shabd-logo

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023

0 കണ്ടു 0
നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക് പോകുവാനോ, സുൽത്താനെ ദർശിക്കുവാനോ അദ്ദേഹത്തിനു ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് മേലാൽ ഡൽ ഹിയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ച് കോഴിക്കോട്ടുനിന്നും മാല ദ്വീപിലേക്ക് യാത്ര തിരിച്ചു. ഇത് 1345 ഒക്ടോബറിലായിരുന്നിരിക്കണം. മാലദ്വീപിൽ കുറേക്കാലം അവിടുത്തെ ഖാസിയുടെ പദവിയിൽ കഴി ഞ്ഞ ബത്തൂത്ത സിലോണിലേക്കാണ് പോയത്. അവിടെനിന്ന് മധുര, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങിയശേഷം കോഴിക്കോട്ട് വീണ്ടും തിരിച്ചെത്തുന്നു. ഇതൊക്കെ കഴിഞ്ഞാണ് ചൈനയിലേക്ക് പുറപ്പെടു ന്നത്. 1346 മേയ് മാസത്തിലായിരിക്കണം ഇത് . ചൈനാ സന്ദർശനം കഴിഞ്ഞ് 1347 ജനുവരിയിൽ ബത്തൂത്ത കൊല്ലം വഴി കോഴിക്കോട്ട് ത ന്റെ ഏഴാമത്തെ സന്ദർശനത്തിന് എത്തിയതായിട്ടാണ് വിവരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും വളരെ ക്കാലം താമസിച്ച ബത്തൂത്ത ഐതിഹാസികങ്ങളായ നിരവധി കാര്യ ങ്ങൾ കുറിക്കുന്നുണ്ട്. ഇതൊക്കെ കഴിഞ്ഞ് 1347 ജനുവരിയിലാണ് അ ദ്ദേഹം അവസാനമായി കേരളത്തോടു യാത്രപറയുന്നത്.

ഇവിടെ സംഗതമായിട്ടുള്ളത് ബത്തൂത്തയുടെ ചൈനയിലേക്കുള്ള യാത്രാകാലവും തിരിച്ചുവരവുമാണ്. അദ്ദേഹം 1346 മേയ്മാസം 18-ാം തീയതിയാണ് ചൈനയിലേക്ക് പുറപ്പെടുന്നത്. 1347 ജനുവരിയിൽ അ ദ്ദേഹം തിരിച്ചെത്തുകയും ചെയ്തു. അതായത് കോഴിക്കോട്ടുനിന്നും കടൽമാർഗം സിലോൺ, സുമാത്ര തുടങ്ങിയ സ്ഥലങ്ങൾ കടന്ന് ഹോ ങ്കോങ്ങിലും, പെക്കിങ്ങിലും ചെന്ന് ചൈനയെക്കുറിച്ച് കിട്ടാവുന്ന വിവ രങ്ങളും ശേഖരിച്ച് എട്ടു മാസത്തിനിടക്ക് കോഴിക്കോട്ടേക്ക് തിരിച്ചുവ ന്നുവത്രെ. എന്തൊരു സാഹസിക സഞ്ചാരം! യാത്രയുടെ ദൈർഘ്യ വും സഞ്ചാരികളുടെ സവിശേഷസ്വഭാവവും നമ്മെ മറിച്ചുള്ള നിഗമന ത്തിലാണെത്തിക്കുന്നത്. എട്ടുമാസത്തിനുള്ളിൽ കോഴിക്കോട്ടുനിന്നും പുറപ്പെട്ട് ബത്തൂത്ത ന്തുത്ത അവിടെതന്നെ തിരിച്ചെത്തിയെന്ന് വിശ്വസിക്കു ന്നത് അദ്ദേഹത്തിൻ്റെ അലച്ചിൽ സ്വഭാവത്തിന് ഒട്ടും നിരക്കാത്തതാ ണ്. അക്കാലത്തെ യാത്ര വളരെ ദുർഘടവും അസൗകര്യങ്ങൾ കൊ ണ്ട് ക്ലിഷ്ടവും ആയിരുന്നെന്ന കാര്യവും കൂടി കണക്കിലെടുക്കണം. ഈ ചുരുങ്ങിയ കാലത്തിനിടക്ക് ചൈനയിൽപോയി വന്നുവെന്ന് പറ യുന്നത് ഒന്നുകിൽ കാലത്തെപ്പറ്റിയുള്ള അജ്ഞതകൊണ്ടോ അഥവാ പലരും വിശ്വസിക്കുന്നതു പോലെ സാധിക്കാതിരുന്ന ഒരാഗ്രഹത്തിന് ഭാവനാ സാഫല്യം നല്‌കിയതുകൊണ്ടോ ആയിരുന്നിരിക്കണം. സാ ധാരണ പറ്റാറുള്ളതുപോലെ തീയതി പിശകിയതായിരിക്കാം ഇതെന്നുവിശ്വസിക്കുന്നതും പഥ്യമല്ല. കാരണം. ബത്തൂത്തയുടെ സഞ്ചാരത്തി ന്റെ അവസാനഘട്ടമായിരുന്നു ഇത്. അദ്ദേഹത്തിന്റെ യാത്രയുടെ ആ ദ്യ കാലങ്ങളിലെ പലതും വേണ്ടതുപോലെ ഓർമിക്കാൻ കഴിഞ്ഞ അ ദ്ദേഹത്തിന് തന്റെ യാത്രയുടെ അന്തിമ രംഗങ്ങളെ സമൃതിയിലുണർ ത്താൻ ഒത്തില്ലെന്നു കരുതുന്നത് ദുസ്സാധ്യമാണ്.

ഇതിനേക്കാൾ വിചിത്രമായി തോന്നുന്ന മറ്റൊരു പ്രധാന കാര്യം ബത്തൂത്ത തൻറെ ചൈനാ സന്ദർശന വൃത്താന്തത്തിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. അത്, താൻ ചക്രവർത്തിയെ കണ്ടത് മുഹമ്മദ് തുഗ്ലക്കിന്റെ പ്രതിപുരുഷനായിട്ടാണെന്നാണ്! 1342-ൽ മുഹമ്മദ് തുഗ്ലക്ക് പറഞ്ഞയ ച്ച ബത്തൂത്തക്ക് ഓടം കടലിൽ തകർന്നതുകൊണ്ട് പോകുവാനൊ ത്തില്ലെന്നും അദ്ദേഹത്തിന്റെ അധികാരപത്രമുൾപ്പെടെ സകല സാധ നങ്ങളും നശിച്ച് വെറുമൊരു ട്രൗസർ മാത്രമായാണ് കരപറ്റിയതെന്നും നാം കണ്ടതാണ്. ഈ സംഭവത്തിനുശേഷം സുദീർഘമായ നാലു വർ ഷത്തിനു ശേഷമാണ് ബത്തൂത്ത ചൈനയിലേക്ക് തിരിച്ചുവെന്ന് പറ യുന്നത്. ലോകത്തിലെ ഏറ്റവും പ്രതാപശാലിയായ ടോഗൻ തിമൂറാ യിരുന്നു അന്ന് ചൈനയിലെ ചക്രവർത്തി. അദ്ദേഹത്തിന്റെ പ്രതിനിധി കൾ അക്കാലത്ത് ഡൽഹിയിൽ സ്ഥിരമായിട്ടുണ്ടായിരുന്നു. 1326 മുതൽ 1366 വരെ ചൈനീസ് പ്രതിപുരുഷ കാര്യാലയം ഡൽഹിയിൽ പ്രവർ ത്തിച്ചിരുന്നു. ബത്തൂത്ത യാതൊരു അധികാരപത്രവുമില്ലാതെ ചൈന യിലേക്കു കടന്ന് ചക്രവർത്തിയെ കണ്ടുവെന്ന് കരുതുക പ്രയാസമാ ണ്. അക്കാലത്ത് വിദേശികളെ ചൈനയിൽ കടത്തിയിരുന്നില്ല. മറ്റു ദേ ശങ്ങളിലെ രാജാക്കന്മാരുടെ പ്രതിപുരുഷന്മാർക്കു മാത്രമേ പ്രവേശന മുണ്ടായിരുന്നുള്ളുവെന്ന പരമാർഥം ബത്തൂത്തക്കും വളരെ നിശ്ചയമു ള്ളതായിരുന്നു. അതിനാൽ ബത്തൂത്തയുടെ ചൈനീസ് സന്ദർശനം വ ളരെ സംശയാസ്‌പദമാണ്. ടോഗൻ തിമൂർ ഇദ്ദേഹത്തെ യാതൊരു അ ങ്കലാപ്പോ സംശയമോ കൂടാതെ ഇന്ത്യയുടെ പ്രതിപുരുഷനായി സ്വീ കരിച്ചുവെന്ന് വിശ്വസിക്കുവാൻ സാധിക്കാത്തതിനാലും വിദേശികൾക്ക് ചൈനയിൽ പ്രവേശനം നിഷേധിച്ചിരുന്നതുകൊണ്ടും ബത്തൂത്തയുടെ ചൈനാ സന്ദർശനം ഒരു കള്ളക്കഥയാകാനേ തരമുള്ളു. ഇതിനൊക്കെ ഉപോദ്‌ബലകമാണ് ചുരുങ്ങിയ ഈ കാലയളവ്. കോഴിക്കോട്ടുനിന്നും പുറപ്പെട്ട് എട്ടു മാസത്തിനുള്ളിൽ അവിടെ തിരിച്ചെത്തിയെന്ന പ്രസ് താവം ഒരുതരം ജാലവിദ്യക്കാരുടെ മാസ്‌മരിക ശക്തിപ്രഭാവത്തിനു മാത്രം സാധ്യമാകുന്ന അത്ഭുതമായവശേഷിക്കുന്നു. ഒരിക്കലും ഒരു ചെപ്പടിവിദ്യക്കാരനാണ് താനെന്ന് ബത്തുത്ത അവകാശപ്പെട്ടിട്ടുമില്ല.

ഇതിനും പുറമേ സുമാത്ര, ജാവ തുടങ്ങിയ സ്ഥലങ്ങൾ വഴി വലി യ ഒരു സാമ്രാജ്യമായ ചൈനയിലെത്തിയ ഉടനെ മടങ്ങി പോരേണ്ട ഒ രത്യാവശ്യകാര്യവുമില്ല ബത്തൂത്തക്ക്. ഒരു സഞ്ചാരിയുടെ സവിശേഷമനോധർമത്തിന് കടകവിരുദ്ധവുമാണിത്. ബത്തൂത്തയിൽ നമുക്ക് താ ല്പര്യം തോന്നുന്നതു തന്നെ സാഹസികനായ ഒരു യാത്രാകുതുകി എന്നതുകൊണ്ടാണല്ലോ. എട്ടു മാസത്തിനകം ചൈനയിൽ പോയി മട ങ്ങിവന്നുവെന്ന് പറയുന്നത് ബത്തൂത്തയുടെ സ്വഭാവത്തിനുതന്നെ വി പരീതമാണ്. കാരണം, അക്കാലത്ത് എട്ടുമാസം കൊണ്ട് ചൈനയിൽ ഒരുപക്ഷേ എത്താൻ കഴിഞ്ഞാലും മടക്കയാത്രക്കു വേറെ സമയം വേ ണ്ടിവരുമായിരുന്നു. യാത്രക്കുതന്നെ ഇതിലിരട്ടി സമയമാവശ്യമുള്ള പ്പോൾ ഒരു സഞ്ചാരി അപരിചിതമായ ഒരു ദേശത്തു ചെന്ന് ഒരു മിനി റ്റു പോലും അവിടെ നിൽക്കാതെ ഇറങ്ങി ഓടിപ്പോന്നുവെന്ന് വിചാരി ക്കുന്നത് ശരിയായിരിക്കുകയില്ല. ഇന്ത്യയിൽ നിന്നും ലോകത്തിലെ ഏ റ്റവും വലിയ ഒരു സാമ്രാജ്യത്തിലെത്തുകയും, അവിടുത്തെ ചക്രവർ ത്തി തന്നെ സ്വീകരിക്കുകയും ചെയ്തിരിക്കുമ്പോൾ ആ രാജ്യത്തെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാം ആ സഞ്ചാരിയിൽ നിന്നും നി ശ്ചയമായും പ്രതീക്ഷിച്ചുപോകും. ഇന്ത്യയെക്കുറിച്ച് താൻ കണ്ടതിൽ കൂടുതൽ കേട്ട കാര്യങ്ങൾ തന്മയത്വത്തോടുകൂടി പറഞ്ഞു ഫലിപ്പി ക്കുവാൻ മിനക്കെട്ട ബത്തൂത്ത, ചൈനയെപ്പോലുള്ള ഒരു മഹാസാമ്രാ ജ്യത്തിന്റെ കഥ എത്രയോ വിശദീകരിക്കുമായിരുന്നു. പക്ഷേ, ചൈന യെക്കുറിച്ചുള്ള പ്രതിപാദനം തുലോം ഹ്രസ്വമാണ്. അവിടെ ബത്തൂ ത്തയുടെ വാചാലത നിശ്ചലമാകുന്നു; ജിഹ്വാ കനം തൂങ്ങി കുഴഞ്ഞ്

അവശമാകുന്നു.

ചൈനീസ് വ്യാപാരികളാണ് ദക്ഷിണേന്ത്യയുടെ കിഴക്കേ തുറമു ഖങ്ങളിൽ സമുദ്രാധിപത്യമുണ്ടായിരുന്നവർ. ഇന്ത്യയും വിദൂരപൗരസ് ത്യരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം മിക്കവാറും ചൈനീസ് നാവിക കപ്പലുകളാണ് ഇക്കാലങ്ങളിൽ നിർവ്വഹിച്ചിരുന്നത്. ഇന്ത്യയിൽ ഒരു ചൈനീസ് പ്രതിപുരുഷകാര്യാലയത്തിൻ്റെ പ്രവർത്തനംതന്നെ സൂ ചിപ്പിക്കുന്നത് ഇന്ത്യയും ചൈനയുമായിട്ടുണ്ടായിരുന്ന നിരന്തരസമ്പർ ക്കത്തിന്റെ കഥകളാണ്. ഇന്ത്യയിൽ വളരെക്കാലം ജീവിക്കുകയും ഇ ന്ത്യയുടെ പ്രധാന തുറമുഖപട്ടണങ്ങളിൽ വളരെയേറെ വിദേശവ്യാപാ രികളുമായി ആശയവിനിമയവും സമ്പർക്കവും പുലർത്തിയ ബത്തു ത്ത അവരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വിശ്വസനീയമായി അവത രിപ്പിച്ചുവെന്നു മാത്രം ധരിക്കുവാനേ തരമുള്ളു. മാത്രവുമല്ല, ഒരിക്കൽ സകല സജ്ജീകരണങ്ങളോടും രാജകീയ അധികാരപത്രത്തോടും കൂ ടി ചൈനയിലേക്കു പുറപ്പെട്ട ബത്തൂത്തയുടെ ആശാസൗധം തകർന്ന ടിഞ്ഞ സംഗതി നാം മനസ്സിലാക്കിയതുമാണ്. നിരാശാഭരിതമായ ഹൃദ യവ്യഥയെ സാന്ത്വനിപ്പിക്കാൻ അദ്ദേഹം കണ്ട ഉപാധിയായിരിക്കാം ഈ ചൈനീസ് വൃത്താന്തം. ഇതിനും പുറമേ ചൈനയിലേക്കുള്ള യാത്രാമ ധ്യേ താമരൂപയിൽ(ആസാമിൽ) അദ്ദേഹം ഇറങ്ങിയതായും ശൈഖ് ജലാലുദ്ദീൻ എന്ന മഹർഷിവര്യനെ കണ്ടതായും മറ്റും പറയുന്നുണ്ട്. സിലോൺ, സുമാത്ര തുടങ്ങിയ സ്ഥലങ്ങൾ ചുറ്റി ആസാമിൽ ഇറങ്ങി അവിടെ നിന്നും ചൈനയിലേക്കുപോയി എന്നൊക്കെ പറയുമ്പോൾ ആധുനിക യാത്രാസൗകര്യങ്ങൾക്കു പോലും വിസ്‌മയം തോന്നിക്കുന്നയക്ഷിക്കഥയായി മാറുകയാണിവയൊക്കെ. ചുരുക്കത്തിൽ ബത്തൂത്തയുടെ ചൈനീസ് യാത്ര വെറുമൊരു മിഥ്യയാണെന്നതാണ് സത്യം. കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തെപ്പറ്റി അതിശയോക്തി കലർത്തി ദൃക്സാക്ഷി വിവരണത്തിനൊരുങ്ങിയ സംഭാഷണപ്രിയനായ ഒരു മനുഷ്യൻ കണ്ടതും കേട്ടതുമായ കാര്യങ്ങളിൽ തൻ്റെ ഭാവനക്കും കാലദേശാദികൾക്കും ശ്രോതാക്കൾക്കും പറ്റുന്ന വിധം കുറെയധികം നുണയും പറഞ്ഞിരിക്കുമെന്നതും അനുക്തസിദ്ധമാണല്ലോ. അതിശയോക്തിയുടെ അതിപ്രസരവും, ആലങ്കാരിക ഭാഷയുടെ അതിഭാവുകത്വവും, ശ്രദ്ധാപൂർവ്വം ചികഞ്ഞുനീക്കി ചരിത്രവസ്‌തുതകൾ വ്യവഛേദിച്ചു തിരഞ്ഞുപിടിക്കുക എന്നത് പ്രയാസമുള്ള പണിയാണ്. അതുചെയ്യാതെ ഇത്തരം കൃതികൾ അപ്പടി വിഴുങ്ങുന്നത് ദഹനദൂഷ്യവും തജ്ജന്യമായ വിഷൂചിക, അതിസാരം തുടങ്ങിയ നശീകരണരോഗങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ ചരിത്ര പ്രതിപാദനത്തിൽ കടന്നു കൂടിയിട്ടുള്ള ദൂര വ്യാപകമായ ദുഷ്യം ഈ തരം തിരിച്ചറിയാൻ മിനക്കെടാത്തതിന്റേതാണ്. ധാരാളകണക്കായ അത്തരം ചരിത്ര സാഹിത്യങ്ങളിൽ
ഏറെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ബത്തൂത്തയുടെ കിത്താബു റാഹില എന്ന ഗ്രന്ഥം.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക