shabd-logo

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024

0 കണ്ടു 0
പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്ശിയെ കണ്ട ഉടനെ എഴുനീറ്റ് അടുക്കെ ചെന്നു.

മുത്തശ്ശി ഇന്ദുലേഖയെ പിടിച്ചു മാറോടു ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു കൊണ്ടു പറയുന്നു.

കുഞ്ഞിക്കുട്ടി അമ്മ: മകളേ, നിണക്ക് എല്ലാ ഭാഗ്യവും തികഞ്ഞു വന്നു എഴുന്നള്ളത്ത് കണ്ടില്ലേ?

ഇന്ദുലേഖ: എന്താണ്. ഇന്ന് അമ്പലത്തിൽ ഉത്സവമുണ്ടായിരുന്നുവോ? എന്നാൽ എന്തേ മുത്തശ്ശി എന്നെ വിളിക്കാഞ്ഞത്? ആന എത്ര ഉണ്ടായിരുന്നു? വാദ്യം ഒന്നും കേട്ടില്ല ല്ലോ?

കുഞ്ഞിക്കുട്ടി അമ്മ: അമ്പലത്തിലെ എഴുന്നള്ളത്തല്ല. നമ്പൂതിരിപ്പാട്ടിലെ എഴുന്നള്ളത്ത്.

ഇന്ദുലേഖ: (മുഖപ്രസാദം കേവലം വിട്ടു വലിയമ്മയുടെ ആലിംഗനത്തിൽ നിന്നു വേറായി നിന്നിട്ട്) ഞാൻ കണ്ടില്ലാ.

കുഞ്ഞിക്കുട്ടി അമ്മ: ഈ ഘോഷം ഒക്കെ കഴിഞ്ഞിട്ടു നീ അറിഞ്ഞില്ലേ?

ഇന്ദുലേഖ: എന്തു ഘോഷം? ഞാൻ ഒന്നും കണ്ടില്ലല്ലോ?

കുഞ്ഞിക്കുട്ടി അമ്മ: നീ മുകളിൽ വാതിൽ അടച്ചു തുന്നക്കാരുടെ പണിയും എടുത്തു കാ ത്തിരുന്നാൽ കാണുമോ? നമ്പൂതിരിപ്പാട്ടിലെ കാണേണ്ടതാണ് - മഹാ സുന്ദരൻ തന്നെ. ഉടുപ്പും കുപ്പായവുമെല്ലാം പൊന്നു കൊണ്ടു കട്ടിയായിട്ടാണ്. എനിക്ക് അറുപതു വയസ്സായി മകളേ, ഞാൻ ഇതുവരെ ഇങ്ങിനെ ഒരാളെ കണ്ടിട്ടില്ല. അമറേത്തിനു പോയിരിക്കുന്നു കഴിഞ്ഞ ഉടനെ വരും. നിന്നെ കാണാൻ മുകളിൽ വരുമെന്നു തോന്നുന്നു. ഇന്നാൾ ഇവിടെ വന്ന ചെറുശ്ശേരി നമ്പൂതിരിയും കൂടെ വന്നിട്ടുണ്ട്. അദ്ദേഹം നമ്പൂതിരിപ്പാട്ടിലെ മുമ്പിൽ ഇരിക്കാൻ കൂടി മടിക്കുന്നു. നമ്പൂതിരിപ്പാട്ടിലെ അവസ്ഥ പറഞ്ഞു കൂടാ. മനയ്ക്കൽ ആന ച്ചങ്ങലകൂടി പൊന്നു കൊണ്ടാണത്രെ. ഇതിൻ്റെ മുകളിൽ ഒക്ക വെടിപ്പുണ്ടായിരിക്കണേ അദ്ദേഹം വരുമ്പോൾ.

ഇന്ദുലേഖ: ഇതിന്റെ മുകളിൽ വെടിപ്പുകേട് ഒരിക്കലും ഉണ്ടാവാറില്ല. എന്തിനാണ് അ ദ്ദേഹം ഇതിന്റെ മുകളിൽ വരുന്നത് - എന്നെ കാണേണ്ട ആവശ്യം എന്താണ് അദ്ദേഹ ത്തിന്?

കുഞ്ഞിക്കുട്ടി അമ്മ: അദ്ദേഹം മറ്റെന്താവശ്യത്തിന് നുമ്മുടെ വീട്ടിൽ എഴുന്നെള്ളുന്നു? എ ന്റെ മകളുടെ വർത്തമാനം കേട്ടിട്ടു വന്നതാണ്. മകളേ വളരെ നന്നായിട്ടെല്ലാം സംസാരി ക്കണേ. എന്റെ മകൾക്ക് വലിയ ഭർത്താവ് വന്നുകാണണമെന്നു ഞാൻ എത്ര കാലമായി കൊതിച്ചിരിക്കുന്നു. ഇപ്പഴ് എനിക്ക് അതു സംഗതി വന്നു. ഇതുപോലെ എനി എന്റെ കുട്ടിക്ക് ഒരു ഭാഗ്യം വരാനില്ലാ. പെണ്ണുങ്ങൾ നന്നായി തീർന്നാൽ അവരുടെ തറവാടു നന്നാക്കണം. നല്ലാ ഭർത്താവിനെ എടുക്കണം. പണം തന്നെയാണു മകളേ കാര്യം. പണത്തിനു മീതെ ഒന്നുമില്ല. ഞാൻ കുട്ടിയിൽ കണ്ടാൽ നന്നായിരുന്നു. എത്രയോ സു ന്ദരന്മാരായ ആണുങ്ങൾ എനിക്കു സംബന്ധം തുടങ്ങാൻ ആവശ്യപ്പെട്ടു. എന്റെ അച്ഛനും അമ്മയും അതൊന്നും സമ്മതിച്ചില്ലാ. ഒടുവിൽ നിൻ്റെ വലിയച്ഛന് എന്നെ കൊടുത്തു. ഞാ നായിട്ട് നുമ്മളുടെ വീട്ടിൽ നാലുകാശ് സമ്പാദിച്ചു. നുമ്മൾക്കു സുഖമായി കഴിവാൻ മാത്രം സമ്പാദിച്ചു മകളേ. ലക്ഷ്മിക്കുട്ടിക്കു ഭാഗ്യമില്ലാതെ പോയി. നിൻ്റെ അച്ഛൻ കുറെക്കാലം കൂടി ഇരുന്നെങ്കിൽ. നുമ്മൾ ഇന്നു വലിയ പണക്കാരായി പോയിരുന്നു. എന്തു ചെയ്യും! അതിനൊന്നും ഭാഗ്യമില്ലാ. നുമ്മളെ തറവാട്ടിൽ പെങ്കുട്ടികൾ എല്ലായ്പോഴും നന്നായിട്ടേ തീരാറുള്ളൂ. എന്റെ മകളേപ്പോലെ ഇത്ര നന്നായിട്ട് ഇതുവരെ ആരും തീർന്നിട്ടില്ലാ. നിണ ക്ക് ഇപ്പോൾ വന്ന ഭർത്താവിനെ പോലെ നന്നായിട്ട് ഒരു ബന്ധവും ഇതുവരെ നുമ്മളുടെ തറവാട്ടിൽ ഉണ്ടായിട്ടില്ലാ. അതുകൊണ്ടാണ് ഭാഗ്യം എന്നു പറഞ്ഞത്.

ഇന്ദുലേഖ: അല്ലാ - നമ്പൂതിരിപ്പാട് എനിക്കു സംബന്ധം തുടങ്ങിക്കഴിഞ്ഞുവോ? ഞാൻ ഇത് അറിഞ്ഞില്ലല്ലോ?

കുഞ്ഞിക്കുട്ടി അമ്മ: എനി സംബന്ധം കഴിഞ്ഞപോലെ തന്നെ. ഇത്ര വലിയ ആൾ ഇ വിടെ ഇതിന്നായിട്ട് വന്നിട്ട് എനി സംബന്ധം കഴിയാതെ പോവുമോ? എന്താ, എന്റെ മകൾക്ക് ഭ്രാന്തുണ്ടോ? ഈ നമ്പൂതിരിപ്പാട് സംബന്ധം തുടങ്ങിയില്ലെങ്കിൽ പിന്നെ ആരു തുടങ്ങും?

ഇന്ദുലേഖ: ശരി - മുത്തശ്ശി പറഞ്ഞതെല്ലാം ശരി. ഞാൻ കുറെ കിടന്നുറങ്ങട്ടെ.

കുഞ്ഞിക്കുട്ടി അമ്മ: പകൽ ഉറങ്ങരുത് മകളേ, ഞാൻ ആ പച്ചക്കല്ലു താലിക്കൂട്ടവും ക ല്ലുവെച്ച തോടകളും എടുത്തുകൊണ്ടു വരട്ടെ. നമ്പൂതിരിപ്പാട് ഇതിൻ്റെ മുകളിൽ എഴുന്നെ ള്ളുമ്പോൾ എന്റെ മകൾ അതെല്ലാം അണിഞ്ഞിട്ടുവേണം അദ്ദേഹത്തെ കാണാൻ, ഞാൻ വേഗം എടുത്തു കൊണ്ടു വരാം.

ഇന്ദുലേഖ: വേണ്ടാ, ഞാൻ യാതൊരു സാധനവും കെട്ടുകയില്ല. നിശ്ചയം തന്നെ. എനി ക്ക് അസാരം ഉറങ്ങിയേ കഴിയുള്ളൂ.

കുഞ്ഞിക്കുട്ടി അമ്മ: എൻ്റെ മകൾ കെട്ടിയാലും കെട്ടിയില്ലെങ്കിലും ശരി, എൻ്റെ മകൾക്ക് ആഭരണവും ഒന്നും വേണ്ടാ. നമ്പൂതിരിപ്പാടു വരുമ്പോൾ നല്ല സന്തോഷമായിട്ടെല്ലാം പറ ഞ്ഞ് അദ്ദേഹത്തിനു നല്ല സ്നേഹം തോന്നിക്കണേ.

എന്നും പറഞ്ഞ് കുഞ്ഞിക്കുട്ടി അമ്മ താഴത്തേയ്ക്ക് എറങ്ങിപ്പോയ ഉടനെ ലക്ഷ്മിക്കുട്ടി അ മ്മ മുകളിലേക്കു കയറിവന്നു. ഇന്ദുലേഖയും ലക്ഷ്മിക്കുട്ടി അമ്മയും അന്യോന്യം മുഖത്തു നോക്കി ചിറിച്ചു.

ലക്ഷ്മിക്കുട്ടി അമ്മ: നമ്പൂതിരിപ്പാട്ടിലെ വരവ് ബഹുഘോഷമായി. ആൾ മഹാ വിഡ്ഡിയാ ണെന്നു തോന്നുന്നു. ഇതിൻ്റെ മുകളിലേക്ക് വരവുണ്ടാവും.

ഇന്ദുലേഖ: വരട്ടെ.

ലക്ഷ്മിക്കുട്ടി അമ്മ: ബാന്ധവിക്കണം എന്നു പറയും.

ഇന്ദുലേഖ: ആരെ?

ലക്ഷ്മിക്കുട്ടി അമ്മ: നിന്നെ.

ഇന്ദുലേഖ: വന്നു കയറിയ ഉടനെയോ?

ലക്ഷ്മിക്കുട്ടി അമ്മ: (ചിറിച്ചും കൊണ്ട്) ഒരു സമയം ഉടനെതന്നെ പറയും എന്നു തോന്നു ന്നു.

ഇന്ദുലേഖ: അങ്ങിനെ പറഞ്ഞാൽ അതിനുത്തരം എൻ്റെ ദാസി അമ്മ പറഞ്ഞോളും.

ലക്ഷ്മിക്കുട്ടി അമ്മ: മാധവൻ കൂടി ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നാൽ നല്ല നേരം പോക്കാ യിരുന്നു.

“മാധവന് " എന്ന ശബ്ദമാത്രശ്രവണത്തിൽ ഇന്ദുലേഖയുടെ മുഖത്ത് പ്രത്യക്ഷമായുണ്ടായ വികാരഭേദങ്ങളെ കണ്ടിട്ട്.

ലക്ഷ്മിക്കുട്ടി അമ്മ: ഓ ഹോ! എൻ്റെ കുട്ടീ, നിൻ്റെ പ്രാണൻ ഇപ്പോൾ മദിരാശിയിൽ തന്നെയാണ്. സംശയമില്ലാ. നിണക്ക് ഇങ്ങിനെ ഇരിക്കുന്നതിൽ മനസ്സിന്നു വളരെ സു ഖക്കേടുണ്ടെന്നു തോന്നുന്നു. ആട്ടെ, ദൈവം ഉടനെ എല്ലാം ഗുണമായി വരുത്തും.

ഇന്ദുലേഖ: മനസ്സിന്നു സുഖക്കേട് അധികമായിട്ടൊന്നുമില്ലാ. മദിരാശി വർത്തമാനം ഒ ന്നും ഇല്ലല്ലോ?

ലക്ഷ്മിക്കുട്ടി അമ്മ: ഗോവിന്ദൻ കുട്ടി വിശേഷിച്ച് ഒന്നും പറഞ്ഞില്ലാ.

ഇന്ദുലേഖ: ചെറുശ്ശേരി നമ്പൂതിരി വന്നിട്ടുണ്ടോ?
ലക്ഷ്മിക്കുട്ടി അമ്മ: ഉണ്ട്. അദ്ദേഹവും ഉണ്ണാൻ പോയിരിക്കുന്നു. ഞാൻ പോണു. നമ്പൂതി രിപ്പാടുമായി യുദ്ധത്തിന് ഒരുങ്ങിക്കോളൂ.

എന്നു പറഞ്ഞു ലക്ഷ്മിക്കുട്ടി അമ്മ താഴത്തേക്കു പോയി.

ചെറുശ്ശേരി നമ്പൂതിരി വന്നിട്ടുണ്ടെന്നു കേട്ടത് ഇന്ദുലേഖയ്ക്ക് വളരെ സന്തോഷമായി. ത മ്മിൽ അഞ്ചാറു ദിവസത്തെ പരിചയമേ ഉണ്ടായിട്ടുള്ളൂ എങ്കിലും ഇന്ദുലേഖയ്ക്കും മാധവനും ഈ നമ്പൂതിരി അതിസമർത്ഥനും രസികനുമാണെന്നു ബോധിച്ചിട്ടുണ്ടായിരുന്നു. എ ന്നാൽ ഇപ്പോൾ ഇന്ദുലേഖയ്ക്ക് അല്പം ഒരു സുഖക്കേടും തോന്നി. അന്നു ചെറുശ്ശേരി നമ്പൂതിരി കണ്ടപ്പോൾ മാധവൻ തൻ്റെ കൂടെ ഉണ്ടായിരുന്നു. താനും മാധവനും തമ്മിൽ ഉണ്ടായി വരാൻ പോകുന്ന സ്ഥിതിയെ ഇദ്ദേഹം നല്ലവണ്ണം അറിഞ്ഞിട്ടും അതിൽ ഇദ്ദേഹം സന്തോ ഷിച്ചിട്ടും ഉണ്ടെന്ന് ഇന്ദുലേഖയ്ക്ക് അറിവുണ്ട്. ഈ നമ്പൂതിരിപ്പാട് ഇപ്പോൾ ഉദ്ദേശിച്ചു വന്ന കാര്യവും ഇയ്യാൾക്കു മനസ്സിലാവാതിരിപ്പാൻ പാടില്ല. ഇതിൽ നമ്പൂരിക്കു തൻ്റെ മേൽ ഒരു പുച്ഛം തോന്നുമല്ലോ എന്നു വിചാരിച്ചിട്ടാണു സുഖക്കേടുണ്ടായത്. നമ്പൂതിരിപ്പാട് ഉദ്ദേശിച്ചു വന്ന കാര്യത്തിന്റെ തീർച്ചയിൽ ഈ പുച്ഛം തീരുമെന്നു താൻതന്നെ സമാധാനിച്ചിട്ടു അകായിൽ പോയി ഉറങ്ങാൻ ഭാവിച്ചു കിടന്നു.

ഒരു നാലെട്ടു നിമിഷം കഴിഞ്ഞപ്പോൾ തൻ്റെ ദാസി അമ്മു ഒരു കടലാസ്സും കൈയ്യിൽ പി ടിച്ച് കയറി വരുന്നതു കണ്ടു.

ഇന്ദുലേഖ: എന്താ അമ്മു അത്?

ലക്ഷ്മിക്കുട്ടി അമ്മ: ഇത് എഴുത്താണ് - മദിരാശിയിൽ നിന്നു വന്നതാണ്. കുട്ടൻമേനവൻ യജമാനൻ ഇവിടെ കൊണ്ടു വന്നു തരാൻ പറഞ്ഞു.

എന്നു പറഞ്ഞു എഴുത്ത് ഇന്ദുലേഖയുടെ വശം കൊടുത്തു.

ഇന്ദുലേഖ കുറെ ഭ്രമത്തോടെ എഴുത്തു വാങ്ങി എഴുനീറ്റു വായിച്ചു. രണ്ടെഴുത്തുകൾ ഉണ്ടായി രുന്നു. ഒന്നു തുറന്നിരിക്കുന്നു. അതിൻ്റെ തർജ്ജമ താഴെ എഴുതുന്നു.

"കുട്ടൻ ഇവിടെ നിന്നുപോയ ദിവസം രാത്രി എട്ടുമണിക്ക് എന്നെ സിക്രട്രൈറ്റിൽ നിശ്ച യിച്ചതായി ഗിൽഹം സായ്‌വിൻ്റെ ഒരു കത്തു കിട്ടി. ഞാൻ ഇന്ന് ഉദ്യോഗത്തിൽ പ്ര വേശിച്ചു. കുട്ടനും മറ്റു സുഖക്കേട് ഒന്നും ഇല്ലായിരിക്കും. ഞാൻ മറ്റന്നാളത്തെയോ, നാ ളത്തെയോ വണ്ടിക്ക് ഒരാഴ്ച കല്പനയെടുത്ത് അങ്ങോട്ടു വരും. ഇതിൽ അടക്കം ചെയ്തു എഴുത്തുകൾ അച്ഛനും മാധവിക്കും കൊടുപ്പാൻ അപേക്ഷ."

ഇതു വായിച്ച ഉടനെ ഇന്ദുലേഖയ്ക്കുണ്ടായ ഒരു സന്തോഷം ഞാൻ എങ്ങിനെ എഴുതി അറി യിക്കുന്നു - പ്രയാസം. സന്തോഷാശ്രു താനേ കണ്ണുകൾ നിറഞ്ഞു. പിന്നെ തനിക്കുള്ള എഴു ത്തു പൊളിച്ചു വായിച്ചു. ആ എഴുത്തു ഞാൻ പരസ്യമാക്കാൻ വിചാരിക്കുന്നില്ലാ. ഇന്ദുലേഖ ആ എഴുത്തിനെ വായിച്ചശേഷം ചില ഗോഷ്ടി കാണിച്ചതും എഴുതണ്ട എന്നാണു ഞാൻ ആദ്യം വിചാരിച്ചത്. പിന്നെ ആലോചിച്ചതിൽ ഇന്ദുലേഖയോടുള്ള ഇഷ്ടം നിമിത്തം കഥ ശരിയായി പറയാതിരിക്കുന്നത് വിഹിതമല്ലെന്ന് അഭിപ്രായപ്പെടുന്നതിനാൽ എഴുതാൻ
തന്നെ നിശ്ചയിക്കുന്നു. മാധവൻ്റെ എഴുത്തു വായിച്ച ശേഷം എഴുത്തിനെ രണ്ടുനാലു പ്രാ വശ്യം ഇന്ദുലേഖ ചുംബിച്ചു. താക്കോൽ എടുത്ത് എഴുത്തുപെട്ടി തുറന്നു രണ്ടു കത്തുകളും അതിൽ വെച്ചു പൂട്ടി പുറത്തേക്കു വന്നു. ഗോവിന്ദൻ കുട്ടിമേനോൻ ചായ കുടിച്ചുവോ എ ന്നറിഞ്ഞു വരാൻ അമ്മുവെ പറഞ്ഞയച്ചു. അമ്മു ഗോവിന്ദൻ കുട്ടി മേനോൻ അറയിൽ പോയി അന്വേഷിച്ചു. ചായ കുടിച്ചു എന്നു ഗോവിന്ദൻ കുട്ടി മേനോൻ മറുപടി പറഞ്ഞു. "ഞാൻ അങ്ങട്ടു വരുന്നു എന്ന് ഇന്ദുലേഖയോടു പറ", എന്നും പറഞ്ഞയച്ചു.

ലക്ഷ്മിക്കുട്ടി അമ്മ മാധവന് ഉദ്യോഗമായ വിവരം ഗോവിന്ദൻ കുട്ടി മേനോൻ പറഞ്ഞുകേട്ട സന്തോഷത്തോടു കൂടി മുകളിലേക്കു കയറിവന്ന് ഇന്ദുലേഖയെ കണ്ടു. മകളുടെ അപ്പോഴ ത്തെ ഒരു സന്തോഷം കണ്ടതിൽ തനിക്കും വളരെ സന്തോഷമായി.

ലക്ഷ്മിക്കുട്ടി അമ്മ: ജയിച്ചു - ഇല്ലേ?

ഇന്ദുലേഖ: ഈശ്വരാധീനം - ഇത്രവേഗം ഉദ്യോഗമായത്.

ലക്ഷ്മിക്കുട്ടി അമ്മ: അപ്പോൾ ശപഥമോ?

ഇന്ദുലേഖ: അത് ഇരിക്കട്ടെ. ഞാൻ എനി ഉടനെ മദിരാശിക്കു പോവും അമ്മേ - അമ്മയ്ക്കു വിരോധമില്ലല്ലോ?

ലക്ഷ്മിക്കുട്ടി അമ്മ: എൻ്റെ മകൾ മാധവനോടൊപ്പം ഏതു ദിക്കിൽ പോയാലും എനിക്കു വിരോധമില്ലാ. സാധുക്കളേ, നിങ്ങൾ രണ്ടുപേരും എത്ര ദിവസമായി കുഴങ്ങുന്നു! എങ്കിലും അച്ഛന് ഒരു മുഷിച്ചിലിന്ന് എടയാവുമല്ലോ എന്ന് ഒരു ഭയം.

ഇന്ദുലേഖ: അതിൽ അമ്മയ്ക്ക് വിഷാദം വേണ്ട, വലിയച്ചൻ മഹാശുദ്ധനാണ്. എന്നെ ബഹു വാത്സല്യമാണ്. ഞാൻ കാൽക്കൽ വീണു കരഞ്ഞാൽ എനിക്കു വേണ്ടി അദ്ദേഹം ഞാൻ ചെയ്യുന്ന ന്യായമായ അപേക്ഷയെ സ്വീകരിക്കാതെ ഇരിക്കുകയില്ല - എനിക്ക്

അതു നല്ല ഉറപ്പുണ്ട്.

ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മാധവൻ്റെ അമ്മ (പാർവ്വതി അമ്മ) മുകളിലേക്കു കയറി വന്നു.

പാർവ്വതി അമ്മ: എന്താ മകളേ മാധവന് ഉദ്യോഗമായോ?

ഇന്ദുലേഖ: ആയി എന്ന് എഴുത്തു വന്നിരിക്കുന്നു. നിങ്ങളുടെ ഭാഗ്യം - ഇത്ര വേഗം ന ല്ലൊരു ഉദ്യോഗമായല്ലോ.

പാർവ്വതി അമ്മ: മാധവൻ എനിയും മദിരാശിയിൽ തന്നെ പാർക്കണ്ടേ? അതു മാത്രം എനിക്കു സങ്കടം.

ഇന്ദുലേഖ: നിങ്ങൾക്ക് ഇനി മദിരാശിയിൽ പോയി താമസിക്കാമല്ലോ.

പാർവ്വതി അമ്മ: ഞാൻ തന്നെയോ?

ഇന്ദുലേഖ: ഞാനും വരാം.

പാർവ്വതി അമ്മ: ഈശ്വരാ! അങ്ങനെയായാൽ നന്നായിരുന്നു. അപ്പോഴെയ്ക്കു മാധവൻ വെറുതേ വല്യമ്മാമനുമായി ശണ്ഠ ഉണ്ടാക്കിവച്ചുവല്ലൊ.

ഇന്ദുലേഖ: ആട്ടെ, നിങ്ങൾ എൻ്റെ കൂടെ വരുന്നുണ്ടോ?

പാർവ്വതി അമ്മ: ഈശ്വരാ! അങ്ങിനെ ദൈവം സംഗതി വരുത്തട്ടെ. എന്നാൽ എന്റെ മകന് പിന്നെ ഒരു ഭാഗ്യവും വേണ്ട. അതിനപ്പോൾ ഈ വിഷമമുണ്ടല്ലോ.

ഇങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഗോവിന്ദൻ കുട്ടി മേനോൻ കയറിവരു ന്നതു കണ്ട്. ലക്ഷ്മിക്കുട്ടി അമ്മയും പാർവ്വതി അമ്മയും താഴത്തിറങ്ങിപ്പോയി. ഇന്ദുലേഖ യുടെ മുഖത്തു പ്രത്യക്ഷമായിക്കണ്ട സന്തോഷത്തിൽ ഗോവിന്ദൻ കുട്ടി മേനോനും വളരെ സന്തോഷമുണ്ടായി, അന്യോന്യം കുറെനേരം ഒന്നും മിണ്ടാതെ നിന്നു - പിന്നെ?

ഗോവിന്ദൻകുട്ടി മേനോൻ: ഇന്ദുലേഖ മദിരാശിയിലേക്കു പോവാൻ എല്ലാം ഒരുങ്ങി ക്കോളൂ. മാധവൻ നാളെയോ മറ്റന്നാളോ പുറപ്പെടും എന്ന് എഴുതിക്കണ്ടില്ലേ? ഇന്ദുലേഖ ഒന്നും പറയാതെ മുഖം താഴ്ത്തിക്കൊണ്ടും മുഖത്ത് ഇടയ്ക്കിടെ ചുവപ്പും വെളുപ്പുമായി വർണ്ണം മാറിക്കൊണ്ടും സന്തോഷത്തിൽ മുങ്ങിയും പൊങ്ങിയും നിന്നു. എന്നാൽ ഗോവിന്ദൻ കുട്ടിമേനോന് വളരെ സന്തോഷം ഉണ്ടായി. എങ്കിലും അച്ഛന്റെ ശപഥത്തെ ഓർത്ത് അല്പം കുണ്ഠിതവും ഉണ്ടായിരുന്നു. മാധവൻ പെണ്ണിനേയും കൊണ്ടു പോകുമെന്നുള്ള തിനു ഗോവിന്ദൻ കുട്ടി മേനോന് ലേശവും സംശയമില്ലാ. അതുകൊണ്ട് ഇന്ദുലേഖയെ സംബന്ധിച്ചിടത്തോളം ഗോവിന്ദൻ കുട്ടിമേനോന് ഒരു വ്യസനവും ഉണ്ടായില്ല. എന്നാൽ വൃദ്ധനായ തന്റെ അച്ഛനെ സമ്മതിപ്പിച്ചിട്ടു കാര്യം നടത്താഞ്ഞാൽ എന്തൊക്കെ വൈഷ മ്യങ്ങൾ വരാം എന്നാലോചിച്ചിട്ടാണ് അല്പം കുണ്ഠിതം ഉണ്ടായത്. എന്നാൽ ഈ വക വ്യസനഭാവം അശേഷമെങ്കിലും മേനോൻ്റെ മുഖത്തോ വാക്കിലോ പുറപ്പെട്ടിട്ടില്ല.

ഗോവിന്ദൻകുട്ടി മേനോൻ: നമ്പൂതിരിപ്പാട് വന്നിട്ടുണ്ടല്ലോ - കേട്ടില്ലേ?

ഇന്ദുലേഖ: കേട്ടു.

ഗോവിന്ദൻകുട്ടി മേനോൻ: അച്ഛൻ ഈ കാര്യത്തെക്കുറിച്ചു വളരെ ഉചിതമായിട്ട് ഒരു വാ ക്കു പറഞ്ഞു - എനിക്കതു വളരെ സന്തോഷമായി.

ഇന്ദുലേഖ: എന്താ പറഞ്ഞത്?

ഗോവിന്ദൻകുട്ടി മേനോൻ: ഈ നമ്പൂതിരിപ്പാട്ടിലെ സംബന്ധം ഇന്ദുലേഖയ്ക്ക് മനസ്സുണ്ടെ ങ്കിൽ അല്ലാതെ നടത്തിപ്പാൻ താൻ ശ്രമിക്കയില്ലെന്നാണ്. ഇത് തീർച്ചയായി എന്നോടും കേശവൻ നമ്പൂതിരിയോടും പറഞ്ഞു. അതു കൊണ്ട് ഇന്ദുലേഖ ഇനി ഒട്ടും വ്യസനിക്കണ്ട.

ഇന്ദുലേഖ: അങ്ങിനെയാണു വലിയച്ഛൻ്റെ മനസ്സെങ്കിൽ ഇദ്ദേഹത്തെ കെട്ടിവലിപ്പിച്ചത് എന്തിന്?

ഗോവിന്ദൻകുട്ടി മേനോൻ: അത് ഇന്ദുലേഖയ്ക്ക് അദ്ദേഹത്തെ കണ്ടശേഷം മനസ്സുണ്ടാ വുമോ എന്നു പരീക്ഷിപ്പാനാണത്രെ.



എന്നും പറഞ്ഞു ഗോവിന്ദൻ കുട്ടി മേനോൻ തൻ്റെ മുറിയിലേക്കു പോയി. കോണി ഇ റങ്ങുമ്പോൾ "മദിരാശിക്ക് എഴുത്തുണ്ടെങ്കിൽ പൂട്ടി താഴത്തേയ്ക്കുയക്കൂ. എന്റെ എഴുത്തിൽ വച്ച് അയയ്ക്കാം." എന്ന് പറഞ്ഞു.

എനിക്ക് ഇന്ദുലേഖയെ പരിഹസിക്കുന്നത് പ്രാണവേദനയാണ്. എന്നാലും കഥ ഞാനൊ ട്ടും മറച്ചു വയ്ക്കുന്നില്ല. ഇത്ര ബുദ്ധിയുള്ള ഇന്ദുലേഖ എന്തിന്നു വിഡ്ഢിത്തം കാണിച്ചു? ഞാൻ പറയാതിരിക്കില്ല. ഗോവിന്ദൻ കുട്ടിമേനോൻ താഴത്ത് ഇറങ്ങിയ ഉടനെ ഇന്ദുലേഖ എ ഴുത്തുപെട്ടി തുറന്ന് കത്തെടുത്തു വായിച്ച് ക്രമപ്രകാരമുള്ള ഗോഷ്ഠി കാണിച്ച് കത്തു പെട്ടി യിൽ വച്ചു പൂട്ടി. അതി സന്തോഷത്തോടുകൂടി കിടക്കാനും ഇരിക്കാനും നില്പാനും ശക്തി യില്ലാതെ പ്രമോദസരിത്തിൽ കൂടി ഒഴുകിക്കൊണ്ടുവശായി.

ഗോവിന്ദൻ കുട്ടിമേനോൻ മദിരാശിക്ക് എഴുത്തു തയ്യാറാക്കി മേശമേൽ വച്ചു മാധവന്റെ അച്ഛനെ കാണ്മാനായി അദ്ദേഹത്തിൻ്റെ ഭവനത്തിലേക്കു ചെന്നു. ചെല്ലുമ്പോൾ അദ്ദേഹം പൂമുഖത്ത് ഇരിക്കുന്നു. ഗോവിന്ദൻ കുട്ടിമേനവനെ കണ്ടപ്പോൾ ഒന്നു ചിറിച്ചു.

ഗോവിന്ദൻകുട്ടി മേനോൻ: ജ്യേഷ്ഠൻ, നമ്പൂതിരിപ്പാട്ടിലെ വരവു കണ്ടില്ലേ?

ഗോവിന്ദൻകുട്ടി മേനോൻസാധാരണയായി ഗോവിന്ദപ്പണിക്കരെ ജ്യേഷ്ഠൻ എന്നാണു വി ളിച്ചുവരാറ്.

ഗോവിന്ദപ്പണിക്കർ: ഞാൻ കണ്ടില്ല. ഹമാലന്മാരുടെ മുളലിൻ്റെ ഘോഷം കേട്ടു. ഞാൻ പൊല്ലായിക്കളത്തിലേക്കു പുറപ്പെട്ടിരിക്കയാണ്. തല്കാലം ഇവിടെ നിന്നാൽ തരക്കേടു ണ്ട്. നിന്റെ അച്ഛൻ ഒരു സമയം എനിക്ക് ആളെ അയയ്ക്കും. പിന്നെ നമ്പൂതിരിപ്പാട്ടിലെ സംബന്ധക്കാര്യംകൊണ്ട് ആലോചിപ്പാനും മറ്റും പറയും. എനിക്ക് ഈ ആവലാതികൾ ഒന്നും കഴികയില്ല - ഞാൻ ഇന്നും നാളെയും കളത്തിൽ താമസിച്ച് മറ്റന്നാളേ മടങ്ങിവരു കയൊള്ളു.

ഗോവിന്ദൻകുട്ടി മേനോൻ: ഞാനും വരാം. എനിക്കും നമ്പൂതിരിപ്പാട്ടിലെ പ്രാകൃത്യങ്ങൾ കാണാൻ വയ്യാ - ഞാനും വരാം.

ഗോവിന്ദപ്പണിക്കർ: പോന്നോളൂ. വിവരം അച്ഛനെ അറിയിക്കണെ. അല്ലെങ്കിൽ പിന്നെ അതിന് എന്റെ നേരെ കോപിക്കും.

ഉടനെ ഗോവിന്ദൻകുട്ടി മേനോൻ വീട്ടിലേയ്ക്ക് ആളെ അയച്ച് തൻ്റെ ഉടുപ്പുകളും മറ്റും വരു ത്തി ഗോവിന്ദപ്പണിക്കരോടു കൂടി പൊല്ലായികളത്തിലേക്കു പുറപ്പെട്ടു. തന്നെക്കുറിച്ചു ചോ ദിച്ചാൽ വിവരം അച്ഛനെ അറിയിപ്പാൻ ആളെ പറഞ്ഞേല്പ്പിച്ചു. ഗോവിന്ദപ്പണിക്കരും ഗോവിന്ദൻ കുട്ടി മേനോനും പൊല്ലായിക്കളത്തിലേക്കു പോകയും ചെയ്തു.



ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക