shabd-logo

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023

0 കണ്ടു 0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ് സ്മിത്ത് ഈ പദ്ധതിയെ പരാമർശിച്ച് പ്രസ്‌താവിക്കുന്നത് ഇങ്ങനെയാണ്: “മറ്റൊര പാരമായ പദ്ധതി, നീപ്പാൾ വഴി ഹിമാലയ ശിഖരങ്ങൾ കടന്ന് ചൈന യെ ആക്രമിക്കുകയെന്നതായിരുന്നു. സുൽത്താൻ സഹോദരപുത്രനാ യ ഖുസ്രോ മാലിക്കിൻ്റെ കീഴിൽ ഒരു ലക്ഷം സൈന്യത്തെ ശേഖരിച്ച്, എ.ഡി. 1337-ൽ ഈ ഉദ്ദേശത്തോട് കൂടി പറഞ്ഞയച്ചു. കുതിരപ്പടയാളി കൾ മലയോരങ്ങളിൽ കിടന്ന് കഷ്‌ടപ്പെട്ടു. ചൈനക്കാരുമായി ഏറ്റുമു ട്ടിയപ്പോൾ ഈ യോദ്ധാക്കളത്രയും പരാജിതരായി. അവശേഷിച്ച പ ത്തുപേർ ഡൽഹിയിലേക്ക് മടങ്ങിവന്നെങ്കിലും രക്തരക്ഷസ്സായ ഈ ചക്രവർത്തി അവരെ വധിക്കുകയും ചെയ്‌തു." (The Oxford. History of India-p. 241)

മറ്റൊരു ഇംഗ്ലീഷ് ചരിത്രകാരനായ എൽഫിൻസ്റ്റോൺ കുറെകൂടി വിശ്വസിപ്പിക്കത്തക്ക രൂപത്തിൽ ഇങ്ങനെ വ്യവഹരിച്ചു: "സുൽത്താന്റെ ധനദുർമോഹം ഒന്നുമാത്രമാണീ സംരംഭത്തിനും തദ്വാരാ ഉണ്ടായ വി നാശത്തിനും ഇടയാക്കിയത്."(Elphinstone-p. 396) ഈ ഇംഗ്ലീഷ് ചരിത്ര കാരന്മാർക്ക് സുൽത്താൻ സൈന്യത്തെ അയച്ചു എന്ന് സ്ഥാപിച്ചാൽ മാത്രമേ ചക്രവർത്തിയുടെ ഉന്മാദസ്വഭാവത്തിന് സുസ്ഥിരത പ്രഖ്യാ പിക്കാൻ ഒക്കുകയുള്ളു. അതും ഹിമാലയ ശിഖരങ്ങൾ കയറിമറിഞ്ഞ് ചൈനീസ് ചക്രവർത്തിയേയും ജനതയേയും വിസ്‌മയിപ്പിക്കത്തക്ക പ ട്ടാളാഭ്യാസങ്ങൾ കാട്ടിയെന്നു വരുത്തിയാലെ അവർക്കത്രയും തൃപ് തിയാകൂ. ഇതിനു സഹായകമായി അവരാശ്രയിക്കുന്ന ആധികാരിക വക്താക്കൾ ഇബ്നു‌ ബത്തൂത്തയേയോ സിയാവുദ്ദീൻ ബർണിയേയോ അല്ല. കാരണം ഇത്രയും വലിയ വിഡ്ഢിത്തം സുൽത്താനിൽ അവരാ രും ആരോപിച്ചിട്ടില്ല എന്നുള്ളതുതന്നെ. ബർണി ഇതേപറ്റി എഴുതിയി രിക്കുന്നത് ഇപ്രകാരമാണ്: "ചൈനയുടേയും ഇന്ത്യയുടേയും ഇടയ്ക്ക് കിടക്കുന്ന ഖരജാൽ കീഴടക്കുവാൻ സുൽത്താൻ നിശ്ചയിച്ചു" എന്നാ ണ്. ഇബ്നു ബത്തൂത്ത എഴുതുന്നതാകട്ടെ, "ഡൽഹിയിൽ നിന്നും പ ത്ത് സ്റ്റേജുകൾ അകലെ കിടക്കുന്ന ഖരജാൽ മലയോരപ്രദേശത്തെ ലക്ഷ്യമാക്കിയായിരുന്നു സുൽത്താൻ സൈന്യത്തെ അയച്ചത്." ഈ രണ്ട് എഴുത്തുകാരുമാണ് ഇംഗ്ലീഷ് ചരിത്രകാരൻ്റെ ആധികാരിക വ ക്താക്കൾ എന്നു നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ പ ക്ഷപാതപരമായ പരാമർശങ്ങളാണ് ഇംഗ്ലീഷ് ചരിത്രകാരന്മാർക്ക് പ്രി യങ്കരമായിത്തീർന്നതെന്നും നാം കണ്ടു. എന്നാൽ ഹിമാചൽപ്രദേശ് എന്നു വിളിക്കുന്ന ഖരജാൽ ആക്രമിക്കുവാൻ അയച്ച സൈന്യത്തെ ചൈനീസ് ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ഈ ചരിത്രകാര ന്മാർക്ക് ബത്തൂത്തയേയോ ബർണിയേയോ ആശ്രയിച്ചാൽ സാധ്യമാ വുകയില്ല. ഇരുകൂട്ടരും അസന്ദിഗ്ദമായിത്തന്നെ പ്രഖ്യാപിക്കുന്നത് ഖ രജാൽ എന്ന മലയോരപ്രദേശത്തേക്കാണ് സൈന്യത്തെ അയച്ചത് എ ന്നാണ്. തന്മൂലം അവരത്രയും ആശ്രയിക്കുന്നത് ഫരിഷ്‌ടാ എന്ന ചരി ത്രകാരനെയാണ്. അദ്ദേഹം ജീവിച്ചിരുന്നതാകട്ടെ തുഗ്ലക്ക് മുഹമ്മദി ന്റെ മരണവും കഴിഞ്ഞ് നൂറ്റാണ്ടുകൾക്കുശേഷമാണ്. അങ്ങനെ സമ കാലീനരും സുൽത്താൻ്റെ വിരോധികളുമായിരുന്ന ഇബ്നു ബത്തൂത്ത യേയും സിയാവുദ്ദീൻ ബർണിയേയും ഇക്കാര്യത്തിൽ മാത്രം മറികട ന്ന് നൂറ്റാണ്ടുകൾക്കു ശേഷം ജീവിച്ചിരുന്ന ഫരിഷ്‌ടയെ സത്യസന്ധ നായ ചരിത്രകാരനായി വ്യവഹരിക്കുവാനും അദ്ദേഹത്തിന്റെ ഉദ്ധരണി കളുമായി സുൽത്താൻ മുഹമ്മദിൻ്റെ ഭ്രാന്തൻ പദ്ധതി ഉദാഹരിക്കുവാ നും ബദ്ധകങ്കണരായി ഇംഗ്ലീഷ് ചരിത്രകാരന്മാർ പരിശ്രമിക്കുന്നതിന്റെ ഉള്ളുകള്ളി വ്യക്തമാണ്. വിരോധികളോടുള്ള അവരുടെ പൊതു സ്വ ഭാവത്തിനൊരാമുഖമാണ് ഈ സംഭവം.

ദുരുപദിഷ്ടമായ ഈ കണ്ടുപിടുത്തം ആദ്യമായി നടത്തുന്നത് ഫ രിഷ്ടയാണ്. അദ്ദേഹം സമകാലികനായിരുന്നില്ലെന്നു നാം പറഞ്ഞു. ഫരിഷ്ടയെഴുതി: "ചൈനയിലെ അപാരമായ ധനത്തെപ്പറ്റി കേട്ടറിഞ്ഞ സുൽത്താൻ ആ രാജ്യത്തെ കീഴടക്കണമെന്നാഗ്രഹിച്ചു. അദ്ദേഹത്തി ന്റെ പ്രഭുക്കളും ഉപദേശകരും ഈ പദ്ധതിയുടെ ബുദ്ധിശൂന്യതയെപ്പ റ്റി മനസ്സിലാക്കി കൊടുക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അവ വൃഥാ भी बॅ." (ferishta- briggs vol.1, p. 416) മന:പൂർവം എഴുതിചേർത്ത അതിശയോക്തികളിൽ തന്റെ ഭാവനക്ക് അനുയോജ്യമാംവിധം കൂടുതൽ അത്യുക്തികൂടി കലർത്തി സുൽ ത്താൻ മുഹമ്മദിൻ്റെ രൂപം കഴിയുന്നതും വികൃതമാക്കിയ കക്ഷിയാണ് ഫരിഷ്‌. എ. ഡി. 1327 ൽ സുൽത്താൻ മുഹമ്മദ് തലസ്ഥാനം ദേവ ഗിരിയിലേക്കു മാറ്റിയെന്നും അതോടൊപ്പം ജനങ്ങളെ അവിടേക്കു പറ ഞ്ഞയച്ചെന്നും കുറേകഴിഞ്ഞ് അവരോടത്രയും തിരിച്ചുവരാൻ ആജ്ഞാ പിച്ചെന്നുമുള്ള ദുരാരോപണങ്ങൾ ഇയാൾ എഴുതി. അതുകൊണ്ടും തൃ പ്തിവരാതെ എ. ഡി. 1340 ൽ തലസ്ഥാനം വീണ്ടും ഡൽഹിയിൽനി ന്നും ദേവഗിരിയിലേക്കു മാറ്റി സ്ഥാപിച്ചു എന്ന ആരും പറയാത്ത പു ത്തൻകാര്യങ്ങൾകൂടി എഴുതി പിടിപ്പിച്ചിട്ടുള്ള ചരിത്രകാരനാണ് ഫരി ഷ്ട. മുഹമ്മദ് തുഗ്ലക്കിൻ്റെ സകല പ്രവൃത്തികളും നൈമിഷികമായ വികാര വിക്ഷോഭത്തിൻ്റെ ഫലമായിരുന്നുവെന്നും വീണ്ടുവിചാരമില്ലാ ത്ത ഒരു ധിക്കാരിയുടെ ഭ്രാന്തൻനയങ്ങളായിരുന്നുവെന്നും ആദ്യന്തം നിഷ്കരുണമായി വിവരിച്ചിട്ടുള്ള എഴുത്തുകാരനാണ് ഫരിഷ്ട എന്ന ചരിത്രകാരൻ. സുൽത്താൻ മുഹമ്മദ് ചൈനയെ ആക്രമിക്കാൻ തന്നെ യാണ് സൈന്യത്തെ അയച്ചത് എന്നു സ്ഥാപിക്കാൻ ഇംഗ്ലീഷ് ചരിത്ര കാരന് കിട്ടിയ ആധികാരികവക്താവ് ഇദ്ദേഹമാണ്.

അതേ സന്ദർഭത്തിൽ സൈന്യത്തിന് ഉന്മൂലനാശം വന്നുവെന്ന് സ മർഥിക്കുവാൻ ബർണിയേയും ബത്തൂത്തയേയും ആണ് ഇംഗ്ലീഷ് ചരി ത്രകാരൻ പൊക്കിപ്പിടിക്കുന്നത്. "ഒരു ലക്ഷം സൈനികരിൽ മൂന്നുപേ രേ അവശേഷിച്ചുള്ളു" എന്നു ബത്തൂത്തയും "പത്തുപേർ ബാക്കിയാ യി" എന്നു ബർണിയും എഴുതി. ദുഃഖകരമായ ഈ വാർത്ത അറിയി ക്കുവാൻ മടങ്ങിയെത്തിയ അവരെയും സുൽത്താൻ വധിക്കുകയാണു ചെയ്തത് എന്നാണ് ഇവരിരുവരും പറയുന്നത്. ഈ കഥ സൈന്യത്തി ന്റെ നശീകരണത്തെ കാണിക്കുവാനും തുഗ്ലക്ക് മുഹമ്മദിനെ പമ്പരവി ഡ്ഢിയായി ചിത്രീകരിക്കുവാനും ബ്രിട്ടീഷ് ചരിത്രകാരന്മാർ ഉപയോ ഗപ്പെടുത്തി. അങ്ങനെ ചൈനീസ് ആക്രമണമാണ് നടന്നതെന്നു വ്യ വഹരിക്കുവാൻ ഫരിഷ്‌ടയേയും, ഒരുലക്ഷത്തിൽപരം സൈന്യങ്ങൾ തീർത്തും നശിച്ചെന്നു സ്ഥാപിക്കുവാൻ ബത്തൂത്തയേയുമാണ് ഇവർ സഹായകമായി കണ്ടത്. ഇതു തീർത്തും ഒരു ചരിത്രവങ്കത്തവും യാ ഥാർഥ്യങ്ങളെ വളച്ചൊടിച്ച് സ്വന്തം അഭിപ്രായത്തെ സ്ഥിരീകരിക്കുവാ നുള്ള പരിശ്രമവും ആണ്.

മൂന്നുപേർ മാത്രമേ അവശേഷിച്ചുള്ളൂ എന്നു പറയുന്ന ബത്തൂത്ത തന്നെ എഴുതുന്നു: ഈ “മലയോരപ്രമാണി ചക്രവർത്തിക്കു കീഴട ങ്ങി. കപ്പം കൊടുത്ത് സാമന്തനാകാമെന്നു സമ്മതിക്കുകയും ചെയ് തു." ബർണിയും ഇതു തന്നെയാണു പറയുന്നത്. അപ്പോൾ ഒരു ല ക്ഷത്തിൽപരം സൈന്യത്തെ ഉന്മൂലനാശം ചെയ്യാൻ സാധിച്ച ഏതൊ രു എതിരാളിയും സാമന്തനായിത്തീർന്ന് കപ്പംകൊടുത്തു കഴിയാമെ ന്നു സമ്മതിക്കുക യുക്തിക്കോ നീതിക്കോ നിരക്കാത്ത കാര്യങ്ങളാ ണ്. ഇതിൽനിന്നും വ്യക്തമാകുന്നത് ഈ സൈന്യനശീകരണത്തിന്റെ കാര്യവും കള്ളക്കഥ മാത്രമാണെന്നാണ്. തൻ്റെ സാമ്രാജ്യാതിർത്തി യിൽ കിടന്നിരുന്ന ഒരു മലയോര പ്രദേശമാണ് ഖരജാൽ. ഇന്നത്തെ ഹിമാചൽ പ്രദേശ് ആണ് ഈ സ്ഥലമെന്നാണ് ഡോക്‌ടർ ഈശ്വരി പ സാദ് സമർഥിച്ചിട്ടുള്ളത്. കൊയ്ത്‌തുകാലങ്ങളിൽ മലയോരങ്ങളിൽ നി ന്നും സമതല പ്രദേശത്തേക്ക് ഇറങ്ങി വന്ന് വിള നശിപ്പിക്കുന്ന വെട്ടു കിളികളെപ്പോലെ കൊള്ളനടത്തിയിരുന്ന ഖരജാൽ പ്രദേശത്തെ ജന ങ്ങൾ തുഗ്ലക്കിന്റെ സാമ്രാജ്യത്തിനും ജനങ്ങൾക്കും വലിയ ശല്യമായി രുന്നു. അവരെ നിലക്കു നിർത്തേണ്ടത് രാജ്യത്തിന്റെ സമാധാന സ്ഥാ പനത്തിന് അനിവാര്യമായിരുന്നു. ഈ ലക്ഷ്യത്തെ മുൻ നിറുത്തി ഖര ജാലിലെ കാട്ടരചനെ സാമന്തനാക്കുവാൻ ശ്രമിക്കുകയാണ് ഈ പ്ര തിരോധ നടപടി കൊണ്ടുദ്ദേശിച്ചത്. അത് ഫലവത്താകുകയും ചെയ് തുഎന്ന് സമകാലികരേഖകൾ കൊണ്ടുതന്നെ വ്യക്തമാകുന്നുണ്ട്. അ ങ്ങനെ വിജയകരമായി കുലാശിച്ച ഒരു സൈനിക പ്രവർത്തനത്തെയാ ണ് ഏറ്റവും വലിയ അബദ്ധമായും ഭ്രാന്തൻ പ്രവൃത്തിയായും ചിത്രീ കരിച്ചിരിക്കുന്നത്.

ഒരു ലക്ഷത്തിൽപരം യോദ്ധാക്കാളിൽ ബത്തൂത്ത പറയുന്ന മൂന്നു പേരെ ഒഴിച്ച് ബാക്കിയുള്ളവരെ മുഴുക്കെ വകവരുത്താൻ കഴിഞ്ഞ ഒ രെതിരാളി ഒരിക്കലും സാമന്തനായി കഴിയാൻ സമ്മതിക്കുകയില്ല. ക പ്പവും കൊടുത്ത് സുൽത്താൻ്റെ പരമാധികാരത്തിൻ കീഴിൽ അയാൾ കഴിയാമെന്നുറപ്പുകൊടുക്കുക അസ്വഭാവികവുമാണ്. അതുകൊണ്ടു ത ന്നെ ഈ സൈനിക നശീകരണകഥ വെറും മിഥ്യ മാത്രമാണെന്ന് വ രുന്നു. സുൽത്താൻ മുഹമ്മദ് ചെയ്‌ത ഏത് പ്രവൃത്തിയും വീണ്ടുവി ചാരമില്ലാത്ത വിഡ്‌ഢിത്തമായിരുന്നുവെന്ന് വരുത്തിത്തീർത്താലേ ഈ ചരിത്രകാരന്മാർക്ക് മനഃസുഖമുള്ളു. അതിനാവശ്യമായ ഉപകരണങ്ങൾ ബത്തൂത്ത തുടങ്ങിയവർ പ്രദാനം ചെയ്യുകയും ചെയ്തുവെന്നതാണ് പരമാർഥം.

സമകാലിക ചരിത്രകാരന്മാരാരും ഉന്നയിച്ചിട്ടില്ലാത്ത ഈ ചൈനീ സ് ആക്രമണത്തിൻ്റെ കാര്യം ഡോക്‌ടർ സ്‌മിത്തും കൂട്ടരും എത്രമാ ത്രം അത്യുക്തിയോടു കൂടിയാണ് പറഞ്ഞിട്ടുള്ളതെന്ന് നാം പ്രസ്താ വിച്ചതാണ്. ഇതിൽ എടുത്തു പറയേണ്ട മറ്റൊരസാംഗത്യം, ചൈനയെ അക്രമിക്കുവാൻ ഹിമാലയം കയറി മറിഞ്ഞാണ് സൈനിക പ്രവർത്ത നം നടത്താൻ ആജ്ഞാപിച്ചിരുന്നതെന്നത്രേ. ബത്തൂത്ത തന്നെ ചൈ നയിലേക്ക് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സുൽത്താനയച്ച ദൗത്യ സംഘത്തെക്കുറിച്ചും അവരുടെ മാർഗത്തെ സംബന്ധിച്ചും വിശദീകരി ക്കുന്നുണ്ട്. ചൈനയിലേക്കുള്ള വഴി കടൽമാർഗേണ ആയിരുന്നു. ചൈ നയിലേക്ക് പോകുവാൻ നിയോഗിച്ച ബത്തൂത്തയും കൂട്ടരും കോഴി ക്കോട്ടെത്തുന്നത് അങ്ങനെയാണ്. കയറാൻ നിശ്ചയിച്ചിരുന്ന ഓടം കടൽക്ഷോഭത്തിൽ പെട്ട് തകർന്നതുമൂലം ചൈനയിലേക്ക് പോകാൻ സാ ധിക്കാതെ കേരളക്കരയിൽ തങ്ങിയതും തുടർന്നുള്ള ബത്തൂത്തയുടെ സഞ്ചാരവൃത്താന്തങ്ങളും നാം പ്രതിപാദിച്ചതാണ്. അപ്പോൾ ചൈന യിലേക്കുള്ള വഴി അറിയാത്ത വ്യക്തിയായിരുന്നില്ല തുഗ്ലക്ക് സുൽ ത്താൻ. 1333 മുതൽ 1366 വരെ തുടർച്ചയായി ചൈനയുമായി നയത ന്ത്രബന്ധം ഉണ്ടായിരുന്നതായും ഒരു ചൈനീസ് പ്രതിപുരുഷകാര്യാ ലയം ഡൽഹിയിൽ പ്രവർത്തിച്ചിരുന്നതായും സമകാലിക രേഖകൾ തെളിയിക്കുന്നുണ്ട്. നിരന്തരം സമ്പർക്കമുണ്ടായിരുന്ന ഒരു സാമ്രാജ്യ ത്തിലേക്കുള്ള മാർഗം സുൽത്താൻ മുഹമ്മദ് അറിഞ്ഞിരുന്നില്ല എന്നു വരിക വിശ്വസനീയമല്ല. തൻ്റെ സൈന്യങ്ങളെ നശിപ്പിക്കാൻ വേണ്ടി മ ഞ്ഞുകട്ടികളാൽ പ്രക്ഷാളനം ചെയ്യപ്പെട്ട ഹിമാലയ കൊടുമുടികൾ മ റികടന്ന് ചൈനയിലെത്തുവാൻ സൈന്യത്തെ അയച്ചുവെങ്കിൽ അത് മനഃപൂർവമായിരിക്കണം. ഭ്രാന്തൻ സ്വഭാവത്തിൻ്റെ ധിക്കാരത്തിന് മാ ത്രമേ അത്തരം ധാർഷ്‌ട്യമുണ്ടാകുകയുള്ളൂ. അപ്പോൾ ഇംഗ്ലീഷ് ചരി ത്രകാരൻ പറയുന്ന ചൈനീസ് ആക്രമണത്തിൻ്റെ കാര്യവും തജ്ജന്യ മായ സൈനിക നശീകരണത്തിൻ്റെ സംഗതിയും ചരിത്രത്തിലെ കല്ലു വെച്ച നുണകൾ മാത്രമാണെന്ന് സിദ്ധിക്കുന്നു.

ഇത്തരം ആഭാസകരമായ ചരിത്രവങ്കത്തങ്ങൾ എഴുതി പിടിപ്പിക്കാ നുള്ള ധൈര്യം ഇംഗ്ലീഷ് ചരിത്രകാരനു ലഭിച്ചത് ബത്തൂത്ത തുടങ്ങിയ വരുടെ അതിശയോക്തി മൂലവും അവരുടെ പക്ഷപാതപരമായ ചരി ത്രവിവരണങ്ങൾകൊണ്ടും ആകുന്നു. ചുരുക്കത്തിൽ, ഇംഗ്ലീഷ് ചരിത്ര കാരന്മാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കുപ്രസിദ്ധമായ നയത്തിന നുയോജ്യമല്ലാത്തതും വിരുദ്ധവുമായ രേഖകളെ വിഗണിക്കുവാനും വി സ്മ‌രിച്ചില്ല. അങ്ങനെ സ്വന്തം താല്‌പര്യത്തെ മുൻനിറുത്തി തങ്ങളുടെ നയത്തിനും ഉദ്ദേശ്യത്തിനും പ്രയോജനകരമായ തെളിവുകൾ തേടിപ്പി ടിക്കുകയായിരുന്നു ഇന്ത്യാചരിത്ര ക്രോഡീകരണം നടത്തിയ ബ്രിട്ടീ ഷ് ചരിത്രകാരന്റെ ലക്ഷ്യം. മഹത്തരമായ ഒരു സംരംഭം സ്വാർഥതാല് പര്യത്തിനുവേണ്ടി കുരുതികൊടുക്കുകയാണ് തന്മൂലം നടന്നത്. ചരി ത്രാവിഷ്കരണം കൊണ്ട് സാധിക്കാവുന്ന മഹത്കാര്യങ്ങൾ തന്മൂലം ത്യജിക്കപ്പെട്ടു. അതിൻ്റെ ഫലമായി ചരിത്രവിചാരം നടത്തുന്നവർക്ക് വർധമാനമായ ദുർഘടവും അമിതമായ പ്രയാസവും ആണ് ഇന്ത്യാച രിത്രം സമ്മാനിക്കുന്നത്. അതോടൊപ്പം ചരിത്രത്തിനു സാധിക്കുന്ന ന ല്ല സ്വാധീനതകളൊന്നും തന്നെ വിദ്യാർഥികൾക്ക് ലഭിക്കുന്നതുമില്ല. നേരേമറിച്ച് നിരവധി ദൂഷ്യങ്ങൾ ഇതുമൂലം ഉണ്ടായിട്ടുമുണ്ട്. രഞ്ജി പ്പോടും ഒരുമയോടുംകൂടി കഴിയേണ്ട വിവിധ മതക്കാരും ഭാഷക്കാരു മായ ഭാരതീയർ, സങ്കീർണമായ സാമുദായിക വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും ഇതുമൂലമാണ്. വിശാലമായ ദേശീയ വീക്ഷണം ഉണ്ടാകേണ്ടതിനുപകരം കുടുസ്സായ പ്രാദേശികത്വമാണ് ന മ്മിലധികമാളുകളിലും രൂഢമൂലമായിരിക്കുന്നത്. അങ്ങനെ നിരവധി ദു ഷ്യങ്ങൾ ഇന്നത്തെ രീതിയിലുള്ള ഇന്ത്യാചരിത്രസംവിധാനങ്ങൾകൊ ണ്ട് നിലവിലിരിക്കുന്നു. ഇവക്ക് ഉന്മൂലനാശം വരുത്തി സമാധാനവും സൗഹൃദവും ഈ നാട്ടിൽ ഉന്നയിക്കണമെങ്കിൽ ഇന്ത്യാചരിത്രം പുനഃ സംവിധാനിച്ചു കൊണ്ടേ സാധ്യമാവുകയുള്ളു. അതിനുള്ള സംരംഭങ്ങൾ നടത്തുമ്പോൾ ഇതുവരെ വിശ്വസിച്ചുപോന്ന പലതിനേയും ചോദ്യം ചെയ്യേണ്ടതായി വരും. ആധികാരിക വക്താക്കളെന്ന് കരുതിപ്പോരുന്ന പലരുടേയും ശരിരൂപം വ്യക്തമാക്കേണ്ടതായും വരും. സമൂലമായ ഒ രു പൊളിച്ചെഴുത്ത് അത്യാവശ്യമായിത്തീരുകയും ചെയ്യും. അത്തരം വിഷയങ്ങളിൽ പ്രധാനമായ ഒന്നാണ് ഇബ്‌നു ബത്തുത്തയുടെ സഞ്ചാ രഗ്രന്ഥം.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക