shabd-logo

4. ഖസാക്കിലെ സുന്ദരി

29 October 2023

2 കണ്ടു 2
നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.

അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ ഇരട്ടി തിരയ്ക്കും. സത്യ സന്ധതയോടെ തിരയ്ക്കും.

തിത്തിബിയുമ്മ മൈമുനയെ ഓർത്തു. മറന്തെല്ലാമോ മറന്നു. ഒന്നു കൂമൻകാവിലോളം ചെല്ലു, അവർ മൊല്ലാക്കയോടു പറഞ്ഞു നോക്കി. ചെറു വാല്യക്കാർ ശാഠ്യം കാണിച്ചാൽ തല നരച്ചവർക്ക് പൊറുക്കാനേയുളളു. മൊല്ലാക്കയ്ക്ക് ഇന്ന് ദേഷ്യമില്ല. പക്ഷെ, കൂനിക്കൂടിയിരുന്നുകൊണ്ട് അയാൾ പറഞ്ഞു: “ഇഞ്ഞി കൊല്ലിട്ട് പലം കെടയാത്

ഭർത്താവിനെ ഇത്രയും പരവശനായി തിത്തിബിയുമ്മ മുമ്പാരിയ്ക്കലും കണ്ടിട്ടില്ല. അയാളുടെ കവിളുകളിലും കൺതടങ്ങൾക്കടിയിലും കൈകളുടെ പുറം പത്തികളിലും ജരയുടെ ആദ്യസ്പർശങ്ങൾ അവർ ശ്രദ്ധിച്ചു. അത്രയും പരവശപ്പെടാൻ മാത്രം വയസ്സു ചെന്നിട്ടില്ല. ഇനിയും അൻപത്തിയഞ്ചു തികഞ്ഞിട്ടില്ല. പിന്നെന്തോ, ഇടയ്ക്കിടെ പനിയ്ക്കുന്നു, കഴയ്ക്കുന്നു. ഈ തുലാത്തിൽ രണ്ടോ മൂന്നോ കോഴിക്കഷായം വെച്ചു കൊടുക്കണം. ഇല്ല, ഒരു പക്ഷെ, കഴിഞ്ഞെന്നു വരില്ല.

“ആനാലും,'' തിത്തിബിയുമ്മ പറഞ്ഞു. “ഒന്ന് പോയി പാരങ്കോ.'' മൊല്ലാക്ക തലകുലുക്കി, “പലം കെടയാത്, തിത്തിബിയേ!''

ആ പരവശതയുടെ സാന്ദ്രത തിത്തിബിയുമ്മയെ തൊട്ടുവിളിച്ചു. അവർ മൊല്ലാക്കയുടെ അടുത്തു വന്ന് ഇരുന്നു. വെളുത്തു നീണ്ട കൈകൾ പതുക്കെ അളളാപ്പിച്ചയെ ചുറ്റിപ്പിണഞ്ഞു. അയാളുടെ ചുമലിൽ, വിയർപ്പിന്റെ മണം കുതിർന്ന കോറക്കുപ്പായത്തിൽ കവിളമർത്തിതിരിയുന്ന കുത്തിരുന്നു. തിത്തിബിയുടെ വാഴത്തോടിയിലേയ്ക്കിറങ്ങിയപ്പോൾ മുന ഒരു കുso 
. വെള്ളവുമായി വരുന്നു. തല തട്ടം പോടെറി '' തിത്തിബിയുമ്മ ശാസിച്ചു.

തലയിൽ ജട്ടനിട്ടില്ലെങ്കിൽ മലികൾ മോഹിയ്ക്കുമെന്നായിരുന്നു.വിശ്വാസം. മൈമുന അലക്ഷ്യമായി തട്ടൻ തലയിലേയ്ക്കു കേറി. അടുത്ത ക്ഷണത്തിൽ അതു വീണ്ടും താഴോട്ടുരസി. കാറു പിടിച്ചപോലെ ഇരുണ്ടുനിന്ന മുടി കണ്ട് തിത്തിബിയുള്ള അതിശയിച്ചു.

മലിക്കുകളെച്ചൊല്ലിയായിരുന്നില്ല തിത്തിബിയുമ്മ ആവലാതിപ്പെട്ടത്. മൈമുന ചെല്ലുന്നേടത്തെല്ലാം കാസിമും ഹനീഫയുമുണ്ട്, ഉബൈദുദാവൂദുണ്ട്, ഉസാമത്തുണ്ട്. പക്ഷെ, ആ ചെറുപ്പക്കാരാരുംതന്നെ സ്ത്രീധനമില്ലാത്ത പെണ്ണിനെ തറവാടു കേറില്ല. മൈമുനയുടെ മേൽ മീൻ കറോളം പൊന്നില്ല. ആ ഉടലിന്റെ ധാരാളിത്തത്തിനു പൊന്നു വേണ്ടെന്നു ഖസാക്കുകാർ പറഞ്ഞു. മൈമുന തന്റെ വെളളക്കുപ്പായം കൈത്തണ്ടയോളം തെറുത്തുവെച്ചു. കരിവളകൾ തെറുത്തു കേറ്റി നിർത്തി. അപൂർവമവസരങ്ങളിൽ കാസിമിനോടോ ഉസാമത്തിനോടോ വായാടാൻ അവൾ നിന്നു. അവരുടെ മുഖങ്ങൾ ചുവക്കുന്നതും സ്വരങ്ങൾ ഇടറുന്നതും കാണാൻ വേണ്ടി മാത്രം. അല്ലെങ്കിൽ ഒരു ചിരി കടിച്ചമർത്തി ഖസാക്കിലെ യാഗാശ്വമായി അവൾ നടുപ്പറമ്പിലൂടെ നടന്നു...

കുമൻകാവിൽ ചെന്നതിന്റെ അഞ്ചാം കൊല്ലം നൈസാമലി സ്വന്തമായൊരു കമ്പനി വെച്ചു. താനും രണ്ടു തിരപ്പുകാരും. അതിനു വേണ്ട പണം അത്തരിൻറ കെട്ടിയവളാണ് കൊടുത്തതെന്ന് കൂമൻകാവിലെ തിരപ്പുകാർ പറഞ്ഞു. ഏതായാലും സത്യമായിരുന്നു. കാലത്തായി അത്തരും വിടരും പിണങ്ങിയെന്നതു അരിൻറ പടം തന്നെയായിരുന്നു അത്തരിന്റെ ബീഡിയുടെ

അടയാളവും. പാലക്കാട്ടു ചെന്ന് കോട്ടും ടം തുർക്കിത്തൊപ്പിയും വായ്പ

വാങ്ങിയാണ് പടമെടുപ്പിച്ചത്. കടവുൾ സകായം എം. അത്തരു ഫോട്ടോ ബീഡി

കഴിഞ്ഞ ആറേഴു കൊല്ലമായി ആ പരിസരങ്ങളിൽ സാമാന്യം പ്രചരിച്ചു

വന്നിരിയ്ക്കയാണ്. അതിനെ വെല്ലുവിളിച്ചുകൊണ്ടു പുതിയ വാണിജ്യചിഹ്നം

പടയിറങ്ങി. സെയ്യദ് മിയാൻ ശെയ്ഖ് തുണൈ ജാം ഫോട്ടോ പതിനൊന്നാം

നമ്പർ ബീഡി'. കരിയും മഞ്ഞളും കൊണ്ടെഴുതിയ ചുമർ പരസ്യങ്ങൾ ഇങ്ങനെ

പറഞ്ഞു, “ജാം പോട്ടോ പതിനൊന്നാം നമ്പർ ആരാക്കിയകരം.

വെപ്പുണ്ടാക്കും. തിന്ന് തീൻ പണ്ടങ്ങൾ എരിയും. പതിനൊന്നാം നമ്പറിന്റെ

വയലന്നു ലേബലുകൾ വരമ്പിലും തോട്ടുവക്കിലുമൊക്കെ പാമ്പാട്ടി

വിത്തുപോലെ ചിതറിക്കിടന്നു. മൈമുന ഒരെണ്ണം പെറുക്കിയെടുത്തു സൂക്ഷിച്ചു.

കോലത്തെപ്പോലെ മൂകമായ നോട്ടമോ ഇറുകിപ്പിടിച്ച

വാടകക്കോട്ടോ അല്ല. രസികത്തം നിറഞ്ഞ ചിരി. നെറ്റിയിലേയ്ക്കു തളർന്നു

വീഴുന്ന മുടിച്ചുരുളുകൾ. കുടുക്കഴിഞ്ഞ് അശ്രദ്ധമായി കിടന്ന കഴുത്തു പട്ട ഒരു പെരുന്നാളിന് നൈസാമലിമുതലാളി ഖസാക്കിലേയ്ക്കു വന്നു. പച്ചപ്പട്ടു ലുങ്കിയാണ് ഉടുത്തിരുന്നത്. കടുംമഞ്ഞയായ അല്ലാ കുപ്പായത്തിനടിയിൽ ആറുവിരൽ വീതി വരുന്ന കാണാമായിരുന്നു. തലയിലും കഴുത്തിലും കീശയിലും ചുകന്ന പട്ടുറുമാലുകൾ,കിറുക്കു ചെരിപ്പ്, ടോർച്ച്. പഴയ പരിചയക്കാരെ തേടിപ്പിടിച്ച് നൈസാമലി സുഖവിവരമന്വേഷിച്ചു, തങ്കപ്പെണ്ണ് എന്നാ അലിയാരേ?''

കാസിമും ഹനീഫയും ഉബൈദാവൂദും ഉസാമത്തുമെല്ലാം നൈസാമലിയുടെ ചുറ്റും കൂടി. നൈസാണ്ണനെ മതിപ്പാണവർക്ക്, സ്നേഹവും. അതോടൊപ്പം കഠിനമായ വൈരാഗ്യവും കാസിം ചോദിച്ചു, “എന്നാ നൈജാമാ, ഇങ്കയേ തങ്കപ്പാറതാ?''

“നല്ല പച്ച്, '' നൈസാമലി പറഞ്ഞു, “കമ്പനി അകെ വിട്ടിട്ട് ഇ

അലിയാരുടെ ചായപ്പീടികയിൽ നൈസാമലി ചമം പടിഞ്ഞിരിപ്പാണ്, ചെന്നു കേറുന്നവർക്കൊക്കെ ചായയും മുറുക്കും ബീഡിയും. മൊല്ലാക്ക അതുവഴിയൊന്നും വന്നില്ല.

പിറന്ന് നട്ടുച്ചയ്ക്ക് മൈമുന അറബിക്കുളത്തിൽ കുളിച്ചു നില്പാണ്. അറബിക്കുളത്തിനടുത്തോ രാജാവിന്റെ പള്ളിയിലോ ആളുകൾ സാധാരണ ചെല്ലാറില്ല. പ്രത്യേകിച്ചും ത്രിസന്ധ്യകളിൽ. പണ്ട് ആ കുളത്തിൽ അറബികൾ തല വെട്ടിയെറിഞ്ഞിട്ടുള്ളതാണ്. നിലാവു നിറഞ്ഞ രാത്രികളിൽ അവിടെ കബന്ധങ്ങൾ നീരാടാനെത്താറുണ്ട്. ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞു കിടന്നു. മണ്ഡലികൾ അലസമായി തുഴഞ്ഞു നീന്തി. മുലയ്ക്കു മീതെ അമർത്തിക്കെട്ടിയ കച്ചയിലൂടെ കൈയിറക്കി സോപ്പു തേച്ചുപിടിപ്പിച്ചുകൊണ്ട് മൈമുന നിന്നു. ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിന്റെ കുമിളകൾ ചിമ്മി മിഴിച്ചു.

കുറേയകലത്തായി ഒരു കണ്ടത്തിൽ രണ്ടു ചെറുമികൾ നട്ടു തീർത്തുകൊണ്ടിരുന്നു. ഇത്തിരി കഴിഞ്ഞ അവരും കണ്ടും കേറി. നോക്കെത്തുന്നേടത്തൊന്നും ആരുമില്ല. കാറുകൾ ഉച്ചമയങ്ങി. കൊമ്പുകളിൽ അലതല്ലിക്കൊണ്ട് മുതു മാത്രം മേലോട്ടുയർന്നു. ആലിൻ

ഈറൻ ചുറ്റിയ മൈമുന രാജാവിന്റെ പള്ളിയിലേക്കു നടന്നു. കാലിൽ തറച്ച കാരമുള്ളുകൾ അവളറിഞ്ഞില്ല. അവൾ പള്ളിയുടെ പടവു കേറി. പള്ളിയ്ക്കകത്തെ ഇരുട്ടിൽ ചടച്ചുയർന്നു നിന്ന രൂപം അവൾക്കു കാണാം. ഇപ്പോൾ അവൾ പളളിയ്ക്കകത്താണ്. ചെമ്പിച്ച സാന്ദ്രമായ ഇരുട്ട്. മച്ചിൻ

പലകകളിൽ നിന്നു തൂങ്ങിയ മാറാല തലമുടിയിൽ പിടിച്ചു. “നീരെളക്കം പ്ടിയ്ക്കും, സാമണ്ണൻ പറയുന്നത് അവൾ കേട്ടു. “ഈറൻ

പിറത്തെ ആഴ്ച ഖസാക്കിനെ അമ്പരപ്പിച്ച ഒരു സംഭവമുണ്ടായി. മൈമുനയുടെ കല്യാണമുറിച്ചു. ആൽത്തറയ്ക്കലും അലിയാരുടെ ചായപ്പീടികയിലും അത്താണിയ്ക്കരുകിലും ഖസാക്കുകാർ സംസാരിച്ചു. എല്ലാവരും തന്നെ ആ യാഗാശ്വത്തെ മനസാ ബന്ധിച്ചവരാണ്. അതേപ്പറ്റി മൊല്ലാക്കയോടുചോദിയ്ക്കാൻ ആരും ധൈര്യപ്പെട്ടില്ലാല്ലാക്കയുടെ കൂട്ടുകാർ പോലും അയാളെ തനിയെ വിട്ടു.

ഒരു ചാക്കടിയന്തരത്തെപ്പോലെ നിക്കാഹ് കഴിഞ്ഞു. വരണ്ട കവിളുകളെ വടിച്ചു വെടിപ്പു വരുത്തി, കൊട്ടുകാലിന്മേൽ കോടി ചുറ്റി, മുങ്ങാങ്കോഴി എന്ന ചുക്രുരാവുത്തൻ മണവാളൻ ചത്തു വന്നു. അതിഥികൾ നിരാഷായി സംസാരിച്ചു നേരം പോക്കി. കല്യാണഘോഷയാത്ര നീങ്ങിയപ്പോൾ, മൊല്ലാക്കയെഴുതിയ പഴയ സന്മാർഗ ഗീതം ആരോ പാടി

“ഇബിലീസിന്റെ കൂടെ പോഹാാ നല്ല വഴിയെ നടടാ, നടടാ, നടടാ "

അന്നു രാത്രി ഖസാക്കിലെ പാടങ്ങൾ മുറിച്ച് ഒരാൾ കൂമൻ കാവിനുനേരെ നടക്കുന്നത് ആരും കണ്ടില്ല. മാനത്ത് കാലവർഷം കാത്തു നിന്നു. ഇടിമിന്നലിൽ വഴി തെളിഞ്ഞു. മനുഷ്യൻ ചവിട്ടിപ്പോയ വഴിത്താരയല്ല. വിണ്ടുകീറിയ കട്ടകളും നെരിഞ്ഞൽ മുളളുകളും പാമ്പിൻ പുറ്റുകളും. അശാന്തരായ ഇഫിരിത്തുകളുടെ സഞ്ചാരപഥം. നൈസാമലി അതിലൂടെ മുന്നോട്ടു നടന്നു. ചെതലി അകന്നു കാണാതായി. കലിയടങ്ങാതെ അയാൾ പിന്നെയും നടന്നു. കൂമൻകാവിലെ മാവുകളും പിന്നിലായിക്കഴിഞ്ഞിരുന്നു.
................................................................................

                
                      
               ഭാഗം :5. ഷെയ്ഖിന്റെ ഖാലിയാർ
             
                      
  നൈസാമലി എവിടെപ്പോയെന്ന് ആരുമറിഞ്ഞില്ല. അയാൾ കൂമൻ 
കാവിലെത്തിയില്ല. പണിക്കാർ ഒരാഴ്ച കാത്തു. പിന്നെ പിടികയടച്ചിട്ടു. കെട്ടിയിരിപ്പുണ്ടായിരുന്ന ബീഡി പുകയിലപ്പീടികക്കാർ കണ്ടുകെട്ടി. പണിക്കാരിലൊരുവൻ അത്തരിന്റെ കമ്പനിയിലേയ്ക്കും മറോവൻ കുളക്കാട്ടുവ്യവസായത്തിലേയ്ക്കും നീങ്ങി. പിറേക്കൊല്ലം നൈസാമലി വീണ്ടും കൂമൻകാവിൽ പ്രത്യക്ഷപ്പെട്ടു. ജട നീണ്ടിരുന്നു. ഒന്നും നടന്നിട്ടില്ലാത്തപോലെ അയാൾ അത്തരിനെ ചെന്നു കണ്ടു.
അത്തരിന്റെ അന്വേഷണങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി കൊടുത്തില്ല. ഇത്രമാത്രം അത്തരിനോടു ചോദിച്ചു. “നാൻ മറപടിയം ഉള്ള കമ്പനിയില് സെമിയാൻ ശെയ്ഖ് തുണൈ ബീഡിയുടെ വയലറ്റു ലേബലിൽ
മുടിച്ചുരുളുകളുടെ പ്രതിരവുമണിഞ്ഞ് ഇരുന്ന പ്രതിയോഗി, ധാർഷ്ട്യം പരസ്യം. അവൻ നിരാശയനായി തനിക്കു കാണണം. പക്ഷെ, നിറഞ്ഞ ചുമർ അതിനു മുമ്പ് നിരാശയനായി അവൻ ചവിട്ടടിയിൽ വരണം.
“നീ വാ.'' അത്തര് പറഞ്ഞു. “ആരാ, മരിയാദിയ്ക്കി പണി “എന്നാണ്, അത്തരത്തോ, നൈജാമിനെ ഉങ്കള്ക്ക് തെരിയാതാ? കൊന്നാ കൊന്നതാക്ക്..

അന്തരിന്റെ വീടർ സൊഹറാബി കാര്യമായന്വേഷിച്ചു, “അന്ത ചെക്കൻ

അരിന്റെ തലയൊന്നു മിന്നി. “ ഉനക്കെന്നെടീ അതി?

നൈസാമലിയാകട്ടെ, വാക്കു തെറ്റിച്ചില്ല. ഒരു യന്ത്രത്തെപ്പോലെ തിരിച്ചു. ബീഭത്സമായ ആവേശം. അതയാളുടെ വിരൽത്തുമ്പുകളിൽ തരിച്ചു. തിരച്ചു തീർന്ന ബീഡികളിൽ അതു നിറഞ്ഞെന്നു തോന്നി.

മാസങ്ങൾ പലതു കഴിഞ്ഞു. അത്തരിന്റെ പക പോലും തണുത്തു വരുകയാണ്. അപ്പോഴാണ് നൈസാമലിയുടെ പാർപ്പിടമായ പീടിക മുറിയുടെമുമ്പിൽ ഒരു ചുവന്ന ബോർഡു പ്രത്യക്ഷപ്പെട്ടത്: ബീഡിത്തൊഴിലാളി യൂണിയൻ '. അത്തരിന്റെ പത്തു തിരപ്പുകാരിൽ ഏഴുപേർ യൂണിയനിൽ ചേർന്നു. പാലക്കാട്ടുനിന്നു സഖാക്കൾ സ്ററഡിക്ലാസ്സുകളെടുത്തു. ജനുവരി ഇരുപത്തിയൊന്നിന് കൂമൻകാവ് ബീഡിത്തൊഴിലാളി യൂണിയൻ ലെനിൻ ദിനമാഘോഷിച്ചപ്പോൾ, നൈസാമലി മുഷ്ടി ചുരുട്ടി വിളിച്ചു: “എല്ലാ രാജിയങ്ങളിലായ്, ഒപ്പാളികളേ സങ്കടിക്കുവിൻ!''

അരുമുതലാളി ഭീഷണിയുടെ സ്വഭാവം മനസ്സിലാക്കി. അതു മതധ്വംസനമാണെന്ന് മുസ്ലിം ലേബർ യൂണിയൻ അത്തരിനെ ബോധിപ്പിച്ചു. അട്ടിമറിയും വിദേശ നുഴഞ്ഞുകേറ്റവുമാണെന്ന് കോൺഗ്രസ്സുകാർ പറഞ്ഞു. അരാകട്ടെ ഒന്നും ചെവിക്കൊണ്ടില്ല. യൂണിയൻ തന്റെ പ്രാചീനനായ ശത്രുവാണ്. ഖസാക്കിൽ പുളിങ്കുരു പെറുക്കി നടന്ന കാലത്ത് തന്നെ പട്ടിണിയിട്ടത് യൂണിയനാണ്. ചെതലിമലയിൽ വിറകൊടിയ്ക്കാൻ ചെന്ന അത്തരെ കാട്ടുതീ വെച്ചു കൊന്നതും പിന്നെ തന്റെ കുടുംബം ശിഥിലമാക്കിയതും യൂണിയൻ തന്നെ. അതിനുമെത്രയോ മുമ്പ് അത് തന്റെ വംശത്തെ പീഡിപ്പിച്ചിട്ടുണ്ട്.

കൂമൻകാവിലേയ്ക്കു ചക്കര കടത്തുന്ന തങ്കയിൽ നിന്ന് ആ കഥകൾ മൈമുന കേട്ടു. നൈസാമണ്ണൻ ജാഥകൾ നയിക്കുന്നത്. കാവുപറമ്പിൽ ചേരാറുളള യോഗങ്ങളിൽ പ്രസംഗിയ്ക്കുന്നത്.

"മീക്ഷ്യൻ വെച്ച്ട്ടാണ് മൈമുനേ, വലിനെ പറയിണ മീക്ഷ്യൻ'

"8000."

യോ, റഹമാൻ അരുമുതലാളി നൈസാമലിയെ പിരിച്ചുവിട്ടതോടെ പണിമുടക്കം പൊട്ടിപ്പുറപ്പെട്ടു.

എള്ളിട നീങ്ങാൻ അരുമുതലാളി കൂട്ടാക്കിയില്ല. വർഗ്ഗങ്ങളുടെ സമരമാണ്, തെണ്ടിയും മുതലാളിയും തമ്മിലുള്ള യുദ്ധം. പാടുപെട്ടു മുതലാളിയായി മാളികപ്പുര പണിഞ്ഞശേഷം സ്വയം ഏടുത്ത പേരാണ് മാളികയ്ക്കൽ. ' മാളികയ്ക്കൽ അത്തര്, എം. അത്തരമുതലാളി, കടവുൾ സകായം എം. അത്തരു ഫോട്ടോ, സമരത്തിൽ വിട്ടുവീഴ്ചയില്ല.

ഖസാക്കുകാർ ഇതെല്ലാം കൗതുകത്തോടും തെല്ലാകാംക്ഷയോടും ഉററുനോക്കി. ഒരു ഖസാക്കുകാരൻ മറെറാരു ഖസാക്കുകാരനെതിരെ പോരാടുകയാണ്...വേവട പിടിപ്പിച്ച സ്റ്റാലിൻ വർണ്ണപടവും ഖുർ ആനും പേറിക്കൊണ്ട് നൈസാമലി ഘോഷയാത്രകൾ നയിച്ചു. കൂമൻകാവിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി.

“ആങ്കളോ അമേരിക്കൻ ചൊരണ്ടൽ*

നസിക്കട്ടെ!''

“മര്തകൻ എം. അത്തര്

* തൊഴിലാളികളേ,

** 'ചൂഷണം' എന്ന പദം തമിഴിൽ.
ഇങ്കിലാ

ചക്കരക്കാരി തങ്ക മൈമുനയോടു പറഞ്ഞു. “എന്താണ് മൈമുനോ, ഒരാലവാരവോ നമ്മളെ മരയ്ക്കാറാണ് ഒക്കീലിയ്ക്ക് തലവൻ.

“തെന്നെ ത???

അഞ്ചാം ദിവസം സമരത്തിന്റെ സ്വഭാവം മാറി. അത്തര് ഒരു വളൻടിയ പരസ്യമായി തല്ലി പരിക്കേല്പിച്ചു. നീതിയ്ക്കും വ്യവസ്ഥയ്ക്കും വേണ്ടിയാണ് തല്ലിയത്. പോലീസെത്തി. പോലീസുകാർ തന്നെ അഭിനന്ദിയ്ക്കുമെന്നാണ് അരുമുതലാളി കരുതിയിരുന്നത്. പക്ഷേ, അത്തരിനെയും നൈസാമലിയെയും ആമം വെച്ചു പാലക്കാട്ടേയ്ക്കു കൊണ്ടുപോയി.....പാലക്കാട്ടിലെ വലിയൊരു ബീഡിക്കമ്പനിയായ പൂനൈ എലി അമൈതി അതുമാൻ ഫോട്ടോ കൂമൻകാവിൽ ഒരു ശാഖ തുറന്നു. അങ്ങനെ പണിമുടക്കവും അരി കമ്പനിയും അവസാനിച്ചു.

ജയിൽ മുറിയിൽ തല്ലു കൊണ്ട് അവശനായി നൈസാമലി കിടന്നു. കനപ്പെട്ട കുറ്റങ്ങളാണ്. രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്, ഹിംസാത്മകമായ മാർഗ്ഗത്തിലൂടെ ഭരണത്തെ അട്ടിമറിയ്ക്കാൻ നോക്കിയത്, കൊലപാതകത്തിനു പരണ നല് കിയത്, അങ്ങനെ പലതും. അതൊക്കെ സഹിക്കാം. പക്ഷെ, വേദന സഹിച്ചു കൂടാ. പേശികളിൽ, സന്ധികളിൽ, എല്ലുകളിൽ എല്ലാം വേദന. ബോധം മങ്ങുകയും തെളിയുകയും ചെയ്തു. ആ വ്യതിയാനങ്ങളിലൂടെ അയാൾ ഒരു ചോദ്യത്തിന് വ്യർത്ഥമായി ഉത്തരം തേടി. താനുമായുളള യുദ്ധത്തിൽ പോലീസിനെന്തു കാര്യം? അള്ളാപ്പിച്ചാമൊല്ലാക്കയും പുലർന്നപ്പോൾ ഇത്തിരി ആക്കം തോന്നി. ആകാശം കാണാൻ വയ്യ.

എവിടെയോ കാക്ക കരയുന്നു. ഖസാക്കിലെ പനങ്കാടുകളിലാണെന്നു തോന്നി. ചാംപടിഞ്ഞു കണ്ണുമടച്ച് കമ്പിളി വിരിപ്പിലിരുന്നു. ഒരു പോലീസുകാരൻ വാതില്ക്കലെത്തിയപ്പോൾ നൈസാമലി അപേക്ഷിച്ചു, “ഇവരെജമാനോട് ഒന്ന് ശംശാരിക്കാന്

അങ്ങനെ അസ്ഥിരമായ കാലുകളിന്മേൽ നൈസാമലി ഇൻസ്പെക്ടറുടെ മുമ്പിൽ നിന്നു. “എജമാ, ഞമ്മള് ഇതിന്നൊക്കെ വാണ്.

ഇൻസ്പെക്ടർ തടവുകാരന്റെ മുഖത്തു സൂക്ഷിച്ചു നോക്കി. “ഈ ബുദ്ധി നേർത്ത തോന്നായിരുന്നില്ലേ?” അയാൾ ചോദിച്ചു. ഒക്കെ മായയാക്ക്, എജമാ

“ ഇത്തിരി പുതുമയുള്ള രാഷ്ട്രീയത്തടവുകാരനാണ്. ഇൻസ്പെക്ടർ

* പാലക്കാട്ടിലെ ഈഴവർ രാവുത്തന്മാരെ മരയ്ക്കാർ' എന്നും രാവുത്തന്മാർ തിരിച്ച് "പണിയ്ക്കർ' എന്നുമാണ് വിളിയ്ക്കാറ്.ചോദിച്ചു, “മായയോ?

“ഇന്നലെ രാത്രി ഞമ്മടത്ത് മൂപ്പര് വന്നു, എമാ

“മൂപ്പാ? ലോക്കപ്പിലോ?”

“സെയ്യദ് മിയാൻ ശെയ്ഖ് തങ്ങള്

ഇൻസ്പെക്ടർ ഹെഡ് കോൺസ്റ്റബിളിനെ നോക്കി. “ആരാത് രാമനായരേ, ഇതിനകത്ത് കേറീത്?

“എജമാ,” നൈസാമലി ഇടപെട്ടു, “അതൊര് ജിന്നാക്ക്, തം.

ഇൻസ്പെക്ടർ കസേലയിൽ ചാരിയിരുന്നു. അയാൾ രാമൻ നായരോടു പറഞ്ഞു, “ഞാനിവമാരോട് എത്ര പറഞ്ഞതാ തലേലും വർത്തും തല്പരത് എന്നിട്ട് നൈസാമലിയോട്, “ശരി, നൈസാമലി, ഇതാ ഈ കസേലിരിയ്ക്കു. ഇനി ഇതൂട്ടം തെമ്മാടിത്തം കാട്ടാ

ഇത്താക്കി. സെയ്യദ് മിയാൻ ശെയ്ഖിന്റെ

“ആരാ ആ പതത്താൻ, അല്ലേ? ഒട്ടും വിരോധല്യാ. ഞാൻ ഒരു കടലാസ്സില് ഒര് സങ്ങതിയെഴുതാ. അതിലൊപ്പിട്ടോളൂ.

ധ്യാനത്തിൽ മുഴുകി നൈസാമലി കസേലയിലിരുന്നു. ഇൻസ്പെക്ടർ മാപ്പുമൊഴി എഴുതി തയ്യാറാക്കി. ഇനി ഭരണഘടനയ്ക്കു കീഴ്വഴങ്ങി നടന്നുകൊള്ളാം. വിദേശശക്തികളുടെ ചട്ടുകമാവാതെ കഴിഞ്ഞുകൊള്ളാം. എല്ലാം വായിച്ചു കേൾപ്പിച്ചശേഷം ഇൻസ്പെക്ടർ ചോദിച്ചു, “ഇതിലൊപ്പിടാൻ

ഇടത്തെ പെരുവിരലിന്റെ അടയാളം അതിൽ പതിപ്പിച്ചശേഷം നൈസാമലി എണീറ്റുനിന്നു.

“ഒരപച്ചയിണ്ട്, എജമാ

“പറയദ്ദ, ആലി.”

“ഞമ്മടെ പേരിന്റെ കൂടെ ഖാലിന്ന് കൂടി കൂട്ടണം.

“അതെന്താത്?

“ഞമ്മള് ഇന്ന് പലകാലം തൊട്ട് സെയ്യദ് മിയാൻ ശെയ്ഖ് തങ്ങളി ഖാലിയാരാണ്. അതാണ് മൂപ്പിരിൻ നിശോകം.

അത്തരം സന്ദർഭങ്ങളിൽ തോന്നാറുള്ള സൗഹൃദവും ധാരാളിത്തവും ഇൻസ്പെക്ടറെ ബാധിച്ചു.ഒക്കെ ശരിപ്പെടുത്താ. അലി ഇപ്പോ ലോക്കപ്പിലിയ്ക്ക് പോവൂ. സുഖായി ഒറഞ്ഞു. കേസൊക്കെ പിൻവലിയ്ക്കും, ടോ, രാമന്നായരേ, ചായോ കാപ്പോ എന്താ ആലിയ്ക്ക് വേണ്ടത്ചാൽ കൊടുക്കു. പിന്നെ ഇത്തിരി ത്തതെന്തെങ്കിലും, നീലിഭൃംഗാദിയോ, തേപ്പിച്ച് ധാരാളം തണുത്ത വെള്ളത്തില് കുളിപ്പിയ്ക്കു പുക ചുറ്റിയ കണ്ണുകൾ കൊണ്ട് ഇൻസ്പെക്ടറെ അടിമുടി നോക്കിയിട്ട് നൈസാമലി ഉരുവിട്ടു, “അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ അർരഹമാനിറഹീം...അൽ ഫാത്തിഹാ

ചെതലിയുടെ കൊടുമുടിയിൽ നൈസാമലി നടന്നു, ഒരു ചെരിവിൽ, വിള ചീഞ്ഞുപോയ കളിക്കണ്ടം പോലെ കാട്ടുതേനാട്ടികൾ താഴോട്ടു പടർന്നുപടർന്നു. പോകുന്നു. കാറ്റും മഴയും കാലവുമരുമ്പിപ്പോയ മേൽ മുടിപ്പാറ കമാനവും കൊത്തളവും മിനാരവുമായിത്തീർന്നിരുന്നു. ആ പാറയുടെ ഗർഭത്തിലെവിടെയോ സെയ്യദ് മിയാൻ ഷെയ്ഖിന്റെ അസ്ഥികൾ വിശ്രമംകൊണ്ടു. മിനാരത്തിൽ, കമാനത്തിൽ, മലയുടെ മാറാലിയിൽ, മിയാൻ ഷെയ്ഖിന്റെ പതം നടമാടി.

മലമുടിയിൽ, ആകാശത്തിലേയ്ക്കു കൈകൾ വിടർത്തിക്കൊണ്ട് നൈസാമലി നില്ക്കുകയാണ്. കാനത്ത്, ചുറ്റിലും വെള്ളിമേഘങ്ങൾ നീങ്ങിക്കടന്നപ്പോൾ മല നീങ്ങിപ്പോകുമ്പോലെ നൈസാമലിയ്ക്കു തോന്നി. ആ മേഘങ്ങളിലാകട്ടെ, ജിന്നും ഇഫിരിത്തും യാത്ര ചെയ്തു. കാലിൻ ചോട്ടിൽ, ഇളം ചൂടുള്ള പാറക്കെട്ടിന്റെ വിടവുകളിൽ പൂത്തു നിന്ന കൃഷ്ണകാന്തികളിൽ വൈരകിരീടം ചൂടിയ കൊച്ചുമലിക്കുകൾ പാറിനടന്നു.

നൈസാമലി ഉറക്കെ വിളിച്ചു. മാറാലി മിനാരങ്ങളെ ചുറ്റി വീണ്ടും വീണ്ടും സഞ്ചരിച്ചു. ചിറകു വിടർത്തി നൈസാമലി താഴോട്ടു പറന്നു. ബോധം തെളിയുമ്പോൾ കാൽമുട്ടിലും നെറ്റിയിലും വാരിയിലും വലിയ പരിക്കുകളുണ്ടായിരുന്നു. വെള്ളിമേഘങ്ങൾ ഇരുണ്ടു കഴിഞ്ഞിരുന്നു. നൈസാമലി എണീറ്റുനിന്നു. നില്ക്കാം. വേദനയുണ്ടെന്നേയുള്ളു. നടക്കാം. അയാൾ പതുക്കെ നടന്ന് മലയിറങ്ങി.

അള്ളാപ്പിച്ചാമൊല്ലാക്ക പള്ളിയിലായിരുന്നു. അപ്പോഴാണ് ഖസാക്കുകാർ അതു കേട്ടത്. രാത്രിയിലൂടെ മൂളിമൂളിപ്പോകുന്ന അലൗകികസ്വരം. ഷെതമ്പുരാൻ മന്ത്രങ്ങളാണ്. അവയുരുവിട്ടുകൊണ്ട് നൈസാമലി പാടം കേറി. നടുപ്പറമ്പു കടന്ന്, അകലത്തെ ചതുപ്പിലേയ്ക്കു നടന്നു. ഇരുളടഞ്ഞ രാജാവിന്റെ പള്ളിയിലേയ്ക്ക് അയാൾ നുഴഞ്ഞുകേറുന്നത്. ഖസാക്കിലെ കാരണവന്മാർ കണ്ടു. “നിശാകും!” അവർ പരസ്പരം മന്ത്രിച്ചു.

നൈസാമലി പുറത്തു വന്നില്ല. ചതുപ്പിലെ മീസാൻ കല്ലുകൾക്കിടയിൽ, ചിലപ്പോൾ മാത്രം, നിഴലുപോലെ, ഖസാക്കുകാർ നൈസാമലിയെ കണ്ടു. മൈമുനയും കണ്ടു. ചതുപ്പിന്റെ അതിരുകളോളം ചെല്ലാൻ ധൈര്യപ്പെട്ടവർ അവിടെയെരിഞ്ഞ ചന്ദനത്തിരികളുടെ അസംഖ്യം കുറികൾ കണ്ടു. മഞ്ഞൾപ്പൊടി,കണ്ണു ചൂഴ്ന്നെടുത്ത പെരിച്ചാഴിത്തലകൾ, വെടിമരുന്നു കത്തിക്കരിഞ്ഞ ചതുപ്പുണ്ട്. അവർ ദയാദരങ്ങളോടെ നോക്കി. അവൻ പറഞ്ഞു. “ആഴ്ടാന്തം

അഞ്ചാം ദിവസം കാലത്താണ് നൈസാമലി ആൽത്തറയ്ക്കൽ നിലപാടുകൊള്ളാനെത്തിയത്. ഏകാധ്യാപക വിദ്യാലയം അരുതെന്നു പറയാൻ മൊല്ലാക്ക വിളിച്ചായിരുന്നു അന്നു രാവിലെ ഖസാക്കുകാർ അവിടെ വന്നിരുന്നത്. നടുപ്പറമ്പിന്റെ ഒരറ്റത്തു നിന്നുകൊണ്ട് നൈസാമലി അറിയിച്ചു. ഹോജരാജാവായ തമ്പുരാൻ ഉടയവനായ ഷെയ്ഖങ്ങളുടെ ഉപാസകനായി, ഖാലിയാരായി, താൻ ഖസാക്കിലേയ്ക്കു തിരിച്ചു വന്നിരിയ്ക്കുന്നു....

അത്യാഹിതത്തിനുശേഷം ഒപ്പിച്ചാൽ പൊന്തുരാവുത്തരണ്ണനോടൊപ്പം അലിയാരുടെ ചായപ്പീടികയ്ക്കകത്ത് ഇരിപ്പാണ്. അയാൾ വീണ്ടും വീണ്ടും ചോദിക്കുന്നു. വ്യർത്ഥമായി. നൈസാമലി തിരിച്ചുവന്ന കാര്യം എന്നു തന്നെ ഉണർത്തിയ്ക്കാഞ്ഞത്? മനോവിഷമത്തോടും ഭയത്തോടും പൊന്തുരാവു രണ്ണൻ തലകുലുക്കുക മാത്രം ചെയ്തു.

പുറത്ത് ആൽത്തറയിൽ നിലയുറപ്പിച്ചുകൊണ്ട് ഷെയ്ഖിന്റെ പാലിയാർ ബന്ധു കാരോട് സംസാരിച്ചു 
................................................................................
       
   
                              

                     ഭാഗം:6.വിദ്യാലയങ്ങൾ

  ഖാലിയാർ ഖസാക്കുകാരോടു സംസാരിച്ചു. മൈലാഞ്ചിത്താടിക്കാരായ പോയി. കുട്ടികളെ സ്കൂളിലേയ്ക്ക് അയയ്ക്കരുതെന്ന് അള്ളാപ്പിച്ചാമൊല്ലാക്ക പറയുന്നു. ഖസാക്കിലെ കുട്ടികൾ കാണെഴുത്തു പഠിയ്ക്കണമെന്ന് നൈസാമലി പറയുന്നു. പറയാൻ നൈസാമലിയുടെ അവകാശമെന്ത്? അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിന്റെ പള്ളിയിലെ സർപ്പശയനം, ചതുപ്പിൽ കത്തിയെരിഞ്ഞ വെടിമരുന്നിന്റെ പാട്, വെളിമ്പുറങ്ങളിൽ രാത്രിയിലൂടെ

മൂളിമൂളിക്കടന്നുപോകുന്ന പ്രവചനസ്വരം. “അവനോടെ സത്തിയം എന്നാ?” അവർ അന്യോന്യം ചോദിച്ചു. അവരോർത്തു. മൊല്ലാക്ക നൈസാമലിയെ ശപിച്ചത്. ജപിച്ചു മണ്ണു വാരിയെറിഞ്ഞപ്പോൾ മൊല്ലാക്ക അടിതെറ്റിയത്.

“ശെയ്ക്ക് തമ്പിരാനോടെ സത്തീയം.” അവർ പറഞ്ഞു. “അപ്പടിയാനാൽ മൊല്ലാക്ക പൊയ്യാ?” അവർ വീണ്ടും ചോദിച്ചു. “മൊല്ലാക്കയ്. സത്തിയം താൻ, അവർ പറഞ്ഞു.

“അതെപ്പടി?

സത്തിയം പലത് ! അവർ അസ്വസ്ഥരായി. ഞാറ്റുപുരയിൽ "എന്താ, എന്താ, ശിവരാമന്നായ?” രവി തെല്ലാകാംക്ഷയോടെ ചോദിച്ചു.

“ബൗദ്ധന്മാര് നൊമക്കെതിരാ, മേഷ്, ശിവരാമൻ നായർ പറഞ്ഞു. ബൗദ്ധന്മാർ എതിർചേരിയിൽ, ശിവരാമൻ നായർക്ക് ഉൾക്കുളിരു വീണു.

“മേഷ്,” അയാൾ പറഞ്ഞു, “ബൗദ്ധമ്മാര് എപ്പഴ് നൊമക്കെതിരാ മുറ്റത്തെ പുളിയുടെ നിഴലിൽ ഒരു മനുഷ്യൻ അനക്കമില്ലാതെ നില്ക്കുകയായിരുന്നു. നീണ്ടു ചടച്ച ശരീരം പുള്ളിവെയിലു വീണു വിചിത്രമായിരുന്നു.

“അസ്സലാം അലൈഖും!” ഖാലിയാർ പറഞ്ഞു.

“വലൈഖും സലാം, രവി പറഞ്ഞു. “വരാവോ?” ഖാലിയാർ ചോദിച്ചു.“വരണം, വരണം.” രവി പറഞ്ഞു.

നീലമുടി പകുത്തു ചുമലിലേയ്ക്കിട്ട് നൈസാമലി രവിയുടെ മുമ്പിൽ നിന്നു. ശിവരാമൻ നായർ പരുങ്ങി.

mollag

“ഞമ്മള് സെയ്യദ് മിയാൻ ശെയ്ഖ് തങ്ങളിൻ ഖാലിയാരാണ്, ഖാലിയാർ

എന്തു പറയേണ്ടുവെന്ന് രവിയ്ക്കുറിവില്ലായിരുന്നു. എങ്കിലും പറഞ്ഞു. “സന്തോഷം!

“നമ്മ ശർവസമായും മെഷര്ക്ക്ണ്ട്, ഖാലിയാർ പറഞ്ഞു, “സെയ്ദ് മിയാൻ ശെഖോടെ ഖൈറ്

വന്നപോലെത്തന്നെ ഖാലിയാർ ഇറങ്ങി നടന്നു. പോറലില്ലാത്ത ചർമ്മം, താടി വടിച്ചു വെടിപ്പുവരുത്തിയ വെളുത്ത മുഖം, നീണ്ട, ഒഴുക്കനായ കൈകൾ. വൈദികൻ നടന്നു മേടു കേറി. രവിയ്ക്ക് ഒന്നും മനസ്സിലായില്ല.

“ശിവരാമനായരേ,” അയാൾ ചോദിച്ചു. “ആരാ ഈ സെയ്യദ് മിയാൻ

ശിവരാമൻ നായർ അകലെ ചെതലിയിലേയ്ക്കു നോക്കി. ഒരു നൊടിനേരം

വിഷമിച്ചെന്നു തോന്നി. പിന്നെ ധൈര്യപ്പെട്ടുകൊണ്ടു പറഞ്ഞു, “ഞങ്ങള്

രവിയ്ക്കു കൂടുതൽ ജിജ്ഞാസയായി. “പറയൂ, ശിവരാമനായ “അതോ, ഒരു പതം

രവി കസേലയിൽ ചാരിയിരുന്ന് സിഗരറ്റു കൊളുത്തി. ആ അനാസ്ഥ ശിവരാമൻ നായർക്കു പിടിച്ചില്ല.

"പതം നേരെന്യാ മേഷ്,” അയാൾ പറഞ്ഞു. “പക്ഷെ, ബൗദ്ധ്യാ പതം. മേച്ചപ്പെട്ട ആല്മാവാണ്. അത്രയ്ക്ക് ഊററംന്ന് പറയാനുല്ല. നൊടെ മുതുകൊളത്തിയമ്മടെ കാവിലെ ആ വല്യ കതന പൊട്ടിയാല് ഈ ബൗദ്ധ പതം

തൂറുന്ന് വെച്ചോളീൻ പിന്നെ ശിവരാമൻ നായർ ഒരു കാവ്യം ചൊല്ലി

“തൊട്ടപ്പോലയല്ല വേണ്ടു ഭരതക്ഷോണി കിരികിടം ചൂടാൻ

അയാൾ ചിരിച്ചു.

“കല്യാണിക്കുട്ടി പടിപ്പിച്ച് തന്നതാ.” അയാൾ പറഞ്ഞു. “കല്യാണിക്കുട്ടി നൊമ്പടെ മഹള എന്നാല്, മേഷ്, അതിലെ സംഗതി നേരല്ലേ?”

“അതിനെന്തു സംശയം?" രവി പറഞ്ഞു.

പക്ഷെ, വീട്ടിലേയ്ക്കു തിരിച്ചുനടക്കുമ്പോൾ ശിവരാമൻ നായർ അറിയാതെ ചെതലിയുടെ നേർക്കു നോക്കിപ്പോയി. കാതോട്ടികളിൽ വലിയൊരു മേഘത്തിന്റെ നിഴലു വീണു. ഗ്രഹണം പോലെ മല കറുത്തു. ശിവരാമൻ നായർക്ക് ഉൾക്കിടിലമുണ്ടായി.

വീട്ടിൽ ചെന്നു കേറുമ്പോൾ ഭാര്യ നാരായണിയമ്മ തിണ്ണയിൽ നില്ക്കുകയായിരുന്നു. ഈറൻ തുവർത്തു മാത്രം ചുറ്റിനിന്ന് മേത്തു ചന്ദനംപൂശുകയാണ്. മുപ്പതു കൊല്ലം മുമ്പു പുടമുറിയാതിയിൽ കണ്ട നാരായണിതന്നെ.

വിലങ്ങനെ വളർന്നിരുന്നെന്നു മാത്രം. നെറ്റിയ്ക്കിരുവശവും രണ്ടുനാലു

വെള്ളിനാരുകൾ തെളിഞ്ഞിരുന്നെന്നു മാത്രം അല്ലെങ്കിൽ എല്ലാം ആ രാത്രിതന്നെ.

മഞ്ഞളിന്റെ നിറം. മുലക്കുഞ്ഞിന് തളർത്താൻ കഴിയാത്ത കല്ലൻ മുലകൾ. “ഓ, നായരുടെ അരിശം തീർന്നോ? നാരായണിയമ്മ ചോദിച്ചു.

“ഷ്ക്കോളൊക്കെ നടത്തിക്കൊട്ത്തോ?" ശിവരാമൻ നായർ കേട്ടില്ലെന്നു നടിച്ചു.

“നമോനമ,” അയാൾ പറഞ്ഞു. “കല്യാൺ, പഴയ ചോറ്ണ്ടോടീ?” കല്യാണിക്കുട്ടി അടുക്കളയിൽ നീങ്ങുന്ന ശബ്ദം കേട്ടു. വളയുടെ ശബ്ദം.

പാദസരം.

ഈരെഴത്തോർത്തുടുത്ത് നാരായണിയമ്മ തിണ്ണയിൽ ഉലാത്തി. ആദ്യമായി അവളങ്ങനെ ചെയ്തത് വർഷങ്ങൾക്കു മുമ്പാണ്. അന്ന് അയാൾ അവളെ ശാസിച്ചു. നാരായണിയമ്മ പിറന്നും തോർത്തുടുത്തു കാശുമാലയും നിലക്കൽ പതക്കവുമിട്ടു മുറ്റത്തു നിന്നു. ആദ്യമായി അവൾ ഞാറ്റുപുരയിൽ തനിച്ചുപോയപ്പോൾ അയാൾ പോകരുതെന്നു പറഞ്ഞു. അവൾ വീണ്ടും പോയി. “നാരായണ!” അന്നു ചോദിച്ചത് ശിവരാമൻ നായർ ഓർക്കുന്നു, “ആരേ ഞാറ് പെരുടെ മിത്ത്?

വീണ്ടും ചോദ്യം.

“കുപ്പു, നാരായണിയമ്മ പറയുന്നു, “പനിക്കാരൻ കുപ്പു എന്തിനേ വന്നത്?

ചെത്തുകാരൻ കുപ്പുവിനെ ഓർമ്മവന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്പിൽ അത്താണിപ്പുറത്തു കെണി പറഞ്ഞു കുത്തിയിരിക്കുന്ന കുപ്പുവല്ല. മാറിലും കയ്പ്പടങ്ങളിലും പൊന്നരിന്റെ തടങ്ങൾ പോലെ തഴമ്പുകെട്ടിയ ചെത്തുകാരൻ. വർഷങ്ങൾ കഴിഞ്ഞ് കല്യാണിക്കുട്ടിയുടെ മുഖത്തു നോക്കുമ്പോൾ, ആ വടിവൊത്ത മൂക്കിലും പതിഞ്ഞ ചുണ്ടിലും മറതോ മുദ കണ്ടെത്താൻ നോക്കുന്നു. മനസ്സു കയ്ക്കുന്നു. തരിയ്ക്കുന്നു. വീണ്ടും ദുരൂഹമായൊരു സാധനയിലൂടെ ആ കയ്പു മറക്കുന്നു.

ഖസാക്കിൽ രണ്ടു വിദ്യാലയങ്ങളുണ്ട്, അള്ളാപ്പിച്ചാമൊല്ലാക്കയുടെ ഓത്തുപള്ളി, രാവുത്തന്മാർക്ക്. പിന്നെ ഹിന്ദുക്കൾക്കായുള്ള എഴുത്തുപള്ളി. മൂന്നു തലമുറകളായി പണിയ്ക്കന്മാരാണ് എഴുത്തുപള്ളി നടത്തിപ്പോന്നത്. ഇതിനും പുറമേ ആറു നാഴികയ്ക്കകലെ കൂമൻകാവിലെ പ്രാഥമിക വിദ്യാലയത്തിൽ ചെന്നാൽ കോണെഴുത്തും കണക്കും പഠിയ്ക്കാം. ഖസാക്കിൽ നിന്ന് കുട്ടികൾ അങ്ങോട്ടു പോകാതെയല്ല. ആ വഴിയത്രയും ചെല്ലാൻ അധികംപേർ മുതിർന്നില്ലെന്നു മാത്രം.

എഴുത്തുപാളിയാകട്ടെ, കൂമൻകാവിലെ പ്രാഥമിക വിദ്യാലയമാക്കട്ടെ. അള്ളാപ്പിച്ചാ മൊല്ലാക്കയെ സ്പർശിച്ചില്ല. ഓത്തുപള്ളിയിലെ ദാസന
                                    ത്തിലിരുന്നുകൊണ്ട് അയാൾ ഖസാക്കിന്റെ പുരാണം പഠിപ്പിച്ചു.

മൂന്നുനാലു മാസം മുമ്പ് സ്കൂൾ വരുന്നെന്ന വിവരം അംശം കോൽക്കാരൻ പറഞ്ഞപ്പോൾ, മൊല്ലാക്ക ഖസാക്കിലെ കാരണവന്മാരോടു സംസാരിക്കുക മാത്രമാണു ചെയ്തത്. സ്കൂളിലേയ്ക്കു കുട്ടികളെ അയയ്ക്കില്ലെന്ന് അവരതയും സമ്മതിയ്ക്കുകയും ചെയ്തു. ആരും സ്കൂളിന് ഇടവും കൊടുത്തുപോകരുത്.

“കാക്കയ്ക്കിക്കപ്പെടം കൊട്ടാ, കാലമേ വര് വല് സനാസം, മൊല്ലാക്ക ഉദ്ധരിച്ചു.

ഉൻമനാണ്, കാരണവന്മാരും പറഞ്ഞു.

പക്ഷെ, ശിവരാമൻ നായർ ഇടം കൊടുത്തു. അയാൾ തന്റെ ഞാറ്റുപുര

വാടകയ്ക്കു കൊടുത്തു. ഞാറെവടെയിട് ” നാരായണിയമ്മ ചോദിച്ചു. “

“ഞാറ് പോയി തൊലയട്ടെ, ശിവരാമൻ നടക്കട്ടെ, പടിയ്ക്കട്ടെ, ആ കുലൻ. നായർ പറഞ്ഞു, “ഷ്ക്കോളങ്ങട്

“നിങ്ങള്ക്കേ,” നാരായണിയമ്മ മേത്ത് കളഭം പൂശുന്നതിനിടയിൽ പറഞ്ഞു, “നട്ട് പാന്താണ്. നെന്റെ നാക്കടക്കിക്കോ, നാരായണീ

നാരായണിയമ്മ പീഠത്തിൽ അലസമായി തിരിഞ്ഞിരുന്നുകൊണ്ട് തിരുവാതിരപ്പാട്ടു പാടാൻ തുടങ്ങി. കേലനെ പഠിപ്പിയ്ക്കുമെന്നു പറഞ്ഞത് എന്തിനെന്ന് ശിവരാമൻ നായർ സ്വയം ചോദിച്ചുപോയി കൂടാൻ കാവിലെ തിക വിദ്യാലയത്തിന്റെ ഉടമസ്ഥനാണ് കലൻ മാസ്റ്റർ. പത്തുകൊല്ലത്തെ സ്കൂൾകച്ചവടത്തിൽ നിന്ന് നൂറുപറ നിലവും ഒരു പത്തായപ്പുരയും സ്വരൂപിച്ചിരുന്നു. ആ അനീതിയൊന്നുമല്ല ശിവരാമൻ നായരെ വിഷമിപ്പിച്ചത്. കടംകൊണ്ട് ഇരുപത്തിയഞ്ചു പറ ഒരുപ്പുകിൽ വസ്തുവാണ് തേവാരത്തു തറവാട്ടിന്റെ സ്വത്ത്. വെറുംകൈയോടെയാണ് കലൻ സ്കൂളു വെച്ചത്. ശിവരാമൻ മൂത്താരെ വന്നു കണ്ട് അനുഗ്രഹം വാങ്ങിയാണ് ആദ്യത്തെ ക്ലാസ്സു തുടങ്ങിയത്. ഈഴവനാണെങ്കിലും ശിവരാമൻനായരുമാർത്തു. ഖസാക്കിൽ നിന്നു കുട്ടികൾ കൂമൻകാവിലേക്കു പോകുന്നതിൽ ആദ്യം എതിർപ്പുണ്ടായിരുന്നു. ആ എതിർപ്പാകട്ടെ ശിവരാമൻ നായരെ വീര്യം പിടിപ്പിയ്ക്കാനേ ഉതകിയുള്ളു. ബൗദ്ധൻ അരുതെന്നു പറഞ്ഞ സ്ഥിതിക്ക് അവിടെ ആവാമെന്നു പറയാൻ ചുമതലയായി. എങ്കിലും, അവസാനം ഖസാക്കിൽ നിന്നു പോയത് അഞ്ചാറു സാഹസികന്മാർ മാത്രമായിരുന്നു; പാടം കടക്കണം, മേടു കയറണം. കാലവർഷത്തിന്റെ കാറും ഇടിയുമുണ്ട്. അഞ്ചാറു പേരല്ലേയുള്ളു. മൊല്ലാക്കയ്ക്കു സമാധാനമായി. പക്ഷെ, കേലൻ വളർന്നത് ഇതുകൊണ്ടൊന്നുമായിരുന്നില്ല. കൂമൻകാവുവഴി മലമ്പുഴച്ചാലു വെട്ടുന്നു. കാൽവെള്ളത്തിനു ഭാരതപ്പുഴ മുറിച്ചു കടക്കാൻ ഒരു കുഴൽപ്പാലവും പണിയുന്നുണ്ടായിരുന്നു. ഈ പണിയുടെ പണം കൂമൻ കാവിലും അയിനങ്ങളിലും പിപിപ്പിച്ചു. ഗ്രാമവാസികളുടെ കുട്ടികളയും
സ്കൂളിൽ ചേർന്നു. ചേരരുതെന്നു പറയാൻ അവിടങ്ങളിൽ ആരുമുണ്ടായിരുന്നില്ലതാനും. ലൻ സ്കൂള് വളർന്നു, കാണക്കാണ് കലൻ വളർന്നു വലുതായി. പത്തായപ്പുരയായി. കൃഷിയായി. ആദ്യം പത്തുപറയ്ക്ക് ഇരുപ്പുകിലും കുറച്ചു ചാമപ്പറമ്പും. ശിവരാമൻ നായർ ആവലാതിപ്പെട്ടു. പിന്നെ പതിനഞ്ചും കണ്ടം, ഇരുപത്തിയഞ്ച്, അൻപത്, ജന്മം. അവിടുന്നും

ഫലമുണ്ടായില്ല. കടും നീലസാരിയും മഞ്ഞ സാറിന്റെ ജമ്പറുമിട്ട് കേലൻ ഭാര്യ ഖസാക്കിൽ വന്നു. അവൾ ഷതങ്ങൾക്കും പുളിങ്കൊമ്പത്തെ പോതിയ്ക്കും വഴിപാടുവെച്ചു. കുട്ടാടൻ പൂശാരിയുടെ ദൈവപ്പുരയിൽ കോഴിയുടെ കുരുതിയൊഴിച്ചു. വാരത്തുവീട്ടിന്റെ കിളിവാതിലിലൂടെ കല്യാണിക്കുട്ടി ആ നീലസാരിയും മഞ്ഞപ്പട്ടും കണ്ടു... ഏകാധ്യാപകവിദ്യാലയം വരുമെന്നായപ്പോൾ ശിവരാമൻ നായർക്കു തണലു കിട്ടിയെന്നു തോന്നി. അഞ്ചോ ആറോ ഖസാക്കുകാർ കേലൻ സ്കൂളിൽ പോകുന്നതു മുടങ്ങിയാൽ കേലനു തമില്ല. ഏകാദ്ധ്യാപകവിദ്യാലയം എത്രകണ്ടു വളർന്നാലും കേലൻ കച്ചവടം മുടക്കാൻ മതിയാവില്ലെന്ന് ശിവരാമൻ നായർക്ക് അറിയാഞ്ഞുമല്ല. എന്തോ ആവോ, അതൊരു ശാഠ്യമായി മാറിയെന്നു മാത്രം.

ഒന്നല്ല, ഒരുപാടു ശാഠ്യങ്ങൾ. എന്തിനോടെന്നറിഞ്ഞുകൂടാ. കലൻ സ്കൂളിനോടാണോ, ഞാറ്റുപുരയോടാണോ? ഞാറടുപ്പിക്കാൻ ഇപ്പഴും നാരായണി തനിച്ചു ചെല്ലുന്നു. താൻ പാലക്കാട്ടു വ്യവഹരിയ്ക്കാൻ ചെന്നാൽ നാരായണി ഞാറ്റുപുരയിലാണ്. ഞാൻ പുരയിൽ ഇനി മേലിൽ നാരായണിയ്ക്ക് ഇടമില്ല. അവിടെ സ്കൂളാണ്. ശിവരാമൻ നായർ ശാഠ്യം പിടിയ്ക്കുകയായിരുന്നു. ദുർബലമായി പകപോക്കുകയായിരുന്നു. നാരായണിയോടല്ല. ഓർത്തുനോക്കിയാൽ ആരോടുമല്ല. ആരോടുമല്ലാത്ത ആ പകയ്ക്ക് എന്തൊരു വ്യഗ്രത, ശ്വാസം കഴിച്ചുകൂടാ. ഒരു ദിവസം ശിവരാമൻ നായർ പാലക്കാട്ടെ ആശുപത്രിയിൽ ചെന്നു. അവർ കണങ്കയ്യിൽ റബ്ബർക്കുഴലു ചുറ്റി കാറ്റടിച്ച് അളവെടുത്തു. രക്തസമ്മർദ്ദമാണെന്നു പറഞ്ഞു

ചായപ്പീടികയിലെ ഏററുമുട്ടൽ കഴിഞ്ഞിട്ട്. “എപ്പടിയോ ആകട്ട്, അന്നു രാത്രി തിത്തിബിയും ഭർത്താവിനോടു പറഞ്ഞു. മൊല്ലാക്ക പിള്ളത്തില്ല യിലിരുന്നുകൊണ്ട് ചെരിപ്പിന്റെ വാറു തുന്നിപ്പിടിപ്പിയ്ക്കുകയാണ്.

“ശെയ്ക്ക് തമ്പിരാൻ ഞമ്മൾനെ മറക്കാത്, തിത്തിബിയുമ്മ പറഞ്ഞു. മൊല്ലാക്ക മറുപടി പറഞ്ഞില്ല. പാനിസുവിളക്കിന്റെ നിഴൽപ്പരപ്പിൽ സൂചിയിൽ നൂലു കോർക്കാൻ ശ്രമപ്പെടുകയായിരുന്നു.

“ഏൻ ശെരിപ്പ് വാങ്കാതെ വന്നിങ്കോ? തിത്തിബിയുമ്മ ചോദിച്ചു. കൂമൻകാവുചന്തയിൽ ചെന്ന് മൂന്നുറുപ്പികയ്ക്കു ചുവന്ന പിഞ്ഞാണക്ക പതിച്ച വെള്ളിമോതിരം അവൾക്കു വാങ്ങിക്കൊണ്ടുവരികയാണ് അയാൾ ചെയ്തത്, ചെരിപ്പിനു പകരം, തിത്തിബിയുമ്മ തന്റെ വെളുത്തു നീണ്ട വിരല്
മൊല്ലാക്ക മുഖമുയർത്തി അവളെ നോക്കി. എന്നിട്ട് വീണ്ടും തുന്നാൻ തുടങ്ങി. മോതിരമിട്ട കയ്യ് നെഞ്ചത്തമർത്തിക്കൊണ്ട് തിത്തിബിയുമ്മ പറഞ്ഞു, “ഹോജരാജാവായ തമ്പിരാനേ, ഗെയ്ക്ക് തങ്ങളേ, ഞിങ്ങ കാത്തോളീൻ

വാക്കു മാറി പലരും സ്കൂളിൽ ചേരാൻ പേരു കൊടുത്തു. ഇന്നലെ കുഞ്ഞാമിന പോലും പേരുകൊടുത്തു. നാളെ തിങ്കളാഴ്ച, സ്കൂളിൽ പഠിപ്പാരംഭിയ്ക്കുന്നു. സന്ധ്യ. സ്കൂളിനുനേരെ നോക്കിക്കൊണ്ട് മൊല്ലാക്ക പള്ളിത്തളത്തിലിരുന്നു. നിസ്കരിക്കാൻ വന്ന രണ്ടു കിഴവന്മാർ തിരിച്ചു പോയി. ഇരുട്ടിനി ടോമാ പള്ളിയിൽ തനിച്ചാണ്. സ്കൂളിൽ വിളക്കു തെളിഞ്ഞു. ഇഴ തെറ്റിയ വെളുത്ത താടിരോമങ്ങൾ ഉഴിഞ്ഞുകൊണ്ട് അയാൾ ഒരുപാടു നേരം തളത്തിലിരുന്നു. ഞാറ്റുപുരയിലെ വിളക്കുത്ത് ആ വിരുന്നുകാരന വായിയ്ക്കുകയാവണം. പഠിച്ചവരല്ലേ? അല്ലെങ്കിൽ വിളക്കു തെളിച്ചു വെറുതെയിരിയ്ക്കുകയാവാം. ഒന്ന് താളം ചെന്നെങ്കിലോ? മൊല്ലാക്ക സ്ഫുടതയില്ലാതെ ചിന്തിയ്ക്കുകയായിരുന്നു. ചെന്നിട്ടെന്താണു പറയുക? ആ മനുഷ്യനെ നേരിൽക്കാണുക പോലുമുണ്ടായിട്ടില്ല. കാണാൻ നന്നെന്ന് ഖസാക്കുകാരികൾ പറയുന്നു. സ്കൂളിൽനിന്ന് മൊല്ലാക്കയുടെ കണ്ണുകൾ ചെതലിയിലേയ്ക്കു തിരിഞ്ഞു. തമ്പുരാനേ, ഈ ഒറ്റയടിപ്പാത നീയെനിയ്ക്കു കാണിച്ചുതന്നു. മേടു കേറി, പള്ളിയാലോരം പറ്റി, ഞാനതിലൂടെ കടന്നു. കാലു രണപ്പെട്ടു. എത്ര കൊല്ലം ഓർക്കാൻ ത്രാണിയില്ല. മുന്നിരുട്ടു പുതച്ച ചെതലിയുടെ പുറകിൽ കാലടി വീണിട്ടില്ലാത്ത പെരുവഴികൾ തുറവ മൂടിക്കിടക്കുന്നു. യുഗസ്മരണയും കർക്കിടകങ്ങളിൽ ആ പ്രവ സ്ഥാനങ്ങളിൽ നിന്ന് കലക്കുവെള്ളങ്ങൾ താഴോട്ടൊഴുകി. വാർദ്ധക്യത്തിന്റെ ഒഴുക്കുറ് തന്നിൽ നിക്ഷേപിച്ചുകൊണ്ട് അവ വീണ്ടും ഒഴുകിക്കടന്നു. അവയുടെ മുകളിൽ ചെതലിയുടെ മിനാരങ്ങളിൽ, ഷെയ്ഖ് തരാൻ മാത്രം കാവൽ നിന്നും.

വടിയും കുത്തി അള്ളാപ്പിച്ചാ മൊല്ലാക്ക പള്ളിമുറ്റത്തിറങ്ങി നിന്നു. പുക ചേർന്ന പാനീസുവെളിച്ചം ഒരു താമരയിലവട്ടം തെളിയിച്ചു. വീട്ടിലേയ്ക്കുള്ള നീണ്ട ചവിട്ടടിപ്പാത ഞാറ്റുപുരയും താണ്ടിയാണ് കടന്നത്. പള്ളിയുടെ പടിയ്ക്കൽ മൊല്ലാക്ക വീണ്ടുമിത്തിരി നിന്നു. തെല്ലു നേരത്തേയ്ക്ക് ഞാറ്റുപുരയിലെ അജ്ഞാതനോടു സഹതാപവും സ്നേഹവും പോലും അയാൾക്കു തോന്നി. നിർദ്ദോഷിയായ പഥികൻ, മൊല്ലാക്കയോർത്തു. കർമ്മബന്ധത്തിന്റെ ഏതു ചരടാണ് നിങ്ങളെ ഈ വഴി കൊണ്ടുവന്നത്? അതോർത്തു നില്ക്കുമ്പോഴാണ് ഞാറ്റുപുരയിലെ വിളക്കണഞ്ഞുപോയത്......
........................................................................
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക