shabd-logo

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023

0 കണ്ടു 0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്താൻ്റെ രക്തദാഹത്തിന്റെ അ ഭിവാഞ്ച വിസ്‌തരിച്ച് പ്രതിപാദിച്ച ശേഷം അദ്ദേഹത്തിന്റെ ഭരണത്തെ ीधील: ""He ruled for 26 years of tyranny as atro- cious as any in the annals of human devilry" ) اده ത്തിൻ്റെ കഥകളിൽ ക്രൂരമായതാണ് ഇദ്ദേഹം ഭരണം നടത്തിയ ഇരു 2.") (The Oxford History of India-p. 237). ത്തിന് അദ്ദേഹത്തിനു പ്രേരണ നല്‌കിയ പ്രാമാണിക ചരിത്രഗ്രന്ഥം ഇബ്നു ബത്തൂത്തയുടേതാണെന്ന് അദ്ദേഹം തന്നെ പ്രസ്താവിക്കു ന്നു. ആധുനികരായ ചരിത്രമെഴുത്തുകാരൊക്കെ മുഹമ്മദ് തുഗ്ലക്കിന്റെ സ്വഭാവപഠനത്തിനാധാരമാക്കുന്ന ആധികാരിക ധാര ബത്തൂത്തയുടെ വിവരണങ്ങളാണ്. ബത്തൂത്ത സുൽത്താൻ്റെ വിനയവും ദയാശീലവും വിവരിക്കുന്നതോടൊപ്പം അദ്ദേഹത്തിൻ്റെ രക്തദാഹത്തിന്റെ കാര്യവും സ്വതസിദ്ധമായ ശൈലിയിൽ എഴുതിയിട്ടുണ്ട്. അങ്ങനെയാണ് ഡോ കർ സ്മിത്തും കൂട്ടരും തുഗ്ലക്ക് മുഹമ്മദ് 'വൈരുധ്യങ്ങളുടെ സമ്മി ശ്ര'മെന്നും 'സൃഷ്ട‌ിയുടെ അത്ഭുത പ്രതിഭാസ'മെന്നും മറ്റും തീരുമാ നിച്ചത്.

ബത്തൂത്ത എഴുതുന്നു: “മുഹമ്മദ് തുഗ്ലക്ക് ദയാകാരുണ്യങ്ങളിലെ ന്നതു പോലെ ചോര ചിന്തുന്നതിലും അതിയായ മോഹമുള്ളവനാണ്. അരമനവാതായനത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരും ദാനധർമ്മാ ദികൾ പ്രതീക്ഷിച്ചു നിൽക്കുന്നവരും ഇല്ലാത്ത സമയം ദുർല്ലഭമായിരി ക്കും. ചക്രവർത്തിയുടെ ഔദാര്യത്തേയും ധീരതയേയും ക്രൂരതയേ യും കുറിച്ചുള്ള പല കഥകളും ജനങ്ങൾക്കിടയിൽ പ്രസിദ്ധങ്ങളാണ്.ഇദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടിരുന്ന ഒറ്റ ദരിദ്രനും നിരാശനായി മടങ്ങി പ്പോകേണ്ടി വന്നിട്ടില്ല. ഇസ്‌ലാമിക വിധിയനുസരിച്ചുള്ള ദാനധർമങ്ങൾ മുടക്കമില്ലാതെ അനുഷ്ഠിച്ചുപോന്നിരുന്നു. തിട്ടപ്പെടുത്തുവാനൊക്കാത്ത ത്രെ ദുഷ്പ്രവൃത്തികൾ ചെയ്‌തിട്ടുണ്ടെങ്കിലും വിനയം, സത്യസന്ധ ത, നീതിപാലനം തുടങ്ങിയവ സ്‌തുത്യർഹമായി നിർവഹിച്ചിരുന്ന മ ഹാനായിരുന്നു മുഹമ്മദ് സുൽത്താൻ.....

....സുൽത്താന്റെ സത്‌ഗുണങ്ങളെക്കുറിച്ചാണ് ഇതുവരെ പറഞ്ഞ ത്. അദ്ദേഹത്തിൻ്റെ വിനയം, നീതിനിർവഹണം, ഭൂതദയ, ഔദാര്യം തുടങ്ങിയ മഹനീയ ഗുണങ്ങളെക്കുറിച്ചാണ് വിവരിച്ചത്. ഇതോടൊപ്പം ഇതിൻ്റെ മറുപുറവും നോക്കണം. ഈ മഹത്തരമായ ഗുണങ്ങളുടെ വിളനിലമായ ഈ മഹാനിൽതന്നെ ഏറ്റവും നീചമായ സ്വഭാവവൈ കൃതവും കൂടി കുടിയിരിക്കുന്നു. ഉദാരമതിയായ ഈ സുൽത്താൻ ചോ രചിന്തുന്നതിലും മിടുക്കനാണ്. കൊട്ടാരപ്പടിക്കൽ വധിക്കപ്പെട്ടവരുടെ പ്രേതങ്ങൾ കിടക്കുക സാധാരണ സംഭവമാണ്. ഇവിടെ വെച്ച് പലരേ യും കൊല്ലുന്നത് കാണേണ്ട ദൗർഭാഗ്യം എനിക്കുതന്നെ ഉണ്ടായിട്ടു ണ്ട്. വധിക്കപ്പെടുന്നവരുടെ ശവശരീരം ഉടൻ നീക്കുകയില്ലെന്നു മാത്ര മല്ല പല ദിവസങ്ങൾ അവിടെ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും. ഒരി ക്കൽ ഞാൻ കൊട്ടാരത്തിലേക്ക് വരുമ്പോൾ എൻ്റെ കുതിര സംശയിച്ച് പെട്ടെന്ന് നിന്നു. ഞാൻ മുമ്പോട്ട് നോക്കിയപ്പോൾ എന്തോ ചിലത് കു ന്നുകൂട്ടിയിട്ടിരിക്കുന്നത് കണ്ടു. കൂടെയുള്ളവരോട് അന്വേഷിച്ചപ്പോഴാ ണ് മനസ്സിലാകുന്നത്. വധിക്കപ്പെട്ടവരുടെ പ്രേതമാണ് അരിഞ്ഞുകൂട്ടി യിരിക്കുന്നതെന്ന്."

“കുറ്റത്തിന്റെ ആക്കത്തൂക്കം നോക്കാതെ കഠിനശിക്ഷയാണ് സുൽ ത്താൻ നല്‌കിയിരുന്നത്. പണ്ഡ‌ിതന്മാരും പൗരപ്രധാനികളും ഇതിൽ നിന്നും മുക്തരായിരുന്നില്ല. അവർക്ക് പ്രത്യേകമായ ആനുകൂല്യങ്ങളോ കുറ്റത്തിൽ നിന്ന് മോചനമോ സുൽത്താനിൽ നിന്നും ലഭിച്ചിരുന്നില്ല. ജയിലിലടച്ചിരുന്ന നൂറുകണക്കിന് കുറ്റവാളികളെ ചങ്ങലക്കിട്ടു നിത്യേ ന സുൽത്താന്റെ മുമ്പിൽ പ്രദർശിപ്പിക്കുന്നു. അതിൽ കൊല്ലേണ്ടവരെ കൊല്ലുകയും ദണ്‌ഡിക്കേണ്ടവരെ മർദ്ദനമുറകൾക്ക് വിധേയമാക്കുക യും ചെയ്തു. വെള്ളിയാഴ്‌ച ഒഴികെ എല്ലാ ദിവസവും ജയിൽപുള്ളിക ളെ ദർബാറിൽ ഹാജരാക്കുന്നു....."

"സുൽത്താന്റെ സഹോദരനായിരുന്നു മസ്ഊദ് ഖാൻ സുൽത്താൻ അലാവുദ്ദീന്റെ പുത്രിയാണ് ഇദ്ദേഹത്തിൻ്റെ മാതാവ്. ലോകത്തൊരിട ത്തും ഇത്രയും ആകാരസൗഷ്ഠവമുള്ള ഒരു യുവകോമളനെ ഞാൻ കണ്ടിട്ടില്ല. അത്രയും സുന്ദരമായതാണ് ആ ശരീരം. തനിക്കെതിരായി ഗൂഢാലോചനയും വിപ്ലവവും നടത്താനാലോചിച്ചു എന്നതാണ് ഇയാ ളിൽ ആരോപിതമായ കുറ്റം. ഈ കുറ്റം സമ്മതിച്ചാൽ വധശിക്ഷയായിരിക്കും ലഭിക്കുകയെന്നറിഞ്ഞിട്ടുകൂടി മസ്ഊദ് ഇത് നിഷേധിച്ചില്ല. കു റ്റം സമ്മതിച്ചാൽ ഉടൻ വധിക്കും; നിഷേധിച്ചാൽ ഇഞ്ചിഞ്ചായി മരിക്കേ ണ്ടിവരും. അതാണ് കുറ്റസമ്മതത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇ ത്തരം സന്ദർഭങ്ങളിൽ സുൽത്താൻ്റെ അഭിപ്രായത്തെ എതിർക്കുന്നവർ ക്ക് നിഷ്‌ഠൂരവും നീചവുമായ ശിക്ഷകളാണ് ലഭിക്കുക. ഈ മർദ്ദന ങ്ങൾ ഭയന്നാണ് മസ്ഊദ് ഖാൻ ആരോപിതമായ കുറ്റം ഏറ്റത്. ഇദ്ദേ ഹത്തെ കൊല്ലാൻ കല്‌പനകൊടുത്തു. അങ്ങാടിയിൽ വെച്ചാണ് മസ് ഊദ് ഖാനെ കൊന്നത്, ധാരാളം ജനങ്ങൾ കാഴ്ച്ചക്കാരായുണ്ടായിരു ന്നു. മൂന്നു ദിവസം ആ പ്രേതം അതേസ്ഥലത്തു തന്നെ കിടന്നു. രണ്ടു വർഷത്തിനു ശേഷം ഇതേസ്ഥലത്തു വെച്ചു തന്നെയാണ് മസ്ഊദ് ഖാൻ്റെ മാതാവിനെ കല്ലെറിഞ്ഞ് കൊന്നത്. വ്യഭിചാരകുറ്റമായിരുന്നു അവരിൽ ആരോപിതമായിരുന്നത്.

"ഡൽഹി പ്രാന്തപ്രദേശത്തോട് തൊട്ടുകിടക്കുന്ന മലയോരങ്ങളിൽ അധിവസിക്കുന്ന അമുസ്‌ലിംകളുമായി യുദ്ധത്തിന് മാലിക് യൂസുഫ് ബുഹ്റായുടെ നേതൃത്വത്തിലൊരു സൈന്യത്തെ പറഞ്ഞയച്ചു. ഭൂരി പക്ഷം യോദ്ധാക്കളും അദ്ദേഹത്തോടൊപ്പം പോയെങ്കിലും ചിലർ പി ന്തിരിഞ്ഞ് പോന്നു. ഈ വിവരം മാലിക് യൂസുഫ് സുൽത്താനെ അറി യിച്ചു. അവരെ മുഴുക്കെ തെരഞ്ഞുപിടിച്ച് തൻ്റെ മുമ്പിൽ ഹാജരാക്കാൻ കല്പിച്ചതനുസരിച്ച് സുൽത്താൻ്റെ സമക്ഷത്തിങ്കൽ അവരെ എല്ലാവ രേയും ഹാജരാക്കി. അവരെ മുഴുക്കെ കൊല്ലാനാണ് സുൽത്താനാജ്ഞാ പിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 350 പേരുടെ വധം നടന്നു."

"ശൈഖ് ഷിഹാബുദ്ദീൻ ഖുറാസാനിലെ ശൈഖുൽജാമിന്റെ മക നാണ്. പ്രസിദ്ധനായ ഒരു സിദ്ധനായിരുന്നു അദ്ദേഹം. പതിനാല് ദിവ സം തുടർച്ചയായി വ്രതമനുഷ്‌ഠിക്കുവാനദ്ദേഹത്തിന് കഴിയുമായിരുന്നു. സുൽത്താൻ കുതുബുദ്ദീനും സുൽത്താൻ തുഗ്ലക്കും ഇദ്ദേഹത്തെ വള രെ ആദരിക്കുകയും ചിലപ്പോൾ സന്ദർശിച്ച് അനുഗ്രഹാശിസ്സുകൾ വാ ങ്ങുകയും പതിവായിരുന്നു. ഒരു യോഗീവര്യനായിട്ടാണ് ഇവർ അദ്ദേ ഹത്തെ കരുതിയിരുന്നത്. എന്നാൽ മുഹമ്മദ് ഇബ്നു തുഗ്ലക്ക് ചക വർത്തിയായപ്പോൾ ഈ സ്ഥിതിക്ക് സാരമായ മാറ്റമുണ്ടായി. പണ്‌ഡി തന്മാരേയും ശൈഖുകളേയും സൂഫികളേയും തൻ്റെ ജീവനക്കാരാക്കു വാനാണ് അദ്ദേഹം ഉദ്യമിച്ചത്. എന്നാൽ ശൈഖ് ശിഹാബുദ്ദീൻ സുൽ ത്താന്റെ ആശ്രിതനാകാൻ സമ്മതിച്ചില്ല. അതിനാൽ ഈ സിദ്ധനെ ദർ ബാറിലേക്ക് കൊണ്ടുവന്നു. സുൽത്താൻ വീണ്ടും തന്റെ ഉദ്ദേശ്യം അ റിയിച്ചപ്പോൾ അദ്ദേഹം ആദ്യം കൊടുത്ത മറുപടി തന്നെ പറഞ്ഞു. ത ന്റെ ദൃഢമായ അഭിപ്രായം അചഞ്ചലമായിരുന്നു. അത് തുറന്നു പറ യാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നു. ശൈഖിന്റെ ഈ ഉറച്ച നിലപാട് സുൽത്താനെ കോപാകുലനാക്കി. തൻ്റെ കല്‌പന ധിക്കരിച്ച ശൈഖിന്റെ താടിരോമങ്ങൾ ഓരോന്നായി നുള്ളിപ്പറിക്കാൻ സുൽത്താ ൻ ആജ്ഞാപിച്ചു. അതിനു നിയോഗിച്ചത് മറ്റൊരു മഹാപണ്ഡിതനാ യ ശൈഖ് സിയാവുദ്ദീനെയായിരുന്നു. ഈ പാതകം ചെയ്യുവാൻ ത ന്റെ കരങ്ങൾ ശക്തമാകുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞപ്പോൾ ഇവരിരുവരുടേയും താടിരോമങ്ങൾ നുള്ളിപ്പറിച്ചെടുക്കുവാനാണ് സുൽ ത്താൻ കല്പ്‌പിച്ചത്‌. ഇത് ചെയ്‌തശേഷം ഷിഹാബുദ്ദീനെ തെലുങ്കാന യിലേക്കും സിയാവുദ്ദീനെ ദൗലത്താബാദിലേക്കും നാടുകടത്തി. ഏ താനും കൊല്ലങ്ങൾക്കു ശേഷം സിയാവുദ്ദീനെ വാറങ്കിയിലെ ഖാസി യായി സുൽത്താൻ നിയമിച്ചു. അവിടെ വെച്ച് അദ്ദേഹം ചരമമടഞ്ഞു. ഷിഹാബുദ്ദീനെയാകട്ടെ ഏഴു വർഷങ്ങൾക്കു ശേഷം തിരിച്ചുവിളിച്ചു. രാജകീയാനുകൂല്യങ്ങളും ബഹുമതികളും നല്‌കി ആദരിച്ചു. പൂർവ വൈരം വിസ്മരിച്ച് അമിതമായ സ്നേഹബഹുമാനങ്ങൾ സുൽത്താൻ അദ്ദേഹത്തോട് കാണിച്ചു. കൊട്ടാരത്തിൽ അദ്ദേഹത്തിനു വലിയ സ്ഥാ നമായിരുന്നു. ഉദ്യോഗസ്ഥന്മാർ അദ്ദേഹം പറയുന്നത് ചെയ്യണമെന്ന് സുൽത്താൻ കല്പ്‌പിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഗംഗാതീര ത്തു പുതുതായി പണികഴിപ്പിച്ച കൊട്ടാരത്തിലേക്ക് സുൽത്താൻ താമ സം മാറ്റിയത്. സർഗ്ദ്വർ എന്നാണിതിനു പേരിട്ടിരുന്നത്. പ്രജകളോടും അങ്ങോട്ടുമാറി താമസിക്കുവാനദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാനത്തു തന്നെ കഴിഞ്ഞുകൂടാൻ അനുവദിക്കണമെന്ന് ശൈഖ് ഷിഹാബുദ്ദീൻ സുൽത്താനോട് അഭ്യർഥിച്ചതനുസരിച്ച് ഡൽഹിയിൽ നിന്നും ആറു മൈൽ ദൂരെയുള്ള ഒരു ഗ്രാമത്തിൽ താമസിച്ചുകൊള്ളാൻ സുൽത്താൻ അനുവദിച്ചു. ശൈഖ് സന്തോഷത്തോടു കൂടി തൻ്റെ അനുചരന്മാരുമാ യി അവിടേക്ക് പോയി. അതൊരു തരിശു ഭൂമിയായിരുന്നു. ശൈഖ് അ വിടെ വലിയ ഗുഹ പണിയിച്ചു. യമുനാനദിയിൽ നിന്നും വെള്ളം കൊ ണ്ടുവന്ന് അവിടെ കൃഷിയിറക്കി ഫലസമൃദ്ധിയുണ്ടാക്കി. തന്റെ അടിമ കളെ അലസരായി കഴിയാൻ അദ്ദേഹം വിട്ടിരുന്നില്ല. അവരൊക്കെ പ ണിയെടുത്തു. കൃഷിയിൽ നിന്നും നല്ല ആദായവും ലഭിച്ചു. സുൽത്താൻ മടങ്ങി വരുന്നതു വരെ രണ്ടുകൊല്ലം ശൈഖും കൂട്ടാളികളും അവിടെ സുഖമായി കഴിഞ്ഞുകൂടി. ശൈഖിൻ്റെ അടിമകൾ പകൽ മുഴുക്കെ വേ ലചെയ്ത് ഇരുട്ടുമ്പോൾ ഗുഹയിൽ കടന്ന് ഗുഹാമുഖം അടച്ചുകളയു ന്നു. മലയോരങ്ങളിൽ കൊള്ളക്കാർ അധിവസിക്കുന്നതു കൊണ്ട് മൃഗ ങ്ങളെപ്പോലും ഗുഹക്കകത്താണ് സൂക്ഷിക്കുക."

“സുൽത്താൻ തിരിച്ചുവന്ന വാർത്ത അറിഞ്ഞപ്പോൾ ശൈഖ് അ ദ്ദേഹത്തെ സ്വീകരിക്കുവാനായി പുറപ്പെട്ടു. ഡൽഹിയിൽ നിന്നും ഏഴു മൈൽ അകലെവെച്ചാണ് സുൽത്താനെ കണ്ടത്. സുൽത്താൻ ശൈ ഖിനെ ആലിംഗനം ചെയ്‌തു സ്നേഹപ്രകടനം നടത്തി. അനന്തരം ശൈ ഖ് തന്റെ ഗുഹയിലേക്ക് മടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ശൈഖിനെ അരമനയിലേക്ക് ക്ഷണിക്കുവാൻ ഒരു രാജദൂതൻ ആഗതനാ യി. ശൈഖ് സുൽത്താൻ്റെ ക്ഷണം നിരസിച്ചു. ഇതറിഞ്ഞ ഉടനെ ശൈ ഖിനെ കുട്ടി കൊണ്ടുവരാൻ തൻ്റെ സൈനികമേധാവിയെ സുൽത്താൻ നിയോഗിച്ചു. അദ്ദേഹം ശൈഖിനെ കണ്ട് സുൽത്താന്റെ സ്വഭാവത്തെ യും ക്ഷണം നിരസിച്ചാലുണ്ടായേക്കാവുന്ന ദുരന്തഫലത്തേയും പറ്റി സ്നേഹാദരവുകളോടു കൂടിത്തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമി ച്ചു. “ദ്രോഹിക്കു ഞാൻ സേവകനായിരിക്കുകയില്ല' എന്നാണ് ശൈഖ് അവസാനമായി മറുപടി പറഞ്ഞത്. ഈ വിവരം സൈന്യാധിപൻ അ റിയിച്ചതോടു കൂടി ശൈഖിനെ ബലമായി ബന്ധനസ്ഥനാക്കി തന്റെ മുമ്പിൽ ഹാജരാക്കാൻ സുൽത്താൻ ആവശ്യപ്പെട്ടു. അങ്ങനെ രാജധാ നിയിലേക്കു ശൈഖ് ആനയിക്കപ്പെട്ടു.”

“ഞാൻ ക്രൂരനാണെന്ന് നിങ്ങൾ പറയുകയുണ്ടായോ?' സുൽത്താൻ ചോദിച്ചു. 'ഉവ്വ്', ഞാൻ അങ്ങനെ പറഞ്ഞു. നിങ്ങൾ ജനദ്രോഹിയും ക്രൂരനുമാണ്. അതിനെത്ര തെളിവു വേണമെങ്കിലും ഞാൻ ഹാജരാ ക്കാം.' ചില ഉദാഹരണങ്ങളും അദ്ദേഹം ഉദ്ധരിച്ചു. ഡൽഹി നഗരത്തെ നശിപ്പിച്ചതും അവിടത്തെ ജനങ്ങളെ നിർബന്ധിതമായി സ്ഥലം മാറ്റി യതും മറ്റുമായിരുന്നു അവ. ഇതുകേട്ട മാത്രയിൽ ഉറയിൽ നിന്നും വാ ളൂരിയെടുത്ത് സദറുൽ ജഹാൻ്റെ കൈയിൽ കൊടുത്ത് സുൽത്താൻ അട്ടഹസിച്ചു: 'ഞാൻ ജനദ്രോഹിയാണെന്ന് ഇയാൾ പറയുന്നു. നിങ്ങൾ ക്കും അതാണഭിപ്രായമെങ്കിൽ എൻ്റെ ശിരസ്സ് ഉടലിൽ നിന്നും വേർപെ ടുത്തുക."

"നിങ്ങൾ പ്രജാപീഡകനാണെന്ന് തെളിവ് ഹാജരാക്കാനാര് മുതി രും? അതിനാർക്കാണ് ചങ്കൂറ്റം കാണുക? ഇതിനാരും തയ്യാറാവുകയി ല്ലെങ്കിലും നിങ്ങൾ ചെയ്‌ത പ്രവൃത്തികൾ നിങ്ങൾക്കു തന്നെ അറിയ രുതോ? അതിന് മറ്റാരെയെങ്കിലും സാക്ഷിയായിട്ട് വേണമെന്നുണ്ടോ? ശൈഖിന്റെ മറുപടിയായിരുന്നു ഇത്. ഇതു കൂടിയായപ്പോൾ ശൈഖി നെ പട്ടാളമേധാവിയുടെ കൈയിലേല്പിക്കുവാനുത്തരവിട്ടു. ചങ്ങലക്കി ട്ട് ബന്ധിച്ച് അദ്ദേഹത്തെ പതിനാലു ദിവസം യാതൊരുവിധ ആഹാര പാനീയങ്ങളും കൂടാതെ അദ്ദേഹം അതേ നിലയിൽ കഴിഞ്ഞുകൂടി. എ ല്ലാ ദിവസവും ചങ്ങലക്കിട്ട് അദ്ദേഹത്തെ സുൽത്താൻ്റെ മുമ്പിൽ കൊ ണ്ടുവരും. അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുവാൻ സൂഫിമാരും ശൈ ഖുമാരും നിത്യേന പരിശ്രമിച്ചിരുന്നു. എന്നാൽ താൻ ഈ ദ്രോഹിയെ സേവിക്കുകയില്ലെന്ന ദൃഢപ്രതിജ്ഞയാണ് ശൈഖനുവർത്തിച്ചത്. മറ്റുള്ളവരുടെ ഉപദേശങ്ങൾ വൃഥാവിലായി. ഒരു രക്തസാക്ഷിയാകു വാനാണദ്ദേഹം ഉദ്ദേശിച്ചത്. ഉപവാസം തുടങ്ങി പതിനാലാം ദിവസം സുൽത്താൻ കുറെ ഭക്ഷണസാധനങ്ങൾ അദ്ദേഹത്തിന് കൊടുത്തയ ച്ചു. "ഈ ലോകത്തുള്ള എൻ്റെ ആഹാരാദികൾ അവസാനിച്ചിരിക്കുന്നു. ഇവ സുൽത്താന് തന്നെ കൊണ്ടുകൊടുക്കുക" എന്നു പറഞ്ഞ് അദ്ദേഹമത് മടക്കി. ഇതുകൂടിയായപ്പോൾ സുൽത്താൻ് കോപം ക മാതീതമായി വർധിച്ചു. ശൈഖിനെക്കൊണ്ട് കുറെ മലം നിർബന്ധപൂർ വം തീറ്റിക്കുവാൻ സുൽത്താനാജ്ഞാപിച്ചു. അതിനു നിയുക്തരായ കു റെ ഹിന്ദു ഉദ്യോഗസ്ഥർ ശൈഖിനെ മലർത്തിക്കിടത്തി മലം വായിൽ നിറച്ച് വെള്ളമൊഴിച്ചുകൊടുത്തു. എന്നിട്ടും അദ്ദേഹത്തിന്റെ ഉറച്ച തീ രുമാനത്തിന് ഇളക്കം തട്ടിയില്ല. അടുത്ത ദിവസം ശൈഖിനെ ഖാസി സദ്‌റുൽജഹാന്റെറെ അടുക്കൽ കൊണ്ടുവന്നു. പ്രത്യേക ക്ഷണമനുസ രിച്ച് ധാരാളം സൂഫികളും മതപണ്‌ഡിതന്മാരും പൗരപ്രധാനികളും അ വിടെ സന്നിഹിതരായിരുന്നു. അവരൊക്കെയും ശൈഖിനെ വീണ്ടും ഉ പദേശിച്ചു നോക്കി. പക്ഷേ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മാറ്റം വന്നില്ല. അതിനാൽ അവിടെ വെച്ചുതന്നെ അദ്ദേഹത്തെ വധിച്ചു."

“രാജ്യത്ത് വരൾച്ചയുണ്ടായ സന്ദർഭത്തിൽ തലസ്ഥാന നഗരിക്കു സമീപങ്ങളിൽ ധാരാളം കിണറുകൾ സുൽത്താൻ കുഴിപ്പിച്ചു. ഇവയിലെ ജലം പ്രയോജനപ്പെടുത്തി കൃഷി ചെയ്യുവാനദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു. കൃഷിക്കാവശ്യമായ പണവും വിത്തും മറ്റുപകരണങ്ങളും നല്കി. വിളവ് സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ കൊടുക്കണമെന്നും
വ്യവസ്ഥ ചെയ്ത‌ിരുന്നു. ക്ഷാമനിവാരണത്തിനായി ആസൂത്രണം ചെയ്‌ത ഈ പദ്ധതിയേയും ചിലർ എതിർത്തു. അവരിൽ പ്രധാനി അഫീഫുദ്ദീനായിരുന്നു. ഈ പ്രവൃത്തികൾ കൊണ്ട് യാതൊരു ഫലവുമുണ്ടാകുകയില്ലെന്നും പറഞ്ഞ് അദ്ദേഹം ജനങ്ങളെ നിരുൽസാഹപ്പെടുത്തി. ഈ വിവരം ചാരന്മാർ മുഖേന സുൽത്താൻ ധരിച്ചു. ഈ ഫക്കീറിന് രാജ്യകാര്യങ്ങളിലിടപെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലിലടച്ചു. കുറച്ചുനാളുകൾക്ക് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. സ്വവസതിയിലേക്ക് അഫീഫുദ്ദീൻ മടങ്ങിപ്പോരുന്ന വേളയിൽ വഴിക്കുവെച്ച് തന്റെ രണ്ട് പൂർവകാല സുഹൃത്തുക്കളെ കണ്ട് കുശലം പറഞ്ഞു. അഫീഫുദ്ദീൻ ശിക്ഷയിൽ നിന്നും മുക്തിനേടിയതിൽ അവർ അല്ലാഹുവിനെ സ്‌തുതിച്ചു. അതിനു പ്രതിവചനമായി അഫീഫുദ്ദീൻ
പറഞ്ഞതാകട്ടെ: "അക്രമികളിൽ നിന്നും നമ്മേ രക്ഷിച്ച അല്ലാഹു വാഴ്ത്തപ്പെടട്ടേ" എന്നായിരുന്നു. അന്യോന്യം ആശീർവാദങ്ങൾ നടത്തി അവർ സ്വവസതികളിലേക്ക് പോയി. പക്ഷേ വീടുകളിൽ അവർ എത്തുന്നതിനു മുമ്പ് ഇവരുടെ സംഭാഷണ വിഷയം സുൽത്താനറിഞ്ഞു.തന്നെ നിന്ദിച്ച ഇവരുടെ നേരെ കലികയറിയ സുൽത്താൻ അവരെ തന്റെ മുമ്പിൽ കൊണ്ടുവരാൻ ആജ്ഞാപിച്ചതനുസരിച്ച് അവരെ ഹാജരാക്കി. ഇവരെ മൂന്നു പേരെയും കൊല്ലുവാനായിരുന്നു സുൽത്താൻ കല്പിച്ചത്. അഫീഫുദ്ദീൻ്റെ മാറിലും മറ്റുള്ളവരുടെ കഴുത്തിലും വെട്ടികൊല്ലുവാനായിരുന്നു കല്പന. ഈ ആജ്ഞകേട്ട് ഞെട്ടിപ്പോയ മറ്റു രണ്ടുപേരും സുൽത്താനോടപേക്ഷിച്ചു: 'അഫീഫുദ്ദീൻ പറഞ്ഞ സംഗ തി ശിക്ഷാർഹം തന്നെ. പക്ഷേ, ഞങ്ങൾ എന്ത് കുറ്റമാണ് ചെയ്തത്?' അതിന് സുൽത്താൻ നല്‌കിയ വിചിത്രമായ മറുപടി: 'അഫീഫുദ്ദീൻ ഈ പ്രസ്‌താവന നടത്തിയപ്പോൾ അതിനെ പ്രതിഷേധിക്കാതെ കേട്ടു നിന്നതാണ് നിങ്ങളുടെ കുറ്റം. അതിൻ്റെ അർഥം നിങ്ങളും അതിനോട് യോജിക്കുന്നു എന്നതാണ്. നിങ്ങൾക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ നിങ്ങളതിൽ പ്രതിഷേധിക്കുമായിരുന്നു. അത് നിങ്ങൾ ചെയ്തില്ല. ആ കുറ്റത്തിനാണ് നിങ്ങളെ ശിക്ഷിക്കുന്നത്.' പിന്നെ ഒട്ടും താമസിച്ചില്ല. ഈ മൂന്ന് പണ്ഡിതന്മാരും വധശിക്ഷക്ക് വിധേയരായി. കരുണാനിധി യായ പടച്ചവൻ അവരിൽ ദയ കാണിക്കട്ടെ."
"സിന്ധിലെ രണ്ടു പണ്ഡിതന്മാരോട് നികുതി പിരിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഗവർണറോടൊപ്പം നികുതി പിരിക്കാൻ സുൽത്താനാവശ്യപ്പെട്ടു. 'ആ സംസ്ഥാനത്തിലെ ജനങ്ങളുടെ ക്ഷേമം നിങ്ങളെയാണ് ഞാൻ ഏല്പിക്കുന്നത്. ഗവർണറും നിങ്ങളുടെ സഹായിയായിരിക്കും. നിങ്ങൾ നിർദ്ദേശിക്കുന്നതെന്തും അദ്ദേഹം നടപ്പാക്കുകയും ചെയ്യും.' സുൽത്താൻ ഇവർക്ക് കൊടുത്ത ഉത്തരവിൽ ഇവ പ്രസ്താവിച്ചിരുന്നു. ഇതിനു സമാധാനമായി ആ പണ്‌ഡിതന്മാർ ഇങ്ങനെ പ്രതിവചിച്ചു: 'സത്യമാർഗം ഞങ്ങൾ നിർദ്ദേശിക്കാം. അദ്ദേഹം അതു ചെയ്തു കൊള്ളട്ടെ. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ സാക്ഷിയായിരിക്കും.' ഈ പറഞ്ഞത് സുൽത്താൻ തെറ്റിദ്ധരിച്ചു. അദ്ദേഹമലറി: 'എന്റെ ജോലിയിലിരിക്കുകയും എന്നോട് കൂറു പുലർത്താതിരിക്കുകയും ചെയ്യുന്ന നിങ്ങൾ സ്വത്ത് ദുരുപയോഗപ്പെടുത്തുക മാത്രമല്ല, അതിന്റെ ചുമതല ഈ തുർക്കിയിൽ (ഗവർണറിൽ) ചുമത്തി സ്വരക്ഷ നടത്താനുള്ള പരിശ്രമമാണ് ചെയ്യുന്നതെന്ന് ഞാൻ ധരിക്കുന്നു.'
സുൽത്താന്റെ ഈ സ്ഥിതി അവരെ വ്യാകുലരാക്കി. ആണയിട്ടുകൊണ്ട് അവർ പറഞ്ഞു: 'തങ്ങൾ മനസ്സിൽപോലും ഊഹിക്കാത്ത അർഥമാണിത്.' എന്നാൽ 'നിങ്ങളർഥമാക്കിയത് ഇതല്ലാതെ മറ്റൊന്നല്ലെ'ന്ന്
സുൽത്താൻ ഉറപ്പിച്ചു പറഞ്ഞു. ഇവരെ ശൈഖ് സാദ നിഹവന്തിയുടെ
അടുക്കലേക്ക് കൊണ്ടുപോകാൻ കല്പ‌ിച്ചു. ഉദ്യോഗസ്ഥന്മാർ ഇവരെ അപ്രകാരം ചെയ്തു. കുറ്റം സമ്മതിക്കാൻ സാദ അവരോടാവശ്യപ്പെട്ടു. 'നിങ്ങളെ സുൽത്താൻ കൊലശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. കുറ്റം സ്വയം ഏറ്റുപറയുന്നതാണുത്തമം. വധിക്കുമെന്ന് തീർച്ചയാണ്. അ
ല്ലെങ്കിൽ പീഡനങ്ങൾക്ക് വിധേയരായി നിർദ്ദയമായ മർദ്ദനങ്ങളനുഭവിച്ച് കുറേശ്ശ കുറേശ്ശയായി മരിക്കാതെ മരിക്കണം. അതുകൊണ്ട് കഷ്ടപ്പെട്ടു മരിക്കാതെ കുറ്റം സമ്മതിക്കുക.' സുൽത്താൻ ഉദ്ദേശിച്ച അർഥം തങ്ങൾ കണക്കാക്കിയിരുന്നില്ലെന്ന് നിരപരാധികളായ അവർ ആവർത്തിച്ചപ്പോൾ, നിർബന്ധമായി അവരെ കുറ്റം സമ്മതിപ്പിക്കാനുള്ള മാർഗങ്ങളാണ് പിന്നീട് നടത്തിയത്. കുറ്റികൾ തറച്ച് ഇവരെ അതിൽ ബ ന്ധിച്ച് മലർത്തിക്കിടത്തി അവരുടെ മാറത്ത് പഴുപ്പിച്ച ഇരുമ്പ് പാത്ര ങ്ങൾ വെച്ചു. കുറേ കഴിഞ്ഞിട്ട് അതെടുത്തു മാറ്റിയപ്പോൾ മാറിലെ മാംസവും ഈ തളികകളോടൊപ്പം ഒട്ടിച്ചേർന്ന് പറിഞ്ഞുപോന്നു. എ ന്നിട്ട് ഈ വ്രണങ്ങളിൽ മൂത്രമൊഴിക്കുകയും ചാരം നിറക്കുകയും ചെ യ്‌തു. ഈ പണ്ഡിതന്മാരുടെ കൈയക്ഷരത്തിലുള്ള അപേക്ഷയിൽ ഖാസി തന്റെ മുദ്രയും ചാർത്തി. ഇവരുടെ കുറ്റസമ്മതം സ്വമേധയാ ചെയ്തതാണെന്നും യാതൊരുവക നിർബന്ധത്തിനും വഴങ്ങിയിട്ടില്ലെ ന്നും പ്രത്യേകം എഴുതിച്ചേർത്തിരുന്നു. നിർബന്ധത്തിന് വിധേയമായി ട്ടാണെന്ന് സൂചിപ്പിച്ചാൽ ഇതിനേക്കാൾ കനത്ത ശിക്ഷയായിരിക്കും ല ഭിക്കുക. കൊലപ്പെടുത്തുമെന്ന് നിശ്ചയമായ നിലക്ക് ഒറ്റവെട്ടിന് മരണ മടയുന്നതാണ് അഭികാമ്യമെന്ന് അവരാശിച്ചു. അതാണവർ കുറ്റം സ മ്മതിച്ചത്. കുറെക്കഴിഞ്ഞ് അവരുടെ ശിരസ്സുകൾ ഉടലിൽ നിന്നും അ റുത്ത് മാറ്റപ്പെട്ടു."

“മുൾത്താൻകാരനായ ശൈഖ് ഹൂദ് റുക്‌നുദ്ദീൻ്റെ പൗത്രനായിരു ന്നു. റുക്‌നുദ്ദീനും അദ്ദേഹത്തിന്റെ സഹോദരൻ ഇമാദുദ്ദീനും സുൽ ത്താൻ സ്നേഹബഹുമാനങ്ങൾക്ക് പാത്രീഭൂതരായിരുന്നു. ഇവർക്ക് പല രാജകീയാനുകൂല്യങ്ങളും ലഭിച്ചിരുന്നു. ഇമാദുദ്ദീന് സുൽത്താനു മായി രൂപസാമ്യമുണ്ടായിരുന്നു. കിശലു ഖാനുമായുണ്ടായ യുദ്ധത്തിൽ അദ്ദേഹം മൃതിയടഞ്ഞു. ഇതറിഞ്ഞപ്പോൾ സന്തപ്‌തനായ സുൽത്താൻ, ഇമാദുദ്ദീന്റെ ശവകുടീരം സന്ദർശിക്കുന്നവർക്ക് ഭക്ഷണം നല്കുവാ നായി നൂറ് ഗ്രാമങ്ങൾ ദാനം ചെയ്‌തു. ഏതാനും വർഷങ്ങൾക്കു ശേ ഷം റുക്‌നുദ്ദീൻ മരണമടഞ്ഞു. പിന്തുടർച്ചാവകാശിയായി അദ്ദേഹം നി ശ്ചയിച്ചിരുന്നത് പൗത്രനായ ശൈഖ് ഹൂദിനെയായിരുന്നു. ഇതിനെ അ ദ്ദേഹത്തിന്റെ സഹോദരപുത്രൻ ചോദ്യം ചെയ്തു. താനാണ് ശരിയാ യ അവകാശിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് അവർ തമ്മിൽ വ ഴക്കിനും വാദകോലാഹലങ്ങൾക്കുമിടയാക്കി. ഈ അവസരത്തിൽ സുൽ ത്താൻ ദൗലത്താബാദിലായിരുന്നു. കേസിൻ്റെ മധ്യസ്ഥതീരുമാനത്തി നായി അദ്ദേഹത്തിൻ്റെ മുമ്പിൽ വന്നു. സുൽത്താൻ റുക്നുദ്ദീന്റെ മര ണപത്രം സസൂക്ഷ്മ‌ം പഠിച്ച് ശൈഖ് ഹൂദിയാണ് ശരിയായ അവകാ ശിയെന്ന് പ്രഖ്യാപിച്ചു. അതോടെ തർക്കവും തീർന്നു.”

“ശൈഖ് ഹൂദിനെ വളരെ ആദരവോടെയാണ് സുൽത്താൻ സ്വീക രിച്ചിരുന്നത്. അദ്ദേഹം ഏതുവീട്ടിൽ എപ്പോൾ കയറിച്ചെന്നാലും അദ്ദേ ഹത്തെ ബഹുമാനിച്ച് സൽക്കരിക്കണമെന്നുപോലും സുൽത്താൻ ക ല്പിച്ചിരുന്നു. ദൗലത്താബാദിൽ നിന്നും മുൾത്താനിലേക്ക് അദ്ദേഹം മ ടങ്ങുമ്പോൾ വഴിനീളെ സ്വീകരണം നല്‌കണമെന്നും നിർദ്ദേശമുണ്ടാ യിരുന്നു. ഇതനുസരിച്ച് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയപ്പോൾ ഖാസിമാരും ശൈഖുകളും സൂഫികളും പ്രഭുക്കന്മാരും അദ്ദേഹത്തെ സ്വീകരിക്കുവാൻ സന്നദ്ധരായി വന്നു. അക്കൂട്ടത്തിൽ ഞാനുമുണ്ടായി രുന്നു. ശൈഖ് ഒരു മഞ്ചലിലായിരുന്നു യാത്ര ചെയ്തിരുന്നത്. അത് വ ളരെ പന്തികേടായി എനിക്കു തോന്നിയതുകൊണ്ട് ഞാനദ്ദേഹത്തോട് അക്കാര്യം അറിയിച്ചു. അദ്ദേഹം മഞ്ചലിൽ നിന്നിറങ്ങി ഞങ്ങളോടൊ പ്പം കുതിരപ്പുറത്താണ് പിന്നീട് യാത്രചെയ്‌തത്‌. തനിക്ക് നല്ല സുഖമി ല്ലാത്തതു കൊണ്ടാണ് മഞ്ചലിൽ യാത്രചെയ്‌തിരുന്നതെന്ന് പിന്നീടദ്ദേ ഹം പറയുകയും ചെയ്തു."

“ഡൽഹിയിൽ വന്ന ശൈഖ് ഹൂദിന് ഒരു രാജകീയ വിരുന്ന് ഏർ പാട് ചെയ്തിരുന്നു. ഖാസികൾ, സൂഫികൾ, ശൈഖുകൾ, വിദേശികൾ, പൗരപ്രധാനികൾ മുഴുക്കെ ഇതിൽ സംബന്ധിച്ചിരുന്നു. ഈ സൽക്കാ രത്തിലുണ്ടായിരുന്നവർക്കെല്ലാം അവരവരുടെ സ്ഥാനമാനങ്ങൾക്കനു സൃതമായി പാരിതോഷികങ്ങളും ലഭിച്ചു. പ്രധാന ഖാസിക്ക് 500 ദീനാ റും എനിക്ക് 250 ദീനാറും ലഭിച്ചു. സൽക്കാരങ്ങൾക്കു ശേഷം ശൈഖ് ഹൂദി സ്വദേശത്തേക്ക് മടങ്ങി. ഹൂദിൻ്റെ പിതാമഹൻ്റെ സ്‌മാരകസൗധ ത്തിൽ വെച്ച് അദ്ദേഹത്തിനു വിരുന്ന് നല്‌കാൻ ശൈഖ് നൂറുദ്ദീൻ ശി റാസിനെ സുൽത്താൻ അദ്ദേഹത്തോടൊപ്പം അയച്ചിരുന്നു."

"പ്രസ്തുത സ്ഥലത്ത് ശൈഖ് കുറേക്കാലം സുഖമായി താമസി ച്ചു. ഇതിനിടക്ക് സിന്ധിലെ ഗവർണർ ഇമാദുൽ മുൽക്ക് സുൽത്താന് ഒരു രഹസ്യ റിപ്പോർട്ട് അയച്ചിരുന്നു. സന്ദർശകർക്കും യാത്രക്കാർക്കും അന്നദാനത്തിനായി നൽകിയിരുന്ന നൂറ് ഗ്രാമങ്ങളിലെ വരുമാനം മുഴു ക്കെ ശൈഖ് സ്വന്തമാവശ്യത്തിനും കുടുംബങ്ങളെ സുഖിപ്പിക്കുവാനു മാണ് ഉപയോഗിക്കുന്നതെന്നും ആർക്കും ഒന്നും തന്നെ ദാനമായി നല് കുന്നില്ലെന്നുമായിരുന്നു രഹസ്യരേഖയിലെ വിവരം. ഇതിന്റെ വെളിച്ച ത്തിൽ ശൈഖിൻ്റെ ധനം മുഴുക്കെ കണ്ടുകെട്ടാൻ സുൽത്താൻ ആ ജ്ഞാപിച്ചു. ഗവർണർ ശൈഖിൻ്റെ സ്വത്ത് സംബന്ധിച്ച വിവരങ്ങളാവ ശ്യപ്പെട്ടു. ചിലരെ ബന്ധനസ്ഥരാക്കുകയും ചെയ്‌തു. നിത്യേന 20,000 ദീനാർ വീതം ശൈഖിൽ നിന്നും പിടിച്ചെടുത്ത് അദ്ദേഹത്തിന്റെ അളവ റ്റ ധനം അങ്ങനെ പൊതുഖജനാവിലെത്തിച്ചു. രത്നങ്ങൾ പതിപ്പിച്ച ര ണ്ട് പാദുകങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. 7000 ദീനാറിനാണ് ഈ ചെരിപ്പുകൾ വിറ്റത്. ഇതണിഞ്ഞിരുന്നത് ശൈഖ് ഹൂദിയുടെ പുത്രി യായിരുന്നുവെന്നും അതല്ല അദ്ദേഹത്തിൻ്റെ ഒരു വെപ്പാട്ടിയായിരുന്നു വെന്നും പക്ഷാന്തരമുണ്ട്. തന്റെ സകല സ്വത്തും നഷ്ടപ്പെട്ട ഹൂദി തുർക്കിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗവർണറുടെ ഉ ദ്യോഗസ്ഥന്മാർ അദ്ദേഹത്തെ സുൽത്താൻ്റെ മുമ്പിൽ കൊണ്ടുവന്നു. “നിങ്ങൾ എവിടേക്കാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്? എന്താണിങ്ങ നെ തോന്നാൻ കാരണം?" സുൽത്താൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു. ഹൂദി തന്റെ കുറ്റം വിവരിച്ച് ക്ഷമായാചനം നടത്തി 'തുർക്കികളു ടെ നാട്ടിൽ വെച്ച് എനിക്കെതിരായി കുപ്രചരണങ്ങൾ നടത്തി ഈ നാ ടിനെ ആക്രമിക്കുവാനവരെ പ്രേരിപ്പിക്കുകയായിരുന്നില്ലേ നിങ്ങളുടെ ഉ ദ്ദേശ്യം? ബഹാവുദ്ദീൻ സക്കരിയായുടെ പുത്രനാണെന്ന് പിൻബലത്തി ന് വേണ്ടി നിങ്ങൾ പറയുകയും ചെയ്യും.' ഇതായിരുന്നു സുൽത്താന്റെ നിഗമനം. ഇതൊക്കെ ശൈഖ് നിഷേധിച്ചുവെങ്കിലും സുൽത്താൻ വിശ്വ സിച്ചില്ല. സുൽത്താൻ്റെ നിർദ്ദേശാനുസൃതം അദ്ദേഹത്തെയും കൊന്നു."

“കോയിൽ പട്ടണത്ത് ഒരു വലിയ പുണ്യാത്മാവ് നിവസിച്ചിരുന്നു. താജുൽ ആരിഫിൻ്റെ പുത്രനായ ശൈഖ് ഷംസുദ്ദീൻ സുൽത്താൻ ഈ ശൈഖിനെ തൻ്റെ സന്നിധിയിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹമ തിന് വഴങ്ങിയില്ല. തന്മൂലം സുൽത്താൻ അദ്ദേഹത്തിന്റെ സന്നിധിയിൽ പോകാമെന്നു നിശ്ചയിച്ച് പുറപ്പെട്ടെങ്കിലും, അടുത്തെത്തിയപ്പോൾ അ ദ്ദേഹത്തെ കാണാതെ തിരിച്ചുപോന്നു."
"ഇതിനുശേഷം ഒരു ഗവർണർ സുൽത്താനെതിരായി ഗൂഢാലോചന നടത്തുകയും രാജകീയ കല്പ‌നകളെ പരസ്യമായി ധിക്കരിക്കുകയും ചെയ്തു. ഈ ഗവർണർ ശൈഖിനെ സന്ദർശിച്ചിരുന്നതായും തദവസരത്തിൽ തൻ്റെ പദ്ധതികളെക്കുറിച്ച് സംസാരിച്ചിരുന്നതായും രഹസ്യ വകുപ്പുദ്യോഗസ്ഥന്മാർ സുൽത്താനെ അറിയിച്ചിരുന്നു. അതിന്റെ
അടിസ്ഥാനത്തിൽ ശൈഖിനേയും കുടുംബാംഗങ്ങളേയും അവിടുത്തെ
ഖാസിയേയും ജയിലിലടക്കുവാനാണ് സുൽത്താൻ കല്പിച്ചത്. ഗവർണറുടെ ധിക്കാരപ്രവൃത്തികൾക്ക് ശൈഖ് അനുഗ്രാഹാശിസ്സുകൾ നല്‌കുമ്പോൾ അത് കണ്ടുകൊണ്ടിരുന്നു എന്നതാണ് ജഡ്‌ജിയുടെ കുറ്റം. ഇവരുടെ ഇരുവരുടേയും കണ്ണുകൾ ചുഴന്നെടുത്ത ശേഷമാണ് ജയിലിലടച്ചത്. ശൈഖ് കൽതുറുങ്കിൽ കിടന്ന് തൻ്റെ അന്ത്യം കണ്ടു. ഇദ്ദേഹത്തിന്റെ സന്താനങ്ങൾ ഹിന്ദുക്കളായ കുറേ വിപ്ലവകാരികളുമായിചേർന്ന് ലഹളക്കൊരുങ്ങിയ വിവരം സുൽത്താനറിയാമായിരുന്നു. ശൈഖിന്റെ മരണശേഷം ഇവരെ സുൽത്താൻ്റെ മുമ്പിൽ കൊണ്ടുവന്നു. 'മേലാൽ ഇത്തരം കുഴപ്പങ്ങൾക്കിടവരുത്തരുതെന്നും, ഇപ്പോൾ ഇവർക്കെല്ലാം മാപ്പുനല്‌കുന്നുവെന്നും' സുൽത്താൻ അറിയിച്ചു. 'തങ്ങളെന്ത് കുറ്റമാണ് ചെയ്‌തതെന്നറിഞ്ഞാൽ കൊള്ളാ'മെന്നായിരുന്നു സുൽത്താന്റെ ഈ പ്രഖ്യാപനം കേട്ടപ്പോൾ അവർക്കുണ്ടായിരുന്ന പ്രതികരണം. ഈ ചോദ്യം തന്നെ ധിക്കരിക്കുന്നതായി തോന്നിയ സുൽത്താൻ ഇവരെയെല്ലാം വധിക്കാൻ ആജ്ഞാപിച്ചശേഷം കോയിലിലെ ജഡ്‌ജിയോട് ആരാഞ്ഞു: 'ഇവരുടെ പ്രവൃത്തികളോട് ബന്ധപ്പെട്ടവർ

ഇനി അവിടെ ആരൊക്കെയാണ്? ജഡ്‌ജി കുറേ ഹിന്ദുപ്രജകളുടെ പേര് പറഞ്ഞു. നാട്ടിൽ കലാപം സൃഷ്‌ടിക്കുകയാണ് ഇയാളുടെയും ഉദ്ദേശ്യം. തന്മൂലം ഇയാളെയും വധിക്കുക' എന്ന് സുൽത്താൻ കല്‌പിച്ചു.ഉദ്യോഗസ്ഥന്മാർ ഉത്തരവ് നടപ്പാക്കുകയും ചെയ്തു."

"ശൈഖ് അലി ഹൈദരി എന്ന ഒരു സിദ്ധൻ കാംബേ തുറമുഖ പ ട്ടണത്തിൽ അധിവസിച്ചിരുന്നു. അവിടെയെത്തുന്ന വിദേശ വ്യാപാരി കൾ ഇദ്ദേഹത്തിന് കണക്കില്ലാത്ത ധനം സമ്മാനമായി കൊടുത്തിരു ന്നു. കാംബേയിലിറങ്ങിയാൽ ശൈഖിനെ കാണാതെയും അദ്ദേഹത്തിൽ നിന്നും അവരെ സംബന്ധിച്ച പ്രവചനങ്ങൾ കേൾക്കാതെയും ആരും പോരുമായിരുന്നില്ല. ആരെങ്കിലും ഏതെങ്കിലും സംഗതിക്കായി നേർച നേരുകയും അത് കൊടുക്കാതിരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ അ ത്തരക്കാർ പിന്നീടദ്ദേഹത്തിന്റെ സന്നിധിയിൽ എത്തിയാലുടൻ അദ്ദേ ഹം ചോദിക്കുമായിരുന്നു: 'നിങ്ങൾ നേർചയായി നേർന്നിരുന്നത് തന്നി ല്ലല്ലോ' എന്ന്. ഇതൊക്കെ കാരണം അദ്ദേഹത്തിന് അമിതമായ പ്രശ സ്‌തിയുണ്ടായി."

“ഈ വേളയിലാണ് ഖാസി ജലാലുദ്ദീൻ അഫ്‌ഗാനിയും അദ്ദേഹത്തിൻ്റെ അനുചരന്മാരും സുൽത്താനെതിരായി കലാപങ്ങൾ സ്യഷ്‌ടിച്ചുകൊണ്ടിരുന്നത്. ജലാലുദ്ദീനെ തൻ്റെ അരികിൽ വരുത്തി ശൈഖ്ഹൈദരി തന്റെ തൊപ്പി അദ്ദേഹത്തിൻ്റെ തലയിലണിയിക്കുകയും അയാളുടെ പ്രവൃത്തികൾക്ക് വിജയാശംസകൾ നേരുകയും ചെയ്‌ത വിവരം സുൽത്താനറിഞ്ഞു. കലാപകാരികളെ അമർച ചെയ്യുവാൻ സുൽത്താൻ തന്റെ നേത്യത്വത്തിലാണ് സൈനികരെ നിയമിച്ചത്. ജലാലുദ്ദീനും കൂട്ടരും പരാജിതരായി. കുറ്റവാളികളെ തിരക്കു പിടിച്ച് കൊണ്ടുവരുന്നതിനായി അമീർ ശറഫുൽ മുൽക് ബഖ്‌തിയെ കാംബേയിൽ തന്നെ നിർത്തി. കലാപകാരികൾക്ക് ശിക്ഷ വിധിക്കുവാനായി കുറെ ഖാസിമാരേയും പ്രത്യേകമായി നിയമിച്ചു. ശൈഖ് അലി ഹൈദരി സുൽത്താന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. അദ്ദേഹം കൂസൽ കൂടാതെ കുറ്റം സമ്മതിച്ചു. വധശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്. വധം നടപ്പിലാക്കാൻ ഉദ്യോഗസ്ഥന്മാർ തയാറായി ശൈഖിൻ്റെ ഗളച്ഛേദം ചെയ്യുവാൻ വാൾ ഊക്കോട് കൂടി ഊരി വീശി. പക്ഷേ അദ്ദേഹത്തിന്റെ ദേഹത്ത് ഒരുപോറൽ പോലും ഇതുണ്ടാക്കിയില്ല. വെട്ടിയിട്ടും വെട്ടേൽക്കാതിരുന്നതുകൊണ്ട് ജനങ്ങൾ അത്ഭുതപ്പെടുകയും ചെയ്‌തു. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. നിയമം നടപ്പാക്കാൻ മറ്റൊരുദ്യോഗസ്ഥൻ ആഗതനായി. അയാൾ ശൈഖിൻറെ കഴുത്തു വെട്ടി തലവേറെയാക്കി."

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക