shabd-logo

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023

0 കണ്ടു 0
കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്ടികളും ഒന്നടങ്കം-എണ്ണിത്തി ട്ടപ്പെടുത്തുകയും അവർക്കൊക്കെയും ആറുമാസത്തേക്കുള്ള സകല അവശ്യസാധനങ്ങളും തൻ്റെ സ്വന്തം ചെലവിൽ നല്കുവാൻ കല്പ്‌പി ക്കുകയും ചെയ്തുവത്രെ! യാത്ര കഴിഞ്ഞ് അദ്ദേഹം തിരിച്ചുവന്നപ്പോൾ അതൊരു ഉൽസവദിവസമായിരുന്നു. സുൽത്താൻ വലിയൊരു പീഠ ത്തിൽ കയറിയിരുന്ന് സ്വർണം, വെള്ളി നാണയങ്ങൾ നിറച്ച ചാക്കു കൾ കെട്ടഴിച്ച് ജനങ്ങൾക്കിടയിൽ വാരിവിതറി. നിരവധി ധനം അദ്ദേ ഹം കൊട്ടാരത്തിലെത്തുമ്പോഴേക്കും കൊടുത്തുകഴിഞ്ഞിരുന്നു.

ഇതുപോലെ അനവധി കഥകൾ അദ്ദേഹം പറഞ്ഞുവെങ്കിലും ഇ വിടെയുള്ള ജനങ്ങൾ അദ്ദേഹത്തെ നുണയൻ എന്നാണ് വിശേഷിപ്പി ച്ചിരുന്നത്. അയാൾ പറഞ്ഞതൊന്നും വിശ്വസിക്കാൻ അവർ കൂട്ടാക്കി യില്ല. ഇതിനിടയിൽ ഒരു ദിവസം ഞാൻ സുൽത്താന്റെ മന്ത്രിമാരിൽ പ്രധാനിയായ ഫാരിഡ് ഇബ്‌നു വാദ്‌രാറുമായി ഈ സഞ്ചാരിയെക്കുറി ച്ചു സംസാരിച്ചു. അപ്പോഴും ഞാനെൻ്റെ അഭിപ്രായം ശരിയായിട്ടുത ന്നെ അദ്ദേഹത്തോടു പറഞ്ഞിരുന്നു: 'ജനങ്ങൾ പൊതുവെ ഇബ്നു ബത്തൂത്തയെ നുണയനായാണു കണക്കാക്കുന്നതെന്നും എനിക്കും അയാൾ പറയുന്ന കാര്യത്തിലും അയാളിലും വിശ്വാസമില്ലെന്നും ഞാൻ दुब्लड ला ला....... (Introduction to History, PP. 369- 371)

എങ്കിലും പണ്ഡിത ശ്രേഷ്‌ഠനായ ഈ യോഗീവര്യൻ്റെ ശുപാർശ യനുസരിച്ചാണ് മൊറോക്കോവിലെ സുൽത്താൻ തന്റെ സെക്രട്ടറിമാ രിൽ ഒരാളെ ബത്തൂത്ത പറയുന്നത് എഴുതുവാൻ ഏർപാടുചെയ്തത്. ഇബ്‌നു ജുസ്സായി എന്ന ദേഹമാണ് ബത്തൂത്തയുടെ സഞ്ചാരവൃത്താ ന്തം കുറിച്ചെടുത്തത്. പുസ്‌തക രൂപത്തിൽ എഴുതപ്പെടുമെന്ന് ഒരിക്ക ലും ബത്തൂത്ത ആദ്യം കരുതിയിരുന്നില്ല. താൻ പറഞ്ഞു വിശ്വസിപ്പി ച്ചുപോന്ന പലതും അങ്ങനെ പുസ്‌തകമാക്കിയപ്പോഴും അതിൽ കട ന്നുവരാതെ നിവൃത്തിയില്ലെന്നു വന്ന ഗതികേടാണ് ബത്തൂത്തയുടെ സഞ്ചാരകഥ. ഒരു ചരിത്രഗ്രന്ഥമെന്ന നിലക്ക് അതിൻ്റെ മഹാത്മ്യത്തെ തരം താഴ്ത്തുന്നതും ഇക്കാരണത്താലാണ്. ചരിത്രപഠനത്തിന് ഉദ്ദേ ശിച്ചോ, ചരിത്രഗ്രന്ഥമായിട്ടോ അല്ല ബത്തൂത്ത ഇവ വിശദീകരിച്ചതു തന്നെ. ചരിത്രമില്ലാത്ത ഈ നാട്ടിൽ നമുക്കിതൊക്കെ ആധികാരിക ച രിത്രഗ്രന്ഥമാകാതെ തരമില്ലല്ലോ! വളരെ സൂക്ഷ്‌മതയോടെ മറ്റുള്ള പു സ്തകങ്ങൾ കൂടി എടുത്തു താരതമ്യപഠനം നടത്തിയിരുന്നുവെങ്കിൽ കൃത്രിമമായി കടന്നുകൂടിയ പലതും എടുത്തുമാറ്റി ശുദ്ധമായ ചരിത്രാവിഷ്കരണത്തിന് ഇത് ഉപകരിക്കുമായിരുന്നു. പക്ഷേ, ബത്തൂത്തയെ ആധികാരിക വക്താവായി നമ്മുടെ ചരിത്രകാരന്മാർ കണ്ണും പൂട്ടി വശ്വസിച്ചതാണ് അദ്ദേഹത്തിന്റെ വിവരണം ഇന്ത്യാ ചരിത്രത്തിൽ കൂടുതൽ കല്മഷം കലർത്തുവാൻ കാരണം. ചരിത്ര രചനക്ക് ഉപയോഗിക്കാവുന്ന ഒരസംസ്കൃത പദാർഥമായിട്ടു മാത്രമേ ബത്തൂത്തയെ എടു
ക്കാൻ പാടുള്ളൂ. സംസ്‌കരിച്ചെടുത്ത തങ്കക്കട്ടയെന്നോണമാണ് നമ്മു
ടെ ചരിത്രകാരന്മാർ ബത്തൂത്തയെ ആധികാരികമാക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് തെറ്റും ശരിയും വ്യവച്ഛേദിച്ചറിയാൻ ഇപ്പോഴും ഭഗീരഥപ്രയത്നം ആവശ്യമായി വരുന്നത്. ഇതിനും പുറമേ ബത്തൂത്തയുടെ ഈ പുസ്‌തകം ഒരർഥത്തിൽ തീർത്തും അദ്ദേഹത്തിന്റേതാണെന്ന് പറയുക സാധ്യമല്ലെന്നാണ് റഹില ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത എ. ആർ. ഗിബ്ബ് അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നത്. ഇതിന് ഉപോദ്ബലകമായി പല കാരണങ്ങളും അദ്ദേഹം യുക്തിസഹമായി വിശദീകരിക്കുന്നുമുണ്ട്: “ഇബ്‌നു ജുസ്സായി അങ്ങനെ ബത്തൂത്ത വിവരിച്ചുകൊടുത്തത് ഒന്നിപ്പിച്ചെടുത്തു. ഫലമാകട്ടെ, വ്യത്യസത സ്വഭാവ വിശേഷത്തോടുകൂടിയ ഒരു ഗ്രന്ഥവും. ബത്തൂത്ത പറഞ്ഞുകൊടുത്ത അതേ രീതിയിൽ ജൂസ്സായി എഴുതിയെടുത്തുവെന്ന്
വിശ്വസിക്കാൻ തരമില്ല. പല സ്ഥലങ്ങളുടെയും പേരുകൾ ശരിക്കും
ചേർക്കുന്നതിൽ ജൂസ്സായി സഹായിച്ചിട്ടുണ്ടെന്നത് അനുമോദനാർഹമാണ്. അദ്ദേഹത്തിൻ്റെ തന്നെ പ്രസ്‌താവനയിൽ ഈ കൃതി ആദ്യത്തേതിൽനിന്നും ഉള്ള ഒരു ഹ്രസ്വരൂപമാണ്. ഒരു പക്ഷേ, വിശദമായി പ്രസ്താവിച്ചിരുന്ന പലതും സ്വന്തമായി ചുരുക്കി കളഞ്ഞതാവാം. സുദീർഘമായി പ്രതിപാദിച്ചിരുന്ന പല സംഗതികളും ജൂസ്സായി വിട്ടുകളയുകയും, കാലത്തിൻ്റെ വാസനക്കനുയോജ്യമാം വിധം ആലങ്കാരിക ഭാഷയും ഇടക്കിടക്കു കവിതകളും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. അതേ സന്ദർഭത്തിൽ അദ്ദേഹം മുപ്പതുകൊല്ലം കണ്ട ദേശങ്ങളും, ഇടപഴകിയ ജനങ്ങളും, അവരുടെ ജീവിതസമ്പ്രദായങ്ങളും പ്രത്യേകതകളുംഅവ തന്നിലുളവാക്കിയ പ്രതികരണങ്ങളുമൊക്കെ തിരിച്ച് നാട്ടിലെത്തിആവശ്യത്തിനുവേണ്ടി അയവിറക്കാനൊത്തത് സമ്മതിക്കാതെ തരമില്ല. എന്നാൽ അതോടൊപ്പം അതിൻ്റെ ആധികാരികസ്വഭാവം ചോർന്നാൽ അത് ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. പല അബദ്ധങ്ങളും ബത്തൂത്തക്ക് സംഭവിച്ചിട്ടുണ്ട്. സ്ഥലകാല നിർണയങ്ങളിൽ പല പിശകും പിണഞ്ഞിരിക്കുന്നു. അമുസ്‌ലിം നാമങ്ങളും സ്ഥലങ്ങളും പരാമർശിക്കുന്ന സന്ദർഭങ്ങളിലധികവും ബത്തൂത്ത നല്‌കുന്ന പേരുകൾ മിക്കതും ശരിയല്ല. ബത്തൂത്തയുടെ വിവർത്തകനായ ഗിബ്ബ് പറയുന്നത് കേൾക്കുക:
'യാത്രയുടെ സമയനിർണയം ചെയ്യുന്ന കാര്യം ഏറ്റവും ദുർഘടമാണ്. തീയതിയുടെ സംഗതിയിൽ ഒട്ടും നിഷ്‌കർഷ ഇല്ലാതിരുന്നതാണിതിനു കാരണം. ഒന്നുകിൽ എഴുത്തുകാരൻ്റെ നിർബന്ധത്തിനു വിധേ യനായപ്പോൾ ഏതോ കൊല്ലങ്ങൾ പറഞ്ഞതാവാം; അഥവാ അശ്രദ്ധ കൊണ്ടുമായിരിക്കും.'

'പക്ഷേ, അവ പരിശോധിച്ച് തെറ്റുതിരുത്തുകയെന്ന ജോലി വള രെ ശ്രമകരമാണെന്നതുകൊണ്ടു തന്നെ അവയെ അതേപടി ചേർക്കു عود (." )Selections from the Travels of Ibn Battuta P.13(

ഇതിനൊക്കെ പുറമേ, ബത്തൂത്ത പറയുന്നത്ര സ്ഥലങ്ങൾ അദ്ദേ ഹം സന്ദർശിച്ചതാണോ എന്ന കാര്യത്തിലും പല പണ്ഡിതന്മാരും സംശയാലുക്കളാണ്. പ്രത്യേകിച്ച് അദ്ദേഹം വിവരിക്കുന്ന കോൺസ്റ്റാന്റി നോപ്പിളും ചൈനയും ബത്തൂത്ത കണ്ടിരിക്കുകയില്ലെന്നും മധ്യകാല എഴുത്തുകാർ ചെയ്യാറുള്ളതു പോലെ മറ്റാരുടെയോ യാത്രാ വിവരണം ചുരുക്കിയെഴുതിയതായിരിക്കാമെന്നും വ്യക്തമാക്കാൻ പ്രയാസമില്ല. കോൺസ്റ്റാന്റിനോപ്പിൾ ബത്തൂത്ത കണ്ടിരിക്കാനിടയില്ലെന്നു ചില വി മർശകർ പറയുവാനുള്ള കാരണങ്ങൾ രണ്ടാണ്. ഒന്നാമത്, അദ്ദേഹം അവിടെ പോകുവാൻ ഉപയോഗിച്ചെന്ന് പറയുന്ന മാർഗം ഒരിക്കലും ശ രിയായതല്ല. രണ്ടാമതായി, അവിടുത്തെ മുൻ ചക്രവർത്തിയുമായി അ ഭിമുഖ സംഭാഷണം നടത്തിയതായും പറയുന്നുണ്ട്. ബത്തൂത്ത മുൻ ചക്രവർത്തിയെ കണ്ടെന്നെഴുതുന്ന വർഷത്തിനു മുമ്പുതന്നെ അദ്ദേ ഹം ചരമമടഞ്ഞിരുന്നു. അങ്ങനെ സംശയകരമായ പലതും ഇവിടെ മു ഴച്ചു നിൽക്കുന്നുണ്ടെങ്കിലും മറ്റു ചില ന്യായീകരണങ്ങൾ കൊണ്ട് ബ ത്തൂത്തയെ രക്ഷപ്പെടുത്താൻ കഴിയും. കോൺസ്റ്റാൻ്റിനോപ്പിൾ കാണാ തെ, മറ്റുള്ളവരെഴുതിയ യാത്രാ കുറിപ്പിനെ ആധാരമാക്കിയാണ് ബ ത്തുത്ത ഇതടിച്ചുവിട്ടതെങ്കിൽ നിശ്ചയമായും അതുവരെ അറിയപ്പെടാ ത്തതും അപരിചിതമായതുമായ ഒരു മാർഗം ഒരിക്കലും പറയാനൊ ക്കുമായിരുന്നില്ല. മുൻചക്രവർത്തിയുമായുള്ള അദ്ദേഹത്തിന്റെ സമ്പർ ക്ക കഥയുടെ തീയതിയിൽ വന്ന പിശകാണെന്നു കണക്കാക്കിയാൽ മാത്രം മതി ഇതിലെ അസാംഗത്യം ഇല്ലാതാകും. ബത്തൂത്ത തീയതി യുടെ കാര്യത്തിൽ അത്ര നിഷ്കർഷ കാണിച്ചിട്ടില്ലെന്ന് നാം മുമ്പ് പ്ര സ്‌താവിച്ചതുമാണ്.

എന്നാൽ, അദ്ദേഹത്തിന്റെ ചൈന സന്ദർശനം അത്ര വിശ്വാസയോ ഗ്യമായി തോന്നുന്നില്ല. 1342-ൽ ചൈനയിലേക്ക് തൻ്റെ പ്രതിപുരുഷ കാര്യാലയത്തെ പറഞ്ഞയക്കണമെന്നു വിചാരിച്ച മുഹമ്മദ് തുഗ്ലക്ക് ബ ത്തുത്തയെയാണ് സംഘ നേതാവായി നിയോഗിക്കുന്നത്. ഡൽഹിയിൽ നിന്നും പുറപ്പെടുന്നതു മുതൽ വളരെയേറെ അത്ഭുത സാഹസങ്ങൾ ക്കും കൊള്ളയടിക്കും വിധേയനായിട്ടാണ് തൻ്റെ സംഘത്തേയുംകൊ ണ്ട് ചൈനയിലേക്ക് കപ്പൽ കയറുവാൻ ബത്തൂത്ത കോഴിക്കോട്ടെത്തു ന്നത്. കടലിൽ കൂടിയായിരുന്നു യാത്ര ഉദ്ദേശിച്ചിരുന്നത്. 

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക