shabd-logo

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023

0 കണ്ടു 0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. യഥാർഥത്തിൽ ഡൽഹിയിൽ നിന്നും ഒരു ദൗത്യസംഘത്തിൻ്റെ നായകസ്ഥാനം ഏറ്റെ ടുത്ത്, വിദേശപര്യടനത്തിന് പുറപ്പെടുന്ന ഉത്തരവാദിത്വമുള്ള ഒരുയർ ന്ന ഉദ്യോഗസ്ഥൻ്റെ മാനസിക സാന്നിധ്യമോ, ചുമതലാബോധമോ ഒ ന്നും നാം ഡൽഹിവിടുന്ന ബത്തൂത്തയിൽ കാണുന്നില്ല. അപ്രീതിക്കർ ഹനായി; ശിക്ഷയനുഭവിക്കാതെ ഏതെങ്കിലും വിധേന സുൽത്താന്റെ പിടിയിൽ നിന്നും തടിതപ്പാനുള്ള വ്യഗ്രത ബത്തൂത്തയിൽ നിർവ്വിശ ങ്കം പ്രവർത്തിച്ചിരുന്നതിന് മതിയായ തെളിവുണ്ടുതാനും. മുഹമ്മദ് തു ഗ്ലക്ക് അയച്ച ഈ ദൗത്യസംഘത്തിൻ്റെ പ്രാധാന്യം അറിയണമെങ്കിൽ അദ്ദേഹം ചൈനീസ് ചക്രവർത്തിക്ക് കൊടുത്തയച്ച സമ്മാനങ്ങളുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ മതി. നല്ലയിനം നൂറ് കുതിര കൾ, നൂറ് അടിമകൾ, പാട്ടുകാരും നർത്തകികളുമായ നൂറ് പെൺകു ട്ടികൾ, ഓരോരുത്തർക്കും നൂറ് ദീനാർ വീതം വിലയുള്ള നൂറിനം തു ണിത്തരങ്ങൾ, ഓരോരുത്തർക്കും നാലും അഞ്ചും വർണങ്ങളുള്ള ഭം ഗിയേറിയ നൂറ് ഖസ് പട്ടുകൾ, നൂറ് സലാഹീയ വസ്ത്രങ്ങൾ,നൂറ് ഷി രിൻബാഹ് തുണികൾ, നൂറ് ഷാൻബാഹ് വസ്ത്രങ്ങൾ, കറുപ്പ്, വെളു പ്പ്, ചുവപ്പ്, പച്ച, നീല എന്നീ വർണങ്ങളിലുള്ള അഞ്ഞൂറ് കശ്മീർ രോ മവസ്ത്രങ്ങൾ, രത്നങ്ങൾ പതിച്ച പിടിയോടുകൂടിയ പത്തു വാളുകൾ, സ്വർണം, വെള്ളി എന്നിവയാൽ ഉണ്ടാക്കിയിട്ടുള്ള തളികകൾ, കൂജ കൾ, മറ്റുതരത്തിലുള്ള കൗതുകവസ്‌തുക്കൾ തുടങ്ങിയവയായിരുന്നു

भीड छ m. (Ibn Battuta travels. pp. 214, 215) ബത്തൂത്ത എഴുതുന്നു: "എൻ്റെ കീഴിലായി അമീർ സഹീറുദ്ദീനേ യും സമ്മാനങ്ങളുടെ മേൽനോട്ടം വഹിക്കുവാൻ കാഫൂർ എന്ന ഷണ് ഡനേയും സുൽത്താൻ നിയമിച്ചിരുന്നു. അമീർ സഹീറുദ്ദീനെ എനി ക്കു നന്നേ പിടിച്ചു. സൽസ്വഭാവിയായിരുന്ന ഒരു പണ്ഡിതനായിരു ന്നു അദ്ദേഹം. ഇവർക്കു പുറമേ സുരക്ഷിതമായി ഞങ്ങളെ തുറമുഖ ത്തെത്തിക്കുവാൻ ചീനാചക്രവർത്തിയുടെ ദൗത്യസംഘത്തിൽപെട്ട പ രിചാരകന്മാരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആ പ്രതിനിധി സംഘ ब्ली ब्ल ी झील. (Ibn Battuta travels. pp. 214, 215) അങ്ങനെ ഡൽഹിയിൽ നിന്നും ചൈനയിലേക്ക് ഒരു വിദേശകാ ര്യാലയത്തിന്റെ പ്രൗഢിയോടുകൂടി യാത്രപറഞ്ഞ് പിരിയുന്ന ബത്തൂ ത്ത അല്പ‌ ദിവസത്തിനകം തന്നെ തൻ്റെ കൂട്ടുകാരുമായി സമ്പർക്കമ റ്റ് ഒറ്റക്ക് കൊള്ളക്കാരുടെ സംഘത്തിലകപ്പെടുകയാണ്. ഇന്ന് അലി ഗർ എന്ന് പറയുന്ന 'കോയിൽ' എന്ന സ്ഥലത്തെത്തിയപ്പോഴേക്കും ബത്തൂത്ത തനിച്ചാകുന്നു. അതിനുകാരണം സ്വന്തം ഭാഗ്യപരീക്ഷണ ത്തിന് വിധേയനായി ഒറ്റക്ക് സഞ്ചരിച്ചതും തനിച്ച് പല സ്ഥലങ്ങളിലും കടന്നുചെന്നതുമായിരുന്നു. തന്നിലർപിതമായ ചുമതല ഉത്തരവാദിത്വ ത്തോടുകൂടി നിർവ്വഹിക്കണമെന്ന ഉദ്ദേശ്യം അദ്ദേഹത്തിനുണ്ടായിരുന്നു വെങ്കിൽ ഒരിക്കലും തൻ്റെ അകമ്പടി സേവകരെയും മറ്റുള്ള അംഗങ്ങ ളെയും വിട്ടുപിരിഞ്ഞ് തനിച്ചുള്ള ഒരു യാത്രക്ക് അദ്ദേഹം തയ്യാറാകു മായിരുന്നില്ല.

സത്യത്തിൽ ഇവിടം മുതലാണ് ബത്തൂത്തയിൽ ഒരു സാഹസിക നായ സഞ്ചാരി മുളച്ചു വരുന്നത്. ഇതുമുതലുള്ള സഞ്ചാരവൃത്താന്തം ശരിക്കും ഒരു യാത്രാകുതുകിയുടേതാണ്. അറേബ്യയിലെ താമസവും ഡൽഹിയിലെ ഉദ്യോഗവുമൊക്കെ ബത്തൂത്തയിൽ ഉണ്ടാക്കിയിരുന്ന പ്രതികരണവും, ഡൽഹിയിൽനിന്നും എന്തും വരട്ടെ എന്നു കരുതിയു ള്ള ദിക്സഞ്ചാരവും വ്യത്യസ്ഥമേഖലകളിലാണ് വായനക്കാരനെ കൊ ണ്ടെത്തിക്കുന്നത്. അതിന് അതിൻ്റേതായ കാരണങ്ങളുമുണ്ട്. ഇന്ത്യ യിൽ വന്ന് ഉപജീവനത്തിനുള്ള നല്ല ഒരു യോഗ്യത സമ്പാദിക്കുക എ ന്നതായിരുന്നു മക്കയിൽ കഴിച്ചുകൂട്ടിയ കാലത്തെ ഉദ്ദേശമെങ്കിൽ, ഡൽ ഹിയിലെ ജീവിതമാകട്ടെ ഔദ്യോഗികപദവിയെ നിലനിർത്തുവാൻ വേ ണ്ടിയുള്ള ശ്രമമായിരുന്നു. ഒരു വിദ്യാർഥി മറ്റൊരു നാട്ടിൽ പഠനത്തി നുപോയി ബിരുദവും സമ്പാദിച്ചു മടങ്ങുന്നു എങ്കിൽകൂടിയും അയാൾ ക്ക് ആ നാടിനെപ്പറ്റിയും, താൻ ഇടപഴകിയ ആളുകളെക്കുറിച്ചും എ ന്തെങ്കിലുമൊക്കെ പറയാൻ കാണും. അതേ സ്ഥിതിയാണ് ഉദ്യോഗ സ്ഥനായ മറ്റൊരാളുടെയും. അയാൾ ജോലിക്കുവേണ്ടി വിദേശരാജ്യ ത്തെത്തുന്നു. കുറേക്കാലത്തിനുശേഷം ജോലിയിൽനിന്ന് പിരിയേണ്ടാ യതായും വരുന്നു. ഈ രണ്ടു കൂട്ടരുടെയും അടിസ്ഥാനോദ്ദേശങ്ങൾ പഠിക്കുകയും ജോലിചെയ്യുകയും ആണെങ്കിലും തങ്ങൾ കണ്ട നാടിനെയും നാട്ടുകാരെയും സംബന്ധിച്ച് കുറേക്കാര്യങ്ങൾ അവർക്കും പ റയുവാൻ കാണും. പക്ഷേ, ഈ സ്ഥലങ്ങൾതന്നെ സന്ദർശിക്കുന്ന ഒ രു സഞ്ചാരിയുടെ ഔത്‌സുക്യവും അന്വേഷണതൃഷ്‌ണയും തജ്ജന്യ മായ വിവരണങ്ങളും ഒരിക്കലും ആദ്യത്തെ രണ്ടു കൂട്ടരിൽനിന്നും പ്ര തീക്ഷിക്കുക സാധ്യമല്ല. ഈ മൂന്ന് അവസ്ഥാവിശേഷവും ബത്തൂത്ത യുടെ യാത്രാവിവരണ കഥകളിൽ ദൃശ്യമാണ്.
ആദ്യത്തേത്, അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ വിവരണം. ഒരു
വിദ്യാർഥി എന്ന നിലയിൽ അദ്ദേഹം പഠിക്കാൻപോയ സ്ഥലത്തെക്കുറിച്ച് യാദൃച്ഛയാ ഉള്ള പ്രസ്‌താവനകളാണത്. രണ്ടാമത്തെഘട്ടം, മറു
നാട്ടിൽ ഉദ്യോഗവുമായിക്കഴിഞ്ഞ് കുറേക്കാലത്തിനുശേഷം തിരിച്ചെത്തുന്നയാൾക്കു പറയാനുള്ള അനുഭവങ്ങളുടേതിനു തുല്യമായ ചില
സമർത്ഥനങ്ങൾ. ജോലി ലഭിക്കുന്നതിനുമുമ്പുള്ള ഒരുവന്റെ മാനസിക
അങ്കലാപ്പ്. പ്രതീക്ഷയിൽ കവിഞ്ഞ ഔദാര്യവും ഔദ്യോഗികപദവിയും വേഗം ലഭിക്കുമ്പോൾ അമിതമായ ആനനന്ദമായി മാറുന്ന സന്ദർഭമാണത്. ആ ദിവസങ്ങൾ വളരെ സന്തോഷത്തോടെ ഓർത്തുപോവുക സ്വാഭാവികമാണ്. അതുതന്നെയാണ് ശരിക്കും ബത്തൂത്തയുടെ സ്ഥിതിയും. തനിക്കു സകലമാന സുഖസൗകര്യങ്ങളും കലവറ കൂടാതെ
തന്നനുഗ്രഹിച്ച സുൽത്താൻ മുഹമ്മദിൻ്റെ ദാനധർമാദികളെ പുകഴ്ത്തുന്ന ബത്തൂത്ത ലോകത്തൊരിടത്തും ഇത്രക്കു ദയാലുവും കരുണാനിധിയുമായ ഒരു ഭരണാധികാരിയെ കാണുക പ്രയാസമാണെന്ന് എഴുതുന്നുണ്ട്. അങ്ങനെ ഔദ്യോഗിക കാലത്തിൻ്റെ ആദ്യഭാഗം വലിയ അനുഗ്രഹമായി ഏതൊരാളും കാണാറുള്ളതുപോലെതന്നെ ബത്തൂത്തയും കാണുന്നു. അതിനുകാരണക്കാരായവരെ ഏവരും വാഴ്ത്താറുള്ളതുപോലെ ബത്തൂത്തയും വാഴ്ത്തുന്നു. അതുകഴിഞ്ഞു തന്റെ മേലാളന്റെ അപ്രീതിക്കു വിധേയനാകുമ്പോൾ ഏതൊരു സാധാരണ ഉദ്യോഗസ്ഥനും ചെയ്യാറുള്ളതുപോലെ അയാളെ പഴിക്കുകയും പിരാകുകയും ചെയ്യുന്ന മാനസികവിക്രിയ ബത്തൂത്തയും അനുവർത്തിക്കുന്നു.
അങ്ങനെയാണ് മുഹമ്മദ് തുഗ്ലക്കിനെക്കുറിച്ച് തുടക്കത്തിൽ അമിതമായ പ്രശംസയും ഇടക്കുവച്ച് നിന്ദ്യമായ ആഭിചാരവാക്കുകളും നിർലോഭം നിരത്തിവെക്കുന്നത്. ചുരുക്കത്തിൽ ബത്തൂത്തയിൽ നാം കാണുന്ന ഈ വ്യത്യാസങ്ങൾ വേർതിരിച്ചറിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ
വിവരണങ്ങൾ ചരിത്രവിദ്യാർഥിയെ അവതാളത്തിലേക്കായിരിക്കും ആ
നയിക്കുക. ഇരുത്തമില്ലാത്ത ഒരു വികാരജീവിയായിട്ടാണ് ഇബ്നു ബത്തുത്തയെ പലപ്പോഴും തോന്നുക. ഏതായാലും പക്വമതിയായ ഒരു
പണ്ഡിതന്റെ മാനസികമായ വലുപ്പം ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് തീർത്ത് പറയാൻ കഴിയും.
ബത്തൂത്തയുടെ യാത്രയുടെ മൂന്നാം ഘട്ടമാണ് യഥാർഥത്തിൽ സാഹസികനായ ഒരു സഞ്ചാരിയുടെ വിവരണമാകുന്നത്. ഡൽഹിയിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ ചൈനയിലേക്കു പോകരുതെന്നു ബ ത്തൂത്ത കരുതിയിരിക്കണമെന്ന് വിശ്വസിക്കാനാണധികം സാധ്യത. ബ ത്തൂത്തയുടെ ചൈനാ സന്ദർശനം അദ്ദേഹം പറഞ്ഞതിൽ വെച്ച് ഏറ്റ വും വലിയ നുണയായിരുന്നുവെന്ന് നാം നേരത്തെ പ്രസ്താവിച്ചത് ഓർമയുണ്ടല്ലോ. ഇതിന് ഉപോൽബലകമായി വേണമെങ്കിൽ ബത്തൂ ത്തയുടെ മാനസിക സ്ഥിതിവിശേഷവും പിന്നീടുള്ള പ്രവൃത്തികളും കൂടി കണക്കാക്കുവാനൊക്കും. ചൈനയിൽ പോകുവാൻ സകല സൗ കര്യങ്ങൾ ലഭിച്ചിട്ടും അത് വേണ്ടവിധം ഉപയോഗപ്പെടുത്താതെ നിരു ത്തരവാധിയായ ഒരുത്തനെപ്പോലെ ഒറ്റതിരിഞ്ഞ്, തന്റെ സംഘത്തെ വേറെവിട്ട്, പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുവാൻ അദ്ദേഹം മി നക്കെടുമായിരുന്നില്ല. ഇതൊക്കെക്കഴിഞ്ഞ് കോഴിക്കോട്ടെത്തുന്ന അ ദ്ദേഹവും കൂട്ടരും കയറിയ ഓടം തകർന്നെന്നും ചൈനയിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചെന്നും നാം നേരത്തെ വിവരിച്ചിട്ടുണ്ട്. ഡൽഹി യിലേക്കുള്ള മടങ്ങി പോക്ക് സുൽത്താൻ്റെ കോപത്തിനിരയാകുമെന്ന തിനാലായിരിക്കാം തൻ്റെ സഞ്ചാരവാസന ഇന്ത്യയുടെ തെക്കേ അറ്റ ത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനും അറബിക്കടൽ ദ്വീപുകളിലും സിലോണിലും മറ്റു പ്രദേശങ്ങളിലും ഒക്കെ യാത്രചെയ്യുവാനും ബ ത്തൂത്ത തീരുമാനിച്ചത്.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക