shabd-logo

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023

0 കണ്ടു 0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്ഞയച്ചു എന്നതുമാണ്.
ഈ കഥക്ക് ഇന്ത്യാ ചരിത്രത്തിൽ ലഭിച്ചിട്ടുള്ള സാർവത്രികമായ അംഗീകാരം തന്നെ എത്രമാത്രം ഇതു ജനങ്ങളുടെ മനസ്സിലേക്ക് മാഞ്ഞു പോകാത്ത വിധം കടത്തിവിട്ടിരിക്കുന്നു എന്നതിൻ്റെ മതിയായ തെളിവാണ്. ഇതിന്റെ ഫലമായി ആധുനികരായ ചരിത്രകാരന്മാരൊക്കെയുംസുൽത്താൻ മുഹമ്മദ് ഭ്രാന്തനായിരുന്നുവെന്ന എൽഫിൻ സ്റ്റോണിന്റെഅഭിപ്രായത്തോട് യോജിക്കുന്നവരാണ്. ഏതൊരു രാഷ്ട്രീയവങ്കത്തത്തിനും പരാജയപ്പെടുന്ന പദ്ധതികൾക്കും 'തുഗ്ലക്കിന്റെ പരിഷ്കാരങ്ങൾ പോലെ' എന്ന ഉപമ സർവത്ര ഉപയോഗത്തിൽ വരികയും ചെയ്തു. 'സമൂഹത്തിലെ തുഗ്ലക്കുമാർ' എന്ന സംജ്ഞ കൊണ്ടുദ്ദേശിക്കുന്നവരാകട്ടെ കാടുകയറിയ പരിഷ്‌കാരഭ്രമത്തേയും തോൽവിയടയുന്ന
പുരോഗമനാശയത്തെയും വെച്ചുപുലർത്തുന്നവർ എന്നത്രേ! ചുരുക്കത്തിൽ സുൽത്താൻ മുഹമ്മദിൻ്റെ പരിഷ്‌കാരങ്ങളേയും അദ്ദേഹത്തേയും അപ്രായോഗികമായ മൂഢത്വങ്ങൾക്ക് പര്യായമായി ഉപയോഗിക്കുന്നു. ഈ തലസ്ഥാനമാറ്റത്തിൻ്റെ കള്ളക്കഥകൾ ജനഹൃദയത്തിൽ അത്രമാത്രം രൂഢമൂലമായിരിക്കുന്നു. ഈ പ്രമാദമായ ചരിത്രവങ്കത്തം യാദൃശ്ചികമായി കടന്നുവന്നതല്ല. ഇംഗ്ലീഷ് ചരിത്രകാരന്മാർ ഇഛിച്ചത് ഇബ്നു ബത്തൂത്തയുടെ വിവരണത്തിൽ കൂടി അവർക്ക് ലഭ്യമായപ്പോൾ,
അതിനെ ശരിക്കും മുതലെടുത്തതിൻ്റെ തിക്തഫലമാണിത്.

മുഹമ്മദ് തുഗ്ലക്കിൻ്റെ തലസ്ഥാനമാറ്റത്തെ സംബന്ധിച്ച് ഇബ്നു ബത്തൂത്ത ഇങ്ങനെ രേഖപ്പെടുത്തി: 'സുൽത്താനെതിരായുള്ള പ്രമാദ ങ്ങളായ ആരോപണങ്ങളിൽ പ്രധാനമായത് ഡൽഹിയിലെ ജനങ്ങളെ“ജനങ്ങൾക്കിതു സമ്മതമായിരുന്നില്ലെന്നതു കൊണ്ട് ആദ്യമാദ്യം അവർ മാറാൻ കൂട്ടാക്കിയില്ല. ഇതു മനസ്സിലാക്കിയ സുൽത്താൻ മു ന്നു രാത്രി കഴിഞ്ഞാൽ ഡൽഹിയിൽ ഒരാളും കാണാൻ പാടില്ലാ എ ന്ന അന്ത്യശാസനം രാജദൂതന്മാർ മുഖേന വിളംബരം ചെയ്തു. ഭൂരിപ ക്ഷവും ഈ കല്പനയെ മാനിച്ചു സ്ഥലം വിട്ടു. പക്ഷേ, ചിലർ വീടുക ളിൽ ഒളിച്ചിരുന്നു. ക്ലിപ്‌തസമയം കഴിഞ്ഞപ്പോൾ ആരെങ്കിലും ഒളിച്ചി രിക്കുന്നുണ്ടോ എന്നറിയാൻ സുൽത്താൻ തൻ്റെ ഉദ്യോഗസ്ഥന്മാരെക്കൊ ണ്ട് അന്വേഷണം നടത്തിച്ചു. ഇതിൻ്റെ ഫലമായി രണ്ടു പേരെ കണ്ടു കിട്ടി - ഒരാൾ മുടന്തനും അപരൻ കുരുടനുമായിരുന്നു. ഇവരെ സുൽ ത്താന്റെ മുമ്പിൽ ഹാജരാക്കി. മുടന്തനെ ചുഴറ്റിയെറിഞ്ഞു കൊല്ലുവാ നും കുരുടനെ ഡൽഹിയിൽ നിന്നും നാല്‌പതുമൈൽ ദൂരമുള്ള ദൗല ത്താബാദിലേക്കു കുതിരയുടെ കാലിൽ കെട്ടി വലിച്ചിഴക്കുവാനുമാണു സുൽത്താൻ കല്പ്‌പിച്ചത്. കുരുടൻ്റെ ശരീരഭാഗങ്ങൾ അവിടെയും ഇവി ടെയുമായി തെറിച്ചു ചിന്തി. ദൗലത്താബാദിൽ എത്തുമ്പോൾ അവശേ ഷിച്ചത് കുതിരക്കാലിനോടു ചേർത്തു ബന്ധിച്ചിരുന്ന അയാളുടെ കാ ലിന്റെ അംശം മാത്രമാണ്.”

"പൈശാചികമായ ഈ കൃത്യം നടന്നതോടുകൂടി ജനങ്ങൾ നഗ രം വിട്ടോടിപ്പോയി. അവരുടെ വീട്ടുസാധനങ്ങളും മറ്റു വസ്തു‌ക്കളും ഉ പേക്ഷിക്കപ്പെട്ടു. അങ്ങനെ നഗരം തരിശായിത്തീർന്നു.” എനിക്കു വി ശ്വാസമുള്ള ഒരു സുഹൃത്ത് എന്നോടു പറഞ്ഞ വിവരം ഇപ്രകാരമാ ണ്: “ഒരു രാത്രിയിൽ സുൽത്താൻ തൻ്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ കയറിനിന്ന് ഡൽഹിയെ ഒരു വിഹഗവീക്ഷണം നടത്തി. തീയോ പുക യോ വിളക്കോ ഇല്ലാതിരുന്ന ആ നഗരത്തെ നോക്കി അദ്ദേഹം ഇങ്ങ നെ ആത്മഗതം ചെയ്‌തു: 'ഇപ്പോൾ എൻ്റെ മനസ് സ്വസ്ഥമായി; എന്റെ ദേഷ്യം അവസാനിച്ചു'. ഇതിനുശേഷം മറ്റു നഗരങ്ങളിലെ ജനങ്ങൾ ഡൽഹിയിൽ വന്ന് താമസമാക്കുവാൻ സുൽത്താൻ ആജ്ഞാപിച്ചു. അവരുടെ നഗരങ്ങളെ നശിപ്പിക്കാൻ സാധിച്ചുവെന്നല്ലാതെ ഡൽഹിയെ ജനനിബിഡമാക്കുവാനൊത്തില്ല. അത്ര വലിയ ഒരു നഗരമാണ് ഡൽഹി. എന്തിന് ലോകത്തിൽ വെച്ച് ഏറ്റവും വലിയ നഗരമാണിത് എന്ന് വിശേഷിപ്പിക്കണം. ഈ അവസ്ഥയിലാണ് ഞങ്ങൾ വരുമ്പോൾ ഡൽഹിയെ കാണാനിടയായത്. കുറച്ച് ജനങ്ങളെ ഒഴിച്ചാൽ ഡൽഹി വിജനവും ജനതാമസമില്ലാത്തതുമായിരുന്നു അപ്പോൾ." (Selections from the Travels of Ibn Battuta, pp. 204-205)
ഇബ്നു ബത്തൂത്തയുടെ വാചാലമായ ഈ പ്രസ്‌താവനയാണ് ഇംഗ്ലീഷ് ചരിത്രകാരന്മാരുടെ അവലംബം. അതോടൊപ്പം സുൽത്താന്റെ
ശത്രുക്കളായിരുന്ന സിയാവുദ്ദീൻ ബർണിയുടെയും ഇസാമിയുടെയും
ചരിത്രങ്ങൾ ഇതിന് ഉപോദ്‌ബലകമായി അവർ ഉയർത്തിപ്പിടിക്കുകയും
ചെയ്യുന്നു. മുഹമ്മദ് തുഗ്ലക്കിന്റെ്റെ സമകാലികനായിരുന്നു സിയാവുദ്ദീൻ ബർണി. ഭൂവുടമകളുടെയും മുസ്‌ലിം മതഭ്രാന്തന്മാരുടെയും വക്താവായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സുൽത്താനെക്കുറിച്ച് ബർണിക്കുള്ള ആക്ഷേപങ്ങളിൽ വലുത്, "അദ്ദേഹം അനവധി മുസ്ലിം പണ്ഡിതന്മാരേയും ശൈഖുകളേയും നിർദ്ദയം ഹിംസിച്ചിരുന്നുവെന്നും, യഥാർഥവിശ്വാസികളെ (മുസ്‌ലിംകളെ) കൊല്ലൽ ഒരു വ്രതമായി അംഗീകരിക്കുകയും ചെയ്‌തിരുന്നു' എന്നതിനാലാണ്. (Tarikh-i-Firoz shai-pp.
236-237) മുഹമ്മദ് തുഗ്ലക്കിന്റെ മതസഹിഷ്‌ണുതയും സാംസ്‌കാരിക
സംഘാതത്തിനു വേണ്ടിയുള്ള ഉദാത്തമായ പ്രവർത്തനങ്ങളും ബർണിയേയും കൂട്ടരേയും അദ്ദേഹത്തിൻ്റെ വിരോധികളാക്കി. വിഭിന്നമായ ആശയങ്ങളുടെ പൊരുത്തപ്പെടാനൊക്കാത്ത സ്ഥിതി വിശേഷവും തജ്ജന്യമായ സംഘർഷവുമാണ് ഈ മുസ്‌ലിം ചരിത്രകാരന്മാർ തുഗ്ലക്ക് മുഹമ്മദിൻറെ കാര്യത്തിൽ അനുവർത്തിക്കുവാൻ നിർബന്ധിതരാ
യത്. അതുകൊണ്ട് അവരുടെ ചരിത്രം പക്ഷഭേദം കൊണ്ട് കരിപുരണ്ടതായി മാറി. വേറൊരു ചരിത്രകാരനായ ഇസാമിക്ക് സുൽത്താനോടുള്ള പരിഭവം മറ്റൊന്നായിരുന്നു. കാലാകാലമായി ഡൽഹിയിൽ കഴിഞ്ഞിരുന്ന ഇസാമിയോട് ദൗലത്താബാദിലേക്ക് പോകുവാൻ സുൽത്താൻ കല്പ്‌പിച്ചു. അന്ന് അദ്ദേഹത്തിന് പതിനാറ് വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ദൗലത്താബാദിലേക്കുള്ള യാത്രാമധ്യേ തന്റെ മുത്തച്ഛൻ ഇസുദ്ദീൻ ഇസാമി വാർധക്യസഹജമായ സുഖക്കേടുമൂലം മൃതിയടഞ്ഞു. ഈ ദുരന്തത്തിൻ്റെ കാരണക്കാരനായ സുൽത്താനോട്
ഇസാമിക്ക് കഠിനമായ അമർഷമുണ്ടായി. അദ്ദേഹം ചരിത്രരചന നടത്തിയപ്പോൾ ആ പുസ്‌തകം സമർപിച്ചത് ഭാമിനി രാജവംശസ്ഥാപകനായ അലാവുദ്ദീനായിരുന്നു. മുഹമ്മദ് തുഗ്ലക്കിന്റെ വൈസ്രോയിമാരിലൊരാളായിരുന്നു ഭാമിനി സാമ്രാജ്യസ്ഥാപകൻ. ഡൽഹിസാമ്രാജ്യത്തോട് കലാപം നടത്തി സ്വതന്ത്രമായി സ്ഥാപിച്ച രാജവംശമാണ് ഭാ

മിനി സാമ്രാജ്യം. ആ രാജാവിനാണ് ഇസാമി തൻ്റെ പുസ്‌തകം സമർപിച്ചത്. ഇതിൽ നിന്നെല്ലാം ഇസാമിയുടെ ചരിത്രവും തുഗ്ലക്ക് മുഹമ്മ ദിനെ സംബന്ധിച്ച് ഇസാമി നിശിതവിമർശനം നടത്താനുള്ള കാരണ വും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ഇതിനൊക്കെ പുറമേ സിയാവുദ്ദീൻ ബർണിയുടെയും മറ്റും വീ ക്ഷണത്തിൽ ഇന്ത്യയിലെ ജനലക്ഷങ്ങൾ ഒരിക്കലും ഒരു സ്ഥാനവും അലങ്കരിച്ചിരുന്നില്ല. മധ്യകാല ചരിത്രകാരന്മാർ 'ജനങ്ങൾ' എന്ന പദം കൊണ്ടർഥമാക്കിയിരുന്നത് സമൂഹത്തിലെ മേലേതലപ്പത്തുള്ള ജന്മി കളേയും പ്രഭുക്കളേയും മാത്രമായിരുന്നു. സാധാരണക്കാർക്ക് മനുഷ്യ രുടെ പദവികൊടുക്കാനോ മനുഷ്യാവകാശങ്ങളനുഭവിക്കാനോ അനു വദിക്കാതിരുന്ന ഒരു കാലഘട്ടത്തിൽ സാമൂഹിക-രാഷ്ട്രീയതലങ്ങളിൽ പ്രാവീണ്യം നേടിയവർ മാത്രം 'ജനങ്ങളാ'വുക സ്വാഭാവികമാണ്. ഇ ത് മനസ്സിലാക്കാതെയാണ് ബർണിയുടേയും മറ്റും ഇതുസംബന്ധമാ യ പ്രതിപാദനങ്ങൾ ബത്തൂത്തയുടെ പ്രസ്‌താവനക്ക് സഹായകമായി ചരിത്രകാരന്മാർ മുതലെടുക്കുന്നത്.

'ഡിയോഗീറിനെ ദൗലത്താബാദ് എന്ന് നാമകരണം ചെയ്ത് അവി ടേക്ക് തലസ്ഥാനം മാറ്റിയതുകൊണ്ട് ഡൽഹി നശിക്കുകയും അവിടെ യുണ്ടായിരുന്ന പ്രധാനപ്പെട്ട ആളുകൾക്ക് പ്രയാസങ്ങൾ നേരിടുകയും ചെയ്തു' എന്നാണ് 'താരീഖി ഫിറോസ്ഷായ് എന്ന പുസ്‌തകത്തിൽ സിയാവുദ്ദീൻ ബർണി വിവരിക്കുന്നത്. (Barni-Elliot Vol. III, p. 239) അദ്ദേ ഹം തുടർന്ന് രേഖപ്പെടുത്തുന്നതാകട്ടെ, 'എല്ലാം നശിപ്പിച്ചു. ഒരു പട്ടി യോ പൂച്ചയോ ഡൽഹിയിലെ വീടുകളിലോ കൊട്ടാരങ്ങളിലോ അവ ശേഷിച്ചിരുന്നില്ല. ജനങ്ങൾ അവരുടെ കുടുംബങ്ങളോടും ബന്ധുക്ക ളോടും ഭൃത്യന്മാരോടുംകൂടി സ്ഥലം മാറിപ്പോകാൻ നിർബന്ധിതരായി. ദുഃഖഭാരത്താൽ അവശരായ മുസ്‌ലിംകൾ അന്ധവിശ്വാസങ്ങളുടെ നാ ട്ടിൽ അന്ത്യവിശ്രമം കൊള്ളേണ്ടതായിവന്നു. വളരെ ദുർല്ലഭംപേരേ ദു രിതപൂർണമായ ഈ കഥ പറയാൻ അവശേഷിച്ചുള്ളൂ.'(Barni-Elliot and Dwson Vol. III, p. 239)

ബത്തൂത്തയുടെ അത്യുക്തിപരമായ പ്രസ്‌താവത്തിനു സഹായക മായി സമകാലിക രേഖകൾകൂടി നിൽക്കുമ്പോൾ എന്തിന് ബത്തൂത്ത യെ അവിശ്വസിക്കണമെന്ന ന്യായവാദമാണ് ഡോക്‌ടർ സ്മിത്ത്, എൽ ഫിൻ സ്റ്റോൺ തുടങ്ങിയ ഇംഗ്ലീഷ് ചരിത്രകാരന്മാർ ബത്തൂത്തയുടെ പ്രതിപാദനത്തെ അതേപടി പകർത്തിക്കാട്ടിയത്. എന്നാൽ ഇബ്നു ബ ത്തൂത്തയുടെ അതിഭാവുകത്വത്തോടു കൂടിയുള്ള സഞ്ചാരകഥയുടെ ശരിയായ വിശദീകരണവും സമകാലികരായ ബർണി, ഇസാമി തുട ങ്ങിയവരുടെ വിദ്വേഷത്തിൻ്റെ കാരണങ്ങളും കണ്ടുപിടിക്കുവാൻ അൽ പം ആയാസപ്പെട്ടെങ്കിൽ ഇന്ത്യാചരിത്രത്തിലെ ലജ്ജാകരമായ ഈ ത ലസ്ഥാനമാറ്റത്തിൻ്റെ പൊള്ളത്തരം വെളിപ്പെടുത്താനൊക്കുമായിരുന്നു.ബത്തൂത്തയുടെ പ്രസ്‌താവനയിലുള്ള അസാംഗത്യത്തെക്കുറിച്ച് നമു ക്കാദ്യം പ്രതിപാദിക്കാം. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഡൽഹി യെ നശിപ്പിക്കാനും അവിടത്തെ ജനങ്ങളെ ശിക്ഷിക്കാനും വേണ്ടി ക രുതിക്കൂട്ടി നടത്തിയ ഒരു പ്രതികാര നടപടിയാണ് ഡൽഹിയിൽ നി ന്നു ദൗലത്താബാദിലേക്കുള്ള തലസ്ഥാനമാറ്റം. ഈ ആരോപണം എ ത്രമാത്രം സത്യമാണെന്ന് നമുക്ക് ആദ്യമേ പരിശോധിക്കേണ്ടതുണ്ട്.

ഡൽഹിയിലെ ജനങ്ങളോട് വിദ്വേഷം തോന്നിയതു കൊണ്ട് യാ തൊരു വീണ്ടു വിചാരവുമില്ലാതെയാണ് അവരോട് ദൗലത്താബാദിലേ ക്ക് പോകാനാവശ്യപ്പെട്ടിരുന്നത് എങ്കിൽ ഇത്രയും ജനങ്ങളെ പുതിയ ഒരു സ്ഥലത്ത് കുടിയിരുത്തുകയെന്ന ദൗർഭാഗ്യകരമായ ബുദ്ധിമുട്ട് സുൽത്താനെ അലട്ടിയിരുന്നിരിക്കുകയില്ലേ? ഒരു പക്ഷേ, ഉന്മാദിയായ തുഗ്ലക്കിന് ജനങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ച് ചിന്തിച്ച് അസ്വസ്ഥനാ കേണ്ട ആവശ്യമില്ലെന്നായിരിക്കാം! എന്നാൽ ഇബ്നു ബത്തൂത്ത ത ന്നെ ദൗലത്താബാദിനെക്കുറിച്ചെഴുതുന്നത് ഇങ്ങനെയാണ്: 'ബീഹാറിൽ നിന്നും ഞങ്ങൾ ഉജ്ജയിനിയിലേക്ക് യാത്രയായി. അത് നല്ല ഭംഗിയും ജനസാന്ദ്രതയുമുള്ള പട്ടണമാണ്. അവിടെനിന്നും ദൗലത്താബാദിലേ ക്കാണ് പോയത്. തലസ്ഥാനമായ ഡൽഹിയെപ്പോലും വെല്ലുന്ന മനോ ഹരവും വിശാലവുമായ ഒരു നഗരമാണിത്. അതിനു കാരണം ഈ ന ഗരത്തിന്റെ ആസൂത്രണവൈശിഷ്ട‌്യവും വലുപ്പവുമാണ്. ഈ നഗരി യെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഒന്ന് ദൗലത്താബാദ് എന്നു പറയുന്ന സ്ഥലം തന്നെ. ഇവിടം സുൽത്താനും അദ്ദേഹത്തിൻ സൈന്യങ്ങൾ ക്കും വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ളതാണ്. രണ്ടാമത്തെ ഭാഗ ത്തെ കടാകാ എന്നു വിളിക്കുന്നു. മൂന്നാമത്തേതാണ് നഗരത്തിന്റെ പ്ര ധാന ആസ്ഥാനം. അതിനെ ഡിയോഗീർ എന്നു പറയുന്നു. ഈ നഗര ത്തിന്റെ ശക്തിയേയും മേന്മയേയും കവച്ചുവെക്കാൻ മറ്റൊന്നും ലോക ത്തില്ല.'

രാജഗുരുവും അമീറുമായ കുത്തുലക്ഖാനാണ് ഇവിടത്തെ ഭര ണാധിപനും ചക്രവർത്തിയുടെ പ്രതിനിധിയും. അദ്ദേഹം തെലുങ്കാന യും അതിന്റെ അതിർത്തി രാജ്യങ്ങളും ഭരണം നടത്തുന്ന വ്യക്തിയാ ണ്. ഈ രാജ്യത്തിൻ്റെ അതിർത്തിയിലെത്താൻ മൂന്നു മാസത്തെ സ ഞ്ചാരമാവശ്യമാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്തിന്റെ ഭ രണഭാരം ഇദ്ദേഹമാണ് നടത്തുന്നത്. ദേവഗിരിയിലുള്ള കോട്ടയാകട്ടെ ഏറ്റവും ശക്തമാണ്. വലിയ ഒരു പാറക്കെട്ടിലാണത് സ്ഥിതി ചെയ്യുന്ന ത്. ഉഗ്രമായ ഈ പാറ തുരന്ന് അതിൻ്റെ മുകൾപരപ്പിൽ മനോഹരമാ യഹർമ്യം പണിതീർത്തിരിക്കുന്നു. അതിലേക്കുള്ള പ്രവേശനം തുകൽ കൊണ്ടുണ്ടാക്കിയ ഒരു കോവണിയിൽ കൂടിയാണ്. രാത്രി കാലങ്ങ ളിൽ ഇത് നീക്കം ചെയ്യുന്നു. ഈ കോട്ടക്കകത്തുള്ള ജയിലിൽ തടവുകാരാക്കുന്നത് കനത്ത ശിക്ഷ നല്‌കുന്നവരെയാണ്. ജയിലിനകത്ത് പൂച്ചയേക്കാൾ വലിയ എലികളാണുള്ളത്. പൂച്ചകൾ ഈ എലികളെ ഭ യപ്പെട്ടു വിരളുന്നത് ഞാൻ കണ്ടിട്ടുണ്ട്. തന്മൂലം ഇവയെ നശിപ്പിക്കു വാൻ കെണിവെക്കുകയാണ് ചെയ്യുന്നത്. എനിക്ക് അവയെ കണ്ടപ്പോൾ അത്ഭുതം തോന്നി.'

'ദൗലത്താബാദിലെ ജനങ്ങൾ മറാത്തക്കാരാണ്. അവരുടെ സ്ത്രീ കളുടെ പുരികവും നാസികയും മനോഹരമായിരിക്കുന്നു. ദൈവം ഇവ രിൽ സൗന്ദര്യം നിർല്ലോഭം അനുഗ്രഹിച്ചു നല്‌കിയിരിക്കുന്നു. ഈ ന ഗരവാസികളധികവും അവിശ്വാസികളാണ്(ഹിന്ദുക്കൾ). അവർ സ്വർ ണ വ്യാപാരമാണധികവും നടത്തുന്നത്. വളരെ ധനികന്മാരാണ് ഇവ രൊക്കെയും. ദൗലത്താബാദിൽ മനോഹരവും വിശാലവുമായ ഒരു ബ സാർ ഉണ്ട്. അവിടെ ഗായകന്മാരും ഗായികകളും സുലഭമാണ്. ഓരോ പീടികയും അവയിൽ ഓരോ വാതിലുകളും കാണാം. അത് കടന്നുചെ ന്നാൽ എത്തുന്ന സ്ഥലം ഈ കടകളുടെ ഉടമസ്ഥന്മാരുടെ ഗൃഹങ്ങളി ലാണ്. ഈ കടകൾ ഭംഗിയേറിയ പരവതാനികൾകൊണ്ട് അലങ്കരിച്ചി രിക്കും. മുറിയുടെ നടുവിൽ തൊട്ടിൽപോലെയുള്ള ഒരു വിതാനത്തി ലാണ് ഗായികമാർ ഇരിക്കുന്നതും പാടുന്നതും. അവർ സർവാഭരണ വിഭൂഷിതകളാണ്. പാട്ടുപാടിക്കൊണ്ടിരിക്കുമ്പോൾ അവരിരിക്കുന്ന തൊ ട്ടിലാട്ടുവാൻ അനുചരന്മാർ ഉണ്ടായിരിക്കും. ഈ ബസാറിന്റെ ഒത്ത ന ടുവിൽ വിതാനിച്ച ഒരു പന്തലുണ്ട്. സായാഹ്ന പ്രാർഥനക്ക് ശേഷം എ ല്ലാ വ്യാഴാഴ്‌ചയും നഗരത്തിലെ പ്രധാന ഗായകൻ അവിടെ ആഗതനാ യിരിക്കും. അദ്ദേഹത്തിന്റെ പരിചാരകന്മാരും അടിമകളും മുൻപന്തിയിൽ ഇരിക്കുകയും ചെയ്യും. ഗായികമാർ കൂട്ടം കൂട്ടമായി അവിടെ സന്നിഹി തരാവുകയും പാടുകയും ആടുകയും ചെയ്യുന്നത് പതിവാണ്. ഇത് പ്രാർഥനാസമയം വരെ തുടരുന്നു. പ്രാർഥനക്കായി ആളുകൾ പിരിയു മ്പോഴാണ് ഈ പാട്ടും മേളവും അവസാനിക്കുന്നത്. ഇതേ ബസാറിൽ തന്നെ പ്രാർഥനക്കുള്ള പള്ളികളുമുണ്ട്. ഇവിടത്തെ ഒരു ഹിന്ദുരാജാവ് ഈ ബസാറിൽകൂടി കടന്നുപോകുമ്പോൾ ഈ പന്തലിൽ ആസനസ്ഥ നായി പാട്ടും നടനവും കാണുക സാധാരണയാണ്. 

ഇബ്നു ബത്തൂത്ത തന്നെയാണ് ദൗലത്താബാദിനെക്കുറിച്ച് മേലു ദ്ധരിച്ച വിവരണം നല്‌കുന്നത്. ദൗലത്താബാദിനെ മനോഹരമായ ഒരു നഗരമാക്കി സുൽത്താൻ മാറ്റിയിരിക്കുന്നെന്നും സുദീർഘമായ പര്യാ ലോചനക്കും ധാരാളത്തിലേറെയുള്ള ആസൂത്രിത പ്രയത്നങ്ങൾക്കും ശേഷം വിദഗ്‌ധമായി നിർമിച്ചതാണ് ഈ നഗരമെന്നുമാണ് ഇതിൽ നി ന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പെട്ടെന്ന് ദേഷ്യം കയറി ജനങ്ങളെ ശിക്ഷിച്ചതായിരുന്നുവെങ്കിൽ ദൗലത്താബാദിൽ സജ്ജീകരിച്ചിരു ന്ന സൗകര്യങ്ങൾ അനാവശ്യമായിരുന്നേനേ.

ഇതിനോടനുബന്ധമായി മറ്റൊരു സമകാലിക പണ്ഡ‌ിതനും സ ഞ്ചാരിയും ആയ അൽ ഉമറി നൽകുന്ന വിവരവും കൂടി സമന്വയിപ്പിച്ച് പഠനം നടത്തിയാൽ നമുക്ക് ദൗലത്താബാദിനെക്കുറിച്ച് ഒരു ഏകദേശ ജ്ഞാനം കിട്ടും. അദ്ദേഹമെഴുതുന്നു: 'ഇന്ത്യയുടെ തലസ്ഥാനം ഡൽ ഹി നഗരമാണ്. ഇതു കഴിഞ്ഞാൽ പിന്നത്തെ പ്രധാന നഗരം ദേവഗീർ എന്നതും. ഈ നഗരം ഇപ്പോഴത്തെ സുൽത്താൻ സ്ഥാപിച്ചതാണ്. അ ദ്ദേഹമതിന് 'കഅബത്തുൽ ഇസ്‌ലാം' അഥവാ 'ഇസ്ലാമിന്റെ മുഖ്യ കേന്ദ്രം' എന്നാണ് പേരിട്ടത്. ഞാൻ ആറുകൊല്ലങ്ങൾക്കു മുമ്പ് ആ സ്ഥലത്തുനിന്ന് പോരുമ്പോൾ കെട്ടിടങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടാ യിരുന്നില്ല. സുൽത്താൻ ഈ നഗരത്തെ ഓരോ വിഭാഗത്തിലും പെട്ട ജോലിക്കാർക്കുവേണ്ടി പ്രത്യേകം പ്രത്യേകം വിഭജിച്ചിരിക്കുകയാണ്. സൈനികർ, ഖാസികൾ, പണ്‌ഡിതന്മാർ, ശൈഖുകൾ, മുഫ്തികൾ തു ടങ്ങി ഓരോ തരക്കാർക്കും വേറെവേറെ സ്ഥലങ്ങളാണ് ആസൂത്രണം ചെയ്ത് സംവിധാനിച്ചിട്ടുള്ളത്. ഓരോ പ്രത്യേക ഘടകങ്ങൾക്കും ആ വശ്യമായ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. പള്ളി, ചന്ത, കളിസ്ഥ ലം, കിണറുകൾ, അടുപ്പുകൾ മുതലായവയും കൊല്ലന്മാർ തുടങ്ങിയ ഏതുതരം ജോലിക്കാരെയും അവിടെ താമസിപ്പിച്ചിരിക്കുന്നു. അവിടെ യുള്ളവർക്ക് ക്രയവിക്രയങ്ങൾക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ പുറമെ പോകേണ്ടതായ ആവശ്യമേ ഉണ്ടായിരുന്നില്ല. ഈ ഓരോ വിഭ ജിതവിഭാഗവും സ്വയം പര്യാപ്‌തങ്ങളായ ഓരോ കൊച്ചു നഗരങ്ങളായി മാറുകയാണ്.'

'രാജ്യത്തെ രണ്ടു പ്രധാനപ്പെട്ട നഗരങ്ങളായ ഡൽഹിക്കും ദിയോ ഗീറിനുമിടക്ക് അടുത്തടുത്ത സ്ഥലങ്ങളിലായി തമ്പേറടിക്കുവാൻ ഏർ പ്പാട് ചെയ്തിട്ടുള്ളത്. എന്തെങ്കിലും ഒരു സംഭവം നടന്നാൽ ഉടനെ ത മ്പേറടിക്കുന്നു. ഒരു സ്ഥലത്തു നിന്നും അതിൻ്റെ ശബ്ദം കേട്ടാൽ ഓ രോ പോസ്റ്റിൽ നിന്നും തുടർന്ന് ശബ്ദമുണ്ടാക്കുന്നു. തന്മൂലം ഈ ര ണ്ട് സ്ഥലത്തിനുമിടക്ക് എന്തു സംഭവിച്ചാലും ഒട്ടും താമസിയാതെ സുൽ ത്താന് നിഷ്പ്രയാസം അറിവു ലഭിക്കുകയും ചെയ്യുന്നു. ഇതുകാരണം ഈ നഗരങ്ങളിലെ ഗെയിറ്റുകൾ എപ്പോൾ തുറക്കുന്നു എപ്പോൾ അട ക്കുന്നു എന്നതു കൂടി അറിയാൻ സുൽത്താനൊക്കുമായിരുന്നു.' (Masalik- ul Abgar-Alumeri)

17-ാം നൂറ്റാണ്ടിൽ ഇവിടെ എത്തിയ സഞ്ചാരികൾ മുഴുക്കെ ദൗല ത്താബാദിന്റെ വർധമാനമായ പൊലിമയെ പരാമർശിച്ചിട്ടുണ്ട്. ഷാജ ഹാന്റെ കാലത്തെ ചരിത്രകാരനായ അബ്‌ദുൽ ഹമീദ് ലാഹോരിയും മറ്റും എന്തുമാത്രം പ്രശംസയാണ് ദിയോഗീറിനെ സംബന്ധിച്ച് ചൊരിഞ്ഞിട്ടുള്ളത്. ഡൽഹിയിൽ നിന്നും 700 മൈൽ അകലെയുള്ള ദൗലത്താബാദിൽ ഈ നഗരസംവിധാനം ഒരുക്കിയതോടു കൂടി ഡൽഹിമുതൽ ഈ സ്ഥലം വരെ നല്ല ഒരു റോഡുണ്ടാക്കുകയും റോഡിന്റെ ഇരു വശങ്ങളിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പുറമേ, ശീഘ്രതയും കാര്യക്ഷമതയുമുള്ള ഒരു തപാൽ സർവീസ് നടപ്പിലാക്കുകയും ചെയ്തു എന്ന് സമകാലികരായ മറ്റനവധി എഴുത്തുകാർ പറയുന്നുണ്ട്. സുൽത്താനെ അധിക്ഷേപിക്കുന്നതിൽ മുമ്പനായിരുന്ന ബർണി പറയുന്നു: “ഡൽഹിയിൽ നിന്നും പോയവർക്ക് എല്ലാ യാത്രാ സൗകര്യങ്ങളും പണവും നല്‌കുന്നതിൽ സുൽത്താൻ വളരെ മഹാമനസ്കത കാണിച്ചിട്ടുണ്ട്." ചുരുക്കത്തിൽ ഇബ്‌നു ബത്തൂത്ത പറയുന്നതു പോലെ, ഡൽഹിയിലെ ജനങ്ങൾ തന്നെ ആക്ഷേപിച്ച് കത്തെഴുതിയതുകൊണ്ട് കോപാക്രാന്തനായി ജനങ്ങളെ ശിക്ഷിക്കുവാൻ വേണ്ടി ഒരു സുപ്രഭാതത്തിൽ ദൗലത്താബാദിലേക്ക് പറഞ്ഞയച്ചതല്ല. ദീർഘമായ ഒരാസൂത്രിത പദ്ധതിയുടേയും സുചിന്തിതമായ നിർമാണാത്മക പ്രവർത്തനത്തിന്റെയും പരിസമാപ്‌തിയായിരുന്നു അത്. ബത്തൂത്തയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ ദിയോഗീർ വിവരണം കൊണ്ടുതന്നെ പൊളിച്ചെഴുതപ്പെട്ടു. അൽ ഉമറി പറയുന്ന ഓരോ പ്രത്യേക ജോലിക്കാർക്കു വേണ്ടിയുള്ള നഗരവിഭജനം തന്നെയാണ് ബത്തൂത്തയുടെ ഗായിക 
 ഗായകന്മാരുടെ ബസാറിനെക്കുറിച്ചുള്ള പരാമർശവും. അദ്ദേഹത്തിന്റെ വാസനക്കും രുചിക്കുമനുസരിച്ച് കാര്യം കൂടുതൽ മനോഹരമായി വിവരിച്ചുവെന്നുമാത്രം. ചുരുക്കിപ്പറഞ്ഞാൽ വളരെ പ്രയത്നവും പണവും ചെലവുചെയ്‌താണ് ഈ മഹാനഗരി സുൽത്താൻ മുഹമ്മദ് പണികഴിപ്പിച്ചത്.

ഇബ്നു ബത്തൂത്തയുടെ മറ്റൊരാക്ഷേപം ജനങ്ങളെ മുഴുക്കെ നിർ ബന്ധിച്ച് ഡൽഹിയിൽ നിന്നും ദൗലത്താബാദിലേക്ക് പറഞ്ഞയച്ചുവെ ന്നാണ്. അത് അവിശ്വസനീയമായ ഒരു കാര്യവും ചരിത്ര യാഥാർഥ്യ ത്തിനു വിപരീതവുമാണ്. സംഭവിച്ചതിങ്ങനെയാകാം: ദൗലത്താബാദിൽ ഒരു പുതിയ നഗരം നിർമിച്ച സുൽത്താൻ ഡൽഹിയിലെ തന്റെ കുറെ ഉദ്യോഗസ്ഥരോട് അവിടേക്ക് പോകാൻ ആവശ്യപ്പെട്ടു. പക്ഷേ, അവർ ക്കാർക്കും തന്നെ അതിഷ്‌ടപ്പെട്ടിരിക്കാനിടയില്ല. കാലാകാലമായി ഡൽ ഹിയിലും പരിസരത്തും കഴിഞ്ഞിരുന്ന അവരോട് 700 മൈൽ അകലെ അപരിചിതമായ ഒരു സ്ഥലത്തേക്ക് മാറിപ്പോകുവാൻ ആവശ്യപ്പെട്ട പ്പോൾ അവരൊക്കെ പരിഭ്രാന്തരായി. ഇന്നും ഒരു സ്ഥലത്ത് നിന്നും മ റ്റൊരിടത്തേക്ക് സ്ഥലം മാറ്റമുണ്ടായാലുണ്ടാവുന്ന അങ്കലാപ്പും പരാ തിയും ഉദ്യോഗസ്ഥന്മാരുടെ ഇടയൽ നാം നിത്യേന കാണാറുള്ളതാ ണല്ലോ. ഇത് 14-ാം നൂറ്റാണ്ടിലാണെന്ന കാര്യവും അതിനുമുമ്പ് ഇങ്ങ നെ ഒരു സ്ഥലം മാറ്റപ്രശ്‌നം കേട്ടുകേൾവിപോലുമില്ലാതിരുന്നു എന്നസംഗതിയും ഓർക്കണം. പക്ഷേ, പുതിയ ഒരു ഭരണകേന്ദ്രം പ്രവിശ്യ യിൽ സ്ഥാപിച്ച മുഹമ്മദ് തുഗ്ലക്ക് തൻ്റെ ഉദ്യോഗസ്ഥന്മാരോടല്ലാതെ മ റ്റാരോടാണ് പോകുവാനാജ്ഞാപിക്കുക. തൻ്റെ കല്‌പന അനുസരി ക്കാൻ മടിച്ചവരെ അദ്ദേഹം രാജശാസന ബഹുമാനിക്കാൻ നിർബന്ധി ച്ചിരിക്കും. 'ഇതുമൂലം ഡൽഹിയിലെ ജനങ്ങളിൽ പ്രധാനികളായവർ ക്ക് പ്രയാസമുണ്ടായി' എന്നല്ലാതെ ജനങ്ങളോട് മുഴുക്കെ ദൗലത്താ ബാദിലേക്ക് പോകാനാവശ്യപ്പെടുകയോ അങ്ങനെ ഒരു സംഭവം നട ക്കുകയോ ഉണ്ടായിട്ടില്ല.

പക്ഷേ, അക്കാലഘട്ടത്തിൻ്റെ സ്വഭാവമനുസരിച്ച് ഒരുകൂട്ടം ഉദ്യോഗസ്ഥന്മാർ ഡൽഹി വിട്ടപ്പോൾ ഒരു വലിയ ജനപ്രളയം തന്നെ ഉണ്ടായിരുന്നിരിക്കണം. കാരണം ഓരോ പ്രഭുവും അനേകം അടിമകളുടെ ഉടമയായിരുന്നു. സമൂഹത്തിലെ ധനശേഷിയുടേയും പ്രാവീണ്യത്തിന്റെയും അളവ് ഓരോരുത്തരുടെയും കീഴിലുണ്ടായിരുന്ന അടിമകളുടേയും ഹരത്തിലെ സ്ത്രീകളുടേയും എണ്ണക്കൂടുതൽ കൊണ്ടായിരുന്നു കണക്കാക്കിയിരുന്നത്. മറ്റൊരാളുടെ ധനശേഷി അറിയാൻ അയാൾക്ക്
എത്ര സ്ഥലമുണ്ട് എന്ന് നാം അന്വേഷിച്ച് മനസ്സിലാക്കാറുള്ളതു പോലെ അക്കാലത്ത് ഒരു പ്രഭുവിൻ്റെ അന്തസ്സ് കൂടുകയും കുറയുകയും
ചെയ്തിരുന്നത് ഹരത്തിലെ ആയിരക്കണക്കായ അടിമകളുടേയും 
രമനയിലുള്ള സ്ത്രീകളുടേയും വർധിച്ച സംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു. തന്മൂലം ഓരോ പ്രഭുവും കൂടുതൽ കൂടുതൽ അംഗസംഖ്യയുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇതിനൊക്കെ പുറമേ ഇവരുടെ ഓരോരുത്തരുടേയും കീഴിൽ ധാരാളം പട്ടാളക്കാരുമുണ്ടായിരുന്നു. “ഒരു ഖാൻ
10,000 കുതിരപ്പടയാളികളുടെ നേതാവാണ്. മാലിക്കാകട്ടെ 1000 കുതിരപ്പടയുടെ സൂക്ഷിപ്പുകാരനും. ഒരമീറിൻ്റെ കീഴിൽ 100 അശ്വാരൂഢരായ ഭടന്മാരുമുണ്ട്" എന്നാണ് ഇവിടെ അക്കാലത്ത് നിലവിലുണ്ടായിരുന്ന
സൈനികനേതൃത്വത്തെ സംബന്ധിച്ച് പഠിച്ചറിഞ്ഞ അൽ ഉമറി പ്രസ്താവിക്കുന്നത്. അങ്ങനെ മധ്യകാലഘട്ടത്തിൽ ഒരു പ്രഭുവിന്റെ കുടും
ബമെന്നു പറഞ്ഞാൽ അത് അനവധി ആളുകൾ ഉൾക്കൊള്ളുന്നതായിരുന്നു. ഒരു പ്രഭു ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്ത് പോകുകയെന്നതിന്റെ അർഥം, അനേകം ജനങ്ങളുടെ പ്രവാഹമുണ്ടാകുകയെന്നാണ്. അപ്പോൾ കുറെ പ്രഭുക്കന്മാരോട് ഡൽഹിയിൽ നിന്നും ദൗലത്താബാദിലേക്ക് പോകാൻ സുൽത്താൻ കല്‌പിച്ചപ്പോൾ അവരൊക്കെയും തങ്ങളുടെ വലിയസംഘം ജനങ്ങളേയും കൊണ്ട് പോയിരുന്നിരിക്കണം. ചുരുക്കത്തിൽ ഇടതൂർന്നിടതൂർന്നുള്ള ഈ വലിയ ജനപ്രവാഹത്തെ ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ അത്ഭുതംപോലെ നോക്കിക്കൊണ്ടിരുന്നിരിക്കണം.

ഇവരുടെ പോക്കിൻ്റെ ഉദ്ദേശ്യമെന്താണെന്നാരാഞ്ഞവരോട് ഒരുപക്ഷേ, ഡൽഹിയെ വിജനമാക്കാൻ വേണ്ടി സുൽത്താൻ എല്ലാവരോ ടും കല്പിച്ചിരിക്കുന്നുവെന്ന് ഇവർ പറഞ്ഞുമിരിക്കും. കാരണം, ഒരുപ ക്ഷേ ഈ സ്ഥലം മാറ്റം ഒരു ശിക്ഷയായി അവരത്രയും കണക്കാക്കി യിരുന്നിരിക്കും. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥ ന്റെ അപ്രീതിക്ക് ഇരയായതുകൊണ്ടായിരിക്കണം ഈ സ്ഥലം മാറ്റമെ ന്ന് ഇക്കാലത്തുപോലും സംശയിക്കാറുണ്ട്. ഇതുപോലെ സുൽത്താൻ അവരോടൊക്കെ എന്തോ പക തോന്നിയതുമൂലമാണ് പോകാൻ പറ ഞ്ഞതെന്ന് അന്നുള്ളവരും ധരിച്ചിരിക്കും. സുൽത്താന്റെ കോപത്തിനി രയായതുകൊണ്ട് ഒരു ശിക്ഷയെന്നോണം സ്ഥലംമാറി പോവുകയാ ണെന്ന് ചോദിക്കുന്നവരോട് പറഞ്ഞാൽ അവർ ഇവരെ ഉപദ്രവിക്കുക യും പുഛിക്കുകയും ചെയ്യുമെന്നുള്ളതുകൊണ്ടായിരിക്കാം ശിക്ഷക്ക് എല്ലാ ജനങ്ങളും വിധേയരായി എന്നും ഡൽഹിയിലെ ജനങ്ങളോട് മു ഴുക്കെ പോകാൻ പറഞ്ഞുവെന്നും ഇവർ പ്രചരിപ്പിച്ചത്. ഇഷ്ട‌മില്ലാതി രുന്ന ഇവരെ നിർബന്ധിച്ച് പറഞ്ഞയച്ചപ്പോൾ അവർക്ക് സുൽത്താനോ ട് വിദ്വേഷമുണ്ടാകുക സ്വാഭാവികമാണ്. അത്തരക്കാർ പറയാവുന്ന പ രദൂഷണങ്ങളും കള്ളക്കഥകളും ഊഹിക്കാവുന്നതേയുള്ളൂ. ഈ കഥ കളിലേതെങ്കിലും ആയിരിക്കും ബത്തൂത്തയും കേട്ടത്. കാരണം, ഇത് നടക്കുന്നത് 1327ലാണ്. ബത്തൂത്ത ഇന്ത്യയിൽ വരുന്നതാകട്ടെ 1333 സെപ്ത‌ംബറിലുമാണല്ലോ. ആരോ പറഞ്ഞുകേട്ട കള്ളക്കഥ ഒന്നുകൂ ടി തന്മയത്വമായി ബത്തുത്ത അവതരിപ്പിക്കുകയാണ് ചെയ്ത‌ത്.എല്ലാ ജനങ്ങളോടും പോകാൻ പറഞ്ഞിരുന്നുവെങ്കിൽ കൊട്ടാരത്തിലെ അന്തേവാസിയായ ചരിത്രകാരൻ സിയാവുദ്ദീൻ ബർണിയും പോകേണ്ടതായി വരുമായിരുന്നു. അദ്ദേഹം പോയതായി പറയുന്നില്ല.സുൽത്താന്റെ ഉദ്ദേശ്യം ജനങ്ങളെ ശിക്ഷിക്കുകയായിരുന്നില്ലെന്നും ഉന്നതമായ ഒരു സ്വപ്‌നത്തിൻ്റെ സാക്ഷാത്‌കാരമായിരുന്നു ദൗലത്താബാദ് നിർമാണമെന്നും വ്യക്തമാക്കാൻ എത്രയോ രേഖകൾ വേണമെങ്കിലും ഇന്നു ലഭ്യമാണ്. തനിക്കിഷ്ടവും വിശ്വാസവുമുള്ള ഉദ്യോഗസ്ഥന്മാരോടാണ് പോകാനാവശ്യപ്പെട്ടിരുന്നത്. പക്ഷേ, അവരത്രയും അതൊരു ശിക്ഷയായി ധരിച്ചത് സുൽത്താൻ്റെ കുറ്റമാകുന്നതെങ്ങനെ?
ദൗലത്താബാദിലേക്ക് പോകാനാവശ്യപ്പെട്ട കവിയും ചരിത്രകാരനുമായ ബദർ ചാച്ചക്കു സുൽത്താനയച്ച കത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്: 'ഹിജ്റ 745 ശഅബാൻ ഒന്നാം തീയതി സുൽത്താനിൽ നിന്നും എനിക്കൊരു കല്പ്‌പന കിട്ടി. 'അല്ലയോ ബദർ, കവിയായ ജമീൽ മാലിക്കും അടിമയായ നെക്രോണുമൊന്നിച്ച് റുസ്‌തത്തിന്റെ പ്രൗഢിയോടുകൂടി പോകുവാനൊരുങ്ങുക. രണ്ട് ലോകത്തിന്റെ
യും സംരക്ഷകൻ നിങ്ങളെ തുണക്കട്ടെ. സർവചരാചരങ്ങളുടെയും അ

ധിപൻ നിങ്ങളിൽ കനിയുകയും ചെയ്യട്ടെ. ദിയോഗീറിലേക്കല്ല; ഞാനതിനെ ദൗലത്താബാദ് എന്ന് വിളിക്കുന്നു. അംബരചുംബികളാണ് അ വിടെയുള്ള കോട്ടയും കെട്ടിടങ്ങളും. അത് എൻ്റെ രാജ്യത്തിലെ ഒരു കേന്ദ്രം മാത്രമാണെങ്കിലും ആയിരം ജാംഷഡിനേക്കാൾ കമനീയമാ ണ്. അവിടത്തെ ഗവർണറായ കുത്തക്ഖാൻ്റെ അടുക്കൽ ചെല്ലുക യും ഈ വിജ്ഞാപനം കാണിച്ച് ആതിഥ്യവും സമ്യധിയും സ്വീകരി शुभ प्रभू........" (Kasaid of Badr chach-Elliot, Vol. III, p. 570)

സുൽത്താന്റെ ഈ കത്തിൽ നിന്നും ലഭിക്കുന്ന സാരം വളരെ വി ലപ്പെട്ടതാണ്. താൻ സംവിധാനം ചെയ്‌ത ആ നഗരിയുടെ കമനീയമാ യ മനോഹാരിതയിൽ അദ്ദേഹം ആവേശം കൊള്ളുന്നു. വിദഗ്‌ധമായ ആസൂത്രണത്തിനും ആലോചനക്കും ശേഷമാണ് ഈ നഗരനിർമാണം നടത്തിയതെന്നും സിദ്ധിക്കുന്നുണ്ട്. ബത്തുത്തയും ബർണിയും പറ യുന്ന ധിക്കാരസ്വഭാവമല്ല ഈ കത്തിൽ നിഴലിക്കുന്നത്. വിനയവും സൗഹൃദവും നിറഞ്ഞ് തുളുമ്പുന്നതാണ് ഈ കത്ത്. ജനങ്ങളോട് മു ഴുക്കെ പോകാൻ പറഞ്ഞിരുന്നുവെങ്കിൽ ഇങ്ങനെ ഒറ്റയൊറ്റയായ എ ഴുത്തുകൾ അയക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. അപ്പോൾ ചു രുക്കം ചിലരോടു മാത്രമേ പോകാനാവശ്യപ്പെട്ടിട്ടുള്ളൂ എന്ന് അസന്ദി ഗ്‌ധമായി പറയാനൊക്കും. ഇബ്നു ബത്തൂത്ത തന്നെ പറയുന്നത് 'നഗരത്തിൽ നിന്നും സക

ല ജനങ്ങളേയും ഒഴിപ്പിച്ച ശേഷം കൊട്ടാരത്തിൻ്റെ മട്ടുപ്പാവിൽ കയറി നിന്ന് സുൽത്താൻ തീയോ പുകയോ വിളക്കോ അനക്കമോ ഇല്ലാത്ത വിജനമായ ഡൽഹിയെ നോക്കി ആശ്വാസം കൊണ്ടു'വെന്നാണ്. ഈ പ്രസ്താവം തന്നെ ഡൽഹി വിജനമായിരുന്നില്ലെന്ന് ആവർത്തിച്ച് പ്ര ഖ്യാപിക്കുന്നു. കാരണം സുൽത്താൽ ഡൽഹി കൊട്ടാരത്തിലുണ്ടായി രുന്നുവെന്നാണല്ലോ ബത്തൂത്ത പറയുന്നത്. സുൽത്താൻ ഡൽഹിയി ലുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ പട്ടാളക്കാരും ഉപദേശകരും അവരുടെ സന്നാഹങ്ങളും ഡൽഹിയിൽ ഉണ്ടായിരുന്നിരിക്കും തീർച്ച. അൽ ഉമർ പറയുന്നു: 'സുൽത്താൻ ഒരു ദിവസം രണ്ടു പ്രാവശ്യം തന്റെ ഉദ്യോഗ സ്ഥന്മാരെ അഭിസംബോധനചെയ്‌ത്‌ സംസാരിക്കും. കാലത്തും വൈ കുന്നേരവും ചുരുങ്ങിയത് ഇരുപതിനായിരം പേരെങ്കിലും ഇതിൽ സം ബന്ധിക്കാറുണ്ട്.'(Masalik-ul Abgar-Alumeri). ഒരു പ്രഭുവിന്റെ കീഴിലുള്ള ജനങ്ങളുടെ ഏകദേശ സംഖ്യ നാം മനസ്സിലാക്കാൻ ശ്രമിച്ചതാണ്. അ പ്പോൾ ചക്രവർത്തിയുടെ സൈന്യങ്ങളും മറ്റു ജീവനക്കാരും എത്രമാ ത്രമായിരിക്കുമെന്ന് ഊഹിക്കുന്നതാണുത്തമം. ഡൽഹി വിജനമാക്കി എല്ലാവരേയും പറഞ്ഞയച്ചുവെന്നും 'ഒരു കുരുടനും ഒരു മുടന്തനുമൊ ഴികെ'യുള്ള സർവജനങ്ങളും പോയെന്നും മറ്റുമുള്ള ബത്തൂത്തയുടെ ആരോപണം യക്ഷിക്കഥകൾ പോലെ അർഥശൂന്യമാണ്. ബത്തൂത്ത പറയുന്നത്, ഡൽഹിയിലെ ജനങ്ങളോട് പോകാൻ കല്പ്‌പിച്ച ശേഷം സുൽത്താൻ ഒരു തിരച്ചിൽ നടത്തിയെന്നും ഒളിച്ചിരുന്ന ഒരു കുരുടനേ യും ഒരു മുടന്തനേയും കണ്ടുകിട്ടിയെന്നും ഉദ്യോഗസ്ഥന്മാർ ഇവരെ സുൽത്താന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ മുടന്തനെ കൊല്ലാനും കു രുടനെ ദൗലത്താബാദിലേക്ക് വലിച്ചിഴക്കാനും കല്‌പിച്ചു എന്നുമാണ്. തുടർന്ന് ബത്തൂത്ത എഴുതുന്ന വാചകംകൂടി ശ്രദ്ധിച്ചാൽ അദ്ദേഹം ചെയ്യുന്ന ആദ്യപ്രസ്‌താവത്തിൻ്റെ അർഥശൂന്യത ധരിക്കുവാനെളുപ്പമാ ണ്. ബത്തൂത്ത പറയുന്നത് 'ഈ ശിക്ഷ നിഷ്‌കരുണം നടപ്പാക്കിയ പ്പോൾ ജനങ്ങൾ പരിഭ്രാന്തരായെന്നും അവരുടെ സകലമാന സമ്പത്തു കളും ഉപേക്ഷിച്ച് നഗരം വിട്ടോടിപ്പോയി' എന്നുമാണ്. (Ibn Battuta pp.204). ഈ ശിക്ഷാനടപടികൾക്കു ശേഷമാണ് ജനങ്ങൾ ഡൽഹിയിൽ നിന്നും പോയിട്ടുള്ളതെങ്കിൽ രാജകിങ്കരന്മാർ നടത്തിയ അന്വേഷണത്തിൽ നിർ ഭാഗ്യവാന്മാരായ കുരുടനും മുടന്തനും മാത്രമാകുന്നതെങ്ങനെ? അവർ മാത്രമേ അവശേഷിച്ചിരുന്നുള്ളു എങ്കിൽ അവരെ ശിക്ഷിച്ചതിൽ നി ന്നുണ്ടായ ആപത്ശങ്കകൊണ്ട് ഡൽഹിയിൽ നിന്നും സകലതുമുപേ ക്ഷിച്ച് രക്ഷപ്പെടുവാൻ ജനങ്ങളെങ്ങനെയുണ്ടായി? ഇതൊക്കെ കാണി ക്കുന്നത് ബത്തൂത്തയുടെ പ്രസ്‌താവം കല്ലുവെച്ച നുണയും പരസ്‌പ രം യോജിക്കാത്ത പ്രസ്‌താവനകളും മാത്രമാണെന്നാണ്.

ഇതിനേക്കാൾ പ്രമാദമായ സംഗതിയാണ് തലസ്ഥാനം മാറ്റിയെ ന്ന ആരോപണം. സുൽത്താൻ ഡൽഹിയിൽ നിന്നും തലസ്ഥാനം മാ റ്റുന്നത് ആലോചിക്കുകപോലും ചെയ്‌തിരുന്നില്ലെന്നതാണ് പരമാർഥം. തൻ്റെ തെക്കൻ പ്രവിശ്യകളുടെ ഭരണം കൂടുതൽ കാര്യക്ഷമമായി നിർ വഹിക്കുവാൻ വേണ്ടി ഒരു പുതിയ നഗരം സൃഷ്‌ടിക്കുകയും അവിട ത്തെ ഭരണനിർവഹണത്തിനായി തൻ്റെ ഉദ്യോഗസ്ഥന്മാരെ പറഞ്ഞയ ക്കുകയുമാണുണ്ടായത്. പക്ഷേ, അക്കാലത്ത് ദഹിക്കാത്ത ഉന്നതമായ ആദർശവും പ്രായോഗിക രാഷ്ട്രീയ പടുതയുമായിരുന്നു സുൽത്താൻ പ്രകാശിപ്പിച്ചത്. തന്മൂലം സമകാലികർ പോലും ദൗലത്താബാദിന്റെ നിർമാണവും പ്രൗഢിയും കണ്ടപ്പോൾ തലസ്ഥാനം തന്നെ മാറ്റാനായി രിക്കുമെന്ന് ഊഹിച്ചതും ആ ഊഹം പ്രചരിപ്പിച്ചതും അത്ര അസ്വഭാ വികമായി ഗണിക്കാവുന്നതല്ല. അങ്ങനെയാണ് ഈ കഥ ബത്തൂത്ത യും കേട്ടത്. ഡൽഹിയിൽ നിന്നും തലസ്ഥാനം മാറ്റിയെന്നെഴുതിയ മ റ്റൊരു ചരിത്രകാരൻ സിയാവുദ്ദീൻ ബർണിയാണ്. പക്ഷേ അദ്ദേഹം തന്നെ സ്വയം നിഷേധിക്കുന്ന പരസ്‌പരവിരുദ്ധമായ പ്രസ്‌താവനകൾ ചെയ്യുന്നുണ്ട്: 'ആദ്യം ലഹള നടത്തിയത് മുൾത്താനിലെ ഗവർണറാ യിരുന്ന ബഹീറാ അബിയ ആയിരുന്നു. ഇത് സുൽത്താൻ ദിയോഗീ റിൽ ആയിരിക്കുമ്പോഴാണ്. ഇതുകേട്ട മാത്രയിൽ അദ്ദേഹം തലസ്ഥാ നത്തേക്ക് മടങ്ങുകയും അവിടെനിന്ന് ഒരു സൈന്യത്തെ ശേഖരിച്ചതി ൻ്റെ ശേഷം മുൾത്താനിലേക്ക് മാർച്ചു ചെയ്യുകയും ചെയ്തു. വിജയിയായി തിരിച്ചുവന്ന സുൽത്താൻ പിന്നെ രണ്ടു കൊല്ലം ഡൽഹിയിൽതന്നെ കഴിച്ചുകൂട്ടി.' (Barni Tarikhi-Firoz shai, P. 242). മുൾത്താനിൽ വിപ്ലവം നടക്കുന്നത് 1327 ലാണ്. ആ കൊല്ലം തന്നെയാണ് തലസ്ഥാനം മാറ്റിയെന്ന ആരോപണവുമുള്ളത്. തലസ്ഥാനം ദേവഗിരിയിലേക്ക് മാറ്റിയെന്ന് പറയുന്ന അവസരത്തിൽ തന്നെ ഡൽഹി തന്നെയായിരുന്നു തലസ്ഥാനമെന്ന് ബർണി വിവരിക്കുന്നത്. സുൽത്താൻ തലസ്ഥാനമായ ഡൽഹിയിലേക്ക് മടങ്ങിയെന്നത് അർഥവത്താണ്. പുതിയ തലസ്ഥാ
നത്തു നിന്നും ഡൽഹിയിലേക്ക് മടങ്ങിയെന്നല്ല; ദിയോഗീറിൽ നിന്നും
തലസ്ഥാനമായ ഡൽഹിയിലേക്ക് മടങ്ങിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഡൽഹിയിൽ നിന്നും തലസ്ഥാനം ഒരിക്കലും മാറ്റിയിരുന്നെല്ലെന്ന് തന്നെയല്ലേ ഇതു കാണിക്കുന്നത്? മറ്റൊരു സംഗതി സുൽത്താൻ
തലസ്ഥാനത്തേക്കു വന്ന് വലിയ ഒരു സൈന്യത്തെ ശേഖരിച്ചുവെന്നതാണ്. ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ മാറ്റിയിരുന്നുവെങ്കിൽ മരു
ഭൂമിയാക്കി മാറ്റിയ ആ നഗരിയിൽ നിന്നും ഒരു വലിയ സൈന്യത്തെ സജ്ജീകരിക്കാനെങ്ങനെ സാധിച്ചു? ഇതുകൊണ്ട് ധരിക്കേണ്ടത് ഡൽഹിയിൽ നിന്നും കുറേ ഉദ്യോഗസ്ഥന്മാർ അവരുടെ സന്നാഹങ്ങളോടു കൂടി ദൗലത്താബാദിലേക്ക് പോയിയെന്നല്ലാതെ ഡൽഹിയിലെ ജനസാന്ദ്രതക്ക് ഒട്ടും കോട്ടം തട്ടിയിരുന്നില്ലെന്ന് തന്നെയാണ്. തലസ്ഥാനം മാറ്റിയെന്നും ജനങ്ങളെ മുഴുക്കെ നീക്കിയെന്നും പറയുന്ന അതേ വർഷം നടന്ന സംഭവമാണിതെന്നുകൂടി ഓർമ്മിക്കുന്നത് കഥയുടെ കള്ളം വെളിച്ചത്ത് കൊണ്ടുവരുവാനുപകരിക്കുമെന്ന് തീർച്ച.

ഇക്കാലത്ത് ഇന്ത്യ സന്ദർശിച്ചു വിവരണങ്ങൾ എഴുതിയ അൽ ഉമ റിയുടെ പ്രതിപാദനം നാമുദ്ധരിച്ചതാണ്. അദ്ദേഹം സംശയലേശമന്യേ പ്രസ്താവിക്കുന്നത്: 'ഡൽഹിയാണ് ഇന്ത്യയുടെ തലസ്ഥാനം. അതു കഴിഞ്ഞാൽ പിന്നത്തെ പ്രധാനനഗരി ദൗലത്താബാദാണ്. അതു നിർ മിച്ചത് ഇപ്പോഴത്തെ സുൽത്താനായ മുഹമ്മദ് തുഗ്ലക്കാണ്.' ഡൽഹി യിൽ നിന്നും ദൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിയിരുന്നുവെങ്കിൽ ജിജ്ഞാസുവായ ഈ പണ്‌ഡിതൻ അത് രേഖപ്പെടുത്തുമായിരുന്നു. യാതൊരു സ്വാർഥമോഹമോ നിക്ഷിപ്‌തതാല്‌പര്യമോ ഇല്ലാതിരുന്ന നി ഷ്പക്ഷമതിയായ ചരിത്രകാരനും സഞ്ചാരിയുമായിരുന്നു അൽ ഉമറി. അദ്ദേഹം ഇന്ത്യയിൽ വന്നത് ബത്തൂത്തയെപ്പോലെ സുൽത്താന്റെ കീ ഴിൽ ജോലിയന്വേഷിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മോഹിച്ചോ ആ യിരുന്നില്ല. അന്വേഷണകുതുകിയും ദാർശനികനുമായ ഈ സഞ്ചാരി ക്ക് ആരെയും പ്രശംസിക്കുകയോ നിന്ദിക്കുകയോ ചെയ്യേണ്ട ആവ ശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചരിത്ര ര ചന വസ്തുനിഷ്ഠവും വിശ്വസനീയവുമാണ്. തലസ്ഥാനമാറ്റക്കഥ അൽ ഉമറി കേൾക്കുകയോ എഴുതുകയോ ചെയ്യാതിരുന്നത് ഈ കഥ പിന്നീട് പ്രചാരത്തിൽ വന്നതാണെന്നതിന് തെളിവാണ്.ചുരുക്കത്തിൽ, സുൽത്താൻ ഒരു പുതിയ നഗരം നിർമിക്കുകയാണുണ്ടായത്. ദക്ഷിണ രാജ്യങ്ങളുടെ ഭരണം സുഗമമാക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അതു വിജയിക്കുകയും ചെയ്തു. അല്ലാതെ തലസ്ഥാനം മാറ്റിയിട്ടില്ല. ജനങ്ങളോടു മാറുവാൻ ആവശ്യപ്പെട്ടിട്ടുമില്ല. ഇതൊക്കെ ഏതോ ശത്രുക്കൾ പറഞ്ഞുണ്ടാക്കിയതാണ്. അതിൻ്റെ ഗുണദോഷ വിവേചനം നടത്താതെ ഇബ്നു ബത്തൂത്ത അദ്ദേഹത്തിന്റെ ഭാവനാവിലാസത്തിനും തൻ്റെ ആസ്വാദകസദസ്സിന്റെ രസത്തിനും വേണ്ടി ആവിഷ്‌കരിച്ചു എന്നു മാത്രം. പക്ഷേ അത് അതേപടി അംഗീകരിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് രാഷ്ട്രീയമായ ദുരുദ്ദേശമാണുണ്ടായിരുന്നതെന്ന് നമുക്ക് ധരിക്കുവുന്നതേയുള്ളൂ. പക്ഷേ, അതേ ചരിത്രാഭാസങ്ങൾ ഇന്ത്യനെഴുത്തുകാരും പിന്തുടരുന്നത് ആക്ഷേപാർഹമാണ്. നാം നമ്മെത്തന്നെ പുഛിക്കുന്നതിനും നമ്മുടെ ജനതയുടെ
ചരിത്രത്തെ വികലപ്പെടുത്തുന്നതിനും തുനിയുന്നത് അതിരുകടന്ന അപകടസ്വഭാവമാണ്. മഹാത്മാക്കളായ നമ്മുടെ ചരിത്രപുരുഷന്മാർ അക്കാലഘട്ടത്തിൻറെ പ്രതിനിധികൾ എന്ന നിലക്കുതന്നെ അക്കാലത്തെ ജനസമൂഹത്തിന്റെ സംസ്‌കാര പ്രഘോഷകരും നേതാക്കന്മാരുമായിരുന്നു. അവരെ കരിതേക്കുകയെന്നതിൻ്റെ അർഥം നാം ആ കാലഘട്ടത്തിലെ ജനങ്ങളോടും അവരുടെ സംസ്‌കാരത്തോടും അനീതി ചെയ്യുന്നുവെന്നാണ്. ഇത്തരം ചരിത്രവങ്കത്തങ്ങൾ നിഷ്‌പക്ഷബുദ്ധിയോടും
മനഃസാന്നിധ്യത്തോടും കൂടി പൊളിച്ചെഴുത്ത് നടത്തേണ്ട സമയം വൈകിക്കൊണ്ടിരിക്കുന്നു. കാരണം കാലപ്പഴക്കത്തോടു കൂടി ഇത്തരം കാര്യങ്ങൾ കൂടുതൽ കൂടുതൽ നീക്കുപോക്കില്ലാത്ത ചരിത്രവസ്തുതക
ളായി മാറും. അവ നമ്മുടെ വിദ്യാർഥികളുടെ മനസ്സിൽ ആഞ്ഞിറങ്ങുകയും മാറ്റാൻ സാധിക്കാത്തത്ര ഇളകാത്ത അഭിപ്രായങ്ങളായിത്തീരുകയും ചെയ്യും. നമ്മുടെ ചരിത്രപ്രതിപാദനത്തിലെ ഇത്തരം ഊക്കൻനുണകൾ ഇറക്കിവിട്ട ചരിത്രകാരന്മാരുടേയും സഞ്ചാരികളുടേയും ശരിയായ സ്വഭാവവും മതരാഷ്ട്രീയ വീക്ഷണങ്ങളും യുക്തിസഹമായി അപഗ്രഥിച്ച് വിശകലന വിധേയമാക്കി സത്യസന്ധമായ നിഗമനങ്ങളിലെത്തിച്ചേരാൻ സാധിച്ചെങ്കിൽ മാത്രമേ ഇരുട്ടിൽ തപ്പിത്തടയുന്ന ചരിത്ര വിദ്യാർഥികളെ അറിവിൻ്റെ റാന്തൽ കാട്ടി നേർ വഴിയിൽ കൂടി നയിക്കനൊക്കുകയുള്ളൂ. അതിനുള്ള ഏതു പരിശ്രമത്തേയും പ്രോത്സാഹിപ്പിക്കുകയും വേണം.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക