shabd-logo

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024

0 കണ്ടു 0
ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ. അ ദ്ദേഹം ചമ്പാഴിയോട്ടു പൂവള്ളി എന്ന ധനപുഷ്ടിയുള്ള തറവാട്ടിലെ കാരണവരാകുന്നു. ഇയ്യാ ളുടെ തറവാട്ടിൽ മുമ്പുപുണ്ടായിരുന്ന രണ്ടു കാരണവന്മാർ ദിവാൻ ഉദ്യോഗം ഭരിച്ചവരായി രുന്നു. ചമ്പാഴിയോട്ട് പൂവള്ളി തറവാട് അതിലും പുരാതനമായിട്ടു തന്നെ വളരെ കോപ്പുള്ള തറവാടായിരുന്നു. കാലക്രമേണ അതിൽ ഉണ്ടായി വന്ന ഓരോ മാഹാപുരുഷന്മാർ ധനം വളരെ വളരെ ശേഖരിക്കപ്പെട്ടിരുന്നതും വളരെ പ്രസിദ്ധമായുള്ളതും ആയ ഒരു ഭവനമാ യിരുന്നു. എന്നാൽ എടയിൽ കുറെ നാശങ്ങളും നേരിട്ടു സ്വത്തുക്കൾക്കു കുറെ ക്ഷയവും വന്നുപോയിട്ടുണ്ട്.

ഞാൻ പറയുന്ന ഈ കഥ നടന്ന കാലത്ത് കൊല്ലത്തിൽ ഈ തറവാട്ടിലേക്ക് ഇരുപത്തെ ണ്ണായിരം പറനെല്ലു വരുന്ന ജന്മ വസ്തുക്കളും പതിനയ്യായിരം ഉറുപ്പികയോളം കൊല്ലത്തിൽ പാട്ടം പിരിയുന്ന തോട്ടങ്ങളും ഉണ്ടായിരുന്നു. അതിൽ ചെലവുകൾ എല്ലാം കഴിച്ചു കൊല്ലം ഒരു അയ്യായിരത്തോളം ഉറുപ്പിക കെട്ടിവയ്ക്കാം. ചെലവുകൾ ലുബ്ധിച്ചിട്ടാണെന്നു പറഞ്ഞു കൂടാ. മുമ്പുള്ള കാരണവന്മാർ വലിയ യോഗ്യരായിരുന്നതിനാൽ അവർവെച്ച ചട്ടപ്രകാരം നല്ല ചെലവുണ്ടായിരുന്നു. നേമം രണ്ടുനേരവും ഇരിപ്പുകാരടക്കം സുഖമായി സാപ്പാടു കൊ ടുക്കുന്ന രണ്ടു ബ്രാഹ്മണ സത്രങ്ങള്, പലേ അടിയന്തിരങ്ങളും നിയമച്ചിട്ടുള്ളതായ ഒരു ഭ ഗവതി ക്ഷേത്രം മുതലായതുകളിലുള്ള ചെലവും, നേമം തറവാട്ടിൽ സാപ്പാടിന്നും ഉടുപ്പുട തേച്ചുകുളി, ഭൃത്യവർഗ്ഗങ്ങളുടെ ചെലവ് ഇതുകളും എല്ലാം മുമ്പ് നിയമിക്കപ്പെട്ടിട്ടുള്ളതു വ ളരെ ധാരാളമായിട്ടാണ്. അതുകൊണ്ടു ജാത്യാ ലുബ്ധനെങ്കിലും പഞ്ചുമേനോനു ഈ വക ചെലവുകൾ കൂടാതെ കഴിപ്പാൻ നൃത്തിയില്ലാതെ ഇരുന്നു. ഇതെല്ലാം കഴിച്ചു കിട്ടുന്ന നേട്ടമാണ് അയ്യായിരം. അതിൽ ഒരു കാശു പോലും ചെലവിടുന്നത് പഞ്ചുമേനോന് പ രമസങ്കടമാണ്. എന്നാൽ തൻ്റെ മകളായ (ഇന്ദുലേഖയുടെ അമ്മ) ലക്ഷ്മി കുട്ടി അമ്മയ്ക്കും,അവളുടെ അമ്മയും തൻ്റെ ഭാര്യയുമായ കുഞ്ഞിക്കുട്ടി അമ്മയ്ക്കും കൂടി ഒരു മുപ്പത്തയ്യായിരം ഉറുപ്പികയുടെ സ്വത്തുക്കൾ ഇയാൾ തന്നെ കൊടുത്തിട്ടുണ്ട്. ഇന്ദുലേഖയും അവളുടെ അമ്മ യും തന്റെ ഭാര്യ കുഞ്ഞിക്കുട്ടി അമ്മയും (മദിരാശിയിലല്ലാത്ത കാലത്ത്) മകൻ ഗോവിന്ദൻ കുട്ടി മേനോനും പഞ്ചുമേനവനോടു കൂടി പൂവരങ്ങ് എന്നുപേരുള്ള രണ്ടു മൂന്നു വലിയ മാളി കകളായ ഭവനത്തിൽ, കുളം, കുളിപ്പുര, ക്ഷേത്രം, സത്രശാല മുതലായതുകളുടെ സമീപം വേറെയാണ് താമസം. പൂവള്ളി എന്ന വലിയ തറവാട്ടുവീട് പൂവരങ്ങിൽ നിന്ന് ഒരു ഇരു ന്നൂറ് മുന്നൂറുവാര ദൂരെയാണ്. എന്നാൽ ഈ രണ്ടു വീടുകൾക്കും മതിൽ ഒന്നു തന്നെയാണ്.

പഞ്ചുമേനവന് ഈ കഥ തുടങ്ങുന്ന കാലത്തു എഴുപത് വയസ്സ് പ്രായമാണ്. ഇദ്ദേഹത്തി ന്റെ ഒരു അമ്മാവൻ ദിവാൻ പണിയിലിരുന്ന കാലം ഇദ്ദേഹത്തിന് ഒരു താസീൽദാരുടെ പണി ഉണ്ടായിരുന്നു പോൽ. അതെല്ലാം വിട്ടിട്ട് ഇപ്പോഴേയ്ക്ക് മുപ്പത് കൊല്ലങ്ങളായി. ആൾ നന്ന വെളുത്തു മുണ്ടനായി കുറെ തടിച്ചിട്ടാണ്. ഇദ്ദേഹത്തിൻ്റെ സൌന്ദര്യ വർണ്ണന യ്ക്ക് - തലയിൽ കഷണ്ടി; വായിൽ മീതെ വരിയിൽ മൂന്നും ചുവട്ടിലെ വരിയിൽ അഞ്ചും പല്ലുകൾ ഇല്ലാ; കണ്ണു ചോരക്കട്ടപോലെ; മുണ്ടിന്നു മീതെ കട്ടിയായ ഒരു പൊന്നിൻ നൂലും കഴുത്തിൽ ഒരു സ്വർണ്ണ കെട്ടിയ രുദ്രാക്ഷ മാലയും തലയിൽ ഒരു ചകലാസ്സു തൊപ്പിയും കൈയിൽ വെള്ളികെട്ടിയ വണ്ണമുള്ള ഒരു വടിയും ഉണ്ടായിരിക്കും എന്നു പറഞ്ഞാൽ മതി യാവുന്നതാണ്. മുമ്പ് ഉദ്യോഗം ചെയ്തിരുന്നുവെങ്കിലും ഇംക്ലീഷ് പരിജ്ഞാനം ലേശമില്ലാ. ഉള്ളിൽ ശുദ്ധതയും ദയയും ഉണ്ടെങ്കിലും ജനനാൽ തന്നെ അതികോപിഷ്ഠനാണ്. എ ന്നാൽ ഈ കാലം വയസ്സായതിനാലും രോഗം നിമിത്തവും എല്ലായ്പ്പോഴും ക്രോധരസംത ന്നെയാണ് സ്ഥായി ആയ രസം. ഇന്ദുലേഖയോടു മാത്രം താൻ കോപിക്കാറില്ല. ഇതു പ ക്ഷേ, അവളുടെ ഗുണശക്തിയാലോ തന്റെ മൂത്ത മകൻ മരിച്ചു പോയ കൊച്ചു കൃഷ്ണമേനോൻ പേഷ്കാരിൽ ഉള്ള അതി വാല്സല്യത്താലോ ആയിരിക്കാം. താൻ കോപിഷ്ഠനാണെന്നു ള്ള അറിവു തനിക്കുതന്നെ നല്ലവണ്ണം ഉണ്ടാകയാൽ വല്ലപ്പോഴും കോപം വന്നുപോയാലോ എന്നു ശങ്കിച്ചു ഇന്ദുലേഖയുടെ മാളികയിലേക്ക് താൻ അധികം പോവാറേ ഇല്ല. എന്നാൽ ഇദ്ദേഹം രണ്ടു മൂന്നു പ്രാവശ്യം ഇന്ദുലേഖയെപ്പറ്റി അന്വേഷിക്കാതെ ഒരു ദിവസവും ക ഴിയാറില്ല. ഇന്ദുലേഖ ഒഴികെ പൂവരങ്ങിലും പൂവള്ളിയിലും ഉള്ള യാതൊരു മനുഷ്യനും ഇദ്ദേഹത്തിന്റെ ശകാരം കേൾക്കാതെ ഒരു ദിവസമെങ്കിലും കുഴിച്ചു കൂട്ടിയിട്ടുണ്ടോ എന്നു സംശയമാണ്. മാധവനുമായി ശണ്ഠ ഉണ്ടായതു തറവാട്ടു വീട്ടിൽ വെച്ചു രാവിലെ ആറുമ ണിക്കാണ്. അതുകഴിഞ്ഞ ഉടനെ അവിടെ നിന്ന് ഇറങ്ങി വലിയ കോപത്തോടെ താൻ പാർക്കുന്ന പൂവരങ്ങിൽ വന്നു. പൂമുഖത്തു കയറിയപ്പോൾ മകൾ ലക്ഷ്മികുട്ടി അമ്മയെയാണ് ഒന്നാമത് കണ്ടത്.

പഞ്ചുമേനോൻ: ആ കുരുത്തം കെട്ട ചണ്ഡാളൻ - ആ മഹാപാപി ച്ചതു നീ അറിഞ്ഞില്ലേ? എന്നെ അപമാനി

ലക്ഷ്മിക്കുട്ടി അമ്മ: ആർ?

പഞ്ചുമേനോൻ: മാധവൻ
ലക്ഷ്മിക്കുട്ടി അമ്മ: എന്താണ്, മാധവനോ?

പഞ്ചുമേനോൻ: അതെ മാധവൻ തന്നെ.

പിന്നെ മാധവൻ പറഞ്ഞ വാക്കുകളെല്ലാം കുറെ അധികരിപ്പിച്ചു ലക്ഷ്മികുട്ടി അമ്മയെ പറ ഞ്ഞു ധരിപ്പിച്ചു. അപ്പോഴേക്കും കേശവൻ നമ്പൂതിരിയും അകത്തു നിന്ന് പുറത്തേക്ക് വന്ന് ഇതെല്ലാം കേട്ടു.

പഞ്ചുമേനോൻ: (കേശവൻ നമ്പൂതിരിയോട്) ഈ പാപിക്ക് ഇന്ദുലേഖയെ ഞാൻ എനി കൊടുക്കയില്ല. എന്താണ് ലക്ഷ്മിക്കുട്ടി ഒന്നും പറയാത്തത്?

ലക്ഷ്മിക്കുട്ടി അമ്മ: ഞാൻ എന്താണ് പറയേണ്ടത്?

പഞ്ചുമേനോൻ: മാധവനോടുള്ള രസം വിടുന്നില്ലാ. അവൻ്റെ സൌന്ദര്യം കണ്ടിട്ട്, അല്ലെ? എന്താണു നീ മിണ്ടാതെ നില്ക്കുന്നത്? അസത്തുക്കൾ - അസത്തുക്കൾ - സകലം അസ ത്തുക്കളാണ്. കഴുത്തു വെട്ടണം.

ലക്ഷ്മിക്കുട്ടി അമ്മ: മാധവനോട് എനിക്ക് എന്താണ് രസം? എനിക്ക് ഇതിലൊന്നും പറവാനില്ല.

പഞ്ചുമേനോൻ: എന്നാൽ ഞാൻ പറയാം. എന്റെ ശ്രീപോർക്കലി ഭഗവതിയാണെ ഞാൻ ഇന്ദുലേഖയെ മാധവനു കൊടുക്കയില്ലാ.

ഈ ശപഥം കഴിഞ്ഞ നിമിഷം തന്നെ ഈ വൃദ്ധനു വ്യസനവും തുടങ്ങി. ഇന്ദുലേഖയുടെ ധൈര്യവും മിടുക്കും ഉറപ്പും പഞ്ചുമേനോന് നല്ല നിശ്ചയമുണ്ട്. മാധവനും ഇന്ദുലേഖയു മായുള്ള സ്നേഹത്തെക്കുറിച്ചും ഇയാൾക്കു നല്ല അറിവുണ്ട്. 'ഇങ്ങനെയിരിക്കുമ്പോൾ ഈ ശപഥം എത്രകണ്ടു സാരമാകും? സാരമായില്ലെങ്കിൽ തനിക്ക് എത്ര കുറവാണ്'.' എന്നും മറ്റും വിചാരിച്ചു കൊണ്ട് പഞ്ചുമേനോൻ പൂമുഖത്തു പടിയിൽ തന്നെ ഒരു രണ്ടു നാഴിക നേരം ഇരുന്നു. പിന്നെ ഒരു വിദ്യ തോന്നി. കേശവൻ നമ്പൂതിരിയെ വിളിക്കാൻ പറഞ്ഞു. നമ്പൂതിരി വന്നു പടിയിൽ ഇരുന്ന ഉടനെ പഞ്ചുമേനോൻ നമ്പൂതിരിക്ക് അടുത്തിരുന്നു സ്വ കാര്യമായി പറയുന്നു.

പഞ്ചുമേനോൻ: ഇന്നാൾ തിരുമനസ്സിന്നു മൂർക്കില്ലാത്ത നമ്പൂതിരിപ്പാട്ടിലെ കഥ പറയുകയു ണ്ടായി. അദ്ദേഹത്തിന്ന് ഇന്ദുലേഖയെ കുറിച്ച് കേട്ടറിവുണ്ടെന്നും സംബന്ധമായാൽ കൊ ള്ളാമെന്നും മറ്റും പറഞ്ഞു എന്നു പറഞ്ഞില്ലേ? അദ്ദേഹം ആൾ കണ്ടാൽ നല്ല സുന്ദരനോ?

കേശവൻ നമ്പൂതിരി: അതി സുന്ദരനാണ്. പത്തര മാറ്റുള്ള തങ്കത്തിന്റെ നിറമാണ്. ഇന്ദു ലേഖയുടെ നിറത്തിനെക്കാൾ ഒരു മാറ്റുകൂടും. ഇങ്ങനെ ഒരു പുരുഷനെ ഞാൻ കണ്ടിട്ടില്ല. പിന്നെ ധനപുഷ്ടിയോ പറയേണ്ടതില്ലല്ലോ.

പഞ്ചുമേനോൻ: അദ്ദേഹത്തെ കണ്ടു പരിചയമായാൽ ഇന്ദുലേഖയ്ക്കു ബോദ്ധ്യമാവുമോ? കേശവൻ നമ്പൂതിരി: (പൂണൂൽ കൈകൊണ്ടു പിടിച്ചിട്ട്) ഞാൻ സത്യം ചെയ്യാം - കാണു ന്ന നിമിഷത്തിൽ ബോദ്ധ്യമാവും. ശിവ! ശിവ! എന്തൊരു കഥയാണ്! അദ്ദേഹത്തിനെ കണ്ടാൽ അല്ലേ ആ അവസ്ഥ അറിയാൻ പാടുള്ളൂ.

പഞ്ചുമേനോൻ: അദ്ദേഹത്തിനെ ഒന്നു വരുത്താൻ കഴിയുമോ?

കേശവൻ നമ്പൂതിരി: വരുത്താം.

പഞ്ചുമേനോൻ: അദ്ദേഹം വന്നാൽ ഇന്ദുലേഖയ്ക്ക് മാധവനിലുള്ള ഭ്രമം വിട്ടു പോകുമോ?

കേശവൻ നമ്പൂതിരി: (പിന്നെയും പൂണൂൽ പിടിച്ചിട്ട്) ഈ ബ്രാഹ്മണനാണെ വിട്ടുപോവും. എനിക്കു സംശയം ലേശമില്ല.

പഞ്ചുമേനോൻ സന്തോഷിച്ചു ചിറിച്ചു.

പഞ്ചുമേനോൻ: എന്നാൽ ഒരു എഴുത്തയയ്ക്കുക. അദ്ദേഹം വരട്ടെ, വിഡ്ഢിത്തം ഒന്നും എഴു തരുതെ, ഇന്ദുലേഖയെ നല്ല നിശ്ചയമുണ്ടല്ലൊ. നമ്മൾ പിന്നെ വഷളാവരുതെ. ഇവിടെ വന്നു രണ്ടു നാലു ദിവസം താമസിക്കാൻ തക്കവണ്ണം മാത്രം എഴുതിയാൽ മതി.

കേശവൻ നമ്പൂതിരി: ഇത് തോന്നിയത് ഭഗവൽകൃപ! - ഭഗവൽകൃപ! ഇന്ദുലേഖയുടെ അ സാദ്ധ്യഭാഗ്യം! അവളുടെ തറവാട്ടിൻ്റെ സുകൃതം. ഇവിടുത്തെ ഭാഗ്യം. എൻ്റെ നല്ലകാലം. ഇപ്പോൾ തന്നെ എഴുതിക്കളയാം.

പഞ്ചുമേനോൻ: എഴുത്തിൽ വാചകം സൂക്ഷിച്ചുക്കണേ. ഇന്ദുലേഖ ഇങ്കിരിയസ്സും മറ്റും പ ഠിച്ച അതിശാഠ്യക്കാരത്തിയാണെ. അവളോടു നോം ആരും പറഞ്ഞാൽ ഫലിക്കില്ലാ. നമ്പൂതിരിപ്പാട്ടിലെ സൌന്ദര്യം കൊണ്ടും സാമർത്ഥ്യം കൊണ്ടും പാട്ടിൽ വരുത്തണം

അതാണ് വേണ്ടത്.

കേശവൻ നമ്പൂതിരി: നമ്പൂതിരി ഇവിടെ വന്നിട്ടു രണ്ടു നാഴിക ഇന്ദുലേഖയുമായി സംസാ രിച്ചാൽ ഇന്ദുലേഖ നമ്പൂതിരിയുടെ ഭാര്യയായിട്ടില്ലെങ്കിൽ അന്നു സൂര്യോദയം തെക്കു നിന്നു വടക്കോട്ടാണ്.

പഞ്ചുമേനോൻ: ഇത്ര ഉറപ്പുണ്ടാ? ഇത്ര യോഗ്യനോ നമ്പൂതിരിപ്പാട്?

കേശവൻ നമ്പൂതിരി: ഹേ അതൊന്നും എനിക്കു സംശയമില്ലാത്ത കാര്യമാണ്, ഞാൻ വേഗം എഴുതിക്കളയാം.

പഞ്ചുമേനോൻ: എന്നാൽ അങ്ങിനെ തന്നെ.

ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക