shabd-logo

26.കലവറകൾ

31 October 2023

0 കണ്ടു 0
വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കി

മുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്പിൽ വണ്ടി നിന്നു. കൈകളുയർത്തി ഗാഢവും പശുഷവുമായ സ്വരത്തിൽ നൈസാമലി വിളിച്ചു, “ലായിലാഹ ഇല്ലല്ലാഹ്

അവിടെ തളച്ചുനിർത്തിയ ബലിമൃഗം മൂകമായി വണ്ടിയിലേയ്ക്കു നോക്കി. പിടികയ്ക്കകത്തുനിന്ന് അലിയാരും പൊന്തുരാവുത്തരണ്ണനും വലായി പണ്ടാരവും ചാലനും ഇറങ്ങിവന്നു. രാവുത്തർ എന്നുപറയും “ലായിലാഹ ഇല്ലല്ലാഹ്:

തിത്തിബിയുമ്മയുടെ മടിയിൽ തലവെച്ച് മൊല്ലാക്ക വിശ്രമം കൊണ്ടു. ഖസാക്കുകാർ വിളക്കുകൾ പൊക്കി വണ്ടിയ്ക്കകത്തേയ്ക്കു നോക്കി.

“ഒറക്കം,” മാധവൻ നായർ പറഞ്ഞു.

ഖാലിയാർ പറഞ്ഞു, “മയ്യത്തറക്കട്ട്. അവർ താങ്ങിയെടുത്തു. പുറകെ തത്തിബിയുമ്മയും ഇറങ്ങി. അവർ തട്ടൻ കൊണ്ട് മുഖം മൂടിയിരുന്നു. പുക ചുഴറ്റുന്ന മണ്ണെണ്ണത്തിരികളുടെ വെളിച്ചത്തിൽ നൈസാമലി വീണ്ടും അളളാപ്പിച്ചാമൊല്ലാക്കയുടെ മുഖം ഒരു നോക്കു വരണ്ടും അടർന്നും കിടന്ന താരപ്പറിൽ അങ്ങിങ്ങായി വെളളിരോമങ്ങളെഴുന്നുനിന്നു. ആ രോമങ്ങൾ അപ്പോഴും വളരുകയാണെന്നു തോന്നി. ജഡത്തിൽ വേരൂന്നി വളരുകയാണ്. താരപ്പാറിലാകട്ടെ, ഒന്നുംതന്നെ അനങ്ങിയില്ല. പേനുകൾ പോയ്ക്കഴിഞ്ഞിരുന്നു. തീമഴപോലെ, ചുഴലിക്കാറ്റുപോലെ, ഭൂകമ്പം പോലെ, മരണത്തിന്റെ അപാരമായ വരവ് അവരറിഞ്ഞു. പാലക്കാട്ടുനിന്നുളള നീണ്ട യാത്രയിൽ താരണവും രോമവും വിട്ട് ഒന്നൊന്നായി അവർ പുറത്തിറങ്ങി. ജരയുടെ ശിഖരപഥങ്ങൾ പനി അവർ ഇറങ്ങി വണ്ടിപ്പായയിലൂടെ പലായനം ചെയ്തു. വണ്ടിച്ചട്ടത്തിന്റെ തെറ്റത്തുനിന്ന് ഖസാക്കുകാർ ചെതലിയുടെ നേർക്കു തിരിഞ്ഞു കുമ്പിട്ടു. രാജാവിന്റെ പടിയിൽ ഇരുട്ടിൽ, കവിയും മുനയും നിന്നു.പോങ്കോ,” അവൾ പറഞ്ഞു, “പോയോ കവി പിന്നെയും ഓർത്തുകൊണ്ടു നിന്നു. “പോയോ,” അവൾ ആവർത്തിച്ചു, “ശീകം പോയോ.

രവി ഇറങ്ങി നടന്നു.

പള്ളിമുറ്റത്തെ കാരമുള്ളുകൾ കാലിൽ തറച്ചു. പതുക്കെ ഖസാക്കിലെ വെളിച്ചങ്ങളുടെ നേർക്ക് അയാൾ നടന്നു. ഇത്തിരി അകലം ചെന്നശേഷം അയാൾ തിരിഞ്ഞുനോക്കി. മൈമുന അറബിക്കുളത്തിലേയ്ക്കു നടക്കുന്നു. തലയിലും മുഖത്തും അവൾ വെളളം തേവുകയാണെന്നു തോന്നി. ഇരുട്ടത്തു കണ്ടുകൂടാ. അറബിക്കുളത്തിന്റെ പായലു നിറഞ്ഞ കറുത്ത വെള്ളം ഇളകി. അലകളുടെ നെറുകകൾ പാഷാണംപോലെ തിളങ്ങി.

അപ്പോഴും നടുപ്പറമ്പിൽ പാനിസുവിക്കുക അങ്ങുമിങ്ങും നിരങ്ങി. പുളിമരങ്ങൾക്കിടയിൽ, അസ്വസ്ഥരായി ഖസാക്കുകാർ നടന്നു. പിറേറന്നു ഞായറാഴ്ചയാണ്. കൂട്ടു ശാദ്ധത്തിന്റെ ദിവസമാണ്.

“പാക്കിയമാക്ക്, ചൊലയുമ്മ തിത്തിബിയുമ്മയുടെ പുറമുഴിഞ്ഞുകൊണ്ടു പറഞ്ഞു. “അക്റാതിക്കോ, തിത്തിബിയക്കോ.” “പാക്കിയ മാക്ക്,” അലിയാരുടെ ഏട്ടത്തി യൂസബി പറഞ്ഞു, “ഇന്ത നാളോടെ അന്ന് മയ്യത്തടക്കറത്.

“ശെയ്കങ്ങളോടെ കിർ, പെണ്ണുങ്ങൾ പറഞ്ഞു. “ശയങ്ങളോടെ കിർ, പതുക്കെ തിത്തിബിയുമ്മ വിതുമ്പി. ഞായറാഴ്ച സന്ധ്യയ്ക്ക് മയ്യത്തടക്കി. അള്ളാപിച്ചാ മൊല്ലാക്കയുടെ ചന്ദനത്തിരികൾ കുത്തി. കാറൊന്നു ശമിച്ചപ്പോൾ പുകയുടെ നൂലുകൾ നരച്ച

തുടികൊട്ടിന്റെ താളം ആയിരം കുതിരകളുടെ കുളമ്പടിയായി. കോട്ടുകാരും പാട്ടുകാരും തിരിച്ചു പോയ്ക്കഴിയുമ്പോൾ ചെതലിയുടെ മിനാരങ്ങൾ വിട്ട് ഷെയ്ഖിന്റെ മുമ്പിൽ കുമ്പിടാൻ, ഖസാക്കിലെ പഴതലമുറകൾ അവിടെയെത്തിയിരിയ്ക്കും. അവർക്കിടയിൽ അളളാപിച്ചാ മൊല്ലാക്ക യുമുണ്ടാവുമെന്ന് രവിയോർത്തു. പളളിക്കാട്ടിലെ രാജാക്കന്മാരുടെ നടുവിൽനിന്നുകൊണ്ടു സമുന്നത്തെ ചവറുകൂമ്പാരത്തിലേയ്ക്കു തൊല്ലാക്ക നോക്കുന്നതോർത്തു... തുടികൊട്ട് കേട്ടുകൊണ്ടു രവി ഉറങ്ങി.

ചൊവ്വാഴ്ചയും പരീക്ഷയായിരുന്നു. ആരും അള്ളാപ്പിച്ചാല്ലാക്കയുടെ മരണത്തെക്കുറിച്ച് സംസാരിച്ചില്ല. പരീക്ഷ കഴിഞ്ഞാൽ പിന്നെ ഒരുമാസത്തെ വേനൽ പൂവാണ്. പൂട്ടുന്നതിനുമുമ്പ് ഒരു വിനോദൽ പോവാമെന്നു രവി കുട്ടികളോടു പറഞ്ഞിരുന്നു. ചൊവ്വാഴ്ചസ്കൂൾ വിടുമ്പോൾ എങ്ങോട്ടാണ് പോവേണ്ടതെന്ന് രവി അവരോട് ചോദിച്ചു.

“പാലക്കാട്ടിയ്ക്ക്, സാർ ” ആരോ പറഞ്ഞു.

“കോട്ട

“കോടതി.

പലരും അങ്ങനെ പറഞ്ഞുപോയി.

“ശരി” രവി പറഞ്ഞു. “വേറെവട്യാ പൂവ്വാനിഷ്ടംന്ന് പറയൂ.

“ചെതലിമലായി പുത്വാ, സാർ ” അവൾ പറഞ്ഞു.

ചെതലിയിലോ?” രവി ചോദിച്ചു.

“ “ശെയ്ഖ് തമ്പിരാൻ കലവറ കാണാൻ,” അവൾ പറഞ്ഞു.

“ശരി, രവി പറഞ്ഞു, “നാളെ രാവിലെ എല്ലാവരും നേരത്തെ വരണം. പിറേറന്ന്, മഞ്ഞു നനഞ്ഞ പുല്ലിൽ ചവിട്ടി അവർ മല കേറി. മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന മങ്കുസ്താൻ പാടി

“ബിസ്മി ഹംദ് സലാത്ത് സലാമാല ബി പിറകെ തുടങ്ങുന്നേൻ യാ അല്ലാഹ് തീർത്തുമൊഴിയുവാൻ ഏകണം നീ അല്ലാ ബ്റില ജിന്നില് ആകെ മുർസലായി ബാണ നെബിൻ തണിയും അരുള പാ “സാർ ” അവൾ പറഞ്ഞു, “മൊല്ലാക്കൻ പാട്ടാണ് സാർ..

ഇതിഹാസകാരൻ യുദ്ധഭൂമിയിലൂടെ തുടങ്ങിയടത്തു നടന്നു. ആ ഗാഥയുടെ വികല്പങ്ങൾ മരപ്പടർപ്പുകൾ കടന്ന് ഖസാക്കിലെത്തുകയായി. ഖസാക്കിലെ പനങ്കാടുകളിൽ ബാരി പടവെട്ടി.

കുട്ടികൾ കൂട്ടം ചേർന്നു മുമ്പേ നടന്നു. കുഞ്ഞാമിനയും രവിയും പുറകിലാണ്. കുട്ടം തെറ്റി ചിലപ്പോൾ അപ്പുക്കിളി മാത്രം പുറകോട്ടു വന്നു. രവിയെയും കുഞ്ഞാമിനയെയും പിന്നിട്ടുകൊണ്ടു കുട്ടികൾ ഒരുപാടു ചെന്നിരുന്നു.

“മൊല്ലാക്കൻ പാട്ട് നനയ്ക്കി, കുഞ്ഞാമിന പറഞ്ഞു, അവൾ അവിയുടെ ചോ നടന്നു. മുഖമുയർത്തി രവിയുടെ മുഖത്തേയ്ക്കു നോക്കി.

“പാവം!” അവൾ വീണ്ടും പറഞ്ഞു. വെയിലു മൂത്തുതുടങ്ങി. വെളളമാവുകളുടെ സാന്ദ്രമായ തണല്.ചെതലിയുടെ നെറുകയിലെത്തി. ചെതലിയുടെ മിനാരങ്ങൾക്കു മുമ്പിൽ അവർനിന്നു. ഷെയ്ക്കുതമ്പുരാൻ സാധിയ്ക്കായി പതിനായിരം കൊല്ലം രാവി രാവി കാറ്റും മഴയുമാണ് ഈ മിനാരങ്ങൾ പണിഞ്ഞത്. പതിനായിരം കൊല്ലം അവർ അതു കാത്തുസൂക്ഷിച്ചു. ലോഹാംശത്തിന്റെ പാവുകളോടിയ ആ പാറക്കെട്ടുകൾക്കകത്തെ ഗുഹാതലത്തിലായിരുന്നു തങ്ങന്മാർ സെയ്യദ് മിയാൻ ഷെയ്ഖിനെ കുടിവെച്ചത്. ഷെയ്ഖിന്റെ മസറിലേയ്ക്ക് രവിയും

നേരം പന്ത്രണ്ടുമണിയായിരുന്നു. ലഘുഭക്ഷണത്തിനു ശേഷം കാട്ടുചോലയിൽ കുളിയാണ്.

“പാൽ വഴുക്കി വീഴാത്തെ സൂക്ഷിയ്ക്കണം.” രവി പറഞ്ഞു.

“സാർ സാർ,” ആദം പറഞ്ഞു, “ഒര് പൂതമിരക്ക്, സാർ, അന്ത വെള്ളത്തി

“നേരാണ് സാർ, രാമൻകുട്ടി പറഞ്ഞു, “വെള്ളപ്പൂവാണ് സാർ. “കൊളക്കോഴിയിനുടെ ഉരുവമാക്ക്, സാർ, " ഖദീജ പറഞ്ഞു.

“നൊണ, സാർ.” പൊലുസു പറഞ്ഞു. “ അയ് പെണ്ണിന് പൂതത്തിനോടെ ബിശയം ഒന്ന് തെരിയാത്, സാർ. അതൊര് പാമ്പ്തവാക്ക് സാർ.

“അത് ചെറം കിരികിടവ് ഇരിക്ക്, സാർ.

“ശരി, രവി പറഞ്ഞു. “ആര് പൂതത്തിനോട് കലശല് കൂട്ടാൻ ചെര്ത്'

പൂത്തു ചുവന്നുനിന്ന വാകയുടെ ചോട്ടിൽ രവി ഇരുന്നു. ഇത്തിരി കഴിഞ്ഞപ്പോൾ കുഞ്ഞാമിന തിരിച്ചുവന്നു.

“എ, വി ചോദിച്ചു, “വെള്ളത്തിൽ കുളിയ്ക്കാമ്പോണില്ലേ? “ഇല്ല,” അവൾ പറഞ്ഞു, “എനിയ്ക്ക് പൂതത്തിനെ കാണണ്ട.

അവൾ അടുത്തുവന്നു നിന്നു.

“എന്താ നെണക്ക്” അയാൾ ചോദിച്ചു.

“ഞാൻ ബടെ ഇരിക്കട്ടെ?” അയാൾ ചോദിച്ചു. “മാഷ്ര്ട്

പെട്ടെന്ന് വിയ്ക്ക് വലിയുകയായിരുന്നു.

“ആമിനക്കുട്ടിയ്ക്കെന്താ സങ്കടം?" അയാൾ ചോദിച്ചു.

“സങ്കടം,” അവൾ പറഞ്ഞു.

രവി പതുക്കെ അവളെ തന്നോടടുപ്പിച്ചു. അവൾ അയാളുടെ മടിയിലിരുന്നു. മടിയിൽ അവളുടെ ഘനസ്പർശം നിറയുന്നപോലെ തോന്നി.

“കുഞ്ഞാമിന പോവും” അയാൾ പറഞ്ഞു, “പോയി കളി അവൾ എണീറ്റുനിന്നു. അവൾ ഇത്തിരിദൂരം നടന്ന് പിന്നെ തിരിച്ചുവന്നു.

“എനിയ്ക്ക് വയ്യ,” അവൾ പറഞ്ഞു. കണ്ണുകൾ അസാധാരണമായി തിളങ്ങുകയാണ്.

“എന്താ സൂക്കേട് ?”

അവളൊന്നും പറഞ്ഞില്ല. ഇപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

“അയ്യേ, നോക്കും. രവി സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചു. “കയ്യാണോ?കുഞ്ഞാമിന അടിവയറിൽ കയ്യമർത്തി. അവൾ ചെറുതായി മുന്നോട്ടു ചാഞ്ഞു. രവി അവളെ താങ്ങി. പെട്ടെന്ന്, വെള്ളിത്തണ്ടയുടെ മേൽ, കാല്പടത്തിൽ, സിന്ദൂരക്കുറിപോലെ. രവി മിഴിച്ചുനോക്കി. വീണ്ടുമൊരു ചോരത്തുള്ളി താഴോട്ടു വീണു. കുഞ്ഞാമിനയെ നിലത്തിരുത്തിയപ്പോൾ അവൾ കരയുകയായിരുന്നു. രവിയുടെ കൈപ്പടം നനഞ്ഞിരുന്നു. കൈപ്പടം നിവർത്തി ഇമതല്ലാതെ അയാൾ അതിലേയ്ക്കു നോക്കി. വരണ്ട കൈവരകൾക്കുമേൽ ചോരയുടെ പുതുമഴത്തുള്ളികൾ ഊറിക്കിടന്നു.

രണ്ടുമൂന്നുദിവസം കഴിഞ്ഞ് ഒരു സന്ധ്യയ്ക്കു ഖാലിയാർ പുഴയിൽ കേശവന്നു.

“മേഷൻ അഞ്ചുറുപ്യ ഞമ്മള് തല്ല,” അയാൾ പറഞ്ഞു.

“സാരല്ല ഖാലിയാരേ, രവി പറഞ്ഞു.

രണ്ടുപേരും സിഗരറ്റു കത്തിച്ചു തിണ്ണയിലിരുന്നു. എന്തെല്ലാമോ

നാട്ടുവർത്തമാനം പറഞ്ഞുകൊണ്ടിരുന്നു. *ഉണ്ടോ?” ബാലിയാർ ചോദിച്ചു.

“ഇല്ല,” രവി പറഞ്ഞു.

“എന്നാ വരീ, മേഷര്. നമ്മളെ കൈവസം തിരി കാച്ചിയത്.

അവർ രാജാവിന്റെ പള്ളിയിലേയ്ക്ക് നടന്നു. ഒരെണ്ണത്തിരിയുടെ വെളിച്ചത്തിൽ രണ്ടു മൺപാത്രങ്ങളിൽ ഖാലിയാർ വാറ്റുചാരായം പകർന്നു.

വീണ്ടും വീണ്ടും പകർന്നു. രാത്രി പുലകളിലേയ്ക്കു കിനിഞ്ഞിറങ്ങി. ഖാലിയാർ എണീറ്റ് അകത്തേയ്ക്കു പോയി. കൈയിൽ ഒരു ബനിയനുമായി തിരിച്ചുവന്നു.

“ഇന്ത കഞ്ചിപ്രാക്ക് ഒങ്കളോടെ താക്ക് മോ?” ഖാലിയാർ ചോദിച്ചു. രവി പറഞ്ഞു, “അതെ.

വാലിയാർ ചിരിച്ചു. ബനിയൻ ചുരുട്ടി അകലേക്കെറിഞ്ഞു. എന്നിട്ട് രവിയുടെ ചെകിട്ടത്ത് ആഞ്ഞടിച്ചു.

വീണ്ടും ഒരടി വീഴുന്നവരെ രവിയ്ക്കെണിയ്ക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ നാടിനേരം ഇരുട്ടടച്ചു. നിലയുറപ്പിച്ചുകൊണ്ട് രവി പുറകോട്ടു മാറി. പിന്നെ ഖാലിയാരുടെ നേർക്കു കൂപ്പുകുത്തി. പൊടിയിൽ അവൻ കെട്ടിപ്പിടിച്ചുരുണ്ടു. തലയിലും പുറത്തും അടിവീഴുന്നുണ്ട്. വേദനയില്ല. ഓരോ അടിയും രവിയെ മത്തുപിടിപ്പിച്ചു. ആ ഗാഢാശ്ലേഷത്തിൽത്തന്നെ അവർ വീണ്ടുമെന്റു ആശ്ലേഷത്തിൽത്തന്നെ അവരകലാൻ ശ്രമിച്ചു. ആ ആക്കത്തിൽ രവി മുട്ടുമടക്കി മുന്നോട്ടിടിച്ചു. എവിടെ കൊണ്ടെന്നറിഞ്ഞില്ല. സ്പർശവും കാഴ്ചയുമില്ല പിടിമുറുക്കി ആ ഇടിയുടെ മറുപടിയ്ക്കായി കാത്തുനിന്നു. മറുപടി വന്നില്ല. ഖാലിയാരുടെ പിടി അയയ്ക്കാൻ തുടങ്ങി. മുട്ടുകൾ കുഴഞ്ഞു. രവി പിടിവിട്ടു. ഖാലിയാർ നിലത്തേയ്ക്കു കുമിഞ്ഞു.രവി വാറ്റു ചാരായം ഒരു കവിൾ കൂടി കുടിച്ചു. കാലിൻ ചോട്ടിൽ ബോധമറ്റുകിടന്ന മനുഷ്യനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. രവി നൈസാമലിയെ മലർത്തിക്കിടത്തി. കൈയും കാലും നിവർത്തിവെച്ചു. എന്നിട്ട് വാചാരായമെടുത്ത് കണ്ണിലും ചുണ്ടിലും നനച്ചു. നൈസാമലി കണ്ണുമിഴിച്ചു. വാറിനായി മൈമുനയെപ്പോലെ ചുണ്ടുകൾ വിടർത്തി. ഖാലിയാർ എണീറ്റിരുന്നു.

“കൊടുങ്കോ,” അയാൾ കൈ നീട്ടി. മൺകുടന്നയിൽ നിന്ന് രവി ചാരായം അതു നുണഞ്ഞിറക്കി കണ്ണുതിരുമ്മി മൂരിനിവർന്ന് ഖാലിയാർ എണീറ്റുനിന്നു. അയാൾ ചിരിച്ചു. രവിയുടെ നേർക്കു കൈ നീട്ടിപ്പിടിച്ചു. ഖാലിയാരുടെ നീട്ടിയ കൈ വി ഏറ്റുവാങ്ങി.

ബാലിയാർ എന്തോ ഓർത്തു നിന്നു. അയക്കോലിലേയ്ക്ക് അയാൾ നോക്കി. ഇടവക്കോളിലെ വള്ളം പോലെ ഖാലിയാർ പുറത്തുകടന്നു. മുറ്റത്തെ മീസാൻ കല്ലുകളിലൊന്നിന്മേൽ കേറി അയാൾ നിന്നു ചെതലിയുടെ നേർക്കു കൈനീട്ടി ഉരുവിട്ടു, “അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആർ റഹമാനി റഹിം അൽ ഫാത്തിഹാ

രവി ഞാറ്റുപുരയിലേയ്ക്കു തിരിച്ചു നടന്നു. പളളമിറങ്ങുമ്പോൾ നിലാവ് പൊങ്ങുകയായിരുന്നു. ശ്രാദ്ധത്തിരുനാളിന്റെ നടുപ്പറമ്പു കടന്ന് അവശിഷ്ടങ്ങൾ അയാൾ കണ്ടു. ആടിന്റെ കുരുതി കെട്ടിയ തെച്ചിമാലകൾ, വാഴപ്പോളകൾ, എണ്ണത്തിരികൾ, ഒരു ശസ്ത്രക്രിയയുടെ അവശിഷ്ടങ്ങളെപ്പോലെ, ഭ്രൂണങ്ങളെപ്പോലെ, ആർത്തവരക്തം കട്ടകെട്ടിയ പഴന്തുണിക്കുംപ്പോലെ അവ ചിതറിക്കിടന്നു.

പിന്നെ, സ്വച്ഛമായ കാറ്റും മഴയും. സ്നേരവും പാപവും തേഞ്ഞു തേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി. അതിന്റെ ശാന്തിയിൽ അവരുടെ കലവറകളിൽ ഖസാക്കിന്റെ പിതൃക്കൾ കിടന്നു. സാമ്പ്രാണിയുടെ സുഖഗന്ധത്തിൽ
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക