shabd-logo

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023

0 കണ്ടു 0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്. ആസാം മുതൽ സിസിലി വരെ ഈജി പ്ഷ്യൻ ഖലീഫയുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഇറാ ഖും ഇറാനും മംഗോൾ ഭരണത്തിൻ കീഴിലായിരുന്നെങ്കിലും മംഗോൾ ചക്രവർത്തി ഇല്ലക്‌ഖാൻ മുസ്‌ലിമായിത്തീർന്നിരുന്നു. അനട്ടോളിയയി ലും അഫ്ഗാനിസ്ഥാനിലും ഇന്ത്യൻ സമുദ്ര തീരങ്ങളിലും സ്വതന്ത്ര രാജവംശങ്ങളും നവാബുമാരുമുണ്ടായിരുന്നുവെങ്കിലും അവരാരും ഇ സ്ലാമിക സാമ്രാജ്യത്തെ (ഖിലാഫത്ത്) അവഗണിക്കാൻ മാത്രം ശക്ത രായിരുന്നില്ല. ഇന്ത്യാ ഉപഭൂഖണ്ഡ‌ത്തിലാകട്ടെ ഭൂരിപക്ഷം രാജ്യങ്ങ ളും തന്റെ അധീനതയിൽ കൊണ്ടുവരാൻ കഴിഞ്ഞ മുഹമ്മദ് തുഗ്ലക്ക് കൊടികുത്തി വാഴുന്ന കാലവുമായിരുന്നു. കുരിശുയുദ്ധം അഴിച്ചുവിട്ട വിനയിൽ നിന്നും വ്യവസായവും വാണിജ്യവും സുരക്ഷിതമായി കര പറ്റുകയും കൂടുതൽ ഉത്തേജിതമായി വികാസം കൊള്ളുകയും ചെയ് തത് ഈ രാജ്യങ്ങളുടെയൊക്കെ സാമ്പത്തികാഭിവൃദ്ധിക്ക് നിദാനമാ കുകയും ചെയ്‌തിരുന്നു.

രാഷ്ട്രീയ ഭദ്രതയുടെ പൊലിമ അങ്ങനെ എല്ലാ രാജ്യങ്ങളിലും ഇ ക്കാലത്ത് ബാഹ്യമായി ദൃശ്യമായിരുന്നുവെങ്കിലും 14-ാം നൂറ്റാണ്ടിലെ മുസ്ലിം സമൂഹത്തിൻ്റെ പ്രത്യേകത മറ്റൊന്നായിരുന്നു. 10-ാം നൂറ്റാ ണ്ടിൽ കണ്ടിരുന്ന ഏകതാനതയോ സാംസ്‌കാരികസമത്വമോ ബുദ്ധി പരമായ വളർചയോ എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ലഭ്യമായിരു ന്നില്ല. ബുദ്ധിപരമായ അസമത്വവും സാംസ്‌കാരികമായ നിശ്ചലതയും ഇക്കാലത്ത് മുസ്‌ലിം സമൂഹത്തെ ബാധിച്ചിരുന്ന വലിയ ശാപമായിരു ന്നു. അറ്റ്ലാന്റ്റിക് മുതൽ മധ്യഏഷ്യവരെ പടർന്ന് പന്തലിച്ചിരുന്ന ഇസ്ലാമിക സംസ്ക‌ാരം എല്ലാ രാജ്യങ്ങളിലും സമതുലിതമായിത്തന്നെ പ ത്താം നൂറ്റാണ്ട് വരെ പ്രശോഭിച്ചിരുന്നു. പക്ഷേ, ബത്തൂത്തയുടെ കാ ലമായപ്പോഴേക്കും ഓരോ രാജ്യവും അവിടുത്തെ ജനങ്ങളും അവരു ടേതായ സമ്പ്രദായങ്ങളും ആചാരങ്ങളും പുലർത്തിപ്പോന്നവരായിരു ന്നുവെന്ന് ബത്തൂത്തയുടെ വിവരണങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കു മ്പോൾ നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.

അറബികൾ മഗ്‌രിബ് എന്നു വിളിച്ചിരുന്ന വടക്കു പടിഞ്ഞാറൻ ആ ഫ്രിക്കൻ ദേശങ്ങൾ സ്പെയിനുൾപ്പെടെ ഒരു വലിയ സാമ്രാജ്യമായി. അവ 12-ാം നൂറ്റാണ്ടിൽ അൽമൊറാവിതുകളുടേയും അൽ മൊഹാദുക ളുടേയും നേതൃത്വത്തിൽ സംഘടിതമായ ഒരു വലിയ സാമ്രാജ്യമായി പ്രശോഭിച്ചിരുന്നു. പക്ഷേ, 13-ാം നൂറ്റാണ്ടോടുകൂടി അവ മൂന്ന് രാജവം ശങ്ങളായി വിഭജിക്കപ്പെടുകയും തുടർന്ന് ഈ രാജ്യങ്ങൾ തമ്മിൽ നി രന്തരം യുദ്ധങ്ങളും കരാറുകളും നടക്കുകയും ചെയ്തു. രാജ്യത്തിന്റെ വിഭവങ്ങൾ മുഴുക്കെ അനാവശ്യമായ സമരസന്നാഹങ്ങൾക്കും ആപ ത്കരമായ യുദ്ധങ്ങൾക്കും വേണ്ടി വിനിയോഗിച്ചത് മൂലം രാഷ്ട്രം ശോ ഷിക്കുകയും അവരുടെ വ്യവസായവും കൃഷിയും തകരുകയും ചെയ് തു. സാമ്പത്തിക ക്ലേശങ്ങൾ നേരിടുന്ന ഏതു ഗവൺമെന്റുകൾക്കും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ ഇവിടെയും ഉത്ഭവിച്ചു. സം സ്ഥാന ഗവർണർമാരുടെ കുറു നഷ്‌ടപ്പെടുകയും രാഷ്ട്രത്തിന്റെ അ വിഭാജ്യഘടകങ്ങളാകേണ്ട പ്രവിശ്യകൾ സ്വതന്ത്ര രാജസ്ഥാനങ്ങളാ യി തീരുകയും ചെയ്തു.

ഈ മൂന്നു രാജവംശങ്ങളിൽ പ്രധാനമായിരുന്നു ബത്തൂത്ത ജനി ച്ച മൊറോക്കോവിലെ മരിനിഡ് രാജവംശം. ഏറ്റവും ഫലഭൂയിഷ്ഠമാ യ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് പൊതുവേ മഗ്‌രിബ് രാജ്യങ്ങൾക്കുണ്ടായ വിപത്തിൽ നിന്നും ഒറ്റപ്പെട്ട് രക്ഷനേടാനൊത്തി രുന്നില്ല. യുദ്ധവും സംഘട്ടനവും നിത്യസംഭവങ്ങളായിത്തീർന്നിരുന്നു. രാജാക്കന്മാർക്കോ പ്രഭുക്കൾക്കോ യാതൊരു രക്ഷയുമുണ്ടായിരുന്നി ല്ല. രാജാധികാരത്തിനുവേണ്ടി രാജപുത്രന്മാർ കലഹവും രക്തച്ചൊരി ച്ചിലും നടത്തി. അതേസമയം കൂടുതൽ സ്ഥലത്തിനും പദവിക്കും വേ ണ്ടി പ്രഭുക്കന്മാർ തമ്മിൽ കുശുമ്പും കുഴപ്പവും നിലനില്ക്കുകയും ചെ യ്തു. ഈ രാജവംശം അതിൻ്റെ പ്രതാപത്തിൻ്റെ പാരമ്യത്തിലെത്തു ന്നത് അബ്‌ദുൽ ഹസ്സൻ്റെയും അദ്ദേഹത്തിന്റെ മകൻ അബ്ദുൽ ഇമാ നിന്റെയും കാലങ്ങളിലായിരുന്നു. അബ്‌ദുൽ ഹസ്സൻ 1331 മുതൽ 1348 വരെയും അബ്ദുൽ ഇമാൻ 1348 മുതൽ 1358 വരേയുമാണ് മൊറോ ക്കോവിലെ ചക്രവർത്തിയായിരുന്നത്. ഇബ്നു ബത്തൂത്തയുടെ പുസ് തകത്തിന്റെ അവസാനഭാഗത്ത് ഇവരിരുവരേയും കുറിച്ചുള്ള പരാമർ ശം ധാരാളമുണ്ട്. ഇവരുടെ ഭരണത്തിൻ കീഴിലും രക്തച്ചൊരിച്ചിലും കലാപവും വളരെയേറെ നടത്തിയിരുന്നെങ്കിലും മറ്റു പല നിലക്കും രാജ്യത്തിനു അഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടായിരുന്നു. ശിൽപക ലാ വൈദഗ്ധ്യം വിളിച്ചോതുന്ന ധാരാളം കൊട്ടാരങ്ങളും മണിസൗധ ങ്ങളും ഇക്കാലത്ത് മൊറോക്കോ നഗരത്തെ അലങ്കരിച്ചു. അബ്ദു‌ൽ ഇമാനിന്റെ ഭരണനൈപുണ്യത്തെ ബത്തൂത്ത അങ്ങേയറ്റം പ്രശംസി ക്കുന്നതിന്റെ പ്രധാന കാരണം ഇതുമാത്രമാകുവാനേ തരമുള്ളു. അ ദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലും അസമാധാനവും അരാജകത്വവും മൊറോക്കോവിൽ നിലനിന്നിരുന്നു.

മൊറോക്കോ ഭരണാധികാരിയെ അമിതമായ പ്രശംസക്ക് പാത്രീ ഭൂതനാക്കുന്ന ബത്തൂത്ത, ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ കൂടുതൽ സമ്പ ന്നവും സമൃദ്ധവും താരതമ്യേന സമാധാനപരവുമായിരുന്ന ഈജിപ് തിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നത് അർഥവത്താണ്. അ റേബ്യയെ മാറ്റി നിർത്തിയാൽ മറ്റേതൊരു മുസ്‌ലിം രാഷ്ട്രത്തേക്കാ ളും സമ്പന്നമായ രാജ്യവും സമ്പുഷ്‌ടമായ സംസ്‌കാരവും നൈലിന്റെ രാജ്യത്ത് ഓളം തുളുമ്പിയിരുന്ന കാലമാണത്. മഹാനായ സലാഹു ദ്ദീൻ സ്ഥാപിച്ച ആ രാജവംശം പ്രഭുക്കളായ മംലൂക്കുകളുടെ കീഴിൽ 1260 മുതൽ 1341 വരെ വർധമാനമായ സമൃദ്ധിയിൽ തന്നെ കഴിയുമാ യിരുന്നു. കിഴക്കുനിന്നുള്ള മംഗോൾ അക്രമികൾ രാജ്യത്തിന്റെ അതിർ ത്തിവരെ എത്തിനിന്ന് ഭീഷണിപ്പെടുത്തിയിട്ടും ഖിലാഫത്തിന്റെ ആസ്ഥാ നവും കൂടിയായിരുന്ന നൈലിൻ്റെ പുത്രി വാടിത്തളർന്നില്ലെന്ന് മാത്രമ ല്ല ശരിക്കും വളർന്നുകൊണ്ടിരിക്കുകയുമായിരുന്നു. അതിന്റെ കാരണ ങ്ങൾ പ്രധാനമായും 1260 മുതൽ 1341 വരെ കിരീടധാരണം ചെയ്ത ഈജിപ്തിലെ രാജാക്കന്മാരത്രയും അഗമ്യപ്രഭാവന്മാരായ ഭരണപടു ക്കളായിരുന്നുവെന്നതും മധ്യകാലഘട്ടത്തിലെ മുസ്‌ലിം ഭരണകൂടത്തിൽ ഏറ്റവും ശക്തമായിരുന്നുവെന്നതുമാണ്. അതിനുപുറമേ, ഇന്ത്യയുമാ യുള്ള വ്യാവസായിക കുത്തക മുഴുക്കെ ഈജിപ്തിനായിരുന്നു എന്ന ത് അവരുടെ വ്യാവസായിക-സാമ്പത്തിക വളർച്ചക്ക് നിദാനമാകുക യും ചെയ്തിരുന്നു. മംലൂക്ക് സുൽത്താന്മാർക്ക് സിറിയയിലെ മംഗോ ളിയർക്കെതിരായി പ്രതിരോധനിര സുരക്ഷിതമാക്കുവാനൊത്തു എന്ന തിനുപുറമേ ന്യൂബിയായും, അനട്ടോലിയായും, ട്രിപ്പോളിയും കൂടി ത ങ്ങളുടെ അധീനതയിൽ കൊണ്ടുവരാനും സാധിച്ചു. ഇത്രയും പ്രധാന മായ ഈജിപ്‌തിനെക്കുറിച്ച് ബത്തൂത്ത വളരെ കുറച്ചേ പറഞ്ഞിട്ടുള്ളു.

ഇറാഖിലേയും ഇറാനിലേയും സ്ഥിതിയും ഇതേമാതിരി തന്നെയെ ന്ന് കാണാം. ഒരു കാലത്ത് ബാല് നഗരങ്ങളിൽ വെച്ച് കമനീയമായ നഗരവും വ്യവസായകേന്ദ്രങ്ങളിൽ വെച്ച് വ്യവസായ കേന്ദ്രവുമായി പ്ര ശോഭിച്ചിരുന്നു ഈ പ്രദേശം.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക