shabd-logo

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024

0 കണ്ടു 0
ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പൂമുഖത്തു തന്നെ നിന്നിരുന്നു. മഠത്തിൽ പാലടപ്രഥമൻ, വലിയപപ്പടം, പഞ്ചസാര വട്ടമായി സദ്യയ്ക്ക് ഒരുക്കിയിരുന്നു. ഒരു കാര്യ വശാൽ പിറ്റേ ദിവസം പുറപ്പെടാൻ തരമാകയില്ലെന്നും അതുകൊണ്ട് അതിന്റെ പിറ്റേ ദി വസം ഭക്ഷണത്തിനു തക്കവണ്ണം എത്തുമെന്നും അറിയിപ്പാൻ അന്നു തന്നെ രണ്ടാമത് അ യച്ച എഴുത്തും കൊണ്ട് മനയ്ക്കൽ നിന്നു പോന്ന ആളുകൾ രാത്രിയായതിനാൽ വഴിയിൽ താ മസിച്ചു രാവിലെ മേൽപ്പറഞ്ഞ പ്രകാരം പഞ്ചുമേനോൻ മുതലായവർ നമ്പൂതിരിപ്പാട്ടിലെ എഴുന്നള്ളത്തും കാത്തിരിക്കുമ്പോഴാണ് എത്തിയത്. എഴുത്തുവായിച്ച ഉടനെ കാരണവരു തറവാട്ടു ഭവനത്തിലേക്കും, നമ്പൂതിരി കുളിപ്പാനും, ശേഷം കൂടിയിരുന്നവർ അവരവരുടെ പ്രവൃത്തിക്കും പോയി. കുറെ കഴിഞ്ഞപ്പോൾ ഇന്ദുലേഖാ കുളിക്കാൻ പുറപ്പെട്ടു. പൂമുഖത്തു വന്നു. ഇന്ദുലേഖയുടെ അമ്മയും പൂമുഖത്തു വന്നു.

ലക്ഷ്മിക്കുട്ടിയമ്മ: അല്ല കുട്ടീ, നീ എന്തിനാണു മണ്ണെണ്ണ വിളക്കു കത്തിച്ച് രാത്രി ഉറക്കൊ ഴിയുന്നത്? ഇന്നലെ എത്ര നേരം വായിച്ചു. അച്ഛൻ പോന്ന ശേഷം?

ഇന്ദുലേഖ: ഇല്ലാ, ഞാൻ വേഗം കിടന്ന് ഉറങ്ങിയിരിക്കുന്നു. അമ്മേ, കൊച്ചമ്മാമൻ എനി യും വന്നില്ലല്ലോ. ഇന്നലെ വരുമെന്നല്ലെ എഴുതിയത്?

ലക്ഷ്മിക്കുട്ടിയമ്മ: ശരിതന്നെ, ഇന്നു വരുമായിരിക്കും. അതോ എനി മാധവൻ അവിടെ പിടിച്ചു നിർത്തിയിരിക്കുമോ എന്നും അറിഞ്ഞില്ല.

ഇങ്ങനെ അവർ പറഞ്ഞും കൊണ്ടിരിക്കുമ്പോൾ ഗോവിന്ദൻ കുട്ടിമേനോനും ഭൃത്യന്മാരും കെട്ടും പെട്ടിയുമായി കയറി വരുന്നത് ഇവർ കണ്ടു. ഗോവിന്ദൻ കുട്ടി മേനോൻ തലേദി വസത്തെ വണ്ടിയെറങ്ങി വഴിയിൽ പൂവള്ളി വക സത്രത്തിൽ താമസിച്ച് അന്നു രാവിലെ
സത്രത്തിൽ നിന്നു പുറപ്പെട്ടു വീട്ടിൽ എത്തിയതാണ്.

ഇന്ദുലേഖ: അതാ കൊച്ചമ്മാമൻ വരുന്നു.

എന്നു പറഞ്ഞു മന്ദഹാസത്തോടെ അമ്മാമന് അഭിമുഖമായി മിറ്റത്തേക്ക് എറങ്ങി. ലക്ഷ്മി കുട്ടി അമ്മയും കൂടെയിറങ്ങി.

ഗോവിന്ദൻകുട്ടിമേനോൻ: ഇന്ദുലേഖയ്ക്ക് സുഖക്കേടൊന്നുമില്ലല്ലോ?

ഇന്ദുലേഖ: ഒന്നും ഇല്ലാ, ഇപ്പോൾ എനിക്കു സകലസുഖവും ആയി. കൊച്ചമ്മാമൻ ഇ ന്നലെ വരുമെന്നല്ലേ എഴുതിയത്. ഞങ്ങൾ കുറെ വിഷാദിച്ചു.

ഉടനെ ലക്ഷ്മിക്കുട്ടി അമ്മയും ഗോവിന്ദൻ കുട്ടിമേനോനും ഇന്ദുലേഖയും കൂടി അകത്തേക്കു പോയി. ഗോവിന്ദൻകുട്ടി മേനോൻ കുളി, ഭക്ഷണം മുതലായതു കഴിഞ്ഞ് അച്ഛനെ കാ ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിലേക്കു പോയി കണ്ടു മടങ്ങി. അമ്മയുടെ അറയിൽ പോയി അമ്മയേയും കണ്ട്, ജ്യേഷ്ഠത്തിയേയും കണ്ട് ഇന്ദുലേഖയുടെ മാളികമുകളിലേക്കു കയറി ച്ചെന്നു.

ഗോവിന്ദൻ കുട്ടിമേനോനെ കുറിച്ച് അല്പം എന്റെ വായനക്കാരോട് പറയണ്ടേ. അല്പമേ പറയേണ്ടതുള്ളൂ. എന്നാൽ സ്വഭാവത്തിന് അല്പം ഒരു വിനയം പോരായ്ക ഉണ്ടോ എന്നു സംശയം. സ്വാഭാവത്തിന് ഒരു പ്രകാരത്തിലും ചാപല്യം ഉണ്ടെന്നല്ല ഇതിന്റെ അർത്ഥം. ഇദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും ഇദ്ദേഹത്തെക്കുറിച്ചു നല്ല ബഹുമാനം ഉണ്ടായിരു ന്നു. ശരീരാകൃതി കോമളമായിരുന്നു. തൻ്റെ മരിച്ചുപോയ മഹാനായ ജ്യേഷ്ഠനെപ്പോലെ ഭൂമിയിലുള്ള സകല ജീവികളിലും വെച്ച് ഇദ്ദേഹത്തിന് അതിവാത്സല്യം ഉണ്ടായിരുന്നത് ഇന്ദുലേഖയിൽ ആയിരുന്നു.

അമ്മാമൻ വരുന്നതു കണ്ട ഉടനെ ഇന്ദുലേഖാ എഴുനീറ്റു കോച്ചിന്മേലെ കെടക്ക തട്ടിന ന്നാക്കി അവിടെ ഇരിക്കേണമെന്നുള്ള ഭാവത്തോടെ നിന്നു. ഗോവിന്ദൻ കുട്ടി മേനോൻ ഉടനെ ഇരുന്നു. ഉടനെ വെള്ളിപ്പാത്രത്തിൽ തൻ്റെ കൈകൊണ്ടു തന്നെ പ്രേമത്തോടെ ഉണ്ടാക്കിയ ചായയും ഒരു വെള്ളത്താമ്പാളത്തിൽ കുറെ പലഹാരങ്ങളും ഒരു ചെറിയ മേശ മേൽവെച്ച് അമ്മമൻ്റെ അടുക്കെ കൊണ്ടുപോയി വെച്ചു. പിന്നെ അമ്മാമൻ്റെ കല്പനപ്ര കാരം അടുക്കെ ഒരു കസാലയിൽ ഇരുന്നു.

ഗോവിന്ദൻകുട്ടിമേനോൻ: മാധവൻ സുഖക്കേടു കൂടാതെ അവിടെ എത്തി. ഉടനെ സിക്ര ട്ടരിയട്ടിൽ നൂറ്റൻപത് ഉറുപ്പിക ശമ്പളമാവുമെന്നു തോന്നുന്നു. ഇന്ദുലേഖയ്ക്കു ഞാൻ പോവു മ്പോൾ തന്ന നോവൽ വായിച്ചു തീർന്നുവോ? നല്ലവണ്ണം മനസ്സിലാവുന്നുണ്ടോ?

“മാധവൻ” എന്ന ശബ്ദം തൻ്റെ മുഖത്തിൽ നിന്നു പുറപ്പെട്ട ഉടനെയും പിന്നെ അദ്ദേഹത്തി ന്ന് ഉദ്യോഗമാവാൻ പോകുന്നു എന്നു പറഞ്ഞപ്പോഴും ഇന്ദുലേഖയുടെ ചെന്താമരപ്പുപോലെ യുള്ള മുഖത്തിൽ നിന്നു ലജ്ജ ഹേതുവായി പ്രത്യക്ഷമായ വളരെ സ്തോഭങ്ങൾ ഉണ്ടായി. ബു ദ്ധിമാനായ ഗോവിന്ദൻ കുട്ടിമേനോൻ ഇങ്ങനെ ഉണ്ടാവുമെന്നു മുമ്പുതന്നെ കരുതിയിരുന്നു.

എന്നാൽ ഇന്ദുലേഖയ്ക്കു കേൾപ്പാൻ ഇത്ര ഇഷ്ടമുള്ള വാക്കുകൾ വേറെ ഒന്നും ഇല്ലെന്നും താനുമായി മാധവനെക്കുറിച്ചു സംസാരിച്ചാൽ ലജ്ജയുണ്ടാവുമെന്നറിഞ്ഞ് ആവശ്യമുള്ള വിവരം ക്ഷണത്തിൽ അറിയിച്ചു. തുടർച്ചയായിത്തന്നെ ക്ഷണേന വേറെ സംഭാഷണം തുടങ്ങി ഇന്ദുലേഖയുടെ മനസ്സു സമാധാനമാക്കി.

ഇന്ദുലേഖ: ആ നോവൽ ബഹു വിശേഷം തന്നെ. അതു ഞാൻ മുഴുവനും വായിച്ചു.

ഗോവിന്ദൻകുട്ടിമേനോൻ: നീ രാത്രി കുറെ അധികം വായിക്കുന്നു എന്നു നിന്റെ അമ്മ പറഞ്ഞു. അധികം മുഷിഞ്ഞു വായിക്കരുത്.

ഇന്ദുലേഖ: ഞാൻ അധികം മുഷിയാറില്ലാ. രാത്രി ഞാൻ നേമം വായിക്കാറേ ഇല്ല. ഇ ന്നാൾ ഒരു രാത്രി യദ്ദച്ചയായി ഞാൻ ശാകുന്തളം വായിച്ചിരുന്നു. അന്ന് ഒരു സംഗതി വശാൽ വലിയച്ഛനും കേശവൻ നമ്പൂരിയും കൂടി ഇതിൻ്റെ മുകളിൽ വന്നു. അവരു പറഞ്ഞി ട്ടാണ് അമ്മ പറയുന്നത്. ഞാൻ രാത്രി നേമം വായിക്കാറേയില്ല.

പഞ്ചുമേനോൻറെ ശപഥത്തെക്കുറിച്ച് മാധവൻ മുഖേന ഗോവിന്ദൻകുട്ടി മേനോൻ അറി ഞ്ഞിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ. പിന്നെ പഞ്ചുമേനോൻ നമ്പൂതിരിപ്പാട്ടിലേ ക്കൊണ്ടു സംബന്ധം നടത്താൻ ശ്രമം കലശലായി ചെയ്യുന്നുണ്ടെന്നു പഞ്ചുമേനോനും ഗോവിന്ദപ്പണിക്കരുമായി സംഭാഷണം കഴിഞ്ഞതിൻ്റെ മൂന്നാം ദിവസം ഗോവിന്ദപ്പണി ക്കർ മാധവനു മദിരാശിക്ക് എഴുതിയ എഴുത്തിൽ പ്രസ്താവിച്ചതും ഗോവിന്ദൻകുട്ടിമേനോൻ കണ്ടിട്ടുണ്ട്. എന്നാൽ ഇന്ദുലേഖാ മേൽക്കാണിച്ച പ്രകാരം പറഞ്ഞപ്പോൾ ഒരു ഹാസ്യരസ സൂചകമായ മന്ദഹാസത്തോടെ, "എന്തിനാണ് അവർ അന്നു നിൻ്റെ മുറിയിൽ വന്നിരു ന്നത്?" എന്ന് ചോദിച്ചു. ഇതു ചോദിച്ച ക്ഷണത്തിൽ ഇന്ദുലേഖയുടെ കവലയങ്ങൾ പോലെയുള്ള നീണ്ട കണ്ണുകളിൽ വെള്ളം നിറഞ്ഞു പോയി.

ഗോവിന്ദൻകുട്ടിമേനോൻ: എന്താണ്, ഇത്ര ബുദ്ധിയില്ലേ നിണക്ക്? ഗോഷ്ഠി കാണിക്കു ന്നത് കണ്ടാൽ ചിറിക്കുകയല്ലേ വേണ്ടത്? നീ എന്തു ഗോഷ്ഠിയാണ് കാണിക്കുന്നത്? എനിയും കരയുവാൻ ഭാവമാണെങ്കിൽ ഞാൻ ഇതിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല.

ഇന്ദുലേഖ: ഇല്ലാ. ഇനി ഞാൻ കരയുന്നില്ല.

ഉടനെ അന്നു രാത്രി ഉണ്ടായ സംഭാഷണത്തെക്കുറിച്ചു മുഴുവൻ പറഞ്ഞു. ഗോവിന്ദൻ ക ട്ടിമേനോൻ വളരെ ചിറിച്ചു - മനസ്സു കൊണ്ടു തൻ്റെ മരുമകളുടെ ബുദ്ധിശക്തിയെ ഓർത്തു വളരെ ബഹുമാനിച്ചു.

ഇന്ദുലേഖ: നാളെ ഈ നമ്പൂതിരിപ്പാടു വരുന്നുണ്ടത്രേ.

ഗോവിന്ദൻകുട്ടിമേനോൻ: (ഒന്ന് ഉറക്കെ ചിറിച്ച്) നാളെ വരട്ടെ. അച്ഛൻ എന്നോട് ഈ വിവരത്തെക്കുറിച്ചു പറഞ്ഞു.

ഇന്ദുലേഖ: കൊച്ചമ്മാമൻ എന്തു പറഞ്ഞു മറുവടിയായി?

ഗോവിന്ദൻകുട്ടിമേനോൻ: ഞാൻ ഒന്നും പറഞ്ഞില്ലാ. എനിക്ക് ഈ കാര്യത്തിൽ യാ തൊരു ശ്രദ്ധയും ഇല്ലാത്തപോലെ കേട്ടുനിന്നു. ഞാൻ മാധവൻ്റെ അച്ഛനെ കണ്ടിട്ടില്ല.

അവിടെ ഒന്നു പോണം.

എന്നു പറഞ്ഞു ഗോവിന്ദൻകുട്ടി മേനോൻ എണീട്ടു.

ഇന്ദുലേഖ: എനി നാളത്തെ ഘോഷം എന്തെല്ലാമോ അറിഞ്ഞില്ലാ.

“ഒന്നും വരാനില്ല" എന്ന് പറഞ്ഞു ചിറിച്ചും കൊണ്ടു ഗോവിന്ദൻകുട്ടി മേനോൻ ഗോവിന്ദ പ്പണിക്കരുടെ വീട്ടിലേയ്ക്കായി പുറപ്പെട്ടു.

ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക