shabd-logo

ഒരു വിയോഗം-4

5 January 2024

0 കണ്ടു 0
മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?

പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?

മാധവൻ: എന്താണ് സംശയം? ഞാൻ പോണു.

പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോൾ രാവിലെ നിന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നു.

ഉടനെ മാധവൻ തൻ്റെ അച്ഛൻ ഗോവിന്ദപ്പണിക്കരുടെ ഭവനത്തിലേക്കു പോയി. ഗോ വിന്ദപ്പണിക്കർ നല്ല ദ്രവ്യസ്ഥനും ബുദ്ധിമാനും, മര്യാദക്കാരനും ദയാലുവും ആയ ഒരു മ നുഷ്യനാണ്. സ്വന്തം കുടുംബം ഒന്നും ഇല്ലാത്തതിനാൽ ചെലവ് ഒന്നുമില്ലാതെ വളരെ കെട്ടിവെച്ചിട്ടുള്ളാളാണ്.

ഗോവിന്ദപ്പണിക്കർ: നാളെത്തന്നെ മദിരാശിക്കു പോണുവോ?

മാധവൻ: പോണം എന്നു വിചാരിക്കുന്നു. അച്ഛനു സമ്മതമാണെങ്കിൽ.

ഗോവിന്ദപ്പണിക്കർ: പോണമെന്നുണ്ടെങ്കിൽ പോയിക്കോളൂ. വഴിച്ചെലവിനും മറ്റും പണം കാരണവരോടു ചോദിക്കണ്ട. ഞാൻ തരും. നിണക്കു ഞാൻ ഒരു ജോടു കടുക്കൻ വരുത്തി വെച്ചിട്ടുണ്ട്. ഇതാ നോക്കൂ.

എന്നു പറഞ്ഞ് ഏകദേശം അഞ്ഞൂറു ഉറുപ്പിക വിലയ്ക്കുള്ള ഒന്നാന്തരം ഒരു ജോടു ചുകപ്പു കടുക്കൻ മാധവൻ്റെ കൈയിൽ കൊടുത്തു.

ഗോവിന്ദപ്പണിക്കർ: ബി.എൽ. ജയിച്ചാൽ നിണക്ക് ഒരു സമ്മാനം തരണമെന്ന് ഞാൻ വിചാരിച്ചിരുന്നു - അതാണ് ഇത്.

മാധവൻ: ഇതു വളരെ നല്ല കടുക്കൻ. ഞാൻ ഉണ്ണാൻ ഇങ്ങട്ട് വരും അച്ഛാ. മദിരാശിക്ക് ഒരു എഴുത്ത് എഴുതാനുണ്ട്. തപാൽ പോകാറായി. ഞാൻ ക്ഷണം വരാം.

എന്നു പറഞ്ഞു മാധവൻ അവിടെ നിന്നു വീട്ടിലേക്കു മടങ്ങി. വീട്ടിൽ എത്താറായപ്പോൾ വീട്ടിൽ നിന്ന് ഇന്ദുലേഖയുടെ ദാസി അമ്മു മടങ്ങി മാധവന് അഭിമുഖമായി വരുന്നതു കണ്ടു.

മാധവൻ: എന്താണ് വിശേഷിച്ചോ?

അമ്മു: അമ്മ കുളപ്പുരയിൽ കുളിക്കാൻ വന്നിട്ടുണ്ട്. അവസരമുണ്ടെങ്കിൽ അത്രത്തോളം ഒന്നു ചെല്ലാൻ പറഞ്ഞു.

മാധവൻ: ഓ ഹോ. അങ്ങിനെത്തന്നെ. കുളപ്പുരയിൽ പിന്നെ ആരുണ്ട്?

അമ്മു: ആരും ഇല്ല.

മാധവൻ: നീ മുമ്പേ നടന്നോ.

മാധവൻ കുളപ്പുരയിൽ കടന്നപ്പോൾ ഇന്ദുലേഖാ എണ്ണതേയ്ക്കാൻ ഭാവിച്ച് തോടകൾ അഴി ക്കുന്നു. മാധവൻ അകത്തു കടന്ന ഉടനെ തോടകൾ കാതിലേക്കുതന്നെ ഇട്ടു. മന്ദഹാസ ത്തോടുകൂടി മാധവൻ്റെ മുഖത്തേക്കു നോക്കി നിന്നു. മാധവൻ സംശയം കൂടാതെ രണ്ടു കൈകൊണ്ടും ഇന്ദുലേഖയെ അടക്കിപ്പിടിച്ചു മാറിലേക്ക് അടുപ്പിച്ച് ഒരു ഗാഢാലിംഗനവും അതിനുത്തരമായി ഇന്ദുലേഖാ അധിമധുരമാംവണ്ണം മാധവന്റെ അധരങ്ങളിൽ ഒരു ചുംബ നവും ചെയ്തു. ചുംബനം ചെയ്തു കഴിഞ്ഞയുടെനെ “വിടു" - "വിടു" എന്നു ഇന്ദുലേഖാ പറ ഞ്ഞു തുടങ്ങി.

മാധവൻ: ഞാൻ നാളെ മദിരാശിക്കു പോകുന്നു.

ഇന്ദുലേഖ: ഞാൻ കേട്ടു. പതിനഞ്ചു ദിവസം ഉണ്ടല്ലോ എനിയും ഹയിക്കോർട്ടു തുറക്കാൻ. പിന്നെ എന്തിനാണു നാളെ പോവുന്നത്? വലിയച്ഛൻ കോപിച്ചതു കൊണ്ട് ബദ്ധപ്പെട്ടു മദിരാശിക്കു പോകുന്നത് എന്തിനാണ്?

മാധവൻ: ഇന്നലെ ഒരു ശപഥം ഉണ്ടായോ ഇവിടെ വച്ച്.

ഇന്ദുലേഖ: ഉണ്ടായി താണെ. പക്ഷേ, എന്നോടു വിവരങ്ങളെക്കുറിച്ച് ചോദിക്കാതെ ചെയ്ത

മാധവൻ: മാധവിയോട് എന്തിനാണ് ചോദിക്കുന്നത്? വലിയച്ഛൻ്റെ ഇഷ്ടപ്രകാരം മാ ധവി നടക്കണ്ടേ?

ഇന്ദുലേഖ: ഇഷ്ടപ്രകാരം ഞാൻ നടക്കേണ്ടതാണ്. നടക്കുകയും ചെയ്യും. എന്നാൽ ചില കാര്യങ്ങളിൽ സ്വേച്ഛ പ്രകാരമേ എനിക്കു നടക്കാൻ നിവൃത്തിയുള്ളൂ. നിർഭാഗ്യവശാൽ അതിലൊന്നാണ് ഈ ശപഥക്കാര്യം.

മാധവൻ: ഓമനേ, വലിയച്ഛൻ പുറത്താക്കിക്കളയും, ഇങ്ങനെ പറഞ്ഞാൽ.

ഇന്ദുലേഖ: ഇന്നലെ എൻ്റെ ഭർത്താവിനെ ആട്ടിക്കളഞ്ഞില്ലേ? നാളെ എന്നെയും ആട്ടി ക്കളയട്ടെ.

മാധവൻ: ഭർത്താവിന് മാധവിയെ സ്വയമായി സംരക്ഷിക്കാൻ ശക്തിയില്ലാതിരിക്കു മ്പോൾ-

ഇന്ദുലേഖ: വീട്ടിൽ നിന്ന് ആട്ടിക്കളഞ്ഞവർക്ക് സാധാരണ ലോകത്തിൽ ദൈവീകമായി ഉണ്ടാവുന്ന സംരക്ഷ എനിക്കു മതിയാവുന്നതാണ്. നോം എനി എന്തിനു താമസിക്കുന്നു. മര്യാദയായി എല്ലാവരേയും അറിയിച്ചു നമുക്ക് ഈ കാര്യം നടക്കുന്നതല്ലേ എനി ഉത്തമം.

മാധവൻ: നോം നമ്മുടെ മനസ്സു കൊണ്ട് അതു കഴിച്ചുവെച്ചിട്ടുണ്ടല്ലോ. അമ്മാമനും അങ്ങ നെതന്നെ ആയിരുന്നുവല്ലോ പക്ഷം. ഇതിനിടയിൽ ഈ കലശൽ ഉണ്ടാവുന്നത് ആർ ഓർത്തു? ഇപ്പോഴല്ലേ കുറെ വിഷമമായത്.

ഇന്ദുലേഖ: എന്തു വിഷമമാണ് - യാതൊന്നുമില്ല. എനി ഇതിൽ ഒരു വിഷമവും ഉണ്ടാ വാൻ പാടില്ലാ. എന്നെ നാളെ മദിരാശിക്ക് ഒന്നിച്ചുകൊണ്ടുപോവാൻ ഒരുക്കമാണെങ്കിൽ വരാൻ ഞാൻ തെയ്യാറാണ്.

മാധവൻ: അതൊക്കെ അബദ്ധമായി വരും. മാധവിയെ പിരിഞ്ഞു കാൽക്ഷണം ഇരിക്കു ന്നതിൽ എനിക്കുള്ള മനോവേദന ദൈവം മാത്രം അറിയും. എന്നാലും എന്റെ ഓമനെ യെപ്പറ്റി ജനങ്ങൾക്ക് ചീത്ത അഭിപ്രായം ഉണ്ടാവുന്നത് എനിക്ക് അതിലും വേദനയാണ്. അതുകൊണ്ട് കുറെ ക്ഷമിക്കൂ. എനിക്ക് അഞ്ചാറു ദിവസം മുന്‌പ് ഗിൽഹാം സായ്യുവിൻ ഒരു കത്ത് ഉണ്ടായിരുന്നു. അതിൽ സെക്രട്രേട്ടിൽ ഒരു അസിഷ്ടാണ്ടു പണി ഒഴിവാകുമെ ന്നും അതിനു മനസ്സുണ്ടോ എന്നും ചോദിച്ചിരുന്നു. ഉണ്ടെന്നു മറുപടി പറഞ്ഞിട്ടുണ്ട്. എത്ര താമസം വേണ്ടി വരുമെന്ന് അറിയുന്നില്ല. അതു കിട്ടിയാൽ തൽക്ഷണം ഞാൻ ഇവിടെ എ ത്തും. പിന്നെ മാധവി എൻ്റെ കൂടെ മദിരാശിയിൽ, നോം രണ്ടു പേരും പണക്കാരാണെങ്കി എന്റെ അച്ഛൻ എനിക്ക് വേണ്ട പണം എല്ലാം തരുമെങ്കിലും സ്വയമായി ഒരു ഉദ്യോഗമില്ലാതെ എന്റെ ഓമനയെ മദിരാശിക്കു കൂട്ടിക്കൊണ്ടു പോവുന്നത് നമ്മൾ രണ്ടു പേർക്കും പോരാ ത്തതാണ്.

ഇന്ദുലേഖ: എന്താണ് കൈയിൽ ഒരു കടലാസ്സു ചുരുൾ?

മാധവൻ: അത് അച്ഛൻ എനിക്ക് ഇപ്പോൾ തന്ന ഒരു സമ്മാനമാണ് - നല്ല ചുകപ്പു കടു ക്കൻ ഇതാ നോക്കു.

ഇന്ദുലേഖ: ഒന്നാന്തരം: അവിടെ ഇരിക്കൂ - ഇതു ഞാൻ തന്നെ മാധവൻ്റെ കാതിൽ ഇടട്ടെ. മാധവൻ ഇരുന്നു. ഇന്ദുലേഖ മാധവൻ്റെ കാതിൽ കടിക്കനിട്ടു. മാധവൻ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ,

ഇന്ദുലേഖ: ഇരിക്കു. ഇനി ഞാൻ ഈ കുടുമ കൂടി ഒന്നു കെട്ടട്ടെ. അതുകെട്ടി ഒരു ഭാഗത്ത്
വെച്ചാലെ ആ കടുക്കനും മുഖവും തമ്മിലുള്ള യോജ്യത അറിവാൻ പാടുള്ളൂ.

കുടുമകെട്ടി ഇന്ദുലേഖാ മാധവൻ്റെ മുഖത്തേക്ക് നോക്കി. വിശേഷമായ ചേർച്ച കടുക്ക നും മുഖവുമായുണ്ടെന്നു, മാധവന്റെ കപോലങ്ങളിൽ ഇന്ദുലേഖാ ഒരു നിമിഷനേരം ഇട യിടെ ഒരു ദീർഘനിശ്വാസത്തോടു കൂടി തെരുതെരെ ചെയ്തു ചുംബനങ്ങളാൽ മാധവനു പൂർണ്ണബോദ്ധ്യമായി.

ഇവർ രണ്ടുപേരും ഇങ്ങനെ സംസാരിച്ചും രസിച്ചും കൊണ്ടിരിക്കുമ്പോൾ ലക്ഷ്മിക്കുട്ടി അമ്മ കുളപ്പുരയുടെ വാതുക്കൽ വന്ന്, "ആരാണ് അവിടെ സംസാരിക്കുന്നത്?" എന്നു ചോദിച്ചും കൊണ്ട് അകത്തേക്ക് കടന്നു.

ലക്ഷ്മിക്കുട്ടി അമ്മ: നിങ്ങൾക്കു ലജ്ജ കേവലം വിട്ടു തുടങ്ങി. ഭ്രാന്തുള്ളതുപോലെ തോന്നു ന്നു. കുട്ടനെ അന്വേഷിച്ച് ഗോവിന്ദപ്പണിക്കർ ആളെ അയച്ചിരിക്കുന്നു. ഉണ്ണാൻ അവിടെ ചെല്ലാമെന്നു പറഞ്ഞിരുന്നുവോ? പിന്നെ കുളപ്പുരയിലേക്കു വന്നു കളിച്ചിരുന്നാലോ? ഇ ന്ദുലേഖയ്ക്ക് ഇന്നു വിശപ്പ് ഇല്ലേ? ഭ്രാന്തു പിടിച്ച കുട്ടികൾ. കുട്ടൻ നാളെ പോണു എന്നു പറഞ്ഞു കേട്ടു.

മാധവൻ: നേരം എത്രയായി?

ലക്ഷ്മിക്കുട്ടി അമ്മ: പത്തരമണി.

മാധവൻ: ശിവ! ശിവ! എനിക്ക് ഒരു എഴുത്തയപ്പാൻ ഉണ്ടായിരുന്നു. അത് ഇന്നു മുടങ്ങി. അച്ഛൻ ദേഷ്യപ്പെടും. ഞാൻ നിങ്ങളെ കണ്ടിട്ടേ പുറപ്പെടുകയുള്ളൂ.

എന്നു ലക്ഷ്മിക്കുട്ടി അമ്മയോടു പറഞ്ഞു നേരെ അച്ഛൻ്റെ വീട്ടിലേക്കു ചെന്നു.

അവിടെ എത്തിയപ്പോൾ അച്ഛൻ ഉണ്ണാൻ എലവെച്ച് ഇരിക്കുന്നു. മാധവനും എലവെച്ചി രിക്കുന്നു.

ഗോവിന്ദപ്പണിക്കർ: കുട്ടൻ എവിടെയായിരുന്നു ഇത്രനേരം?

മാധവൻ: ഞാൻ ഒരാളുമായി സംസാരിച്ചുനിന്നു കുറെ വൈകിപ്പോയി. അച്ഛന് ഉണ്ണാമാ യിരുന്നുവല്ലോ. കഷ്ടം! നേർത്തെ ഉണ്ണാറുള്ളത് ഇന്നു ഞാൻ നിമിത്തം മുടങ്ങി എന്നു തോന്നുന്നു.

ഗോവിന്ദപ്പണിക്കർ: നിയ്യും ഇന്ദുലേഖയും നിമിത്തം എന്നു പറയു. നിന്നേമാത്രം ഞാൻ കുറ്റക്കാരനാക്കി ശിക്ഷിക്കയില്ല. അല്ല - കടുക്കൻ ഇട്ടു കഴിഞ്ഞുവോ? ഇതും ഇന്ദുലേഖ യുടെ ജാഗ്രത തന്നെ, അല്ലെ?

മാധവൻ മുഖം ലജ്ജയോടെ താഴ്ത്തിക്കൊണ്ട് ഊണു തുടങ്ങി. ഊണു കഴിഞ്ഞ ഉടനെ ഗോ വിന്ദപ്പണിക്കർ മകനെ അകത്തു വിളിച്ചു തൻ്റെ മടിയിൽ ഇരുത്തി മൂർദ്ധാവിൽ ചുംബിച്ചു
പറയുന്നു.

ഗോവിന്ദപ്പണിക്കർ: ഇന്ദുലേഖയെ വിചാരിച്ചു വ്യസനമുണ്ടോ? ഉണ്ടെങ്കിൽ അത് അനാ
വശ്യമാണ്. ആ പെണ്ണിനെ ഞാൻ നല്ലവണ്ണം അറിയും. അവളെപ്പോലെ ബുദ്ധിശക്തി യുള്ള ഒരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവളുടെ സൌന്ദര്യം കണ്ടു ഞാൻ അ ത്ഭുതപ്പെടുന്നതിനേക്കാൾ ബുദ്ധി വൈദഗ്ദ്ധ്യയത്തേയും സൈര്യത്തേയും കണ്ടു ഞാൻ അത്ഭുതപ്പെടുന്നു: നിന്നെവിട്ട് ഈ ജന്മം അവൾ ആരെയും സ്വീകരിക്കുമെന്നുള്ള ഒരു ശങ്ക നിണക്കു വേണ്ട. പഞ്ചുമേനവൻ അല്ല ബ്രഹ്മദേവൻ തന്നെ വേറെ പ്രകാരത്തിൽ ഉത്സാ ഹിപ്പിച്ചാലും ഇതി അതിന് ഒരിളക്കവും ഉണ്ടാകുന്നതല്ല.

മാധവൻ ഒന്നും മിണ്ടാതെ അച്ഛൻ്റെ കൈയും തടവിക്കൊണ്ട് മടിയിൽ ഇരുന്നു.

ഗോവിന്ദപ്പണിക്കർ: ശിന്നനെ നീ ഇപ്പോൾ കൂട്ടിക്കൊണ്ടു പോകുന്നുവോ?

മാധവൻ: കൂട്ടിക്കൊണ്ടു പോവേണമെന്നാണ് എൻ്റെ ആഗ്രഹം. എന്നാൽ അച്ഛന്റെ ഇഷ്ടം അറിഞ്ഞു ചെയ്യാമെന്നു വിചാരിക്കുന്നു.

ഗോവിന്ദപ്പണിക്കർ: നിൻ്റെ ഇഷ്ടം പോലെ ചെയ്യാം. കൊണ്ടു പോകുന്നു എങ്കിൽ അവനു വേണ്ട സകല ചെലവുകളും ഞാൻ തരാം.

മാധവൻ: എന്തിന് അച്ഛൻ തരുന്നു? അമ്മാമൻ നിശ്ചയമായും തരേണ്ടതല്ലേ?

ഗോവിന്ദപ്പണിക്കർ: തന്നില്ലെങ്കിലോ?-തരികയില്ലെന്നു തന്നെ ഞാൻ വിചാരിക്കുന്നു.

മാധവൻ: തന്നില്ലെങ്കിൽ -

ഗോവിന്ദപ്പണിക്കർ: ശണ്ഠ വേണ്ട. പഞ്ചുമേനോൻ പ്രകൃത്യാ കോപിയും ബുദ്ധി കുറയുന്ന ഒരു മനുഷ്യനും ആകുന്നു. ശണ്ഠയായാൽ ജനങ്ങൾ അതിൻ്റെ കാരണം നോക്കീട്ടല്ല ശ ണ്ഠക്കാരെ പരിഹസിക്കുന്നത്. ശബ്ദ ഉണ്ടെന്നു വന്നാൽ ഇരുഭാഗക്കാരെയും ഒരുപോലെ പരിഹസിക്കും. ലോകാപവാദത്തെ ഭയപ്പെടണം.

മാധവൻ: അച്ഛന് അനാവശ്യമായി എനിക്കുവേണ്ടി ഈ ചിലവുകൂടി വരുത്തുന്നതിൽ ഞാൻ വ്യസനിക്കുന്നു.

ഗോവിന്ദപ്പണിക്കർ: എനിക്ക് ഇത് എന്തു ചെലവാണു കുട്ടാ? നിൻ്റെ തറവാട്ടിലെപ്പോലെ എനിക്കു മുതൽ ഇല്ലെങ്കിലും ചെലവും അത്ര ഇല്ലാത്തതിനാൽ മിച്ചം എനിക്കും അത്ര ത ന്നെ ഉണ്ടാവും. അതെല്ലാം ഞാൻ നിൻ്റെ ഒരു ദേഹത്തിൻ്റെ ഗുണത്തിലേക്കും ഇഷ്ട സി ദ്ധിയിലേക്കും ചെലവിടാൻ ഒരുക്കമാണ്. ശിന്നനെ കൂട്ടിക്കൊണ്ടു പൊയ്നോ. എന്നാൽ കാരണവരോടു മുമ്പു ചോദിക്കണം. ഇതു ചോദിക്കാൻ നീ പോവേണ്ട. ആ കുട്ടിയുടെ അച്ഛൻ ശീനുപട്ടരെ അയച്ചു ചോദിപ്പിച്ചോ. യാത്ര നീയ്യും പറയണം. ശണ്ഠ കൂടിയാൽ മിണ്ടാതെ പോരെ.

മാധവൻ: അങ്ങിനെതന്നെ അച്ഛാ; ഞാൻ വൈകുന്നേരവും ഉണ്ണാൻ ഇങ്ങട്ടു വരും. അച്ഛ ൻ സമയപ്രകാരം ഊണു കഴിക്കണേ. എനിക്കു വേണ്ടി താമസിക്കരുത്.

ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ശീനുപട്ടർ ഗോവിന്ദപ്പണിക്കരെ കാ ഞാൻ വേണ്ടി അവിടെ ചെന്നു. പുറത്തളത്തിൽ നിന്ന് ഒന്നു ചുമച്ചു.


ഗോവിന്ദപ്പണിക്കർ: ആരാണു പുറത്ത്?

ശീനുപട്ടർ: ഞാൻ തന്നെ ശീനുപട്ടർ.

ഗോവിന്ദപ്പണിക്കർ: അകത്തുവരാം. ഇയാളോടു ഞാൻ തന്നെ വിവരം പറഞ്ഞുകളയാം മാധവാ.

ശീനുപട്ടർ അകത്തു കടന്ന ഉടനെ,

ഗോവിന്ദപ്പണിക്കർ: ഇരിക്കിൻ സ്വാമി!

ശീനുപ്പട്ടർ: ആരാണത് - മാധവനോ? എന്തൊക്കെയാണ് ഘോഷം കേട്ടത്? കാരണ വർ കോപിച്ചിരിക്കുന്നു. എന്നോടും കോപമുണ്ടോ എന്നു സംശയം. കുറെ മുമ്പു ഞാൻ അ മ്പലത്തിൽ നിന്നു വരുമ്പോൾ അദ്ദേഹത്തെ വഴിയിൽ കണ്ടു. എന്നോട് ഒന്നും മിണ്ടാതെ തലതാഴ്ത്തിയിട്ടു കടന്നുപോയി. ഇങ്ങിനെ അധികം കണ്ടിട്ടില്ലാ. ഒന്നു രണ്ടു പ്രാവശ്യം മുമ്പ് ഉണ്ടായിട്ടുണ്ട്. അതിനു നല്ല കാരണങ്ങളും ഉണ്ടായിരുന്നു. ഇതിനു കാരണം ഞാൻ ഒന്നും ഓർത്തിട്ടു കാണുന്നില്ല.

ഗോവിന്ദപ്പണിക്കർ: നിങ്ങൾ ശിന്നൻ്റെ അച്ഛനല്ലേ - അത് ഒരു നല്ല കാരണമല്ലേ?

ഗോവിന്ദപ്പണിക്കരും ശീനുപട്ടരും ചിരിച്ചു.

ഗോവിന്ദപ്പണിക്കർ: സ്വാമി, നിങ്ങൾ ഇപ്പോൾ തന്നെ പഞ്ചുമേനോൻ്റെ അടുക്കെ പോണം. പോയിട്ട്, ശിന്നനെ കട്ടൻ മദിരാശിക്കു കൊണ്ടുപോകുന്നു എന്നും അതിന് അദ്ദേഹത്തി ന്റെ അനുവാദം മാത്രം വേണമെന്നു പറയണം. കുട്ടിയുടെ പഠിപ്പിൻ്റെ ചെലവു ഞാൻ കൊടുപ്പാൻ നിശ്ചയിച്ചിരിക്കുന്നു. അതു നിങ്ങൾ അദ്ദേഹത്തോടു പറയണ്ട.

ശീനുപട്ടർ: ഓ - ഹോ. ഇപ്പോൾ തന്നെ പോയി പറയാം. ശിന്നൻ്റെ ചെലവു ഞാൻ കൊടുക്കാൻ പോവുന്നു എന്നു പറഞ്ഞു കളയാം. എനിക്കും ഒരു മാനമിരിക്കട്ടെ. എന്റെ നേര ചാടുമായിരിക്കും. ചീത്ത പറഞ്ഞാൽ ഞാനും പറയും.

ഗോവിന്ദപ്പണിക്കർ: കലശൽ കൂട്ടരുത്. ചെലവിൻ്റെ കാര്യം കൊണ്ട് അങ്ങേക്ക്, ഇഷ്ടപ്ര കാരം പറഞ്ഞോളൂ. പക്ഷേ, കളവുപറയാൻ ഞാൻ ഉപദേശിക്കയില്ല.

ശീനുപട്ടർ: ഒരു കളവുമല്ല അത്. ഞാൻ അങ്ങനെതന്നെ പറയും.

മാധവൻ അച്ഛന്റെ മുഖത്തു നോക്കി ചിറിച്ചു - അച്ഛനും, കൂടെ ശീനു പട്ടരും "അങ്ങിനെ ന്നെ ഞാൻ പറയും." എന്നു പറഞ്ഞു തലകുലുക്കിക്കൊണ്ട് ചിറിച്ചു.

ശിനുപ്പട്ടർ ഉടനെ അവിടെ നിന്നു പുറപ്പെട്ടു പൂവരങ്ങിൽ ചെന്നു പഞ്ചുമേനോൻ ഇരിക്കുന്ന മാളികയിലേക്കു കയറി പുറടത്തളത്തിൽ നിന്നു.

പഞ്ചുമേനോൻ: ആരാണ് അവിടെ?

ശീനുപ്പട്ടർ: ഞാൻ തന്നെ - ശീനു.

പഞ്ചുമേനോൻ: നിങ്ങൾ എന്താണ് ഇപ്പോൾ വന്നത്?

ശീനുപ്പട്ടർ: ഒന്നു പറവാനുണ്ടായിരുന്നു.

പഞ്ചുമേനോൻ: എന്താണ്? - പറയൂ.

ശിനുപ്പട്ടർ: എന്റെ മകൻ ചിന്നനെ ഞാൻ ഇങ്കിരീസ്സു പഠിപ്പിക്കാൻ പോകുന്നു.

പഞ്ചുമേനോൻ: നിങ്ങൾക്ക് ഇങ്കിരീസ്സറിയാമോ?

ശീനുപ്പട്ടർ: ഞാൻ ചിലവിട്ടു പഠിപ്പിക്കും.

പഞ്ചുമേനോൻ: പഠിപ്പിച്ചോളൂ.

ശീനുപ്പട്ടർ: മദിരാശിക്ക് അയയ്ക്കാനാണു പോവുന്നത്.

പഞ്ചുമേനോൻ: ഏതു രാശിക്ക് എങ്കിലും അയച്ചോളു - ഏതു കഴുവിന്മേലെങ്കിലും കൊണ്ടു പോയി കയറ്റിക്കോളു.

ശീനുപ്പട്ടർ: കഴുവിന്മേൽ കയറ്റിട്ടല്ല ഇങ്കിരീസ്സ് പഠിപ്പിക്കാറ്.

പഞ്ചുമേനോൻ: എന്താണ് കോമട്ടിപ്പട്ടരെ, അധിക പ്രസംഗീ, പറഞ്ഞത്? രുത്തംകെട്ട മാധവൻ പറഞ്ഞിട്ട് ഇവിടെ എന്നെ അവമാനിക്കാൻ വന്നതോ? എറങ്ങു താഴത്ത് - എറങ്ങൂ. - ആരെടാ അവിടെ? ഇയ്യാളെ പിടിച്ചു പുറത്തു തള്ളട്ടെ.

"കോമട്ടിയാണെങ്കിൽ പെങ്ങൾക്ക് എന്നെ സംബന്ധത്തിന്ന് ആക്കുമോ? എന്നു കുറെ പതുക്കെ പറഞ്ഞും കൊണ്ടു പട്ടർ ഓടി താഴത്ത് എറങ്ങി കടന്നു പോയി.

പിറ്റേ ദിവസം രാവിലെ നിശ്ചയിച്ച പ്രകാരം മാധവൻ ശിന്നനേയും കൂട്ടി മദിരാശിക്കു പുറപ്പെട്ടുപോവുകയും ചെയ്തു - പഞ്ചുമേനോന് കോപം ക്രമേണ അധികരിച്ചു വരുന്നു എ ന്നറിഞ്ഞതിനാൽ മാധവൻ യാത്രപറയാൻ അദ്ദേഹത്തിൻ്റെ അടുക്കെ പോയതേ ഇല്ല

ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക