shabd-logo

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023

0 കണ്ടു 0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാരസമ്പ്രദായങ്ങ ളെ സംബന്ധിച്ച് ആദ്യ അധ്യായങ്ങളിൽ ഞാൻ വിവരിക്കാൻ ശ്രമിച്ചി ട്ടുണ്ട്. അവക്ക് ഉപോൽബലകമായിട്ടാണ് ബത്തൂത്തയുടെ ഈ വിവര ണം അനുബന്ധമായി ചേർക്കുന്നത്.

1. "നാസുറുദ്ദീൻ ദിർമിഥി മതപണ്‌ഡിതനും ദാർശനികനുമായിരു

ന്നു. ഒരു വർഷത്തിലേറെ അദ്ദേഹം കൊട്ടാരത്തിൽ താമസിച്ചു. അതി നുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം സുൽ ത്താനെ അറിയിച്ചു. ആ കൊട്ടാരത്തിലെ തീറ്റമേശയുടെ കാലുകളും വി ഭവങ്ങൾ വിളമ്പിയിരുന്ന പാത്രങ്ങളും സ്വർണനിർമിതമായിരുന്നു. ഇവ യെല്ലാം നാസറുദ്ദീന് സമ്മാനമായി കൊടുത്തു. ഇതിനുപുറമേ ഒരുല ക്ഷം ദീനാറും ഇരുനൂറ് അടിമകളും പാരിതോഷികമായി അദ്ദേഹത്തിനു നല്കപ്പെട്ടു. ഇതിൽ കുറെ അടിമകളെ അദ്ദേഹം സ്വതന്ത്രരാക്കി. അവ ശേഷിച്ചവരെ കൂടെ കൊണ്ടുപോകുകയും ചെയ്‌തു." (പേജ് 202) 2. "ഒരു ദിവസം ഞാനെൻ്റെ ക്യാമ്പിൽ അടിമപെൺകുട്ടികളുമായി

സല്ലപിച്ചിരിക്കുകയായിരുന്നു. എൻ്റെ സേവകനായ സംബൽ ആ അവ സരത്തിൽ കയറിവരുന്നതു കണ്ട് ഞാൻ വിവരമന്വേഷിച്ചു. സ്ത്രീക ളുമായി ഉല്ലസിച്ചു കഴിയുന്നവരെ കൊല്ലാൻ സുൽത്താൻ ഉത്തരവിട്ടി രിക്കുന്നുവെന്നും എന്നാൽ സൈനികമേധാവികളിടപെട്ടതു കൊണ്ട് ആ കല്പന റദ്ദാക്കിയെന്നും പകരം സകല സ്ത്രീകളെയും കൺവീൽ എ ന്ന കോട്ടയിലേക്കു മാറ്റാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അയാൾ പ റഞ്ഞു. എല്ലാ സ്ത്രീകളേയും അവിടേക്ക് മാറ്റി. സുൽത്താന്റെ കൂടാര ത്തിൽ പോലും സ്ത്രീകളുണ്ടായിരുന്നില്ല. സ്ത്രീ സാമീപ്യമില്ലാതെരാത്രി കഴിച്ചുകൂട്ടുക എന്നെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ സംഗതിയാണ്. പക്ഷേ, മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. തന്മൂലം വ ളരെ വിഷമിച്ചാണ് ആ രാത്രി ഉന്തി നീക്കിയത്. (പേജ് 209)

3. "ഞങ്ങൾ ഇവിടെ വന്ന് ഒന്നരമാസം കഴിഞ്ഞപ്പോൾ ഒന്നരമാ സം പ്രായമായ എൻ്റെ മകൾ മരിച്ചുപോയി. വിവരമറിഞ്ഞ മന്ത്രി ശവ സംസ്കാരത്തിനുള്ള ഏർപാടുകളെല്ലാം ചെയ്തു‌ തന്നു. കുറച്ച് ദിവ സങ്ങൾക്കു ശേഷം സാധാരണ സ്ത്രീകൾ കയറി സഞ്ചരിക്കുന്ന ഒരു മഞ്ചൽ രാജമാതാവ് കൊടുത്തയച്ചു. അതിൽ എൻ്റെ ഒരടിമപ്പെണ്ണിനെ യും തുർക്കിക്കാരിയായ ഒരു ഭൃത്യയെയും കയറ്റി അയച്ചു. മരിച്ച എ ൻ്റെ മകളുടെ അമ്മയായിരുന്നു അവൾ. ഒരു രാത്രി രാജമാതാവിന്റെ കൊട്ടാരത്തിൽ താമസിച്ച് തിരിച്ചുവന്നപ്പോൾ ആയിരം തങ്കവും രത്ന വുമുള്ള ഒരു സ്വർണപതക്കവും കഴുത്തിൽ കെട്ടുന്ന സ്വർണ മാലയും സ്വർണക്കസവുള്ള പട്ടുവസ്ത്രങ്ങളും രാജമാതാവ് സമ്മാനമായി കൊ ടുത്തയക്കുകയും ചെയ്‌തു." (പേജ് 210) 4. “തടവുകാരികളായി പിടിച്ചിരുന്ന കുറെ ഹിന്ദു വനിതകളിൽ പത്തുപേരെ മന്ത്രി എനിക്കു നല്‌കി. അതിൽ ഒന്നിനെ കൊണ്ടുവന്ന ഉദ്യോഗസ്ഥന് ഞാൻ കൊടുത്തെങ്കിലും അയാൾ അസന്തുഷ്ടനായിരുന്നു. മൂന്നു പേരെ എൻ്റെ കൂട്ടുകാർ കൊണ്ടുപോയി. അവർക്കെന്തു
സംഭവിച്ചെന്ന് എനിക്കറിയില്ല. തട്ടിക്കൊണ്ടുവരുന്ന ഇത്തരം സ്ത്രീകൾ ക്ക് ഇന്ത്യയിൽ വില വളരെ കുറവാണ്. വിദ്യാഭ്യാസവും സൗന്ദര്യവും ഉള്ള ധാരാളം പരിഷ്‌കൃതവനിതകളെ വളരെ വിലകുറച്ച് ലഭിക്കുമ്പോൾ ഈ നാടൻ പെൺകൊടികളെ ആര് ഗൗനിക്കാനാണ്. ഈ നാട്ടിൽ വ രുന്നവരെല്ലാം അടിമപ്പെണ്ണുങ്ങളെ വാങ്ങുക പതിവാണ്." (പേജ് 211)

5. "നാൽപത് ദിവസത്തെ വ്രതത്തിനു ശേഷം ഞാൻ വിശ്രമിക്കു കയായിരുന്നു. ആ സന്ദർഭത്തിലാണ് സുൽത്താൻ കൊടുത്തയച്ച സ മ്മാനങ്ങളുമായി രാജദൂതന്മാർ വന്നത്. ഏതാനും അടിമ പെൺകുട്ടി കൾ, നല്ല കുതിര, കുറെ പട്ടുടയാടകൾ ഇവയൊക്കെയായിരുന്നു ആ സാധനങ്ങൾ." (പേജ് 213)

6. "ചൈനയിലെ ചക്രവർത്തി കൊടുത്തയച്ച സമ്മാനങ്ങൾ ആ ദൗത്യസംഘം സുൽത്താൻ്റെ മുമ്പിൽ കൊണ്ടുവന്നു. സ്ത്രീ പുരുഷ ന്മാരടക്കം നൂറ് അടിമകൾ, ഗായികകളും നർത്തകികളും ആയി നൂറ് ഹിന്ദു വനിതകൾ, ഓരോരുത്തർക്കും ഭംഗിയേറിയ വർണാങ്കിതമായ നൂറ്പട്ടുകൾ, നൂറ് സലാഹിയ വസ്ത്രങ്ങൾ, നൂറ് ഷാൻബാഹ് തുണി കൾ, പലനിറത്തിലുള്ള അഞ്ഞൂറ് കാശ്‌മീർ ഷിരിൻബാഹ് വസ്ത്രങ്ങൾ, രോമവസ്ത്രങ്ങൾ, പത്ത് വാളുകൾ, സ്വർണം, വെള്ളി തുടങ്ങിയവയാൽ ഉണ്ടാക്കിയ നിരവധി പാത്രങ്ങളും മറ്റു കൗതുക വസ്‌തുക്കളുമാണ് സുൽത്താൻ ചൈനയിലെത്തിക്കുവാനേല്‌പിച്ച സമ്മാനസാധനങ്ങൾ.


(1 214-215)

7. “പിന്നീട് ഞങ്ങൾ ചെന്നത് മർഹ് എന്ന പട്ടണത്തിലാണ്. ഇവിട ത്തെ സ്ത്രീകൾ മദനലീലാവിലാസിനികളായ സുന്ദരികളാണ്. മറാ ത്ത, മാലദ്വീപ് എന്നിവിടങ്ങളിലെ സ്ത്രീകളും സൗന്ദര്യത്തിന്റെ കാ ര്യത്തിൽ ഇവരോടൊപ്പമെത്തും." (പേജ് 225)

8. "ദൗലത്താബാദിലെ ജനങ്ങൾ മറാത്തികളാണ്. ഇവിടത്തെ സ്ത്രീകൾക്ക് ലാവണ്യവും താരുണ്യവും ഈശ്വരനറിഞ്ഞുതന്നെ കോരിച്ചൊരിഞ്ഞിട്ടുണ്ട്. അവരുടെ മൂക്കും പുരികവും അതീവ സുന്ദരമാണ്. കൗതുകകരമായ ആകാരവും മിഴിവും വടിവുമുള്ള അംഗങ്ങളും
ഏറ്റവും മനോഹരമാണ്. കണവന്മാരുമായുള്ള സല്ലാപത്തിലും കൂട്ടുകെട്ടിലും അവർ വളരെ നിപുണതയും വാചാലതയും കാട്ടുന്നതിന് പുറമേ സംഭോഗാവസരങ്ങളിൽ കൃത്രിമമായ ചലനങ്ങൾ കൊണ്ട് കൂ ടുതൽ ആസ്വാദ്യത ഉണ്ടാക്കുന്നതിലും ഇവർ വിദഗ്‌ധകളാണ്. ഇത് ക ലാപരമായിത്തന്നെ നിർവഹിക്കുന്നതുകൊണ്ട് മറ്റൊരുകൂട്ടരും അവരെ അക്കാര്യത്തിൽ മറികടക്കുകയില്ല." (പേജ് 227)

9. "എൻ്റെ സ്ത്രീകളും മറ്റും യാത്ര ചെയ്‌തിരുന്ന കപ്പൽ കൊല്ലം തുറമുഖത്ത് അടുക്കുന്നതാണെന്നും അതിനു മുമ്പ് അവിടെ എത്തു വാനൊത്താൽ അവരുമായി യാത്ര തുടരാനൊക്കുമെന്നും എന്റെ സു ഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ഞാൻ കൊല്ലത്തേക്ക് പുറപ്പെട്ടു." ( 238)

10. "കൂട്ടത്തിൽ എനിക്ക് കിട്ടിയ ഒരു സമ്മാനമായിരുന്നു സുന്ദരി യായ ഒരടിമപ്പെണ്ണ്. ലക്ഷ്‌മി എന്നായിരുന്നു അവളുടെ പേരെങ്കിലും ഞാൻ മുബാറക് എന്നാണ് വിളിച്ചിരുന്നത്. അവളുടെ ഭർത്താവ് ധാരാ ളം പണവുമായി മടക്കി ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല." (പേജ് 240)

11. "ഏതാനും നാൾ അവിടെ(ചാലിയത്ത്) താമസിച്ച ശേഷം കോ ഴിക്കോട്ടേക്ക് മടങ്ങി. അവിടെവെച്ച് എൻ്റെ രണ്ട് ദാസന്മാരെ കണ്ടുമുട്ടി. സ്ത്രീജനങ്ങളുടെ വിവരമറിയാനുള്ള എൻ്റെ ഉത്കണ്ഠ വർധിച്ചു. എ ൻ്റെ സുന്ദരിയും ഗർഭിണിയുമായ ഭാര്യയുടെ വിവരമാണാദ്യം അന്വേ ഷിച്ചത്. അവൾ മരിച്ചുവെന്ന ദുഃഖവാർത്തയാണ് കിട്ടിയത്. മറ്റുള്ള സ് ത്രീകളെ സുമാത്രയിലെ ഭരണാധിപൻ തട്ടിക്കൊണ്ടു പോയെന്നും അ വർ പറഞ്ഞു." (പേജ് 240)

12. "കാലക്കോത്തിൽ നിന്നും പത്തു ദിവസത്തെ യാത്രക്കു ശേ ഷം മാലദ്വീപിലെത്തി. ഇവിടത്തെ സ്ത്രീകൾ മാറുമറയ്ക്കാറില്ല. റാ ണിമാർ പോലും ഒറ്റമുണ്ട് ഉടുക്കാറുള്ളു. വേലക്കാർക്ക് ചുരുങ്ങിയ കൂലിയേ ഉള്ളു. ഓരോ പണക്കാരൻ്റെ പുരയിടത്തിലും പത്തോ ഇരുപ തോ ദാസിമാരുണ്ടായിരിക്കും. വിവാഹം കഴിക്കാൻ ഇവിടെ വളരെ എളുപ്പമാണ്. വിവാഹസമയത്ത് സ്ത്രീകൾക്ക് കൊടുക്കേണ്ട സംഖ്യ തു ലോം തുച്ഛമാണെന്നതു കൊണ്ടും ഭർത്താക്കന്മാരുടെ സുഖസംഭോഗ ത്തിന് സ്ത്രീകൾ ഇഷ്‌ടാനുസരണം തയ്യാറാണെന്നതു കൊണ്ടും ക ല്യാണം പ്രയാസമില്ലാതെ നടക്കുന്നു. കപ്പൽ യാത്രക്കാർ വന്നാൽ ഏ തെങ്കിലും ഒരു സ്ത്രീയെ കല്യാണം കഴിക്കുകയും പോകുമ്പോൾ ഉ പേക്ഷിക്കുകയും പതിവാണ്. ഞാൻ അവിടെനിന്ന് പല സ്ത്രീകളേ യും കല്യാണം കഴിച്ചിട്ടുണ്ടെങ്കിലും അവരാരും എന്റെ കൂടെയിരുന്ന് ഭ ക്ഷണം കഴിച്ചിട്ടില്ല." (പേജ് 244)

13. “സൽക്കാരങ്ങൾ അവസാനിച്ചപ്പോൾ രാത്രി കുറെയായി. മന്ത്രി കൊട്ടാരത്തിലേക്കു പോയി. ഞാനദ്ദേഹത്തെ പിന്തുടർന്നു. അടുത്ത ദി വസം രാവിലെ എനിക്കൊരു സ്ത്രീയെ അയച്ചുതന്നു. ഇവളെ ഇഷ്ട പ്പെടുന്നുവെങ്കിൽ എടുത്തുകൊള്ളാനും അല്ലെങ്കിൽ മറ്റൊരു ദാസിയെ അയച്ചുതരാമെന്നും ഇവളെ കൊണ്ടുവന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂർ ഹത്തിയ്യ ദാസിയെയാണ് എനിക്കു പിടിച്ചതെന്ന് പറഞ്ഞപ്പോൾ അവ ളെ എനിക്ക് കൊടുത്തയച്ചു. അവളുടെ പേര് കുലസ്ഥാ എന്നായിരു ന്നു. അവൾക്ക് പേർഷ്യൻ ഭാഷ വശമായിരുന്നതുകൊണ്ട് വളരെ സൗ കര്യം തോന്നി. അംബരിയെന്ന പേരോടുകൂടിയ മറ്റൊരു സ്ത്രീയേയും എനിക്ക് അടുത്ത ദിവസം അയച്ചുതന്നു." (പേജ് 247-248)

14. "ശവ്വാൽ രണ്ടിന് സുലൈമാൻ നായിക്കിൻ്റെ മകളെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ മുഹൂർത്തമായിട്ടും സുലൈമാനെ ക ണ്ടില്ല. ആളുകളെ വിട്ടന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി മകൾക്ക് സുഖ ക്കേടാണെന്നായിരുന്നു. ഇതുകേട്ടപ്പോൾ മന്ത്രി എന്നോട് മന്ത്രിച്ചു: 'പ്രാ യമെത്തിയ അവൾ ഈ കല്യാണത്തിനെതിരായതുകൊണ്ട് അവളു ടെ അഭിപ്രായത്തിന് വിരുദ്ധമായി ഒന്നും ചെയ്യാനൊക്കുകയില്ലെന്ന്. അതിഥികൾ വരികയും സൽക്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്യുക യും ചെയ്ത നിലക്ക് മന്ത്രി ഒരു സൂത്രം ഉപദേശിച്ചു. രാജ്ഞിയുടെ വ ളർത്തമ്മയെ വിവാഹം ചെയ്യാനൊരുക്കമാണെങ്കിൽ കാര്യം ഉടൻ നട ത്താമെന്നായിരുന്നു അത്. ഞാൻ സമ്മതിച്ചതനുസരിച്ച് മംഗളമായി ആ വിവാഹം നടന്നു." (പേജ് 249-250)

15. "ഖാസിയായതിന് ശേഷം ആദ്യത്തേതിന് പുറമേ മൂന്ന് മംഗല്യ ങ്ങളും കൂടി നടത്തി. മന്ത്രിയുടെ മകളേയും സുൽത്താൻ ശിഹാബുദ്ദീ ന്റെ ഭാര്യയായിരുന്ന സ്ത്രീയേയും വിവാഹം ചെയ്‌തു. മന്ത്രി നല്കി യിരുന്ന തോട്ടത്തിൽ മൂന്ന് ബംഗ്ലാവുകൾ പണിയിച്ചു. നാലാമത്തെ ഭാ ര്യ അബ്ദു‌ല്ലാ മന്ത്രിയുടെ വളർത്തുപുത്രിയായിരുന്നു. അവൾ അവളു ടെ വസതിയിൽ തന്നെയായിരുന്നു താമസം. അവളോടായിരുന്നു എ നിക്കേറ്റവും സ്നേഹമുണ്ടായിരുന്നത്." (പേജ് 250)

16. "ഇവിടെ വെച്ച് ഞാൻ ചെയ്‌ത നാല് വിവാഹങ്ങളിൽ ഒരു സ്തീയെ വിവാഹമോചനം ചെയ്തു. ഗർഭിണിയായ മറ്റൊരുത്തിക്ക് ഒൻ

പതു മാസത്തിനകം ഞാൻ വന്നില്ലെങ്കിൽ വിവാഹം വേർപെടുത്തുവാ

നുള്ള അധികാരം അവൾക്കുതന്നെ കൊടുത്തു. ശിഹാബുദ്ദീൻ സുൽ

ത്താന്റെ റാണിയായിരുന്ന എൻ്റെ മൂന്നാമത്തെ ഭാര്യയെ അവളുടെ സ്വ

ദേശമായ മലുക്കുദ്വീപിൽ പിതാവിൻ്റെ അടുക്കലാക്കാമെന്ന് തീരുമാനി

ച്ചു. ആദ്യ ഭാര്യയായ റാണിയുടെ സഹോദരിയുടെ അമ്മ എൻറെ കൂടെ

വരുന്നത് തടയാൻ ദ്വീപുകാർ പല ശ്രമങ്ങളും നടത്തിനോക്കി. എന്നാൽ

അവരുടെ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അവൾ എൻ്റെ കൂടെത്തന്നെ യാ

ത് പുറപ്പെടാൻ തീരുമാനിച്ചു. എൻ്റെ ഭാര്യക്ക് കപ്പൽ യാത്ര രുചിക്കാ

യ്കകൊണ്ട് സുഖക്കേടുകൾ പിടിപെടുകയും തീരെ കിടപ്പിലാവുക

യും ചെയ്തു. വീട്ടിലേക്ക് പോകണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പി

ച്ചു. തന്മൂലം വിവാഹമോചനം ചെയ്‌ത്‌ അവളുടെ ദ്വീപിലിറക്കിവിട്ടു.

ഈ സംഗതി കാണിച്ച് ഞാൻ മന്ത്രിക്കൊരെഴുത്തയച്ചു. മന്ത്രിയുടെ

അമ്മായിയമ്മയായിരുന്നു അവൾ. കാലം നിർണയിച്ച് നിർത്തിയിരുന്ന

ഭാര്യയേയും ഉപേക്ഷിച്ചു. എനിക്കേറ്റവും അടുപ്പവും സ്നേഹവുമുണ്ടാ

യിരുന്ന ഒരു ദാസിയുമായി ആ ദ്വീപിലിറങ്ങി ചുറ്റിക്കറങ്ങുകയും ചെയ്

3.” (ब्ल 252-253)

17. “പിന്നീട് ഞങ്ങൾ മുലൂക്കുദ്വീപിലെത്തിച്ചേർന്നു. അവിടെ എഴു പത് ദിവസമാണ് താമസിച്ചത്. അതിനിടെ രണ്ട് സ്ത്രീകളെ കല്യാ ണം കഴിച്ചു." (പേജ് 253)

18. “സിലോണിൽ നിന്നും രാജാവിനോടു വിടപറഞ്ഞ് മലബാറി ലേക്ക് കപ്പൽ കയറുമ്പോൾ കടൽ ശാന്തമായിരുന്നെങ്കിലും കുറേക്ക ഴിഞ്ഞപ്പോൾ ക്ഷോഭിച്ചു. രക്ഷപ്പെടാൻ വേണ്ടി ചില മരപ്പലകകൾ ക പ്പൽ പണിക്കാർ വെള്ളത്തിലിറക്കി. ഞാനവയിലൊന്നിലേക്കിറങ്ങാനൊ രുങ്ങിയപ്പോൾ 'ഞങ്ങളെ വിട്ടേച്ച് പോവുകയാണോ?' എന്ന് എന്റെ ര ണ്ട് സ്ത്രീകളും സ്നേഹിതന്മാരും ചോദിച്ചു. 'നിങ്ങളെ രക്ഷപ്പെടുത്തി യേ ഞാനിറങ്ങു' എന്നു പറഞ്ഞ് കൂട്ടുകാരെ രണ്ടുപേരെയും പലകയി ലിറക്കി. എന്റെ ഏറ്റവും പ്രിയപ്പെട്ട ദാസി നല്ല നീന്തൽക്കാരിയായിരു ന്നു. എൻ്റെ മറ്റേ സ്ത്രീയേയും സുഹൃത്തുക്കളേയും പലകയിലിരുത്തി. ഒരു കയർ കൊണ്ട് അതുകെട്ടി. കയറിൻ്റെ ഒരു തല കടിച്ചുപിടിച്ചു കൊണ്ട് അവൾ നീന്തി കരക്കടുത്തു." (പേജ് 261)

19. "ഞാനും കൂട്ടുകാരും ദാസിയും കുതിരപ്പുറത്ത് കയറി. മറ്റൊരു ത്തിയെ പല്ലക്കിലാണ് എടുത്തിരുന്നത്. ഞങ്ങൾ ഹർക്കാത്ത് കോട്ടയി ലെത്തി. ദാസികളെയും വേലക്കാരെയും അവിടെ നിർത്തി. രണ്ടാമത്തെ ദിനത്തിൽ രാജധാനിയിലേക്ക് പോയി." (പേജ് 262)

20. “അലാവുദ്ദീൻ മരിച്ചപ്പോൾ മരുമകനായ കുതുബുദ്ദീനാണ് സുൽ ത്താനായത്. ഇയാളുടെ നടപടി ദൂഷ്യവും സ്വഭാവവൈകല്യവും നിമിത്തം നാല്‌പതു ദിവസം കഴിഞ്ഞപ്പോൾ കൊല്ലപ്പെടുകയും ഗിയാസു ദ്ദീൻ ചക്രവർത്തിയാവുകയും ചെയ്തു‌. അദ്ദേഹത്തിൻ്റെ പത്നി സുൽ ത്താൻ ജലാലുദ്ദീൻ്റെ മകളായിരുന്നു. ആ സ്ത്രീയുടെ സഹോദരിയെ യാണ് ദൽഹിയിൽ വെച്ച് ഞാൻ കല്യാണം കഴിച്ചിരുന്നത്." (പേജ് 262)

21. "ഞാൻ ഫത്തനിൽ താമസിക്കുന്ന അവസരത്തിൽ സംഭോഗ വീര്യം വർധിപ്പിക്കുന്നതിനുള്ള ഒരുതരം ഗുളികകൾ ഗിയാസുദ്ദീന് ഒരു സിദ്ധൻ തയ്യാറാക്കി കൊടുത്തിരുന്നു. ഇവ കൂടുതൽ കഴിച്ചതു മൂലം അദ്ദേഹം രോഗിയായിത്തീർന്നു. അദ്ദേഹം ഫത്തനിൽ വന്നപ്പോൾ ഞാൻ സമ്മാനങ്ങളുമായി അദ്ദേഹത്തെ സന്ദർശിച്ചു... സുൽത്താൻ പ തിനഞ്ചു ദിവസം ഫത്തനിൽ താമസിച്ചശേഷം തലസ്ഥാനമായ മത്തു റയിലേക്ക് മടങ്ങി. പിന്നേയും പതിനഞ്ചു ദിവസം കഴിഞ്ഞാണ് ഞാൻ ഈ സ്ഥലത്തേക്ക് പോയത്.... കോളറ പടർന്നു പിടിച്ച് ധാരാളം ജന ങ്ങൾ മരിച്ചു കൊണ്ടിരുന്ന ഒരു സന്ദർഭത്തിലാണ് ഞാൻ ഈ പട്ടണ ത്തിലെത്തുന്നത്. അവിടെ നിന്നും ആരോഗ്യവതിയായ ഒരു സ്ത്രീയെ ഞാൻ വാങ്ങി. പക്ഷേ, അവളും അടുത്ത ദിവസം മരിച്ചുപോയി.... കൊ ട്ടാരത്തിൽ ചെന്നപ്പോൾ അവിടെ നൂറുകണക്കിന് ദാസികളും അടിമ പെൺകുട്ടികളും മരിച്ചുകിടക്കുന്നതാണ് ഞാൻ കണ്ടത്." (പേജ് 264-265)

22. “മഹൽ ദ്വീപിലെ മന്ത്രി ജലാലുദ്ദീൻ്റെ മരണാനന്തരം മന്ത്രിയാ യ അബ്‌ദുല്ലാ ഖദീജാ റാണിയെ വിവാഹം ചെയ്തെന്നും ഗർഭിണിയാ യിരുന്ന എന്റെ സഹധർമിണി ഒരു ആൺകുട്ടിയെ പ്രസവിച്ചെന്നുമു ള്ള വിവരമറിഞ്ഞപ്പോൾ എൻ്റെ മകനെ കാണാനുള്ള താൽപര്യം ജനി श्री. (ब्ल 266)

23. "വളരെ വലിയ ഒരു രാജ്യമാണു ബംഗാൾ. ഇവിടത്തെ പ്രധാ ന കൃഷി നെല്ലാണ്. അരി ഇത്രയും ആദായത്തിൽ ലഭിക്കുന്ന സ്ഥലം ലോകത്തൊരിടത്തും വേറെ കാണുകയില്ല. മുപ്പതു പെൺകൊടിയെ ഒരു സ്വർണദീനാറിനു വില്ക്കുന്നതു ഞാൻ കണ്ടു. അസുറ എന്ന പേ രോടുകൂടിയ ഒരു പെണ്ണിനെ ഈ വിലയ്ക്കു തന്നെ ഞാനവിടെനിന്നും വാങ്ങി. എൻ്റെ സ്നേഹിതന്മാർ രണ്ടു ദീനാറിനു ചുറുചുറുക്കുള്ള ഒരു പയ്യനെയാണു വാങ്ങിയത്."(പേജ് 267-329)

“ഇവാലത്താനിൽ അമ്പതു ദിവസം അവിടത്തെ ജനങ്ങളുടെ സൗ ഹൃദസൽക്കാരങ്ങളിൽ സുകൃതം പൂണ്ടു കഴിച്ചുകൂട്ടി.... ഇവിടത്തെ സ് ത്രീകൾ സൗന്ദര്യത്തിൽ അതിശയിപ്പിക്കുന്നവരാണ്. പുരുഷന്മാർക്കിട യിൽ അസൂയയില്ലെന്നു മാത്രമല്ല അവർ സ്ത്രീകളെ ബഹുമാനിക്കു കയും ചെയ്യുന്നു. പിതാക്കന്മാരുടെ സ്വത്തിന് ഇവർ അവകാശികളല്ല. അമ്മാവന്റെ താവഴിയാണിവർ പറയുക; അച്ഛൻ്റെയല്ല. ഇന്ത്യയിൽ മല ബാറിലൊഴിച്ചു മറ്റൊരിടത്തും ഇത്തരം ഒരു സംഗതി ഞാൻ കണ്ടിട്ടില്ല. ഇവിടെയുള്ളവർ മുസ്‌ലിംകളും മലബാറിൽ അമുസ്‌ലിംകളുമാണ ന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇവിടെ മുസ്‌ലിം സ്ത്രീകൾ പുരുഷ ന്മാരെ കാണുമ്പോൾ നാണിക്കുന്ന പതിവില്ല. അവർ വളരെ സ്വതന്ത്ര മായി പെരുമാറുന്നു. കല്യാണം കഴിക്കാൻ പ്രയാസമില്ലെങ്കിലും ഭാര്യ മാരെ ഭർത്താക്കന്മാരുടെ കൂടെ അയക്കുന്ന പതിവില്ല."

"സ്ത്രീകൾക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടാതെ സ്നേഹി തന്മാരും കൂട്ടുകാരും ഉണ്ടായിരിക്കും. അതുപോലെ പുരുഷന്മാർക്കും അവരുടെ കൂട്ടുകാരികളും സ്നേഹിതകളും ഉണ്ട്. തന്റെ ഭാര്യ അവളു ടെ സുഹൃത്തിനെ സൽക്കരിച്ചു കൊണ്ടിരിക്കുന്നതു ഭർത്താവു കണ്ടു കൊണ്ടു വന്നാൽ തന്നെ അയാൾ ഒരെതിർപും കാണിക്കാറില്ല. ഒരു ദി വസം അവിടത്തെ ഖാസിയുടെ വീട്ടിൽ ഞാൻ പോയി. അനുവാദം വാ ങ്ങി ഞാനദ്ദേഹത്തിൻ്റെ വീട്ടിൽ കടന്നുചെന്നപ്പോൾ ആകാരസുഷമ യുള്ള ഒരു ചെറുപ്പക്കാരി സുന്ദരിയുമായി അദ്ദേഹം സല്ലപിച്ചിരിക്കുന്ന താണു കണ്ടത്. ഇതു കണ്ടപ്പോൾ ഞാൻ മടങ്ങിപ്പോരാൻ ഭാവിച്ചു. നാ ണം തോന്നുന്നതിനു പകരം സുന്ദരിയായ ആ പെണ്ണ് പരിഹാസത്തോ ടുകൂടി ചിരിച്ച് എന്നെ കളിയാക്കി. ഖാസി എന്നോടു പറഞ്ഞു: “എന്താ ണു നിങ്ങൾ പോകാൻ മുതിരുന്നത്? ഇവൾ എൻ്റെ സ്നേഹിതയാണ്. " എനിക്കവരുടെ പെരുമാറ്റത്തിൽ അത്ഭുതം തോന്നി. അദ്ദേഹം മതപ ണ്ഡിതനും തീർഥാടനത്തിനു പോകാൻ തയാറെടുത്തു നില്ക്കുന്ന ദേഹവുമാണ്. സുൽത്താൻ്റെ സമ്മതത്തോടുകൂടി താൻ തന്റെ കൂട്ടു കാരിയുമൊത്താണ് (ഏതു കൂട്ടുകാരിയാണാവോ) ഹജ്ജ് തീർഥാടന ത്തിനു പോകാൻ അനുവാദത്തിന്നപേക്ഷിച്ചതെന്നും സുൽത്താൻ അ നുവദിച്ചില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. (പേജ് 320-321)

“ഞാൻ തബാക്കയിലായിരുന്നപ്പോൾ വിദ്യാഭ്യാസമുള്ള സ്ത്രീയെ വാങ്ങണമെന്നു വിചാരിച്ചിരുന്നെങ്കിലും പറ്റിയവളെ കണ്ടുകിട്ടിയില്ല. കു റെ കഴിഞ്ഞപ്പോൾ അവിടത്തെ ഖാസിയുടെ സ്നേഹിതന്റെ വക സു ന്ദരിയായ ഒരടിമയെ അദ്ദേഹം കൊടുത്തയച്ചു. ഇരുപത്തഞ്ച് മിശ്‌കാ ലിനാണു ഞാൻ വാങ്ങിയത്. ഈ കച്ചവടം റദ്ദാക്കി സ്ത്രീയെ മടക്കി കൊടുക്കണമെന്ന് അദ്ദേഹം കുറെ ദിവസം കഴിഞ്ഞാവശ്യപ്പെട്ടു. മ റ്റൊന്നിനെ കാണിച്ചുതന്നാൽ തരാമെന്നു ഞാൻ സമ്മതിച്ചതനുസരിച്ച് അലി അഗുയൂൽ എന്നയാളുടെ ഒരടിമസ്ത്രീയെ വില്ക്കാനുണ്ടെന്നദ്ദേ ഹം പറഞ്ഞു. അവൾ ഇവളെക്കാൾ സുന്ദരിയായിരുന്നു. ഞാനതു വാ ങ്ങി. കുറെ ദിവസങ്ങൾക്കുശേഷം അവരേയും മടക്കിവാങ്ങാൻ വന്നെ ങ്കിലും ഞാൻ കൊടുത്തില്ല." (പേജ് 335-336)

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സാമൂഹിക സമ്പ്രദായത്തിന്റെ ഒരേകദേശരൂപം മേലുദ്ധരിച്ച ബത്തൂത്തയുടെ വിവരണങ്ങളിൽ നിന്നും മനസ്സിലാക്കാം. പ്രഭുക്കന്മാർക്കും അവരുടെ പന്തിയിലേക്കുയർന്നിരുന്ന പുരോഹിതന്മാർക്കും സമൂഹത്തിലെ ഈ ദുരവസ്ഥകൾ അവിരാ മം അഴിഞ്ഞാട്ടം നടത്താനുള്ള സകല സുഖസജ്ജീകരണങ്ങളും ത യാറാക്കിയിരുന്നു. ഇവയെ ശരിക്കും മുതലെടുക്കുകയാണു പണ്ഡി തന്മാരും പുരോഹിതന്മാരും നടത്തിയിട്ടുള്ളത്. ഇബ്‌നു ബത്തൂത്തയും ഇതിനൊരപവാദമായിരുന്നില്ല. ലൗകിക സുഖങ്ങൾ ആവോളം നുകരു കയും മദാന്ധമായ ഭോഗാലസ്യത്തിൽ തിമിർക്കുകയും ചെയ്തിരുന്ന പ്രഭുക്കളേയും പുരോഹിതന്മാരേയുമാണ് മുഹമ്മദ് തുഗ്ലക്ക് എന്ന സൽ സ്വഭാവിയായ ഇന്ത്യൻ ചക്രവർത്തിക്കു നേരിടേണ്ടതായി വന്നത്. സ മുഹത്തിലെ ഈ കൊള്ളരുതായ്‌മകളെ ഉന്മൂലനം ചെയ്യാൻ പരിശ്രമി ച്ച ആദർശശാലിയും സന്മാർഗിയുമായിരുന്നു സുൽത്താൻ. നിഷ്കൃഷ് ടമായി സദാചാര സന്മാർഗങ്ങൾ അനുഷ്‌ഠിച്ചുപോന്ന സുൽത്താൻ അ ന്നത്തെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുക സ്വാഭാവികമാണ്. അതാണ് അക്കാലത്തെ രേഖകൾ മുഴുക്കെ അദ്ദേഹത്തെ അപലപിക്കുന്നവയാ യിത്തീർന്നതും. ഈ വ്യത്യാസം മനസ്സിലാക്കാതെ ചരിത്ര പഠനം സു ഗമമാവുകയില്ല.






                                      ശുഭം
................................................................................

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക