shabd-logo

ഭാഗം രണ്ട്

26 December 2023

0 കണ്ടു 0
അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്രധാനസംഭവങ്ങൾ. പതി നെട്ടു മാസക്കാലം ഈ ജീവിതവുമായി മാലദ്വീപിൽ കഴിയുന്ന ബ ത്തത്തക്ക് ദ്വീപുവാസികൾ അനുഷ്‌ഠിച്ചുപോന്ന പല അന്ധവിശ്വാസ ങ്ങളെയും ചീത്ത ആചാരങ്ങളെയും വെല്ലുവിളിക്കണമെന്നും കഴിവ തും അവരെ പരിഷ്‌കരിക്കണമെന്നും ഉള്ള അന്തഃപ്രചോദനമുണ്ടായി. ഇതുമൂലം ദ്വീപുനിവാസികളുടെ അപ്രീതിക്കു ബത്തൂത്ത പാത്രീഭൂത നാക്കേണ്ടതായി വന്നു. അങ്ങനെ അവിടെ നിന്നും ബത്തൂത്ത ബഹി ഷ്കൃതനായി. ഇതോടുകൂടി ബത്തൂത്തയിലുള്ള പുരോഹിതൻ തല യുയർത്തി. വീണ്ടും ഒരു മതാചാര്യൻ്റെ വേഷം അദ്ദേഹം അണിഞ്ഞു. ഇക്കാലത്താണ് സിലോണിലുള്ള ആദം മലയിൽ കയറണമെന്ന ആ വേശം ബത്തൂത്തയിലങ്കുരിക്കുന്നതും അദ്ദേഹം സിലോൺ സന്ദർശി ക്കുന്നതും. അവിടെനിന്നും മടങ്ങി മധുര തുടങ്ങിയ സ്ഥലങ്ങളിൽ കു റേക്കാലം തങ്ങിയശേഷം കൊല്ലം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങൾ ഒന്നുകൂടി നടന്നുകണ്ട ബത്തൂത്ത, ഒരിക്കൽ കൂടി മാലദ്വീപിലേക്ക് പു റപ്പെട്ടു. പക്ഷേ, കാര്യമായ സ്വീകരണം തദ്ദേശവാസികളിൽ നിന്നോ
സുൽത്താനിൽ നിന്നോ ലഭിക്കാത്തത് കൊണ്ടായിരിക്കണം അല്പ‌കാ ലം കഴിഞ്ഞപ്പോഴേക്കും ബത്തൂത്ത വീണ്ടും കോഴിക്കോട്ട് തന്നെ തി രിച്ചെത്തി.

അതിനുശേഷം ചൈനയിലേക്ക് പോയെന്നാണ് ബത്തൂത്ത പറയു ന്നത്. അത് എത്രത്തോളം വിശ്വസനീയമാണെന്ന കാര്യം നാം വിശദീ കരിച്ചതാണ്. ചൈനയിൽ നിന്നും സുമാത്രാ വഴി മടങ്ങി കോഴിക്കോ ട്ടെത്തുന്ന ബത്തൂത്ത തൻ്റെ ദൗത്യനിർവഹണത്തിൽ ആഹ്ലാദം കൊ ള്ളുകയോ സന്തോഷകരമായ ആ വാർത്ത ഡൽഹിയിൽ സുൽത്താൻ മുഹമ്മദിനെ അറിയിക്കുകയോ ചെയ്യാതെ ഇന്ത്യയിൽ നിന്നും സ്ഥലം വിടുകയാണ് ചെയ്‌തത്. ഇതും ബത്തൂത്ത ചൈനയിൽ പോയിട്ടില്ലെ ന്ന നമ്മുടെ വാദഗതിക്ക് സഹായകമായി നിൽക്കുന്ന സംഗതിയാണ്. കുറെ വൈകിയാണെങ്കിലും തന്നിലർപിച്ച പ്രയാസമേറിയ പണി നിറ വേറ്റാൻ കഴിഞ്ഞിരുന്നുവെങ്കിൽ നിശ്ചയമായും ആ വിവരം അറിയിച്ച് സംതൃപ്തിയടയുവാൻ ആർക്കും കൂടുതൽ സന്തോഷം കാണും. പ്ര ശസ്ത‌ിയും പദവിയും മറ്റാരേക്കാളും ബത്തൂത്തയും ആഗ്രഹിച്ചിരുന്നു വെന്ന് നാം പരാമർശിച്ചതുമാണ്.

ചൈനയിൽ നിന്നും തിരിച്ചുവന്ന ബത്തൂത്ത അധികകാലം ഇവി ടെ കിടന്നു കറങ്ങാതെ തൻ്റെ മടക്കയാത്ര ആരംഭിച്ചു. കോഴിക്കോട്ടുനി ന്ന് അദ്ദേഹം കപ്പൽ കയറി. അക്കാലത്ത് അറബിക്കടലിലെ വ്യാവസാ യിക കുത്തക അറബികൾക്കായിരുന്നു. തന്മൂലം ഏതൊരാൾക്കും മ ധ്യപൗരസ്ത്യദേശങ്ങളുമായുള്ള സമ്പർക്കം നിഷ്പ്രയാസം സാധ്യമാ യിരുന്നു. പ്രത്യേകിച്ചും അറബി ലോകത്തെ ഒരു സഞ്ചാരിക്ക് തന്റെ സഹോദര രാജ്യങ്ങളിലെ കച്ചവടസംഘം സകല സഹായങ്ങളും പല സന്ദർഭങ്ങളിലും നിർലോഭം നൽകിയിരുന്നു എന്ന കാര്യം നാം നേര ത്തെ പരാമർശിച്ചതാണ്. ആ സൗകര്യം ഉപയോഗിച്ച് ബത്തൂത്ത കേര ളത്തോടു യാത്രപറഞ്ഞ് മധ്യപൗരസ്ത്യരാജ്യങ്ങൾ കടന്ന് മൊറോ ക്കോവിലേക്ക് പോകാൻ വെമ്പി. എന്നാൽ 1348-ലെ കുപ്രസിദ്ധമായ ഇരുണ്ട മരണങ്ങളുടെ കാലത്ത് അദ്ദേഹം സിറിയയിലായിരുന്നു എന്ന് കാണാം. സിറിയയിലെ ഘോരമായ ഈ നശീകരണവ്യാധിയുടെ വ്യാ പ്തിയും വിനയും വളരെ ഹൃദയസ്‌പൃക്കായി ബത്തൂത്ത എഴുതിയിട്ടു ണ്ട്. ഈ അപകടത്തിൻ്റെ അപായകരമായ കാരണങ്ങളും അതുമൂലമു ണ്ടായ പ്രയാസങ്ങളും ബത്തൂത്തയുടെ ചരിത്രത്തിൽ നിന്നാണധിക വും വെളിച്ചത്ത് വന്നിട്ടുള്ളത്.

ഈ സന്ദർഭങ്ങളിലൊന്നും ഭാവി പരിപാടികളെക്കുറിച്ച് യാതൊരു വിധ ആസൂത്രണമോ ചിന്തയോ അദ്ദേഹത്തെ അലട്ടിയിരുന്നതായി കാ ണുന്നില്ല. ഈ കാലമത്രയും ഉയർന്ന പദവികളലങ്കരിക്കുകയും ഉന്നത രായ വ്യക്തികളുമായി സമ്പർക്കത്തിലിരിക്കുകയും ചെയ്ത ബത്തൂത്തക്ക് ഒന്നും ബാക്കിയാക്കുവാനോ, തൻ്റെ നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്തെങ്കിലും വിലപ്പെട്ടതായി എടുത്തുകാട്ടുവാനോ കൈവശമുണ്ടായി രുന്നില്ല. മാനസികമായ ഈ വ്യാകുലതയായിരിക്കാം സ്വന്തം നാട്ടിലേ ക്ക് തിരിച്ചുപോകാനുള്ള വ്യഗ്രതകുറയാനുള്ള കാരണം. ബത്തൂത്ത തന്നെ ഈ വിശേഷം പറയുന്നതിങ്ങനെയാണ്: 'സുൽത്താൻ അബ് ദുൽ ഹുസ്സൈൻ്റെയും അദ്ദേഹത്തിൻ്റെ പുത്രൻ അബ്ദു‌ൽ ഇനാമിന്റെ യും കീഴിൽ സമൃദ്ധമായിക്കൊണ്ടിരിക്കുന്ന മൊറോക്കോയുടെ പുരോ ഗതി മനസ്സിലാക്കുവാനുള്ള ഏക ആഗ്രഹ'മാണത്രേ നാട്ടിലേക്ക് തിരി ക്കുവാനുള്ള മാനസികപ്രേരണ. സാധാരണക്കാരനായ ഏതൊരാൾക്കും നൈസർഗികമായുണ്ടായേക്കാവുന്ന പ്രേരണ മറിച്ചായിരിക്കും. താൻ വിട്ടേച്ചുപോന്ന ജനിച്ച മണ്ണിൽ കുറേയധികം കാലത്തിനുശേഷം മട ങ്ങിച്ചെല്ലുകയും പരിചിതങ്ങളായ മുഖങ്ങളേയും സ്നേഹപരിലാളന കളനുഭവിച്ച ബന്ധുമിത്രാദികളേയും സർവോപരി ജനിച്ച വീടിനേയും കുടുംബാംഗങ്ങളെയും കാണുകയും വിവരങ്ങളറിയുകയും ചെയ്യുക യെന്നതായിരിക്കും ഏതൊരുത്തന്റെയും മടക്കയാത്രയുടെ ചേതോവി കാരം. പക്ഷേ, ബത്തൂത്തക്ക് അത്തരം കുടുംബബന്ധമോ സുഹൃദ്‌വ ലയമോ ഒന്നും കാര്യമായിട്ടുണ്ടായിരുന്നില്ലെന്ന് വേണം വിചാരിക്കുവാൻ. ഒരു പക്ഷേ, രാജ്യത്തിൻ്റെ വികാസവും പരിണാമവും മനസ്സിലാക്കുവാ നുള്ള പ്രസ്താവം മനഃപൂർവം നടത്തിയതാണെന്നുവെച്ചാൽ തന്നെ അതിലടങ്ങിയിരിക്കുന്ന ഉപഹാസസ്വരം ഒരുതരം സിനിക്കിന്റേതാണെ ന്ന് പറയാതെ തരമില്ല. എന്നാൽ മൊറോക്കോയുടെ തലസ്ഥാനമായ ഫെക്സിലെത്തുന്ന ബത്തൂത്തയുടെ പിന്നീടുള്ള പ്രവൃത്തികൾകൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിൻ്റെ പ്രസ്‌താവന ശരിയാണെന്നു വിചാരിക്കാനേ നിവൃത്തിയുള്ളു. കാരണം പിറന്ന മണ്ണിൽ കടന്നപ്പോ ഴാണ് വീണ്ടും തൻ്റെ ദൗത്യം പൂർണമായിട്ടില്ലെന്ന് അദ്ദേഹത്തിന് തോ ന്നുന്നത്. ലോകത്തുള്ള മുസ്‌ലിം രാജ്യങ്ങൾ മുഴുക്കെ സന്ദർശിക്കുക യെന്ന ഒരു പ്രതിജ്ഞ അദ്ദേഹത്തിൻ്റെ സഞ്ചാരത്തിനിടയിൽ എടുത്തി രുന്നോ എന്നറിയില്ലെങ്കിൽ കൂടിയും, താൻ ബാക്കിയാക്കിയിട്ടുള്ളതും കുടി നിർവഹിക്കുവാനുള്ള വ്യഗ്രത ബത്തൂത്തയിൽ കാണുന്നുണ്ട്. ഒ രു പക്ഷേ, പലരുടേയും പ്രേരണക്ക് വിധേയനായിട്ടോ, അതുമല്ലെങ്കിൽ ലോകത്തിലെ സകല മുസ്‌ലിം രാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യത്തെ സഞ്ചാരിയെന്ന ഖ്യാതി നേടുവാനോ എന്നു തീർത്തു പറയാനൊക്കു കയില്ല, ബത്തൂത്ത പോകുവാൻ തന്നെ ഉറച്ചു.

നൈജീരിയയിലുള്ള നീഗ്രോലാൻ്റും ആന്തലൂസിയയുമായിരുന്നു അ വശേഷിച്ചിരുന്ന രണ്ട് മുസ്‌ലിം രാജ്യങ്ങൾ. അങ്ങനെ ഈ രണ്ട് സ്ഥല ങ്ങൾ കൂടി സന്ദർശിച്ച ബത്തൂത്ത മൂന്ന് സംവത്സരം അതിനുവേണ്ടി ചെലവഴിച്ചു. അതോടുകൂടി ഇസ്‌ലാമികലോകത്തിൻന്റെ സഞ്ചാരി എന്ന കീർത്തിമുദ്രക്ക് അർഹനാകാൻ അദ്ദേഹത്തിനു സാധിച്ചു. യഥാർ ഥത്തിൽ മഹാരഥന്മാരായ നിരവധി ലോകസഞ്ചാരികൾ അറബി രാ ജ്യങ്ങളിൽ നിന്നും ദേശാടനത്തിനിറങ്ങിയിട്ടുണ്ട്. ശാസ്ത്ര ചരിത്രഭൂമി ശാസ്ത്ര വിഭാഗങ്ങൾക്ക് അനർഘങ്ങളായ സംഭാവന അവർ നൽകി യിട്ടുമുണ്ട്. പക്ഷേ, ഒരു കാര്യത്തിൽ അവരെക്കാളൊക്കെ മഹത്വത്തി ൻ തിലകവുമണിഞ്ഞ് ബത്തൂത്ത നിൽക്കുന്നതിൻ്റെ കാരണമെന്താ ണ്? എല്ലാ മുസ്‌ലിം രാജ്യങ്ങളും സന്ദർശിച്ച സഞ്ചാരിയെന്ന് അവകാ ശപ്പെടാൻ സാധിച്ചത് അദ്ദേഹത്തിനു മാത്രമാണെന്നതാണ് അതിന്റെ കാരണം.

ബത്തൂത്തയുടെ സുദീർഘമായ ഈ സഞ്ചാരവേളയിൽ അദ്ദേഹ ത്തെ കണ്ടവരുടെ യാതൊരു അഭിപ്രായവും ഇതുവരെ കണ്ടുകിട്ടിയി ട്ടില്ലെന്നുള്ളത് വിസ്‌മയജന്യമാണെന്നതിലേറെ നിർഭാഗ്യവും കൂടിയാ ണ്. ഈ യാത്രക്കാരനെക്കുറിച്ച് സമകാലികരായ മറ്റു സഞ്ചാരികളോ, ചരിത്രകാരന്മാരോ എന്താണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നറിയാൻ ഇ തുവരെ കഴിഞ്ഞിട്ടില്ല. സാധാരണ സഞ്ചാരവൃത്താന്തമെഴുതുന്നവർ, അവർ ഓരോ സ്ഥലത്തുവെച്ച് ഇടപഴകുകയും കാണുകയും ചെയ്‌തി ട്ടുള്ള വിദേശികളായ സഹജീവികളെക്കുറിച്ചും അവരുടെ പോക്കുവര വിനെ സംബന്ധിച്ചും മറ്റും വിശദമായി പ്രതിപാദിക്കുക പതിവാണ്. എന്നാൽ, പ്രസിദ്ധങ്ങളായ രാജ്യങ്ങളിലുടനീളം മുപ്പതു കൊല്ലത്തിലേ റെ അസൂയാർഹമായ പദവിയലങ്കരിച്ച ബത്തൂത്തയെക്കുറിച്ച് ആരും പറഞ്ഞു കാണാത്തത് അത്ഭുതമായിത്തന്നെ അവശേഷിക്കുന്നു. അ തോടൊപ്പം ബത്തൂത്തയുടെ വിവരണങ്ങളുടെ ആധികാരികതയെ കൂ ടിയും അത് സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം സമകാലിക രേഖ കളുടെ അഭാവത്തിൽ അദ്ദേഹം പറയുന്നത് അപ്പടി ശരിയോ തെറ്റോ എന്ന് വ്യവഛേദിച്ച് തരംതിരിക്കുക പോലും ദുഷ്‌കരമായിത്തീർന്നിരി ക്കുന്നു. നമുക്ക് അവിശ്വസനീയമായ പല സംഗതികളും ബത്തൂത്ത യുടെ വിവരണത്തിലുടനീളമുണ്ട്. അവയെ കൊള്ളുന്നവരും തള്ളുന്ന വരും ചരിത്ര വിദ്യാർഥികളിൽ കാണാം. പക്ഷേ, താർക്കികമായ ഒരു സംഗതി എന്നതിൽ കവിഞ്ഞ് അന്തിമമായി തീരുമാനത്തിലെത്തിക്കഴി ഞ്ഞ ഒരു കാര്യമല്ലാത്തതു കൊണ്ടുതന്നെ ബത്തൂത്തയുടെ വിവരണ ങ്ങൾ മറ്റു സഹായഗ്രന്ഥങ്ങളോടൊപ്പമേ വായിക്കാൻ കഴിയുകയുള്ളു. എങ്കിൽ മാത്രമേ അത് പ്രയോജനത്തിലെത്തുകയുള്ളു.

ഇബ്നു ബത്തൂത്തയുടെ ഗ്രന്ഥം ആദ്യമായി പരിഭാഷപ്പെടുത്തു ന്നത് 1829-ലാണ്. ഡോക്‌ടർ സാമുവൽ ലീയായിരുന്നു അതു നിർവ ഹിച്ചത്. കുറേ കൊല്ലങ്ങൾക്കു ശേഷം ബത്തൂത്തയുടെ സഞ്ചാരകഥ യുടെ പൂർണരൂപം ആദ്യമായി വെളിപ്പെടുന്നത് ഫ്രഞ്ചു ഭാഷയിലാണ്. ബത്തൂത്തയുടെ പുസ്‌തകം പകർത്തുകയും അതിൽ സ്വന്തമായി പലതും കൂട്ടിച്ചേർക്കുകയോ വിട്ടുകളയുകയോ പരിഷ്‌കരിക്കുകയോ തെ റ്റുതിരുത്തുകയോ ഒക്കെ ചെയ്‌തിട്ടുള്ള മൊറോക്കോ സുൽത്താന്റെ സെ ക്രട്ടറിമാരിൽ ഒരാളായ ഇബിജുസായിയുടെ കൈയൊപ്പോടുകൂടിയു ള്ള ഈ പ്രതിയാണ് ഏറ്റവും വിശ്വസനീയമായി കണക്കാക്കുന്നത്. ഡിഫ്രിമെറിയും സാൻജൂനെറ്റിയും സംയുക്തമായാണ് ഇത് ഫ്രഞ്ചു ഭാഷയിലേക്ക് വിവർത്തനം ചെയ്‌തിട്ടുള്ളത്. ഈ പരിഭാഷ വളരെയേ റെ പ്രശംസാർഹമാണെങ്കിൽക്കൂടിയും ആവശ്യമായ നോട്ടുകളോ വി ശദീകരണങ്ങളോ ഒന്നും വിവർത്തകർ നല്‌കാത്തത് വലിയ ഒരു കുറ വായിട്ടാണ് എല്ലാ എഴുത്തുകാരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഓരോ ദേശ ക്കാരും അവരവരുടെ രാജ്യത്തെകുറിച്ചു പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങ ളെ വിശദീകരിക്കുവാൻ ഒറ്റയൊറ്റയായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എ ന്നാലും ഇനിയും ധാരാളം ഭാഗം കൂടുതൽ വെളിച്ചവും വിവരണവും പ്രതീക്ഷിച്ചു കഴിയുകയാണെന്നതാണു പരമാർഥം. എച്ച്. എ. ആർ. ഗിബ്ബ് ബത്തൂത്തയുടെ സഞ്ചാരഗ്രന്ഥത്തെ കഴിവതും ചുരുക്കി ഇംഗ്ലീ ഷിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്. എലിയട്ടും ഡൗസനും അത്യാ വശ്യഭാഗങ്ങൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇവർ അറ ബിയിൽ നിന്നു തന്നെയാണ് തർജമ ചെയ്തിട്ടുള്ളത്.

ബത്തൂത്തയുടെ യാത്രാഗ്രന്ഥമായ കിതാബു റഹില പല നില ക്കും പ്രയോജനമുള്ള പുസ്‌തകമാണെങ്കിലും, ഇന്ത്യാ ചരിത്രസംവി ധാനത്തിൽ അത് വളരെ പ്രയാസങ്ങളാണു സൃഷടിച്ചിട്ടുള്ളത്. ബത്തൂ ത്തയുടെ മതരാഷ്ട്രീയചായ്‌വുകളേയും വിശ്വാസങ്ങളേയും അദ്ദേഹം ജീവിച്ചിരുന്ന ആ കാലഘട്ടത്തിൻ്റെ പ്രത്യേകതകളേയും ശരിക്കും മന സ്സിലാക്കാതെ കണ്ടപാടു വെട്ടിവിഴുങ്ങിയതുകൊണ്ടാണ് ഇതു സംഭ വിച്ചത്. നെല്ലും പതിരും തരംതിരിക്കുവാനുള്ള ശ്രമം നടത്താതിരുന്ന താണ് ഈ കുഴപ്പത്തിനു കാരണം. ഞാനിവിടെ നടത്തുന്ന ശ്രമം ബ ആത്ത സഞ്ചരിച്ച ഇസ്‌ലാമികരാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതി കളെ പരാമർശിക്കുവാനാണ്. അത് ബത്തൂത്തയിൽ എത്രമാത്രം സ്വാ ധീനം ചെലുത്തിയിരിക്കുമെന്നും ഇന്ത്യൻ സ്ഥിതിഗതികളെ വിവരിക്കു മ്പോൾ തന്റെ ഹൃദയത്തിലുല്ലീഢമായി കിടന്നിരുന്ന ഈ അനുഭവങ്ങൾ എങ്ങനെ പ്രവർത്തിച്ചിരുന്നു എന്നും മനസ്സിലാക്കാൻ ഇതു പ്രയോജ നപ്പെടും.

ബാഗ്ദാദിലേയും ഡമാസ്‌കസിലേയും ഖലീഫമാരുടെ കീഴിലുണ്ടാ യിരുന്ന ഇസ്ലാമികസാമ്രാജ്യം 14-ാം നൂറ്റാണ്ടോടുകൂടി അതിന്റെ ആ കൃതിയിലും വിസ്തൃതിയിലും വിഭിന്നമായിത്തീർന്നു. 8-ാം നൂറ്റാണ്ടി ലെ ഖലീഫമാരുടെ രാജകീയാർഭാടങ്ങളും പ്രൗഢിയും അതേപടിയോ അതിൽ കൂടുതലോ മുസ്‌ലിം അരമനകളിൽ അനുഷ്‌ടിച്ചു പോന്നിരു ന്നു എന്നതു ശരിതന്നെ. എന്നാൽ സ്പെയിനും സിസിലിയും ഇസ്ല‌ാമികലോകത്തോടു യാത്രപറഞ്ഞു പിരിഞ്ഞിരുന്നു. കൊർദോവയുടെ മാഹാത്മ്യം പറയാറുണ്ടായിരുന്നു എന്നല്ലാതെ 14-ാം നൂറ്റാണ്ടിൽ യൂ റോപ്യൻ രാജ്യങ്ങളിൽ ഇസ്‌ലാമിക ശക്തിപ്രഭാവം നിലച്ചിരുന്നു. എ ന്നാൽ യൂറോപിൽ പറ്റിയ ഈ നഷ്‌ടം ഇന്ത്യയിലും മലേഷ്യയിലും മു സ്‌ലിംകൾക്ക് പ്രവേശനം ലഭിച്ചതോടെ അവർ നികത്തിയെടുത്തു. യൂ റോപ്യൻ ശക്തികളെ കിടിലം കൊള്ളിക്കാനുള്ള ശക്തിയാർജിച്ചു കൊ ണ്ടുതന്നെ ഓട്ടോമൻ സാമ്രാജ്യവും വികാസം കൊള്ളുകയായിരുന്നു. പ്രത്യക്ഷത്തിൽ ഏതൊരാൾക്കും തോന്നുമായിരുന്ന ഇസ്ലാമിക രാ ഷ്ട്രീയാധിനിവേശത്തിൻ്റെ വളർച്ച, പക്ഷെ, ആന്തരികമായി അതിന്റെ ദുർബലതയെ മൂടിവെക്കാൻ മാത്രം ശക്തമായിരുന്നില്ല. പുറമേ എത്ര പ്രഭാവം കാണിച്ചാലും ആഭ്യന്തരങ്ങളായ കുഴപ്പങ്ങളും രാഷ്ട്രശരീരത്തി ലെ അർബുദങ്ങളും ഹൃദയത്തേയും ശ്വാസകോശത്തേയും കരണ്ടുതി ന്നുവാൻ മാത്രം മൂർഛിച്ചിരുന്നുവെന്ന് കാണുവാൻ പ്രയാസമില്ല.

രണ്ടു നൂറ്റാണ്ടു കാലത്തെ രക്തപങ്കിലമായ കുരിശുയുദ്ധം സിറി യ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളുടെ ചൈതന്യത്തെ കുറച്ചൊന്നുമല്ല കരണ്ടുതിന്നത്. ഈ ക്ഷീണം തീരുന്നതിനുമുമ്പുതന്നെ അധികാരദുർ മോഹത്തിന്റെ സ്വാർഥത നിരവധി ആഭ്യന്തരകലഹങ്ങൾക്ക് ഹേതു വായിത്തീർന്നു. തുർക്കികളുടെ യുദ്ധക്കൊതിയും അധികാരമോഹവും അറബി, പേർഷ്യൻ ജനതയുടെ വികാസത്തേയും സമൃദ്ധിയേയും വ ല്ലാതെ ബാധിച്ചു. ഈ ക്ഷീണം തീരുന്നതിനു മുമ്പുതന്നെ 'സംസ്കാ രങ്ങളുടെ സംഹാരകരായ' മംഗോളിയരുടെ ആക്രമണത്തിന് ഇസ്‌ലാ മികകേന്ദ്രങ്ങളൊക്കെ സാക്ഷിയായി. അരുമയായി കരുതിയിരുന്ന പല തും അഗ്നിക്കിരയായി. സംസ്‌കാരത്തിൻ്റെ സോപനങ്ങളായ സർവക ലാശാലകളും ലൈബ്രറികളും ചുട്ടുചാമ്പലാക്കപ്പെട്ടു. നിരവധി നൂറ്റാ ണ്ടുകാലത്തെ വൈജ്ഞാനിക ദാർശനിക കലവറകൾ കത്തിപ്പോയി. പണ്ഡിതന്മാരും താത്വികരും ജീവനും കൊണ്ടോടി. ഭയാനകവും അ രക്ഷിതവുമായ ഈ ചുറ്റുപാടിൽ നിന്നും രക്ഷാസങ്കേതം കണ്ടെത്തേ ണ്ടത് ഇവരുടെയെല്ലാം നിലനില്‌പിൻ്റെ തന്നെ പ്രശ്‌നമായിരുന്നു. അങ്ങ നെ മംഗോളാക്രമണം നിരവധി പണ്ഡിതന്മാരേയും ശാസ്ത്രജ്ഞന്മാ രേയും ചരിത്രകാരന്മാരേയും ഇസ്‌ലാമിക നഗരങ്ങളിൽ നിന്നും പ്രാണര ക്ഷാർഥം മറ്റിടങ്ങളിൽ അഭയം തേടുവാൻ നിർബന്ധിതരാക്കി. അവര ത്രയും കണ്ട ഏകരക്ഷാകേന്ദ്രം ഭാരതമായിരുന്നുവെന്നതാണ് പ്രധാനം.

അങ്ങനെ നോക്കുമ്പോൾ ഉർവശീശാപം പോലെയാണ് നമ്മെ സം ബന്ധിച്ചിടത്തോളം ഇതനുഭവപ്പെടുന്നത്. കാരണം 1453-ൽ കോൺ സ്റ്റാന്റിനോപ്പിൾ ആക്രമിച്ചു കീഴടക്കിയപ്പോൾ ജീവനും കൊണ്ടോടിയ യവന റോമൻ താത്വികരും പണ്ഡിതന്മാരുമാണ് യൂറോപ്യൻ രാജ്യങ്ങളിൽ നവോഥാനത്തിൻ്റെ വിത്തുപാകിയത്. അതിൻ്റെ ഫലമായി യൂ റോപിൽ നവീനങ്ങളായ പല മാറ്റങ്ങളുമുണ്ടായി. മധ്യകാലഘട്ടത്തി ലെ ഇരുണ്ട സ്വഭാവത്തിന് യവനികയിടുവാനും പുതുയുഗത്തിന്റെ പു ലരിക്ക് സിന്ദൂരമണിയിക്കുവാനും അതുമൂലം സാധിച്ചു. യൂറോപിന്റെ മുഖഛായ തന്നെ മാറി. ലോകാധിപത്യത്തിനും സാമ്രാജ്യസ്ഥാപനത്തി നും ഇതൊക്കെ സഹായിച്ചു. അതേ പ്രക്രിയതന്നെയാണ് മംഗോളാക്രമ ണത്തെ ഭയന്ന് ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ നിന്നും ഓടി ഇന്ത്യയിൽ വ ന്നു രക്ഷപെട്ട പണ്ഡിതവർഗവും ചെയ്‌തത്‌. പുത്തൻ പ്രകാശത്തിന്റെ ദീപശിഖ കൊളുത്തുവാനും വൈജ്ഞാനിക പ്രസരം പ്രഫുല്ലമാക്കുവാ നും അവർക്ക് സാധിച്ചു. അങ്ങനെ ഇന്ത്യയിൽ പുതിയ ഒരു പരിണാമപ്ര ക്രിയക്ക് ആമുഖമെഴുതുകയായിരുന്നു മംഗോൾ ആക്രമണം.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക