shabd-logo

രണ്ട്

27 December 2023

0 കണ്ടു 0
 അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക് ഇടം കൊടുത്തത്. അറബിഭാ ഷക്ക് ലോകാധിപത്യം ലഭിക്കാനിടവന്നതും ഇതുകൊണ്ട് തന്നെയാ യിരുന്നു. അതുപോലെ, ദായക്രമത്തിൻ്റെ കാര്യത്തിലും ജീവിതത്തിലെ മറ്റെല്ലാ വ്യവഹാരങ്ങളിലും മതശാസനകളും നിയമങ്ങളുമായിരു ന്നു എങ്ങും ആചരിച്ചു പോന്നിരുന്നത്. ഇതിനെല്ലാം പുറമേ സാർവ ലൗകിക സാഹോദര്യമെന്ന ഉദാത്തമായ ആദർശം മുസ്‌ലിം ജനതയു ടെ ഉദ്ഗ്രഥനത്തിന് ഉപോൽബലകവുമായിത്തീർന്നു. ചുരുക്കത്തിൽ സ മ്പൂർണമെന്നു പറയാവുന്ന ജീവിതവ്യവസ്ഥയും അവക്ക് നിയാമകമാ യ ശാസനകളും നിസാരമായി തോന്നാവുന്ന തോ സംഗതികളിൽക്കൂടിയും ഫലവത്തായി പ്രാവർത്തികമാക്കിയപ്പോൾ മതവും മനുഷ്യനും അവി ഭാജ്യമാംവണ്ണം ഒന്നായിത്തീർന്നു. അപ്പോൾ നീക്കുപോക്കിനും വ്യക്തി കളുടെ വാസനക്കും വിധേയമായി മാറ്റങ്ങളും അയവുകളും വരിക സ്വാ ഭാവികമാണല്ലോ. അങ്ങനെ എല്ലാമായിരുന്ന മതം കാലക്രമത്തിൽ 'പാ ലിൽ വെള്ളം ചേർത്തു ചേർത്ത് വെള്ളത്തിൽ പാലു ചേർത്താ'ലത്തെ സ്ഥിതി വരെ എത്തിയ സന്ദർഭവുമായിരുന്നു അത്. അതുകൊണ്ടാണ് ബത്തക്ക് ഈ വക സാമൂഹിക വൈകല്യങ്ങളെ തന്റെ പൗരോ ഹിത്യഭാഷ്യത്തിനു കോട്ടം തട്ടാതെ തന്നെ സൗകര്യമായി നിർലോഭം അനുഭവിക്കാനൊത്തത്.

ചുരുക്കത്തിൽ മധ്യകാല മുസ്‌ലിം സമുദായം ആചരിച്ചിരുന്ന സാ മൂഹ്യവൈകൃതങ്ങളെ ഇസ്‌ലാമിക ശാസനങ്ങളുടെ ഭാഗമായി ന്യായീ കരിക്കാനും അവ സൗകര്യപൂർവം അനുഭവിക്കാനും പണ്ഡ‌ിതവർഗം തയ്യാറായി. അതിൻ്റെ ഫലമായി ഇസ്‌ലാം തന്നെ തെറ്റിദ്ധരിക്കപ്പെട്ടു. അതിന്റെ അനുഷ്‌ഠാനങ്ങളെ ഓരോരുത്തർക്കും യോജിച്ചവിധം അതി ഭാവുകത്വം നല്‌കി പ്രചരിപ്പിക്കുകകൂടി ചെയ്‌തു. വിമതസ്‌ഥരായ എ ഴുത്തുകാരും സന്തോഷപൂർവ്വം അനുഷ്‌ഠിച്ചത് ഈ പണിയാണ്. അ ങ്ങനെ വിവാഹത്തേയും വിവാഹമോചനത്തേയും അടിമകളേയും വെ പ്പാട്ടികളേയും ഒക്കെ സംബന്ധിച്ച ബത്തൂത്തയുടെ പരാമർശങ്ങൾ അ തിശയോക്തിയായിട്ട് ഒരുപക്ഷേ ഇന്നു തോന്നുമെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന കാര്യങ്ങൾ തന്നെയാണ്.

ഉദാഹരണമായി, ബത്തൂത്തക്ക് ഡൽഹി സുൽത്താന്റെ സമ്മാന ങ്ങളിൽ പത്ത് പരിചാരകന്മാരുണ്ടായിരുന്നുവെന്ന് അദ്ദേഹം കുറിക്കു ന്നുണ്ട്. ഇന്ത്യയിലെ താമസത്തിനിടക്ക് പല വിവാഹങ്ങളും കഴിച്ചതാ യി അദ്ദേഹം എഴുതിയിരിക്കുന്നു. ആദ്യഭാര്യമാരെക്കുറിച്ചോ അവരിലു ണ്ടായേക്കാവുന്ന കുട്ടികളെ സംബന്ധിച്ചോ ബത്തുത്ത നിശബ്ദനാ ണ്. നിശ്ചയമായും അവരെല്ലാവരും ഒരു സമയത്തുണ്ടായിരുന്നിരിക്ക യില്ല. വിവാഹമോചനവും വിവാഹവുമൊക്കെയായി കണക്കിലേറെ എ ത്തിച്ച ബത്തൂത്ത ആ കാലഘട്ടത്തിലെ സാമൂഹ്യവൈകൃതത്തിന്റെ ജീവനുള്ള പിറവിയാണ്.

ഒരേ സമയത്ത് നാല് ഭാര്യമാരെ ഒപ്പം പുലർത്തുവാനും അത്ര യോ അതിലേറെയോ വെപ്പാട്ടികളെ സൂക്ഷിക്കുവാനും ഏതൊരു മുസ്‌ലിമിനും മതപരമായിത്തന്നെ അവകാശമുണ്ടെന്ന് പൗരോഹിത്യവേ ദിയിലേക്കുയർന്നുവന്ന മതപണ്ഡിതന്മാർ സൗകര്യപൂർവം പ്രചരിപ്പി ച്ചത് ഇസ്ലാമിക ശാസനയുടെ ആത്മാവിനെത്തന്നെ കരണ്ടുതിന്നുന്ന പ്രവൃത്തിയായിരുന്നു. പക്ഷേ, ബത്തൂത്തയോടൊപ്പമുള്ളവർക്ക് ഇത്ത രം നിയമങ്ങൾ തങ്ങളുടെ ദുഷ്‌പ്രവൃത്തിയുടെ ന്യായീകരണത്തിനാവ ശ്യമായിരുന്നു. പലയിടങ്ങളിലും ബത്തൂത്ത തൻ്റെ സുന്ദരികളായ അ ടിമപെൺകൊടികളെക്കുറിച്ചും ഭാര്യമാരായി സ്വീകരിച്ചിരുന്ന ഇന്ത്യൻ സൗന്ദര്യധാമങ്ങളെക്കുറിച്ചും കുറെയൊക്കെ അഭിമാനത്തോടുകൂടി പ രാമർശിക്കുന്നുണ്ട്. സദാചാര സന്മാർഗാവബോധത്തെ പച്ചയായി അ പഹസിക്കുന്നുവെന്ന് ഇന്ന് നമുക്ക് തോന്നിയേക്കാവുന്ന അത്തരം പ്ര സ്‌താവങ്ങൾ, കഴിച്ച ഭക്ഷണപാനീയങ്ങളെക്കുറിച്ച് ഒരാൾ പറയുന്ന തിലധികമായി ഒരു പ്രത്യേകതയും അക്കാലത്ത് കല്‌പിച്ചിരുന്നില്ലെന്നു ള്ളതാണ് പരമാർഥം. എല്ലാ യോഗ്യന്മാരും ഈ അവസ്ഥാവിശേഷത്തെ ആവോളമാസ്വദിച്ചിട്ടുള്ളവരാണ്. രാജാവും പ്രഭുവും പണ്ഡിതനും പാ മരനും എല്ലാം തന്നെ കാലത്തിൻ്റെ ഈ കോലം കെട്ടലിൽ അവരവരു ടെ ഭാഗം വളരെ തന്മയത്വത്തോടു കൂടി അഭിനയിച്ചിരുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്. അപ്പോൾ ഈ സാമൂഹിക അനാചാരങ്ങൾ ഇ സ്‌ലാമിക വിശ്വാസപ്രമാണത്തിൻ്റെ ഭാഗമാണെന്ന് വരുത്തുക മതപ ണ്‌ഡിതന്മാരുൾപ്പെടെ ഇതിനെ താലോലിച്ചിരുന്നവർക്ക് അനിവാര്യമാ യി വന്ന ഗതികേടായാണ് നാം കാണുന്നത്.

മറ്റൊരു സാമൂഹിക സവിശേഷത അടിമവ്യാപാരം അഭംഗുരം എ ല്ലാ നാടുകളിലും നടമാടിയിരുന്നു എന്നതാണ്. ലോകത്തെമ്പാടും അ ടിമസമ്പ്രദായം നിലനിന്നിരുന്നു. ഏതുതരം സാധനവും പണമുണ്ട ങ്കിൽ പൊതുവിപണിയിൽ നിന്ന് ലഭിക്കുന്നതു പോലെ ഏതുതരം മ നുഷ്യരേയും-ആണിനേയും പെണ്ണിനേയും-ലോകത്തുള്ള എല്ലാ കമ്പോ ളങ്ങളിലും വില്പന ചരക്കിൻ്റെ കൂട്ടത്തിൽ ലഭ്യമായിരുന്നു. ഈ അടി മകളെ രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള അവകാശം യജമാനന്മാർക്കാ യിരുന്നു. അവരുടെ കൈവശമുള്ള അടിമകളെ സ്വത്തു ഭാഗിച്ചെടുക്കു ന്ന കൂട്ടത്തിൽ അവകാശികൾ വീതിച്ചെടുക്കുക പതിവാണ്. അറുപത്, എഴുപതു കൊല്ലം മുമ്പു വരെ കേരളത്തിൽ പോലും ഈ സമ്പ്രദായം നിലനിന്നിരുന്നതിന് തെളിവുകളുണ്ട്. (ഭാഗാധാരത്തോടൊപ്പം അടിമ കളേയും വീതിച്ചുകൊടുത്തിട്ടുള്ള വിൽപത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.) ഇത്രയും തറപ്പിച്ചു പറയുന്നത് ലോകത്തെല്ലായിടത്തും ഫ്യൂഡൽ സ മ്പ്രദായത്തോടൊപ്പം വളർന്നുവന്ന ഒരു സ്ഥാപനമാണ് അടിമ വ്യവ സ്ഥയെന്ന് സൂചിപ്പിക്കാനാണ്.

എന്നാൽ, ഇസ്‌ലാം സമത്വസാഹോദര്യത്തിൻ്റെ അടിത്തറ പാകി. അടിമയും ഉടമയും തമ്മിൽ സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളിലൊന്നുംയാതൊരു ഏറ്റക്കുറിച്ചിലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. തന്മൂലം ഇ സ്‌ലാമിലെ അടിമസമ്പ്രദായത്തിന് മറ്റു നാടുകളിലേതുമായി ധാരാള വ്യത്യാസമുണ്ടായിരുന്നു. അടിമകളെ സ്വതന്ത്രമാക്കുന്നത് ഏറ്റവും വി ലിയ പുണ്യകർമമായി ഖുർആനും പ്രവാചകനും ഉൽഘോഷണം ചെ യ്തു. അടിമകളെ വാങ്ങി സൂക്ഷിച്ചിട്ടുള്ളവർക്ക് യാതൊരുവക കുറവുള കളും അതുമൂലം സമൂഹം കണക്കാക്കിയിരുന്നില്ല. മാത്രമല്ല, കഴിവതു ള്ള അടിമകൾ യജമാനൻ്റെ കുടുംബവുമായി വിവാഹബന്ധത്തിലേത് പെടുകയും സാമൂഹ്യ ആഘോഷങ്ങളിൽ സ്വതന്ത്രവ്യക്തികളെ പോ ലെ സസന്തോഷം സംബന്ധിക്കുന്നതും സാധാരണമായിരുന്നു. ഇന്ത്യ യിലെ ഒരു വലിയ രാജവംശത്തിൻ്റെ സ്ഥാപകരും അതിലെ പ്രധാന പ്പെട്ട സുൽത്താന്മാരും അടിമകളായിരുന്നു. ഇക്കാര്യം കൂടി പരിഗണി ക്കുമ്പോൾ അശരണരും അനാഥരുമായ കുട്ടികൾക്ക് അവരുടെ വാസ നയെ വികസിപ്പിക്കുവാനും കഴിവിനൊത്തുയരുവാനും സാധിച്ചിരുന്നു ഒരുപാധിയായിരുന്നു ഇസ്‌ലാമിലെ അടിമവ്യവസ്ഥയെന്ന് കാണാം.

എന്നാൽ, ഈ സ്ഥാപനവും കാലപ്പഴക്കത്തിൽ അധഃപതിക്കുക യുണ്ടായി. സമത്വസാഹോദര്യം വെറും ഒരാശയം മാത്രമായിത്തീർന്നു. തറവാട്ടു മഹത്വവും വർഗമഹിമയും മുസ്‌ലിംകൾക്കിടയിൽ വലിയ പെയ രുത്തക്കേടുണ്ടാക്കി. അടിമകൾ ഏറെക്കുറെ അടിമകൾ തന്നെയായി ത്തീർന്നിരുന്നു. ഇങ്ങനെ ഈ സമ്പ്രദായവും അധഃപതിപ്പിച്ച സന്ദർ മായിരുന്നു ബത്തൂത്തയുടെ സമയം. എത്ര അടിമകളെ വേണമെങ്കി ലും ആർക്കും വാങ്ങാമായിരുന്നു. സ്ഥാവരജംഗമവസ്‌തുക്കൾക്ക് സ മം അവരെ ക്രയവിക്രയം ചെയ്യുകയോ ഇഷ്‌ടാനുസൃതം കൈകാര്യം ചെയ്യുകയോ ചെയ്യാൻ പറ്റുമായിരുന്നു. വെറും ഉപഭോക്ത്യ വസ്‌തുക്ക ളായി മാത്രം മനുഷ്യൻ തരം താഴ്ന്ന‌ സമയവുമായിരുന്നു ഇത്. ഇസ് ലാമികാശയത്തിൻ്റെ ജീവൻ അങ്ങനെ സ്വാർഥമോഹികളായ മതപണ് ഡിതന്മാരുടെ കുടുസ്സായ മനസ്സിൻ്റെ കുരുക്കിൽ കിടന്ന് പിടഞ്ഞു. ഒ മതനേതാവും ധാർമികമായ ഈ അധോഗതിക്കെതിരായി ചൂണ്ടുവിരൽ ഉയർത്തിയിരുന്നില്ല. എന്നുമാത്രമല്ല, കഴിവുള്ളിടത്തോളം ഈ സുഖ സൗകര്യങ്ങൾ ആസ്വദിക്കുകയാണ് ചെയ്തിരുന്നത്. ആത്മീയനിർവ് തി എന്നതിനേക്കാൾ മതത്തെ ഭൗതികാനന്ദത്തിൻ്റെ ഫലവത്തായ ► പാധിയാക്കുകയായിരുന്നു ബത്തൂത്ത ഉൾപ്പെടുന്ന പണ്‌ഡിതവർഗം ചെ യ്‌തത്. അതുകൊണ്ടു തന്നെയാണ് എവിടെയായാലും അവിടെനിന്നു. പെണ്ണുകെട്ടുവാനും അടിമപെൺകിടാങ്ങളെ ആവോളം നുകരുവാനു= താടിയും തലപ്പാവും ധരിച്ച് പൗരോഹിത്യ വേഷവിധാനവും അണി ഞ്ഞു നടന്നിരുന്ന ബത്തൂത്തക്കും നിഷ്പ്രയാസം സാധിച്ചത്.

ഇതിനൊക്കെ മകുടം ചാർത്തുന്ന മറ്റൊരു സമ്പ്രദായമായിരുന്നു അരമനകളിലും പ്രഭു വസതികളിലും ഒരലങ്കാരമെന്നോണം സൂക്ഷിയാതൊരു ഏറ്റക്കുറിച്ചിലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. തന്മൂലം ഇ സ്‌ലാമിലെ അടിമസമ്പ്രദായത്തിന് മറ്റു നാടുകളിലേതുമായി ധാരാള വ്യത്യാസമുണ്ടായിരുന്നു. അടിമകളെ സ്വതന്ത്രമാക്കുന്നത് ഏറ്റവും വി ലിയ പുണ്യകർമമായി ഖുർആനും പ്രവാചകനും ഉൽഘോഷണം ചെ യ്തു. അടിമകളെ വാങ്ങി സൂക്ഷിച്ചിട്ടുള്ളവർക്ക് യാതൊരുവക കുറവുള കളും അതുമൂലം സമൂഹം കണക്കാക്കിയിരുന്നില്ല. മാത്രമല്ല, കഴിവതു ള്ള അടിമകൾ യജമാനൻ്റെ കുടുംബവുമായി വിവാഹബന്ധത്തിലേത് പെടുകയും സാമൂഹ്യ ആഘോഷങ്ങളിൽ സ്വതന്ത്രവ്യക്തികളെ പോ ലെ സസന്തോഷം സംബന്ധിക്കുന്നതും സാധാരണമായിരുന്നു. ഇന്ത്യ യിലെ ഒരു വലിയ രാജവംശത്തിൻ്റെ സ്ഥാപകരും അതിലെ പ്രധാന പ്പെട്ട സുൽത്താന്മാരും അടിമകളായിരുന്നു. ഇക്കാര്യം കൂടി പരിഗണി ക്കുമ്പോൾ അശരണരും അനാഥരുമായ കുട്ടികൾക്ക് അവരുടെ വാസ നയെ വികസിപ്പിക്കുവാനും കഴിവിനൊത്തുയരുവാനും സാധിച്ചിരുന്നു ഒരുപാധിയായിരുന്നു ഇസ്‌ലാമിലെ അടിമവ്യവസ്ഥയെന്ന് കാണാം.

എന്നാൽ, ഈ സ്ഥാപനവും കാലപ്പഴക്കത്തിൽ അധഃപതിക്കുക യുണ്ടായി. സമത്വസാഹോദര്യം വെറും ഒരാശയം മാത്രമായിത്തീർന്നു. തറവാട്ടു മഹത്വവും വർഗമഹിമയും മുസ്‌ലിംകൾക്കിടയിൽ വലിയ പെയ രുത്തക്കേടുണ്ടാക്കി. അടിമകൾ ഏറെക്കുറെ അടിമകൾ തന്നെയായി ത്തീർന്നിരുന്നു. ഇങ്ങനെ ഈ സമ്പ്രദായവും അധഃപതിപ്പിച്ച സന്ദർ മായിരുന്നു ബത്തൂത്തയുടെ സമയം. എത്ര അടിമകളെ വേണമെങ്കി ലും ആർക്കും വാങ്ങാമായിരുന്നു. സ്ഥാവരജംഗമവസ്‌തുക്കൾക്ക് സ മം അവരെ ക്രയവിക്രയം ചെയ്യുകയോ ഇഷ്‌ടാനുസൃതം കൈകാര്യം ചെയ്യുകയോ ചെയ്യാൻ പറ്റുമായിരുന്നു. വെറും ഉപഭോക്ത്യ വസ്‌തുക്ക ളായി മാത്രം മനുഷ്യൻ തരം താഴ്ന്ന‌ സമയവുമായിരുന്നു ഇത്. ഇസ് ലാമികാശയത്തിൻ്റെ ജീവൻ അങ്ങനെ സ്വാർഥമോഹികളായ മതപണ് ഡിതന്മാരുടെ കുടുസ്സായ മനസ്സിൻ്റെ കുരുക്കിൽ കിടന്ന് പിടഞ്ഞു. ഒ മതനേതാവും ധാർമികമായ ഈ അധോഗതിക്കെതിരായി ചൂണ്ടുവിരൽ ഉയർത്തിയിരുന്നില്ല. എന്നുമാത്രമല്ല, കഴിവുള്ളിടത്തോളം ഈ സുഖ സൗകര്യങ്ങൾ ആസ്വദിക്കുകയാണ് ചെയ്തിരുന്നത്. ആത്മീയനിർവ് തി എന്നതിനേക്കാൾ മതത്തെ ഭൗതികാനന്ദത്തിൻ്റെ ഫലവത്തായ ► പാധിയാക്കുകയായിരുന്നു ബത്തൂത്ത ഉൾപ്പെടുന്ന പണ്‌ഡിതവർഗം ചെ യ്‌തത്. അതുകൊണ്ടു തന്നെയാണ് എവിടെയായാലും അവിടെനിന്നു. പെണ്ണുകെട്ടുവാനും അടിമപെൺകിടാങ്ങളെ ആവോളം നുകരുവാനു= താടിയും തലപ്പാവും ധരിച്ച് പൗരോഹിത്യ വേഷവിധാനവും അണി ഞ്ഞു നടന്നിരുന്ന ബത്തൂത്തക്കും നിഷ്പ്രയാസം സാധിച്ചത്.

ഇതിനൊക്കെ മകുടം ചാർത്തുന്ന മറ്റൊരു സമ്പ്രദായമായിരുന്നു അരമനകളിലും പ്രഭു വസതികളിലും ഒരലങ്കാരമെന്നോണം സൂക്ഷിച്ചിരുന്ന സ്ത്രീകൾ. ഇവർ താമസിച്ചിരുന്ന കൊട്ടാരക്കെട്ടിനെ ഹരം(അ ന്തഃപുരം) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഓരോ രാജാവും പ്രഭുവും തങ്ങളുടെ പദവി നിർണയിച്ചിരുന്നത് അവരുടെ ഹരത്തിലുണ്ടായിരു ന്ന സ്ത്രീകളുടെ എണ്ണത്തെ കണക്കാക്കിയായിരുന്നു. ഇക്കാര്യം കൂടു തൽ വിശദമാക്കേണ്ട സന്ദർഭമുള്ളതുകൊണ്ട് ഇവിടെ അതിനു തുനി യുന്നില്ല. ഈ സ്ത്രീകളുടെ നടത്തിപ്പിനും സൂക്ഷിപ്പിനുമൊക്കെയായി ഒരുപറ്റം ഷണ്ഡ‌ന്മാരെ ആയിരുന്നു നിയോഗിച്ചിരുന്നത്. നമുക്ക് ലൈം ഗിക വൈചിത്രമായി തോന്നാവുന്ന ഈ നപുംസകങ്ങൾ ഓരോ കൊ ട്ടാരത്തിലും പ്രഭു ഭവനത്തിലും അനവധിയുണ്ടായിരുന്നു. അടിമക്കമ്പോ ളത്തിൽ ഏറ്റവും വില കൂടിയ മനുഷ്യവസ്‌തു ഷണ്‌ഡനായിരുന്നു. ശൈ ശവപ്രായത്തിൽ തന്നെ വൃഷണങ്ങൾ ഉടച്ച് വളരുമ്പോഴേക്കും ലൈം ഗികാസക്തിയില്ലാത്ത ഒരു തരം മനുഷ്യരെ സൃഷ്‌ടിക്കുന്ന ഈ സമ്പ്ര ദായം ഉഴുവാനുപയോഗിക്കുന്ന കാളകളെ 'കപ്പാസിടുന്ന' രീതിക്കു സ മമായിരുന്നു. ക്രൂരമായി തോന്നാമെങ്കിലും അക്കാലഘട്ടത്തിൽ ഇക്കൂ ട്ടർക്കാണ് കൂടുതൽ വില കമ്പോളങ്ങളിൽ ലഭിച്ചിരുന്നത്. അതിനു കാ രണം യജമാനന്മാരോട് കൂറും വിശ്വസ്‌തതയും ഇവർക്കധികമായിരി ക്കുമെന്നതും മറ്റൊരു തരത്തിലും അവരുടെ ശ്രദ്ധ സ്വാർഥതയിലേക്ക് തിരിയുകയില്ല എന്നതുമായിരുന്നു. പെണ്ണിനും പൊന്നിനും വേണ്ടി ദാ ഹമില്ലാത്ത ഇക്കൂട്ടർക്ക് ജീവിതലക്ഷ്യം തൻ്റെ യജമാനനെ സേവിക്കു കയെന്നതു മാത്രമാണ്. ഇത്തരം കൂട്ടരെയാണ് ഹരത്തിന്റെ കാവൽ ക്കാരാക്കിയിരുന്നത്. ഭോഗാസക്തനായ ഒരുത്തന് അവന്റെ വിനോദമാ യ മാംസദാഹത്തിന് സാമൂഹികാംഗീകാരം ഇതിൽ കവിഞ്ഞ് ലഭിക്കേ ണ്ടതുണ്ടോ? ഇസ്ലലാമിനെപ്പറ്റി സ്ഥാനത്തും അസ്ഥാനത്തും ആക്രോ ശം നടത്തുന്ന മതപണ്ഡ‌ിതന്മാർ തുടങ്ങി സാധാരണ വിശ്വാസിവരെ ഇത്തരം ലൈംഗിക അരാജകത്വത്തേയോ വൈകൃതങ്ങളേയോ അപ ലപിച്ചതായി അധികം രേഖകളില്ല. നേരേമറിച്ച്, ഈ സമ്പ്രദായത്തെ താലോലിക്കുകയും അതിനെ അരക്കിട്ടുറപ്പിക്കാൻ ആയാസപ്പെടുകയും ചെയ്യുന്ന പ്രാണേതാക്കളായിട്ടാണ് ഇവരത്രയും പ്രത്യക്ഷപ്പെടുന്നത്. വയസ്സുകാലത്ത് ബത്തൂത്ത തന്നെ ഇത്തരം കാര്യങ്ങൾ നാട്ടിൽ ചെ ന്ന് അയവിറക്കുമ്പോൾ കൂടിയും, നാവിൽ തേൻ ഊറുന്നത് ഏതൊരു വായനക്കാരനും ദൃശ്യമാകുന്നതാണ്.

ഇതിനെക്കാളൊക്കെ നിഷിദ്ധമായ മറ്റൊരു സംഗതി സാർവത്രിക മായിരുന്ന മദ്യപാനമാണ്. വീഞ്ഞു നിറച്ച സ്‌ഫടികചഷകം അരിക ത്തില്ലാതെയും സുന്ദരിയായ കാമിനി വീണ വായിച്ചുകൊണ്ട് സവിധ ത്തിൽ ഇരിക്കാതെയുമുള്ള ഒറ്റ ചിത്രവും അക്കാലത്തെ രാജാക്കന്മാരു ടെയോ പ്രഭുക്കന്മാരുടെയോ കണ്ടുകിട്ടുകയില്ല. വീഞ്ഞും വീണയും വിലാസിനിമാരും കുത്തഴിഞ്ഞ സാമൂഹിക ക്രമത്തിൻ്റെ നിലയ്ക്കൊത്ത മോഹധാരയായിരുന്നു. മദ്യപാനം നിഷിദ്ധമാക്കിയ ഇസ്ലാമിന്റെ അനുയായികളെ കുറിച്ചാണ് ഇതുപറയുന്നത് എന്നതുകൂടി കണക്കി ലെടുക്കുമ്പോൾ എന്തുമാത്രം വിരോധാഭാസമാണ് നടന്നിരുന്നത് എ ന്ന കാര്യം ഏറെക്കുറെ വ്യക്തമാവുമല്ലോ. ലൗകിക സുഖഭോഗങ്ങളിൽ കവിഞ്ഞൊരു ചേതോവികാരവും മതപണ്‌ഡിതന്മാർക്കുപോലും ഇല്ലാ തെ വന്നപ്പോൾ ചക്രവർത്തിമാരുടെയും പ്രഭുക്കന്മാരുടെയും കാര്യം പരയാതിരിക്കുന്നതാണ് ഭേദം. കാരണം, അവർ മതത്തിന്റെ സംരക്ഷ കരോ മതപ്രബോധകരോ ആയിരുന്നില്ലല്ലോ? മതപണ്ഡ‌ിതന്മാരുടെ സ്ഥിതി ഇതായിരിക്കുമ്പോൾ സുൽത്താന്മാരുടെ കാര്യം കണക്കുകൂ ട്ടുവാൻ ഒട്ടും പ്രയാസം വരികയുമില്ല. ഇത്തരം വ്യക്തികളെയാണ് മത പ്രചാരകന്മാരായി ഇംഗ്ലീഷ് ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരുന്നത് എ ന്ന വസ്‌തുത രസകരമാണ്.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക