുറകിൽ താഴ്വാരം. വാതിൽ

തുറന്നപ്പോൾ മണ്ണിന്റെയും നെല്ലിന്റെയും മണം വന്നു. നാലഞ്ചു ബഞ്ചുകൾ, ബോഡ്, ഗാന്ധിജിയുടെയും ഹിറ്റ്ലറുടെയും ഹാമാരുടെയും വർണ്ണപടങ്ങൾ. ഇതൊക്കെ ശിവരാമൻ നായരുടെ സംഭാവനയായി കാലേകൂട്ടി കരുതിവെച്ചിരുന്നു.

“ഷ്കോളങ്ങ്ട് തൊടങ്ങട്ടെ, മേഷ് ശിവരാമൻ നായർ പറഞ്ഞു. “പിന്നെപ്പിന്നെ നമക്ക് ശർവ്വാം സൗകിരിയാക്കാ രവി ഒന്നു മൂളുക മാത്രം ചെയ്തു.

“മേഷ്ഷക്ക് ഇടത്തന്നെ പാർക്കാം.

“നൊരുടെ വീട്ടിലേക്ക് വിളിയ്ക്കുവാടന്നു ഞാൻ. പക്ഷെ...

“നല്ല കാര്യായി ശിവരാമൻ നായരേ. ഈ ചെയ്തതൊക്കെത്തന്നെ ജി

“നമോ നമ: നൊമ്പളാൽ കഴീണത്... രണ്ടു ഗോമാങ്ങ, നനഞ്ഞു പരന്ന നാലിലി, മുളകുപൊടി, എരുമപ്പാലൊഴിച്ചു കൊഴുപ്പിച്ച കാപ്പി ഒരു കൂജ നിറയെ. ഇത്രയും വെച്ചാണ് ശിവരാമൻ നായർ തിരിച്ചുപോയത്. വിശക്കുന്നുണ്ടായിരുന്നു. അതുകാരണം നല്ല

രുചി തോന്നി.സ്കൂളിനു ചുററും പത്തുപതിനഞ്ചു കുട്ടികൾ വട്ടം തട്ടി നിന്നു. കുട്ടികളെ

തിരിച്ചു വിളിക്കാനെന്ന ഭാവത്തിൽ കുറേ പെണ്ണുങ്ങളും അവിടെ വന്നു നില്പായി.

വലിയ ചുണ്ടുകളും പതിഞ്ഞ മൂക്കുമുളള ഒരെണ്ണമൂലി. വാലുവെച്ചു കണ്ണ ഴുതിയ ഒരു മധ്യവയസ്ക, തുടകൾ പ കാണുമ്പോളം ല നക്കിക്കുത്തി കുഞ്ഞിനു മുല കൊടുത്തുകൊണ്ടു നിന്ന ഒരു ചെട്ടിച്ചി. അപ്പോഴാണ് ആ കുള്ളനായ കുതിരത്തലയനെ രവി കണ്ടത്. കുട്ടിയോ മുതിർന്ന മനുഷ്യനോ എന്നു നിർണ്ണയിക്കാൻ വയ്യ. ഒരു പച്ചത്തുമ്പിയെ വിൽ കെട്ടിപ്പുറപ്പിച്ചുകൊണ്ട് അവൻ കുട്ടികളുടെ നടുവിൽ നിന്നു. കുട്ടികൾ അവനെ പതുക്കെ വിയുടെ നേർക്കു തള്ളിവിടുകയാണ്. അത്രയും പെട്ടെന്ന് സഖ്യം സ്ഥാപിയ്ക്കേണ്ടെന്നു രവി നിശ്ചയിച്ചു. എങ്കിലും മുഖം മുറിക്കേണ്ടെന്നു കരുതി ചോദിച്ചു, “എന്താ പേര്:

“പറയെടാ, കിളിയേ – കുട്ടികൾ പാത സാഹിപ്പിച്ചു. മങ്ങിയ പിച്ചിരിയോടെ അവൻ പറഞ്ഞു, “അപ്പുക്ക്ളി “തന്നെ സാർ,” കുട്ടികൾ പറഞ്ഞു. “കൊഞ്ഞനാണ്, സാർ.

“എട്ട്കാലി പാന്തനാണ്, സാർ. “ശരി, രവി പറഞ്ഞു, “ഇപ്പോ പൂവ്വാ. അടുത്ത തിങ്കളാഴ്ച എല്ലാര്

ചിലമ്പു ലുക്കുമ്പോലെ എല്ലാവരുമൊന്നിച്ചു പറഞ്ഞു. “ഓ, സാർ. ഇത്തിരി സ്വയം മാറി പറയേണ്ടിവന്നു, “ആ, ഇപ്പൊ എല്ലായ് പുവ്വിൻ ക്ഷീണവും നീരസവുമുണ്ട്. കുറച്ചൊന്നു തനിച്ചിരുന്നാൽ കൊള്ളാമെന്നു തോന്നി. കുട്ടികളും പിന്നെയുമിത്തിരി കഴിഞ്ഞ പെണ്ണുങ്ങളും പോയ്ക്കഴിഞ്ഞപ്പോൾ രവി പെട്ടി തുറന്നു സാധനങ്ങൾ ഒരുക്കി വെയ്ക്കാൻ വട്ടം കൂട്ടി. ജനാലപ്പടിയിലെ കുറകളെ പായിച്ച് അവിടെ പ്രതം വിരിച്ചു വെടുപ്പാക്കി. ഭഗവദ്ഗീത, പിൻസ് തിരുവങ്കുളം, റിൽക്കെ, മുട്ടത്തു വർക്കി, ബോദലേർ, അങ്ങനെ കയ്യിരിപ്പുണ്ടായിരുന്ന ഏതാനും പുസ്തകങ്ങൾ അതിന്മേൽ അടുക്കി വെച്ചു. പിന്നെ ടൂത്ത് ബ്രഷ്, ഷെയറിങ്സ് തുടങ്ങിയ വലകൾ തയും സ്ഥലം കണ്ടുപിടിക്കലായി. എന്നിട്ട്, മൂരിനിവർന്ന് കസേലയിലേയ്ക്കു ചാഞ്ഞു. കാൽവണ്ണയും അരക്കെട്ടും നോവുന്നു. വിശ്രമിയ്ക്കണം. കണ്ണടച്ച്, കണ്ണടച്ച്, കൈപ്പടം പതുക്കെപ്പതുക്കെ നെറ്റിയിൽ

കുളിയ്ക്കാൻ തോട്ടിലേയ്ക്കു തിരിച്ചപ്പോൾ നേരം താണിരുന്നു. ഇത്തിരികൂടു പൊടിഞ്ഞ പാറകൾ ചവിട്ടിയിറങ്ങി അയാൾ നടന്നു.

താഴത്തെ കടവിൽ രണ്ട് ഉമ്മമാർ കുളിച്ചു നില്പാണ്. മുലയും അരയും മറയാൻ മാത്രം ഞാത്തിക്കെട്ടിയ കാച്ചിക്കീറുകൾ കാനത്തു സ്ഥാനം പിഴച്ചുകൊണ്ടിരുന്നു. അന്തിവെളിച്ചത്തിൽ അവരുടെ ചുമലുകളും തുടകളും കറുത്തു. അലസമായി അങ്ങോട്ടു നോക്കി അയാൾ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്നു.താൻ ചേല ചുറ്റി കടവു കേറിയപ്പോൾ രവി തനിച്ചായി. ഇളം ചൂടുള്ള വെള്ളം, തോട്ടിൽ നിന്നു കേറാൻ തോന്നിയ

തോടിനും സ്കൂളിനുമിടയ്ക്ക് തെല്ലൊരറ്റത്തേയ്ക്കു മാറി, സ്ഥലവും ജീർണ്ണവുമായൊരു പള്ളിക്കും കാലും കുത്തിനിന്നു. തോടിനക്കരെ പാടങ്ങളാണ്. ഒരു താമരക്കുളം. വീണ്ടും പരന്ന പാടങ്ങൾ. അതിനപ്പുറത്ത് സന്ധ്യയുടെ സിന്ദൂരക്കുറി, അവിടെയാണ് നഗരം കിടന്നത്.

നീരൊഴുക്കിൽ രവി ഒന്നു തിരഞ്ഞിരുന്നു. അയാൾ സ്കൂളിലേയ്ക്കും ഖസാക്കിലേയ്ക്കും നോക്കി. ഖസാക്കിനു പുറകിൽ ചെതലിമല ഇരുണ്ടു കഴിഞ്ഞിരുന്നു.

രവി ഒരുപാടു നേരം വെള്ളത്തിൽ ആഴ്ന്നു കിടന്നു.........
               ...................................................




           ഭാഗം : 2 തിരിച്ചുവരവ് 

          
ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് അള്ളാപ്പിച്ചാ മൊല്ലാക്ക രാവു വളരെ പണ്ട്, ഒരു പൗർണ്ണമിരാത്രിയിൽ ആയിരത്തിയൊന്നു കുതിരകളുടെ ഒരു പട ഖസാക്കിലേയ്ക്കു വന്നു. റബ്ബൽ ആലമീനായ തമ്പുരാന്റെയും മുത്തുനബിയുടെയും ബദരീങ്ങളുടെയും ഉടയവനായ സെയ്യദ് മിയാൻ ഷെം തങ്ങന്മാരുമായിരുന്നു അത്. കുതിരകളും വെള്ളക്കുതിരകളായിരുന്നു. എന്നാൽ ഷെയ്ഖ് തങ്ങളാകട്ടെ, ചടച്ചു കിഴവനായ കുതിരപ്പുറത്താണ് സവാരി ചെയ്തത്. ഒരു പാണ്ടൻ

ഇതിഹാസം ചെവിക്കൊണ്ട് ഓരോ തലമുറയും ചോദിച്ചിട്ടുണ്ട്, അതെത്

“അന്ത കുതരിയ്ക്ക് ആര് തൊണ്? മൊല്ലാക്ക പറഞ്ഞു. “അത് തൊണ പടച്ചവൻ ശെയ്ക്ക് തങ്ങള്

അതാണ് ഷെയ്ഖ് തമ്പുരാൻ ആ കുതിരയെ തിരഞ്ഞുപിടിച്ചത്. എന്നിട്ട് ആ കുതിരയ്ക്കു കാലു കഴച്ചപ്പോൾ പട നില്ക്കണമെന്നു കല്പിച്ചു. തങ്ങന്മാർ കുതിരകളെ കരിമ്പനകളിൽ തളച്ചിട്ടു. രാത്രിയുടെ അവസാനയാമത്തിൽ പാണ്ടൻ കുതിര ചത്തു. ഖസാക്കിലെ പനങ്കാട്ടിലാണ് അവനെ കുടിവെച്ചത്. കിഴക്കൻ കാറ്റടിക്കുമ്പോൾ ഞൊണ്ടിയുമിരടിയും അവന്റെ കുളമ്പടി കേൾക്കാമത്. പഴണിമല കേറാൻ പോകുന്ന ഷൺമുഖാനന്ദന്മാർ കാലു തളരുമ്പോൾ അവനെ വിളിച്ചു. കിഴവന്മാരെയും വിധവകളെയും അവൻ പുറത്തു കേറി ചുരം കടത്താറുണ്ടെന്ന് ഐതിഹ്യം പറഞ്ഞു.

പാണ്ടൻ കുതിരയുടെ പനങ്കാട്ടിൽ തങ്ങന്മാർ പാളയമടിച്ചു. ആ പാളയത്തിന്റെ സന്തതികളിൽ ഖസാക്കുകാർ. ചെതലിമലയിൽ ഇന്നും ഷെയ്ഖ് തങ്ങളുടെ കല്ലറ കാണാം. അവിടെ പാർത്തുപോന്ന ഷെയ്ഖിന്റെ പത ഖസാക്കിലെ രാവുത്തന്മാരും ഈഴവരും ഉപാസിച്ചുപോന്നു.

മൊല്ലാക്ക പറഞ്ഞു, “ഞമ്മക്ക്, വാാ പടച്ചവൻ വന്ന് ഞമ്മ പെരടി കയിരി കുത്തിരിയ്ക്കി

തന്റെ ഇഴ പറിഞ്ഞ കുപ്പായത്തിന്റെ മണം ശ്വസിച്ച്, മൊല്ലാക്ക തെല്ലുനേരം ഒന്നും പറയാതെ ഇരുന്നു.
“പടച്ചവൻ പടനോട്* കൊല്ലം, "അനക്ക് !” മൊല്ലാക്ക തുടർന്നു, “ഇന്ത ഒരഗതിയുടെ അന്ത്യശുശ്രൂഷയ്ക്കായി ഉടയവൻ സേനാവ്യൂഹതയും നില്ക്കുന്നു.

“ന്ന് ആരിന്റെ കുറിയാക്ക് ?” അല്ലാഹുവിന്റെ പാണ്ടൻ കുതിരയെപ്പോലെ മൊല്ലാക്ക ഓത്തുപള്ളിയോടു ചോദിച്ചു. എന്നും ഒരു കുട്ടിയുടെ ഊഴമാണ്; അന്നത്തെ ഊഴം കുഞ്ഞാമിനയുടെതായിരുന്നു. ഊഴമനുസരിച്ച് മൊല്ലാക്കയുടെ പ്രാതലിനുള്ള വെള്ളയപ്പം അവൾ അന്നു കൊണ്ടുവന്നിരുന്നില്ല. ഓർമ്മത്തെ പറ്റിയതല്ലായിരുന്നു. വരുന്നവഴി അരശിൻ പൂക്കൾ കൊഴിഞ്ഞു കിടന്ന പറമ്പിൽ ഒരുപറ്റം കാട്ടുമയിലുകൾ മേയുന്നതു കണ്ടു. ഉമ്മ പൊതിഞ്ഞുകൊടുത്ത വെള്ളയപ്പം കെട്ടഴിച്ചു നുറുങ്ങുകളാക്കി അവൾ മയിലുകൾക്ക് എറിഞ്ഞുകൊടുത്തു. വെള്ളയപ്പം കഴിഞ്ഞപ്പോൾ ചൂട്ടൻ മയില് അവളുടെ പുറകെ

തിരക്കി വന്നു. “കഴിഞ്ഞത് മയില് ചാരേ,” അവൾ പറഞ്ഞു. കൊക്കക്കോ എന്നു പറഞ്ഞ് ഇടങ്കണ്ണിട്ടു നോക്കി മയില് അവളുടെ പുറകെ ഓടാൻ തുടങ്ങി. ഒടുവിൽ അത് അവളുടെ കാൽവണ്ണയിൽ കൊത്തി ചോരവരുത്തി. നൊന്തെങ്കിലും കുഞ്ഞാമിനയുടെ മനസ്സു നിറഞ്ഞു. മയില് തന്നെ കൊത്തിയല്ലോ! അവൾ

ഖൊലുസുവിനോടും നൂർജഹാനോടും പറഞ്ഞു. കുഞ്ഞാമിന ഓത്തുപള്ളിയിൽ എണീറ്റുനില്ക്കുകയാണ്. മൊല്ലാക്ക അവളുടെ അടുത്തു ചെന്നു നിന്നു. അവൾ മയിലുകളുടെ കഥ പറഞ്ഞില്ല. ഒന്നും പറഞ്ഞില്ല. ഇപ്പോൾ തല്ലുവീഴുമെന്നു കുട്ടികൾ നിശ്ചയിച്ചു. പക്ഷെ, മൊല്ലാക്ക ഒന്നും ചെയ്തില്ല. അയാൾ എന്തോ ഓർത്തുപോവുകയായിരുന്നു...

കഴിഞ്ഞാഴ്ച ആൽത്തറയ്ക്കൽ കൂടിയ പഞ്ചായത്തിനെക്കുറിച്ചാണ് മൊല്ലാക്കയോർത്തത്. മൊല്ലാക്ക വിളിച്ചിട്ടായിരുന്നു ഖസാക്കിലെ കാരണവന്മാർ അവിടെ കൂടിയത്. ഏതാനും ചെറുവാല്യക്കാരും വന്നു ചേർന്നിരുന്നു. ഖസാക്കിൽ ഇങ്ങനെയൊരു സ്കൂളിന്റെ ആവശ്യമില്ലെന്ന് മൊല്ലാക്ക അവരോടു പറഞ്ഞു. മൈലാഞ്ചിത്താടികളുഴിഞ്ഞ്, കാരണവന്മാർ സമ്മതം മൂളി. കാക്കയ്ക്ക് ക്കയിടം കൊടുക്കരുതെന്ന് മൊല്ലാക്ക പറഞ്ഞു. അവർ സമ്മതിച്ചു.

ചെറുവാല്യക്കാർ മാത്രം എന്തോ പതുക്കെ പറഞ്ഞു. “എന്നാ എന്നാ?” മൊല്ലാക്ക തിരക്കി.

“ശർക്കാർ ബിയം, കാസിം പറഞ്ഞു. “ഞമ്മ ബേണ്ടാന്ന് ശൊന്നാ ഇരു ഷ്ക്കോള് നീക്കപ്പാറതുണ്ടോ?

അലിയാരുടെ ചായപ്പീടികയുടെ മുമ്പിലെ അത്താണിപ്പുറത്തിരുന്നുകൊണ്ട് അവിടെ കലങ്ങിനിന്ന ആൾക്കൂട്ടത്തോട് കുപ്പുവച്ചൻ ചോദിച്ചു. “എന്താണ് ? ഇദ് നടക്കുവോ?”

സ്കൂളും നടത്താൻ അദ്ധ്വാനിക്കുന്നവർ പലരുമുണ്ട്. തേവാരത്ത
തറവാട്ടിലെ ജന്മിയായ ശിവരാമൻ നായർ. ശിവരാമൻ നായരുടെ മരുമകൻ തുന്നൽക്കാരൻ മാധവൻ നായർ. അത്തരമുതലാളിയുടെ അളിയനായ സുൾഫിക്കർ ഹയ്യത്ത് ഖാൻ.

“മാളോര്ക്ക് വേണ്ടാത്ത കാരിയം ആര് നടത്താ നടക്കാനാണ്? “കുപ്പുവച്ചൻ അത്താണിപ്പുറത്തു കൊക്കിയിരുന്നുകൊണ്ടു പൊതുവേ പറഞ്ഞു. മടിക്കുത്തിൽ താക്കോൽക്കൂട്ടം തിരുകി അത്താണിച്ചുവട്ടിലെത്തിയ ശിവരാമൻനായർ പറഞ്ഞു, “ദാ, കുപ്പോ, മറക്കാതെ കെട്ടോ നില്

“നല്ല കാരിയുവായി, കുപ്പുവച്ചൻ പറഞ്ഞു.

“വെറ് വാക്ക് പറയാതെടാ, അപ്പേ, ശിവരാമൻ നായർ പറഞ്ഞു.

“പത്ത് കുട്ടങ്കിലും നെന്റെ വകയായിട്ട് ഷ്കോളി ചേർത്തണം. “മൂത്താര് ബോറാകണ്ട. ഞമ്മക്ക് ഈ ഷ്കോള് നടത്തണം.

അത്താണിയോടു ചേർന്നു നിന്ന് ശിവരാമൻ നായർ പതുക്കെ പറഞ്ഞു, “ദാ,

കുപ്പുവച്ചൻ ശിവരാമൻ നായരോടു കണ്ണുകാണിച്ചു. കുറേ ബൗദ്ധന്മാർ അതുവഴി ചായപ്പീടികയിലേയ്ക്കു വരുകയാണ്. ശിവരാമൻ നായർ നടന്നകന്നു. മൈലാഞ്ചിത്താടിക്കാരായ രാവുത്തന്മാരും അള്ളാപിച്ചാ മൊല്ലാക്കയും അലിയാരുടെ ചായപ്പീടികയിലേയ്ക്കു കേറി.

“ഉമൈ! അവരറിയിച്ചു.

ഓർത്തോർത്ത്, നമ്പാനാവാതെ, മൊല്ലാക്ക സ്വയം പറഞ്ഞു. “നൈജാമലി തിരമ്പി വന്നത് മറ്പടിയം വ “അവനെ?” അയാൾ ചോദിച്ചു.

കാരണവന്മാർ പറഞ്ഞു. നാലു രാത്രികൾക്കു മുമ്പാണ് നൈസാമലി ഖസാക്കിലെത്തിയത്. ഇടിഞ്ഞുപൊളിഞ്ഞ രാജാവിന്റെ പള്ളിയിൽ ചെന്നു താമസിക്കുന്നു. പായലു പിടിച്ച് അവശിഷ്ടങ്ങളെക്കുറി ഒരു മണ്ഡലിയെപ്പോലെ നൈസാമലി പതിയിരിക്കുന്നത് അള്ളാപ്പിച്ചാ മൊല്ലാക്കയോർത്തു. നനഞ്ഞു നീണ്ടു തണങ്ങളായ ചുണ്ടുകൾ മൊല്ലാക്കയുടെ ഓർമ്മയിൽ തെളിഞ്ഞു. പുരോഹിതൻ അസ്വസ്ഥനായി. പക്ഷെ, ആ സുഖസ്മരണയും അസ്വാസ്ഥ്യവും മൊല്ലാക്കയിൽ നിന്നകന്നു. നൈസാമലി ഷെയ്ഖ് തങ്ങളുടെ ഖാലിയാരായാണ് തിരിച്ചുവന്നിരിക്കുന്നത്. ആ വാസ്തവം

മാത്രമേ ഇപ്പോളോർത്തുകൂടൂ. അള്ളാപിച്ചാ മൊല്ലാക്ക വീണ്ടും ചോദിച്ചു: “ഏൻ ആര്, എങ്കിട്ടെ ആരും മറുപടി പറഞ്ഞില്ല.

“അലിയാരേ, മൊല്ലാക്ക ചോദിച്ചു, “നക്ക് തെരിഞ്ച് താ അലിയാർ മറുപടി പറഞ്ഞില്ല.

“നീ അന്ത രാത്തിരി അവൻ വരത് പാതാ? മൊല്ലാക്ക
ചോദ്യമാവർത്തിച്ചു.

അലിയാർ മൂളുകമാത്രം ചെയ്തു.

മൊല്ലാക്കയോർത്തു. ആരും തന്നോടു പറഞ്ഞില്ല. പറയാൻ ഭയന്നിട്ടെന്നപോലെ

പന്ത്രണ്ടുകൊല്ലം മുമ്പ്, ലിയുടെ അടിവാരത്തിൽ, വെയിലിൻറ വെളിച്ചത്തിൽ, മൃഗതൃഷ്ണയിൽ, സുഗന്ധത്തിൽ, താൻ കണ്ട സുന്ദരനായ പതിനാറുകാരനെ മൊല്ലാക്കയോർത്തു. അന്നുതൊട്ടു നടന്ന കഥ മൊല്ലാക്ക ആരോടും പറഞ്ഞിട്ടില്ല. എങ്കിലും തിത്തിബിയുള്ള എല്ലാ റിഞ്ഞിരുന്നു. നൈസാമലിയെ മറക്കാൻ അവർ ഭർത്താവിനെ ഉപദേശിച്ചു. പക്ഷെ, മറക്കാൻ പറ്റുന്നില്ല. നൊടിയിട വിട്ടുമാറാതെ നൈസാമലി തന്നെപ്പിന്തുടരുകയായിരുന്നു. അവന്റെ യുവത്വത്തിലൂടെ, ധാർഷ്ട്യത്തിലൂടെ, തന്റെ പരിക്ഷീണയിലൂടെ ഖസാക്കിലെ ചതുപ്പുകളിലൂടെ, അവൻ തന്നെ നായാടി.

ഒരുപാത്രം ചായയുടെ മുമ്പിൽ മൊല്ലാക്കയിരുന്നു. പെട്ടെന്ന് എന്തെല്ലാമോ ബന്ധമില്ലാത്ത ചിന്തകൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി. അലിയാരും മറ്റു ചെറുപ്പക്കാരും നൈസാമലിയുന്ന ഖാലിയാരെ മാനിക്കുന്നു. അനുസരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം ഖസാക്കിൽ ഒരു സർക്കാർ വിദ്യാലയം വരുന്നു. രാജാവിന്റെ കൊഴുത്ത് പഠിപ്പിക്കാൻ പെരുവിരലി ചെരിപ്പു കുടിച്ച വണം തീരുന്നു.

മൊല്ലാക്ക ചായ കുടിച്ചില്ല. പുറത്ത് സംസാരം. മൊല്ലാക്ക പുറത്തേയ്ക്കു നോക്കി.

ഇരുപതിരുപത്തിയഞ്ചാളുകളുടെ അകമ്പടിയോടെ നൈസാമലി അത്താണിയ്ക്കൽ നില്ക്കുന്നു. നീലച്ചുരുൾമുടിയുടെ പ്രതികാരം, പുക പുതിയ കണ്ണുകൾ. അയാൾക്കു ചുറ്റും ചെറുപ്പക്കാർ മാത്രമല്ല, കാരണവന്മാരുമുണ്ട്.

മൊല്ലാക്ക ഇറങ്ങിച്ചെന്നു.

നൈജാമലി?” അയാൾ പറഞ്ഞു. “നീ വന്താ?” “കാലിയാര് , നൈസാമലി മൊല്ലാക്കയെ തിരുത്തി. മൊല്ലാക്ക മരവിച്ചുപോയി.

നീ ഉണ്മയാ പൊയ്യാ?” മൊല്ലാക്ക ചോദിച്ചു.

“ “ഉണ്മ, നൈസാമലി പറഞ്ഞു.

മൊല്ലാക്ക ഗൗളിയുടെ ചിലമ്പലിനായി ചെകിലോർത്തു. കാറ്റിനായി

നെറ്റിയിൽ നിന്ന് ഒരു വടിച്ചെടുത്ത് അകലേയ്ക്കെറിയിട്ട് മൊല്ലാക്ക പറഞ്ഞു, “പൊയ് നീ ശാ ആരാവട്ടെ, നീ പൂതമാക്ക

മൊല്ലാക്ക ഒരു പിടി മണ്ണു വാരി ജപിച്ച് നൈസാമലിയുടെ വീണില്ല. ആരോ താങ്ങി നിർത്തി. നൈസാമലി ചിരിച്ചു.

ഇംഗ്ലീഷ്,

മൊല്ലാക്ക തിരിഞ്ഞു ചായപ്പീടികയുടെ അകത്തേയ്ക്കു നടന്നു. ആറിത്തണുത്ത്, രണ്ടിച്ചകൾ ചത്തു പാറി, ചായപ്പാത്രം അപ്പോഴു ഇവിടെയിരിക്കുന്നു. മൊല്ലാക്ക വീണ്ടും ചെന്ന് അതിനു മുമ്പിൽ ഇരുന്നു. ചായപ്പാത്രത്തിനു മുകളിൽ കമിഴ്ന്ന് ഇരുന്നു.

പിടിയ്ക്കകത്ത് ഇപ്പോൾ രണ്ടു കാരണവന്മാർ മാത്രം ശേഷിച്ചിരുന്നു. “പൊന്തുരാവുത്തരി, അവരിലൊരാളോടു മൊല്ലാക്ക ചോദിച്ചു, "ഇന്ത ഷ്കോള് ബിശയത്തി നൈജാമലി ഏതാവത് കൊന്നതാ?”

“കൊന്നത്. രൊമ്പ വിരിയമാ കൊന്നത്.

“എന്നാ കൊന്നത്?

“ഷ്കോള് യ്ക്ക് തമ്പിരാന് വിരോതം കെടയാണ് കൊന്നത്. ഇന്ത ഷ്കോള് ഇങ്കെ നാട്ട് കൊന്നത്

മൊല്ലാക്ക പറഞ്ഞു, “ഇന്ത ഷ്കോളില് കാഫറോടെ പടപ്പ്. തെരിയാ അത് ചിങ്കിടി പിടിയ്ക്കുറവൻ ശെയ്ക്കോടെ കാലിയാരാവതെപ്പ് ടി? എന്നമോ വൈമനസ്യത്തോടെ പൊന്തുരാവുത്തരണ്ണൻ പറഞ്ഞു. “എന്നമോ,

പെട്ടെന്ന് മൊല്ലാക്ക ഉഗമായി ആട്ടാൻ തുടങ്ങി. “ . ആരെയെന്നും എന്തിനെന്നും അറിഞ്ഞില്ല. പൊന്നുരാവുത്തരണ്ണൻ ഞെട്ടിമാറി. കവിൾ നിറയെ കുടിച്ച ചായ പൂക്കുന്നിപോലെ മൊല്ലാക്ക വെളിയിലേയ്ക്കു തപ്പി.

മായാസ്സു കൈയിൽ പിടിച്ചുയർത്തിക്കൊണ്ട് തൊല്ലാക്ക അലിയാരോടു

“എടാ നാണങ്കെട്ട നായേ! എക്കെടാ ഇന്ത ചായ പൗണ്ട് പോട്ടത്? ആരും തടയുന്നതിനു മുമ്പായി മൊല്ലാക്ക പായാ പുറത വലിച്ചെറിഞ്ഞു.

“മൊല്ലാക്ക നൈസാമലി അകത്തേയ്ക്കു വന്നു. പുറകെ കാരണവന്മാർ, ചെറുപ്പക്കാർ. ബെഞ്ചുകൾ കാലുകൊണ്ടു നീക്കി മാറ്റി അയാൾ മൊല്ലാക്കയോടടുത്തു. പടമായർന്നങ്കിലും ബലിഷ്ഠമായ ആ ശരീരം ഒരു നിഴലുപോലെ തന്റെ മുകളിൽ പന്തലിച്ചു നില്ക്കുന്നതായി കൊല്ലാക്കയ്ക്ക് അനുഭവപ്പെട്ടു. പതിഞ്ഞ ദൃഢസ്വരത്തിൽ നൈസാമലി പറഞ്ഞു, “അടങ്ങ് മൊല്ലാക്ക

ഓത്തുപള്ളിയിലെ കുട്ടികൾ നിശ്ശബ്ദരായി. കുഞ്ഞാമിനയുടെ അരികത്തു ധ്യാനത്തിലെന്നപോലെ നിന്ന് മൊല്ലാക്കയുടെ കണ്ണുകൾ നിറഞ്ഞാ ഴുകുകയായിരുന്നു. കുഞ്ഞാമിനയുടെ തലയിൽ കൈപ്പടർത്ത് കൊണ്ട് അയാൾ നിന്നു.

“സെരി,” അവസാനം മൊല്ലാക്ക പറഞ്ഞു, “ഇഞ്ഞി നിയ
ലാലേ. മറക്കാ

മൊല്ലാക്ക പൊറുത്തിരിക്കുന്നു. പക്ഷെ, കരഞ്ഞതെന്തിന്?

“ഇല്ല,” അവൾ പറഞ്ഞു.

“പിന്നൊരു വിശയം, മൊല്ലാക്ക പറഞ്ഞു. “നീയാ കാഫറിന്റെ ഷ്കോളി

ആ മാപ്പിന്റെ കൃതാർത്ഥത്തിൽ എന്തു വാഗ്ദാനത്തിനും അവൾ തയ്യാറായിരുന്നു.

ശയ്ക്ക് അങ്ങനെ പിടിച്ചാണയിട് കാഫറോടെ കോളി പുഗമാട്ടേ

*മാരിയമ്മയാണ്, പുളിങ്കൊമ്പത്തെ പോതിയാണ്, വെഷൽമ്മാറാണ്, അന്ത കാഫറോടെ ഷാളി പുഗമാട്ടേ.

മൊല്ലാക്ക വീണ്ടും ചെന്ന് ഇതിഹാസകഥനത്തിന്റെ പീഠത്തിലിരുന്നു. നാല്പതു കാലമായി, ഈ അറുപതു പിറന്നാളുകൾ തികയുവോളം ആ ഇതിഹാസത്തിന്റെ മലയോരങ്ങളിലൂടെ, ഷെയ്ഖിന്റെ പുകൾ പാടിക്കൊണ്ട്, അഗതിയായി താൻ നടക്കുന്നു.

പഥികന്റെ കാൽവിരലിലെ വണം നൊന്തു.

.............................................................................



                ഭാഗം :3 പുരോഹിതൻ 

പന്ത്രണ്ട്പള്ളികൾ അവിടെ നശിച്ചുപോയിട്ടുണ്ട്. അവയിലാണ് ഖസാക്കിന്റെ അനന്തമായ കാലം തളംകെട്ടി നിന്നത്. പന്ത്രണ്ടിൽ ഏറ്റവും പഴയ പള്ളിയ്ക്ക് എത്ര പഴക്കം വരുമെന്നു ചോദിച്ചാൽ അനേകായിരം കൊല്ലങ്ങളെന്ന് ഖസാക്കുകാർ പറയും. അസ്തിവാരവും ഇത്തിരി ചുമരും പോതി ആവശ്യപ്പെട്ടുവത്. കോഴി കൂവും മുമ്പു പണി തീരണം. പക്ഷെ ദുർദ്ദേവതകൾ പാതി നേരത്തു കൂവി ഋഷിവാദികളെ പറ്റിക്കു കയാണുണ്ടായത്. അങ്ങനെ ആർക്കും പുതുക്കിപ്പണിയാൻ പാടില്ലാതെ ആ അവശിഷ്ടങ്ങൾ കിടന്നു. പല പള്ളികളുടെയും അസ്തിവാരങ്ങൾ ചതുപ്പുകളിൽ അമ്പിപ്പോയിരുന്നു. മേൽപ്പുരയില്ലാതെ ഖസാക്കിന്റെ വെളിമ്പുറങ്ങളിൽ നിന്ന പള്ളികളുണ്ട്. അൽപ്പുരയും മതിലും കൊട്ടേമ്പടിയുമുൾപ്പെടെ ഒന്നുംതന്നെ അഴിഞ്ഞിട്ടില്ലായിരുന്നെങ്കിലും ആരാധനയുടെ പാരമ്പര്യമറ്റ് പത ഗൃഹങ്ങളായി തീർന്നവയുമുണ്ട്. അങ്ങിനെയൊന്നാണ് രാജാവിന്റെ പള്ളി.

അറബിക്കുളത്തിന്റെ മേട്ടിൽ കാരപ്പൊന്തകൾ വളർന്ന ചതുപ്പിൽ അത് ഇരുട്ടടച്ചു നിന്നു. പന്ത്രണ്ടാമത്തെ പള്ളിയായിരുന്നു അത്. പതിമൂന്നാമത്തെ പള്ളിയിലായിരുന്നു അള്ളാപ്പിച്ചാ മൊല്ലാക്ക നിലയുറപ്പിച്ചത്.

അള്ളാപ്പിച്ചയുടെ മുൻഗാമിയായ വാവാക്കയ്ക്ക് അള്ളാപ്പിച്ചയെന്ന ചെറുക്കനെ കണ്ടുകിട്ടുകയാണുണ്ടായത്. പുരോഹിതന്മാരയും, അല്ലെങ്കിൽ അവരിൽ മിക്കവരും അഗതികളും പഥികന്മാരുമായി ഖസാക്കിൽ എത്തുകയാണുണ്ടായത്. ചെതലിമല വലിയൊരു കാന്തക്കല്ലിനെപ്പോലെ അവരെ അവിടേയ്ക്കു വിളിച്ചു. പുരോഹിതൻ മലയടിവാരത്തിൽ കാത്തുനിന്ന് പിൻഗാമിയെ തേടിപ്പിടിച്ചു. പന്ത്രണ്ടുകൊല്ലം മുമ്പ്, അള്ളാപ്പിച്ചയുടെയും തിത്തിബിയുടെയും മകൾ

മൈമുനയ്ക്ക് പതിനാറു തികയുന്ന കാലത്താണ് ചെതലിയുടെ അടിവാരത്തിൽ

അവനെ കാണുന്നത്. മൈമുനയുടെ പ്രായം, നീണ്ടു സ് തണമായ ചുണ്ടുകൾ,

പുക പുററിയ കണ്ണുകൾ, പെണ്ണിന്റെതെന്നപോലെ ഒടിഞ്ഞ ചുമലുകൾ. ഗൗളിയുടെ ശബ്ദം, മഞ്ഞക്കിളികളുടെ കലമ്പൽ, അള്ളാപ്പിച്ചാ മൊല്ലാക്ക അവതയും ചെവിക്കൊണ്ടു. ചെറുക്കൻ അയാളുടെ മുമ്പിൽ നിന്നു. അവൻ ചിരിച്ചു.“നീ എങ്കെ പോറേ?” മൊല്ലാക്ക ചോദിച്ചു.

“പാമ്പ് പിടിയ്ക്ക് പോൻ,” അവൻ പറഞ്ഞു.

“എന്ത വിതമാന പാമ്പ്? “മൂർക്കൻ. രാജവെമ്പാല.

അവൻ മറുപടി പറഞ്ഞില്ല.

“ഉൻ പേരെന്നാ, കുശി മകനേ?” “നൈജാമലി

“ഉനക്ക് അത്താൻ ഉമ്മാ ഇരിക്കാ

അവൻ ചിരിച്ചു. അണമായ കവിളുകളിൽ നുണക്കുഴികൾ തെളിഞ്ഞു. ഇതു പറിഞ്ഞു തുവർത്തിൻ തുണ്ടിനു ചോട്ടിൽ അവൻ വെളുത്ത തുടകളിൽ തെളിഞ്ഞ ചെമ്പൻ രോമങ്ങൾ മൊല്ലാക്ക കണ്ടു.

കൊല്ലാക്ക വീണ്ടും ചെവിക്കൊണ്ടു. അകലെ ലിയുടെ കിഴകളിലൂടെ കാറ്റു വീശുന്നു. മലമുടിയിൽനിന്ന് കാട്ടുതീയിന്റെ പുക താഴോട്ടു പടർന്നു. പുകയുടെ വിരലുകൾ നീല നിഴലിച്ച മലഞ്ചരിവിൽ ഷെയ്ഖ് തങ്ങളുടെ തിരുമൊഴി കുറിച്ചുകാട്ടി. ആ പ്രവചനത്തിന്റെ ദൃശ്യത്തിൽ ഖസാക്കിന്റെ പുരോഹിതൻ മുഴുകി. വീണ്ടും പരിസരബോധം വീണപ്പോൾ സാലി മുമ്പിൽത്തന്നെ നില്ക്കുന്നതാണു കണ്ടത്. കയ്യിൽ ഒരു പാമ്പുണ്ട്. കൊട്ടത്തറികളിലും പടുവള്ളികളിലും പിണഞ്ഞുകിടന്ന് വഴിപോക്കരുടെ കണ്ണിൽ

കൊത്തിവലിയ്ക്കുന്ന പച്ചിലക്കൊത്തി. “നീ എൻ മൂർക്കൻ പാമ്പ് പിടിക്കല് മൊല്ലാക്ക ചോദിച്ചു.

“ഇന്ത പാമ്പ്, മൂർക്കനാലാം, ചെറുക്കാൻ പറഞ്ഞു.

“എന്ത കാലത്തിലോ?

“അതിനോടെ കാലം വരപ്പോ.

സെരി, മൊല്ലാക്ക പറഞ്ഞു, “നീ അയ്* പച്ചെലക്കൊത്തി വെലാലിനെ n's"."

അവൻ അനുസരിച്ചു. പച്ചിലക്കാത്തിനേ കാട്ടുതുളസിപ്പൊന്തയിലേയ്ക്കു നുഴഞ്ഞുകയറി. മൊല്ലാക്ക നൈസാമലിയുടെ നേർക്കു കൈ നീട്ടി. ചൊകാൻ കാട്ടിത്തരുന്ന കാളക്കുട്ടിയെപ്പോലെ അവൻ അവന്റെ കവിള

“നീ എലൂടെ വാ,” മൊല്ലാക്ക പറഞ്ഞു.

പുകപിടിച്ച കണ്ണുകളും സ്ത്രണത്തിനിയ ചുണ്ടുകളുമുള്ള പയ്യൻ

. അതിന്റെ

' അയ്, അയ്യ ഇവ രണ്ടും പാലക്കാടൻ മലയാളത്തിലും, തമിഴിലും സൂചിപ്പിക്കുന്നു.ഖസാക്കിന്റെ പുരോഹിതന്റെ പുറകേ നടന്നു. വിശുദ്ധവചനങ്ങൾ ചൊല്ലിക്കൊണ്ടാണ് ല്ലാ വീട്ടിലേയ്ക്കു കേറി വന്നത്. അന്നുരാത്രി ആ

അങ്ങനെ നൈസാമലി ആ കുടുംബത്തിന്റെ ഭാഗമായി. ഇറച്ചിയും പത്തിരിയുമുണ്ടാക്കി അയിണിയും അവനു വിളമ്പിക്കൊടുത്തു. ഏതും പറയാതെയാണ് വിളമ്പിയത്. ഏതും പറയാതെയാണ് അവൻ കഴിച്ചത്. അവനു തേയ്ക്കാൻ അരക്കു കുഴമ്പ് അവർ കാച്ചി ചൂടുപിടിപ്പിച്ചു. അരക്കുകുഴമ്പു മതയ്ക്കുമ്പോൾ അവന്റെ ഉടല് തേനിന്റെ നിറമായി. പോക്കുവെയിലുകൊണ്ട് നിറം പിടിക്കാൻ അവൻ മുറ്റത്തെ നന്തിയാർ വട്ടങ്ങളുടെ നടുവിൽ നിന്നു.

മൂന്നു പെരുന്നാൾ കഴിഞ്ഞു. ഒരു ദിവസം പെട്ടെന്നാണ് മൊല്ലാക്ക അതു ശ്രദ്ധിച്ചത്. നൈസാമലി മുടി കളഞ്ഞിട്ടില്ല. വാവുതോറും ല

ചുരച്ചുകൊടുക്കാൻ മൊല്ലാക്ക ഒസ്സാനെ ഏല്പിച്ചതായിരുന്നു. “നീ തല കളത്തിലെയാ കൊല്ലാം ചോദിച്ചു.

“ഇല്ല,” നൈസാമലി പറഞ്ഞു. ചാരുംമൂടി കുരുന്നുപിടിച്ചിരുന്നു. “ബെക്കം കളഞ്ഞാളാം” മൊല്ലാക്ക പറഞ്ഞു.

പിറ്റേന്ന് മൊല്ലാക്ക മൻകാവോളം ചെല്ലേണ്ടിയിരുന്നു. തിരിച്ചെത്തിയപ്പോൾ, നൈസാമലി മുടികളഞ്ഞിട്ടില്ല. മൊല്ലാക്ക ഒന്നും പറഞ്ഞില്ല. എന്നാൽ അതു മൊല്ലാക്കയെ അസ്വസ്ഥനാക്കി.

മുടി വളർന്നു. മുടി വളർത്തിയവർ വേറെയുമുണ്ട്. അലി, അമീർ, സെയ്യദ്, അമീനുദ്ദീൻ ഖാൻ, മൊയ്തീങ്കണ്ണ്, അത്തര്. ഇവരിൽ ആദ്യം മുടി വളർത്തിയത് അത്തരാണെന്നു തോന്നുന്നു. വരാൻ കൂട്ടാക്കാതെ ഇബിലീസിന്റെ കൂട്ടുകൂടി പുളിങ്കുരു പെറുക്കി നടന്നവനാണ് അത്. ഇന്ന് അവൻ മുതലാളിയാണ്. കൂന കാവിലും അവന്റെ ബീഡിക്കമ്പനിയിൽ നാലു പേരിരുന്നു തിരയ്ക്കുന്നു. എങ്കിലും അവന്റെ തലയിൽ താരണവും

തിരുമീബിയുടെ മൊല്ലാക്കയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. സാരമിലും പറഞ്ഞു. “അവൻ ഇന്ത തേസ്

“തപ്പ്, മൊല്ലാക്ക വീണ്ടും പറഞ്ഞു. “അവൻ മൈമുനാക്ക് മാപ്പ്.'' അതു പറഞ്ഞത് മറ്റാരോ ആണെന്ന് മൊല്ലാക്കയ്ക്കുതന്നെ തോന്നി. ആ നിമിഷത്തിൽ അയാൾ മൈമുനയുടെ മണവാളനെക്കുറിച്ചോ ഖസാക്കിലെ മൊല്ലയെക്കുറിച്ചോ ഓർക്കുകയായിരുന്നില്ല. മറിച്ച്, ആ മുടിയെക്കുറിച്ചു മാത്രം എവന്നദിനാത്തോരുവേഗത്തോടെ ചിന്തിയ്ക്കുകയായിരുന്നു. അതിന്റെ നീലച്ചുരുളുകൾ തഴച്ചു വളർന്നു. മുന്നയുടെ മുടി പോലെ, തീത്തീബിയുടെ മുടി പോലെ. അത് ആ നെറ്റിയിലും കവിളിലും ഉതിർന്നു വീണു. അന്നൊരു ദിവസം അത്തിക്കൊടോളം പോകേണ്ടതുമൊല്ലാക്കയ്ക്ക്. അവിടെയുണ്ടായിരുന്ന രണ്ടാം വളിയെ ആണ്ടിലൊരിയ്ക്കൽ ചെന്നു കാണാൻ അയാൾ മറക്കാറില്ലായിരുന്നു. മൂന്നു നാലു ദിവസം കഴിഞ്ഞ തിരിച്ചു വരൂ. ആ ദിവസങ്ങളിൽ പള്ളിയിൽ ചെന്ന് വിളിക്കാൻ നൈസാമലിയെ ഏല്പിച്ച് മൊല്ലാക്ക യാത്ര തിരിച്ചു.

കൊല്ലാക്ക തുടങ്ങി ജിയപ്പോൾ, വാലു വിളിച്ചിട്ടില്ല. തല തരിച്ചുപോയി. മൊല്ലാക്കയുടെ കലിയതയും മൈമുനയുടെ നേർക്കാണ് തിരിഞ്ഞത്. മുടി ചുറ്റിപ്പിടിച്ച് അയാൾ ചോദിച്ചു, “എടീ അവൻ?''

മൊല്ലാക്ക നേരെ പളളിയിലേക്കു നടന്നു. കണ്ണുകൾ ഇരുട്ടടയ്ക്കും പോലെ തോന്നി. കരിമ്പനപ്പട്ടകളിൽ കാറ്റു ശമിയ്ക്കുന്നില്ല. നരിച്ചീറുകൾ നിറഞ്ഞ മുകൾത്തട്ടിലേയ്ക്ക് അയാൾ കേറി ചെവിക്കുറ്റിമേൽ കൈപ്പടർത്തിക്കൊണ്ട് കളളാപ്പിച്ചാമൊല്ലാക്ക വാങ്കു വിളിച്ചു.

“അല്ലാഹു അക്ബർ അല്ലാഹു അക്ബർ അശ്ഹദ് അൻ ലായിലാഹ ഇല്ലല്ലാഹ്"

സുബും സുഹറിനുമിടയ്ക്കാണ്. അസമയം. ഏതോ വിപൽ സ്വരംപോലെ ഖസാക്കുകാർ ആ വാങ്കുവിളി ചെകിടോർത്തു.

നട്ടുച്ചയുടെ മോഹാലസ്യത്തിൽ മൊല്ലാക്ക നൈസാമലിയെ കണ്ടു. പട്ടിക്കാട്ടിൽ വാവരിന്റെ മീസാൻ കല്ലിലിരുന്നുകൊണ്ടു വെയിലു കാണുന്നു. മുടിച്ചുരുളുകൾ കാത്ത് ഉലർത്തിയിട്ടപോലെ തോന്നി.

അന്നു രാത്രി അത്താഴമുണ്ണാൻ നൈസാമലി വന്നില്ല. മൊല്ലാക്ക മൂത്ത് അങ്ങുമിങ്ങും നടന്നു. പിന്നെ തിണ്ണയിൽ വന്ന് ഇരിപ്പായി. തിത്തിബിയു അടുക്കളയിൽ ചെന്ന് കിണ്ണത്തിൽ ചോറു വിളമ്പി, ശബ്ദമുയർത്താൻ ഭയന്നിട്ടെന്നപോലെ അവർ മൈമുനയോടു പറഞ്ഞു, “ന്നാ, അത്താക്ക് ചോറ് കൊണ്ടുപോയ വെയ്യ്

ഇടനാഴിയിൽ നടുക്കയിട്ട് ചിമ്മിനിവിളക്കുവെച്ച്, ചോറു വെച്ചു. അവൾ പതുക്കെ വിളിച്ചു, “അത്താ

മറുപടിയില്ല

അവൾ അകായിലേയ്ക്കു മാറി. അത്തയുടെ അശാന്തതകളിൽ ഉമ്മയോ മകളോ കടന്നുചെയ്യാൻ ധൈര്യപ്പെട്ടില്ല. ഇത്തിരി കഴിഞ്ഞപ്പോൾ ചോറു വിളമ്പിയ ചീനക്കിണ്ണം ഉടഞ്ഞു നുറുങ്ങുന്ന ശബ്ദം കേട്ടു. പുറത്തിറങ്ങി. കാലൊച്ച പടി കടന്നു നീങ്ങി.

ഖസാക്കിന്റെ ഇതിഹാസംതിവജിബിയുള്ള കരഞ്ഞു കരഞ്ഞുറങ്ങി. മുന കരഞ്ഞില്ല. ഉറങ്ങിയുമില്ല പുറത്ത് നിലാവും കാറും നിറഞ്ഞിരുന്നു. ഖസാക്കിലെ കാളിമ്പുറങ്ങളിൽ നിന്ന് അവൾ അത്തയുടെ പാട്ടു കേട്ടു:

“ബിസ്മിയും ഹംദും സലാത്തും സലാമാലും ബി പിറകെ തൊടങ്ങുന്നേൻ യാ അല്ലാഹ് തരിഫ് ദാനോർ സഹാബുൽ ബദർ മാല തീർത്തു തൊഴിയുവാൻ ഏകണം നീ വാ ബത്തിലും ജിന്നിലും ആകെ മുർസലായി ബാണ് നെബിന്റെ തണിയും അരുളാ

പിറേറന്ന് നൈസാമലി ഖസാക്കു വിട്ടു. ബീഡിക്കമ്പനിയിൽ ചേരാൻ. കൂമൻകാവിലുളള അതറിന്റെ ബീഡി കമ്പനിയിൽ ചേരാൻ .
................................................................................

22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക