shabd-logo

രണ്ടാം ഭാഗം

29 December 2023

0 കണ്ടു 0
“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്രമങ്ങൾ അവർ നട ത്തി. ഇതിനിടയിൽ ഇവരെപ്പറ്റി ചില ആരോപണങ്ങൾ ചിലർ സുൽ ത്താന്റെ സമക്ഷത്തിൽ ബോധിപ്പിച്ചിരുന്നു. ഇതിൻ്റെ സത്യാവസ്ഥയെക്കുറിച്ച് ചിന്തിക്കാതെ സുൽത്താൻ അതേ പടി വിശ്വസിച്ചു. ഇവരെ പി ളർന്ന് കൊല്ലുവാനാണ് സുൽത്താൻ ഉത്തരവിട്ടത്. രാജകിങ്കരന്മാർ ക ല്പന നടപ്പാക്കി. വധിക്കപ്പെട്ടവരുടെ സ്വത്ത് മുഴുക്കെ കുറ്റാരോപണ ങ്ങൾ നടത്തിയ ആൾക്ക് ലഭിച്ചു. ഇത് ഇവിടത്തെ ആചാരമാണ്. ഒ രാൾ മറ്റൊരുത്തനെപ്പറ്റി ചില ആരോപണങ്ങൾ ഉന്നയിക്കുകയും അ ത് സത്യമാണെന്ന് തെളിയിക്കുകയും ചെയ്‌താൽ അയാളുടെ ധനമെ ല്ലാം കണ്ടുകെട്ടി ആരോപണം തെളിയിച്ച ആൾക്ക് കൊടുക്കുക പതി ฌ."

“സുൽത്താനെതിരായി വിപ്ലവം നടത്തിയ ഐനുൽമുൽക്കുമായി സുൽത്താൻ യുദ്ധം ചെയ്‌ത്‌ അദ്ദേഹത്തെ തോല്‌പിച്ചു. അദ്ദേഹത്തേ യും അനുയായികളേയും സുൽത്താൻ കാരാഗൃഹത്തിലടച്ചു. പിന്നീട് ഐനുൽമുൽക്ക് വധിക്കപ്പെട്ടു. ഈ സംഗതി പിന്നീട് വിവരിക്കുന്നതാ ണ്. ഇവരുടെ കൂട്ടത്തിൽ മാലിക് തുജ്ജാറും അദ്ദേഹത്തിന്റെ സ്യാ ലൻ ഇബ്നു കുത്തുബുൽ മുൽക്കുമുണ്ടായിരുന്നു. സ്നേഹിതന്മാരു ടെ നിർബന്ധത്തിന് വഴങ്ങിയിട്ടായിരുന്നു ഇവരിരുവരും ലഹളയിൽ സം ബന്ധിച്ചിരുന്നത്. തുജ്ജാറിനെ ഒരു മരക്കൊമ്പിൽ കെട്ടിതൂക്കി അമ്പെ യ്‌ത് കൊല്ലാനാണ് വിധിച്ചത്. ചില രാജകുമാരന്മാരാണിത് നിർവഹിച്ച ത്. ഇയാളുടെ വധം നടന്നതിനു ശേഷം ഖ്വാജാ അമീർ അലി തബീ സ് എന്ന കാവൽക്കാരൻ പ്രധാന ഖാസിയെ കണ്ട് ഇദ്ദേഹം കുറ്റക്കാര നായിരുന്നില്ലെന്ന് അറിയിച്ചു. 'എന്തുകൊണ്ട് ശിക്ഷ നടപ്പാക്കുന്നതി നു മുമ്പ് ഈ വിവരം പറഞ്ഞില്ല' എന്ന് ആക്ഷേപിച്ചു കൊണ്ട് ശിക്ഷ യായി 200 അടി കൊടുക്കുവാനും ജയിലിലടക്കുവാനും പ്രധാന ജഡ് ജി ഉത്തരവിട്ടു. ഇതിനു പുറമേ അദ്ദേഹത്തിന്റെ സ്വത്ത് മുഴുക്കെ ശി ക്ഷ നടപ്പിലാക്കിയ ഉദ്യോഗസ്ഥന്മാരുടെ തലവനോട് എടുത്തു കൊ ള്ളാൻ കല്പ്‌പിക്കുകയും ചെയ്‌തു. ഈ സംഭവം കഴിഞ്ഞ് രണ്ടാം ദിവ സം ഞാനി ഉദ്യോഗസ്ഥനെ കാണുകയുണ്ടായി. അയാൾ കാവൽക്കാ രൻറെ തൊപ്പിയും അങ്കിയുമണിഞ്ഞിരുന്നതിനു പുറമേ കാവൽക്കാര ന്റെ കുതിരപ്പുറത്തായിരുന്നു സവാരി ചെയ്തിരുന്നതും."

“കുറേ കഴിഞ്ഞ് കാവൽക്കാരനെ ജയിൽ വിമുക്തനാക്കി ആദ്യ ത്തെ ജോലിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അധികകാലം കഴിയുന്നതി നിടക്ക് എന്തോ കാരണവശാൽ ഇയാൾ സുൽത്താന്റെ കോപത്തിനിര യാകുകയും അയാളെ ഖുറാസാനിലേക്ക് നാടുകടത്തുകയും ചെയ്‌തു. അദ്ദേഹം ഹൊറാട്ട് എന്ന സ്ഥലത്താണിതിനുശേഷം വസിച്ചിരുന്നത്. അവിടെ നിന്നും സുൽത്താൻ്റെ കാരുണ്യവും ദയയും അർഥിച്ചുകൊ ണ്ട് അദ്ദേഹം ഒരു കത്തെഴുതി. ചെയ്‌ത തെറ്റുകൾ മനസ്സിലാക്കി പ ശ്ചാത്തപിക്കുന്നുവെങ്കിൽ മടങ്ങി വന്നുകൊള്ളാൻ പറഞ്ഞുകൊണ്ട് സുൽത്താനതിന് മറുപടിയും കൊടുത്തു. അതനുസരിച്ച് കാവൽക്കാരു ഇറാഖുകാരനെ കൊന്നു. ധനാഢ്യനായ ഇറാഖുകാരൻ അവുജിയു ടെ വീട്ടിൽ അഭയം പ്രാപിച്ചു. അദ്ദേഹത്തിൻ്റെ കീഴിലുള്ളവർ ശവം മറ വുചെയ്യാൻ തുനിഞ്ഞു. രാജാവിൻ്റെ പ്രതിനിധികൾ അനുവദിച്ചില്ല. കൊ ലയാളിയെ ഏല്‌പിച്ചല്ലാതെ ശവം മറവുചെയ്യാൻ സമ്മതിക്കുകയില്ലെ ന്നവർ അറിയിച്ചു. ശവം ഒരു പെട്ടിയിലാക്കി അവുജിയുടെ വീടിനുമു മ്പിൽ വെക്കുകയും ചെയ്തു‌. ശവം ചീഞ്ഞുനാറിത്തുടങ്ങി. അവുജി പല പരിശ്രമങ്ങളും നടത്തിയെങ്കിലും രാജാവ് ഒന്നിനും കൂട്ടാക്കിയില്ല. അവസാനം അവുജി ഘാതകനെ രാജാവിനേല്‌പിച്ച് കൊടുത്ത് അയാൾ ക്ക് മാപ്പു നല്‌കണമെന്ന് അപേക്ഷിക്കുകയും ചെയ്‌തു. പക്ഷേ നീതി മാനായ രാജാവ് കൊലപ്പുള്ളിക്ക് വധശിക്ഷ തന്നെ നൽകി. അതിനു ശേഷമേ അവുജിയുടെ വാതിൽക്കൽ വെച്ചിരുന്ന ശവം മറവുചെയ്യാൻ അനുവദിച്ചുള്ളു.'

"ഈ സംഭവം ഞാൻ പറഞ്ഞുകേട്ട കാര്യമാണ്. ഒരു ദിവസം ത ന്റെ മകളുടെ ഭർത്താവോടുകൂടി രാജാവ് കൊട്ടാരക്കെട്ടിന് പുറത്ത് തോ ട്ടങ്ങളിൽ സായാഹ്നസവാരി ചെയ്യുകയായിരുന്നു. നടക്കുന്നതിനിടയിൽ വഴിയരികിൽ കിടന്നിരുന്ന ഒരു ചക്ക മരുമകൻ കൈവശമാക്കിയിരി ക്കുന്നതായി രാജാവ് കണ്ടു. മറ്റുള്ളവരുടെ സാധനം അനുവാദമില്ലാ തെ എടുത്ത തൻ്റെ മരുമകനെ രണ്ടായി പിളർന്ന് ചക്കയും രണ്ട് കഷ് ണമാക്കി രാജകുമാരൻ്റെ വെട്ടിമുറിച്ച രണ്ട് ശരീരഭാഗങ്ങളിൽ വെച്ച് വ ഴിയിൽ പ്രദർശനം നടത്തി. ജനങ്ങൾക്ക് ശിക്ഷാബോധമുണ്ടാക്കുവാ നിത് എത്രമാത്രം പ്രയോജനപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. കുറ്റക്കാ രനെ നോക്കിയല്ല; കുറ്റത്തിന്റെ സ്വഭാവമനുസരിച്ചാണ് ശിക്ഷകൾ നീ തിമാനായ ഈ രാജാവ് നല്‌കിയിരുന്നത്."

"ഇതുപോലെ ഒരു സംഭവം കാലിക്കോത്ത് (കോഴിക്കോട്) വെച്ചു മുണ്ടായി. സാമൂതിരിയുടെ പ്രധാനമന്ത്രിയുടെ സഹോദരപുത്രൻ ഒരു മുസ്ല‌ിം വ്യാപാരിയുടെ വാൾ ബലം പ്രയോഗിച്ച് വാങ്ങിവെച്ചു. ആവ ശ്യപ്പെട്ടിട്ടും കൊടുക്കാതിരുന്നതു കൊണ്ട് അയാൾ മന്ത്രിയുടെ അടു ക്കൽ സങ്കടം ബോധിപ്പിച്ചു. ഉടനെ അന്വേഷിക്കാമെന്ന് മന്ത്രി അറിയി ക്കുകയും ചെയ്തു. വീട്ടിൽ ചെന്നപ്പോൾ സഹോദരപുത്രൻ വാളുമാ യി വരുന്നു. 'ഒരു മുസ്‌ലിം വ്യാപാരിയുടേതല്ലേ ഈ വാൾ?' മന്ത്രി ചോദിച്ചു. 'അതെ.' 'നീ വിലയ്ക്ക് വാങ്ങിയതാണോ?' 'അല്ല.' സംഭാഷ ണം ഇത്രയുമായപ്പോൾ അദ്ദേഹം സൈന്യാധിപനെ വിളിച്ച് ആ വാളു കൊണ്ട് തന്നെ അയാളുടെ കഴുത്ത് വെട്ടുവാനാജ്ഞാപിച്ചു. സൈന്യാ ധിപൻ ശിക്ഷ നടപ്പിലാക്കി."

അപ്പോൾ മുഹമ്മദ് തുഗ്ലക്കിൻ്റെ ശിക്ഷാക്രമത്തെപറ്റി പെരുപ്പിച്ചു പറയാൻ ബത്തൂത്തക്ക് പ്രേരകമായി നിന്നത് അദ്ദേഹം കുറ്റക്കാരായി ഒട്ടനേകം മുസ്‌ലിം പണ്‌ഡിതന്മാരേയും ശൈഖുകളേയും നിഷ്കരുണം വധിച്ചു എന്നതാണ്. സമകാലിക മുസ്‌ലിം ചരിത്രകാരന്മാരൊക്കെ യും തുഗ്ലക്ക് മുഹമ്മദിനെപ്പറ്റി നടത്തുന്ന ആരോപണങ്ങളിൽ പ്രധാന മായത് “അദ്ദേഹം നിസാരകുറ്റങ്ങൾക്ക് പോലും കഠിനശിക്ഷ നല്‌കി യിരുന്നു: നിയമം നടത്തുന്ന കാര്യത്തിൽ പണ്‌ഡിതനെന്നോ പ്രഭുവെ ന്നോ രാജകുമാരനെന്നോ സാധാരണക്കാരെന്നോ ഉള്ള വകഭേദം അ ദ്ദേഹം ചെയ്തിരുന്നില്ല" എന്നതാണ്. മകളുടെ ഭർത്താവിനെ വഴിയിൽ വീണുകിടന്നിരുന്ന ഒരു ചക്ക എടുത്തതു കൊണ്ട് രണ്ടായി പിളർന്ന് പൊതുപ്രദർശനം നടത്തിയ കൊല്ലത്തെ രാജാവ് 'നീതിനിഷ്ഠനും, കു റ്റക്കാരനാരെന്ന് നോക്കാതെ കുറ്റത്തിൻ്റെ സ്വഭാവമനുസരിച്ച് ശിക്ഷ ന ല്കിയിരുന്ന നീതിമാനു'മായി ഇബ്നു‌ ബത്തൂത്ത തന്നെ വ്യവഹരിച്ചി രിക്കുന്നതും നാം കണ്ടു. അതേ മാനദണ്‌ഡം തന്നെ നീതിനിർവഹണ കാര്യത്തിൽ പുലർത്തിപ്പോന്ന മുഹമ്മദ് തുഗ്ലക്ക് ദുഷ്ട മനഃസ്ഥിതി ക്കാരനായ രക്തമോഹിയാകുന്നതെങ്ങനെ? ഇവിടെയാണ് ഈ ചോര ക്കൊതിയുടെ കള്ളി വെളിച്ചത്താകുന്നത്. ദൈവികപരിവേഷമണിഞ്ഞും അത്ഭുതങ്ങൾ കാണിച്ചും മാസ്‌മരിക ശക്തി പ്രദർശനം നടത്തിയും ജ നങ്ങളെ വിസ്‌മയിപ്പിച്ചിരുന്ന ശൈഖുകളേയും സിദ്ധന്മാരേയും കൂറു ള്ള പ്രജകളാക്കി മാറ്റുവാൻ മുഹമ്മദ് തുഗ്ലക്ക് പരിശ്രമിച്ചുപോയി എ ന്നത് മാത്രമാണദ്ദേഹം ചെയ്‌ത പാതകം. അവരെ രാജ്യകാര്യങ്ങളിൽ ഇടപെടുവാനോ രാജാധികാരത്തേയോ നിയമത്തേയോ ധിക്കരിക്കുവാ നോ അനുവദിച്ചിരുന്നില്ലെന്ന് മാത്രമേയുള്ളു.

രാജകല്പനകളും നാട്ടുനിയമങ്ങളും രാജ്യത്തുള്ള എല്ലാ ആളുക ളും ഒന്നടങ്കം അനുസരിച്ചാൽ മാത്രമേ അവകൊണ്ട് പ്രയോജനമുണ്ടാ കുകയുള്ളു. നിയമം ലംഘിക്കുന്നവരും രാജകല്‌പനകളെ ധിക്കരിക്കു ന്നവരും രാജ്യത്തുണ്ടായാൽ നീതി പുലർത്തുവാനോ സമാധാനം സു രക്ഷിതമാക്കുവാനോ അസാധ്യമാകും. മധ്യകാല ഇന്ത്യയുടെ രാഷ് ട്രീയ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് കേന്ദ്രീകൃതമായ ഒരു സുശക്ത ഭരണകൂടത്തിനു മാത്രമേ അല്‌പമെങ്കിലും ഭേദമായ നിയമസമാധാനം സാർവത്രികമാക്കൻ കഴിഞ്ഞിരുന്നുള്ളു എന്നതാണ്. സമാധാനത്തിന്റെ യും സമൃദ്ധിയുടെയും കാലഘട്ടം എപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ അത് അജയ്യരായ ഏകാധിപതികളുടെ കീഴിൽ മാത്രമായിരുന്നു. ത ന്റെ കീഴിലുള്ള പ്രഭുക്കന്മാരേയും പൗരോഹിത്യശക്തിയേയും നിലക്കു നിർത്താനൊത്തവർക്ക് മാത്രമേ ഇന്ത്യാചരിത്രത്തിൽ മഹത്തായ വ്യ ക്തിമുദ്ര പതിപ്പിക്കാൻ തരപ്പെട്ടിട്ടുള്ളൂ. കാലദേശത്തിന്റെ സവിശേഷ സ്വഭാവമായിരുന്നു ഇവ എന്നതു കൊണ്ടു തന്നെ അത്തരം മഹാന്മാ രായ ചക്രവർത്തിമാരിൽ പ്രധാനിയത്രേ മുഹമ്മദ് ഇബ്നു‌ തുഗ്ലക്ക്.

അദ്ദേഹം മതത്തേയും പൗരോഹിത്യത്തേയും രാഷ്ട്രീയത്തിൽ നി ന്നും ഭരണകാര്യങ്ങളിൽ നിന്നും മാറ്റി നിർത്തി. മതാചാര്യനായിരുന്ന സുൽത്താൻ മതത്തിൻ്റെ അങ്കിയുമണിഞ്ഞ് പൗരോഹിത്യത്തിന്റെ പ രിരക്ഷയിൻ കീഴിൽ നിന്നുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറാ യ ശൈഖുകളേയും പുരോഹിത വിഭാഗത്തേയും നിരുൽസാഹപ്പെടു ത്തി. അവരോട് കൂറുള്ള പ്രജകളായി കഴിയുവാനാജ്ഞാപിച്ചു. ഇത് പലർക്കും പഥ്യമായിരുന്നില്ല. ഇബ്‌നു ബത്തൂത്തയുടെ ശിക്ഷാനടപടി കളെക്കുറിച്ചുള്ള ഭാഗം സുദീർഘമായിത്തന്നെ ഉദ്ധരിച്ചതിനു കാരണം, അവ തന്നെ സംസാരിക്കുന്ന തെളിവായതു കൊണ്ടാണ്. ഓരോ സിദ്ധ നേയും പണ്‌ഡിതനേയും ശിക്ഷിക്കുവാനുള്ള കാരണങ്ങൾ ബത്തൂത്ത തന്നെ പറയുന്നുണ്ട്. അവ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ കാണാവുന്ന പരമാർഥം മുഹമ്മദ് തുഗ്ലക്ക് ഒരിക്കലും അർധദൈവങ്ങളായി ചമഞ്ഞി രുന്ന ഈ സിദ്ധന്മാരേയും ശൈഖുകളേയും രാജ്യകാര്യങ്ങളിൽ ഇട പെടാൻ അനുവദിച്ചിരുന്നില്ലെന്നും മറ്റുള്ള പ്രജകളെപ്പോലെ കുറ്റങ്ങൾ ക്കനുസരിച്ച് ശിക്ഷകൾ നല്കിയിരുന്നുവെന്നും മാത്രമാണ്.

മുഹമ്മദ് തുഗ്ലക്ക് പലപ്പോഴും പറയാറുണ്ടായിരുന്നതായി മറ്റൊരു സമകാലിക ചരിത്രകാരനായ സിയാവുദ്ദീൻ ബർണി രേഖപ്പെടുന്നതി പ്രകാരമാണ്: "രാജ്യദ്രോഹപ്രവൃത്തികൾ എത്ര നിസ്സാരമാണെങ്കിലും ഞാൻ കഠിന ശിക്ഷകൾ നല്‌കുന്നു. ഞാൻ ജനക്ഷേമത്തിനായി പരി ശ്രമിക്കുകയും അളവറ്റ ധനം പ്രജാപരിപാലനത്തിനുവേണ്ടി ചെലവ ഴിക്കുകയും ചെയ്യുന്നു. എന്നിട്ടും ജനങ്ങൾ ലഹളക്കൊരുങ്ങുന്നു. നി ഷ്കരുണം ഞാനവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യും. മരണം വരെ ഞാൻ ഇതിൽ മുടക്കം വരുത്തുകയില്ല. അല്ലെങ്കിൽ ജനങ്ങൾ നി യമാനുസൃതം സമാധാനപ്രിയരായി കഴിയണം." പക്ഷേ, പ്രഭുക്കന്മാ രുടേയും അവരുടെ ആശ്രിതന്മാരായിരുന്ന പുരോഹിതന്മാരുടേയും സ്വാർ ഥമോഹം മൂലം ധാരാളം കലാപകാരികളെ തുഗ്ലക്ക് മുഹമ്മദ് അന്ന് നി ലവിലുണ്ടായിരുന്ന നിയമങ്ങളനുസരിച്ച് ശിക്ഷിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കുറ്റം ചെയ്ത‌വർ ആരാണെന്ന് നോക്കിയിരുന്നില്ലെന്നത് അദ്ദേഹത്തി ന്റെ നീതി ധർമപരിപാലനത്തിൻ്റെ പ്രത്യക്ഷോദാഹരണമാണ്. എന്നാൽ ബത്തൂത്തക്കും അതുപോലെയുള്ള സങ്കുചിത മതവീക്ഷകരായ ചരി ത്രകാരന്മാർക്കും ഈ തുല്യമായ നീതിനിർവഹണമാണ് ഏറ്റവും രൂ ക്ഷമായ വിമർശനത്തിന് പാത്രമായിട്ടുള്ളത്.

രാജ്യത്തെമ്പാടും അന്ന് നിലനിന്നിരുന്ന ശിക്ഷാസമ്പ്രദായങ്ങൾ ഇ ന്നു നമ്മെ വിസ്മയിപ്പിക്കത്തക്കതായിരിക്കാം. ഇബ്നു ബത്തൂത്ത ത ന്നെ കേരളത്തിലെ പല ഭാഗങ്ങളിലും പ്രായോഗികമായിരുന്ന ശിക്ഷ കളുടെ വിവരണം നല്‌കുന്നതിൽ നിന്നും സിദ്ധിക്കുന്ന ചരിത്രാംശം ഇന്ത്യയിലെവിടെയും ക്രൂരവും പ്രാകൃതവുമായ ശിക്ഷാ നടപടികളാ ണ് നിലവിലുണ്ടായിരുന്നത് എന്നാണ്. ഒരു രാജാവിന് നീതി പാലക നെന്ന നിലക്ക് സ്വന്തമിഷ്‌ടത്തിനെതിരാണെങ്കിലും നിയമമനുസരിച്ച്കുറ്റങ്ങൾ ചെയ്‌തവരെ ശിക്ഷിക്കേണ്ടതായിവരും. ക്രമസമാധാനം പു ലർത്തുവാനും കുറ്റങ്ങളില്ലാതാക്കുവാനും മാതൃകാപരമായ കനത്ത ശി ക്ഷകൾക്കേ സാധിക്കൂ എന്ന് ലോകമെമ്പാടും കരുതിപ്പോന്നിരുന്ന സ ന്ദർഭവുമായിരുന്നു അത്. അപ്പോൾ രാജ്യത്ത് നിലവിലുണ്ടായിരുന്ന നി യമങ്ങൾക്കു വിധേയമായി തുഗ്ളക്ക് മുഹമ്മദ് ശിക്ഷകൾ കൊടുത്തു വെന്നത് എങ്ങനെ അദ്ദേഹത്തിൻ്റെ മാത്രം കുറ്റമാകും? എങ്ങനെ ഇതു രക്തദാഹത്തിൻ്റെ അഭിവാഞ്ചയായി ഉദാഹരിക്കാം? അങ്ങനെയെങ്കിൽ സുദീർഘമായ പൗരാണിക മധ്യകാലഘട്ടത്തിലെ ഒറ്റ ഭരണാധിപനേ യും ഈ ആരോപണത്തിൽ നിന്നും രക്ഷപ്പെടുത്തുവാൻ നമുക്ക് സാ ധിക്കാതെ വരും. വധശിക്ഷ കൊടുക്കാത്ത ചില പരിഷ്കൃതരാജ്യങ്ങ ളുണ്ടിന്ന്. പക്ഷേ, ഈ നിയമം വരുന്നതിനു മുമ്പ് കൊലക്കുറ്റം ചെയ് ത ക്രിമിനിൽ പുള്ളിയെ തൂക്കിലിടാൻ വിധിച്ച ന്യായാധിപനെ രക്തദാ ഹിയായി ചിത്രീകരിക്കാനൊക്കുമോ? അതാതുകാലത്തെ നിയമങ്ങൾ നടപ്പാക്കുകയെന്നതാണ് ന്യായാധിപനും നീതിമാനുമായ ഏതൊരു ഭര ണാധിപന്റെയും കർത്തവ്യം. അത് അഭംഗുരം നടപ്പാക്കിയ മുഹമ്മദ് തു ഗ്ലക്ക് നീതിപാലകനായ ഒരു ന്യായാധിപൻ ചെയ്യുന്നതിൽ കവിഞ്ഞൊ ന്നുംതന്നെ അക്കാലത്തു ചെയ്‌തിരുന്നില്ല. അദ്ദേഹത്തിന്റെ നീതിപീഠത്തോ ടുള്ള ബഹുമാനം ഇബ്നു‌ ബത്തൂത്ത തന്നെ വിശദീകരിക്കുന്നുണ്ട്.

"വിവാഹം കഴിഞ്ഞ് ഇരുപതു ദിവസത്തിനുശേഷം അമീർ ഗദ്ദ മുൻ കൂട്ടി നിശ്ചയിക്കാതെ കൊട്ടാരത്തിലേക്കു വന്നു. (അമീർ ഗദ്ദ സുൽ ത്താന്റെ സഹോദരിയുടെ ഭർത്താവായിരുന്നു. കല്യാണം കഴിഞ്ഞയു ടനെയുണ്ടായ ഒരു സംഭവമാണ് ബത്തൂത്ത വിവരിക്കുന്നത്.) സുൽ ത്താന്റെ നിർദ്ദേശമില്ലാതിരുന്നതുകൊണ്ട് കാവൽക്കാരൻ തടഞ്ഞു നിർ ത്തി. അതദ്ദേഹത്തിനിഷ്‌ടപ്പെട്ടില്ല. ബലപ്രയോഗം നടത്തി കാവൽക്കാ രനെ ഉന്തി നീക്കുവാൻ ശ്രമിച്ചു. തൻറെ ജോലിയിൽ ബദ്ധശ്രദ്ധനായ കാവൽക്കാരൻ ഇതിനൊന്നും വഴങ്ങിയില്ല. ഗദ്ദ അരികിൽ കിടന്ന ഒരു വടികൊണ്ട് അയാളെ കഠിനമായി മർദിച്ചു. കാവൽക്കാരന്റെ തല വി ണ്ടു ചോര പ്രവഹിച്ചു. ഇദ്ദേഹം വളരെ വലിയ ഒരു അമീറാണ്. അദ്ദേ ഹത്തിന്റെ പിതാവ് ഗസ്നിയിലെ ഖാസിയുമായിരുന്നു. സുൽത്താൻ ഇവർ രണ്ടുപേരോടും ഇഷ്‌ടവും ബഹുമാനവും കാട്ടിയിരുന്ന ദേഹവു മാണ്. ചോര പുരണ്ട വസ്ത്രങ്ങളും രക്തം പ്രവഹിക്കുന്ന ശിരസ്സും ക ണ്ടപ്പോൾ സുൽത്താന് കാരണമറിയാൻ ഉത്കണ്‌ഠയായി. സംഭവമറി ഞ്ഞപ്പോൾ ഗദ്ദയുടെ ധിക്കാരത്തിൽ സുൽത്താൻ കോപിഷ്ഠനായി. 'വ ലിയ അന്യായമാണ് ഗദ്ദ പ്രവർത്തിച്ചിട്ടുള്ളത്. ഇതാവർത്തിക്കുന്നതോ മാപ്പുകൊടുക്കുന്നതോ ഉചിതമല്ല. ന്യായാധിപനാണു തീർപു കല്പി ക്കേണ്ടത്. അദ്ദേഹത്തിന്റെ വിധി അനുസരിച്ചു കൊള്ളുക' സുൽത്താൻ തന്റെ അഭിപ്രായം പ്രഖ്യാപിച്ചു.

"ഖാസി കമാലുദ്ദീൻ്റെ മുമ്പിൽ അന്യായക്കാരനേയും പ്രതിയേയും ഹാജരാക്കി. അമീർ ഗദ്ദ കുറ്റം സമ്മതിച്ചു. അപ്പോഴേക്കും ഇവർ ത മ്മിൽ ഒത്തുതീർപ്പുണ്ടാക്കാനുള്ള ശ്രമം കാവൽക്കാരൻ്റെ പിതാവ് നട ത്തിനോക്കിയെങ്കിലും ഗദ്ദയുടെ അഹങ്കാരംമൂലം അതു സാധിച്ചില്ല. അ ന്നു രാത്രി മുഴുവൻ ഗദ്ദയെ ജയിലിൽ പാർപ്പിക്കാനായിരുന്നു ജഡ്‌ജി യുടെ വിധി. അതനുസരിച്ച് അദ്ദേഹത്തെ ജയിലിൽകൊണ്ടുപോയി. യഥാർഥത്തിൽ ആഗ്രഹമുണ്ടായിട്ടും തൻ്റെ ഭർത്താവിന് ഒരു വിരിപ്പു പോലും കൊടുത്തയക്കാൻ സുൽത്താനെ ഭയമുള്ളതുകൊണ്ട് ആ ന വവധു തുനിഞ്ഞില്ല. അടുത്ത ദിവസം അദ്ദേഹത്തെ മോചിപ്പിച്ചു. എ ന്നാൽ സുൽത്താൻ അമീർ ഗദ്ദ ചെയ്‌ത കുറ്റത്തെപറ്റി പരസ്യപ്പെടു ത്തുകയും അദ്ദേഹത്തിനു നല്‌കിയിരുന്ന സ്ഥലങ്ങളുടെ ഭരണാധികാ രം പിടിച്ചെടുക്കുകയും ചെയ്‌തു. അയാളെ നാടുകടത്താനായിരുന്നു സുൽത്താൻ വിചാരിച്ചിരുന്നത്.

“എലിയെ തിന്നുന്നവനേയും മുഗീസിനേയും നാടുകടത്തുന്നതാ ണെന്നു സുൽത്താൻ അടുത്ത ദിവസം വിളംബരം ചെയ്തു. ഗ്രാമീണ രായ അറബികൾ കീരിയേയും എലിയേയും തിന്നുന്നതുകൊണ്ട് അറ ബികളെ ഉദ്ദേശിച്ചായിരുന്നു ഈ പ്രയോഗം നടത്തിയത്. സെയ്‌ഫുദ്ദീൻ ഗദ്ദ അറബിയായിരുന്നു. മുഗീസ് സുൽത്താൻ്റെ മറ്റൊരു സഹോദരിയു ടെ ഭർത്താവുമാണ്. ഇയാളുടെ മർദനങ്ങൾ കൊണ്ടാണ് തന്റെ സഹോ ദരി അകാല ചരമമടഞ്ഞതെന്നായിരുന്നു അവരുടെ തോഴിമാരിൽ നി ന്നും സുൽത്താന് ലഭിച്ച വിവരങ്ങൾ. ചക്രവർത്തിയുടെ കല്പന നട പ്പിലാക്കാൻ ഉദ്യോഗസ്ഥന്മാർ വ്യാപൃതരായി. തൻ്റെ ഭാര്യയോട് യാത്ര ചോദിക്കാൻ ഗദ്ദക്ക് അധികസമയം ഉദ്യോഗസ്ഥന്മാർ അനുവദിച്ചില്ല. വീർ പ്പുമുട്ടലോടും കണ്ണുനീരോടുകൂടിയുമാണ് അദ്ദേഹം കൊട്ടാരം വിട്ട് പു റത്തു വന്നത്. ഗദ്ദ ഉദ്യോഗസ്ഥന്മാരോടു കൂടി പുറപ്പെട്ടു.

"ഈ വസ്‌തുത കേട്ടമാത്രയിൽ ഞാൻ അരമനയിലെത്തി. രാത്രി മുഴുക്കെ അവിടെ ഇരിക്കുന്നതുകണ്ട് ഒരമീർ എന്നോട് എന്താണ് പ്ര ത്യേക കാര്യമെന്നന്വേഷിച്ചു. 'അമീർ ഗദ്ദയെ നാടുകടത്താനുള്ള കല് പന റദ്ദുചെയ്യിക്കാനുള്ള മാർഗമാരായുകയാണ് എൻ്റെ ലക്ഷ്യ'മെന്ന് ഞാൻ പറഞ്ഞപ്പോൾ അത് അസാധ്യമായ സംഗതിയാണെന്നായിരു ന്നു അദ്ദേഹത്തിൻ്റെ മറുപടി. എന്തായാലും ഞാൻ വന്ന കാര്യം നട ക്കുന്നതു വരെ ഇവിടെത്തന്നെ ഇരിക്കാനാണ് കരുതിയിരിക്കുന്നതെ ന്ന് ഞാനദ്ദേഹത്തോടു പറഞ്ഞു. സുൽത്താൻ വരുന്നതും പ്രതീക്ഷിച്ച് ഞാൻ ഇരിപ്പായി. സുൽത്താൻ ആഗതനായപ്പോൾ എന്റെ നിവേദനം ഞാൻ അർപിച്ചു. വളരെ നേരത്തെ വാദപ്രതിവാദത്തിനു ശേഷം നാടു കടത്തൽ കല്പ‌ന റദ്ദാക്കാമെന്ന് സുൽത്താൻ പ്രസ്‌താവിച്ചു. അതിനു പകരമായി ലാഹോറിലെ ഗവർണറായ ഖബൂലയുടെ കീഴിൽ നാലുകൊല്ലം താമസിപ്പിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു. ഈ കാ ലയളവുകൊണ്ട് അമീർ ഗദ്ദയിൽ വളരെ മാറ്റങ്ങളുണ്ടായി. നാട്ടാചാര ങ്ങളും നടപടിക്രമങ്ങളും അദ്ദേഹം മനസ്സിലാക്കി. അഹന്തയും ധിക്കാ രവുമെല്ലാം മാറി ഒരു നല്ല മനുഷ്യനായിത്തീർന്നു. ഇത് സുൽത്താന് ബോധ്യമായപ്പോൾ ആ അറബിയുടെ സ്ഥിതി വീണ്ടും ഉയർന്നു. സുൽ ത്താൻ കൂടുതൽ സ്നേഹവും ബഹുമാനവും അയാളിൽ കോരിച്ചൊ രിഞ്ഞു. ആദ്യമുണ്ടായിരുന്ന സ്ഥലങ്ങൾ മുഴുക്കെ മടക്കിക്കൊടുക്കുക യും ചെയ്തു."

“ഒരിക്കൽ ഒരു ഹിന്ദുപ്രഭു ഖാസിയുടെ മുമ്പാകെ ഒരു പരാതി ബോധിപ്പിച്ചു. സുൽത്താൻ തൻ്റെ സഹോദരനെ ഒരു കാരണവും കൂ ടാതെ കൊലപ്പെടുത്തിയെന്നായിരുന്നു കേസിനാധാരമായിരുന്ന പരാ തി. ആ കേസിൻ്റെ വിചാരണവേളയിൽ കോടതിയിൽ ഹാജരാകാൻ സുൽത്താനോട് ഖാസി ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവിനെ ബ ഹുമാനിച്ച് ആയുധം ധരിക്കാതെയും കാൽനടയായും സുൽത്താൻ അ വിടെ ഹാജരായി. ജഡ്‌ജിയെ ആദരവോടുകൂടി ഉപചരിച്ചു. സുൽത്താൽ കോടതിയിൽ വന്നപ്പോൾ ജഡ്‌ജി എഴുന്നേറ്റുനിന്നില്ല. കോടതിയിലാ യിരിക്കുമ്പോൾ ന്യായാധിപൻ എഴുന്നേറ്റ് സുൽത്താനെ ബഹുമാനി ക്കേണ്ടതില്ലെന്നാണ് നടപടിക്രമം. സുൽത്താനേയും അന്യായക്കാരനേ യും ജഡ്‌ജി വിസ്ത‌രിച്ചു. സുൽത്താൻ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കുകയും അന്യായക്കാരനെ സന്തോഷിപ്പിക്കത്തക്കവണ്ണം പ്രാ യശ്ചിത്തം ചെയ്യണമെന്ന് കോടതി വിധിക്കുകയും ചെയ്തു. സുൽത്താ ൻ അതുപ്രകാരം പ്രവർത്തിച്ച് അയാളെ തൃപ്‌തിപ്പെടുത്തി."

"മറ്റൊരവസരത്തിൽ ഒരു മുസ്‌ലിം പ്രമാണി സുൽത്താനെതിരാ

യി കേസ് കൊടുത്തു. താനും സുൽത്താനും തമ്മിൽ പണസംബന്ധ

മായ ചില ഇടപാടുകളുണ്ടായിരുന്നുവെന്നും സുൽത്താനിൽ കുറെ പ

ണം ബാക്കിയുണ്ടെന്നും അത് കൊടുക്കാൻ സുൽത്താൻ കൂട്ടാക്കുന്നി

ല്ലെന്നുമായിരുന്നു പരാതി. ഖാസി ഇരുകൂട്ടരേയും കോടതിയിൽ വരു

ത്തി വിസ്തരിച്ചു. രണ്ടു ഭാഗത്തു നിന്നും അനുകൂല പ്രതികൂല ന്യായ

വിചാരം നടന്നു. അവ കൃത്യമായി പരിശോധിച്ച കോടതി സുൽത്താൻ

കുറ്റക്കാരനാണെന്നാണ് വിധിച്ചത്. ജഡ്‌ജി കൊടുക്കാൻ കല്പിച്ച സം

ഖ്യ സുൽത്താൻ സന്തോഷത്തോടു കൂടി നല്‌കുകയും ചെയ്തു."

“വേറൊരു സന്ദർഭത്തിൽ ഒരു രാജകുമാരൻ സുൽത്താനെതിരാ യി കേസ് പറഞ്ഞു. സുൽത്താൻ കാരണമില്ലാതെ തന്നെ അടിക്കുന്നു വെന്നായിരുന്നു പരാതി. വിസ്‌താരം കേട്ട കോടതി സുൽത്താൻ തെറ്റു കാരനാണെന്ന് കണ്ടു. ഒന്നുകിൽ രാജകുമാരന് പണം നല്കി പ്രായ ശ്ചിത്തം ചെയ്യുകയോ അല്ലെങ്കിൽ പ്രതികാരം സ്വീകരിക്കുകയോ ചെ യ്യണമെന്നായിരുന്നു കോടതി കല്‌പിച്ചത്. സുൽത്താൻ രാജകുമാരനെതൻ്റെ അരികിൽ വിളിച്ച് ഒരു ചൂരൽ കൊടുത്തുകൊണ്ടു പറഞ്ഞു: “ഞാൻ നിന്നെ അടിച്ചതു പോലെ നീ എന്നേയും അടിച്ചുകൊള്ളൂ.' രാജകുമാരൻ ചൂരൽകൊണ്ട് പ്രഹരം തുടങ്ങി. ഇരുപത്തൊന്ന് അടി സുൽത്താന് കിട്ടി. അടിയുടെ ഊക്കും ഈണവും കൊണ്ട് സുൽത്താ ന്റെ തൊപ്പി തെറിച്ചുപോയി. ഈ സംഭവം ഞാൻ കണ്ണുകൊണ്ട് കണ്ട താണ്."

ഈ വിവരണത്തിൽനിന്നും ചില സംഗതികൾ ഗ്രഹിക്കാം:

1. നീതിപരിപാലനത്തിൽ ഒരു ദയാദാക്ഷിണ്യവും സുൽത്താൻ കാ

ണിച്ചിരുന്നില്ല. 2. കോടതിയേയും നിയമത്തേയും മറ്റെന്തിനേക്കാളും അദ്ദേഹം ബ ഹുമാനിച്ചിരുന്നു.

3. വെറും പ്രാകൃതമായിരുന്നില്ല തുഗ്ലക്കിൻ്റെ നിയമനിർവഹണ സ മ്പ്രദായം.

4. സുൽത്താന്റെ ഇഷ്‌ടാനിഷ്‌ടമനുസരിച്ചായിരുന്നില്ല ശിക്ഷകൾ ന

ല്കിയിരുന്നത്.

5. അവ നിയമാനുസൃതം ന്യായാധിപന്മാർ നല്‌കിയിരുന്നവയാണ്.

6. രാജ്യത്ത് നിലവിലുണ്ടായിരുന്ന നിപുണമായ ചാരവലയം സാ മ്രാജ്യത്തിന്റെ ഏതു കോണിലും നടന്നിരുന്ന വസ്‌തുതകൾ ഒട്ടും താ

മസമില്ലാതെ സുൽത്താനെ അറിയിച്ചിരുന്നു. അങ്ങനെ ഏത് നിസ്സാര

സംഭവങ്ങളും മുഹമ്മദ് സുൽത്താൻ തക്കസമയത്ത് തന്നെ അറിയുക

യും പ്രതിവിധി കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്രയും സംഗതികൾ നിശ്ചയമായും നല്ല ഒരു ഭരണസംവിധാന ത്തെയാണ് വിഭാവന ചെയ്യുന്നത്. ഏതൊരു രാഷ്ട്രത്തിലും നിഷ്‌പ ക്ഷമായ നീതിന്യായ നിർവഹണമാണ് പ്രജകളിൽ സുരക്ഷിതത്വം ഉ റപ്പ് നല്‌കുക. സകലവിധ അധികാരങ്ങളുമുണ്ടായിരുന്ന ഏകാധിപതി

യായ ഒരു ചക്രവർത്തി തനിക്കെതിരായി ഉന്നയിച്ചിട്ടുള്ള ആരോപണ ങ്ങൾക്ക് കോടതിയിൽ ഹാജരായി നീതിപീഠത്തിൻ്റെ വിധിക്ക് സവിന യം വിധേയനാകുന്നത് മറ്റൊരു കാലത്തും ഇന്ത്യാ ചരിത്രം ദർശിച്ചിട്ടി ല്ല. കോടതിയിൽ ന്യായാധിപൻ ചക്രവർത്തിയെ വന്ദിക്കുന്ന പതിവ് ആചരിച്ചിരുന്നില്ലെന്ന് പറയുന്ന ബത്തൂത്ത, തുഗ്ലക്ക് മുഹമ്മദിന്റെ കാ ലഘട്ടത്തിൽ നടമാടിയിരുന്ന നിയമവാഴ്ച്‌ചയുടെ പ്രാധാന്യത്തേയാണ് പുരസ്കരിക്കുന്നത്. ഇന്നും സാധാരണ നിയമകോടതികളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉന്നത വ്യക്തികൾ ഏതു രാജ്യത്തുമുണ്ടല്ലോ. 14-ാം നൂറ്റാണ്ടിലെ സ്വേച്ഛാധികാരിയായ ഒരു ചക്രവർത്തി നിയമത്തിന് രാ ജാധികാരത്തേക്കാൾ ഉത്കർഷം കല്‌പിച്ച് വിനീതമായി അതിന് വഴ ങ്ങുക ദാർശനിക ചക്രവർത്തിയായ മുഹമ്മദ് തുഗ്ലക്കിൽ നിന്നല്ലാതെ മറ്റൊരു ഏകാധിപതിയിൽ നിന്നും പ്രതീക്ഷിക്കുക പ്രയാസമാണ്. അങ്ങനെ നീതിന്യായം മാതൃകാപരമായി ആവിഷ്കരിച്ച സുൽത്താൻ നി യമലംഘകന്മാരെ നിർദാക്ഷിണ്യം ശിക്ഷിക്കുകയും ചെയ്തുവെങ്കിൽ അത് സഹയാണല്ലോ.

സ്വയമനുഷ്ഠിക്കുന്ന പ്രവൃത്തികൾ ചക്രവർത്തി തന്റെ പ്രഭുക്ക

ന്മാരിൽ നിന്നും പ്രജകളിൽ നിന്നും പ്രതീക്ഷിച്ചുവെങ്കിൽ അത് സ്വാ

ഭാവികമാണ്. അതിനെതിരെ പ്രവർത്തിച്ച ശക്തിയെ അനുസരണയു

ള്ളവരാക്കേണ്ട കർത്തവ്യം ഏതൊരു പരിഷ്കൃത ഗവൺമെന്റുകളും

അനുവർത്തിക്കുന്നതു പോലെ അദ്ദേഹവും ചെയ്‌തുവെന്ന് മാത്രമേ

യുള്ളൂ. നിയമലംഘകന്മാർ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുക സമാധാ

നപ്രിയരായ പ്രജകളുടെ നിയമത്തോടുള്ള കൂറു നഷ്‌ടപ്പെടുത്തുന്ന കാ

ര്യമാണ്. തന്മൂലം നാട്ടിൽ കലാപവും വിപ്ലവവും സൃഷ്‌ടിക്കാൻ മുതിർ

ന്നവരേയും അതിനരുനിൽക്കുകയും ആശീർവാദങ്ങൾ നല്‌കി അനു

ഗ്രഹിച്ചവരേയും സുൽത്താൻ യാതൊരു ദാക്ഷിണ്യവും കൂടാതെ ശി

ക്ഷിക്കുകയും ചെയ്തു. ഇത് സാർവത്രികമാക്കിയപ്പോൾ അതുവരെ

അന്യായമായി അമിതാവകാശങ്ങൾ അനുഭവിച്ചിരുന്നവർ വിപ്ലവം നട

ത്തി. അവരധികവും മുസ്‌ലിം പ്രഭുക്കന്മാരുടെ പിണിയാളുകളായി പ്ര

വർത്തിച്ചിരുന്ന പുരോഹിതന്മാരായിരുന്നു. ഇബ്നു ബത്തൂത്ത തന്നെ

വിവരിക്കുന്ന ശിക്ഷകൾക്ക് വിധേയരായവരധികവും ശൈഖുകളും മ

ത നേതാക്കന്മാരുമാണല്ലോ. തന്മൂലം പൗരോഹിത്യം മുഴുക്കെ സുൽ

ത്താനെതിരായുള്ള ആഭിചാരവാക്കുകളാണ് രേഖപ്പെടുത്തിയത്. അവ

രുമായി എല്ലാ നിലക്കും ഒട്ടിച്ചേർന്നിരുന്ന ബത്തൂത്തയും വ്യത്യസ്‌ത

സ്വഭാവക്കാരനായിരുന്നില്ലെന്ന് ആദ്യമേ പ്രസ്‌താവിച്ചിട്ടുണ്ടല്ലോ. അങ്ങ

നെയാണ് ഏറ്റവും മഹത്തും മാതൃകാപരവുമായ ഭരണനേട്ടങ്ങൾ 'ഒ

രു ഭ്രാന്തൻ ചക്രവർത്തിയുടെ താന്തോന്നിത്തം മാത്രമായി' ഇന്ന് ചരി

ത വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇബ്നു ബത്തൂത്ത പറ

ഞ്ഞിട്ടുള്ള കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്താൽ മാ

ത്രം മതി മുഹമ്മദ് തുഗ്ലക്കിനെക്കുറിച്ചുള്ള ഇന്നത്തെ ചിന്താഗതി തി

രോഭവിക്കുവാൻ. ഇത് അറിയാത്തതു കൊണ്ടല്ല ഇംഗ്ലീഷ് ചരിത്രകാര

ന്മാരതിന് തുനിയാതിരുന്നത്. അവർക്കാവശ്യമായ കാര്യങ്ങൾ മാത്ര

മാണ് അവർ ചികഞ്ഞെടുത്തതെന്ന് നാം പ്രതിപാദിച്ചതാണ്.

പക്ഷേ, ഇന്ത്യൻ പക്ഷത്തുനിന്നും സത്യസന്ധമായ ഒരു സമീപ നം ഉണ്ടാകാത്തത് അത്ഭുതം തന്നെ. നമ്മുടെ ദേശത്തിന്റെയും സംസ് കാരത്തിന്റെയും വിധിദായകന്മാരായ ഭരണകർത്താക്കളുടെ ചരിത്രം രചനാത്മകമായി പുനരാവിഷ്‌കരിക്കേണ്ടത് ഈ രാജ്യത്തോടു ചെയ്യാ വുന്ന മഹത്തരമായ സേവനം മാത്രമാണ്. എന്നാൽ അത്തരം സംരംഭ ങ്ങൾ വിരളമെന്നതിനേക്കാൾ ദൗർഭാഗ്യകരമായത് ഇത്തരം നിർമാണാ ത്മകമായ ചരിത്രവിചാരം നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വിമർശനമാണ് നാം സാധാരണ നടത്തുക എന്നതത്രേ. ഇംഗ്ലീഷ് ചരിത്ര കാരനാവിഷ്കരിച്ച ചരിത്രപാഠങ്ങളിൽ ഇനിയും മാറ്റം വരുത്താനുള്ള ആത്മധൈര്യമില്ലാഞ്ഞിട്ടോ മറ്റെന്തെങ്കിലും ദുഷ്ട‌മായ വികാരവിലാസം കൊണ്ടോ നാം നിഷ്കൃഷ്ട‌മായ ചരിത്രപുനഃസംവിധാനത്തിനിതുവ രെ തുനിഞ്ഞിട്ടില്ലെന്നത് ലജ്ജാകരമാണ്. ഒറ്റയൊറ്റയായ സംരംഭങ്ങൾ നടത്തിയാൽ അവ മിക്കവാറും അഗണ്യകോടിയിൽ തള്ളപ്പെട്ടു വന രോദനമായി അവശേഷിക്കുകയായിരിക്കും ഫലം. ബുദ്ധിമുട്ടേറിയ ഗ വേഷണ ഫലങ്ങൾ അവ എത്രതന്നെ നിലവിലുള്ള നിഗമനങ്ങളെ ചോ ദ്യം ചെയ്യുന്നതാണെങ്കിലും ശരി സത്യസന്ധമാണെങ്കിൽ അവയെ അം ഗീകരിക്കാനുള്ള ചരിത്രപണ്‌ഡിതന്മാരുടെ ഒരുന്നതാധികാര കമ്മറ്റിയോ മറ്റോ ഉണ്ടാക്കേണ്ടത് നമ്മുടെ നാടിൻ്റെയും നമ്മുടെയും സ്വഭാവത്തി നനുസരിച്ച് അനിവാര്യമാണ്. കാരണം, പാണ്‌ഡിത്യത്തിന്റെ കുത്ത കാവകാശം പേറുന്നവരായ പ്രാമാണികന്മാർ പറഞ്ഞാൽ മാത്രമേ അ വയെ ഗൗനിക്കുകയുള്ളു എന്ന മനഃസ്ഥിതി നമ്മിൽ രൂഢമൂലമായിട്ട് വളരെക്കാലമായി. ഈ പണ്‌ഡിതന്മാരാകട്ടെ തങ്ങളുടെ പരിമിതികളെ ക്കുറിച്ച് ബോധവാന്മാരാണെങ്കിലും അത് തുറന്നു പറഞ്ഞാൽ അനു യായികളുടെ ബഹുമാനം കുറഞ്ഞു പോകുമെന്ന് ധരിക്കുന്നവരാണ്. തന്മൂലം ഒറ്റ പണ്‌ഡിതനും ഇതുവരെ തൻ്റെ ആദ്യകാലനിഗമനങ്ങളിൽ പിശകുപറ്റിയിട്ടുണ്ടെന്നും തുടർന്നുള്ള പരിശ്രമത്തിൽ മനസ്സിലായെന്നും തുറന്ന് പറയാനുള്ള ചങ്കൂറ്റം കാട്ടിയിട്ടില്ല. തങ്ങൾ പറഞ്ഞത് അവസാ നവാക്കാണെന്ന് സങ്കോചം കൂടാതെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ ചേതന മുരടിച്ച് കൊണ്ടിരിക്കുകയും വർധമാനമാ യി അറിയുവാനുള്ള അന്വേഷണതൃഷ്‌ണയും ജിജ്ഞാസയും അപകർ ഷകമായി നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

തന്മൂലം ഏറെ പ്രയത്നം മുതൽ മുടക്കിയിട്ടായാലും നിസ്തു‌ലമാ യ സത്യത്തിന്റെ തങ്കക്കനികളായാലും ആരും അത്ര ഗൗനിക്കാത്ത സ്ഥിതിയാണ് ഉളവായിട്ടുള്ളത്. ഇത് ബുദ്ധിപരമായ നമ്മുടെ വളർച യെ ശ്വാസം മുട്ടിക്കുമെന്നും വൈജ്ഞാനിക മണ്‌ഡലത്തെ കരിങ്കാർ കൊണ്ട് മൂടുമെന്ന് നാം മനസ്സിലാക്കുകയും അതില്ലാതാക്കാനുള്ള ശ മങ്ങൾ നടത്തുകയും ചെയ്യേണ്ടത് ഒട്ടും അമാന്തിക്കാൻ പാടില്ലാത്ത താണ്. അല്ലെങ്കിൽ ഇതിൻ്റെ ഭവിഷ്യത്ത് എത്രമാത്രമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാൻ പോലും പ്രയാസമാണിന്ന്. അറിവിനെ അറിഞ്ഞു മാനിക്കാനുള്ള ഒരു ചെറിയ സമൂഹത്തെയെങ്കിലും വളർത്തിക്കൊണ്ടു വരേണ്ടത് നമ്മുടെ സാംസ്‌കാരിക നിലനില്‌പിൻ്റെ തന്നെ കാര്യമാണ്. അത്തരം നല്ല ഒരു സംഘം പുലർന്നാൽ മാത്രമേ ഇന്നത്തെ ഈ ബു ദ്ധിപരമായ നിശ്ചലതക്ക് അറുതി ഉണ്ടാകുകയുള്ളൂ. മറ്റു മേഖലകളി ലെ ചരിത്രപഠനത്തിനും നിർമാണത്തിനും കൂടുതൽ പ്രാധാന്യം നല്

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക