shabd-logo

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023

0 കണ്ടു 0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാരം ആരംഭിക്കുന്നത്. കോൺസ്റ്റാന്റിനോപ്പിൾ, സിറിയ, ഫലസ്‌തീൻ, അറേബ്യ, ഇറാഖ് തുട ങ്ങിയ ഇസ്‌ലാമിക സാംസ്‌കാരികകേന്ദ്രങ്ങൾ സന്ദർശിച്ച ബത്തൂത്ത ദുർഘടമായ പല ഘട്ടങ്ങളും സുധീരം അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്ത്യ യുടെ വടക്കുപടിഞ്ഞാറൻ അതിർത്തി കടന്ന് 1333 ഡിസംബർ 13-ാം തീയതിയാണ് അദ്ദേഹം ഇന്ത്യയിലേക്കു കടക്കുന്നത്. സിന്ധുപ്രദേശ ത്തുനിന്നും അദ്ദേഹം ഡൽഹിയിലേക്ക് കടന്നപ്പോൾ ചക്രവർത്തി മു ഹമ്മദ് തുഗ്ലക്ക് തലസ്ഥാനത്തുണ്ടായിരുന്നില്ല. എങ്കിലും അറബിലോ കത്തുനിന്ന് വന്ന ഉൽസുകനായ ഈ സഞ്ചാരിയെ സൽകരിക്കുവാൻ അരമനയിലുണ്ടായിരുന്ന രാജമാതാവ് ഒട്ടും അമാന്തിച്ചില്ല. രാജകീയ ഉടയാടകളും, പാർപിട സൗകര്യവും തൽക്കാലച്ചെലവിനുവേണ്ടി 2,000 ദിനാറും നല്കി. (ഒരു ദിനാർ= 2.1/2 ഉറുപ്പിക*) സുൽത്താൻ തിരിച്ചുവ ന്നപ്പോൾ 12,000 ഉറുപ്പിക സമ്മാനമായി നല്‌കുകയും അത്രയും തുക ലഭിക്കുന്ന ഒരു ജാഗീർ ഇനാമായി സമ്മാനിക്കുകയും ചെയ്തു. പുറ മേ, രാജകീയാലയത്തിൽ നിന്ന് ഒരു കുതിരയെയും അരമനയിൽ നി ന്നും പത്ത് പരിചാരികമാരേയും കൊടുത്തു. ഇതിനുശേഷം ഡൽഹി യിലെ ഖാസിയായി (ജഡ്‌ജിയായി) നിയമിച്ചു ബഹുമാനിക്കുകയും ചെ യ്‌തു. പ്രതിമാസം 2,500 ഉറുപ്പിക ശമ്പളമായി നിശ്ചയിച്ചതിനു പുറമേ ആ വർഷത്തെ ശമ്പളമായ 30,000 ഉറുപ്പിക അഡ്വാൻസായി നല്‌കുക യും ചെയ്തുവെന്ന് ബത്തൂത്ത തന്നെ കുറിക്കുന്നുണ്ട്. പക്ഷേ, ധൂർ ത്തനും വിഷയലമ്പടനുമായ ബത്തൂത്തക്ക് ഈ പണമൊന്നും മതിയാ യിരുന്നില്ല. 1,12,500 ഉറുപ്പികയുടെ കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നത് സുൽത്താനാണ് കൊടുത്തു തീർത്തതെന്ന് ബത്തൂത്ത തന്നെ പറയുന്നു. ഇതിനിടക്ക് അസുഖകരമായ ഒരു സംഭവമുണ്ടായി. മതപര മായ ചില പഴഞ്ചൻ വിശ്വാസങ്ങളുടെ പ്രബോധകനായ ഒരു ശൈഖു മായി ബത്തൂത്ത സുൽത്താൻ്റെ ഇഷ്‌ടത്തിനെതിരായിത്തന്നെ സമ്പർ ക്കത്തിലേർപ്പെട്ടു. ഈ വക കാര്യങ്ങളും മറ്റു സ്വഭാവവൈകൃതങ്ങളും കാരണമായി ബത്തൂത്ത സുൽത്താൻ്റെ വിരോധത്തിനു പാത്രീഭൂതനാ കുകയും, വീട്ടുതടങ്കലിൽ കുറേദിവസം കഴിച്ചുകൂട്ടേണ്ടി വരികയും ചെ യ്‌തു. വളരെ രസകരമായി ബത്തൂത്ത ഈ ഭാഗം വിവരിക്കുന്നു. രാജ കിങ്കരന്മാർ തൻ്റെ ഓരോ ചലനവും സസൂക്ഷ്‌മം വീക്ഷിച്ചുകൊണ്ടിരു ന്നതും, തുടർച്ചയായി അഞ്ചു ദിവസം താൻ നിരാഹാര വ്രതമനുഷ്‌ഠി ച്ചതുമൊക്കെ ഒരു നോവലിലെ പ്രതിപാദ്യത്തിനു സമമായിട്ടുണ്ട്. ഇ തൊക്കെ കഴിഞ്ഞാണ് 1342-ൽ ചൈനയിലേക്ക് അംബാസഡർ എന്ന പദവിയിൽ ബത്തൂത്തയെ പറഞ്ഞയക്കുന്നത്.

ചൈനയിലേക്ക് പുറപ്പെടാൻ വേണ്ടി ബത്തൂത്തയും കൂട്ടരും കോ ഴിക്കോട്ടെത്തി. പക്ഷേ, കൊടുങ്കാറ്റിൽപെട്ട് ഓടം തകർന്നതുകൊണ്ട് എല്ലാം നഷ്‌ടപ്പെട്ട് ഏകനായി കോഴിക്കോട്ട് തങ്ങേണ്ടതായി വന്ന കഥ യും വിവരിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്നും മാലദ്വീപിലേക്കാണദ്ദേഹം പോ യത്. ഒരുകൊല്ലം അവിടെ കഴിച്ചുകൂട്ടിയ ബത്തുത്ത ജഡ്‌ജിയുടെ പദ വി അലങ്കരിച്ചിരുന്നു. 1345-ൽ അദ്ദേഹം സിലോൺ സന്ദർശിക്കുകയും മടങ്ങി തെക്കെ ഇന്ത്യയിൽ മധുരയിലെത്തി കുറേക്കാലം കഴിച്ചുകൂട്ടു കയും ചെയ്തു. കേരളത്തിലെ പ്രധാന സ്ഥലങ്ങൾ മുഴുവനും പല പ്രാവശ്യം അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് ചൈനയി ലേക്ക് പോയെന്നു പറയുന്നതും തിരിച്ച് എട്ടു മാസത്തിനിടക്ക് കോഴി ക്കോട്ടെത്തിയെന്ന് വിവരിക്കുന്നതും. ബത്തൂത്തയുടെ ചൈനീസ് യാ ത്രയെക്കുറിച്ച് കുലങ്കഷമായി നാം പരിശോധിച്ചതാണ്. ഏതായാലും കുറച്ചു കഴിഞ്ഞ് കോഴിക്കോട്ടുനിന്നും അദ്ദേഹം മക്കയിലേക്കു യാത്ര യായി. അവിടെനിന്നും മൊറോക്കോയുടെ തലസ്ഥാനമായ ഫെക്സിൽ എത്തിച്ചേർന്നു. ഇത് 1349 നവംബർ 8-ാം തീയതിയാണ്. അല്പ‌കാല ത്തിനുശേഷം, 1353-ൽ സ്വദേശമായ മൊറോക്കോവിൽ സ്ഥിര താമസ മായി. 1368-ൽ 64-ാമത്തെ വയസ്സിൽ ബത്തൂത്ത ദിവംഗതനായി. സു ദീർഘമായ ഒരു യാത്രയുടെ അന്ത്യത്തിന് അങ്ങനെ ജനിച്ച സ്ഥലം ത ന്നെ സാക്ഷ്യം വഹിച്ചു.

ബത്തൂത്ത മധ്യകാലഘട്ടത്തിലെ ഏറ്റവും ഉന്നതനായ യാത്രാകു തുകിയായിരുന്നു. അദ്ദേഹത്തിനു മുമ്പും നിരവധി സാഹസികരും ഭൂ മിശാസ്ത്രജ്ഞരും ചരിത്ര-ശാസ്ത്രകാരന്മാരും പല നാടുകൾ സന്ദർ ശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും അറബി ലോകത്തിന്റെ വൈ ജ്ഞാനിക ചക്രവാളം വികാസം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇത്രയും സുദീർഘമായി യാത്ര ചെയ്‌തിട്ടുള്ളവർ ബത്തൂത്തക്കു മുമ്പ് വിരളമാണ്. ഏകദേശം 75,000 മൈലിൽ കൂടുതൽ അദ്ദേഹം
സഞ്ചരിച്ചിരിക്കുമെന്നാണ് ബത്തൂത്തയുടെ സഞ്ചാരവൃത്താന്തത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനവകാശമുള്ള പ്രൊഫസർയൂൽ പ്രസ്താവിക്കുന്നത്. യാന്ത്രിക കാലഘട്ടത്തിനുമുമ്പ് ഇത്രയും
ദൂരം സഞ്ചരിക്കുക വളരെ ദുഷ്‌കരമായിരുന്നതുമൂലം ബത്തൂത്ത
മുമ്പ് ആരും ഇത്രയധികം ദൂരം സഞ്ചരിച്ചിരുന്നില്ലെന്ന് പറയാം. ആദ്യമേ പ്രസ്താവിച്ചതുപോലെ ബത്തൂത്തയുടെ യാത്രയുടെ ആരംഭം ഹജ്ജ് കർമം നിർവഹിക്കുക എന്ന മതപരമായ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് എല്ലാക്കൊല്ലവും തീർഥാടകർ മക്കയിൽ സമ്മേളിക്കുന്നു. സാമൂഹിക സമത്വവും സാർവലൗകിക സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ഈ അഖിലലോകസമ്മേളനം മുസ്‌ലിം ജനതയുടെ വൈകാരികോദ്ഗ്രഥനം പ്രഖ്യാപനം ചെയ്യുന്ന മഹാസംഭവമാണ്. എക്കാലവും തീർഥാടനത്തിനെത്തുന്നവർക്ക് പ്രോത്സാഹനവും സഹായവും ചെയ്‌തുകൊടുക്കുവാൻ അവരുടെ മാർഗങ്ങളിൽ സന്നദ്ധരായി നിൽക്കുന്ന രാക്ഷാസേനകളും സന്നദ്ധഭടന്മാരും നിയുക്തരാകാറുണ്ട്. ഒറ്റക്കു തിരിച്ച ബത്തൂത്തക്കും ഇസ്ല‌ാമിക
സാഹോദര്യം തുളുമ്പുന്ന സൗഹൃദം എല്ലായിടങ്ങളിൽ നിന്നും അക്കാലത്ത് നിർലോഭം ലഭിച്ചത് അസ്വഭാവികമായിരുന്നില്ല. കാലഘട്ടത്തിന്റെ സ്വഭാവ വിശേഷമാണത്. സാമ്പത്തിക ശാരീരിക ശേഷിയുള്ളവർ മക്കയിലെത്തി തീർഥാടനം നടത്തുകയെന്നത് ഏതു രാജ്യത്തെ മുസ്ലിമിനെ സംബന്ധിച്ചും നിർബന്ധമായ കാര്യമാണ്. ജീവിതത്തിലൊരിക്കലെങ്കിലും ഈ മഹത്കർമം നടത്താനൊക്കുകയെന്നത് ആത്മീയ നിർവൃതിയായി എക്കാലവും മുസ്‌ലിംകൾ കരുതിപ്പോന്നിട്ടുണ്ട്. മതപരമായ ഈ ശാസന ഒട്ടൊന്നുമല്ല മുസ്‌ലിം സ്ത്രീ പുരുഷന്മാരെ സഞ്ചാരകുതുകികൾ കൂടിയാക്കിയിട്ടുള്ളത്. മധ്യകാല ക്രൈസ്തവയൂറോപ്പ് മതപ്രചരണത്തിനും മിഷണറി പ്രവർത്തനത്തിനും ഉത്സുകരായ എത്രയോ ആളുകളെ പല ദിക്കുകളിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ അതിനെക്കാളൊക്കെ ആത്മപ്രചോദിതരായിരുന്നു ലോകത്തിലെ സകല കോണിൽ നിന്നും മക്കയിലേക്ക് പ്രവഹിച്ചിരുന്ന തീർഥാടകർ. കൊല്ലത്തിലൊരിക്കൽ കൂടുന്ന ലക്ഷോപലക്ഷം തീർഥാടകരിൽ നിശ്ചയമായുംകുറച്ചുപേരെങ്കിലും തുറന്ന മനസ്സോടും അന്വേഷണതൃഷ്ണയോടും കൂടി വരുന്ന ജിജ്ഞാസുക്കളാവുക സ്വാഭാവികമാണ്. അവരുടെ രചനാത്മകസിദ്ധി അതാതുദേശങ്ങൾക്ക് മികവുറ്റ സംഭാവനകൾ നല്കിയുമിരിക്കും. അപ്പോൾ ബത്തൂത്തക്കും മക്കവരെ പോകുവാനേ ആഗ്രഹമുണ്ടായിരുന്നുള്ളുവെങ്കിലും മക്കയിൽ താൻ കണ്ട വിവിധ ദേശക്കാരേയും ഭാഷാ ഭൂഷാദികളെയും നേരിൽ കണ്ടറിയണമെന്ന പ്രചോദനം ഉത്ഭവിച്ചുവെന്നത് നൈസർഗികമാണ്.

ഹജ്ജ് തീർഥാടനം അറബിലോകത്തിന് പുതിയ പുതിയ മേച്ചിൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും അറിയപ്പെട്ടിരുന്ന ചക്രവാള സീമക ളേയും ഉല്ലംഘിച്ച് തങ്ങളുടെ വ്യാവസായിക സമ്പർക്കവും കച്ചവടസാ ധ്യതകളും ആരായുന്നതിനും, കൂടുതൽ കേന്ദ്രങ്ങൾ കണ്ടുപിടിച്ച് വ്യാ വസായിക അഭിവൃദ്ധിയുണ്ടാക്കുന്നതിനും സഹായിച്ചിരുന്നു. ആഫ്രി ക്കൻ-ഏഷ്യൻ രാജ്യങ്ങളിലെ കടൽ മാർഗേണയുള്ള വ്യവസായ രംഗ ങ്ങൾ മുഴുക്കെ മധ്യകാലഘട്ടത്തിൽ മുസ്‌ലിംകളുടെ ആധിപത്യത്തി ലായിരുന്നു. ഇബ്നു‌ ബത്തൂത്തയുടെ സഞ്ചാരകഥകൾ തന്നെ അറ ബി വ്യവസായാധിപത്യം എത്രമാത്രം വിശാലമായിരുന്നുവെന്ന് വിവ രിക്കുന്നുമുണ്ട്. ഈ വ്യവസായികളുടെ സംഘം ഒട്ടൊന്നുമല്ല സഞ്ചാ രികളായ ആളുകളുടെ രക്ഷാസങ്കേതങ്ങളായി തീർന്നിട്ടുള്ളത്. അരാ ജകത്വ വേളകളിൽ ഈ വർത്തക സംഘങ്ങൾ കൊള്ളയടിക്കപ്പെടാറു ണ്ടെങ്കിലും പലപ്പോഴും അവരാണ് യാത്രാകുതുകികൾക്ക് അഭയം ന ല്‌കുകയും അംഗരക്ഷകരായിത്തീരുകയും ചെയ്‌തിട്ടുള്ളത്. ഈ അറ ബിവ്യാപാരികൾ അന്നത്തെ സ്വഭാവവൈശിഷ്ട്യമനുസരിച്ച് തങ്ങളു ടെ രക്ഷയിൻ കീഴിൽ വരുന്നവർക്ക് ഔദാര്യപൂർവം മഹത്തരമായ സേ വനങ്ങൾ ചെയ്തതിട്ടുണ്ട്. ഇബ്നു ബത്തുത്തക്കും ഈ വർത്തകസംഘ ങ്ങളുടെ സഹായം പലപ്പോഴും ലഭിച്ചിട്ടുണ്ട്.

തീർഥാടനോദ്ദേശത്തിൽ കവിഞ്ഞ ഒരു ചേതോവികാരവും ബത്തൂ ത്തക്കുണ്ടായിരുന്നില്ല. ആ ലക്ഷ്യവും വെച്ച് ഈജിപ്‌തിലെത്തിയ അ ദ്ദേഹം രണ്ട് യതിവര്യന്മാരുമായി പരിചയപ്പെടാനിടവന്നു. ഇവിടം മുത ലാണ് ബത്തൂത്തയുടെ സഞ്ചാരപ്രിയം ഉത്ഭവിക്കുന്നത്. തനിക്കൊരു ദ്ദേശവും ഉന്നവും തോന്നുന്നതും ഇക്കാലത്താണ്. ഇടക്കിടക്ക് തന്റെ തീരുമാനത്തെക്കുറിച്ച് ചാഞ്ചല്യം തോന്നാറുണ്ടായിരുന്നെങ്കിലും ഈ സാത്വികരുമായുള്ള സമ്പർക്കം അദ്ദേഹത്തിന് നിശ്ചയദാർഢ്യത്തിന്റെ ആവേശമങ്കുരിപ്പിച്ചു. ഈജിപ്‌ത് വഴി മക്കയിലേക്ക് പോകാമെന്ന തീ രുമാനം അങ്ങനെ അദ്ദേഹം ഭേദഗതി ചെയ്‌ത്‌, ഡമാസ്കസിൽ നിന്നും വന്ന ഒരു തീർഥാടകസംഘവുമായി യോജിച്ചു പുറപ്പെടുകയാണുണ്ടാ യത്. യാത്രയുടെ സൗഖ്യവും സഞ്ചാരകൗതുകവും ബത്തൂത്തയിൽ ഉത്തേജിതമാകുന്നതും ഇവിടം മുതലാണ്. ഇവർക്ക് മക്കയിൽ എത്തു വാൻ ധാരാളം സമയമുണ്ടായിരുന്നതു കൊണ്ട് അവരുടെ സമ്മതവും വാങ്ങി ബത്തൂത്ത സിറിയ, ഏഷ്യാമൈനർ തുടങ്ങിയ സ്ഥലങ്ങളിൽ ഒ രു ഹ്രസ്വവീക്ഷണം നടത്തിയതിനുശേഷം തിരിച്ചു തന്റെ സംഘത്തിൽ എത്തിച്ചേർന്നു. ഹജ്ജ് കർമം കഴിഞ്ഞയുടനെതന്നെ അദ്ദേഹം ഇറാ ഖിലേക്കുപോയി. ബാഗ്‌ദാദിൽ അല്‌പസമയം കഴിച്ചുകൂട്ടി. വീണ്ടും മ ക്കയിലേക്കു പോരാൻ മനസ് വെമ്പി. പവിത്രമായ ആ സ്ഥലം ഒന്നു കൂടി കാണുകയും തീർഥാടനം നടത്തുകയും ചെയ്യുകയെന്നത് തന്നെ യായിരുന്നു ഇപ്രാവശ്യവും ഉദ്ദേശ്യം. പക്ഷേ, ഹജ്ജ്കഴിഞ്ഞിട്ടും ആ ദ്യ തവണത്തേതുപോലെ അദ്ദേഹം മടങ്ങിയില്ല. സഥൈര്യത്തോടുകൂ ടി പിന്നീട് മൂന്ന് സംവത്സരം അദ്ദേഹം മക്കയിൽ ചെലവഴിച്ചു. ഇതിനി ടക്കാണ് ഇബ്നു ബത്തൂത്ത തൻ്റെ മതപഠനം കൂടുതൽ കാര്യമായിട്ടെ ടുക്കുന്നത്. മൂന്നു കൊല്ലം ഇസ്ലാമിക സിരാകേന്ദ്രമായ മക്കയിൽ താമ സിച്ച് മതപഠനം നടത്തുകയെന്നത് ഏതൊരു മുസ്‌ലിം രാജ്യത്തും പ്രാ മാണ്യം നേടിക്കൊടുക്കുന്ന പദവി തന്നെയായിരുന്നു. പുറമേ അറബി സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ സഞ്ചാരിയായ സുലൈമാ ന്റെ അറബി ഗ്രന്ഥം ബത്തൂത്തയെ തൻ്റെ ഭാഗ്യപരീക്ഷണത്തിനായി ഇന്ത്യയിലേക്ക് വരാൻ ആവേശം കൊള്ളിച്ചുമിരിക്കും. അതിനു കൂടു തൽ യോഗ്യത സമ്പാദിക്കാനുള്ള സംരംഭമായിരുന്നു മൂന്നുകൊല്ലം മ ക്കയിൽ താമസിച്ച് ഇസ്‌ലാമിക ശാസ്ത്രങ്ങൾ പഠിക്കാനൊരുങ്ങിയതി ന്റെ പിന്നിൽ എന്ന് വേണം ഊഹിക്കാൻ.

പഠനം പൂർത്തിയാക്കിയ ശേഷം കുറച്ച് അനുയായികളോടുകൂടി ആഫ്രിക്കയുടെ കിഴക്കേ തീരത്തുള്ള തുറമുഖ പട്ടണങ്ങളിലേക്ക് തി രിച്ചെങ്കിലും അല്പ‌ം കഴിഞ്ഞ് വീണ്ടും മക്കയിലേക്ക് വന്നു. അവിടെ നിന്നും മൂന്നാമതും പുണ്യകർമം നിർവഹിച്ചശേഷം ഇന്ത്യയിലേക്ക് പുറപ്പെടാമെന്നുറച്ചു. പക്ഷേ, ജിദ്ദയിൽ നിന്നും കപ്പലൊന്നും കിട്ടാതി രുന്നതു മൂലം യാത്ര കൂടുതൽ ദീർഘവും ക്ലേശകരവുമായിത്തീർന്നു. ഏഷ്യാമൈനറിൽ മിക്കവാറും നഗരങ്ങളിൽ അദ്ദേഹം പ്രവേശിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽ കൂടി കടന്നകാര്യം പറയുന്നതുമിവിടെയാണ്. ഖുറാസാനിൽ കുറേക്കാലം ചെലവഴിച്ച ബത്തൂത്ത അവസാനം വട ക്കുപടിഞ്ഞാറൻ ചുരങ്ങൾ വഴി ഇന്ത്യയിലേക്ക് കടന്നു.

ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ച് പ്രാധാന്യമർഹിക്കുന്നതും ഇവിടം മുതലാണ്. സാഹസികനായ ഈ സഞ്ചാരിക്കാകട്ടെ സുദീർഘമായ തൻ്റെ യാത്രയിലെ ഏറ്റവും സുപ്രധാനഘട്ടമായിരുന്നു ഇന്ത്യയിൽ അദ്ദേഹം കഴിച്ചുകൂട്ടിയ കാലം. അതിർത്തിയിൽ വെച്ചുതന്നെ ഇന്ത്യൻ ചക്രവർത്തിയായ മുഹമ്മദ് തുഗ്ലക്കിന്റെ ഔദ്യോഗിക വൃന്ദവുമായി ബത്തൂത്ത സമ്പർക്കം പുലർത്തി. ഏതൊരു വിദേശിയും അനുഭവം കുടാതെ മറ്റൊരു രാജ്യാതിർത്തി കടക്കുക സാധ്യമായിരുന്നില്ല. ഇന്നു പരിഷ്കൃത രാജ്യങ്ങളിൽ അനുവർത്തിക്കാറുള്ള നിബന്ധനകൾ അക്കാലങ്ങളിൽ നിലനിന്നിരുന്നില്ലെങ്കിലും വിദേശിയരുടെ പോക്കുവരവും അവരുടെ സുഖസൗ
കര്യങ്ങളും ശ്രദ്ധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനുണ്ടായിരുന്നു. അവരെ മറികടന്ന് ഒരാൾക്കും രാജ്യത്ത് പ്രവേശിക്കുവാനോ, സ്വൈരവിഹാരം നടത്തുവാനോ ഒക്കുമായിരുന്നില്ല. ഇതിനൊക്കെപ്പുറമെ ഏതൊരു വലിയ പട്ടണത്തിലേക്കും കടക്കുന്നതിന് നിർദിഷ്‌ട യാത്രാനുമതി പത്രം വേണമായിരുന്നു. പട്ടണങ്ങളത്രയും വലിയ മതിലുകൾക്ക് അ കത്തായിരുന്നു. വലിയ കവാടങ്ങളും ദ്വാരപാലകന്മാരും കൃത്യമായി കവാടങ്ങൾ തുറക്കുകയും അടക്കുകയും ചെയ്യുമായിരുന്നു. ആർക്കെ ങ്കിലും പട്ടണത്തിലേക്ക് വരണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങിയി രിക്കണം. പട്ടണവാസിയാണെങ്കിൽ അയാളുടെ പക്കലുണ്ടായിരിക്കേ ണ്ട തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കാണിച്ചെങ്കിൽ മാത്രമേ അകത്തേക്ക് വിടുമായിരുന്നുള്ളൂ. ഒരു യുദ്ധമോ പടയോട്ടമോ ഉണ്ടാകുമ്പോൾ സാ ധാരണ ചെയ്യുന്ന പ്രതിരോധ ഏർപാട് നഗരങ്ങളുടെ കവാടങ്ങൾ ബ ന്ധിക്കുക എന്നതായിരുന്നു. ആക്രമണ സൈന്യത്തിന് ഈ തടസ്സം ശക്തിപൂർവം നേരിട്ടതിനുശേഷമേ നഗരങ്ങളിൽ കൊള്ളയടിക്കുവാൻ സാധിക്കുമായിരുന്നുള്ളു. അതാകട്ടെ എളുപ്പവുമായിരുന്നില്ല. കാരണം, കവാടമടച്ചുകഴിഞ്ഞാൽ രാജ്യരക്ഷക്കുള്ള സൈന്യങ്ങൾ തയ്യാറെടുത്ത് താവളമുറപ്പിച്ചിരിക്കും. ഇന്ത്യയിലെ പ്രധാന നഗരവാതിലുകൾ രക്ത രൂക്ഷിതമായ സംഘട്ടനങ്ങൾക്ക് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളവ യാണ്. രാജ്യത്തിനകത്തുള്ള പട്ടണങ്ങളുടെ സ്ഥിതിതന്നെ ഇങ്ങനെ ആയിരുന്നപ്പോൾ അതിർത്തി സംസ്ഥാനങ്ങളിൽ കൂടുതൽ നിഷ്കർ ഷ പാലിച്ചിരിക്കുമെന്ന് വിചാരിക്കാവുന്നതേയുള്ളു. അങ്ങനെ ബത്തൂ ത്തക്ക് അതിർത്തിയിൽ വെച്ചുതന്നെ രാജകീയ ദൂതമാരുമായി പരിച യപ്പെടേണ്ടതായിവന്നു.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക