shabd-logo

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023

0 കണ്ടു 0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹം
നല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻ
കണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക കാരണമുണ്ട്. ബത്തൂത്തയുടെ മതവീക്ഷണം പ്രതിഫലിപ്പിക്കുന്നതും അദ്ദേഹത്തിന്റെ വിവരണങ്ങളിൽ പക്ഷപാതപരമായ ആഭിചാരവാക്കുകൾ കടന്നുകൂടാനിടവരുത്തിയതുമായ പല സംഗതികളുണ്ട്. ബത്തൂത്ത ഏത് ഭരണാധിപനും വളരെ നല്ലവനും സൽസ്വഭാവിയും പ്രജാതല്‌പരനും ഒക്കെയാണെന്ന് പറയുന്നതിന്റെ രത്നച്ചുരുക്കം ഇങ്ങനെ സംഗ്രഹിക്കാം: ആ ചക്രവർത്തി മുസ്‌ലിം മതപണ്‌ഡിതന്മാരെ നിർലോഭം സഹായിച്ചിരുന്നു. അവരുടെ ഉപദേശങ്ങൾ ആരായുകയും അവരെ പ്രീണിപ്പിക്കാൻ വേണ്ടിവിലപ്പെട്ട സമ്മാനങ്ങൾ നല്‌കുകയും ഉയർന്ന പദവികൾ കല്പ്‌പിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. പുറമേ അവരത്രയും യാഥാസ്ഥിതിക സുന്നിമുസൽമാന്മാരുടെ വിഭാഗത്തിൽ പെട്ടവരുമായിരിക്കും. ഏറെക്കുറെഏതൊരു ചക്രവർത്തിയെക്കുറിച്ചും ബത്തൂത്ത വിലയിരുത്തുന്നത് ഈ സങ്കുചിത മതവീക്ഷണത്തിൽ കൂടിയായിരുന്നെന്ന് കാണാം. ഈ ഇടുങ്ങിയ മനഃസ്ഥിതി കുറച്ചൊന്നുമല്ല അദ്ദേഹത്തിന്റെ വിവരണങ്ങളെ ഏകപക്ഷീയമാക്കിയിട്ടുള്ളത്. ചരിത്ര വിദ്യാർഥികൾക്ക് ക്ലിഷ്ടതരവും
ദുഷ്കരവുമാക്കിത്തീർത്തിട്ടുണ്ട് ബത്തൂത്തയുടെ ഈ വിഭാഗീയ ചിന്താഗതി. ഇന്ത്യാചരിത്ര പ്രതിപാദനത്തിൽ ബത്തൂത്തയെ വളരെ ശ്രദ്ധാപൂർവമേ കൈകാര്യം ചെയ്യാവു എന്ന് ആമുഖമായി പറയാനുള്ള കാരണവും ഇതുതന്നെയാണ്. കഴിഞ്ഞ അധ്യായത്തിൽ ഇസ്‌ലാമിക
ലോകത്ത് ആകമാനമുണ്ടായ ഭൗതികവും പാരത്രികവുമായ തകർച്ചയുടെ കാരണങ്ങൾ നാം കണ്ടു. ഈ സംഭവങ്ങൾ മുസ്‌ലിം രാഷ്ട്രങ്ങളിൽ അതുവരെ പുലർത്തിപ്പോന്നിരുന്ന ബുദ്ധിപരമായ ഏകതാനതയേയും സമതുലിത സ്ഥിതിവിശേഷത്തേയും അപകടപ്പെടുത്തിയെന്നും നാം പ്രസ്‌താവിച്ചതാണ്. അതേ സന്ദർഭത്തിൽ ഡൽഹിയിലേക്ക് അ നുസ്യൂതം പ്രവഹിച്ച പണ്‌ഡിതന്മാരും സൂഫിദാർശനികരുമെല്ലാം ഡൽ ഹിയെ പ്രധാന ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രമാക്കിയിരുന്നുവെ ന്നും നാം നേരത്തെ പ്രതിപാദിച്ചിട്ടുണ്ട്. അങ്ങനെ വിഭിന്നാദർശങ്ങളും വിവിധ ചിന്താധാരകളും ഉൾക്കൊള്ളുന്ന ഒരു വലിയ പണ്ഡിതസമൂ ഹം ഡൽഹിയെ അലങ്കരിച്ചിരുന്നു. അവിടേക്കാണ് ബത്തൂത്ത കടന്നു വരുന്നത്. തന്മൂലം അറബിലോകത്തു നിന്നും ഒറ്റ തിരിഞ്ഞെത്തിയാ ലുണ്ടാകുന്ന വലിയ സ്വീകരണമൊന്നും ഈ മഹാപണ്ഡിതവ്യൂഹം ബത്തൂത്തയിൽ അർപ്പിച്ചിരിക്കാനും ഇടയില്ല. മുഹമ്മദ് തുഗ്ലക്ക് അദ്ദേ ഹത്തേയും ബഹുമാനിച്ച് ഖാസിയുടെ പദവി നല്‌കിയിരുന്നെന്നത് ശ രിതന്നെ. പക്ഷേ, വിദേശികളായ പണ്‌ഡിതന്മാരെ ആകർഷിക്കാൻ വേ ണ്ടി സുൽത്താൻ നല്‌കിയിരുന്ന പാരിതോഷികങ്ങളുടേയും അകമഴി ഞ്ഞ പ്രശംസകളുടേയും അരികത്തെങ്ങും ബത്തൂത്തയിലർപിച്ച സ് നേഹാദരവുകൾ എത്തുകയില്ലെന്നതിന് ബത്തൂത്തയുടെ തന്നെ വിശ ദീകരണം തികഞ്ഞ തെളിവാണ്.

ഏറ്റവും കൂടുതൽ മുസ്‌ലിം പണ്ഡ‌ിതന്മാരും സിദ്ധന്മാരും തുഗ്ല ക്ക് സുൽത്താൻ്റെ കാലത്ത് ഈ രാജ്യത്തുണ്ടായിരുന്നതിന് പല കാര ണങ്ങളുണ്ട്. ഒന്നാമതായി, ഉദാരമതിയും അറിവ് എന്തു വിലകൊടു ത്തും സ്വീകരിക്കുവാനും സന്നദ്ധനായിരുന്നു ദാർശനിക ചക്രവർത്തി യായ മുഹമ്മദ് തുഗ്ലക്ക്. രണ്ടാമതായി, ഇസ്‌ലാമിക രാജ്യങ്ങളിലുണ്ടാ യ തകർച്ചയും തന്മൂലമുണ്ടായ പല പണ്‌ഡിതന്മാരുടെയും പ്രയാണ വും. മംഗോൾ ആക്രമണങ്ങളും പ്ലേഗ് ബാധയും മുസ്ലിം കേന്ദ്രങ്ങ ളെ മുഴുക്കെ തകർത്തു തരിപ്പണമാക്കിയ സന്ദർഭത്തിൽ ജീവനും കൊ ണ്ടോടിയ പണ്‌ഡിതവർഗം രക്ഷാകേന്ദ്രമായി കണ്ടെത്തിയത് ഡൽഹി യെ ആയിരുന്നു. 13-ാം നൂറ്റാണ്ടു മുതൽ തുടങ്ങിയ ഈ പ്രവാഹം മു ഹമ്മദ് തുഗ്ലക്കിൻ്റെ ആകർഷകനയം കൊണ്ട് കൂടുതൽ ധന്യമായി. മു സ്‌ലിം രാജ്യങ്ങളിൽ നിന്നും വന്നുകൊണ്ടിരുന്ന പണ്‌ഡിതന്മാരെ സുൽ ത്താൻ സ്വീകരിച്ചിരുന്ന രീതിയും അവരിൽ അർപിച്ചിരുന്ന സമ്പത്തും ബത്തൂത്ത വളരെ പ്രകടമായി പ്രസ്‌താവിക്കുന്നുണ്ട്. അന്യരാജ്യങ്ങ ളിൽ നിന്നും വിജ്ഞാനികളെ അരമനകളിലേക്ക് ക്ഷണിക്കുവാൻ ത ന്റെ പ്രതിപുരുഷ കാര്യാലയത്തെ സുൽത്താൻ ചുമതലപ്പെടുത്തിയി രുന്നു. നിത്യേനയെന്നോണം വന്നുകൊണ്ടിരുന്ന ഇവരെ എല്ലാവരേയും സുൽത്താൻ സംതൃപ്തരാക്കി. അതുവഴി ഡൽഹിയെ ലോകോത്തര മായ ഒരു സാംസ്ക്‌കാരിക കേന്ദ്രമാക്കി അദ്ദേഹം മാറ്റി.

അക്കാലങ്ങളിൽ മധ്യപൗരസ്ത്യരാജ്യങ്ങളിലെ ഗ്രന്ഥകാരന്മാർ അ വരുടെ പുസ്‌തകങ്ങൾക്കും അവർക്കും അംഗീകാരം ലഭിക്കുവാൻ ആശ്രയിച്ചിരുന്ന കേന്ദ്രവും ഡൽഹിയായിരുന്നു. ഇസ്‌ലാമിക ദർശനങ്ങ ളിലോ സിദ്ധാന്തങ്ങളിലോ ഏതെങ്കിലും ആളുകൾക്ക് സംശയം തോ ന്നുന്നുവെങ്കിൽ അത് ദുരീകരിക്കാൻ ഈ കേന്ദ്രങ്ങളൊക്കെ നോക്കി യിരുന്ന സ്ഥലവും ഡൽഹിയായിരുന്നു. അങ്ങനെ നിരവധി പണ്ഡ‌ിത ന്മാരുടേയും ദാർശനികന്മാരുടേയും മധ്യത്തിലേക്കാണ് ബത്തൂത്ത വ രുന്നത്. അതുകൊണ്ടു തന്നെയാണ് ബത്തുത്തക്ക് തന്റെ വ്യക്തിത്വം എടുത്തുകാട്ടാൻ സാധ്യമാകാതിരുന്നത്. വൈജ്ഞാനിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിച്ച നിരവധി മഹാന്മാരുടെ മധ്യത്തിൽ ബുദ്ധിപരമായി ഒ രു മധ്യവർത്തിമാത്രമായിരുന്നു ബത്തൂത്ത. ഡൽഹിയിൽ താമസിച്ചിരു ന്ന കാലയളവിൽ സാഹിത്യചരിത്ര സംബന്ധമായ പരിശ്രമങ്ങളിലൊ ന്നും ബത്തുത്ത ശ്രദ്ധ ചെലുത്താതിരുന്നത് അക്കാരണത്താലായിരിക്കാം. ഡൽഹിയിലെ ബുദ്ധിരാക്ഷസരും താത്വികരും എഴുതിക്കൂട്ടിയ വ ലിയ സാഹിത്യ സംഭാവനകളിലൊന്നും ബത്തൂത്ത പരാമർശിക്കപ്പെ ടാതിരിക്കാനുള്ള കാരണവും ഇതു തന്നെയായിരിക്കണം. ചുരുക്കത്തിൽ ഇംഗ്ലീഷ് ചരിത്രകാരന്മാർ പെരുപ്പിച്ചു പറയുന്ന ബുദ്ധിവൈഭവമോ വി ജ്ഞാനൗത്‌സുക്യമോ ബത്തൂത്തയുടെ എഴുത്തിൽ കാണുന്നില്ലെന്ന താണ് പരമാർഥം. മുഹമ്മദ് ഗസ്‌നിയുടെ കൂടെ ഇന്ത്യയിൽ വരികയും അനവധികാലം ഇവിടെ താമസിച്ച് ഹൈന്ദവ ദർശനങ്ങളും വേദങ്ങ ളും പഠിക്കുകയും ഇന്ത്യയിൽ നിന്നും ലഭിക്കാവുന്ന പാണ്ഡിത്യം മു ഴുക്കെ സമ്പാദിക്കുകയും ചെയ്‌ത ചിന്തകനായിരുന്നു അൽബിറൂനി. അറബിലോകത്തിൻ്റെ വിജ്ഞാനകലവറയിൽ കരുത്തുറ്റ മുതൽകൂട്ടു നടത്തിയ അദ്ദേഹം ചരിത്ര വിദ്യാർഥികൾക്കെന്നല്ല ജിജ്ഞാസുവായ ഏതൊരു ഗവേഷകനും അനർഘങ്ങളായ അറിവിന്റെ വിഭവങ്ങൾ വി ളമ്പിത്തന്നെ അഗമ്യപ്രഭാവനാണ്. അതുപോലെ തന്നെ, മുഹമ്മദ് തുഗ്ല ക്കിന്റെ കാലത്ത് ഇവിടെ വരികയും ഗ്രന്ഥരചന നടത്തുകയും ചെയ് തിട്ടുള്ള ഡൽഹവിയും അൽ ഉമറിയും ബദർചാച്ചയും മുൽത്താനിയു മൊക്കെ പ്രതിഭാ സമ്പന്നരായ മഹത്തുക്കളായിരുന്നു. ഇങ്ങനെയെല്ലാ മുള്ള നിരവധി നിപുണന്മാരുടെ മധ്യത്തിൽ ബത്തൂത്ത ആരുമല്ലാതി രുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ഇതിനു പുറമേ, മുസ്‌ലിം പണ്ഡ‌ിത വിഭാഗം വളരെയേറെ അവാ ന്തരവിഭാഗങ്ങൾ സ്വയം സൃഷ്‌ടിച്ചിരുന്നു. സുന്നി-ശിയാ വിഭാഗങ്ങൾ തമ്മിൽ കൂടുതൽ അകല്‌ചയും സംഘർഷവുമുണ്ടാവുക പതിവായി രുന്നു. എവിടെ കൂടുതൽ വിദഗ്‌ധന്മാർ ഒരേ വിഷയം കൈകാര്യം ചെ യ്യാനുണ്ടാകുമോ നിശ്ചയമായും അവിടെ കൂടുതൽ സംഘർഷവും പാർ ട്ടികളും ഉണ്ടാവുക സ്വാഭാവികമാണ്. അങ്ങനെ ഡൽഹിയിൽ വന്നു കൂടിയ മതപണ്ഡിതന്മാർ തമ്മിൽ തമ്മിൽ ചേരിതിരിവും വക്കാണ വും നിലനിന്നിരുന്ന കാലവുമായിരുന്നു ബത്തൂത്തയുടേത്. മതപണ്ഡിതന്മാരിൽ നിന്നാണ് ഖാസികളെ (ജഡ്‌ജി) തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഭൗതികാർഭാടങ്ങളിലോ ലൗകികസുഖങ്ങളിലോ ഇടപഴകാ തെ സന്യാസവും ധ്യാനവുമായി കഴിഞ്ഞിരുന്ന മഹാന്മാരായ ഒരുവി ഭാഗം സിദ്ധന്മാരും സൂഫികളും ഈ കാലഘട്ടത്തിലെ മുസ്‌ലിം സമൂ ഹത്തിൽ നിർണായകസ്ഥാനം വഹിച്ചിരുന്നു. സൂഫീ സന്യാസികളും മതപണ്ഡിതന്മാരും പല കാര്യങ്ങളിലും വിയോജിപ്പിലായിരുന്നു. ര ണ്ടാമത്തെ കൂട്ടർ രാജ്യകാര്യങ്ങളിൽ ഇടപെടുകയും ഉദ്യോഗങ്ങൾ സ്വീ കരിക്കുകയും ലൗകികസുഖസൗകര്യങ്ങളെ വിലവെക്കുകയും ചെയ് തപ്പോൾ ആദ്യത്തെ കൂട്ടർ അവയെ നിരാകരിക്കുകയും ഏകാന്തജീവി തവും തപോവൃത്തിയും ജീവിതവ്രതമായി സ്വീകരിക്കുകയും ചെയ് തു. ഇതിനുപുറമേ, അത്ഭുതകരങ്ങളായ മാസ്‌മരവിദ്യകൾ കാട്ടി മനു ഷ്യരെ അന്ധാളിപ്പിക്കുകയും സാധാരണക്കാർക്ക് വിസ്‌മയവും ഭയഭ ക്തിയും അങ്കുരിപ്പിക്കുകയും ചെയ്‌തിരുന്ന ശൈഖുകളും സിദ്ധന്മാരും അക്കാലത്ത് ഒട്ടേറെ അധിവസിച്ചിരുന്നു. അവരുടെ ആരാധ്യസംഘങ്ങൾ ഇവരുടെ മരണശേഷം ദേവാലയങ്ങൾ പണിത് പൂജയും നേർച്ചയും നടത്തുക പതിവാണ്. അത്തരം സിദ്ധന്മാരുടെ ശവകുടീരങ്ങൾ ഇന്നും തീർഥാടനകേന്ദ്രങ്ങളാണ്. വിഗ്രഹാരാധനയുടെ പരിധിവരെ നീങ്ങുന്ന ഈ പ്രവണതയെ അങ്ങേയറ്റം എതിർക്കുക എന്നത് യാഥാസ്ഥിതിക വിശ്വാസികൾ അവരുടെ കർത്തവ്യമായി കരുതിയിരുന്നു. തന്മൂലം, പ ണ്ഡിത വിഭാഗവും സൂഫിസന്യാസി വിഭാഗവും തമ്മിൽ സംഘട്ടന ങ്ങൾ പലപ്പോഴും നടന്നിട്ടുണ്ട്. പക്ഷേ, വിസ്‌മയകരമായ അതിശയ ങ്ങൾ കാണിക്കുമായിരുന്ന ഈ യോഗീവര്യന്മാർക്ക് സാധാരണ ജന ങ്ങളുടെ പിന്തുണ വർധിച്ചു വന്നതോടുകൂടി മുസ്‌ലിം പുരോഹിത പ ണ്ഡിതന്മാർക്ക് ഇവരുമായി സന്ധിചെയ്യാതെ നിർവ്വാഹമില്ലെന്നായി.

അങ്ങനെ ബത്തൂത്തയുടെ കാലമായപ്പോഴേക്കും മുസ്‌ലിം പൗരോ ഹിത്യവും സൂഫിദാർശനികരും തമ്മിൽ ഏകദേശം ഒരു പ്രതിപക്ഷ ബഹുമാനത്തോളമെത്തുന്ന ബന്ധം നിലനിന്നിരുന്നു. തുറന്ന സംഘട്ട നങ്ങൾ മിക്കവാറും ഒഴിവാക്കപ്പെട്ടു. ഇതിനൊക്കെ പുറമേ സുൽത്താൻ മുഹമ്മദ് പണ്ഡിതന്മാരിൽ പണ്‌ഡിതനും ദാർശനികരിൽ ദാർശനിക നുമായിരുന്നു. തന്മൂലം പഴഞ്ചൻ പൗരോഹിത്യത്തിന്റെ മുരടിച്ച ഭാഷ്യ മൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ല. ഉദാത്തമായ ഒരാദർശലോകത്തെ സ്വപ്നം കണ്ടിരുന്ന ആ മാതൃകാ ചക്രവർത്തി മനുഷ്യരുടെ ദൈവിക പ്രകടനങ്ങളിൽ വിഭ്രമിക്കുകയും ചെയ്‌തിരുന്നില്ല. അങ്ങനെ മുസ്ല‌ിം പണ്ഡിതവിഭാഗത്തിൽപെട്ട എല്ലാ ആളുകളുടേയും പഴിക്കു വിധേയ നാകേണ്ട ഗതികേട് മുഹമ്മദ് തുഗ്ലക്കിനുണ്ടായി. അതാണ് ഇന്നും ചരി ത്രത്തിന്റെ താളുകളിൽ സഹതാപാർഹനായി ഏറ്റവും കൂടുതൽ തെ റ്റിദ്ധരിക്കപ്പെട്ട് അദ്ദേഹം കാണുന്നത്. ബത്തൂത്തയും ഈ പൊതുസ്വഭാവത്തിന് ഒരപവാദമായിരുന്നില്ല. പണ്‌ഡിതവർഗത്തിൽ പെട്ട അദ്ദേ ഹം മറ്റു മതഭ്രാന്തന്മാരുടെ ഇടുങ്ങിയ ചിന്താഗതിക്ക് വിധേയനാകുക യും സുൽത്താൻ മുഹമ്മദിനെ കരിതേക്കുന്നതിൽ സ്വന്തം പങ്കു നിർ വഹിക്കുകയും ചെയ്യുന്നുണ്ട്. കുടുസ്സായ ഈ പുരോഹിതവൃത്തത്തിൽ നിന്നും കടന്നുവരാൻ ബത്തൂത്തക്ക് അസാധ്യമായിരുന്നു. കാരണം അ ദ്ദേഹം തന്നെ മതഭ്രാന്തന്മാരുടെ അസഹിഷ്‌ണുതക്ക് പ്രോത്സാഹനം നല്കിയിരുന്ന അവരുടെ പ്രാണേതാവാണ്.
പണ്ഡിതവർഗത്തിൻ്റെ സംഘടിതമായ എതിർപ്പാണ് മുഹമ്മദ് തുഗ്ലക്കിന് നേരിടേണ്ടി വന്ന വിപത്ത്. സുൽത്താൻ സകല മതങ്ങളേയും
മാനിക്കുകയും എല്ലാ സംസ്‌കാരങ്ങളേയും വില വെക്കുകയും ചെയ്തിരുന്ന മഹാമനസ്‌കനാണ്. വിവിധ സംസ്‌കാരങ്ങളുടെ സങ്കലനത്തിനുവേണ്ടി ആശിക്കുകയും മഹത്തരമായ ആ നവോഥാനത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ക്കുമൂലം മുസ്‌ലിം പൗരോഹിത്യം അദ്ദേഹത്തിനെതിരെ പടവാളെടുത്തു. മറുവശത്ത് സൂഫിസന്യാസികളും സിദ്ധന്മാരും ലൗകികകാര്യങ്ങളിൽ നിന്നും വിരക്തരായി കഴിഞ്ഞുകൂടി.
എന്നാൽ അവരുടെ പ്രവൃത്തികൾ സാധാരണ ജനങ്ങളെ രാജവാഴ്‌ചക്കെതിരെ സമരസന്നദ്ധരാക്കും വിധത്തിലായിരുന്നു. പുറമേ മാസ്മരികവിദ്യകളും അത്ഭുതങ്ങളും കാട്ടി അവർ അർധദൈവങ്ങളായി ഭാവിക്കുക കൂടി ചെയ്തു. ഇത്തരം ധാരാളം സന്യാസിമാരുടെ വീരകൃത്യങ്ങളേയും വിസ്‌മയജന്യമായ പ്രവൃത്തികളേയും ബത്തൂത്ത അതിശയം തോന്നുന്നവിധം അവതരിപ്പിക്കുന്നുണ്ട്. ഇവർ സുൽത്താന്റെ കല്പനകൾ ധിക്കരിക്കുകമാത്രമല്ല, അനുയായികളെക്കൊണ്ട് അവ അനുസരിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ചുരുക്കത്തിൽ ഈ രണ്ടു വിഭാഗം പണ്ഡിതന്മാരെക്കൊണ്ടും വേണ്ടതിലേറെ ഉപദ്രവവും പ്രയാസവും ഭരണപരമായ കാര്യങ്ങളിൽ സുൽത്താൻ മുഹമ്മദിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. രാജ്യതാല്‌പര്യം വലുതായി കണക്കാക്കിയിരുന്ന കർത്തവ്യനിരതനായ സുൽത്താൻ ഈ രണ്ടു വിഭാഗം മുസ്ലിം പണ്‌ഡിതന്മാരേയും നിലക്കു നിർത്താൻ ശ്രമിച്ചു. മുസ്ലിം പുരോഹിതരാകമാനം സുൽത്താനെതിരെ സദാസമയവും സമരസന്നദ്ധമായിരുന്നു
എന്ന് സമകാലിക ചരിത്രകാരനായ സിയാവുദ്ദീൻ ബർണി എഴുതുന്നണ്ട്. ബത്തൂത്ത പുരോഹിതവർഗത്തിൽപ്പെട്ട ആളും ഈ വിഭാഗത്തിന്റെ സന്തതസഹചാരിയും പ്രമുഖനുമായിരുന്നു. തന്മൂലം ബത്തൂത്ത
സുൽത്താൻ മുഹമ്മദിനെക്കുറിച്ച് വിവരിക്കുന്നതത്രയും പകയും വി
ദ്വേഷവും മൂലമാണ്. ഇത് തിരിച്ചറിയാത്തതാണ് മുഹമ്മദ് തുഗ്ലക്ക് ഇന്നും ഭ്രാന്തനായി നിൽക്കുവാൻ കാരണം.

ഇബ്നു ബത്തൂത്തയുടെ ദേശാടനത്തിനിടക്ക് മുസ്‌ലിം രാഷ്ട്രങ്ങ ളിലാകമാനം സംഭവിച്ച രാഷ്ട്രീയ-സാമ്പത്തിക തകർചയുടെ കാരണങ്ങളെ സംബന്ധിച്ചു വിവരിക്കുവാൻ മുൻ അധ്യായങ്ങളിൽ ശ്രമിച്ചി ട്ടുണ്ട്. അത്രയും തന്നെ പ്രാധാന്യം മുസ്‌ലിം സാമൂഹിക സമ്പ്രദായ ത്തിൽ വന്ന മാറ്റങ്ങൾക്കും കല്‌പിച്ചുകൊടുക്കുവാൻ തയ്യാറാകേണ്ട തായിരിക്കുന്നു. പുതിയ ഒരു മതവും ഒരു രാഷ്ട്രവും സ്ഥാപിക്കാൻ മാത്രമല്ല പ്രവാചകനു സാധിച്ചത്. ഏറ്റവും മഹത്തായ സാമൂഹിക വി പ്ലവത്തിന്റെ വേലിയേറ്റത്തിൽ പഴയതിന് ഉന്മൂലനാശം വരുത്തി നവീ നമായ ഒരു പുത്തൻ സമൂഹത്തെ സമത്വസുന്ദരമായി സംവിധാനം ചെ യ്യാൻ കഴിഞ്ഞു എന്നതായിരുന്നു ആ വലിയ വിജയം. ഇന്ത്യയിൽ ജാ തിസമ്പ്രദായത്തിനും സാമൂഹികമായ മറ്റനവധി അനീതികൾക്കും എ തിരായി കോളിളക്കം സൃഷ്‌ടിച്ച ബൗദ്ധമുനിക്കു സമാനമാണ് ആ പ്ര വാചകൻ. അറേബ്യയിൽ നിലനിന്നിരുന്ന ഗോത്രവർഗ സംഘട്ടനത്തെ ഇല്ലായ്‌മ ചെയ്ത് ഒരു നല്ല സാമൂഹ്യ സമ്പ്രദായം നെയ്തെടുത്ത പ്ര വാചകൻ നൂതനമായ ഒരു പ്രസ്‌ഥാനത്തിൻ്റെ പ്രണേതാവുകൂടിയാണ്. എന്നാൽ കാലപ്പഴക്കത്താൽ ഏതൊരു സംഗതിയിലും വ്യത്യാസങ്ങൾ കടന്നുകൂടുക നൈസർഗികമാണ്. അത് ഇസ്‌ലാമിക സമ്പ്രദായങ്ങളി ലും സംഭവിച്ചു. ബത്തൂത്തയുടെ കാലമായപ്പോഴേക്കും പല അനാചാ രങ്ങളും ഇസ്‌ലാമിക വിശ്വാസത്തിൻ്റെ ഭാഗ്മായി തീർന്നിരുന്നു. സമ ത്വവും സാഹോദര്യവും പ്രഘോഷണം ചെയ്‌ത്‌ അതുവരെ കണ്ടിട്ടി ല്ലാത്ത നല്ല ഒരു വ്യവസ്ഥ സൃഷ്‌ടിച്ച ഇസ്‌ലാമികാവേശം കെട്ടടങ്ങാൻ തുടങ്ങി. എന്നുമാത്രമല്ല, സ്വാർഥമതികളായ രാജാക്കന്മാരുടേയും പ്ര ഭുക്കന്മാരുടേയും കൈയ്യിൽ അവരുടെ സൗകര്യത്തിനുപയോഗിക്കാവു ന്നതും എളുപ്പം വിലപ്പോകുന്നതുമായ ഒരു നവ്യോപകരണമായി മതം മാറി. പൗരോഹിത്യം ഇസ്‌ലാം അംഗീകരിച്ചിരുന്നില്ല. ഓരോ മുസലി മും അവനവന്റെ തന്നെ പുരോഹിതനാണ്. മതശാസനകൾ പുരോഹി ത വർഗം വികലമാക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഒക്കെ തകരു കയും പൗരോഹിത്യമില്ലാത്ത ഇസ്‌ലാമിൽ പുരോഹിതന്മാർക്ക് പ്രാധാ ന്യം വരികയും ചെയ്‌ത സന്ദർഭമായിരുന്നു അത്. അനവധി അനാചാര ങ്ങൾ വിശ്വാസാനുഷ്‌ഠാനങ്ങളുടെ ഭാഗമായിത്തന്നെ ഇഴുകിച്ചേർന്നു. നമുക്കിന്ന് ആശ്ചര്യം തോന്നുന്ന പല കാര്യങ്ങളും സാധാരണീകരിച്ച് ബത്തുത്ത പ്രസ്ത‌ാവിക്കുമ്പോൾ, ഇക്കാര്യങ്ങൾ ഓർമയിലുണ്ടെങ്കിൽ കുറെ പ്രയാസങ്ങൾ കുറയുമെന്നത് നിശ്ചയമാണ്.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക