shabd-logo

ഭാഗം രണ്ട്

26 December 2023

0 കണ്ടു 0
1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്ങൾ അവരുടെ ഭരണത്തിൻ കീഴിൽ ക്രൂരമായ മതപീഠനങ്ങൾക്ക് വിധേയ രാകേണ്ടി വന്നിട്ടുണ്ട്. പക്ഷേ, 1295-ൽ ഗാസൻഖാൻ ഇസ്ലാം സ്വീക രിച്ചതോടുകൂടി ഇറാഖിൻ്റെ ചരിത്രം വീണ്ടും പ്രകാശമാനമായി. അല് പസ്വല്പം ആഭ്യന്തര കുഴപ്പങ്ങൾ ഒക്കെ നടമാടിയിരുന്നതല്ലാതെ 1305 മുതൽ 1335 വരെ ഇറാഖിൽ സമാധാനവും സന്തുഷ്ടിയും പൊതുവെ ദൃശ്യമായിരുന്നു.

പേർഷ്യയുടെ രാഷ്ട്രീയ ഭാഗധേയം പലപ്പോഴും മംഗോളാക്രമണ ത്തിൽ ഉലയുകയും ചിലപ്പോൾ തകരുകയും ചെയ്‌തിട്ടുണ്ടെങ്കിൽ കൂ ടിയും, പേർഷ്യയുടെ തനതായ സംസ്‌കാരവും നാഗരികതയും നില നിർത്താൻ അവർക്ക് സാധിച്ചിരുന്നു. ബുഖാറയും സമർഖന്തും അന വധി നൂറ്റാണ്ടുകാലം ഇസ്‌ലാമിക ലോകത്തിൻ്റെ സാംസ്കാരിക സി രാകേന്ദ്രങ്ങളായിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ, ലോകത്തിലെ ഏ തൊരു നഗരത്തോടും കിടപിടിക്കാൻ കെല്‌പുണ്ടായിരുന്ന ഈ നഗര ങ്ങളാണ് അപരിഷ്‌കൃതരും നികൃഷ്‌ടരുമായ മംഗോളിയന്മാരുടെ കിരാ ത താണ്ഡവത്തിന് ഇരയായത്. ഇനി ഒരിക്കലും തിരിച്ചെടുക്കാനൊ ക്കാത്ത വിധം അവയുടെ വളർച്ചയും തകർന്ന് തരിപ്പണമായി. 1219 നും 1220 നും ഇടക്കുണ്ടായ ഭീകരവും മാരകവുമായ മംഗോൾ ആക്രമ ണമായിരുന്നു അതിൻ്റെ കാരണം. എന്നാൽ, ഇന്ത്യയുടെ സ്ഥിതിയിൽ സാരമായ മാറ്റമുണ്ടായിരുന്നു. 8-ാം നൂറ്റാണ്ടോടു കൂടിത്തന്നെ സിന്ധ് ഖിലാഫത്തിന്റെ അധീനതയിൽ വന്നെങ്കിലും ശരിക്കും മുസ്‌ലിം ചക്ര വർത്തിമാരുടെ ഭരണം തുടങ്ങുന്നത് 13-ാം നൂറ്റാണ്ടു മുതലാണെന്ന് കൂട്ടണം. കുത്തബ്ദ്‌ദീൻ ഐബക് (1206-1211) അടിമവംശം സ്ഥാപിച്ച തുമുതൽ ബ്രിട്ടീഷ് അധിനിവേശംവരെ മാറി മാറി പല രാജകുടുംബ ങ്ങളും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. ബത്തൂത്തയുടെ ഇന്ത്യയിൽ പ്രബുദ്ധമായ ഒരു സമൂഹം സന്തോഷവാന്മാരായി കഴിഞ്ഞിരുന്നു. മു ഹമ്മദ് തുഗ്ലക്കെന്ന ദാർശനികനായ ചക്രവർത്തിയായിരുന്നു ഭരണാ ധിപൻ. മംഗോൾ നശീകരണത്തിൽ നിന്നും രക്ഷനേടി എത്തിയ പണ് ഡിതന്മാരും തത്വജ്ഞാനികളും സൂഫികളും സന്യാസിമാരും മറ്റും ഡൽ ഹിയിലാണ് വന്നെത്തിയത്. അങ്ങനെ ഇക്കാലമായപ്പോഴേക്കും ഡൽ ഹിയായിരുന്നു ഇസ്‌ലാമിക തത്വജ്ഞാനികളുടേയും സിദ്ധന്മാരുടേയും മതപണ്‌ഡിതന്മാരുടേയും ആവാസകേന്ദ്രം. ബാൽക്കും ബുഖാറയും സമർഖന്തും വിട്ടിടത്തുനിന്ന് സാംസ്‌കാരിക നവോഥാനത്തിന്റെ പട ഹധ്വനി അവിരാമം മുഴുക്കിയിരുന്നത് ഡൽഹിയായിരുന്നു. ഇസ്ലാമി ക കേന്ദ്രങ്ങളിൽ മുഴുക്കെ ബുദ്ധിപരമായ വളർച്ചയിലും സാമൂഹിക സംവിധാനത്തിലും ധാരാളം ഏറ്റക്കുറച്ചിലുകൾ കടന്നുകൂടിയ സന്ദർഭമായിരുന്നു ബത്തൂത്തയുടെ സഞ്ചാരവേള.

മൊറോക്കോവിൽ നിന്നും ഇന്ത്യയുൾപെടേയുള്ള കിഴക്കൻ ദിക്കു കളിലേക്ക് തിരിച്ച ബത്തൂത്ത കണ്ട രാഷ്ട്രീയ സംവിധാനങ്ങളാണ് മു കളിൽ വിവരിച്ചത്. പക്ഷേ, ഒരിരുപത് കൊല്ലത്തിനുശേഷം വീണ്ടും ഈ സഞ്ചാരി തൻ്റെ മടക്കയാത്രയിൽ ഇസ്‌ലാമിക രാജ്യങ്ങളിൽ ക ണ്ട വ്യത്യാസം സീമാതീതമായിരുന്നു. മധ്യപൗരസ്‌ത്യദേശങ്ങളിൽ മു ഴുക്കെ അരാജകത്വവും തജ്ജന്യമായ പ്രയാസങ്ങളും പതിയിരുന്നിരു ന്നു. ഇറാനിലും ഇറാഖിലും അവർണനീയമാം വിധം കലാപങ്ങളും കൊള്ളയടികളും നിത്യസംഭവങ്ങളായിത്തീരുകയും ചെയ്തിരുന്നു.

മറ്റേതൊരു രാജ്യത്തേക്കാളും താരതമ്യേന സമ്പന്നമായിരുന്ന ഈ ജിപ്തും ഈ പൊതുവിപത്തിൽ നിന്നും രക്ഷപെട്ടില്ല. സുൽത്താൻ നാസിർ 1341 ൽ മരണമടഞ്ഞതോടുകൂടി തുടങ്ങിയ ഉൾപോരും സ്ഥാ നാരോഹണ യുദ്ധങ്ങളും രാജ്യത്തെ അരാജകത്വത്തിലാണ് കൊണ്ട ത്തിച്ചത്. 1341 നും 1351 നുമിടക്ക് സുൽത്താൻ നാസിറിന്റെ എട്ടു പുത്ര ന്മാർ മാറിമാറി ഭരണസാരഥ്യം വഹിച്ചു. പകയും പടയും മൂലം ജന ങ്ങൾക്ക് അവരുടെ തൊഴിലും സമ്പത്തും നഷ്‌ടപ്പെട്ടു. ഭരണാധിപന്മാ രിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്‌ടമാകുകയും ചെയ്‌.

ഇവക്കൊക്കെ മകുടം ചാർത്തുന്ന മറ്റൊരാപത്തും ഈ രാജ്യങ്ങൾ ക്കൊക്കെ അഭിമുഖീകരിക്കേണ്ടി വന്നു. കൂനിന്മേൽക്കുരുവെന്ന് പറ യാറുള്ളത് പോലെ, ആഭ്യന്തരകലാപങ്ങളും അസ്വാസ്ഥ്യവും പെരുകി യ ഈ സന്ദർഭത്തിലാണ് ഏറ്റവും മാരകമായ പകർചവ്യാധി ഈ രാ ജ്യങ്ങളിലൊക്കെ പരന്നത്.

1348 ലെ കറുത്ത മരണം എന്ന കുപ്രസിദ്ധമായ ഈ സംഭവം ല ക്ഷക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കി. ഡമസ്ക്കസിൽ ഒരു ദിവ സം ചുരുങ്ങിയത് ആയിരം പേരെങ്കിലും പ്ലേഗുമൂലം മരിച്ചിരുന്നുവെ ന്നാണ് ഇബ്നു ബത്തൂത്ത പറയുന്നത്. ഗാസയിൽ 1100 പേർ ദിനംപ്ര തി മരിച്ചിരുന്നുവെന്നും കെയ്‌റോവിൽ ഒരു ദിവസം മാത്രം 21,000-ത്തിൽ കൂടുതലായിരുന്നു മരണസംഖ്യയെന്നും ബത്തൂത്ത തുടർന്നെഴുതുന്നു. പകർചവ്യാധിയും പിന്നീടുണ്ടായ പട്ടിണിയും കൂടി മധ്യപൗരസ്ത്യ രാജ്യങ്ങളെ മുഴുക്കെ വെണ്ണീറാക്കി മാറ്റി. ഇതിൻ്റെ ക്ഷീണം മാറുന്ന തിനു മുമ്പുതന്നെ ഈ പകർചവ്യാധി അതിൻ്റെ വിഷപ്പത്തി ഒന്നുകൂ ടി പരത്തി കുടിലനൃത്തം ചവിട്ടി. അതിനൊരനുബന്ധമെന്നോണം, മ ധ്യ ഏഷ്യയിലെ ഏറ്റവും പരാക്രമശാലിയും രക്തരക്ഷസുമായ തിമു റിന്റെ ആക്രമണവും അക്കൊല്ലം തന്നെ (1381) ഈ രാജ്യങ്ങൾക്കു ക ണ്ണീരോടുകൂടി കണ്ടുനിൽക്കേണ്ടി വന്നു. ഡൽഹി മുതൽ ഡമസ്ക‌സ് വരെയുള്ള ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങൾ മുഴുക്കെ ഈ അ ക്രമി ചുട്ടുകരിച്ച് ചാമ്പലാക്കി. മാത്രവുമല്ല, നിരവധി ചോരപ്പുഴകൾ ഇവിടങ്ങളിലൊഴുക്കുക കൂടി ചെയ്‌തു. രണ്ട് ഭയങ്കരങ്ങളായ പകർചാ രോഗങ്ങൾക്കും അതിനു മുമ്പുണ്ടായിട്ടുള്ള മംഗോളാക്രമണത്തിനും കൂട്ടായി ചെയ്യുവാൻ സാധിച്ചതിനേക്കാൾ പതിന്മടങ്ങ് ഒരു മുസ്ല‌ിമാ യ ഈ രക്തദാഹിക്കു തൻ്റെ സാംസ്‌കാരികധാരയുടെ ഉറവിടം തന്നെ അളമുട്ടിക്കുവാൻ സാധിച്ചു എന്നത് ചരിത്രാവർത്തനം മാത്രമാണോ? 'സ്വന്തം വാളാൽ സ്വയം വെട്ടിമരിപ്പു മർത്ത്യർ' എന്നത് ഇക്കാര്യത്തിൽ എത്രയോ പരമാർഥമാണ്.

രാഷ്ട്രീയമായ ഈ പാശ്ചാത്തല വിവരണത്തിൻ്റെ ആവശ്യം ബ ത്തൂത്തയുടെ പുസ്‌തകപാരായണത്തിനാവശ്യമാണ്. ബത്തൂത്ത പുറ പ്പെടുമ്പോഴുള്ള മുസ്‌ലിം രാജ്യങ്ങളിലെ സ്ഥിതിയും അതുകഴിഞ്ഞ് മ ടങ്ങിയെത്തിയപ്പോഴുള്ള അവസ്ഥയും എന്തുമാത്രം മാനസികവ്യഥ ബ ത്തയിൽ ഉണ്ടാക്കിയിരിക്കണം. തൻ്റെ മതരാഷ്ട്രീയ വിശ്വാസങ്ങൾ ക്ക് ഉലച്ചിൽ തട്ടുന്ന സന്ദർഭത്തിൽ കഠിനമായ ശകാരവർഷം പോലും നടത്താൻ മടിക്കാത്ത ബത്തൂത്തയിൽ ആകപ്പാടെയുള്ള ഈ തകർച്ച വല്ലാത്ത ക്ഷോഭത്തിനും അസ്വാസ്ഥ്യത്തിനും ഇടം കൊടുത്തുകാണും. ആഭ്യന്തരമായ കെട്ടുറപ്പില്ലായ്‌മയാണ് പ്രധാനമായും ഈ രാജ്യങ്ങളി ലൊക്കെ പറ്റിയ തകരാറ്. മറ്റൊന്ന് ബുദ്ധിജീവികളുടെ അഭാവവും സി ദ്ധന്മാരും യോഗികളും ഇല്ലാതായതുമായിരിക്കണം. രാജാക്കന്മാർ ത ന്നിഷ്ടക്കാരായി മാറാനുള്ള പ്രധാനഹേതു അവരെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ നിസ്വാർഥരും പ്രഗത്ഭരുമായ പണ്‌ഡിതന്മാരുടെ കു റവായിരുന്നിരിക്കാം. ബത്തൂത്ത വാചാലമായിത്തന്നെ ഇത്തരം കാര്യ ങ്ങൾ വ്യവഹരിക്കുന്നുണ്ട്. എന്നാൽ, ബുദ്ധികേന്ദ്രമായ ഇന്ത്യയിൽ ഇ സ്‌ലാമിക ലോകത്താകമാനമുണ്ടായ തകർച്ച അനുഭവപ്പെട്ടില്ലെന്നു മാ ത്രമല്ല, തുഗ്ലക്കിൻ്റെ കാലശേഷവും ഇവിടെ ക്രമാനുഗതമായ ഉത്കർ ഷവും ഉയർച്ചയുമാണ് ഉണ്ടായിരുന്നത്. ബത്തൂത്ത വിവരിക്കുന്ന രാ ജ്യങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കിയിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക