shabd-logo

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023

0 കണ്ടു 0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദുഷിച്ച പ്രവണതകൾക്കും നീച പ്രവൃത്തികൾക്കും അതീതമായി തല ഉയർത്തി നിൽക്കുന്ന അദൃശ്യ പ്രഭാവനായ ആ മഹാനാണ് ദാർശനിക ചക്രവർത്തിയായ മുഹമ്മദ് തുഗ്ലക്ക്. കാലത്തിനു ഗ്രഹിക്കാൻ കഴിയാതെപോയ ബൃഹത്തായ ആ സംസ്ക‌ാരകേദാരം മധ്യകാലഘട്ടത്തിലെ സദാചാര സന്മാർഗാചാരങ്ങൾ ക്ക് ഒരപവാദമായിരുന്നു. അതുകൊണ്ടു തന്നെയാണ് സമകാലിക രേ ഖകളത്രയും ഈ സുൽത്താനെതിരായി ആലേഖ്യം ചെയ്യപ്പെട്ടത്. അ തുകൊണ്ടു തന്നെയാണ് ഇന്നും ഇന്ത്യാ ചരിത്രത്തിന്റെ ഇരുളടഞ്ഞ താളുകളിൽ ആ തേജഃപുഞ്ജം അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ ഹൃദയമുള്ള മനുഷ്യരുടെ സഹതാപം മാത്രം കൈമുതലാക്കി ഏറ്റ

വും തെറ്റിദ്ധരിക്കപ്പെട്ടു മഞ്ഞളിച്ചു കഴിയുന്നതും. ഇബ്നു ബത്തൂത്തയുടെ ഇന്ത്യാരാജ്യചരിത്രം ഒട്ടൊന്നുമല്ല നമ്മു ടെ ചരിത്രപഠനത്തിൽ മഷികലർത്തി വികൃതമാക്കിയിട്ടുള്ളത്. എന്തു കൊണ്ടാണ് ലോകൈകവന്ദ്യനായ ഒരു മഹാചക്രവർത്തി ഭ്രാന്തനും ക്രൂരനുമൊക്കെയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്ക ണമെങ്കിൽ നിശ്ചയമായും ആ കാലഘട്ടത്തിലെ സാമൂഹിക സാന്മാർ ഗിക സമ്പ്രദായങ്ങളുടെ ഏകദേശരൂപമെങ്കിലും ധരിച്ചിരിക്കണം. ബ ഹുഭർതൃത്വത്തിനും അർധനഗ്നതക്കുമെതിരായി വിളംബരം പുറപ്പെടു വിക്കുകയും നിഷ്കൃഷ്‌ടമായ സദാചാരരീതി പുലർത്തുവാൻ കല്‌പി ക്കുകയും ചെയ്ത‌ ടിപ്പുസുൽത്താൻ ഇന്നും നമുക്കൊരു പേടിസ്വപ്ന മാണല്ലോ. വെറും 150 കൊല്ലംമുമ്പാണ് ഇക്കഥ നടന്നതെന്ന യാഥാർ ഥ്യവും കൂടി ഓർമ്മിക്കുമ്പോഴാണ് കാര്യത്തിൻ്റെ വീര്യം കൂടുന്നത്. ഇന്നും ടിപ്പുവിന്റെ മലബാർ വിളംബരം അദ്ദേഹത്തെ കരിപുരട്ടുവാനും മതധ്വംസകനായി ചിത്രീകരിക്കുവാനും നമ്മുടെ എല്ലാ ചരിത്രകാരന്മാ രും ഉപയോഗപ്പെടുത്തുമ്പോൾ, 650 കൊല്ലത്തിനുമുമ്പ് മഹാനായ ഒരു ചക്രവർത്തി വലിയ ഒരു സാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്ന വൈ കല്യങ്ങളേയും വൈകൃതങ്ങളെയും നിയമം മൂലം നിരോധിച്ചാൽ ഉ ണ്ടാകാവുന്ന അമർഷവും പകയും അനുക്തസിദ്ധമാണല്ലോ. അതാ ണ് ഇന്ത്യാ ചരിത്രത്തിൽ അശോകനേക്കാളും അക്ബറേക്കാളും അ റിവിന്റെയും മഹത്വത്തിൻ്റെയും കാര്യത്തിൽ അഗമ്യനായ മുഹമ്മദ് തു ഗ്ലക്ക് സമകാലികരാൽ അധിക്ഷേപിക്കപ്പെട്ട്, പിൻതലമുറക്കാരാൽ തെ റ്റിദ്ധരിക്കപ്പെട്ട് ചരിത്രത്തിൻ്റെ താളുകളിൽ കൂടി ദയാദാക്ഷിണ്യത്തി നുവേണ്ടി യാചിക്കുന്നതിൻ്റെ കാരണം. മറ്റാരുടേതിനേക്കാളും ബത്തൂ ത്തയുടെ വിവരണമാണ് ക്രൂരവും പക്ഷാപതപരവുമായിട്ടുള്ളത്. അ തുകൊണ്ടു തന്നെയാണ് മുഹമ്മദ് തുഗ്ലക്കിനെക്കുറിച്ചുള്ള ചരിത്രത്തി ന് ഇംഗ്ലീഷുകാർക്ക് ബത്തൂത്ത പ്രിയങ്കരനായ ചരിത്രകാരനായിത്തീ രുന്നത്. തന്മൂലം ബത്തൂത്തയുടെ ഇന്ത്യാ ചരിത്രം പഠിക്കുന്നതിനു മു മ്പ് നമുക്കീവക വിവരങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായി തീർ ന്നിരിക്കുന്നു.

എന്തുകൊണ്ടാണ് ഇബ്‌നു ബത്തൂത്ത ഇംഗ്ലീഷ് ചരിത്രകാരന്റെ പ്രിയപ്പെട്ട അതോറിറ്റിയായത് എന്ന കാര്യം നാം നേരത്തേ സൂചിപ്പിച്ച താണ്. പൊടിപ്പും തൊങ്ങലും ചേർത്ത് അതിശയോക്തിയോടുകൂടി തു ഗ്ലക്ക് മുഹമ്മദിന്റെറെ ഇന്ത്യയെക്കുറിച്ച് കൂടുതൽ പ്രതിപാദിച്ചിട്ടുള്ളത് ബ ത്തുത്ത തന്നെയാണ്. അക്കാലഘട്ടത്തിൻ്റെ പ്രതീകമായ ബത്തൂത്ത കണ്ടതും അന്നു ജീവിച്ചിരുന്ന പണ്‌ഡിതന്മാരിൽ നിന്നും കേട്ടതുമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. ബത്തൂത്തയുടെ സ്വഭാവവിശേ ഷം മുമ്പ് വിശദീകരിച്ചതാണ്. അന്നത്തെ മതപണ്‌ഡിതവ്യൂഹത്തിന്റെ സ്വഭാവവൈകൃതങ്ങളും വീക്ഷണ വിശേഷങ്ങളും കൂലങ്കഷമായി നാം ചർച്ച ചെയ്തിട്ടുണ്ട്. ഇവരത്രയും തുഗ്ലക്ക് മുഹമ്മദിൻ്റെ നിഷ്കൃഷ്ട മായ സദാചാര സന്മാർഗ പരിപാലനത്തിൻ്റെ നിയമദണ്‌ഡുകൾക്ക് വി ധേയരായിട്ടുള്ളവർ കൂടിയാണ്. മാംസരക്തങ്ങളുടെ മദാന്ധമായ ഭോ ഗേഛയും, ലൗകികാർഭാടങ്ങളിലുള്ള നിലക്കാത്ത ദാഹവുമായിരുന്നു ഇവരുടെയൊക്കെ നിർണായക വികാരം. ഇതിൽ നിന്ന് ഒറ്റപ്പെട്ട് മഹ നീയമായ ഒരു സംസ്‌കാരത്തിൻ്റെ ശിലാസ്ഥാപനം നടത്തിയ സുൽ ത്താൻ മുഹമ്മദ് തുഗ്ലക്ക്, ഇവർക്കൊക്കെ ഒരു തലവേദനയായിരുന്നു. ഇസ്ലാമിന്റെ ശരിയായ ആത്മാവ് ഉൾക്കൊണ്ട മഹാനായിരുന്നു സുൽ ത്താൻ തുഗ്ലക്ക്. മതപണ്‌ഡിതന്മാരുടെ ഇസ്‌ലാമികമല്ലാത്ത പ്രവർത്ത നങ്ങൾക്ക് കടിഞ്ഞാണിടുകയും സാമൂഹ്യദ്രോഹങ്ങൾക്ക് അറുതി വ രുത്താൻ ശ്രമിക്കുകയും ചെയ്‌തു അദ്ദേഹം. അതിന് ആത്മാർഥമായിപരിശ്രമിച്ചപ്പോൾ അതുവരെ അഭംഗുരം ഇവയൊക്കെ ആസ്വദിച്ചിരുന്ന ആളുകൾ അദ്ദേഗത്തെ എതിർക്കാനൊരുമ്പെട്ടു. സുൽത്താനായ മുഹ മ്മദ് ആ വക എതിർപുകളെ സാമൂഹോദ്ധാരണ ലക്ഷ്യം വെച്ചുകൊ ണ്ടു തന്നെ ശക്തിയായി അടിച്ചമർത്തുകയും ചെയ്തു.

ഇത്തരം ശ്രമങ്ങളെ ചൂണ്ടി സമകാലികചരിത്രകാരനായ സിയാ വുദ്ദീൻ ബർണി പറയുന്നത് 'അനവധി ശൈഖുകളുടേയും വിശ്വാസി കളുടേയും രക്തം കൊണ്ട് ചോരപ്പുഴകളൊഴുക്കാതെ ഈ സുൽത്താ कॅी भmo (Tarikh-i-Firoz shai-Eng. Trans. pp.236, 238) മനുഷ്യർ കൂടുതൽ ധാർമികമായി അധഃപതിച്ചതുമൂലം അ വരെ ശിക്ഷിക്കുവൻ ദൈവമയച്ച രക്തരക്ഷസാണ് ഈ സുൽത്താൻ എന്നാണ് വേറൊരു ചരിത്രകാരനായ ഇസ്സാമി വിവരിക്കുന്നത്. മതപ ണ്‌ഡിതന്മാരെന്നു പറഞ്ഞ് അഹങ്കരിച്ചു നടന്നിരുന്ന ധാരാളം കപടനാ ട്യക്കാരെ സുൽത്താൻ നിഷ്‌കരുണം അടിച്ചമർത്തി. സാമൂഹിക വൈ കൃതങ്ങളേയും ലൈംഗിക അരാജകത്വത്തേയും ചോദ്യം ചെയ്ത സുൽ ത്താൻ അവ അനുസ്യൂതം അനുഭവിച്ചിരുന്നവരുടെ പഴിക്കും ശാപത്തി ന്നും വിധേയനായെങ്കിൽ അതു മനസ്സിലാക്കാവുന്നതേയുള്ളു. എന്നാൽ ഇത്രയേറെ ഭരണപരിഷ്‌കാരങ്ങളും സാമൂഹിക നവോഥാനവും ചെയ് ത സുൽത്താൻ മുഹമ്മദിനെ പമ്പരവിഡ്ഢിയായും ഭ്രാന്തനായും ഇ ന്നും വ്യവഹരിച്ചു പോരുന്ന സ്ഥിതി പുനർചിന്തക്കു വിധേയമാക്കേണ്ടതാണ്.
ഈ പണ്ഡിതവർഗ്ഗത്തിൽപ്പെട്ട ആളായിരുന്നു ബത്തൂത്ത. ഇത്തരക്കാരുടെ പൊതുസ്വഭാവദൂഷ്യങ്ങളിൽനിന്നും അയാൾ ഒട്ടും വ്യത്യസ്‌തനുമായിരുന്നില്ല. അദ്ദേഹം സുൽത്താനെകുറിച്ചു കേട്ട കാര്യങ്ങളധികവും അവിടെയുണ്ടായിരുന്ന ഇത്തരം പണ്ഡ‌ിതരിൽ നിന്നുമാണ്.
സുൽത്താനെകുറിച്ച് അമിതമായ അമർഷമുണ്ടായിരുന്ന ഇക്കൂട്ടർ മാനസികാശ്വാസത്തിനു വേണ്ടിയെങ്കിലും തങ്ങളുടെ കൂട്ടത്തിൽ എല്ലാ നിലക്കും അലിഞ്ഞുചേർന്ന ബത്തൂത്തയോടു സുൽത്താനെക്കുറിച്ചു്
പറഞ്ഞിരിക്കുക ഏതുവിധമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അങ്ങനെ സ്വന്തം മാനസിക വൈകല്യംകൊണ്ട് കണ്ടതും മറ്റുള്ളവരുടെ പകകൊണ്ടു കേട്ടതും, രണ്ടും പക്ഷപാതപരമായിപ്പോയി എന്നതാണ് ബത്തൂത്തയുടെ ചരിത്രാവലോകനം കൽമഷം കലർന്നു കിടക്കാൻ കാരണം. പുറമേ സത്യാന്വേഷണ തൃഷ്‌ണയോ ജിജ്ഞാസുവിന്റെ വീക്ഷണ വൈദഗ്ധ്യമോ ഒന്നും ബത്തൂത്തക്ക് ആവശ്യമായിരുന്നില്ല. കാരണം തന്റെ മനസ്സിനും വിശ്വാസത്തിനും യോജിച്ചവിധം കണ്ട കാര്യങ്ങളിൽകൂടി വികലത സൃഷ്‌ടിച്ച ബത്തൂത്ത. ഹൃദയത്തിനൊത്തവിധം
മറ്റുള്ളവർ പറഞ്ഞതുകൂടി രുചികരമായി സ്വീകരിക്കുകയാണുണ്ടായത്. ബത്തൂത്തയുടെ സാമൂഹികവീക്ഷണവും അന്നത്തെ ഡൽഹി പണ്ഡിതന്മാരുടെ സമീപനവും തമ്മിൽ അത്രമാത്രം സാമ്യവും ഐ ക്യവുമുണ്ടായിരുന്നു. ഇതിൻ്റെ ഫലമായി ഇംഗ്ലീഷ് ചരിത്രകാരന് ഏറ്റ വും സന്തോഷപൂർവം സ്വീകരിക്കാൻ കഴിഞ്ഞ ആധികാരിക വക്താ വായിത്തീർന്നു ഇബ്നു‌ ബത്തൂത്ത. അവരെ പിൻപറ്റി ചരിത്രരചന ചെ യ്‌തവരാരും തന്നെ ബത്തൂത്ത ജീവിച്ച കാലഘട്ടത്തിന്റെ സ്വഭാവവും ദാർശനികരിൽ ദാർശകനികനായ തുഗ്ളക്ക് മുഹമ്മദിന്റെ മാത്യകപര മായ രീതിയും തമ്മിൽ തട്ടിച്ചുനോക്കി പക്ഷപാതപരമായി എഴുതി പി ടിപ്പിച്ച ചരിത്രാഭാസങ്ങളെ ക്രിയാത്മകമായി പുനഃസംവിധാനം ചെയ്യാൻ പരിശ്രമിച്ചില്ലെന്നുള്ളതു കനത്ത പാതകമാണ്. അതുകൊണ്ടുതന്നെ യാണ് ഏതൊരു മണ്ടത്തരത്തിനും രാഷ്ട്രീയപാപ്പരത്തത്തിനും പകര മായി ഇന്നും 'തുഗ്ളക്കിൻ്റെ പരിഷ്‌കാരം പോലെ' എന്ന് പ്രയോഗിക്കു ന്നത്.

ബത്തൂത്തയെ ആധികാരിക വക്താവായി ഇംഗ്ലീഷ് ചരിത്രകാരൻ മനഃപൂർവ്വം സ്വീകരിക്കാനുണ്ടായ കാരണങ്ങൾ ഓർമയിൽ വെച്ചുകൊ ണ്ടുവേണം തുടർന്നുള്ള വായന മുന്നോട്ടുപോകേണ്ടത്. രചനാത്മക മായ ചരിത്രരചനക്ക് നിരക്കാത്ത പ്രവൃത്തിയാണെന്നറിഞ്ഞുകൊണ്ടു തന്നെ ബത്തൂത്തയുടെ ഇന്ത്യയെ അതേപടി പകർത്തി പ്രചരിപ്പിച്ച ആംഗ്ലേയ ചരിത്രകാരൻ, അവൻ്റെ രാഷ്ട്രീയബുദ്ധിയിൽ വിരിഞ്ഞ നി ന്ദ്യമായ ഒരുപജാപം അതിലൂടെ നടത്തുകയായിരുന്നു. പക്ഷേ, അവ രെ പിൻപറ്റിയ ഇന്ത്യൻ എഴുത്തുകാർ ഇംഗ്ലീഷുകാരുടെ ദുരുദ്ദേശ്യം മ നസ്സിലാക്കിയിരുന്നിട്ടുകൂടിയും, ഇന്ത്യചരിത്രത്തിലെ ഏറ്റവും ശോഭന മായ ഈ കാലയളവിനെ ഇരുളിൽതന്നെ കഴിഞ്ഞുകൂടാൻ വിട്ടിരിക്കു ന്നത് നമ്മോടുതന്നെ ചെയ്യുന്ന കനത്ത അപരാധമാണ്. കാലഘട്ടത്തി ന്റെ സംസ്‌കാരിക പ്രഘോഷകരായ ഈ മഹാത്മാക്കളെ അവഗണി ക്കുകയെന്നതിന്റെറെ അർഥം, ഈ രാജ്യത്തിലെ ജനങ്ങളുടെ സാംസ്കാ രിക ചരിത്രത്തെ ആലംബമില്ലാതെ തരംതാഴ്ത്തി ചിത്രീകരിക്കുകയെ ന്നതു മാത്രമാണ്. കാരണം ചരിത്രത്തിൻ്റെ ഏടുകളിൽ മായാത്ത വ്യ ക്തിമുദ്ര പതിപ്പിച്ച അവർ കാലഘട്ടത്തിൻ്റെ പ്രതിനിധികളാണ്. അവ രിൽ കൂടിയാണ് രാജ്യത്തിന്റെയും ജനതയുടെയും ചരിത്രം നാം മന സ്സിലാക്കുന്നത്. അത്തരം മഹാത്മാക്കളെ നിർദ്ദാക്ഷിണ്യം പുഛിഛിച്ചു തള്ളുന്നതിൽ രസം കാണുന്നത് അപക്വമായ മാനസികാവസ്ഥ കൊ ണ്ടാവാനേ തരമുള്ളു. അത്തരം ചിന്താഗതികൾ മാറി യഥാർഥമായി ച രിത്രവിഷ്കാരം നടത്തിയാലേ ഈ നാട്ടിൻ്റെയും നാട്ടുകാരുടെയും സാ മൂഹ്യ-സാംസ്‌കാരിക ഗതിവിഗതികളും സങ്കരങ്ങളും സമന്വയിക്കുക യുള്ളു. വൈകാരികോദ്ഗ്രഥനത്തിൽ ചരിത്രസംവിധാനത്തിനുള്ള സ്ഥാ നം നിസ്തു‌ലമാണെന്ന കാര്യം നാം സ്‌മരിക്കേണ്ടതുണ്ട്.


തെറ്റു തെറ്റാണെന്നു പറയാനുള്ള ചങ്കൂറ്റവും നല്ലതു നല്ലതാണെന്നു പ്രഖ്യാപിക്കാനുള്ള സംസ്‌കാരവും ചരിത്രകാരനുണ്ടായേ തീരൂ. അല്ലാതെ തന്റെ കൈയിൽ കിട്ടിയ ഒരു രേഖ തങ്കപ്പെട്ടതാണെന്ന് അ ഹങ്കരിച്ച് അതിന്റെ്റെ ഗുണദോഷ വിവേചനം നടത്താതെ അപ്പടി പ്രചരി പ്പിക്കുന്നത് വളരെ അബദ്ധമായിരിക്കും. അത്തരം വലിയ അബദ്ധങ്ങ ളിൽ ഒന്നാണ് ഇബ്നു ബത്തൂത്തയുടെ ഇന്ത്യാചരിത്രം അതേപടി സ്വീ കരിക്കുന്നതും അതിനുവേണ്ടി ന്യായവാദം നടത്താൻ ഒരുമ്പെടുന്നതും.

എന്തു പ്രവൃത്തി ചെയ്യുന്നതിലും ന്യായീകരണത്തിന്റെ തത്വശാ സ്ത്രം കണ്ടുപിടിച്ച് അതിനെ പ്രപഞ്ചനം ചെയ്യാനുള്ള പ്രവണത എ ക്കാലവും മനുഷ്യ സ്വഭാവത്തിൽ ഒട്ടിച്ചേർന്നതാണ്. ഭിന്നിപ്പിച്ചു ഭരി ക്കുക എന്ന രാഷ്ട്രീയതന്ത്രം വിജയകരമായി പ്രാവർത്തികമാക്കാനു ള്ള ശ്രമത്തിൽ ഇംഗ്ലീഷുകാർക്ക് വളരെ തന്മയത്വത്തോടുകൂടി ഉപയോ ഗിക്കാൻ സാധിച്ച വജ്രായുധമായിരുന്നു ഇന്ത്യാ ചരിത്രം. ഹിന്ദു -മുസ് ലിം സഹോദരങ്ങളെ വർഗീയ വിഷം കുത്തിവെച്ച് പരസ്‌പരം ശത്രു ക്കളാക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ദുഷ്‌ടലാക്ക്. അത് ഫ ലവത്തായി നടപ്പിലാക്കിയപ്പോൾ ഹിന്ദുവും മുസൽമാനും തമ്മിൽ വി രോധികളായി തമ്മിലടിക്കുകയും ചെയ്‌തു. രാഷ്ട്രീയമായ നിലനില് പിനു വേണ്ടി ഇംഗ്ലീഷുകാർ ഉപയോഗിച്ച ഈ കുതന്ത്രം നമുക്കു മന സ്സിലാവാതെ പോയതാണ് സാമുദായിക സംഘർഷങ്ങളും ശത്രുതയും ഇന്നും നിലനിൽക്കുന്നതിൻ്റെ കാരണം. പകയും വർഗീയ മനോഭാവ വും മാറ്റി നല്ല ഒരു തലമുറയെ വാർത്തെടുക്കണമെങ്കിൽ കൽമഷമേൽ ക്കാത്ത ഇന്ത്യാചരിത്രത്തിൻ്റെ പുനഃസംവിധാനം അത്യാവശ്യമാണ്. അ തിനുള്ള സംരംഭങ്ങൾ നടത്തുമ്പോൾ പല ആധികാരിക വക്താക്കളു ടേയും തനിനിറം പുറത്തു കൊണ്ടുവരാതെ നിവൃത്തിയില്ല. ബത്തൂ ത്തയുടെ കഥ ഇവയിൽ പ്രധാനപ്പെട്ടതാണ്.

സ്വന്തം താല്‌പര്യത്തിനുവേണ്ടിയാണെങ്കിലും ഇംഗ്ലീഷ് ചരിത്രകാ രൻ നടത്തിയ ഈ ദുഷ്പ്രവർത്തിക്കു വിദഗ്‌ധമായി ന്യായീകരണം ന ടത്തിയിട്ടുള്ളത് കൊണ്ടാണ് പൊതുവായ ചില സംഗതികൾ ആമുഖ മായി പറയാൻ കാരണം. ബോംബെ ഗവർണറായിരുന്ന ചരിത്രകാരൻ എൽഫിൻ സ്റ്റോൺ ബത്തൂത്തയെ എന്തുകൊണ്ട് വിശ്വസിക്കാമെന്ന തിനെക്കുറിച്ച് വളരെ ദീർഘമായി പരാമർശിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇബ്‌നു ബത്തൂത്തയുടെ പുസ് തകം ഇന്ത്യാചരിത്രപഠനത്തിന് അത്യാവശ്യമായ ഉപകരണമാണ്. അ തിന്റെ കാരണങ്ങൾ അദ്ദേഹം പറയുന്നത് ഇപ്രകാരം സംഗ്രഹിക്കാം.

1. ബത്തൂത്ത പുസ്‌തകരചന നടത്തുന്നത് ഇന്ത്യയിൽ നിന്നും മട ങ്ങി സ്വന്തം ദേശത്ത് ചെന്നതിനുശേഷമാണ്. തന്മൂലം പക്ഷപാതപര മായി തന്റെ യാത്രാ വിവരണം പ്രതിപാദിച്ചിരിക്കാൻ ഇടയില്ല.

2. പ്രശംസിച്ചതു കൊണ്ട് പ്രത്യേക ആനുകൂല്യം ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കാനൊക്കാത്ത സ്ഥലത്തും കാലത്തുമാണ് ഈ പു സ്തക രചന നടന്നത്.

3. നല്ല കാര്യങ്ങളല്ലെങ്കിൽ കൂടിയും ഉള്ളത് ഉള്ളതുപോലെ പ്രകാ ശിപ്പിക്കുന്ന തുറന്ന മനഃസ്ഥിതിക്കാരനാണ് ബത്തൂത്ത. സ്വന്തം കുറ വുകളും വീഴ്ച്‌ചകൾകൂടിയും അദ്ദേഹം ഒരു സങ്കോചവും കൂടാതെ എ ഴുതിയിരിക്കുന്നത് തന്നെ ഈ വാദഗതിക്ക് ഉപോൽബലകമാണ്.

4. സുൽത്താനെക്കുറിച്ചോ മറ്റാരെയെങ്കിലും പരാമർശിച്ചോ മനപൂർ വം ആഭിചാരവാക്കുകൾ എഴുതേണ്ട കാര്യം അദ്ദേഹത്തിനുണ്ടായിരു ന്നില്ല. കാരണം, സ്വദേശത്തു വന്ന് വിശ്രമം കൊള്ളുന്ന ഈ സഞ്ചാരി മറ്റുള്ളവരോട് പകവച്ചു പുലർത്തുന്ന അപാകത കാട്ടുവാൻ നിർവാഹ മില്ല.

5. സുൽത്താൻ മുഹമ്മദിനെക്കുറിച്ചുള്ള പ്രസ്‌താവങ്ങളിലധികവും മറ്റ് സമകാലിക രേഖകളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ്. അ തുകൊണ്ട് ബത്തൂത്തയുടെ വിവരണം തള്ളിക്കളയേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ സമകാലിക ചരിത്രകാരന്മാരെ മിക്കവാറും നമുക്ക് ഇക്കാര്യത്തിൽ ഉപേക്ഷിക്കേണ്ടതായി വരും.

6. സുൽത്താനെ പ്രശംസിച്ചതു കൊണ്ട് കൂടുതൽ സഹായമോ പ ഴിച്ചതുമൂലം ശിക്ഷയോ കിട്ടുകയില്ലെന്ന് ബോധ്യമുള്ള സുരക്ഷിതമാ യ സ്ഥലത്തിരുന്നായിരുന്നു ബത്തൂത്ത പുസ്‌തകമെഴുതിയത്. അതു കാരണം നടന്ന കാര്യങ്ങൾ നിർഭയമായി അതേപടി എഴുതിയെന്ന് വേ ണം വിചാരിക്കുവാൻ. ഇതൊക്കെയാണ് ഇംഗ്ലീഷ് ചരിത്രകാരന് ബ ത്തുത്തയെ സ്വീകരിക്കാനുള്ള കാരണമായി ബുദ്ധിപൂർവം എടുത്തു കാട്ടാവുന്ന കാര്യങ്ങൾ.

ഒറ്റനോട്ടത്തിൽ നൂറുശതമാനവും ശരിയെന്ന് തോന്നിക്കുന്ന യുക്തി സഹമായ നിഗമനങ്ങൾ സംശയത്തിന് ഇടംകൊടുക്കാത്ത വിധം ബ ത്തൂത്തയുടെ ആധികാരികതയിലുള്ള വിശ്വാസം ചരിത്ര വിദ്യാർഥിക ളിൽ രൂഢമൂലമാകും. എന്നിട്ട് ചരിത്രത്തിലെ അവസാനവാക്കായി ബ ത്തൂത്തയുടെ ഉദ്ധരണികളുമായി നാം അങ്കംവെട്ടാനിറങ്ങും. ബത്തൂ ത്ത ഇങ്ങനെ പറയുന്നു എന്നു പറഞ്ഞാൽ പിന്നെ അതിനപ്പുറമൊന്നു മില്ലെന്നുള്ള ചിന്താഗതിവരെ നമ്മിൽ രൂഢമൂലമായിരിക്കുന്നു. അതു കൊണ്ടു തന്നെയാണ് ബത്തൂത്തയുടെ ചരിത്രത്തിലേക്ക് പ്രവേശിക്കു ന്നതിനു മുമ്പുതന്നെ ഇത്രയും ദീർഘമായ ഒരു മുഖവുരക്ക് ഒരുമ്പെടു ന്നത്. ബത്തൂത്ത പുസ്‌തകമെഴുതാൻ വിചാരിച്ചിരുന്നില്ല. ഡൽഹിയി ലെ താമസവും അവിടെ കണ്ട ബുദ്ധിരാക്ഷസന്മാരുമായുള്ള സമ്പർ ക്കവും പുസ്‌തക രചനയെന്ന ചിന്താഗതിക്കുപോലും ബത്തൂത്തയിൽ സ്ഥാനം കൊടുത്തിരുന്നില്ല. ബുദ്ധിപരമായും വൈജ്ഞാനികമായും വെ റും ഒരു മധ്യവർത്തി മാത്രമായ ബത്തൂത്ത നിശ്ചയമായും അപകർഷതാ ബോധത്തോടുകൂടിയായിരിക്കണം ഗ്രന്ഥരചനയുടെ ആശയം ത ന്നെ ഉപേക്ഷിച്ചത്. നാട്ടിൽ ചെന്നിട്ടാകാമെന്ന് ആഗ്രഹവമുണ്ടായിരു ന്നെങ്കിൽ അതിനുള്ള സാമഗ്രികൾ അദ്ദേഹം സ്വരക്കൂട്ടിയിരുന്നിരിക്ക ണം. പുസ്തകം എഴുതുന്നത് സംബന്ധമായി തൻ്റെ കൈവശം യാ തൊരു രേഖയുമവശേഷിച്ചിരുന്നില്ലെന്ന് ബത്തൂത്ത തന്നെ സമ്മതിക്കു കയും ചെയ്യുന്നുണ്ട്.

ഏതെല്ലാം സമ്മർദത്തിന് വിധേയനായിട്ടാണ് ബത്തൂത്തയുടെ ഗ്ര ന്ഥരചന നടക്കുന്നതെന്നൊക്കെ നാം അപഗ്രഥിക്കാൻ ശ്രമിച്ചിട്ടുള്ളതാ ണ്. വളരെക്കാലത്തിനു ശേഷമുള്ള ബത്തൂത്തയുടെ മടങ്ങി വരവ് ന ഗരത്തിൽ ഒരു വലിയ സംസാരവിഷയമാകുന്നു. പലരും വിസ്മയത്തോ ടു കൂടി തങ്ങളുടെ പഴയ സതീർഥ്യനെ കാണുവാൻ കൂടുന്നു. കഥ കൾ ആരായുന്നു. ഈ പരിതഃസ്ഥിതിയിൽ തന്നെ പ്രശംസിക്കുവാനും തന്റെ വീരസാഹസങ്ങളെ പുകഴ്ത്തുവാനും കൂടിയിരുന്ന ആസ്വാദക രെ പ്രീണിപ്പിക്കാൻ അവർക്ക് രസിക്കത്തക്ക രൂപത്തിൽ അനവധി ക ഥകൾ ബത്തൂത്ത പറയുന്നു. പലരും അവിശ്വസിച്ചു. മെറോക്കോവി ലെ സുൽത്താൻ പോലും ബത്തൂത്ത വലിയ നുണയനാണെന്നും അ യാൾക്കുവേണ്ടി ചെലവഴിക്കുന്ന സമയം വൃഥാവിലാണെന്നും പറയു കയുണ്ടായി. അവസാനം ഇബ്നു ഖൽദൂൻ എന്ന പണ്ഡിതന്റെ പ്രേര ണക്കു വിധേയനായാണ് രാജാവ് ജൂസായി എന്ന തൻ്റെ സെക്രട്ടറിയെ ബത്തൂത്ത പറയുന്നത് എഴുതിയെടുക്കാൻ ഏല്‌പിച്ചത്. അങ്ങനെ വാ മൊഴിയായി അടിച്ചുവിട്ട പല നുണയും എഴുതേണ്ടി വന്നപ്പോൾ മാറ്റി മറിക്കാൻ പറ്റാതായ ഗതികേടാണ് ബത്തുത്തക്ക് പിണഞ്ഞത്. കാര ണം, ഇതു കേട്ട അനവധി ആളുകളുടെ മധ്യത്തിലായിരുന്നു അദ്ദേ ഹം. പറഞ്ഞുപോയ കള്ളക്കഥകൾക്ക് എതിരായി മൊഴികൊടുക്കേണ്ട തായി വന്നാൽ താനതുവരെ സൃഷ്‌ടിച്ച മായാലോകം തകർന്നു തരിപ്പ ണമാകും. എന്നു മാത്രമല്ല, എല്ലാ ആളുകളും തന്നെ നുണയനായും വിശ്വസിക്കാൻ കൊള്ളാത്തവനെന്നും മമുദ്ര കുത്തുമെന്നും ബത്തൂത്ത മനസ്സിലാക്കി. എന്തുമാകട്ടെ എന്നു കരുതി ബത്തൂത്ത തന്റെ സഞ്ചാര വൃത്താന്തം കുറിക്കാനൊരുങ്ങി.

അതോടൊപ്പം ബത്തൂത്ത ഉൾപ്പെട്ടിരുന്ന പണ്‌ഡിതസമൂഹത്തിന്റെ രാഷ്ട്രീയചിന്താഗതിയും സാമൂഹിക വൈകൃതങ്ങളും സംസ്കാരികാ ധഃപതനവും കൂടി ഒന്നിപ്പിച്ചുവേണം പുസ്‌തകത്തിലേക്ക് കടക്കുവാൻ. ഈ വക ധാരണകൾ ആദ്യമേ തന്നെ ഹൃദിസ്ഥമാക്കിയാലേ വളരെ ക്കാലമായി പറഞ്ഞു പോന്നിരുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യേ ണ്ടി വരുമ്പോൾ നാം അന്ധാളിക്കാതിരിക്കുകയുള്ളൂ. ബത്തൂത്തയുടെ ചരിത്രത്തിൽ കടന്നു വന്നിട്ടുള്ളു കള്ളക്കഥകളെ അദ്ദേഹത്തിന്റെ ഭാ ഷയിൽ തന്നെ പറയുകയും അവയെ ചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ അപഗ്രഥന വിധേയമാക്കുകയുമാണ് എൻ്റെ ഉദ്ദേശ്യം. ബത്തൂ ത്തയുടെ യാത്രാ വിവരണം കുറേശ്ശെയായിട്ടെങ്കിലും മലയാളത്തിലേ ക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ട് പരിഭാഷ നടത്തുന്ന എളു പ്പമാർഗം ഞാൻ അവലംബിക്കുന്നില്ല. ഏറ്റവും ഉപദ്രവകരമായ ബത്തൂ ത്തയുടെ ചിരിത്രഭാഗങ്ങൾ മാത്രം ഉദ്ധരിച്ച് സത്യാന്വേഷണ തൃഷ്ണ യോടുകൂടി ഗുണദോഷ വിവേചനം നടത്തുകയെന്നതാണ് ലക്ഷ്യം. അ തിന് എന്നെ പിന്തുടർന്നു വരുന്ന സഹൃദയരായ വായനക്കാർക്ക് കാ ര്യക്ഷമമായി ഇത് മനസ്സിലാകണമെങ്കിൽ ഇതുവരെ സുദീർഘമായി എഴുതിയ ആമുഖത്തിൽ പരാമർശിച്ച കാര്യങ്ങൾ ഓർമയിലുണ്ടായിരി ക്കണം എന്നത് നിർബന്ധമാണ്.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക