shabd-logo

22.:മതംമാററം

31 October 2023

0 കണ്ടു 0
വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.

പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാതി, കീരി, കരുവ്. അടിവരയാണിത്. അവയൊന്നും വെട്ടിക്കളയാൻ രവി കഴിഞ്ഞിരുന്നില്ല. തങ്ങളു പിരിയെപ്പോലെ താനും ആ പേരുകളെ മാനിച്ചോമനിച്ചു സൂക്ഷിച്ചു. പച്ചമഷിയുടെ അടിവരകൾ ആ മന്ദിരത്തിന്റെ കിളിവാതിലുകളായി. അനന്തമായ ആലസ്യത്തിൽ രവി അവയിലൂടെ പുറത്തേയ്ക്കു നോക്കി. പുറത്ത്, വേനലും മഞ്ഞും പുല്ലും കരിമ്പനയും. ആവർത്തിയ്ക്കുന്നു, പുനർജ്ജനിയ്ക്കുന്നു. ഖേദമില്ലാതെ, ആസക്തിയില്ലാതെ, വീണ്ടും വീണ്ടും ആവർത്തിയ്ക്കുന്നു.

രവി പുസ്തകത്തിൽ നിന്നു മുഖമുയർത്തി ക്ലാസ്സിനെ നോക്കി. കുഞ്ഞാമിനയും പൊലുസുവും സൊഹറയും രാമൻകുട്ടിയും അലംഖാനുമൊക്കെ അവരവരുടെ സ്ഥാനങ്ങളിൽ വന്നിരിപ്പുണ്ട്. മറ്റുള്ളവരുടെ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നു. രവി അന്ന് ഹാജരു വിളിച്ചില്ല.

അപ്പുക്കിളിയുടെ അജ്ഞാതവാസത്തിനിടയ്ക്ക് അവന്റെ തലമുടി വളർന്നു ജടകെട്ടിയിരുന്നു. ജടയിൽ പേനുകൾ പെരുകി. പേനുകൾ തുടിച്ചാർത്തിൽ മേഞ്ഞുനടന്നു. ചിലപ്പോൾ കൂട്ടം ചേർന്ന് താഴെയിറങ്ങി മറു തലകളന്വേഷിച്ചു.

“ഇങ്ങന്യാ ആര്യന്മാര്, ഇലിയ്ക്ക് കടന്നത്, ചരിത്രപാഠ മെടുക്കുകയായിരുന്ന രവി ഉദാഹരണം ചൂണ്ടിക്കാട്ടി. അവർ പശുക്കളെ ഒളിച്ചോണ്ട് പുതിയ മേച്ചിൽ സ്ഥലങ്ങളന്വേഷിച്ചു നടന്നു.

പക്ഷേ, പേനിന്റെ കാര്യം കഥയിൽ നിന്നില്ല. വൈകുന്നേരം കുഞ്ഞാമിനയുടെ ഉമ്മ അവളെ താഴമ്പൂവെണ്ണ പുരട്ടി തേച്ചുകുളിപ്പിച്ച് മുടിചിക്കറുക്കുമ്പോൾ ഒരു പേന് കുറുകെ ചാടി.

“ഇന്ത പേന് എങ്കര്ത് വന്തത്?” ചൊലയുമ്മ മകളോടു ചോദിച്ചു. “അപ്പുക്കിളിയോടെ പേനാക്ക്, ഉമ്മാ അന്ത ആരിയമ്മാര് വന്ത പോലാക്ക്,കുഞ്ഞാമിന പറഞ്ഞു. “എന്നാ പുള്ള ഒളരിത്

കുഞ്ഞാമിന ചൊലയുമ്മയ്ക്ക് ആര്യന്മാരുടെ കഥ പറഞ്ഞുകൊടുത്തു. കഥ അവരെ തൃപ്തിപ്പെടുത്തിയില്ല. പിറേറന്ന് രവിയുടെ മുമ്പിൽ ആവലാതിയെത്തി. അപ്പുക്കിളിയുടെ ജട വടിപ്പിയ്ക്കണം. മുടി വടിച്ചെങ്കിലേ പേനുകൾ പോവൂ. അങ്ങനെ വടിയ്ക്കാൻ പറഞ്ഞാൽ കിളിയ്ക്കു വല്ലതും തോന്നിയെങ്കിലോ എന്നോർത്തു രവി വിഷമിച്ചു. അവസാനം അമ്പട്ടക്കടയിൽ കിളി ചെല്ലുമ്പോൾ ഉച്ചിക്കുടക്കാരനായ കരുമപ്പെരുമാൾ പണ്ടാരം അവിടെയിരുന്ന് തല ചുരപ്പിയ്ക്കുകയായിരുന്നു.

മായൻ പാണൻ വെറുതെ ചോദിച്ചു: “ഒര് കു വെച്ച് തരട്ടെ, ക്ളിയോ “ഞമ്മ കുട കണ്ടാ നീയ്? പണ്ടാരൻ പ്രോത്സാഹിപ്പിച്ചു. നിയ്ക്ക് കുട വെച്ചാ എങ്ങനിരിയ്ക്ക് ന്ന് അരിയോ? കണ്ടവ്റ് പെണ്ണ് തര്, എലവ്:

അപ്പുക്കിളി തെളിഞ്ഞു ചിരിച്ചു, “പെന്ന് താ? “പിന്നെന്ന് സകം, എലവ്?”

കിളി പാണനോടു പറഞ്ഞു, “എച്ച്. മാണം കുമാ കുടുമവെച്ചു പുറത്തിറങ്ങുമ്പോൾ മായൻ പാണൻ കിളിയ്ക്ക് ഉപരിച്ചുകൊടു, "കക്കാമ്പ് വാ കുടി പിടിച്ച് മതി, കണ്ടോ? പൊങ്ങിച്ചു

ആദ്യം മാധവൻ നായർക്ക് ദേഷ്യമാണ് വന്നത്.

“നോക്കെതാ മാവോ കിളി ചിരിച്ചുകൊണ്ടു മുമ്പിൽ നിന്നു. മാധവൻ നായരും പിരിച്ചുപോയി. ഇതൊന്നും മനുഷ്യൻ കാലേക്കൂട്ടി ഗണിക്കുന്ന കാര്യമല്ല, പോട്ടെ.

“ഹാവൂ, പച്ചപ്പനന്തത്തേ,” അയാൾ പറഞ്ഞു, “നെന്നെ കാണാൻ ഇന്നിരജിത്തിന്റെ ആയിരം കണ്ണ്. വേണല്ലോടാ, അപ്പേ

പിറ്റേന്ന് സ്കൂളിൽ കുഴമറിയായി. കുട്ടികൾ അടങ്ങിയിരിക്കാൻ കൂട്ടാക്കിയില്ല. അവർ കിളിയുടെ ചുറ്റും പൊതിഞ്ഞു. ചിലർ ആ കുടുമയിൽ തൊട്ടു. ചിലർ മെല്ലെ വലിച്ചു. കൊച്ചുസാഹം അതിൽ വാടാമല്ലിയും വെള്ളിലാം തിരുകിക്കൊടുത്തു. കുഞ്ഞാമിന് മാത്രം കിളിയെ മനസ്സുമുട്ടിയ്ക്കുന്നവരിൽ നിന്ന് മാറി ഇരുന്നു. അവൾക്ക് വേദനയായി. താൻ പറഞ്ഞിട്ടാണല്ലോ കളിയ്ക്ക് ഈ ഗതികേടു വന്നത്.

രവി ബോഡിൽ കണക്കെഴുതുകയായിരുന്നു. തിരിഞ്ഞപ്പോൾ കുഞ്ഞാമിന പുറത്തെങ്ങോട്ടോ നോക്കി ഇരിയ്ക്കുകയാണ്.

“എന്താ മിന്നാമിനുങ്ങേ ?” രവി ചോദിച്ചു." അവൾ അപ്പോഴും എന്തോ ഓർത്തുകൊണ്ടെന്നപോലെ ഇരുന്നു. രവി അടുത്തുചെന്നു നിന്നു.

“എന്താ, പറയൂ. രവി കാത്തിരുന്നു.

“പിന്നെ ഈ പേനിന് ആൽമാവ്ണ്ടാ, സാർ? “നമക്കൊക്കേണ്ടെങ്കില് അവറിനുണ്ടേരിയ്ക്ക്, രവി പറഞ്ഞു.

“എന്നാൽ പേനിന് ണ്ടെന്ന് വെച്ചോളൂ.

രാമൻകുട്ടി തീർത്തു പറഞ്ഞു. “പേനിന് ആൽമാവ്, സാർ. കുഞ്ഞാമിന വീണ്ടും ചോദിച്ചു. "അപ്പൊ അപ്പുക്കളിന്റെ പേനൊക്കെ എന്തായി ജെനിയ്ക്ക്. സാർ?

പേനുകളായിത്തന്നെ പുനർജ്ജനിയ്ക്കുമോ? അതോ ഖസാക്കുകാരായി പിറക്കുമോ? അല്ലെങ്കിൽ കാട്ടാനകളും തിമിംഗലങ്ങളും പരമാണുക്കളുമാകുമോ? പെട്ടെന്ന് രവി ഓർക്കുകയായിരുന്നു. മുല്ലയുടെ മണമുള്ള രാത്രിയിൽ, കമ്പിളിപുതച്ചു കിടന്നു ഞരങ്ങിയ അച്ഛൻ പുനർജനിയ്ക്കുമോ? സുകൃതശാലിയാണെങ്കിൽ പുനർജ്ജനിയ്ക്കില്ലായിരിയ്ക്കാം. അല്ലെങ്കിൽ കാലിയായി ജനിച്ചെങ്കിലോ? പൂജയുള്ള ഒരു വിഷച്ചിലന്തി സ്നേഹവും വേദവും ഉൾക്കൊണ്ടുകൊണ്ട് ചുമരിൽ അതു പറ്റിനിന്നു. ചുമരിലിരുന്നുകൊണ്ട് ചിലന്തി തന്നെ നോക്കുമ്പോൾ അറച്ചുപോയി കടലാസ്സു ചുരുട്ടിയെറിഞ്ഞപ്പോൾ ചിലന്തി ചുമരിൽ വട്ടം ചുറ്റിപ്പാഞ്ഞു. ചെരിപ്പിന്റെ അടിയേറ്റ് അതു ചുമരിൽ ചതഞ്ഞുപറി, ചെരിപ്പ് കൈയിൽ നിന്നു വീഴുകയായി. ജന്മാന്തരങ്ങളുടെ കൃതജ്ഞതകൾ ഉണരുകയായി. ചോരയും പൂടയും പറിപ്പിടിച്ചു നിന്ന് പാടിനു മുമ്പിൽ വിനിന്നു. അയാൾ സ്വയം പറഞ്ഞു.

എന്തൊരു ശ്രാദ്ധം രവി പിന്നെ കുഞ്ഞാമിനയുടെ ചോദ്യത്തിനു മറുപടി പറഞ്ഞു, “എനിയ്ക്കാറിഞ്ഞു കൂടാ.

പക്ഷെ, കുട്ടികൾക്കറിയാമായിരുന്നു. വാവരും നൂർജിഹാനും പെറ്റുവീഴാൻ അവർ കാത്തിരിയ്ക്കുകയായിരുന്നു. അവർ ഖസാക്കിന്റെ കഥകൾ രവി പറഞ്ഞുകൊടുത്തു. പരലോകം കണ്ട ചാത്തൻ കഥ, പുളിങ്കൊമ്പത്ത് പോതിയുടെ കഥ, പാവങ്ങളവസാനിച്ച പിതൃക്കൾ ശ്രാദ്ധം കൊള്ളാനിറങ്ങുന്നതിന്റെ കഥ. അങ്ങിനെ സാലഭഞ്ജികുമാർ കഥ പറഞ്ഞു

പനിക്കാരൻ നാകന്റെയും കെട്ടിയവൾ തായമ്മയുടെയും മകളായിരുന്നു കുഞ്ചുവെള്ള, അവൾക്ക് അഞ്ചുവയസ്സുളളപ്പോൾ അവർ കൂമൻകാവിലേയ്ക്കു വിരുന്നുപോയി. അവിടെവെച്ച് കുഞ്ചുവെള്ള മരിച്ചു. അക്കൊല്ലം കൂമൻകാവിലെ അയ്യാവിന്റെ കെട്ടിയവൾ കണ്ണമ്മയ്ക്ക് ഒരു മകൾ പിറന്നു. അവർ അവളെ ദേവകിയെന്നു വിളിച്ചു. നന്നെ ചെറുപ്പത്തിൽത്തന്നെദേവകി ഓർത്തോർത്തു കൊണ്ടിരിയ്ക്കുക പതിവായിരുന്നു. മണിക്കുറുകളടുപ്പിച്ച് അങ്ങനെയിരിയ്ക്കും. മകളെ മടിയിലിരുത്തി കണ്ണ ചോദിയ്ക്കും, “എന്താണ് മക്ളേ നീയിങ്ങനെ ഇരിയ്ക്ക്?

ദേവകി പറയും, “നാന് നനയ്ക്കാണമ്മാ.

അഞ്ചു വയസ്സു തികയുന്ന അന്ന് അവൾ അമ്മയോടു പറഞ്ഞു, “അമ്മാ എി ഇഞ്ഞ് വേറൊര് അമ്മയിണ്ട്

കണ്ണ് ഗൗനിച്ചില്ല. അഞ്ചുവയസ്സായ കുട്ടികൾ പലതുമാക്കും. പലതും പറയും. പക്ഷെ, ദേവകി ആവർത്തിച്ചാവർത്തിച്ചു പറയാൻ തുടങ്ങി. മറേറ അമ്മയെ കാണണമെന്നു പറഞ്ഞു കരയാൻ തുടങ്ങി... ദേവകി മുമ്പേ നടന്നു. പുറകെ അയ്യാവും കണ്ണമ്മയും നടന്നു. അങ്ങിനെ അവർ നാകന്റെയും തായമ്മയുടെയും വീട്ടിലെത്തി.

“ദാ, ദാണെന്റെ വീട്, ദേവകി പറഞ്ഞു.

ഖസാക്കുകാർ അവിടെ കൂടി. ദേവകി വീടിന്റെ മുക്കും മൂലയും തിരിച്ചറിഞ്ഞു. പണ്ട് കച്ചിൽ തിരുകിവെച്ചിരുന്ന ഒരു കട്ടാല് അവിടെത്തന്നെയിരിപ്പുണ്ട്.

“അമ്മാ,” അവൾ തായമ്മയോടു ചോദിച്ചു, “അപ്പനെവിടി, അമ്മാ തായമ്മ കരഞ്ഞു.

“അപ്പൻ പോയെടി; മക്ളേ, തായമ്മ പറഞ്ഞു. “പനിന്ന് വീങ്ങാണ്ട്. കണ്ടുനിന്ന പെണ്ണുങ്ങൾ കണ്ണുതുടച്ചു. ആളുകൾ അതിശയിയ്ക്കുന്ന തെന്തെന്ന് ദേവകിയ്ക്കു മാത്രം മനസ്സിലായില്ല. അവൾ കണ്ണമ്മയോടു ചോദിച്ചു.

“അമ്മയ്ക്ക് നനവില്ലാ? അന്ന് കൊളക്കടവില് "എന്ന്, മകൻ കണ്ണ ചോദിച്ചു.

“അന്ന്, അന്ന്, ഒര് പാടന്ന്. അമ്മ കുളിയ്ക്കിമ്പോ നാനതിയേ പറ്റിപ്പി

കണ്ണമ്മ പെട്ടെന്നോർത്തു. അഞ്ചു കൊല്ലവും പത്തുമാസവും മുമ്പ് ഒരു സന്ധ്യ. അവൾ കുളക്കടവിൽ ഒറ്റയ്ക്കു കുളിച്ചു നിൽക്കെ, കുളത്തിന്റെ മേടു താണ്ടി ഒരു ശ്മശാനയാത്ര കടന്നുപോവുകയായിരുന്നു.

അപ്പുക്കിളി കുടുമവച്ച് രണ്ടുദിവസം കഴിഞ്ഞ് രാവുത്തന്മാർക്ക് ഒരു നേർച്ചയായിരുന്നു. തല വടിച്ചു സുഗന്ധം പൂശി ക്കുട്ടികൾ നേർച്ചപ്പളളിയിൽ വിലസി. അപ്പോഴാണ് കുടുമയുമായി അപ്പുക്കിളി അവിടെയെത്തിയത്.

“ഇദെത്ക്കെടാ തലയി മെളരം? “പെന്ന് തത്, കിളി പറഞ്ഞു.“നിന്നെ അയ്യ പണ്ടാരങ്ങള് പറഞ്ഞ് പൊട്ടച്ചങ്ക്രാന്തിയേ ഈ കുട വെച്ചാ വരം പെണ്ണ്. പും. നീയ് തല വടിവേ, അപ്പത്താൻ ഫൗറാര്ക്കം. അന്ത അപ്പാ മുത്തണ്ണനോടെ തലയെ പാര് വടിച്ച് തല തടവി അപ്പാമുത്ത് കിളിയെ നോക്കി ചിരിച്ചു.

“വടിച്ച്ക്കോ, ഡാ,” അപ്പാമുത്തും ഉപദേശിച്ചു.

“വെന്ന് താ

“പെണ്ണ് തര് ന്ന് പാ! നീ തല വടിച്ചാണ് അയ് മൈമുനാക്കനോട് പോയി ചോതി നിന്നെ പോന്ന്.

അപ്പുക്കിളി ചിരിച്ചു പിരിച്ചു കുഴങ്ങി.

അപ്പുക്കിളിയേയും പിടിച്ചുകൊണ്ട് രാവുത്തക്കുട്ടികൾ ഒസ്സാനണ്ണൻ മുമ്പിൽ ചെന്നു. കുടുമ വടിച്ചുകഴിഞ്ഞപ്പോൾ അവരിലൊരാൾ പറഞ്ഞു. “ഏതായാലും ഇത്തരയ്ക്കാണ്. മുനാക്കനെ കെട്ടാന് പോറത്. പിന്നെന്നാ മാർക്കം കൂടത്താനേ? എന്നാണ് ?

ഊഅപ്പടിതാ, ണ്. ഒസ്സാനും പറഞ്ഞു.

ആരോ പഴയൊരു തുർക്കിത്തൊപ്പി സമ്പാദിച്ചു കൊണ്ടുവന്നു. അതു തലയിൽ കമഴ്ത്തിവെച്ച് അപ്പുക്കിളി ജനമദ്ധ്യത്തിലേയ്ക്കിറങ്ങി. അവന്നു മുകളിൽ കുനിഞ്ഞ് മുഖത്തോടുമുടുപ്പിച്ച് അപ്പാരുതു അന്തിച്ചു. “എന്നാ നിന്റെ പേര്? പറാ, വലിയ്ക്കെ പാ കിളി പറഞ്ഞു, “അപ്പുതാവ് ഹ്

“അയ്യേ, നേരെ പറാ,” അപ്പാമുത്ത് തിരുത്തി. “അപ്പുരാ്ര്

വൈകിട്ട് വിളക്കു തെളിച്ച് ഒരു പുസ്തകവുമായി രവി കിടന്നതേയുള്ളു. മൈമുന അകത്തു കേറി വന്നു.

“മേഷ് കുട്ടിയ്ക്ക് ഒക്കെ വെളയാട്ടാക്ക്,” അവൾ പറഞ്ഞു.

“അയ്യോ, എന്ത് പറ്റി?

“മരിയാതിയ്ക്കി അയ്ക്ക് പ്രാന്തനെ അടക്കിയ്ക്കോളി.

“ഏത് പാന്തൻ?”

“ഒങ്കളോടെ ത

പുസ്തകം പൂട്ടിവെച്ച് രവി എണീറ്റിരുന്നു വിളക്കിൻ തിരി ഒന്നുകൂടി

“ങ്കട്ടെ പേശമാട്ടേ.” മൈമുന പറഞ്ഞു.

നായർ അകത്തേയ്ക്കു മൈമുന പുറത്തു കടക്കുമ്പോൾ മാധവൻ വരുകയായിരുന്നു.

“എന്താ, മാഷ്, സുന്നരി വന്നത്?”

“എന്തോ കിളിടെ സങ്ങതിയാ, നളെ അന്നീഷിയ്ക്കാമാധവൻ നായർ കിടക്കയുടെ കാലിൻ ചോട്ടിൽ ഇരുന്നു. “എന്നാൽ കേക്കണോ മാഷ്, കിളി മതം മാറിയടിക്ക് “ഈശ്വരാ! ഏതാ മതം? “ചോതിയ്ക്കാനുണ്ടോ? നാലാം വരും.

ജനലിലൂടെ അകത്തേയ്ക്കു ചാടി കിളി അവരുടെ മുമ്പിൽ നിന്നു. അവൻ തുർക്കിത്തൊപ്പി തടവിക്കാണിച്ചു. “നോക്കാ, ഏതോ

പിറന്ന് തേവാരത്തു ശിവരാമൻ നായർ നടുപ്പറമ്പിലൂടെ വെളിച്ചപ്പെട്ടു നടന്നു. “ബൗദ്ധന്മാര് അത്രയ്ക്കായോ?” അയാൾ കിതച്ചു. രക്ത സമ്മർദ്ദ മാണ്. ഞരമ്പുകൾ എടുത്തുപിടിച്ചു നിന്നു. ഞാറ്റുപുരയുടെ പടിയ്ക്കൽ നിന്നുകൊണ്ട് അയാൾ അകത്തേയ്ക്കു വിളിച്ചു പറഞ്ഞു, “മേഷേ... ഇദ് നന്നായിലാ. ഇന്തുസമസ്കാരംന്നൊന്ന്. അദ് ങ്ങനെ ചെരച്ചാ പോണതല്ല.

“അയ്യോ, ശിവരാമനായ രവി പറഞ്ഞുനോക്കി. “ഞാനെന്തെങ്കില് ചെയ്തോ?

“ഏതായാലും ഇദ് നന്നായിലാ. ഞിങ്ങളാ മാതവന്റെ കൂടെ തിരിഞ്ഞ് തൊലയ്ക്ക്. അവൻ തറവാടിനെ പറയിപ്പിച്ചവനാ. കമ്മഷ്ടാ.”

ശിവരാമൻ നായർ അവശനായി നിലത്തിരുന്നു. പിന്നെ പതുക്കെ എണീറ

അവിടെ ആൽത്തറയ്ക്കൽ രണ്ടു പക്ഷമുണ്ടായിരുന്നു. അപ്പു രാവുത്തരായി തുടരണമെന്നും തിരിച്ച് കിളിയാവണമെന്നും . കാലിൽ തൈലം പുരട്ടി മൊല്ലാക്കയും ആൽത്തറയ്ക്കലെത്തിയിരുന്നു. ആദ്യത്തെ അഭിപ്രായമായിരുന്നു മൊല്ലാക്കയുടേത്. “ആഹാ, നാ നമക്കതൊന്ന് കാണണല്ലോ, എന്നു ശഠിച്ച് ശിവരാമൻ നായരും ഇരുന്നു. മൊല്ലാക്കയെ തറഞ്ഞു നോക്കീട്ട് ഖാലിയാർ പറഞ്ഞു, “പൂരിപകം. പെട്ടെന്ന് സംസാരം നിന്നു. ജന്മിയായ ശിവരാമൻ നായരെ പിണക്കുകയെന്നതു മര്യാദകേടുമാണ്. കാരണവന്മാരുമോർത്തു. ഒത്തുതീർന്നു പോട്ടെ.

അന്ന് സ്കൂളിൽ രവി അപ്പുക്കിളിയുടെ പേരു വിളിച്ചില്ല. ഭൂരിപക്ഷമറിയുന്നതുവരെ വിളിയ്ക്കേണ്ടെന്നു നിശ്ചയിച്ചിട്ടായിരുന്നു. പക്ഷെ, കിളി തുർക്കിത്തൊപ്പിയിട്ടുതന്നെ മുൻവരിയിലിരുന്നു. ശിവരാമൻ നായർ സ്കൂളിൻസ്പെക്ടർക്ക് നീണ്ടാരു വരിയെഴുതി തയ്യാറാക്കി. ഖസാക്കിൽ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിയ്ക്കുന്നു. കുട്ടികളെ വഴി തെറിയ്ക്കുന്നു. അടിയിൽ പഴയൊരു ഇംഗ്ലീഷു ഹരജിയിൽനിന്നു പകർത്തിയത് ഏച്ചുകൂട്ടി ഫോർ വിച്ച് ആക്ട് ഓഫ് കൈൻഡ്നെസ്സ് ഇസ് ബൗൺഡൻ ഡ്യൂട്ടി എവർ 

ഏതാനും ദിവസങ്ങൾക്കകം ഭൂരിപക്ഷത്തിനു രണ്ടു മതങ്ങളിലുംകിളിയ്ക്കു പാറി നടക്കാം. ആഴ്ചയിൽ കുറേ ദിവസം രാവുത്തനാകാം. പിന്നെ ഈഴവനാകാം. തയ്യാറാണെങ്കിൽ ഈഴവനും രാവുത്തനും കിളിയും ഒരുമിച്ചാകാം.

തുക്കിപ്പി പിഞ്ഞിയപ്പോൾ, തലമുടി വീണ്ടും വളർന്നു തിടം വെച്ചപ്പോൾ, അവിടെ പിന്നെയും പേനുകൾ പിറന്നു. കുഞ്ഞിക്കാലുകൾ പിച്ചവെച്ചു പാറിപ്പാറി അവർ വന്നു. വാവരും ജിഹാനും ഉണിപ്പാറതിയും കിന്നരിയും കരുവുമെല്ലാം. അവരുടെ അമ്മയപ്പന്മാർ അവരെ അറിഞ്ഞില്ല. ആശാപാശങ്ങളെപ്പോലെ കെട്ടുപിണഞ്ഞ തലനാരിഴകൾക്കിടയിൽ അവർ ദുഃഖിച്ചു ദുർവിച്ചു കാത്തിരുന്നു.

രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിയ്ക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി. ജന്മത്തിൽ നിന്നു ജന്മത്തിലേയ്ക്കു തല ചായ്ക്കുക. കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളുക. അറിവിന്റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിയ്ക്കുന്ന ബഹിരാകാശം കയ്തപ്പൊന്തകളിലേയ്ക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി. ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കനിവുകൾ അയാളുടെ നിറയിലിനുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക