shabd-logo

കുറ്റകരമായ ആരോപണങ്ങൾ

28 December 2023

0 കണ്ടു 0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പിതാവും തുഗ്ലക്ക് വംശസ്ഥാപകനുമായിരുന്നു ഗിയാസുദ്ദീൻ തുഗ്ലക്ക്. 1320 മുതൽ 1325 വരെയാണ് ഗിയാസുദ്ദീൻ രാ ജ്യഭരണം നടത്തിയിരുന്നത്. ചക്രവർത്തിയായ പിതാവിനെ മുഹമ്മദ് തുഗ്ലക്ക് ധിക്കരിച്ച ഒരു കഥ സാന്ദർഭികമായിട്ടെന്നോണം ബത്തൂത്ത വിവരിക്കുന്നുണ്ട്. അതിപ്രകാരം വായിക്കാം: 'രാജ്യം തന്റെ അധികാര ത്തിൽ വന്നതിനുശേഷം അതിൻ്റെ വിസ്‌തൃതി വർധിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആശ. ഈ ഉദ്ദേശത്തോടെ വലിയ ഒരു സേനയുടെ അകമ്പടിയോടുകൂടി തൻ്റെ മകനായ മുഹമ്മദ് ഷായെ തെലുങ്കാനയി ലേക്കയച്ചു. ഡൽഹിയിൽ നിന്നും മൂന്നുമാസത്തെ യാത്രകൊണ്ട് തെ ലുങ്കാനയിലെത്തുകയുള്ളു. തെലുങ്കാനയിലെത്തിയ ഉടനെ തന്റെ ഒ രു സ്നേഹിതനായ ഉബൈദിനെക്കൊണ്ട് സുൽത്താൻ ഗിയാസുദ്ദീൻ മരണമടഞ്ഞു എന്ന കള്ളവാർത്ത പ്രചരിപ്പിക്കുകയും സുൽത്താനെ തിരായ ഒരു നിലപാട് സ്വീകരിക്കുകയുമാണ് മുഹമ്മദ് ഷാ ചെയ്തത്. ചക്രവർത്തി മരിച്ചുവെന്നറിഞ്ഞാൽ എല്ലാവരും തന്നെ സുൽത്താനാ യി അംഗീകരിക്കുമെന്നായിരുന്നു മുഹമ്മദ് ഷാ വിചാരിച്ചതെങ്കിലും മ റിച്ചാണ് സംഭവിച്ചത്. സൈന്യങ്ങൾ ഓരോ നേതൃത്വത്തിൻ കീഴിൽ സംഘടിച്ച് കലാപത്തിന് തയ്യാറാകുകയാണുണ്ടായത്. ഭൂരിഭാഗവും അ ദ്ദേഹത്തിനെതിരായി. സഹായത്തിന് ആരും ശേഷിച്ചില്ല. മുഹമ്മദ് ഷാ യെ കൊല്ലാനുള്ള ഗൂഢാലോചനയാണ് പിന്നീട് നടന്നത്. അതിൽ നി ന്നും രക്ഷിച്ചത് മാലിക് താമൂറാണ്. പത്ത് കുതിരപ്പടയാളികളുടെ അകമ്പടിയോടു കൂടി അദ്ദേഹം ഓടി രക്ഷപെട്ട് പിതാവിന്റെ അടുക്കൽ അഭയം പ്രാപിച്ചു. തൻ്റെ അടുക്കലെത്തിയ മകന് ആവശ്യമായ ധന വും കൂടുതൽ സൈന്യങ്ങളും നല്‌കി തെലുങ്കാനയിലേക്ക് പോകുവാ നാണ് പിതാവ് ഉത്തരവിട്ടത്. അങ്ങനെ വീണ്ടും തെലുങ്കാനയിലെത്തി യ മുഹമ്മദ് ഷാ തനിക്കെതിരായി ഗൂഢാലോചന നടത്തിയവരെ നിഷ് ब्लु भी. (Ibn Battuta pp. 208-210)

ഇബ്നു ബത്തൂത്ത ഇന്ത്യയിൽ വരുന്നത് 1333-ൽ മാത്രമാണ്. 1322- ലാണ് തന്റെ മകനും കിരീടാവകാശിയുമായ ഫക്കറുദ്ദീൻ മുഹമ്മദ് ജൂ നാഖാനെ (ഇതായിരുന്നു ചക്രവർത്തിയാകുന്നതിനുമുമ്പുള്ള മുഹമ്മ ദ് തുഗ്ലക്കിന്റെ പേര്) വാറങ്കൽ എന്ന ദേശത്തേക്ക് സുൽത്താൻ ഗിയാ സുദ്ദീൻ സൈന്യവുമായി അയക്കുന്നത്. അലാവുദ്ദീൻറെ മരണത്തിനു ശേഷമുണ്ടായ രാഷ്ട്രീയ നിശ്ചലത്വവും കലാപവും തെക്കെ ഇന്ത്യയി ലെ രാജാക്കന്മാർക്ക് ഡൽഹിയുടെ അധീശത്വത്തിൽ നിന്നും കുതറി മാറി സ്വതന്ത്രരാഷ്ട്രങ്ങൾ സ്ഥാപിക്കാൻ അവസരം നല്‌കി. അങ്ങനെ പ്രതാപരുദ്രദേവൻ രണ്ടാമൻ്റെ കീഴിൽ വാറങ്കൽ തലസ്ഥാനമാക്കി കാ കുട്ടിയാ രാജവംശം സ്വതന്ത്രമായിത്തീർന്നു. ഇത് മറ്റു സാമന്തരാജ്യ ങ്ങളും അനുവർത്തിച്ചാലുണ്ടാവുന്ന അവസ്ഥ ഡൽഹിയുടെ പദവിക്കും സമ്പത്തിനും ഇടിവു വരുത്തുമെന്നതുകൊണ്ടാണ് ചക്രവർത്തിയായി രണ്ടു കൊല്ലം കഴിയുന്നതിനു മുമ്പു തന്നെ ഗിയാസുദ്ദീൻ തെക്കൻ രാ ജ്യങ്ങളെ കീഴടക്കുവാൻ തൻ്റെ മകനെ അയക്കുന്നത്. എന്നാൽ സൈ ന്യാധിപന്മാരും രാജകുമാരനുമായി യോജിച്ച് സംഘടിതമായ സമരമു ന്നേറ്റം നടത്തൽ അസാധ്യമായിത്തീർന്നതുകൊണ്ടാണ് മുഹമ്മദ് ഷാ ഈ വിവരം പിതാവിനെ കണ്ട് നേരിട്ടുണർത്തുവാൻ ഡൽഹിയിലേക്ക് തിരിച്ചത്. നാലുമാസം കഴിഞ്ഞ് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ അനുസരണയും വിശ്വാസവുമുള്ള യോദ്ധാക്കളുടെ സഹായത്തോടു കൂടി വീണ്ടും വാറങ്കലിലേക്ക് പോയ മുഹമ്മദ് ഷാ രാജകുമാരന് കാ കട്ടിയാ രാജാവായ പ്രതാപരുദ്രനെ നിഷ്പ്രയാസം പരാജയപ്പെടുത്തു വാൻ സാധിച്ചു. വിജയിയായി തിരിച്ചെത്തിയ മകനെ വളരെ ആർഭാട ത്തോടു കൂടിയാണ് സുൽത്താൻ തലസ്ഥാനനഗരിയിൽ സ്വീകരിച്ചത്.

വാറങ്കൽ ആക്രമണത്തെ സംബന്ധിച്ച് ഇബ്‌നു ബത്തൂത്ത പറയു ന്ന ഈ ഭാഷ്യം സമകാലികരായ മറ്റ് ചരിത്രകാരന്മാർ അവതരിപ്പിക്കു ന്നില്ല. സിയാവുദ്ദീൻ ബർണി അദ്ദേഹത്തിൻ്റെ ചരിത്രഗ്രന്ഥമായ താരീ ഖി ഫിറോസ്ഷായ് എന്ന പുസ്‌തകത്തിൽ പറയുന്നത് "സൈനിക നേ താക്കന്മാർ തമ്മിൽ സ്വരചേർച്ച ഇല്ലാത്തതിനാലാണ് മുഹമ്മദ് ഷാ ഡൽ ഹിയിലേക്ക് മടങ്ങിവന്നതെ"ന്നാണ്. യഹിയാ ഇബ്‌ അഹമ്മദ് എന്ന സമകാലിക ചരിത്രകാരൻ "സൈനിക നേതാക്കന്മാരുടെ ഗൂഢാലോ ചനയുടെ ഫലമായിട്ടാണ് ആദ്യത്തെ യത്നത്തിൽത്തന്നെ വാറങ്കലിനെ എതിരിടുവാൻ സാധിക്കാതെവന്നതെന്നാണ്" അദ്ദേഹത്തിന്റെ പ്ര സിദ്ധമായ താരീഖി മുബാറക്ക് ഷായ് എന്ന ചരിത്രപുസ്‌തകത്തിൽ അസന്ദിഗ്‌ധമായി പ്രസ്‌താവിക്കുന്നത്. ഇവരാരും തന്നെ മുഹമ്മദ് തു ഗ്ലക്കിന്റെ സ്‌തുതിപാഠകന്മാരായിരുന്നില്ല. എന്നു മാത്രമല്ല, അദ്ദേഹത്തി ന്റെ കുറവുകളെ അതിശയോക്തിയോടു കൂടി അപലപനവിധേയമാ ക്കിയവരുമാണ്. സമകാലികരായ ഇവരുടെ പ്രസ്‌താവന ഇക്കാര്യത്തിൽ വിശ്വസിക്കാവുന്നതേ ഉള്ളൂ. ഇവർക്കു ശേഷം ചരിത്രരചന ചെയ്തിട്ടു ള്ള നിസാമുദ്ദീൻ അഹമ്മദും അബ്‌ദുൾ കാദർ ബദൊണിയും അബുൾ ഫാസലും ഫരിഷ്ഠയുമൊന്നും മുഹമ്മദ് തുഗ്ലക്കിനെതിരായി ഈ ഒരു ആരോപണം ഉന്നയിക്കുന്നില്ല.

1322 ൽ നടന്ന ഒരു സംഗതിയെക്കുറിച്ച് 1333 ൽ മാത്രം ഇവിടെ വ രികയും 1354 നു ശേഷം ഓർമയിൽ നിന്നും എന്തൊക്കെയോ എഴുതു കയും ചെയ്‌ത ഇബ്നു ബത്തൂത്ത മാത്രമാണ് ഈ ഗൂഢാലോചന ക ഥയെക്കുറിച്ച് എഴുതിയത്. ഇത് ചരിത്രത്തിനോ യുക്തിക്കോ നിരക്കാ ത്തതാണെന്ന് തെളിയിക്കുവാനധികം പ്രയാസമില്ല. ഒന്നാമത്തെ സം ഗതി, സൈനികർ അദ്ദേഹത്തിൻ്റെ ദുരുദ്ദേശം മനസ്സിലാക്കി കലാപത്തി ന്നൊരുങ്ങി എന്നതാണല്ലോ. അങ്ങനെയെങ്കിൽ മുഹമ്മദ് ഷാ തന്റെ പിതാവിന്റെ അടുക്കലേക്ക് തന്നെ മടങ്ങിച്ചെല്ലുമായിരുന്നില്ല എന്നത് തീർച്ചയല്ലേ? സൈനിക സന്നാഹങ്ങളുമായി യുദ്ധത്തിനയക്കുമ്പോൾ ഓരോ മണിക്കൂറിലും വിവരങ്ങൾ ഡൽഹിയിലെത്തിക്കുവാനുള്ള വാർ ത്താസൗകര്യങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നു. പട്ടാളക്കാർക്കിടയിലും യുദ്ധത്തിനിടക്കുമുള്ള എല്ലാ കാര്യങ്ങളും അപ്പപ്പോൾ അറിയാനുള്ള സംവിധാനം സുൽത്താനുണ്ടായിരുന്നു. അതിനുള്ള ചാരവൃന്ദവും വാർ ത്താ ഏജൻസികളും നിലവിലുണ്ടായിരുന്നു എന്ന് ബത്തൂത്ത തന്നെ കുറിക്കുന്നുണ്ട്. അപ്പോൾ സുൽത്താൻ മരിച്ചുപോയി എന്ന കള്ളക്കഥ പ്രചരിപ്പിച്ച കാര്യം സുൽത്താൻ അറിയാതിരിക്കുകയില്ല. അങ്ങനെ ദു ഷ്ടമായ പ്രവർത്തിക്കൊരുങ്ങിയ മകൻ തിരിച്ചുവന്ന് എന്തുവലിയ നു ണ പറഞ്ഞാലും അയാളെ വിശ്വസിച്ച് കൂടുതൽ ധനവും സന്നാഹങ്ങ ളും കൊടുത്തയക്കുക അസാധ്യമാണ്. പുറമേ രാജകുമാരന്റെ യുക്തി ക്കും നീതിനിഷ്ഠക്കും നിദാനമായി കലാപകാരികളെ ശിക്ഷിക്കാനു ള്ള അധികാരം നല്കുകയെന്നത് ആരും ചെയ്യാത്ത സംഗതിയാണ്. ബത്തൂത്തയുടെ ഭാവനയിൽ മുളച്ച ഈ കള്ളക്കഥ താൻ പറയാൻ പോകുന്ന മറ്റനവധി ഊക്കൻ നുണകൾക്കൊരു മുഖവുര മാത്രമായി രുന്നു. അവ തന്മയത്വമായി അവതരിപ്പിക്കാനുള്ള ഒരു പശ്ചാത്തല സൃ ഷ‌ി നടത്തുകയായിരുന്നു ഈ ഗൂഢാലോചനയുടേയും ഹീനകൃത്യ ത്തിന്റെയും കഥകൊണ്ട് ബത്തൂത്ത ഉദ്ദേശിച്ചിരുന്നത് എന്ന സംഗതി തുടർന്നുള്ള അദ്ദേഹത്തിൻ്റെ പ്രതിപാദനങ്ങളിൽ നിന്നും സിദ്ധമാണ്.

സമകാലിക ചരിത്രകാരന്മാരാരും ശബ്‌ദിച്ചിട്ടുപോലുമില്ലാത്ത ഈ കഥ ഇബ്നു ബത്തൂത്ത മാത്രമാണെഴുതുന്നത്. ഇംഗ്ലീഷ് ചരിത്രകാര ന്മാരായ തോമസ്, സർവൂൾ സിലിഹേഗ് തുടങ്ങിയവർ ഇബ്നു ബ ത്തൂത്തയുടെ അഭിപ്രായത്തോടു യോജിച്ചാണ് അവരുടെ ചരിത്രപ തിപാദനങ്ങളിൽ ഈ കഥ പ്രസ്‌താവിക്കുന്നത്. സ്ഥാനത്തും അസ്ഥാ നത്തും ഇന്ത്യൻ രാജാക്കന്മാരെയും ഇന്ത്യൻ സമൂഹത്തേയും കരി വാരി തേക്കാൻ മനഃപൂർവം ആയാസപ്പെടുന്ന ഇക്കൂട്ടർക്ക് ഏറ്റവും പ്രി യങ്കരനായിത്തീർന്നു ബത്തൂത്ത എന്നതിൽ അതിശയത്തിന് അവകാ ശമില്ല. തോമസ്സ് തൻ്റെ ക്രോണിക്കിൾസ് ഓഫ് ദി പത്താൻ കിങ്സ് എന്ന പുസ്ത‌കത്തിൽ ബത്തൂത്ത പറഞ്ഞ കഥ അതേപടി പകർത്തി യിട്ടുണ്ട്. ഈ കഥയുടെ പൊള്ളത്തരം യുക്തിസഹമായി ഉരിച്ചുകാട്ടു വാൻ ഡോക്ടർ ഈശ്വരിപ്രസാദ് ശ്രമിച്ചിട്ടുണ്ട്. ഇബ്നു ബത്തൂത്ത യെ പിൻ പറ്റുന്ന ഇംഗ്ലീഷ്-ഇന്ത്യൻ ചരിത്രകാരന്മാരുടെ അയുക്തിക മായ നിഗമനങ്ങളെ ചോദ്യം ചെയ്യുകയും ബത്തൂത്ത പറഞ്ഞ ഈ ക ഥ വെറും ദുരുദ്ദേശ്യപരമാണെന്ന് അദ്ദേഹം സമർഥിക്കുകയും ചെയ്യു m. (History of Quraunah Turks, pp. 30-32)

സത്യത്തിൽ മുഹമ്മദ് ഷാ തൻ്റെ പിതാവിനെ അതിരറ്റ് സ്നേഹി ക്കുകയും അമിതമായി ബഹുമാനിക്കുകയും ചെയ്തിരുന്നു. വയോധി കനായ അദ്ദേഹത്തിൻ്റെ ബുദ്ധി സാമർഥ്യത്തിലും കഴിവിലും കലവറ യില്ലാത്ത വിശ്വാസം മുഹമ്മദ് തുഗ്ലക്കിനുണ്ടായിരുന്നു. (ഡൽഹിയിലെ അരാജക സ്ഥിതിവിശേഷം ഗിയാസുദ്ദീനെ അറിയിച്ചുകൊണ്ടിരുന്നത് മുഹമ്മദ് ഷായായിരുന്നു.) കുസ്രുവിൻ്റെ ഭരണത്തിൻ കീഴിൽ നടന്നി രുന്ന അക്രമങ്ങളേയും അതിനെ നേരിടേണ്ട രീതിയേയും കുറിച്ച് ത ക്ക സമയങ്ങളിൽ ഗിയാസുദ്ദീനു വിവരം കൊടുത്തുകൊണ്ടിരുന്നതും തന്റെ പിതാവിനു ചക്രവർത്തിയാകാനുള്ള സാഹചര്യങ്ങൾ സൃഷ്‌ടി ച്ചതും ഡൽഹിയിലുണ്ടായിരുന്ന മുഹമ്മദ് ഷായായിരുന്നു. അങ്ങനെ പിതാവിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ള ചുരു ക്കം രാജകുമാരന്മാരിൽ അദ്വിതീയനാണ് മുഹമ്മദ് തുഗ്ലക്ക്. ഇത്തര ത്തിലുള്ള ഒരാളെ കുറിച്ചാണ് ഇത്തരം കഥകൾ പറയുന്നത് എന്ന വ സ്‌തുത ചിന്തിക്കേണ്ടതുണ്ട്. അവർക്കൊക്കെ ഇതിനേക്കാൾ നീചമാ യ പ്രവൃത്തി മുഹമ്മദ് തുഗ്ലക്ക് ചെയ്‌തിട്ടുണ്ട് എന്ന് തുടർന്നു പറയാ നുള്ളതു കൊണ്ടാണ് അതിനു സൗകര്യമായി വായനക്കാരുടെ മാന സികാവസ്ഥ അനുകൂലമാക്കാനുള്ള കള്ളക്കഥകൾ മുൻകൂട്ടി പറയു ന്നത് തന്നെ.

ഗിയാസുദ്ദീൻ ബംഗാളിലേക്ക് സൈന്യത്തെ നയിക്കുന്ന മറ്റൊരു സംഭവവും കൂടി ബത്തൂത്ത തുടർന്ന് വിവരിക്കുന്നു: 'സുൽത്താൻ യു ദ്ധത്തിനായി ലക്നോവിലേക്ക് പുറപ്പെട്ടു. താനില്ലാത്തപ്പോൾ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാൻ സ്വപുത്രനെയാണ് തുഗ്ലക്ക് ചുമതല പ്പെടുത്തിയത്.' പിതാവ് മരിച്ചെന്ന് കള്ളം പ്രചരിപ്പിച്ച് സൈനികരുടെ സേവയോടുകൂടി ചക്രവർത്തിയാകാൻ അത്യാർത്തികാണിച്ചെന്ന് ബ ത്താ പറയുന്ന ഈ പുത്രനെ തന്നെയാണത്രേ താനില്ലാത്തപ്പോൾ രാജ്യകാര്യങ്ങളുടെ ചുമതല പിതാവ് ഏല്‌പിച്ചത്. പിതാവിനെ ധിക്കരി ച്ച് ചക്രവർത്തിയാകണമെന്ന് മുഹമ്മദ്ഷാ ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിൽ കവിഞ്ഞ് മറ്റൊരു സന്ദർഭം എങ്ങനെ ലഭിക്കാനാണ്. എന്നിട്ടും അദ്ദേഹംസ്വയം ചക്രവർത്തിയായി പ്രഖ്യപിക്കാൻ തുനിഞ്ഞില്ലെന്നു മാത്രമല്ല; പിതാവ് തന്നിലർപിച്ച വിശ്വാസവും ഭാരപ്പെട്ട ജോലിയും ഭം ഗിയായി നിർവഹിക്കുകയുമാണു ചെയ്തതെന്ന കാര്യം നിസ്ത‌ർക്ക മാണ്. അപ്പോൾ ഇബ്നു‌ ബത്തൂത്ത എഴുതുന്ന ഈ കഥ ദുരുപദിഷ്ട വും തുടർന്നെഴുതാൻ പോകുന്ന വലിയ നുണകളുടെ ആമുഖവും മാ ത്രമാണെന്ന് അദ്ദേഹത്തിന്റെ യാത്രവിവരണത്തിലെ തുടർന്നുള്ള പ്ര തിപാദ്യങ്ങൾ സാക്ഷി നിൽക്കും.

വീണ്ടും ബത്തൂത്ത എഴുതുന്നു: 'ഗിയാസുദ്ദീൻ തുഗ്ലക്ക് തന്റെ വി ജയകരമായ യുദ്ധത്തിനു ശേഷം തലസ്ഥാനത്തെത്തിയപ്പോൾ അഫ് ഗാൻ പോർ എന്ന സ്ഥലത്ത് തനിക്കുവേണ്ടി ഒരു താൽക്കാലിക കൊ ട്ടാരം പണിയിക്കുവാൻ മകനോട് കല്‌പിച്ചു. മൂന്നു ദിവസം കൊണ്ടുത ന്നെ ബംഗ്ലാവിന്റെ പണി മകൻ പൂർത്തിയാക്കി. സമതലത്തിൽ നിന്ന് കുറെ ഉയരത്തിലായി മരത്തടികൾ ഉറപ്പിച്ച് അതിൻ്റെ മുകളിലാണ് ഇ ത് നിർമിച്ചിരുന്നത്. മരം മാത്രമാണ് ഇതിനു ഉപയോഗിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ പ്രധാന ശില്‌പിയും സംവിധായകനും മാലിക് സാദ എ ന്ന വ്യക്തിയായിരുന്നു. ഇദ്ദേഹത്തിൻ്റെ ശരിയായ നാമം അഹമ്മദ് ഇ ബ് അയാസ് എന്നാണ്. മുഹമ്മദ് ഷാ സുൽത്താനായപ്പോൾ ഇദ്ദേ ഹത്തെ മന്ത്രിയാക്കി. അന്നത്തെ ഭവനനിർമാണ വിദഗ്‌ധരിൽ പ്രമുഖ നായിരുന്നു ഇദ്ദേഹം. വളരെ ബുദ്ധിപൂർവമാണ് ഈ കെട്ടിടം നിർമിച്ചി രുന്നത്. നോക്കിയാൽ വളരെ ഉറപ്പും ഭംഗിയും തോന്നുമായിരുന്നെങ്കി ലും ഒരു പ്രത്യേക സ്ഥാനത്ത് ആന ചവുട്ടിയാൽ കെട്ടിടമാകെ തരിപ്പ ണമാകും. അതായിരുന്നു സംവിധാനത്തിൻ്റെ സൂത്രം. ഈ തന്ത്രം ആർ ക്കും മനസ്സിലായിരുന്നില്ല. തുഗ്ലക്കും പരിവാരങ്ങളും കെട്ടിടത്തിൽ പ്ര വേശിച്ചു. യാത്ര വിജയപൂർവം പര്യവസാനിച്ചതിനുള്ള ആമോദം രേ ഖപ്പടുത്താൻ വേണ്ടി വിഭവ സമൃദ്ധമായ ഒരു സൽക്കാരം ഏർപ്പാടു ചെ യിരുന്നു. വിരുന്നിൽ എല്ലാ പ്രമുഖരും സന്നിഹിതരായിരുന്നു. സദ്യ യെല്ലാം കഴിഞ്ഞ് ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം പോയി. പിതാവി ന്റെ മുമ്പിൽ ആനകളെ പ്രദർശിപ്പിക്കുവാൻ മുഹമ്മദ് ഷാ അനുവാദ മാരാഞ്ഞു. അദ്ദേഹം അനുവദിക്കുകയും ചെയ്‌തു.

“ഈ സംഭവത്തിനു ദൃക്സാക്ഷിയായ ശൈഖ് രുദ്ദീൻ എന്നമാന്യൻ എന്നോടു പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ പകർത്താം: 'ആ അവസരത്തിൽ ഞാൻ സുൽത്താനുമായി സം സാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുഗ്ലക്കിൻ്റെ വാത്സല്യപുത്രനായ മഹമൂദും അടുത്തുണ്ടായിരുന്നു. ആ അവസരത്തിലാണ് മുഹമ്മദ് ഷാ അടുത്തു വന്നത്. “പ്രഭോ! സായാഹ്ന പ്രാർഥനക്കുള്ള സമയമായി. പോയി നമസ്ക്‌കരിച്ചുവന്നാലും" എന്നു രാജകുമാരൻ ബഹുമാനത്തോ ടു കൂടി എന്നോടു പറഞ്ഞു. അതനുസരിച്ച് ഞാനവിടെ നിന്നും പോ ന്നു. മുൻകൂട്ടി തീരുമാനിച്ചിരുന്നതനുസരിച്ച് അലങ്കരിച്ച ആനകൾ എ ഴുന്നള്ളിക്കപ്പെട്ടു. അവ കാലെടുത്ത് വെക്കേണ്ട താമസം കെട്ടിടം മുഴു ക്കെ തകർന്നു വീണു. സുൽത്താനും മഹമൂദും അതിനടിയിലായി. ഈ ഒച്ചയും ബഹളവും കേട്ടതോടെ നിസ്ക്‌കരിക്കാതെ ഞാൻ ഓടിയെത്തി. കെട്ടിടം ആകപ്പാടെ പൊളിഞ്ഞുകിടക്കുന്ന ദയനീയസ്ഥിതിയാണ് ഞാൻ കണ്ടത്. അതിനടിയിൽപെട്ടവരുടെ ദീനരോദനങ്ങളും കേൾക്കാമായി രുന്നു. അത് പൊളിച്ച് നീക്കം ചെയ്യുവാൻ രാജകുമാരൻ കല്പിച്ചു. രാ ത്രിയിൽ മാത്രമേ കെട്ടിടത്തിൻ്റെ തകർന്ന ഭാഗങ്ങൾ നീക്കം ചെയ്യേ ണ്ടതുള്ളൂവെന്ന് അദ്ദേഹം രഹസ്യനിർദ്ദേശവും നല്‌കിയിരുന്നു. അത നുസരിച്ച് സൂര്യാസ്‌തമയത്തിനുശേഷമേ ഈ പണി ആരംഭിച്ചുള്ളൂ. മ കന്റെ ജീവൻ രക്ഷിക്കാൻ തുഗ്ലക്ക് തൻ്റെ ശരീരം ഉപയോഗപ്പെടുത്തി യതായിട്ടാണ് കാണാൻ കഴിഞ്ഞത്. തുഗ്ലക്കിനെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും ഇല്ലെന്നും രണ്ടഭിപ്രായമുണ്ട്. ശവശരീര ങ്ങൾ മറ്റാരേയും കാണിച്ചില്ല. ധൃതിയിൽ മതകർമങ്ങളും അന്ത്യോപ ചാരങ്ങളും നടത്തി തുഗ്ലക്കാബാദിൽ സംസ്‌കരിക്കുകയും ചെയ്തു." (Ibn Battuta, pp. 199-201)

പ്രസിദ്ധമായ കുരുക്ഷേത്രയുദ്ധം മുതൽ രാജകീയാധികാരത്തിനു വേണ്ടി ക്രൂരമായ പലതും രാജാക്കന്മാർ ചെയ്‌തിട്ടുള്ളതിന്റെ കഥകൾ ചിരിത്രത്തിൽ അനവധിയാണ്. മധ്യേന്ത്യയുടെ കഥയും വിഭിന്നമല്ല. മുസ്ല‌ിം ഭരണത്തിൻ കീഴിലുണ്ടായിരുന്ന മിക്കവാറും എല്ലാ രാജവം ശങ്ങളുടെയും ചരിതം അധികാരത്തിനുവേണ്ടിയുള്ള വടംവലിയുടേതാ ണ്. സഹോദരൻ സഹോദരനെയും പിതാവ് മകനെയും മകൻ പിതാ വിനെയും നിഷ്ഠൂരമായി ഹിംസിച്ചതിന്റെ കറുത്ത കഥകൾ കൊണ്ട് നിറഞ്ഞതാണ് ആ ചരിത്രങ്ങൾ. ബാൽബനും അലാവുദ്ദീനും ഈ പ്ര വൃത്തികൾ ചെയ്‌തിട്ടുണ്ട്. ഇൽത്തുമിഷിൻ്റെ മരണത്തിനു ശേഷം നാ സിമുദ്ദീൻ ചക്രവർത്തിയാകുന്നത് വരെയുള്ള പത്ത് കൊല്ലക്കാലത്തി നിടക്ക് (1236 മുതൽ 1246 വരെ) അനവധി രാജകുമാരന്മാരുടെ ചുടുര ക്തം വീണ് ഈ മണ്ണ് മലീമസമായിട്ടുണ്ട്. മുഹമ്മദ് തുഗ്ലക്കിനു മുമ്പും ശേഷവും അധികാരത്തിനുവേണ്ടി രാജാക്കന്മാർ നിരവധി കുരുതിക്ക ളങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. പിതാവിനെ കൊന്ന് രാജ്യഭാരം ഏറ്റെടുത്തുഎന്നതു കൊണ്ടു മാത്രം ആരുടേയും രൂക്ഷമായ പഴിക്ക് ഇവരാരും പാത്രീഭൂതരായിട്ടില്ല. രാജാധികാരത്തിനുവേണ്ടി ഏതു രാജ്യത്തും എ ക്കാലത്തും സ്വസഹോദരങ്ങൾ തമ്മിലും പിതാവും മകനും തമ്മിലും സംഘട്ടനങ്ങൾ നടന്നിട്ടുണ്ട്. ആയുധബലം കൊണ്ട് എതിർശക്തിക ളെ പരാജയപ്പെടുത്താനൊത്തവർ തൻ്റെ ശത്രുക്കളെ അവർ ആരായി രുന്നാലും വകവരുത്തിയിട്ടുണ്ട്. ഇതൊക്കെ സാധാരണയാണെങ്കിലും അച്ഛനെ കൊന്ന് രാജാവായ മകനെ ആരു സ്‌തുതിക്കുകയില്ലെന്നു മാ ത്രമല്ല വാനൊരുങ്ങുകയില്ലെന്ന് മാത്രമല്ല അയാളുടെ ദുഷ്ട മനഃസ്ഥി തിയെ അകമേ പിരാകുകയും ചെയ്യും. ചുരുക്കത്തിൽ മുഹമ്മദ് തുഗ്ല ക്കിനെക്കുറിച്ച് കൂടുതൽ കൂടുതൽ രക്തദാഹത്തിൻ്റെയും ഭ്രാന്തിന്റെ യും കഥകൾ പറയണമെന്ന് നിർബന്ധമുള്ളവർക്ക് അദ്ദേഹത്തെ പി താവിന്റെ ഘാതകനായി തന്നെവേണം അവതരിപ്പിക്കുവാൻ. എന്നാൽ മാത്രമേ അവരുടെ കള്ളക്കഥകൾ ഫലവത്തായി മനസ്സിൽ തറപ്പിക്കു വാനും സംശയലേശമെന്യേ അംഗീകരിപ്പിക്കുവാനും സാധിക്കുകയു ള്ളു. അതിനുള്ള ഹീനപ്രവൃത്തിയാണ് മുഹമ്മദ് തുഗ്ലക്കിൽ ആരോപി തമായിട്ടുള്ള ഈ പിതൃഹത്യയുടെ കഥയും.

ചക്രവർത്തിയോ രാജകുമാരന്മാരോ വിജയകരമായ ഒരു പര്യടന ത്തിനു ശേഷം മടങ്ങി തലസ്ഥാനത്തെത്തുമ്പോൾ സ്വീകരണങ്ങൾ ന ല്‌കുന്ന പതിവ് പണ്ടുമുതലേ നിലവിലുള്ളതാണ്. ബംഗാളിൽ നിന്നു യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതനായി തിരിച്ചെത്തിയ ഗിയാസുദ്ദീനും മകൻ രാജകീയമായ ഒരു സ്വീകരണം നല്‌കി. ഈ ആവശ്യത്തിനായി ഡൽഹിയിൽനിന്നും അഞ്ചുനാഴിക ദൂരത്തുള്ള അഫ്‌ഗാൻപോർ എന്ന സ്ഥലത്ത് ഒരു പന്തൽ നിർമിച്ചു. സ്വീകരണം കഴിയുന്ന സമയത്തു ണ്ടായ പ്രകൃതിക്ഷോഭം മൂലം പന്തൽ നിലംപതിക്കുകയും ഗിയാസു ദ്ദീനും അദ്ദേഹത്തിൻ്റെ ദ്വിതീയപുത്രൻ മഹമൂദും മറ്റു ചിലരും മരണമ ടയുകയുമാണുണ്ടായത്. ഈ സംഭവത്തെയാണ് സ്വതസ്സിദ്ധമായ ശൈ ലിയിൽ ബത്തൂത്ത പിതൃഹത്യയുടെ നീചവും നികൃഷ്‌ടവുമായ ആ രോപണം മുഹമ്മദിൻ്റെ തലയിൽ കെട്ടിവെക്കുന്നത്. ഈ സൽക്കാര ത്തിൽ ഭാഗഭാക്കുകളായിരുന്ന ചരിത്രകാരന്മാരായ സിയാവുദ്ദീൻ ബർ ണിയേയും യഹിയാ ഇബ്‌നു അഹമ്മദ് സർഹിന്ദിയേയും ഇക്കാര്യത്തിൽ ഇംഗ്ലീഷ് ചരിത്രകാരന്മാർ ശ്രയിക്കുന്നില്ലെന്നത് അർഥവത്താണ്. അ തേ സന്ദർഭത്തിൽ 1325 സെപ്‌തംബറിൽ നടന്ന നിർഭാഗ്യകരമായ ഒരു സംഭവത്തിന്റെ ആധികാരിക വക്താവാക്കുന്നത് 1333 ൽ മാത്രം ഇന്ത്യ യിലേക്കു വന്ന ബത്തൂത്തയേയാണ് എന്ന സംഗതി വിചിത്രം തന്നെ യാണ്. ബർണിയും സർഹിന്ദിയും സുൽത്താൻ മുഹമ്മദിന്റെ വിരോ ധികളായിരുന്നു. എന്നിട്ടുപോലും മുഹമ്മദ് തുഗ്ലക്ക് വിദഗ്‌ധമായി ആ സൂത്രണം ചെയ്തു പിതാവിനെ കൊന്നതാണെന്ന് ഒരിക്കൽപോലും ഇവർ പറയുന്നില്ല. ബർണി എഴുതുന്നത്: 'ഇടിവെട്ട് ഏറ്റതുമൂലമാണ് ഈ

ആപത്തു സംഭവിച്ചത്' എന്നാണ്. സർഹിന്ദിയാകട്ടെ 'ദൈവനിശ്ചയ

മാണ് ആ അപകടത്തിൻ്റെ ഹേതു' എന്നാണെഴുതുന്നത്. സമകാലിക

രായ ഈ എഴുത്തുകാരുടെ നിഷ്‌പക്ഷമായ പ്രസ്‌താവനകൾ സ്വീകരി

ക്കാതെ വളരെക്കൊല്ലത്തിനു ശേഷം ഇവിടെ വരികയും കേട്ടുകേൾവി

യുടെ അടിസ്ഥാനത്തിലും തൻ്റെ കേൾവിക്കാരുടെ വാസനക്കും രുചി

ക്കും അനുസൃതമായും വീണ്ടുവിചാരത്തിൻ്റെ ആവശ്യമില്ലാതെയും എ

ഴുതിക്കൂട്ടിയ ഇബ്നു ബത്തൂത്തയുടെ പ്രസ്‌താവന അതേപടി സ്വീക

രിച്ച് നാം നമ്മുടെ ഭരണാധിപന്മാരുടെ മുഖത്തു കരി വാരി പുരട്ടുക

യാണു ചെയ്യുന്നത്. അബുൾഫസലും ബദൗണിയും ഫരിഷ്ട‌യുമെല്ലാം

ഇത്തരം ഒരു കാര്യം ഒരിക്കലും തറപ്പിച്ചുപറയുന്നില്ല. ബത്തുത്ത മാ

ത്രമാണ് ഇത് അസന്ദിഗ്ദ‌മായി പ്രസ്താവിക്കുന്നത്.

ഇബ്നു ബത്തൂത്തയുടെ പ്രതിപാദനം ശ്രദ്ധിച്ചു വായിച്ചാൽത്ത ന്നെ ഇതു കൃത്രിതമമായുണ്ടാക്കിയതാണെന്നും തന്റെ കേൾവിക്കാരു ടെ ആസ്വാദനത്തിനു വേണ്ടി മാത്രമായിരുന്നുവെന്നും മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടു നേരിടുകയില്ല. ആന ഒരു പ്രത്യേക സ്ഥലത്തു ച വിട്ടുമ്പോഴേക്കും തകർന്നു വീഴുന്ന സംവിധാനവും, പന്തലിൽ നിന്നും മറ്റുള്ളവരൊഴിഞ്ഞ തക്കംനോക്കി ആനകളെ അണിനിരത്തി പന്തൽ തകർത്തതുമൊക്കെ ഒരറബിക്കഥയിലെ പ്രതിപാദന രീതിയെന്നതിൽ കവിഞ്ഞു ചരിത്രമാകുകയില്ല. സംഭവിച്ചതിങ്ങനെയാകുവാനെ തരമു ള്ളു: ആനകളെ നിരത്തുമ്പോൾ സുൽത്താനും ദുർല്ലഭം പരിചാരകന്മാ രുമൊഴിച്ച് മറ്റാരും പന്തലിൽ ഇരുന്നിട്ടുണ്ടായിരുന്നിരിക്കുകയില്ല. ഗജ വീരന്മാരുടെ പരേഡു നടക്കുമ്പോൾ അതിനിടയിൽ ആസനസ്ഥരാകു വാനാരും ധൈര്യപ്പെടുകയില്ലല്ലോ. സുൽത്താനു പ്രത്യേകമായി ഇരി പ്പിടം സജ്ജമാക്കിയിരുന്നിട്ടുണ്ടായിരിക്കണം. അതിൽ അദ്ദേഹവും മ കനും ചുരുക്കം ആശ്രിതന്മാരുമൊഴികെയുള്ളവർ പന്തലിൽനിന്നും പു റത്തു പോയിരുന്നിരിക്കണം. അപ്പോഴാണ് അപായകരമായ ഇടിവെട്ടു ണ്ടാകുന്നതും സുൽത്താൻ്റെ മരണത്തിന് ഇടവന്നതും. അല്ലാതെ വിദ ഗ്ദമായ ഒരു ഗൂഢാലോചന കൊണ്ടായിരുന്നില്ല ഈ ദുരന്തം. പന്തൽ പൊളിഞ്ഞു വീണപ്പോൾ അതിന്റെ അവശിഷ്ടങ്ങളെടുത്തു നീക്കാൻ കല്പ‌ിച്ച മുഹമ്മദ് ഷാ സ്വകാര്യമായ വേറെ ചില നിർദ്ദേശങ്ങൾ കൊ ടുത്തുവെന്നും അതനുസരിച്ച് ഇവ നീക്കം ചെയ്യാൻ താമസിച്ചുവെന്നും മറ്റുമുള്ള സംഗതികൾ മനഃപൂർവം കഥയുടെ വീരസ്യത്തിനു വേണ്ടി ഏച്ചുകൂട്ടിയതാവാനേ തരമുള്ളൂ. ഇരുട്ടിയതിനു ശേഷമേ പൊളിഞ്ഞ പന്തലിന്റെ അവശിഷ്ടം നീക്കി അതിനടിയിൽപ്പെട്ടവരെ നീക്കാൻ ശ്ര മിച്ചുള്ളു എന്നു ബത്തൂത്ത പറയുന്നു. അത് ശരിയാകാനേ തരമുള്ളൂ.കാരണം, “സന്ധ്യാ നമസ്‌കാരത്തിനു സമയമായി, പോയി നിസ്‌കരിച്ചിട്ടുവരൂ" എന്നു പറഞ്ഞാണല്ലോ രുക്‌നുദ്ദീൻ എന്ന മാന്യനെ മുഹമ്മ ദ് ഷാ പറഞ്ഞയക്കുന്നതായി ബത്തൂത്ത എഴുതുന്നത്. അദ്ദേഹം പോ യതിനു ശേഷമാണ് ആനകളെ അണിയിച്ചൊരുക്കി എഴുന്നള്ളിക്കുന്ന തും ഈ അപകടം സംഭവിക്കുന്നതും. അതായതു സന്ധ്യാ നമസ്കാ രം സൂര്യാസ്‌തമയത്തോടു കൂടിയാണു നടത്തുന്നത്. സൂര്യൻ അസ്‌ മിച്ചു കഴിഞ്ഞാൽ ഇരുട്ടാകുമെന്ന് ആർക്കുമറിയാത്തതല്ല. ദുരൂഹമായ നിന്ദ്യാരോപണം എന്നതിൽകവിഞ്ഞു ചരിത്രത്തിൻ്റെ അംശം പോലും ഇതിലില്ലെന്നതാണു പരമാർഥം.

ഗിയാസുദ്ദീൻ വളരെ പ്രായംചെന്ന ദേഹമായിരുന്നു. എൺപതു വ

യസ്സു കഴിഞ്ഞിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. വൃദ്ധനായ പിതാവിന്റെ

മരണംവരെ കാത്തിരിക്കാൻ മകൻ മടികാണിച്ചുവെന്നു വരുത്തിക്കുട്ട

ണം. എന്നാൽ വസ്‌തുനിഷ്‌ഠമായ സമകാലിക രേഖകൾ കുറിക്കുന്ന

തെളിവുകൾ ഇവയെല്ലാം അടിസ്ഥാനരഹിതമായ പച്ചക്കള്ളമാക്കി മാ

റ്റുന്നവയാണ്. മുഹമ്മദ് ഷാ തൻ്റെ പിതാവായ സുൽത്താൻ മരിച്ചെന്നു

പ്രചരിപ്പിച്ചെന്നും അതിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കി സൈനിക നേ

താക്കന്മാർ കലാപം സൃഷ്‌ടിക്കുകയും അദ്ദേഹത്തെ വധിക്കാൻ ഗൂ

ഢാലോചന നടത്തുകയും ചെയ്തെന്നും മുമ്പുതന്നെ ബത്തുത്ത എ

ഴുതിയത് ഓർമിക്കുമല്ലോ. ഈ പ്രസ്‌താവം ശരിയാണെങ്കിൽ സ്വന്തം

പിതാവിനെ സൂത്രത്തിൽ കൊലപ്പെടുത്തിയ മകനെ ചക്രവർത്തിയാ

യി അംഗീകരിക്കാൻ ഏതു സേനാനി തയ്യാറാകുമായിരുന്നു! നാട്ടിൽ

ആഭ്യന്തരമായ കുഴപ്പങ്ങളും രക്തച്ചൊരിച്ചിലും ആയിരുന്നിരിക്കുകയ

ല്ലേ ഇതിന്റെ തിക്തഫലം? നേരേമറിച്ച് ഒരു ചക്രവർത്തിയുടെ മരണ

ശേഷം യാതൊരുവക സ്ഥാനാരോഹണതർക്കമോ യുദ്ധമോ ഇല്ലാതെ

സമാധാനപരമായി കീരിടധാരണം ചെയ്‌ത ദുർല്ലഭം ചക്രവർത്തിമാ

രിൽ ഒരാളാണ് മുഹമ്മദ് തുഗ്ലക്ക്. പിതാവിനെ കൊല്ലുകയെന്ന നീച

കൃത്യത്തിനു ശേഷമായിരുന്നുവെങ്കിൽ ഒരിക്കലും സമാധാനത്തിന്റെ

അന്തരീക്ഷത്തിൽ അദ്ദേഹത്തിന് സ്ഥാനരോഹണം ചെയ്യാൻ സാധി

ക്കുമായിരുന്നില്ലെന്നതു തീർച്ചയാണ്. ബത്തൂത്ത തന്നെ എഴുതുന്നു:

“തുഗ്ലക്കിന്റെ മരണത്തിനു ശേഷം കിരീടാവകാശിയെ സംബന്ധിച്ച് തർ

ക്കമോ എതിർപോ ഇല്ലാതിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ മകനായ

മുഹമ്മദ് ഷായിൽ രാജാധികാരം നിക്ഷിപ്‌തമായി."(Ibn Battuta, pp. 202-

203) മറ്റു സമകാലിക ചരിത്രകാരന്മാരും സമാധാനപരമായ ഈ പി

ന്തുടർച്ചയെ പ്രശംസിക്കുന്നവരാണ്.

ഇതിനും പുറമേ മറ്റൊരു പ്രധാനസംഗതികൂടി കണക്കിലെടുക്കേ ണ്ടതുണ്ട്. പിതാവിൻ്റെ മരണത്തിൽ ദുഃഖാർത്തനായ മുഹമ്മദ് ഷാ സു ദീർഘമായ നാല്‌പതു നാളുകൾ ദുഃഖാചരണം അനുഷ്ഠിച്ചതിനുശേ ഷം മാത്രമാണ് ഡൽഹിയിലെത്തി ചക്രവർത്തിപദം ഏറ്റെടുക്കുന്നത്.

പിതാവിനെ വഞ്ചനകൊണ്ട് വധിച്ചിരുന്നുവെങ്കിലോ രാജാധികാരത്തി നുവേണ്ടി അമിതമായ ദുരയുണ്ടായിരുന്നുവെങ്കിലോ പിതാവിന്റെ ചര മം കഴിഞ്ഞ് നിമിഷങ്ങൾക്കകം സ്ഥാനരോഹണം ചെയ്യുമായിരുന്നു. അലാവുദ്ദീൻ ഖിൽജി തൻ്റെ അമ്മാവനെ കൊന്ന ഉടനെതന്നെ ചക്ര വർത്തിയായി പ്രഖ്യാപിക്കുകയും ഉടലിൽ നിന്നും വേർപെടുത്തിയ ച ക്രവർത്തിയുടെ തല സൈനികരുടെ വിശ്വാസത്തിനു വേണ്ടി പ്രദർശി പ്പിക്കുകയും ചെയ്‌തതായി നമുക്കറിയാം. ആരും കാര്യം നേടിക്കഴി ഞ്ഞാൽ പിന്നെ ഉദ്ദിഷ്ടഫലസിദ്ധിക്കായി വൃഥാസമയം കളയാറില്ല. മു ഹമ്മദ് തുഗ്ലക്കിൻ്റെ ഈ ദുഃഖാചരണവും സാവകാശവും സംശയലേ ശമെന്യേ പ്രഖ്യാപിക്കുന്നത് തൻ്റെ പിതാവിൻ്റെ മരണത്തിന് ഒരിക്ക ലും താൻ ഹേതുവായിരുന്നില്ലെന്ന് തന്നെയാണ്.

സുൽത്താനായതിനു ശേഷം അദ്ദേഹം അടിച്ചിറക്കിയ നാണയങ്ങ ളിൽ ഒന്ന് തന്റെ പിതാവിൻ്റെ സ്‌മരണയെ നിലനിർത്തുവാൻ വേണ്ടി യുള്ളതായിരുന്നു. ആ നാണയത്തിൽ തൻ്റെ പിതാവിനെ അശ്ശഹീദ് (ര ക്തസാക്ഷി) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (The Coins of India-C. J.Brown). ഇതുകൊണ്ട് മുഹമ്മദ് തുഗ്ലക്ക് ഉദ്ദേശിച്ചിരുന്നത് കൃത്യനിർവ ഹണത്തിൽ അവസാനം വരെ ബദ്ധശ്രദ്ധനായിരുന്ന ഒരു ചക്രവർത്തി യുടെ അന്ത്യം അതിനു യോജിച്ച പദം കൊണ്ടുതന്നെ രേഖപ്പെടുത്തു കയെന്നതായിരിക്കണം. താൻ ചതിച്ചു കൊന്നതായിരുന്നെങ്കിൽ രക്ത സാക്ഷിയെന്ന് അഭിസംബോധന ചെയ്യുകയോ അദ്ദേഹത്തിന്റെ സ്മര ണയെ അയവിറക്കാൻ സ്‌മാരകമുദ്രകളിറക്കുകയോ ചെയ്യുകയില്ലായി രുന്നു. സ്വാർഥ താല്‌പര്യത്തിനു വേണ്ടിയാണെങ്കിലും ഒരു ഹീനകൃ ത്യം ചെയ്ത വ്യക്തി ഒരിക്കലും ആ സന്ദർഭത്തെ ഓർമിപ്പിക്കുവാൻ തുനിയുകയില്ലെന്നത് മനഃശാസ്ത്രത്തിൻ്റെ ബാലപാഠമാണ്. സ്വന്തം പിതാവിനെ ഹിംസിച്ച ഒരുത്തൻ ഒരിക്കലും തൻ്റെ മനഃസമാധാനം അ ലങ്കോലപ്പെടുത്തുന്ന ആ അധ്യായം ഓർമിക്കാനൊരുമ്പെടുമെന്ന് കരു തുന്നത് യുക്തിക്കോ മനഃശാസ്ത്രത്തിൻ്റെ ബാലപാഠത്തിനോ പറ്റിയ

തായി തോന്നുന്നില്ല. ജനങ്ങൾ തന്നെ സംശയിക്കുന്നുണ്ട് എന്ന വിശ്വാസം കൊണ്ടാണ് ഇതുചെയ്‌തതെന്ന് വിചാരിക്കുന്നതും പഥ്യമല്ല. കാരണം അത്തരം ഒ രു ഹീനകൃത്യം ചെയ്‌തിരുന്നുവെങ്കിൽ അത് ഇല്ലായ്‌മചെയ്യുവാൻ വെ റും ഒരു നാണയത്തിലെ ലിഖിതം കൊണ്ട് സാധ്യമാകുമെന്ന് വിചാരി ക്കത്തക്ക മൂഢനായിരുന്നില്ല അദ്ദേഹം. തൻ്റെ നിരപരാധിത്വം വെളിവാ ക്കേണ്ട സാഹചര്യമൊന്നും അപ്പോഴദ്ദേഹത്തിനുണ്ടായിരുന്നില്ല. ജന ങ്ങളുടെ പിന്തുണയും ശക്തിയും ഉണ്ടായതിനു ശേഷമാണ് ഈ നാ ണയം അദ്ദേഹം അച്ചടിക്കുന്നത്. മറ്റാരെയെങ്കിലും പ്രീണിപ്പിക്കാനോ പുതിയ ഏതെങ്കിലും കാര്യം നേടാനോ ഉദ്ദേശിച്ചായിരുന്നില്ല ഈ പ്രവൃത്തിയെന്ന് അപ്പോൾ വ്യക്തമാണല്ലോ. പ്രത്യുത, തന്റെ മഹാനായ പിതാവിന്റെ സ്നേഹസ്‌മരണ പുലർത്താൻ വേണ്ടി മാത്രമായിരുന്നു എന്നാണ് നമുക്ക് ഊഹിക്കാൻ സാധിക്കുന്നത്. അതുമാത്രമാണ് യു ക്തിക്കും നീതിക്കും നിരക്കുന്ന നിഗമനം.

എന്നാൽ ഈ വക ദുഷ്യാരോപണങ്ങളെയും കള്ളക്കഥകളേയും സൂക്ഷ്‌മമായി പരിശോധിക്കാൻ അധികമാരും പണിപ്പെടാത്തുകൊണ്ടാ ണ് ഇന്നും ഇന്ത്യാചരിത്രപഠനം കൂടുതൽ ദുർഘടവും ക്ലിഷ്ടവുമായി കിടക്കുന്നത്. ഇബ്നു ബത്തൂത്തയെപ്പോലെ ധാരാളം പേർ അവരുടെ മാനസികസ്ഥിതിവിശേഷവും വിദ്വേഷവും പകയും ഒക്കെ കൊണ്ട് പ ല ചരിത്ര വസ്‌തുതകളേയും വികലപ്പെടുത്തിയിട്ടുണ്ട്. മധ്യകാല ചരി ത്രത്തെ ഏതെങ്കിലും വിധേന കരിപുരട്ടണമെന്ന് മനഃപൂർവ്വം ഉദ്ദേശി ച്ച് ക്ലേശിച്ചിരുന്ന ബ്രിട്ടീഷ് ചരിത്രകാരൻ ഈ വക പച്ചക്കള്ളങ്ങൾക്ക് ചരിത്രത്തിന്റെ പ്രാധാന്യം നല്‌കി പ്രചരിപ്പിച്ചതാണ് ഇത്രയും അപക ടത്തിനു കാരണം. അവയെ കണ്ണുപൂട്ടി പിന്തുടരുവാനുള്ള നമ്മുടെ വാ സന ഇവക്കൊക്കെ മകുടം ചാർത്തുകയും ചെയ്തു. തന്മൂലം രചനാ ത്മകമായ ചരിത്രാവിഷ്‌കരണം കൂടുതൽ ക്ലേശത്തോടു കൂടിയാണ് ഈ കള്ളക്കഥകളെ നമ്മിൽ അടിച്ചേല്‌പിച്ചിട്ടുള്ളത്. ചോദ്യം ചെയ്യപ്പെ ടാതെ വളരെക്കാലം ഉരുവിട്ടതുകൊണ്ട് അവ സത്യത്തേക്കാൾ വലിയ സത്യമായിത്തീർന്നിരിക്കുന്ന വിരോധാഭാസമാണ് നമുക്ക് കാണാനൊ ക്കുക. തന്മൂലം അംഗീകൃത ചരിത്ര സത്യമായി ഇവ പ്രപഞ്ചനം ചെയ്യ പ്പെട്ടിരിക്കുന്നു. അതുകാരണം ഇവയെ ചോദ്യം ചെയ്യാൻ മിനക്കെടു ന്ന ജിജ്ഞാസുവിന് നേരിടേണ്ടതായ ദുർഘടങ്ങൾ നിരവധിയാണ്. ഭ ഗീരഥ പ്രയത്നത്തിനു ശേഷമാണെങ്കിലും സത്യം സത്യമായി അവത രിപ്പിച്ചാൽ തന്നെ അതിന് സാർവത്രികമായ അംഗീകാരം ലഭിക്കുക ക്ഷി പ്രസാധ്യമല്ല. ഓരോ ചരിത്രവസ്‌തുതകളും കൂലങ്കഷമായ നിരീക്ഷണ ത്തിനു ശേഷമേ അംഗീകരിക്കാവു എന്ന നിലയാണ് ഇന്ത്യാചരിത്രത്തി ലുള്ളത്. പലതും ചോദ്യം ചെയ്യപ്പെടേണ്ടതായും വരും. അത്തരം കല്ലു വെച്ച നുണകളുടെ ഒരു കൂമ്പാരം തന്നെയെന്നു പറയാം ഇബ്നു ബ ത്തൂത്തയുടെ മുഹമ്മദ് തുഗ്ലക്കിനെക്കുറിച്ചുള്ള പ്രതിപാദനം.

സി കെ കരീം എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

18
ലേഖനങ്ങൾ
ഇബ്നുബത്തുത്തയുടെ കള്ളക്കഥകൾ
0.0
ഇബ്നു ബത്തൂത്ത എന്ന വിശ്വപ്രശസ്‌തനായ സഞ്ചാരി ഇന്ത്യാച രിത്ര വിദ്യാർഥികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ യാത്രാവി വരങ്ങളും ചരിത്രാംശങ്ങൾ കലർന്ന പ്രതിപാദനങ്ങളും ഇന്ത്യാ ചരി ത്രപഠനത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഷയമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. മലയാളത്തിൽ പോലും ബത്തൂത്തയുടെ സഞ്ചാരകഥ കു റെയൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ ഇബ്നു ബത്തൂത്ത ആരായിരുന്നു? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മതവീക്ഷണങ്ങളെന്തൊക്കെ? അദ്ദേഹം ജീവിച്ച ആ കാലഘട്ടത്തിൻ്റെ സ്വഭാവ വിശേഷങ്ങളെന്തൊ ക്കെ? ബത്തൂത്ത തൻ്റെ പുസ്‌തകങ്ങൾ എഴുതുവാനുണ്ടായ സാഹചര്യ ങ്ങളേവ? ബത്തൂത്തയുടെ സഞ്ചാരവൃത്താന്തം എത്രമാത്രം ചരിത്രപഠ നത്തിന് ഉപയോഗപ്പെടുത്താം? ഇത്തരം കാര്യങ്ങൾ ചരിത്രദൃഷ്ട്യാ ഇ തുവരെ അപഗ്രഥന വിധേയമാക്കിയിട്ടില്ല. തന്മൂലം ഇന്ത്യാ ചരിത്രത്തിൽ നിരവധി കള്ളക്കഥകൾ കടന്നുകൂടിയിരിക്കുന്നു. ഇവയുടെ ചരിത്ര യാ ഥാർഥ്യങ്ങൾ വിശകലനം ചെയ്യുകയാണ് ഞാൻ ചെയ്തിട്ടുള്ളത്.
1

ഇബ്നു ബത്തൂത്തയുടെ പുസ്തകം ഭാഗം ഒന്ന്

23 December 2023
0
1
0

അറുന്നൂറ് സംവത്സരങ്ങൾക്കു മുമ്പ് സാഹസികനായ ഒരു സഞ്ചാ രി മൊറോക്കോവിൽ ടാൻജിയർ എന്ന നഗരത്തിൽ നിന്നും ഇറങ്ങി ത്തിരിച്ചു. അദ്ദേഹത്തിന് ഇരുപത്തൊന്ന് വയസ്സു മാത്രമേ പ്രായമുണ്ടാ യിരുന്നുള്ളൂ. കൃത്യമായി പറഞ്ഞാ

2

ഇബ്നുബത്തുത്തയുടെ പുസ്തകം രണ്ട്

23 December 2023
0
1
0

കേട്ടവർക്കൊക്കെ വിസ്‌മയകരമായി തോന്നിയ അവിശ്വസനീയങ്ങ ളായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, ഒ രിക്കൽ ഈ സുൽത്താൻ ഒരു യാത്രക്ക് തിരിച്ചപ്പോൾ ഡൽഹിയിലെ ജനങ്ങളെ മുഴുക്കെ ആണും, പെണ്ണും, കുട്

3

ഇബ്നുബത്തുത്തയുടെ പുസ്തകം മൂന്ന്

23 December 2023
0
0
0

നിർഭാഗ്യകരമെമെന്ന് പറയട്ടെ, ബത്തൂത്ത കയറാനുദ്ദേശിക്കുന്ന ഓടം കൊടുങ്കാ റ്റിൽപ്പെട്ട് തകരുകയും ഉടുതുണി ഒഴിച്ചുള്ള സകലസാധനങ്ങളും കട ലിൽ നഷ്ടപ്പെടുകയും ചെയ്‌തു. ഈ ദുരന്തവൃത്താന്തവുമായി തിരി കെ ഡൽഹിയിലേക്ക

4

സഞ്ചാരിയായ ബത്തൂത്ത ഭാഗം ഒന്ന്

25 December 2023
0
0
0

സഞ്ചാരകുതുകിയായ ബത്തൂത്ത 1304 ഫെബ്രുവരി 24-ാം തീയ തി മൊറോക്കോവിലുള്ള ടാൻജിയർ എന്ന നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്‌ദുല്ലാ മതപണ്‌ഡിതനായിരുന്നു. 21-ാമ ത്തെ വയസ്സിലാണ് ബത്തൂത്ത തൻ്റെ സഞ്ചാ

5

രണ്ട്

25 December 2023
0
0
0

ബത്തൂത്തയുടെ ഉദ്ദേശ്യം സമ്പന്നമായ ഒരു പദവി ചക്രവർത്തിയു ടെ കീഴിൽ അനുഭവിക്കുക എന്നതായിരുന്നു. വെറുമൊരു ദിക് സഞ്ചാ രിയായി മാത്രം ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരു ന്നില്ല. തന്മൂലം അതിർത്തിയിൽ വ

6

സഞ്ചാരം, സഞ്ചാരത്തിനുവേണ്ടി (ഭാഗം ഒന്ന്)

25 December 2023
0
0
0

ചൈനയിൽ ടോഗൻ തിമൂറിൻ്റെ അടുക്കലേക്ക് മുഹമ്മദ് തുഗ്ലക്കയ ക്കുന്ന പ്രതിപുരുഷനെന്ന നിലക്ക് ഒരു വലിയ സംഘം അനുയായിക ളോടുകൂടി പുറപ്പെടുന്ന ബത്തൂത്ത, തൻ്റെ യാത്രാനുഭവങ്ങളുടെ മൂ ന്നാമത്തെ ഘട്ടത്തിലേക്ക് പ്രവേശ

7

ഭാഗം രണ്ട്

26 December 2023
0
0
0

അങ്ങനെ മാലദ്വീപിൽ കടക്കുന്ന ബത്തൂത്ത വളരെ അത്ഭുതകഥ കൾ ആ നാടിനെക്കുറിച്ചെഴുതുന്നുണ്ട്. ബത്തൂത്ത അവിടുത്തെ രാജ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും അവിടെ ഖാസിയുടെ പദവി അലങ്കരിക്കുകയും ചെയ്യുന്നതാണ് പ്

8

മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ഥിതി ഭാഗം ഒന്ന്

26 December 2023
0
0
0

1325-ൽ ബത്തൂത്ത യാത്ര തിരിക്കുന്ന സന്ദർഭത്തിൽ മറ്റേതൊരു അവസരത്തേക്കാളും ഉറച്ച ഗവൺമെൻ്റുകളാണ് മുസ്‌ലിം രാജ്യങ്ങളി ൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടായി രുന്ന കാലവുമായിരുന്നു അത്.

9

ഭാഗം രണ്ട്

26 December 2023
0
0
0

1218 നും 1260 നും ഇടക്കുള്ള മംഗോൾ ആക്രമണങ്ങൾ ഈ നഗരങ്ങളേയും അവ പ്രകാശിപ്പിച്ചിരുന്ന സംസ്കാര സമ്പത്തിനേയും ശിഥിലീകരിച്ചുകളഞ്ഞു. മംഗോളിയർ ഇസ്‌ലാ മിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനു മുമ്പ് ഇറാഖിലെ ജനങ്

10

സാമൂഹ്യ വൈകൃതങ്ങൾ ഭാഗം ഒന്ന്

27 December 2023
0
0
0

ബത്തൂത്ത കണ്ട ദേശങ്ങളേയും ജനങ്ങളേയും കുറിച്ച് അദ്ദേഹംനല്‌കുന്ന വിവരണത്തിൽ മുന്തിനിൽക്കുന്നത് അതാതു രാജ്യത്ത് താൻകണ്ട സിദ്ധന്മാരും ഷൈഖുകളും സന്യാസിമാരുമായുള്ള തന്റെ ഇടപഴകലിനെ കുറിച്ചാണ്. ഇതിനു പ്രത്യേക

11

രണ്ട്

27 December 2023
0
0
0

അതേ സന്ദർഭത്തിൽ, മതമായിരുന്നു ലോകത്തെമ്പാടുമുള്ള മുസ് ലിംകളെ വൈകാരികമായി ഏകോപിപ്പിച്ചിരുന്ന ഘടകം. മതത്തിന്റെ സ്വാധീനത തന്നെയായിരുന്നു ലോകത്തുള്ള എല്ലാ മുസ്ലിംകൾക്കും പൊതുവായ ഒരാശയവിനിമയ ഭാഷക്ക്

12

ബത്തൂത്തയും തുഗ്ലക്ക് മുഹമ്മദും

27 December 2023
0
1
0

നൈതിക സാന്മാർഗികമൂല്യങ്ങളെ അഗണ്യകോടിയിൽ തള്ളിയി രുന്ന മധ്യകാലസമൂഹത്തിൻ്റെ പ്രത്യേക സ്വഭാവദൂഷ്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തേജോഗോളം ഇന്ത്യാചരിത്രത്തിൽ മായാതെ മങ്ങാ തെ ശോഭിക്കുന്നുണ്ട്. കാലത്തിൻ്റെ ദു

13

കുറ്റകരമായ ആരോപണങ്ങൾ

28 December 2023
0
0
0

ഇബ്നു ബത്തൂത്ത ഡൽഹിയിൽ എത്തുന്ന സന്ദർഭത്തേയും ഡൽ ഹിയുടെ ഉന്നതപദവിയേയും മറ്റും പരാമർശിക്കുന്ന കൂട്ടത്തിൽ ഗിയാ സുദ്ദീൻ തുഗ്ലക്കിനെക്കുറിച്ചും അല്‌പം ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് തുഗ്ലക്കിൻ്റെ പി

14

തലസ്ഥാനമാറ്റക്കാര്യം - ഊക്കൻ നുണ

28 December 2023
0
1
0

ഇബ്നു ബത്തൂത്ത പറഞ്ഞതിൽ വെച്ചേറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തൻ്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും, ഡൽഹിയിലെ ജനങ്ങളെ മുഴുവനും പുതിയ ഈ തലസ്ഥാനത്തേക്ക് നിർബന്ധപൂർവം പറഞ്

15

ചൈനീസ് ആക്രമണവും ചരിത്രവങ്കത്തം തന്നെ

28 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ സംബന്ധിച്ച് ചരിത്രകാരന്മാർ നടത്തുന്ന മ റ്റൊരാഭാസമായ ആരോപണം അദ്ദേഹം ചൈനയെ ആക്രമിക്കാൻ ഒ രു വലിയ സൈന്യത്തെ അയച്ചുവെന്നതും ആ സൈന്യം ആകമാനം നശിക്കാനിടയായി എന്നുമാണ്. ഡോക്‌ടർ വിൻസെൻ്റ്

16

മുഹമ്മദ് തുഗ്ലക്കിന്റെ രക്തദാഹം ഭാഗം ഒന്ന്

29 December 2023
0
0
0

തുഗ്ലക്ക് മുഹമ്മദിനെ ചരിത്രത്തിലെ അനാഥപ്രേതമായി ചിത്രീക രിക്കാനുപയോഗിക്കുന്ന മറ്റൊരു വസ്‌തുതയാണ് സുൽത്താന്റെ നീച വും നികൃഷ്‌ടവുമായ രക്തവാഞ്ചയുടെ കഥകൾ. ഡോക്‌ടർ വിൻസന്റ് സ്‌മിത്ത് അതിശയകരമാം വിധം സുൽത്ത

17

രണ്ടാം ഭാഗം

29 December 2023
0
0
0

“ഫർഗാനയിലെ പ്രഭുക്കളായ തൗഗനും സഹോദരനും സുൽത്താ നെ ഒരിക്കൽ സന്ദർശിച്ചു. അവർക്ക് പല സമ്മാനങ്ങളും കൊടുത്ത് സുൽത്താൻ അവരെ സ്വീകരിച്ചു. കുറേക്കാലം അവർ സുഖമായവിടെ താമസിച്ച് കഴിഞ്ഞപ്പോൾ മടങ്ങിപ്പോരാനുള്ള ശ്ര

18

അനുബന്ധം : ഇബ്നു ബത്തൂത്തയുടെ സ്ത്രീണാഞ്ചചിത്തം

29 December 2023
0
0
0

ഇബ്നു ബത്തൂത്ത പ്രാസംഗികമായി പറഞ്ഞുപോകുന്ന തന്റെ സ ഹധർമിണിമാരെയും വെപ്പാട്ടികളേയും അടിമപെൺകൊടികളേയും കു റിച്ചുള്ള പരാമർശം അക്കാലത്തെ സാമൂഹിക വൈകൃതങ്ങളുടെ ശരി യായ പ്രതിഫലനമാണ്. അന്നു നിലനിന്നിരുന്ന ആചാ

---

ഒരു പുസ്തകം വായിക്കുക