shabd-logo

രണ്ട്

25 December 2023

1 കണ്ടു 1
ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വെച്ച് രാജകിങ്കരന്മാരുമായി സമ്പർ ക്കത്തിൽ ഏർപെടേണ്ടിവന്നപ്പോൾ തന്നെ തൻ്റെ ഉന്നം ഇന്നതാണ ന്ന് ബത്തൂത്ത പറഞ്ഞിരുന്നിരിക്കണം. അതുകൊണ്ടാണ് പഞ്ചാബി ലോ, സിന്ധിലോ, മുൾട്ടാണിലോ തങ്ങാതെ നേരെ ഡൽഹിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടത്. വിവിധനാടുകളേയും നാട്ടുസമ്പ്രദായ ങ്ങളെയും കാണുവാനും അറിയുവാനും ഉള്ള ആന്തരികപ്രചോദനമാ യിരുന്നു ബത്തൂത്തയെ ഈ സാഹസിക ദിക് സഞ്ചാരത്തിന് പ്രേരിപ്പി ച്ചിരുന്നതെങ്കിൽ നിശ്ചയമായും ആ സഞ്ചാരി വടക്കുപടിഞ്ഞാറൻ അ തിർത്തി പ്രദേശങ്ങൾ നടന്നറിയുമായിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് പ്രവേശിച്ച അദ്ദേഹം അതിനു തുനിഞ്ഞില്ലെന്ന് മാത്രമല്ല, പിന്നീടൊരി ക്കലും ഈ പ്രദേശങ്ങളിലേക്ക് കടന്നുചെന്നതുമില്ല. എട്ടു കൊല്ലക്കാ ലം ഡൽഹിയിൽ സുഖാനുഭവങ്ങളിൽ നിർലോഭം മുങ്ങിക്കുളിച്ച ബ ത്തുത്ത ജീവിതസൗകര്യങ്ങൾക്കു വേണ്ടിത്തന്നെയാണ് ഡൽഹി ച ക്രവർത്തിയെ അഭയം പ്രാപിച്ചത്.
ബത്തുത്ത പ്രതീക്ഷിച്ചിരുന്ന പദവി അദ്ദേഹത്തിന് മുഹമ്മദ് തുഗ്ല ക്ക് നല്‌കുകയും ചെയ്‌തു. ഡൽഹിയിലെ ഖാസിമാരിൽ ഒരാളായി അദ്ദേഹം നിയമിതനായി. മാസത്തിൽ 2500 ഉറുപ്പിക ശമ്പളം നിശ്ചയി ച്ച് അനുവദിച്ചതിനു പുറമേ താമസസൗകര്യങ്ങളും മറ്റു രാജകീയ ആ നുകൂല്യങ്ങളും അഭംഗുരം നല്‌കുകയും ചെയ്‌തു. മത നിയമങ്ങൾ പഠി ക്കാൻ മക്കയിൽ മൂന്നുകൊല്ലം ബത്തൂത്ത വിനിയോഗിച്ചത് ഇന്ത്യയിൽ നല്ല ഒരു ഉദ്യോഗലബ്‌ധിക്കായിരുന്നിരിക്കണമെന്നു നമുക്ക് ഊഹിക്കാ വുന്നതേയുള്ളൂ. ഇന്ത്യയിലേക്കു കടന്ന ബത്തൂത്ത നേരെ ഡൽഹി സുൽത്താന്റെ അരമനയിലേക്കു പോകുന്നതും ഒരു ഉദ്യോഗസ്ഥനായി അവിടെ താമസിക്കുന്നതും കൂടി ഒന്നിപ്പിച്ചുനോക്കുമ്പോൾ നിശ്ചയമാ യും ബത്തൂത്ത ഒരുദ്യോഗാർഥിയായിട്ടാണ് ഇന്ത്യയിലേക്കു വന്നതെ ന്ന് കാണാൻ പ്രയാസമില്ല. ഇതിനനുബന്ധമായി അദ്ദേഹത്തിന്റെ സ ഞ്ചാരഗതിയും കൂടി നാം അനുധാവനം ചെയ്യുകയാണെങ്കിൽ മനസ്സി ലാക്കാവുന്ന പരമാർഥം, ഡൽഹിയിൽ സുൽത്താൻ മുഹമ്മദിന്റെ കീ ഴിൽ നിന്നും ഒഴിവായതിനുശേഷം മാത്രമാണ് ബത്തൂത്തയുടെ ഇന്ത്യൻ സഞ്ചാരവൃത്താന്തം കൂടുതൽ കാര്യമാത്ര പ്രസക്തവും വീരസാഹിക തയും നിറഞ്ഞതാവുന്നതുതന്നെ. സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി എ ന്ന ഔത്സുക്യപൂർവമായ ചേതോവികാരം ബത്തൂത്തയിൽ രൂഢമൂല മാകുന്നത് ഡൽഹി വിട്ടതിനുശേഷമാണെന്നതിന് അദ്ദേഹത്തിന്റെ വി വരണങ്ങൾ മാത്രം മതി തെളിവായിട്ട്.

അപ്പോൾ ബത്തൂത്തയുടെ മുപ്പതുകൊല്ലത്തോളമെത്തുന്ന യാത്ര യെ മൂന്ന് ഘട്ടങ്ങളായി തിരിക്കാമെന്ന് തോന്നുന്നു. ആദ്യത്തേത്, ഹ ജ്ജ് തീർഥാടനത്തിനായുള്ള യാത്ര ബത്തൂത്തയുടെ ആദ്യകൊല്ല ങ്ങളിലായിരുന്നു ഇത്. ഏതൊരു മുസ്‌ലിമിനും നൈസർഗികമായി ഉ ണ്ടാകാവുന്ന വികാരാവേശത്താൽ ഇറങ്ങിത്തിരിക്കുന്ന യാത്രയാണ് ഹ ജ്ജ് യാത്ര. ഇക്കാലത്താണ്, അറബിസാഹിത്യവും സഞ്ചാരകഥക ളും അദ്ദേഹത്തെ ആകർഷിക്കുന്നത്. അറബിലോകം സംഭാവനചെയ് ത നിരവധി മതപണ്‌ഡിതന്മാരുടെയും ചരിത്ര ഭൂമിശാസ്ത്ര സഞ്ചാരി കളുടെയും പുസ്‌തകങ്ങളുമായി പരിചയം നേടുന്നതും ഇക്കാലത്താ ണ്. ഇന്ത്യൻ സുൽത്താന്മാർ അറബിപണ്‌ഡിതന്മാർക്ക് നല്‌കാറുള്ള ബഹുമതികളെക്കുറിച്ച് അറബി സാഹിത്യത്തിൻ്റെ സ്വാധീനം ബത്തൂ ത്തയെ ബോധവാനാക്കിയിരിക്കണം. അതിൻ്റെ ഫലമായിട്ടാണ് ജീവി തായോധനത്തിലേക്ക് ഇറങ്ങുന്നതിനും ജീവിതം വിജയകരമാക്കുന്ന തിനും ഉപയോഗപ്രദമായ വിഭവസമ്പത്ത് കരസ്ഥമാക്കുവാൻ അദ്ദേഹം തുനിയുന്നത്. അങ്ങനെയാണ് ഒരു ലക്ഷ്യവുമില്ലാതിരുന്ന ബത്തൂത്ത മക്കയിൽ താമസിച്ച് മതപഠനം നടത്തുന്നത്. ഇസ്‌ലാമിക പ്രത്യയശാ സ്ത്രങ്ങളും വേദനിയമങ്ങളും ഹൃദിസ്ഥമാക്കിയ ബത്തൂത്ത തന്റെ ജീവിതത്തിന് ഒരുദ്ദേശ്യവും ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ടാണ് പ്രയാ ണമാരംഭിക്കുന്നത്.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി കടന്ന് ഭാരതത്തിന്റെ മണ്ണിൽ കാലുകുത്തുന്ന ബത്തൂത്ത തന്റെ സഞ്ചാരജീവിതത്തിലെ ര ണ്ടാംഘട്ടത്തിൻറെ ഉത്ഘാടനം നടത്തുകയായിരുന്നു. ഈ കാലയളവിൽ ബത്തൂത്തയിൽ മുന്തിനിന്നിരുന്ന ആഗ്രഹം ജീവിതത്തിൽ ഉന്നതമായ പദവി കരസ്ഥമാക്കുകയും ആവതും സുഖസമ്പൂർണമായ ജീവിതം നയിക്കുകയും ചെയ്യുകയെന്നതായിരുന്നു. ഇന്ത്യയിൽ കടക്കുന്ന ഈ മൊറോക്കോക്കാരൻ്റെ പൗരോഹിത്യ ഭാവവും വേഷവുമൊക്കെ സാ ധാരണ മുസ്ലിം വിശ്വാസികളെ ആകർഷിച്ചതിൽ അപാകതയില്ല. അ തിർത്തി മുതൽ ഡൽഹി അരമനയിൽ എത്തുന്നതു വരെ മുസ്ലിം സാഹോദര്യത്തിൻ്റെ സ്നേഹാദരവുകൾ നിർലോഭം ബത്തുത്തക്കു ല ഭിച്ചു. ചക്രവർത്തി മുഹമ്മദ് തുഗ്ലക്ക് തലസ്ഥാനത്തില്ലാതിരുന്നിട്ടും രാ ജമാതാവ് വിദേശിയായ ഈ അറബിയെ സൽക്കരിക്കുവാനും ദയാകാ രുണ്യങ്ങൾ കൊണ്ട് അനുഗ്രഹിക്കുവാനും മറന്നില്ല. അതുവരെ താൻ അനുഭവിക്കുകയോ കേട്ടറിയുകപോലുമോ ചെയ്‌തിട്ടില്ലാത്ത അപാര മായ ദയാവായ്‌പും വാത്സല്യ സമ്പൂർണമായ സ്നേഹസാഹോദര്യവും സുൽത്താൻ തിരിച്ചെത്തിയപ്പോൾ അനുഭവിക്കാൻ ഇടവന്നതായി ബ ത്തുത്ത തന്നെ എഴുതുന്നുണ്ട്. സുൽത്താന്റെ കൈയയച്ച സംഭാവന കളും ഉന്നതമായ ഉദ്യോഗപദവിയും തന്നിലർപിതമായപ്പോൾ ബത്തു ത്ത കോരിത്തരിച്ചിരിക്കണം. അങ്ങനെ എട്ടുകൊല്ലത്തോളം (1333 മു തൽ 1342 വരെ) സുൽത്താൻ മുഹമ്മദിൻ്റെ കീഴിൽ ബത്തൂത്ത ജോലി നോക്കി. ഈ കാലത്തു ബത്തൂത്തയുടെ ധൂർത്തടിയും കൂട്ടുകെട്ടും ഇ ഷ്ടപ്പെടാതിരുന്ന മുഹമ്മദ് തുഗ്ലക്ക് അദ്ദേഹത്തെ കുറേ ദിവസം തടങ്ക ലിൽ പാർപിച്ചു. രാജകീയ വിദ്വേഷത്തിന് പാത്രീഭൂതനായാൽ ഉണ്ടാ കാവുന്ന ഭവിഷ്യത്ത് ആരേക്കാളും അറിയാമായിരുന്ന ബത്തൂത്ത ത ന്റെ വെപ്പാട്ടികളെ തിരിച്ചേല്‌പിക്കുകയും പാർപിടത്തിലുണ്ടായിരുന്ന സകല വിലപ്പെട്ട വസ്‌തുക്കളും പലർക്കായി ദാനം നല്കുകയും ചെ യ്തു. ഇനി മുതൽ ഒരു തപസ്വിയുടെ ഏകാന്തജീവിതം നയിക്കാൻ പോകുന്നുവെന്ന് ബത്തൂത്ത ഒരു പരസ്യപ്രഖ്യാപനവും നടത്തി. നിരാ ഹാരവ്രതങ്ങളും മതാചാരനിർവഹണവുമൊക്കെയായി ലൗകികജീവി തത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിനിന്നു. ഇതു വിചാരിച്ച ഫല മുണ്ടാക്കിയെന്നത് സംശയരഹിതമാണ്. സുൽത്താന്റെ അപ്രീതി സ മ്പാദിച്ചുകൊണ്ട് ഡൽഹിയിൽ നിന്നും പര്യടനത്തിനു പുറപ്പെട്ടിരുന്നു വെങ്കിൽ, തീർച്ചയായും ബത്തൂത്തയെന്ന സഞ്ചാരിയുടെ കഥ നാം അ റിയുമായിരുന്നില്ല. ഡൽഹിയിൽത്തന്നെ ബത്തുത്ത പഴയ ജീവിതവു മായി കഴിഞ്ഞുകൂടിയിരുന്നെങ്കിലും സ്ഥിതി മറ്റൊന്നാകുമായിരുന്നില്ല.ഏതായാലും സുൽത്താൻ്റെ നീരസത്തിൻ നിന്നും മുക്തിനേടാൻ ഏറ്റവും പറ്റിയ മാർഗം ഗാർഹികവും ലൗകികവുമായ ഒന്നിലും താല്പര്യം
കാണിക്കാതെ സന്യാസജീവിതം നയിക്കുകയെന്നത് മാത്രമായിരുന്നു.
ബത്തൂത്തയിൽ തനിക്കുതോന്നിയ അസുഖങ്ങൾ അങ്ങനെ ആളിക്കത്താതെ തണുത്തുറയുകയാണുണ്ടായത്. തന്മൂലം 1342-ൽ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിൻ്റെ അധിപതിയും മാംഗോൾ ചക്രവർത്തിയുമായ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് ഒരു ദൗത്യസംഘത്തെ അയക്കുവാൻ സുൽത്താനുദ്ദേശിച്ചപ്പോൾ ലോകപരിചയ സമ്പന്നനായി സുൽത്താനുതോന്നിയ കക്ഷി ബത്തൂത്ത തന്നെയായിരുന്നു.
മുഹമ്മദ് തുഗ്ലക്ക് ബത്തൂത്തയെ വിളിപ്പിച്ച് ഇപ്രകാരം പറഞ്ഞു: 'നിങ്ങൾക്ക് സഞ്ചാരം ചെയ്യുന്നതിൽ കൗതുകമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എൻ്റെ ദൗത്യവുമായി ചൈനയിലേക്ക് നിങ്ങൾ പോയാൽ
ക്കൊള്ളാമെന്ന് ഞാനാഗ്രഹിക്കുന്നു. ഈ സംഗതിക്കാണ് ഞാൻ നി
ब्लु लाभली." (Selections from the Travels of
Ibn Battuta P.213.) സുൽത്താൻ്റെ നീരസത്തിന് ഇടയായതുകൊണ്ട് ഒരു
ഫക്കീറിന്റെ വേഷവിധാനത്തോടുകൂടി ധ്യാനവും മതനിഷ്ഠകളുമായി കഴിഞ്ഞിരുന്ന ബത്തൂത്തക്ക് അപ്രതീക്ഷിതമായ ഈ ക്ഷണം സീമാതീതമായ ആനന്ദമുണ്ടാക്കിയെന്നതിൽ സംശയമില്ല. ഒട്ടും മടിക്കാതെതന്നെ അദ്ദേഹം അത് സ്വീകരിച്ചു. പോകാനുള്ള ഒരുക്കങ്ങൾ ധൃതഗ
തിയിൽ ഉത്സാഹപൂർവം നടത്തുകയും ചെയ്‌തു. അങ്ങനെയാണ് വീണ്ടും ബത്തൂത്ത തൻ്റെ നിർബന്ധസന്യാസജീവിതത്തിൽ നിന്നും മുക്തനായി കൂടുതൽ ഉഷാറോടും പ്രസരിപ്പോടും കൂടി 'ആക്രമശോഭന സമൃധ'മായ ലൗകിക ജീവിതത്തിലേക്ക് വീണ്ടും ഇറങ്ങി വരുന്നത്.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക