shabd-logo

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024

0 കണ്ടു 0
ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥകർത്താവ് ആ ലോചിപ്പാൻ സാധാരണ ആവശ്യമില്ലാത്തതാകുന്നു. എന്നാൽ മലയാളത്തിൽ ഇത് ഒരു പുതുമാതിരി കഥ ആകയാൽ എൻ്റെ വായനക്കാരിൽ ചിലർ ഈ പുസ്തകത്തിൽ കാണുന്ന വല്ല സംഗതികളിലും ഒരു സമയം അബദ്ധമായി എൻ്റെ വിചാരവും ഉദ്ദേശവും ധരിച്ചു പോ വാൻ എടയുണ്ടാവുമോ എന്നു ഞാൻ ശങ്കിക്കുന്നതിനാൽ അതിനെപ്പറ്റി ഇവിടെ അല്പം ഒന്നു പ്രസംഗിക്കേണ്ടത് ആവശ്യമാണെന്നു വിചാരിക്കുന്നു.

ഈ അദ്ധ്യായത്തിലും എനി വരുന്ന ചില അദ്ധ്യായങ്ങളിലും കുറെ അവ്യവസ്ഥിതമനസ്സു കാരനും സ്ത്രീലോലനും ആയ ഒരു നമ്പൂതിരിപ്പാടിൻ്റെ കഥയെക്കുറിച്ച് പറയേണ്ടി വരുന്നു. എനിക്കു മലയാളത്തിൽ നമ്പൂതിരിമാരെക്കാൾ അധികം ബഹുമാനമുള്ളവർ ആരും ഇല്ല. അവരിൽ അതി ബുദ്ധിശാലികളും സമർത്ഥന്മാരും ആയ പലരേയും ഞാൻ അറിയും. അ തിൽ ചിലർ എൻ്റെ വലിയ സ്നേഹിന്മാരായിട്ടും ഉണ്ട്. ഏതു ജാതിയിലും മനുഷ്യർ സ മർത്ഥന്മാരായും വിഡ്ഢികളായും ബുദ്ധിമാന്മാരായും ബുദ്ധിശൂന്യന്മാരായും സത്തുക്കളായും അസത്തുക്കളായും കാണപ്പെടുന്നുണ്ട്. അതു പ്രകാരം തന്നെയാണ് നമ്പൂതിരിമാരിലും ഉ ള്ളത്. ഈ കഥയിൽ കാണുന്ന നമ്പൂതിരിപ്പാടു കുറെ അമാന്തക്കാരനാണെങ്കിലും അദ്ദേ ഹത്തോടുകൂടിത്തന്നെ എൻ്റെ വായനക്കാർക്കു പരിചയമാവാൻ പോവുന്ന ചെറുശ്ശേരി ന മ്പൂതിരിയുടെ സാമർത്ഥ്യവും രസികത്വവും ഓർത്താൽ സാധാരണ ശ്ലാഘനീയന്മാരായും മലയാളത്തിൽ അത്യൽകൃഷ്ടസ്ഥിതിയിൽ വെയ്ക്കപ്പെട്ടിട്ടുള്ളവരുമായ നമ്പൂതിരിപ്പാടന്മാരേ യും നമ്പൂതിരിമാരേയും പരിഹസിക്കേണമെന്നുള്ള ഒരു ദുഷ്ട വിചാരം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എൻ്റെ ബുദ്ധിമാന്മാരും നിഷ്പക്ഷവാദികളും ആയ വായനക്കാർക്ക് ധാ രാളമായി മനസ്സിലാവുമെന്നു ഞാൻ വിശ്വസിക്കുന്നു.

ഇംഗ്ലീഷിൽ ഈ മാതിരി കഥകളിൽ പറയപ്പെടുന്നവർ എല്ലാം പലേ സ്ഥിതിയിലും ഇ രിക്കുന്ന യൂറോപ്യൻ സ്ത്രീ പുരുഷന്മാരാണ്. ചില പുസ്തകങ്ങളിൽ ഈ കാലം ജീവനോടു കൂടി ഇരിക്കുന്ന മഹാന്മാരായ ചില സായ്പ്പന്മാരെക്കൊണ്ടു കൂടി ദൂഷ്യമായോ പരിഹാ സമായോ ശ്ലാഘിച്ചിട്ടോ ചിലപ്പോൾ പറയപ്പെട്ടു കാണുന്നുണ്ട്. എന്നാൽ ഒരു കഥയിൽ ദുഷ്ടവിചാരം കൂടാതെ ഈവക പ്രസംഗങ്ങൾ ചെയ്യുന്നതിന്മേൽ യൂറോപ്പിൽ ആർക്കും പ രിഭവമോ ശണ്ഠയോ ഉണ്ടായി വന്നിട്ടില്ല. അതുകൊണ്ട് ഈ പുസ്തകത്തിൽ പറയപ്പെടുന്ന സംഗതികൾ നിമിത്തം ആർക്കും പരിഭവമുണ്ടാകയില്ലെന്നു ഞാൻ വിചാരിക്കുന്നു.

കേശവൻ നമ്പൂതിരി പഞ്ചുമേനോന് വായിച്ചുകേൾപ്പിച്ച എഴുത്തു മേല്പറഞ്ഞ സൂരി നമ്പൂതി രിപ്പാട്ടിലെ എഴുത്തായിരുന്നു.

'കണ്ണഴി മൂർക്കില്ലാത്തമന' മലയാളത്തിലെങ്ങും പ്രസിദ്ധപ്പെട്ട ഒരു മനയും സമ്പത്തിലും ഉൽകൃഷ്ടതയിലും നിസ്തുല്യമെന്നു പറയപ്പെട്ടുവന്നതും ആകുന്നു. ഈ മനയിലെ കുബേ രന്മാരായ നമ്പൂതിരിപ്പാടന്മാരിൽ രണ്ടാമത്തെ ആളാണ് സൂരിനമ്പൂതിരിപ്പാട്, എങ്കിലും അപ്‌ഫൻ നമ്പൂതിരിപ്പാടു വയോധികനും രോഗിയും ആയിരുന്നതിനാൽ മനവക സകല കാര്യങ്ങളും നോക്കി വരാൻ നിശ്ചയിക്കപ്പെട്ട ആൾ സൂരിനമ്പൂതിരിപ്പാട് ആയിരുന്നു. ഇദ്ദേഹത്തിന്ന് ഈ കഥ നടന്ന കാലത്ത് നാല്പപത്തഞ്ച് വയസ്സ് പ്രായമാണ്. ചെറുപ്പം മുതൽക്കേ മനവക കാര്യങ്ങൾ നോക്കേണ്ടതിനാക്കിയതിനാൽ വിദ്യാഭ്യാസം ഉണ്ടായി ല്ല. ഇദ്ദേഹം ജാത്യാ വളരെ സ്ത്രീ ലോലനായിരുന്നു. വേളി കഴിച്ചിട്ടില്ല. അപ്‌ഫൻ നമ്പൂതിരിപ്പാട് എത്ര തിരക്കീട്ടും വേളി കഴിക്കാതെതന്നെ ഇതുവരെ ഇദ്ദേഹം കഴിച്ചു. അനുജന്മാർ രണ്ടാൾ വേളികഴിച്ചിട്ടുണ്ട്. അതു സംഗതിയാക്കി പറഞ്ഞു താൻ യഥേഷ്ടം ശൂദ്രസ്ത്രീകളുടെ ഭർത്താവായിട്ടുതന്നെ കാലം കഴിക്കയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ ദേഹത്തെക്കുറിച്ച് ആപാദചൂഢം വർണ്ണിക്കുവാൻ ഞാൻ ഭാവിക്കുന്നില്ല. ആൾ നല്ല വെളുത്ത നിറത്തിലാണെങ്കിലും സൌന്ദര്യമാവട്ടെ, ശ്രീയാവട്ടെ ഇദ്ദേഹത്തിന്റെ ദേഹ ത്തു ലേശം പോലും ഇല്ലെന്നുതന്നെ പറയാം. എന്നാൽ കേവലം വിരൂപനാണെന്നു പറവാൻ പാടില്ല. ഇദ്ദേഹത്തെപ്പോലെയുള്ള ദേഹസ്വഭാവം പക്ഷേ, ഒരു ലക്ഷം പേർക്ക് മലയാളത്തിൽ കാണാം. അവയവങ്ങളിൽ യാതൊന്നിനും വിശേഷവിധിയായി ഒന്നും ഇല്ല, സൌന്ദര്യവും കലശലായ വൈരൂപ്യവും ഒരവയവത്തിന്നും ഉണ്ടെന്നു പറവാൻ പാടില്ല. എന്നാൽ ഇദ്ദേഹത്തിൻറെ ദേഹസ്വഭാവത്തിലും പ്രകൃതത്തിലും രണ്ടു മൂന്നു സംഗതികൾ മാത്രം വിശേഷവിധിയായി പറയേണ്ടതുണ്ട്. ഇദ്ദേഹം ചിരിക്കുമ്പോൾ വായ രണ്ടു കവിൾത്തടങ്ങളിൽ എത്തി അവിടുന്നു കവിഞ്ഞു നീണ്ടു നില്ക്കുന്നുണ്ടോ എന്ന് കാണുന്നവർക്കു തോന്നും. നാസിക ശരിയായിട്ടുതന്നെ സൃഷ്ടിച്ചിരുന്നുവെങ്കിലും ആ മുഖത്തിന്ന് മതിയായില്ല എന്നു തോന്നും. നടക്കുന്നത് ചാടിച്ചാടിക്കൊണ്ട് കാക്കകളെ പ്പോലെയോ എന്നു തോന്നും. ഇദ്ദേഹം സ്ത്രീ ഭ്രാന്തനാണെന്ന് ആദ്യത്തിൽ പറഞ്ഞുപോ യതുകൊണ്ട് ഇനി അദ്ദേഹത്തിൻ്റെ സ്വാഭവത്തെക്കുറിച്ച് അത്ര അധികം പറയേണ്ടതില്ല. ധനവാന്മാരായ പുരുഷന്മാർക്ക് സ്ത്രീകളിൽ അതിയായ ചാപല്യം ഉണ്ടായാൽ പിന്നെ അവരുടെ വേറെയുള്ള സ്വഭാവത്തെപ്പറ്റി അധികം പറവാൻ ഉണ്ടാവുന്നതല്ലാ. അവരുടെ എല്ലായ്പ്പോഴും ഉള്ള വിചാരവും പ്രവൃത്തികളും ഈ ഒരു വിഷയത്തെ സംബന്ധിച്ചല്ലാതെ ഒരിക്കലും ഉണ്ടാവാൻ പാടില്ലാ. അദ്ദേഹത്തിന്നു മനവക കാര്യങ്ങൾ അന്വേഷിക്കുന്നാൾ എന്ന പേർ മാത്രമേ ഉള്ളൂ. യഥാർത്ഥത്തിൽ കാര്യങ്ങൾ അന്വേഷിച്ചിരുന്നതു മാസപ്പടി ക്കാരായ കാര്യസ്ഥന്മാരായിരുന്നു. അവരിൽ ചിലരുടെ സാമർത്ഥ്യം കൊണ്ട് കാര്യങ്ങൾ ഒരുവിധം ശരിയായിതന്നെ നടന്നുവരുന്നു എന്നു പറയാം. ഇദ്ദേഹം സൂക്ഷ്മത്തിൽ ശുദ്ധമ നസ്സാണ്, നിഷ്കന്മഷനാണ് എങ്കിലും ശീലത്തിൻ്റെ ദുർഗ്ഗണം കൊണ്ട് ശുദ്ധനാണെന്ന് അ ധികം ആളുകൾക്ക് സാധാരണയായി അഭിപ്രായമുണ്ടായിരുന്നില്ല. സാധാരണ അറിവും പഠിപ്പും ഇല്ലാത്ത ധനവാന്മാർക്കുണ്ടാവുന്ന പോലെ, തന്നെപ്പറ്റി ഇദ്ദേഹത്തിന്നു വലിയ അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്. താൻ കാര്യത്തിന് അതി നിപുണനാണെന്നു തന്റെ സേവകന്മാരായ കാര്യസ്ഥന്മാരും കണ്ടാൽ മന്മഥനെപ്പോലെ സുന്ദരനാണെന്നു താൻ സഹവാസം ചെയ്തിട്ടുള്ള കുലടന്മാരും ഈ ഭോഷച്ചാരെ നല്ലവണ്ണം പറഞ്ഞു വി ശ്വസിപ്പിച്ചിരുന്നു. മുഖസ്തുതി കേട്ടു കേട്ടു താൻ ഒരു മഹാപുരുഷനാണെന്ന് ഇദ്ദേഹം മനസ്സിൽ തീർച്ചയാക്കിവെച്ചിരുന്നു. പണം പിടുങ്ങുവാൻ സാമർത്ഥ്യവും ദൌഷ്യവും ഉള്ള വ്യഭിചാരികളായ സ്ത്രീകൾ തൻ്റെ ദേഹകാന്തിയെപ്പറ്റി തന്നോടു പറഞ്ഞുവരുന്ന ഭോഷ്കുകൾ എല്ലാം ഈ സാധു വാസ്തവത്തിൽ തനിക്കുള്ള ഗുണങ്ങളാണെന്നു കരുതി നന്നെ ഞെളി ഞ്ഞിരുന്നു. വയസ്സു നാല്പത്തഞ്ചായിട്ടും ഈ ധാർഷ്ട്യത്തിന്നു ലേശം കുറവില്ലായിരുന്നു. "തമ്പുരാന്റെ തിരുമേനി കാണാതെ ഒരു കാണിനേരം അടിയൻ ഇരിക്കില്ല." എന്നു ഒരുത്തി എപ്പോഴോ ഒരിക്കൽ പറഞ്ഞത് ഇദ്ദേഹത്തിൻ്റെ മനസ്സിൽ ശിലാരേഖപോലെ കിടക്കുന്നു. "തമ്പുരാൻ്റെ തിരുമേനിയിൽ അടിയൻ്റെ ശരീരം ചേർപ്പാൻ ഉണ്ടായ ഭാഗ്യം തന്നെ അടിയന്നു വലിയത്. പണം കാശിൽ ആർക്ക് ആഗ്രഹം? അതാർക്കില്ലാത്തു? ഈ തിരുമേനി വേറെ ഒരാൾക്ക് കാണുമോ?" എന്നു മറ്റൊരുത്തി പറഞ്ഞതു വേദവാക്യം മായി ഇദ്ദേഹം മനസ്സിൽ വച്ചിരിക്കുന്നു. പിന്നെ തൻ്റെ ചങ്ങാതിയാക്കി താൻ അടുക്കെ വെച്ചിട്ടുള്ളത് ചെറുശ്ശേരി ഇല്ലത്തു ഗോവിന്ദൻ നമ്പൂതിരിയെയാണ്. ഇദ്ദേഹത്തെപ്പോലെ ഇത്ര സരസതയും സാമർത്ഥ്യവും ഉണ്ടായിട്ട് മറ്റൊരാളെ പറയാൻ എന്നാൽ സാദ്ധ്യമല്ല. വില്പത്തി കടുകട്ടി; വ്യാകരണ ശാസ്ത്രം വെടുപ്പായി പഠിച്ചിരിക്കുന്നു. സംഗീതത്തിൽ അതിപരിജ്ഞൻ; കാഴ്ചയിൽ നല്ല ശ്രീയുള്ള മുഖവും ദേഹവും. സംഭാഷണത്തിൽ ഇത്ര സരസത മറ്റാർക്കും ഞാൻ കണ്ടിട്ടില്ല. ഈ കഥയിലുള്ള മറ്റാർക്കും ഇത് ഇല്ലെന്ന് തീർച്ചയായി ഞാൻ പറയുന്നു. ഇദ്ദേഹം അശേഷം ദുർബുദ്ധിയല്ല. എന്നാൽ പരിഹാസ യോഗ്യൻമാരായ മനുഷ്യരെപ്പറ്റി ഇദ്ദേഹത്തിന് അശേഷം ദയയില്ലെന്നുതന്നെ പറയാം. ഇദ്ദേഹത്തിന്റെ പരിഹാസത്തിനെപ്പറ്റി ഭയമില്ലാത്തവർ കേവലം ബുദ്ധിയില്ലാത്തവർ മാത്രമേയുള്ളൂ. പരിഹസിച്ചാൽ ഒരു തരിമ്പും അറിയാത്തവനുമാത്രം ഇദ്ദേഹത്തിനെ ഭയമില്ല. നുമ്മടെ സൂരിനമ്പൂതിരിപ്പാട്ടിലെക്കുറിച്ച് ഇദ്ദേഹത്തിനെ ഭയമില്ല. ഇദ്ദേഹം സൂരിനമ്പൂതിരിപ്പാട്ടിലെ ഒരു സ് നേഹിതൻ ഒരിക്കലും ആയിരുന്നില്ല. സൂരിനമ്പൂതിരിപ്പാ ട്ടിലെക്കുറിച്ച് ഇദേഹത്തിന് വലിയ പുച്ഛമാണ് ഉണ്ടായിരുന്നത്. എന്നാൽ അത് അത്ര പുറത്തു കാണിക്കാൻ നിവൃത്തിയില്ലല്ലോ. സൂരിനമ്പൂതിരിപ്പാട് ധനം കൊണ്ടും ഉൽകൃഷ്ടത കൊണ്ടും നമ്പൂതിരിമാരിൽ മുഖ്യനാണ്. അദ്ദേഹത്തെ പുറത്തേക്ക് എങ്കിലും എങ്ങനെ ബഹുമാനിക്കാതെ കഴിയും. സൂരിനമ്പൂതിരിപ്പാട്ടിലേക്കു തന്നെ സ്തുതിക്കുന്നവരെ ഒക്കെ യും ബഹുപ്രിയമാണ്. അതു നിന്ദാസ്തുതിയായാലും വാസ്തവമായാലും അങ്ങറിവാനും പ്രയാസം. ഗോവിന്ദൻ നമ്പൂതിരി, സൂരിനമ്പൂതിരിയുടെ അനുജനും അതിയോഗ്യനു മായ നാരായണൻ നമ്പൂതിരിപ്പാട്ടിലെ പരമസ്നേഹിതനാകുന്നു. എന്നാൽ മൂർക്കില്ലാത്ത മനയ്ക്കൽ ഇദ്ദേഹം ചെന്നാൽ ഇദ്ദേഹത്തിന്നു തൻറെ സ്നേഹിതനുമായി സംസാരിപ്പാൻ സാധിക്കുന്നതു വളരെ പ്രയാസമായിരുന്നു. മനയ്ക്കൽ ചെന്നാൽ സൂരിനമ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളിതയിലേക്ക് ഉടനെ വിളിക്കും. പിന്നെ വിടുന്ന കാര്യം ബഹുപ്രയാസം. ഇങ്ങനെയാണ് സൂരിനമ്പൂതിരിപ്പാടും ഗോവിന്ദൻ നമ്പൂതിരിയുമായിട്ടുള്ള ഇരിപ്പ്. ന മ്പൂതിരിപ്പാട്ടിലെ ഇഷ്ടം പോലെ പറയാഞ്ഞാൽ മുഷിയും; മുഷിഞ്ഞാൽ ഉപദ്രവങ്ങൾ ഉണ്ടായിവന്നേക്കാം എന്നുള്ള ഭയത്താൽ ഗോവിന്ദൻ നമ്പൂതിരി നമ്പൂതിരിപ്പാടിനെ നിന്ദാസ്തുതി ധാരാളമായി ചെയ്യാറുണ്ട്. താൻ അതി സുന്ദരനാണെന്നും നല്ല കാര്യസ്ഥ നാണെന്നും തന്നോട് ആരു പറയുന്നില്ലയൊ അവരോടൊക്കെ നമ്പൂതിരിപ്പാട്ടിലേക്ക് ബഹുരസക്ഷയവും വിരോധവും തോന്നുമാറാണ്. അതുകൊണ്ട് ചെറുശ്ശേരി നമ്പൂതിരിയ്ക്ക് ഇദ്ദേഹത്തെ സ്തുതിക്കാതിരിപ്പാൻ നിവൃത്തിയില്ലാതെ വന്നുപോയി.

പിന്നെ നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു പറവാനുള്ളത് ഇദ്ദേഹം കുറെ കളിഭ്രാന്തനാണെന്നു കൂടിയാണ്. കഥകളി വലിയ ഇഷ്ടമാണ്. അതിൻ്റെ ഗുണദോഷ പരിജ്ഞാനം ഒരു മാ തിരിയിൽ നല്ലവണ്ണം ഉണ്ട്. സംവത്സരത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും, പിന്നെ ദി വസമുണ്ടെങ്കിൽ അന്നും കഥകളി കണ്ടാലും തൃപ്തിയില്ലാ. ഇദ്ദേഹത്തിന്റെ അനുജന്മാർ സമർത്ഥന്മാരാണ്. എന്നാൽ ഇദ്ദേഹത്തിൻ്റെ അഭിപ്രായം അവരൊക്കെ വിഡ്ഢികളാണെ ന്നായിരുന്നു.

നമ്പൂതിരിപ്പാട് കുളിപ്പുരയിൽ എണ്ണ തേച്ചു കൊണ്ടിരിക്കുമ്പോഴാണ് കേശവൻ നമ്പൂതിരി യുടെ എഴുത്തു കൊണ്ടുവന്നത്. അത് വായിച്ച ഉടനെ ആ നിമിഷത്തിൽ തന്നെ ചെറുശ്ശേരി നമ്പൂതിരി വിളിക്കാൻ കല്പനയായി. വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദൻ ചെറുശ്ശേരി നമ്പൂ തിരിയെ വിളിക്കാൻ പോയി. ഇവൻ നല്ല സാമർത്ഥ്യമുള്ള ഒരു വികൃതിക്കുട്ടിയാകുന്നു. തന്റെ യജമാനന്റെ സ്വഭാവം മുഴുവനും അറിഞ്ഞു ഗുണദോഷങ്ങളെ ഗുണിച്ചു വെച്ച കള്ള നാണ്. എങ്കിലും നമ്പൂതിരിപ്പാട്ടിലെമേൽ ഇവനു നല്ല ഭക്തിയും സ്നേഹവും ഉണ്ടായിരുന്നു. ഗോവിന്ദൻ ചെറുശ്ശേരിയില്ലത്തു ചെല്ലുമ്പോൾ ഗോവിന്ദൻ നമ്പൂതിരി ഭക്ഷണം കഴിഞ്ഞു പുറത്തു പൂമുഖത്തുവന്നു ചതുരംഗത്തിന്നു ഭാവിച്ചു കരുക്കൾ മുറിക്കുകയായിരുന്നു.

ചെറുശ്ശേരി നമ്പൂതിരി: എന്താ ഗോവിന്ദാ. ബദ്ധപ്പെട്ടു വന്നത്?

ഗോവിന്ദൻ: അങ്ങട്ട് ഒന്ന് എഴുന്നെള്ളാൻ കല്പനയായിരിക്കുന്നു.

ചെറുശ്ശേരി നമ്പൂതിരി: നമ്പൂരി ഊണ് കഴിഞ്ഞുവോ?

ഗോവിന്ദൻ: ഇല്ലാ കുളപ്പുരയിൽ ഉലപ്പെണ്ണ ചാർത്തുന്നു.

ചെറുശ്ശേരി നമ്പൂതിരി: എന്താ അത്ര അടിയന്തരം. വിശേഷവിധി വല്ലതും ഉണ്ടോ?

ഗോവിന്ദൻ: ചെമ്പാഴിയാട്ടു നിന്നു കറുത്തേടത്തു കേശവൻ നമ്പൂതിരിയുടെ ഒരു എഴുത്തു
വന്നിരുന്നു. അതു വായിച്ച ഉടനെയാണ് തിരുമനസ്സിനെ വിളിപ്പാൻ കല്പനയായത്.

ചെറുശ്ശേരി നമ്പൂതിരി: ശരി, മനസ്സിലായി ഞാൻ വരാം മുണ്ട് ഒന്ന് മാറിയെടുക്കട്ടെ.

എന്നുപറഞ്ഞ് അകായിലേക്ക് പോയി.

ചെറുശ്ശേരി നമ്പൂതിരി ആ ദിവസത്തിന് ഒരു ഇരുപതു ദിവസങ്ങൾക്കു മുമ്പു കേശവൻ നമ്പൂ തിരിയുടെ കൂടെ ചെമ്പാഴിയോട്ടു പോയിട്ടുണ്ടായിരുന്നു. ഇന്ദുലേഖയും മാധവനുമായി ചെ റുശ്ശേരി നമ്പൂതിരി അന്ന് വളരെ പരിചയവും ഇഷ്ടവുമായിത്തീർന്നു. ഉടനെ വരാമെന്നു പ റഞ്ഞാണ് മടങ്ങിപ്പോന്നത്. ചെറുശ്ശേരി നമ്പൂതിരി മടങ്ങിപ്പോരാൻ യാത്രപറഞ്ഞപ്പോൾ കേശവൻ നമ്പൂതിരി മൂർക്കില്ലാത്ത സൂരിനമ്പൂതിരപ്പാട്ടിലെക്കൊണ്ട് ഇന്ദുലേഖയ്ക്ക് സംബ ന്ധം തുടങ്ങിച്ചാൽ ബഹുയോജ്യതയായിരിക്കുമെന്നും അതിനു ചെറുശ്ശേരി നമ്പൂതിരി ശ്രമി ക്കണമെന്നും ചെറുശ്ശേരി നമ്പൂതിരിയോടു പറയുകയും തന്നാൽ അതു സാധിക്കയില്ലെന്നു അദ്ദേഹം മറുപടി പറയുകയും ചെയ്തിട്ടുണ്ടായിരുന്നു.

ചെറുശ്ശേരി നമ്പൂതിരി ചെമ്പാഴിയോട്ടു നിന്നു മടങ്ങി ഇല്ലത്തു വന്നതിൻ്റെ ശേഷം ഇന്ദുലേ ഖയെ കുറിച്ച് സൂരിനമ്പൂതിപ്പാട്ടിലെ അനുജനും അതിബുദ്ധിമാനുമായ നാരായണൻ നമ്പൂ തിരിപ്പാടോടു മാത്രം അല്പം പ്രസ്താവിച്ചിട്ടുണ്ട്. സൂരിനമ്പൂതിരിപ്പാടോട് ഇന്ദുലേഖയെക്കുറി ച്ച് ചെറുശ്ശേരി ഒരക്ഷരവും ശബ്ദിച്ചിട്ടില്ല. ഇങ്ങനെ ഇന്ദുലേഖയുമായി നമ്മുടെ ചെറുശ്ശേരി നമ്പൂതിരി മുമ്പുതന്നെ പരിചയമായിരുന്നു.

ഗോവിന്ദൻ വന്നു വിളിച്ചതിനാൽ ചെറുശ്ശേരി നമ്പൂതിരി പുറപ്പെടാൻ നിശ്ചയിച്ച് അകാ യിൽ പോയി ഒരു അലക്കിയ മുണ്ടെടുത്തു പുറത്തേക്കു വന്നു. "ഗോവിന്ദാ, എനി പോവുക" എന്ന് പറഞ്ഞു പുറപ്പെട്ടു.

വഴിയിൽ വെച്ച് ചെറുശ്ശേരി നമ്പൂതിരിയോട്,

ഗോവിന്ദൻ: വിളിപ്പാൻ കല്പിച്ചകാര്യം തിരുമനസ്സിലേക്ക് മനസ്സിലായിട്ടുള്ളതുപോലെ അ ടിയൻ വിചാരിക്കുന്നു. മനസ്സിലായില്ലെങ്കിൽ അടിയൻ ഉണർത്തിക്കാം.

ചെറുശ്ശേരി നമ്പൂതിരി: പറയൂ.

ഗോവിന്ദൻ: ചെമ്പാഴിയോട്ട് അതിസുന്ദരിയായി ഒരു സ്ത്രീ ഉണ്ടുപോൽ, കേശവൻ നമ്പൂതി രിക്കു സംബന്ധമുള്ള പൂവള്ളി വീട്ടിൽ. അവിടെ തമ്പുരാൻ സംബന്ധം ചെയ്യാൻ നിശ്ചയി ച്ചിട്ടാണ് എഴുത്തു വന്നിരിക്കുന്നത്. കൂടെ എഴുന്നെള്ളേണ്ടി വരുമെന്നു തോന്നുന്നു.

ചെറുശ്ശേരി നമ്പൂതിരി ചിരിച്ചും കൊണ്ടു ഗോവിന്ദൻ പറഞ്ഞതെല്ലാം കേട്ടു. ഒടുവിൽ - ചെറുശ്ശേരി നമ്പൂതിരി: ഗോവിന്ദാ! നീയും കൂടെ വരുന്നില്ലേ, ഞങ്ങൾ പോവുന്നതാണെ ങ്കിൽ?

ഗോവിന്ദൻ: അടിയൻ നിശ്ചയമായും വരും. തിരുമനസ്സുകൊണ്ട് ആ കുട്ടിയെ കണ്ടിട്ടു ണ്ടെന്ന് ഇപ്പോൾ എന്നോടു ആ എഴുത്തു കൊണ്ടു വന്നവർ പറഞ്ഞു. കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞില്ല.

ചെറുശ്ശേരി നമ്പൂതിരി: ഞാൻ കണ്ടിട്ടുണ്ട്. എഴുത്തു കൊണ്ടു വന്നവനാണോ നിന്നോട് ഈ സംബന്ധത്തിൻ്റെ വിവരങ്ങൾ എല്ലാം പറഞ്ഞത്?

ഗോവിന്ദൻ: അല്ലാ - അതു തമ്പുരാൻ തന്നെ അരുളി ചെയ്തു. എഴുത്ത് അടിയൻ വായി ച്ചിട്ടില്ല. തമ്പുരാൻ ഒന്നുകൂടി (എന്തോ ഒരു പേര് അരുളി ചെയ്തു - ചന്ദ്രഭാനു എന്നോ ചിത്രലേഖ എന്നോ മറ്റോ ഒരു പേര് അരുളി ചെയ്തു.) സംബന്ധം കഴിച്ചു പിറ്റേ ദിവസം തന്നെ വലിയ തമ്പുരാൻ ഉണർത്തിച്ചു സമ്മതം വാങ്ങേണമെന്നാണ് അരുളി ചെയ്തത്.

ഇതു കേട്ട ഗോവിന്ദൻ നമ്പൂതിരിക്ക് ചിരിക്കാതിരിപ്പാൻ നിവൃത്തിയില്ലാതെ ആയി പൊ ട്ടിച്ചിരിച്ചു പോയി. ചിറിയുടെ കാരണം വ്യക്തമായി തനിക്കു മനസ്സിലായില്ലെങ്കിലും ഗോ വിന്ദനും കൂടെ ചിരിച്ചു; രണ്ടാളും വേഗം മനയ്ക്കലേക്ക് നടന്നു.

ചെറുശ്ശേരി നമ്പൂതിരിയെ വിളിക്കാൻ ഗോവിന്ദനെ അയച്ച ഉടനെ നമ്പൂതിരിപ്പാട് കുളിയും ഊണും കഴിഞ്ഞ് ഇന്ദുലേഖയെത്തന്നെ ഉറപ്പായി മനസ്സിൽ ധ്യാനിച്ചു രസിച്ചുംകൊണ്ട് പുറത്തു പൂമുഖത്തു വന്നു നിന്നു. അപ്പോൾ മനവക വ്യവഹാരകാര്യസ്ഥൻ താശ്ശമേനോൻ ഒരു കടലാസ്സു കെട്ടുകൊണ്ടു നമ്പൂതിരിപ്പാടിന്റെ അടുക്കലെത്തിവശായി.

നമ്പൂതിരിപ്പാട്: എനിക്ക് ഇന്ന് കാര്യം നോക്കാൻ ഒന്നും എടയില്ല താച്ചു. നീ പോയ്ക്കോ.

താശ്ശൻ മേനവൻ: ഇത് അസാരം ഒന്നു നോക്കാതെ കഴിയില്ല.

നമ്പൂതിരിപ്പാട്: ഇന്നു നീ എന്തു പറഞ്ഞാലും എനിക്ക് എടയില്ല.

താശ്ശൻ മേനവൻ: മറ്റന്നാൾ നമ്പറു വിചാരണയാണ്. അടിയന് ഒരു വിവരം ഉണർത്തിക്കു വാനുണ്ടായിരുന്നു. അത് ഇപ്പോൾ ഉണർത്തിക്കാതെ കഴിയില്ല.

നമ്പൂതിരിപ്പാട്: എന്തു വിചാരണയായാലും വേണ്ടതില്ല - ഇന്ന് എനിക്ക് ഒരു കാര്യവും കേൾക്കാൻ എടയില്ലാ

താശ്ശൻ മേനവൻ: ഒരാധാരം ഫയലാക്കേണ്ടതുണ്ട്. അതിനു ഒരു ഹരജി കൊടുക്കണം. ഹരജി എഴുതിക്കൊണ്ടു വന്നിട്ടുണ്ട്. അതിൽ ഒന്നു തൃക്കൈവിളയാടിത്തന്നാൽ മതി.

നമ്പൂതിരിപ്പാട്: ഇന്നു ശനിയാഴ്ചയാണ് - ശനിയാഴ്ച ഞാൻ ഒരു കടലാസ്സിലും ഒപ്പിടാറി ല്ലെന്നു താച്ചുവിനു നിശ്ചയമില്ലേ? പിന്നെ എന്തിന് എന്നെ വന്ന് ഉപദ്രവിക്കുന്നു?

താശ്ശൻ മേനവൻ: ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കിൽ നമ്പറു ദോ ഷമായിത്തീരും.

നമ്പൂതിരിപ്പാട്: എങ്ങിനെ എങ്കിലും തീരട്ടെ - അപ്പീൽ കോടതി ഇല്ലേ?

താശ്ശൻ മേനവൻ: ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽ കോടതിയിൽ തോല്ലം.

നമ്പൂതിരിപ്പാട്: ഇതു വലിയ അനർത്ഥം തന്നെ - താച്ചുവിനെ ഒരു കാര്യം ഏൽപ്പിച്ചാൽ പിന്നെ എന്നെ വന്ന് ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്?


താശ്ശൻ മേനവൻ: ഹരജിയിൽ അടിയന് ഒപ്പിട്ടു കൊടുക്കാൻ പാടുണ്ടോ?

നമ്പൂതിരിപ്പാട്: ഇന്നു ശനിയാഴ്ച ഞാൻ ഒരു ഹരജിയിലും ഒപ്പിടുകയില്ല. പണ്ട് ഒരന്ന്യാ യത്തിൽ ശനിയാഴ്ച ഒപ്പിട്ടിട്ട് ആ നമ്പർ തോറ്റുപോയത് താച്ചുവിന് ഓർമ്മയില്ലേ?

താശ്ശൻ മേനവൻ: ഇത് അന്ന്യായമല്ലാ, ഹരജിയല്ലേ?

നമ്പൂതിരിപ്പാട്: എന്തായാലും ഞാൻ ഇന്ന് ഒപ്പിടുകയില്ല. നിശ്ചയം. താച്ചു പോയി കുളി

താശ്ശൻ മേനവൻ: ഈ നമ്പറിൽ സാക്ഷിക്ക് എഴുന്നള്ളേണ്ടി വരുമന്ന് തോന്നുന്നു.

നമ്പൂതിരിപ്പാട്: ഞാനോ?

താശ്ശൻ മേനവൻ: റാൻ.

നമ്പൂതിരിപ്പാട്: ശിക്ഷ! ശിക്ഷ! ഞാൻ ഒരിക്കലും പോവുകയില്ല - പക്ഷേ, നമ്പറു തോറ്റാലും വേണ്ടതില്ലാ, കല്പന വന്നിരുന്നുവോ?

താശ്ശൻ മേനവൻ: കല്പന വന്നിരുന്നു. ഇവിടെ ഇല്ലാത്തപ്രകാരം മറുപടി എഴുതിപ്പിച്ചയച്ചു.

നമ്പൂതിരിപ്പാട്: എന്നെ സാക്ഷി കൊടുത്ത ഈ അധികപ്രസംഗി ആരാണ്?

താശ്ശൻ മേനവൻ: ഉള്ളാട്ടിൽ പഞ്ചുമേനവൻ്റെ മേലുള്ള അന്യായത്തിലാണ് ഇത്.

നമ്പൂതിരിപ്പാട്: ഉള്ളാട്ടിൽ പഞ്ചുവോ? ശിക്ഷ! എന്താണ് അവൻ്റെ മേൽ നമ്പറു കൊടു ത്തിട്ടുണ്ടോ?

താശ്ശൻ മേനവൻ: ഇല്ലെ ചേർപ്പറ്റക്കളം ഒഴിപ്പാൻ.

നമ്പൂതിരിപ്പാട്: ശരി - ശരി ഞാൻ അന്ധാളിച്ചു. ആ നമ്പറ് വിധിച്ചു എന്നല്ലേ താച്ചു ഇന്നാൾ എന്നോട് പറഞ്ഞത്?

താശ്ശൻ മേനവൻ: അടിയൻ അങ്ങിനെ ഉണർത്തിച്ചിട്ടില്ല. പഞ്ചുമേനവൻ ജന്മവാദം പുറ പ്പെടിയിച്ചിരിക്കുന്നു. മനവക നാലഞ്ചു ഭൂമികൾ പഞ്ചുമേനവന്റെതാണെന്നു തർക്കിക്കുന്നു.

നമ്പൂതിരിപ്പാട്: പഞ്ചുവോ? ഇത്ര വഷളനാണ് ഇവൻ? ഇതു ഞാൻ അറിഞ്ഞതേ ഇല്ലാ. ഒരാളെ അയച്ചു പഞ്ചുവോട് ഇങ്ങട്ട് വരാൻ പറയൂ. ഈ വഷളനോട് ഞാൻ തന്നെ ഒന്നു ചോദിക്കട്ടെ. ഇത്ര കുറുമ്പു കാണിച്ചാൽ കൊളം, കിണർ, ക്ഷേത്രം, മാറ്റ് ഇതെല്ലാം ഉടനെ വിരോധിക്കണം. എന്നാൽ പട്ടിപോലെ പഞ്ചു ഓടി വരും. താച്ചുവിന് ഈ വിവരം മുമ്പേ എന്നോടു പറയായിരുന്നില്ലേ?

താശ്ശൻ മേനവൻ: ഇതുകൊണ്ട് ഒന്നും ഫലമുണ്ടാവുകയില്ലെന്ന് തോന്നുന്നു. പഞ്ചുമേന വൻ ഒരു ബാരിഷ്ടർ സായ്‌വിനെ വരുത്തിയിരിക്കുന്നു.

നമ്പൂതിരിപ്പാട്: സായ്‌വ് വന്നാൽ എന്താണ്?

താശ്ശൻ മേനവൻ: അയാൾ വലിയ കേമനാണ്.

നമ്പൂതിരിപ്പാട്: നമുക്കും ഒരു സായ്‌വിനെ ഏൽപ്പിക്കണം. ഏലമലക്കാരൻ മക്ഷാമൻ ആയാൽ മതി. അയാളും ഞാനും തമ്മിൽ വളരെ സ്നേഹമാണ്. അയാളുടെ അടുക്കൽ താച്ചു പോയി വിവരം പറയൂ.

താശ്ശൻ മേനവൻ: മലവാരക്കാരൻ സായ്‌വന്മാർ ഈ വക കാര്യങ്ങൾ ഏല്ലുകയില്ലാ.

നമ്പൂതിരിപ്പാട്: അധികപ്രസംഗം പറയണ്ട. ആ കരാറുകാരൻ സായ്‌വ് എനിക്കുവേണ്ടി എന്തും ചെയ്യും.

താശ്ശൻ മേനവൻ: റാൻ, എന്നാൽ അത് അടിയൻ അങ്ങനെതന്നെ ശട്ടമാക്കാം. ഈ ഹ രജിയിൽ ഇപ്പോൾ തന്നെ തൃക്കൈവിളയാടിക്കിട്ടാഞ്ഞാൽ തിങ്കളാഴ്ച നമ്പറ് ദോഷമായി ത്തീരും.

ഇങ്ങിനെ താശ്ശൻ മേനോനും തമ്പൂതിരിപ്പാടു കൂടി ഒപ്പിടണമെന്നും ഒപ്പിടുകയില്ലെന്നും തർ ക്കവും ശാഠ്യവും കലശലായപ്പോൾ നാരായണൻ നമ്പൂതിരിപ്പാട് അകത്ത് നിന്നും വന്നു വ ളരെയെല്ലാം പറഞ്ഞു നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു ഹരജിയിൽ ഒരു വിധത്തിൽ ഒപ്പിടിയി ച്ചു. ഒപ്പിട്ട ഉടനെ, “എന്താണു ചെറുശ്ശേരി വരാത്തത്," എന്നു പറഞ്ഞു നമ്പൂതിരിപ്പാട് പടി പ്പുരിയിലേക്കു പോയി വരവു നോക്കിക്കൊണ്ടും ഇന്ദുലേഖയുടെ സൌന്ദര്യത്തെ ദൃഢമായി മനസ്സിൽ ധ്യാനിച്ചും രസിച്ചും കൊണ്ടും നിന്നു. അങ്ങിനെയിരിക്കുമ്പോൾ ചെറുശ്ശേരി ന മ്പൂതിരിയും ഗോവിന്ദനും വരുന്നതു കണ്ടു. പടി കയറുന്നതിന് മുമ്പു തന്നെ നമ്പൂതിരിപ്പാട് ഉറക്കെ വിളിച്ചു പറഞ്ഞു.

നമ്പൂതിരിപ്പാട്: (ഉറക്കെ വിളിച്ചു പറയുന്നു.) ചെറുശ്ശേരി, വേഗം വരൂ - വേഗം വരൂ എ ന്തൊരു സാവധാനമാണ് നടത്തം. വേഗം നടക്കരുതേ? വർത്തമാനങ്ങൾ കേൾക്കണ്ടേ? ചെമ്പാഴിയൊട്ടു നിന്നും കറുത്തേടത്തിൻ്റെ എഴുത്തു വന്നിരിക്കുന്നു. ഇന്ദുലേഖാ എന്ന ഒരു പെണ്ണിനെ കേട്ടിട്ടുണ്ടോ? ഇന്നാൾ പോതായം എന്നോട് പറയുമ്പോൾ കൂടെ ഉണ്ടോ? ഇല്ല - അതിസുന്ദരിയാണത്രെ ദമയന്തി തന്നെ. ആ പെണ്ണിനെ ഞാൻ സംബന്ധം തുടങ്ങാൻ പോകുന്നു. മുമ്പുള്ള സംബന്ധങ്ങൾ പോലെയല്ലാ. ഇങ്ങട്ടു കൂട്ടിക്കൊണ്ടു വരുന്നു. ഇങ്കിരിയസ്സും മറ്റും അറിയാമത്രെ. ഇങ്കിരിയസ്സ് അറിയുന്ന സ്ത്രീകളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതി സുന്ദരിയാണത്രെ - ദമയന്തി തന്നെ എന്നു പറഞ്ഞു കേട്ടു.

ഇതു പറഞ്ഞു കഴിയുമ്പോഴേക്ക് ചെറുശ്ശേരി നമ്പൂതിരി അടുത്തെത്തി.

ചെറുശ്ശേരി നമ്പൂതിരി: എന്നാൽ പിന്നെ നളൻ തന്നെയാണല്ലോ വേണ്ടത്. നളൻ ഇവിടു ന്ന് നമ്പൂതിരിതന്നെ.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി! നേരം പോക്കെല്ലാം മതി. ഞാൻ വയസ്സനായി തുടങ്ങി. ആ പെണ്ണിനോ, പതിനഞ്ചു വയസ്സാണത്രേ. എനിക്ക് എന്തു സൌന്ദര്യമാണുള്ളത്. ആ ഭാഗം പോട്ടെ - നമ്മൾക്കു പുറപ്പെടണ്ടേ?

ചെറുശ്ശേരി നമ്പൂതിരി: എന്തിന് ആ ഭാഗം പോകുന്നു? ആ ഭാഗം തന്നെ പറയണം. നാൽപ്പത്തഞ്ചു വയസ്സ് ഒരു വയസ്സോ? ഇരുപതു് വയസ്സിൽ സൌന്ദര്യമുണ്ടായാൽ അത് നാൽപ്പത്തഞ്ചു വയസ്സിൽ എവിടെ പോവും? ഈ വക ഒന്നും പറയണ്ട. ഇവിടെയ്ക്ക് ഒരു എ മ്പതു വയസ്സാവുന്നതുവരെ ഈ നാട്ടിലെ സ്ത്രീകൾക്ക് ഇവിടുന്നും നിമിത്തം ഉള്ള പരിഭ്രമം തീരുന്നതല്ലെന്നു ഞാൻ വിചാരിക്കുന്നു. പിന്നെ എന്തിന് ഇതെല്ലാം പറയുന്നു?

നമ്പൂതിരിപ്പാട്: ഇന്ദുലേഖയെ കണ്ടിട്ടുണ്ടോ? ചെറുശ്ശേരി ഇന്നാൾ കറുത്തേടത്തിൻ്റെ കൂടെ പോയിരുന്നത് അവിടെക്കല്ലേ?

ചെറുശ്ശേരി നമ്പൂതിരി: ഇന്ദുലേഖയെ കണ്ടിട്ടുണ്ട്.

നമ്പൂതിരിപ്പാട്: സുന്ദരി തന്നെയോ?

ചെറുശ്ശേരി നമ്പൂതിരി: സുന്ദരിയായിട്ടുള്ള പെങ്കിടാവാണ്.

നമ്പൂതിരിപ്പാട്: എന്താണ് ഇങ്കിരിയസ്സ് അറിയാമെന്ന് ചിലർ പറയുന്നു - അറിയാമോ?

ചെറുശ്ശേരി നമ്പൂതിരി: അറിയാമെന്നു പറഞ്ഞു കേട്ടു.

നമ്പൂതിരിപ്പാട്: സ്ത്രീകൾ ഇങ്കിരിയസ്സ് പഠിച്ചാൽ വൃത്തിയില്ലാതിരിക്കും. അതാണ് ഒരു 030.

ചെറുശ്ശേരി നമ്പൂതിരി: ഇങ്കിരീയസ്സു പഠിച്ചാൽ വൃത്തിഗുണം കൂടും എന്ന് എനിക്കു തോന്നു

ന്നു. ഇന്ദുലേഖയെ കണ്ട എനിക്ക് അങ്ങിനെ തോന്നി.

നമ്പൂതിരിപ്പാട്: എന്താണ് - ഇന്ദുലേഖയുമായി സേവ ഉണ്ടോ? ഉണ്ടെങ്കിൽ പറയാം. ഞാൻ ബാന്ധവം ആവുന്നതിന് മുമ്പുള്ളതല്ലേ - പറയുന്നതിന് വിരോധമില്ലാ ന്താണ് - ചെറുശ്ശേരിയുടെ വാക്കു കേൾക്കുമ്പോൾ സേവ ഉള്ളതുപോലെ തോന്നുന്നു - ഉണ്ടോ?

ചെറുശ്ശേരി നമ്പൂതിരി: എന്തു സേവ?

നമ്പൂതിരിപ്പാട്: ഇന്ദുലേഖയുമായുള്ള സേവതന്നെ.

ചെറുശ്ശേരി നമ്പൂതിരി: ഇങ്ങിനെയെല്ലാം പറയുന്നത് മഹാ കഷ്ടമാണ്. ഞാൻ ഒരിക്കലും ആ വക പ്രവൃത്തി ചെയ്യുവാൻ മനസ്സുള്ളവനല്ലാ. പിന്നെ ഇന്ദുലേഖാ അതിബുദ്ധിയുള്ള ഒരു കുട്ടിയാണ്. ഈ സാധാരണ നായന്മാരുടെ സ്ത്രീകളെപ്പോലെ അല്ലാ. അത് അവിടെ ചെന്നു കണ്ടാൽ അറിയാം. പക്ഷേ, നമ്പൂതിരിയുടെ ദേഹവും പ്രകൃതവും കാണുമ്പോൾ ആ കുട്ടി ഭ്രമിക്കുമായിരിക്കും. വേറെ ഒരു മനുഷ്യനേയും കണ്ടാൽ അങ്ങിനെ ഭൂമിക്കാൻ സംഗതി വരികയില്ലാ.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി വെറുതെ മുഖസ്തുതി ചെയ്യേണ്ട. എനിക്ക് എന്താണ് അത്ര സൌന്ദര്യമുണ്ടോ? എനിക്ക് അത്ര ഇല്ലെന്നാണു തോന്നുന്നത്.

ചെറുശ്ശേരി നമ്പൂതിരി: അങ്ങിനെയാണ് ഇവിടേക്കു തോന്നേണ്ടത് - പക്ഷേ ഞാൻ അതു
സമ്മതിക്കില്ലാ.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി നീലാട്ടു ലക്ഷ്മിയെ കണ്ടിട്ടുണ്ടോ?

ചെറുശ്ശേരി നമ്പൂതിരി: ഇല്ലാ.

നമ്പൂതിരിപ്പാട്: എന്നാൽ കോപ്പാട്ടു കുമ്മിണിയെ കണ്ടിട്ടുണ്ടല്ലോ. ഇന്നാൾ ഇവിടെ വന്നു പാട്ടുണ്ടെയെന്നു ചെറുശ്ശേരി ഇവിടെ ഉണ്ടായിരുന്നുവെല്ലോ. കോപ്പാട്ടു കുമ്മിണിയും ഇന്ദു ലേഖയും ആയാലോ?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ അന്നു പാടിയ പെണ്ണിൻ്റെ മുഖം നല്ലവണ്ണം കണ്ടില്ലാ.

നമ്പൂതിരിപ്പാട്. ആട്ടെ, ചെറുശ്ശേരി ഇതുവരെ കണ്ട സ്ത്രീകളിൽ എല്ലാ അതിസുന്ദരിയായ സ്ത്രീ ഏതാണ്?

ചെറുശ്ശേരി നമ്പൂതിരി: ഇന്ദുലേഖാ.

നമ്പൂതിരിപ്പാട്: സംശയം ഇല്ലല്ലോ?

ചെറുശ്ശേരി നമ്പൂതിരി: സംശയം ഇല്ലാ.

നമ്പൂതിരിപ്പാട്: എന്നാൽ ഇത് എൻ്റെ ഭാഗ്യം തന്നെ.

ചെറുശ്ശേരി നമ്പൂതിരി: ഭാഗ്യം തന്നെ.

നമ്പൂതിരിപ്പാട്: പുരുഷനു സ്ത്രീസുഖത്തിൽമീതെ ഒരു സുഖം എന്താണുള്ളത്?

ചെറുശ്ശേരി നമ്പൂതിരി: സ്ത്രീ സുഖമാണ് വലുതെന്നു നിശ്ചയിച്ചാൽ അതിൽമീതെ ഒന്നുമില്ല.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി എങ്ങിനെയാണി വെച്ചിരിക്കുന്നത്?

ചെറുശ്ശേരി നമ്പൂതിരി: ഞാൻ അങ്ങിനെ നിശ്ചയിച്ചിട്ടില്ലാ.

നമ്പൂതിരിപ്പാട്: സ്ത്രീസുഖം സാരമില്ലെന്നാണ് ചെറുശ്ശേരിയുടെ അഭിപ്രായം.

ചെറുശ്ശേരി നമ്പൂതിരി: സാരമില്ലെന്നല്ലാ; സ്ത്രീ സുഖത്തിൽമീതെ ഒരു സുഖവുമില്ലെന്നു ഞാൻ പറയുകയില്ലാ - എന്നുമാത്രം.

നമ്പൂതിരിപ്പാട്: എന്നാൽ എന്തിനാണ് ഈ ജനങ്ങൾ എല്ലാം സ്ത്രീസുഖത്തിൽ ഇത്ര ഭ്രമിച്ചു വലയുന്നത്?

ചെറുശ്ശേരി നമ്പൂതിരി: ഭൂമിച്ചു വലയുന്നതു ഭോഷത്വം തന്നെ എന്നേ പറയാനുള്ളൂ.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി ഇയ്യെടെ കുറെ അദ്വൈതിയായിരിക്കുന്നു എന്നു തോന്നുന്നു.

എനിക്കു സ്ത്രീകളെ വളരെ ഭൂമമാണ്.

ചെറുശ്ശേരി നമ്പൂതിരി: സ്ത്രീകൾക്ക് ഇവിടുത്തെ മേലും അങ്ങിനെതന്നെ.

നമ്പൂതിരിപ്പാട്: എന്നാൽ അതുകൊണ്ടായിരിക്കുമോ എനിക്ക് ഇത്ര ഭ്രമം?

ചെറുശ്ശേരി നമ്പൂതിരി: അതു കൊണ്ടു തന്നെ - അതിന് എന്താണു വാദം? അതുകൊണ്ടു തന്നെ.

നമ്പൂതിരിപ്പാട്: ഇയ്യെടെ ഒരു നേരംമ്പോക്ക് ഉണ്ടായി. ചെറുശ്ശേരിക്കു കേൾക്കണോ. പറയാം. ഞാൻ ഇന്നാൾ മലവാരത്തിൻ്റെ കാര്യത്തെക്കുറിച്ചു സംസാരിപ്പാൻ ഒരു ദിവസം മക്ഷാമൽ സായ്‌വിനെ കണ്മാൻ പോയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ (മെതമ്മ സായ്വ് എന്നാണ് പേര് എന്നു ഗോവിന്ദൻ പറഞ്ഞു) ഞാൻ ചെല്ലുമ്പോൾ സായ്‌വ് ഇരിക്കുന്നതി ന്റെ കുറെദൂരെ ഒരു കസാലമേൽ ഒരു കടലാസ്സും വായിച്ചു കൊണ്ട് ഇരുന്നിരുന്നു. ഞാൻ അവിടെ ചെന്നു സായ്‌വിൻ്റെ അടുക്കെ ഇരുന്നമുതൽ എണീട്ടു പോരാറാവുന്നതുവരെ എ ന്നെ ആ സ്ത്രീ കൂടെ കൂടെ കടാക്ഷിച്ചു കൊണ്ടിരുന്നു.

ചെറുശ്ശേരി നമ്പൂതിരി: ഭ്രമിച്ചു പോയി. എനിക്കു സംശയമില്ല. നല്ല ഭ്രമം കടന്നിട്ടുതന്നെ കടാക്ഷിച്ചതെല്ലാം. കടാക്ഷിക്കാതെ നിവൃത്തി എന്ത്?

നമ്പൂതിരിപ്പാട്: കേൾക്കൂ - ഒടുവിൽ ഈ മെതമ്മ സായ്‌വിൻ്റെ കടാക്ഷവും മറ്റും കണ്ടിട്ടോ എന്നറിഞ്ഞില്ല. മക്ഷാമൻ എന്തോ ഇങ്കിരീയസ്സിൽ മെതമ്മസായ്വോടു ചിറിച്ചും കൊണ്ടു പറഞ്ഞു. മെതമ്മസായ്‌വ് ചിറിച്ചും കൊണ്ട് മക്ഷാമനോടും എന്തോ മറുപടി പറഞ്ഞു. ഉടനെ വിഡ്ഢി മക്ഷാമൻ കാര്യമൊന്നുമറിയാതെ എന്നോട് ഇങ്ങനെ ഭാര്യയെ താങ്ക ളുമായി പരിചയമാക്കാൻ ഞാൻ വിചാരിക്കുന്നു - താങ്കൾക്കു സന്തോഷമുണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. വല്ലാതെ ചിറിവന്നു. എങ്കിലും ഞാൻ ചിറിച്ചില്ല - മനസ്സിൽ അടക്കി. "ഓ - ഹോ! എനിക്കു ബഹു സന്തോഷം തന്നെ. ഞാൻ പറഞ്ഞു. വേഗം മക്ഷാമൽ എണീറ്റ പോയി അവളെ കൂട്ടിക്കൊണ്ടു വന്ന് എൻ്റെ അടുക്കെ നിർത്തി. ഞാൻ എണീറ്റില്ലാ. പിന്നെ അവൾ എൻ്റെ അടുക്കെ ഇരുന്നു. സായ്‌വ് നീട്ടുംപോലെ കൈ എന്റെ സമീപത്തേക്ക് നീട്ടി. ഞാനും കൈ നീട്ടി. മെതമ്മസായ്‌വ് എന്റെ കൈപിടിച്ചു എനിക്ക് ശരീരം ആസകലം ഒരു രോമാഞ്ചം ഉണ്ടായി.

ചെറുശ്ശേരി നമ്പൂതിരി: അവൾക്കും അതിലധികം ഉണ്ടായിരിക്കണം.

നമ്പൂതിരിപ്പാട്: കേൾക്കൂ - എന്നിട്ടു ഞാൻ കയ്യു കുറെ നേരം പിടിച്ചു കൊണ്ടു തന്നെ നിന്നു. എനിക്ക് അവളുടെ സ്വരൂപം ബഹു കൌതുകമായി തോന്നി. വിഡ്ഢി മക്ഷാമൽ ഇതെല്ലാം കണ്ടുംകൊണ്ടു മന്ദഹാസത്തോടു കൂടി അടുക്കെത്തന്നെ നിന്നു. ഉടനെ എന്റെ ചെറുവിരലിൽ ഇട്ടിരുന്ന ഒരു വൈര മോതിരം ഞാൻ ഊരി കൈയിൽ പിടിച്ചു. മക്ഷാമനു രസിക്കുമോ എന്നറിഞ്ഞില്ലാ എന്ന് എനിക്ക് ഒരു ശങ്ക. മക്ഷാമൻ്റെ മുഖത്തേക്കു ഞാൻ ഒന്നു നോക്കി. ഉടനെ വിഡ്ഢി മക്ഷാമൻ. "ഓ! നമ്മുടെ ഭാര്യയ്ക്കു താങ്കൾ ഒരു സമ്മാനം കൊടുക്കുവാൻ പോകുന്നുവോ? ഒരു വിരോധവും ഇല്ലാ" - പറഞ്ഞു. അപ്പോൾ എനിക്കും മനസ്സിനു വളരെ ധൈര്യമായി; മെതമ്മസായ്‌വിൻ്റെ കൈയിൽ മോതിരം ഇട്ടുകൊടുത്തു. മെതമ്മസായ്‌വ് അതു വാങ്ങി എൻ്റെ മുഖത്ത് നോക്കി ഒന്നു ചിറിച്ചു. വളരെ നല്ല മോതിരം എന്നു ഇങ്കിരിസ്സിൽ പറഞ്ഞു. മക്ഷാമൻ തർജ്ജമ പറഞ്ഞു. അപ്പോഴേക്കും ചെറുശ്ശേരി എനിക്ക് ഉണ്ടായ ഒരു ഭ്രമം പറയാൻ പാടില്ലാ.

ചെറുശ്ശേരി നമ്പൂതിരി: അവൾക്ക് അതിലധികം - എനിക്കു സംശയമില്ല.

നമ്പൂതിരിപ്പാട്: കേൾക്കൂ - എന്നിട്ടു മെതമ്മസായ്വ് അവിടുന്ന് എണീട്ടു പിന്നെയും

ചെറുശ്ശേരി നമ്പൂതിരി: അതു ഭ്രമത്തിൻ്റെ മുഖ്യ അടയാളമാണ്. കണ്ടുകൊണ്ട് ഇരിക്കാൻ പാടില്ലാതെ ആയിരിക്കും. ഉടനെ അവിടെനിന്ന് എണീട്ടു പോയിരിക്കണം അല്ലേ?

നമ്പൂതിരിപ്പാട്. അതെ - കൈപിന്നേയും പിടിച്ചതിൻ്റെ ശേഷം പോയി.

ചെറുശ്ശേരി നമ്പൂതിരി: പിന്നെ കണ്ടതേ ഇല്ല - അല്ലെ?

നമ്പൂതിരിപ്പാട്: പിന്നെ കണ്ടിട്ടേ ഇല്ല.

ചെറുശ്ശേരി നമ്പൂതിരി; അതി കുലശലായി ഭൂമിച്ചിരിക്കണം. സായ്വ് കൂടെത്തന്നെ ഉണ്ടാ യിരുന്നുവല്ലോ അതാണ് അത്ര പരിഭ്രമം ഉണ്ടായി വേഗം പോയിക്കളഞ്ഞത് എന്നു തോന്നുന്നു. അല്ലെങ്കിൽ കുറേക്കൂടി സല്ലാപങ്ങൾ ഉണ്ടാവുമായിരുന്നു.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി ആൾ ബുദ്ധിമാൻ തന്നെ. ഇതാണു ചെറുശ്ശേരിയെ എനിക്ക് ഇത്ര സ്നേഹം. ശരിയാണു ചെറുശ്ശേരി പറഞ്ഞത്. ആ സ്ത്രീ എന്നിലും ഞാൻ അവളിലും ഭൂമിച്ചു പോയി. എന്നാൽ പിന്നെ അതിനെക്കുറിച്ചു ശ്രമിക്കാഞ്ഞത് ആ വക സ്ത്രീകളുമായി നോക്കു ചേർച്ച ശാസ്ത്ര വിരോധമല്ലേ എന്നു വെച്ചിട്ടാണ്. മറ്റു യാതൊരു പ്രയാസവുമില്ലാ.

ചെറുശ്ശേരി നമ്പൂതിരി: ശാസ്ത്ര വിരോധമായത് ഒന്നും ചെയ്യരുത്. ഇവിടുത്തെ ബുദ്ധിയുടെ മാതിരി ഓർത്തു ഞാൻ അത്ഭുതപ്പെടുന്നു. ഇത്ര എല്ലാം ആഗ്രഹം അവളിൽ തോന്നീട്ടും ആ ആഗ്രഹം ശാസ്ത്ര വിരുദ്ധമെന്ന് ഓർത്ത് ഇല്ലാതാക്കിയത് ഇവിടുത്തെ ഒരു ധൈര്യം തന്നെ.

നമ്പൂതിരിപ്പാട്. ചിലപ്പോൾ ഇനിക്ക് ഇതിലെല്ലാം വലിയ ധൈര്യമാണ്. കോപ്പാട്ടു കുമ്മി ണിയെ ഞാൻ വളരെ കുഴക്കി. ആ കഥ കേൾക്കണോ?

ചെറുശ്ശേരി നമ്പൂതിരി: അത് ഇവിടുന്ന് ഇന്നാൾ ഒരു ദിവസം പ്രസ്താവിച്ചു കേട്ടു. എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. അന്നു മുതൽക്കാണ് ഇവിടുന്ന് അതിധൈര്യവാൻ എന്ന് എനിക്കു വിശ്വാസം വന്നത്.

നമ്പൂതിരിപ്പാട്. എന്നാൽ ഈ വെള്ളക്കാരുടെ സ്ത്രീകളുടെ നിറം ബഹു വിശേഷം തന്നെ. ഇന്ദുലേഖയുടെ നിറം എന്താണ്.?

ചെറുശ്ശേരി നമ്പൂതിരി: നല്ല സ്വർണ്ണ വർണ്ണം.

നമ്പൂതിരിപ്പാട്: എൻ്റെ നിറത്തേക്കാൾ അധികമോ?

ചെറുശ്ശേരി നമ്പൂതിരി: ആ കഥ എന്തിന് ചോദിക്കുന്നു. നമ്പൂതിരിയുടെ നിറം ഒന്നു വേറെ തന്നെയാണ്.

നമ്പൂതിരിപ്പാട്: ചെറുശ്ശേരി ഇപ്പോൾ പരിഹസിക്കുകയാണ് ചെയ്യുന്നത്. എൻ്റെ നിറം

ഇന്ദുലേഖയുടെ നിറത്തേക്കാൾ അധികം നന്നോ?

ചെറുശ്ശേരി നമ്പൂതിരി: ഇങ്ങിനെ ചോദിക്കുന്നതാണ് എനിക്ക് ആശ്ചര്യം സംശയമി ല്ലാത്ത കാര്യത്തിൽ പിന്നെയും ചോദിച്ചാലോ?

നമ്പൂതിരിപ്പാട്. ആട്ടെ - ചെറുശ്ശേരി എന്നെയും കണ്ടിട്ടുണ്ട്. ഇന്ദുലേഖയെയും കണ്ടിട്ടുണ്ട് ഞങ്ങൾ രണ്ടാളുടെയും ശൃംഗാരാദിരസങ്ങളെയും സാമർത്ഥ്യത്തെയും ചെറുശ്ശേരി വേ ണ്ട വണ്ണം അറിയും. എല്ലാം കൊണ്ടും നോക്കിയാൽ ആ കുട്ടിക്ക് എന്നെ ബോധിക്കുമെ ന്നും ചെറുശ്ശേരിക്കു ബോദ്ധ്യമുണ്ടോ? ചെറുശ്ശേരിയുടെ ബോദ്ധ്യമാണ് എനിക്ക് ബോദ്ധ്യം.

ചെറുശ്ശേരി നമ്പൂതിരി: എന്താണ് ഇങ്ങിനെ ചോദിക്കുന്നത്? കഷ്ടം! അതു ഞാൻ മുമ്പേ തന്നെ തീർച്ചയാക്കിയ കാര്യമാണല്ലോ. ആ കുട്ടി നമ്പൂതിരിയെക്കണ്ടാൽ ആ നിമിഷം സഹിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ലാ. അവൾ അതിസരസയാകയാൽ നമ്പൂതിരിയെ കാണുന്ന ക്ഷണം, നമ്പൂതിരിയുടെ ഗുണം അവൾ മനസ്സിലാക്കും എന്നുള്ളതിന് എനിക്കു സംശയമില്ലാ. മനസ്സിലാക്കിയാൽ പിന്നെ ഉണ്ടാവുന്നത് എന്ത് എന്നു ഞാൻ പറയണോ? കുട്ടിക്കു നമ്പൂതിരിയെ ബോധിക്കുമോ എന്നു ചോദിക്കുകയോ? നല്ല ചോദ്യം! എപ്പോ ഴാണു പുറപ്പെടാൻ വിചാരിക്കുന്നത്?

നമ്പൂതിരിപ്പാട്: നാളെ രാവിലെ. ചെറുശ്ശേരി കൂടത്തന്നെ വന്നാലേ എനിക്കു രസമുള്ളൂ. പി ന്നെ രണ്ടു കുട്ടിപ്പട്ടന്മാർ. കാര്യസ്ഥൻ നാരായണൻ. ഒരു ആറു വാല്യക്കാരും ഗോവിന്ദനും മാത്രം മതി. ചെറുശ്ശേരി മഞ്ചലിൽ എൻ്റെ പല്ലക്കിന്റെ കൂടെത്തന്നെ. ഇന്ദുലേഖയെ ഇങ്ങട്ടു കൂട്ടിക്കൊണ്ടു വരുവാൻ നല്ല ഒരു പല്ലക്കും എട്ടാളെയും കൂടെത്തന്നെ കൊണ്ടു പോണം.

ചെറുശ്ശേരി നമ്പൂതിരി: അതു പിന്നെ കൊണ്ടു പോയാൽ മതി. കൊണ്ടു പോയിട്ടുതന്നെ ആവശ്യമില്ല. പല്ലക്ക് ഇന്ദുലേഖയുടെ ഭവനത്തിൽ തന്നെ അഞ്ചോ ആറോ ഉണ്ട്.

നമ്പൂതിരിപ്പാട്: ശരി - എന്നാൽ കൊണ്ടുപോണ്ട. ചെറുശ്ശേരി അച്ഛനെ പോയി ഒന്ന് അറിയിക്കും.

ചെറുശ്ശേരി നമ്പൂതിരി: അപ്പോൾ നാളെ എങ്ങിനെ പോവുന്നു - നാളെ ഇവിടെ രാമപ്പണി ക്കരുടെ കഥകളി നിശ്ചയിച്ചിട്ടില്ലേ!

നമ്പൂതിരിപ്പാട്: നാളെയ്ക്കാണോ? ശരി - വേണ്ടതില്ലാ. കളിച്ചോട്ടെ. നോക്കു പോവുക. ഉണ്ണികൾ കാണട്ടെ. മടങ്ങി വന്നിട്ടു രണ്ടുമൂന്നരങ്ങ് കളിപ്പിക്കാം. ഇന്ദുലേഖയ്ക്കും കാണാമ cep.

ചെറുശ്ശേരി നമ്പൂതിരി: രാമപ്പണിക്കർക്കു മറ്റന്നാൾ നിശ്ചയമായി പോണം എന്നാണു പറ

നമ്പൂതിരിപ്പാട്: എന്നാൽ യാത്ര മറ്റന്നാളാക്കിയാലോ?

ചെറുശ്ശേരി നമ്പൂതിരി: അതാണ് നല്ലത് എന്നു തോന്നുന്നു.

നമ്പൂതിരിപ്പാട്: വേണ്ട - കളിക്കാർ എനിയത്തെ കൊല്ലം വരുമല്ലൊ.

ചെറുശ്ശേരി നമ്പൂതിരി: എന്തു സേവ?

നമ്പൂതിരിപ്പാട്: ഇഷ്ടം പോലെ ഞാൻ വിവരം കളിക്കാരോട് പറയാം.

സൂരിനമ്പൂതിരിപ്പാട്ടിലേക്കു കളിയിലും ഇന്ദുലേഖയിലും ഉള്ള രണ്ടു വിധമായ ആസക്തി കൾ അന്യോന്യം പിണങ്ങി അദ്ദേഹത്തെ കുറെനേരം വളരെ വ്യസനിപ്പിക്കുകയും ഉപ ദ്രവിക്കുകയും ചെയ്തു. കുറെ വിചാരിച്ച് ഒടുവിൽ:

നമ്പൂതിരിപ്പാട്: ഞാൻ നാളെ അവിടെ എത്തുമെന്ന് എഴുത്ത് അയച്ചു പോയി.

ചെറുശ്ശേരി നമ്പൂതിരി: എപ്പോൾ അയച്ചു?

നമ്പൂതിരിപ്പാട്: കുളപ്പുരയിൽ വച്ച് ചെറുശ്ശേരിയെ വിളിക്കാൻ ആളെ അയച്ച ഉടനെ കറു ത്തേടത്തിനു മറുപടി അയച്ചു പോയി.

ചെറുശ്ശേരി നമ്പൂതിരി: അതു കൊണ്ട് എന്താണ് വിഷമം? ഇപ്പോൾ തന്നെ രണ്ടാമത് ഒരു എഴുത്തയയ്ക്കണം, മറ്റന്നാൾ ആണു വരുന്നത് എന്ന്.

നമ്പൂതിരിപ്പാട്: ഇന്ദുലേഖയ്ക്ക് ആദ്യം തന്നെ പുത്തരിയിൽ കല്ലു കടിച്ചുമാതിരി ഒരു മനോ വ്യസനമോ കുണ്ഠിതമോ ഉണ്ടാകുന്നതു ശരിയോ? അവൾ നാളെ ഞാൻ എത്തുമെന്ന് കാ ത്തിരിക്കും.

ചെറുശ്ശേരി നമ്പൂതിരി: ഒരിക്കലും ഇന്ദുലേഖയ്ക്ക് ഒരു മനോവ്യസനവും കുണ്ഠിതവും ഇതുകൊ ണ്ട് ഉണ്ടാവുകയില്ല. അതിന്നു ഞാൻ ഉത്തരവാദി, നാളത്തെ യാത്ര മറ്റന്നാളാക്കിയാൽ എന്തൊരു വൈഷമ്യമാണ്? പിന്നെ നമ്പൂതിരി വളരെ കാര്യങ്ങൾ ഉള്ള ആളല്ലേ. നിശ്ച യിച്ച ദിവസങ്ങളിൽതന്നെ എല്ലാ കാര്യങ്ങളും ശരിയായി നടന്നുവെന്നു വരുമോ?

നമ്പൂതിരിപ്പാട്: ശരിതന്നെ എന്നാൽ രാമന്റെ വേഷം കണ്ടിട്ടു പോവാം. അങ്ങിനെ ഉറച്ചു. എന്നാൽ അച്ഛനോട് ഇപ്പോൾ തന്നെ അറിയിച്ചു മറുപടി വന്നു പറയൂ.

ചെറുശ്ശേരി നമ്പൂതിരി: അതു ചെയ്യാം.

എന്നു പറഞ്ഞു ചെറുശ്ശേരി നമ്പൂതിരി അകത്തേക്കു കടന്നു. തെക്കിനിയിൽ തൻ്റെ സ്നേഹി തൻ നാരായണൻ നമ്പൂതിരിപ്പാടു നിൽക്കുന്നതുകണ്ട് അന്യോന്യം നോക്കി രണ്ടുപേരും ചിറിച്ചു. നാരായണൻ നമ്പൂതിരിപ്പാട്ടിലേക്ക് എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഇന്ദുലേ ഖയുടെ സൌന്ദര്യത്തെക്കുറിച്ചും അവൾക്കു ശീലഗുണം, തൻറേടം, പഠിപ്പ് ഇതുകളെക്കു റിച്ചും അവൾക്ക് അനുരൂപനായ മാധവന്റെ അവസ്ഥയെക്കുറിച്ചും ചെറുശ്ശേരി നമ്പൂതിരി നാരായണൻ നമ്പൂതിരിപ്പാട്ടിലോടു വെടുപ്പായി പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു ജേഷ്ഠൻ്റെ ഈ തിരക്കുകൾ എല്ലാം കണ്ടിട്ടു കുറെ ഭ്രമം തോന്നി.

നാരായണൻ നമ്പൂതിരിപ്പാട്: എന്താണ് നാളെത്തന്നെയോ യാത്ര?

ചെറുശ്ശേരി നമ്പൂതിരി: നാളെ കഥകളി, മറ്റന്നാൾ, ഇന്ദുലേഖാ പരിണയം.

നാരായണൻ നമ്പൂതിരിപ്പാട്: ചെറുശ്ശേരി പറഞ്ഞതിൽ എനിക്കു കുറെ സംശയം തോന്നു
ന്നുണ്ടേ. ഇദ്ദേഹത്തിൻ്റെ ഘോഷം കൂട്ടൽ കാണുമ്പോൾ കറുത്തേടത്തിൻ്റെ നിഷ്കർഷയാൽ ഇന്ദുലേഖയെ ഒരു സമയം ഒന്നിച്ചു കൊണ്ടു വരുമെന്നാണ് എനിക്കു തോന്നുന്നത്.

ചെറുശ്ശേരി നമ്പൂതിരി: അത് ആ പെണ്ണിനെയും മാധവനെയും നമ്പൂതിരിക്കാണാത്തതി നാൽ തോന്നുന്നതാണ്. സാധാരണ ഇങ്ങനെ തോന്നാം. ഇന്ദുലേഖയെപ്പോലെ ആ മല യാളത്തിൽ ഞാൻ ഒരു പെൺകുട്ടിയെയും കണ്ടിട്ടില്ലാ. എനിക്ക് ഇക്കാര്യത്തിൽ ലേശം ഭ്രമമില്ലാ. നമ്പൂതിരിയെ എത്രണ്ടു വഷളാക്കി വിടുമോ എന്നേ സംശയമുള്ളൂ.

നാരായണൻ നമ്പൂതിരിപ്പാട്: എന്താണു പറയുന്നത്? കറുത്തേടം തീർച്ചയായി എഴുതി യിരിക്കുന്നു. ഒന്നും ആലോചിക്കാതെ അങ്ങനെ എഴുതുമോ?

ചെറുശ്ശേരി നമ്പൂതിരി: ആട്ടെ രണ്ടു മൂന്നു ദിവസത്തിലകത്തു തീർച്ചയാവുന്ന കാര്യത്തെ ക്കുറിച്ച് നോം എന്തിന് ഇത്ര തർക്കിക്കുന്നു? എനിക്ക് അപ്പൻ നമ്പൂതിരിയെ കാണണം.

എവിടെയാണ്?

നാരായണൻ നമ്പൂതിരിപ്പാട്: മുകളിൽ കിടക്കുന്നു. എന്തിനാണ്, ഈ വിവരം അറിയി ക്കാനോ?

ചെറുശ്ശേരി, “അതേ," എന്നു പറഞ്ഞു മുകളിലേക്കു പോയി. അപ്പൻ നമ്പൂതിരിയെ അറി യിച്ചു മടങ്ങി സൂരിനമ്പൂതിരിപ്പാട്ടിലെ പത്തായപ്പുര മാളികയിലേക്കു ചെന്നു.

നമ്പൂതിരിപ്പാട്: ചെറുശ്ശേരിയാണ് ഈ വികടങ്ങൾ എല്ലാം ഉണ്ടാക്കുന്നത്. കഥകളി എ ന്താണു സാരം? നാളെത്തന്നെ പോയാൽ എന്താണ്?

ചെറുശ്ശേരി നമ്പൂതിരി: ഇപ്പോൾ തന്നെ, മറ്റന്നാളാണ് പുറപ്പെടുന്നത് എന്നു ഞാൻ അപ് ഫൻ നമ്പൂതിരിയോടു പറഞ്ഞ് അനുമതി വാങ്ങിയല്ലോ. എനി നാളെ പുറപ്പെടുന്നത് ശരി യാണോ?

നമ്പൂതിരിപ്പാട്. എനിക്ക് ഇന്ദുലേഖയെ കാണാൻ വഴുകുന്നു. എന്താണു പറഞ്ഞിട്ടു ഫലം! മറ്റന്നാൾ വൈകുന്നേരം വരെ ക്ഷമിക്കുകയേ നിവൃത്തിയുള്ളൂ.

ചെറുശ്ശേരി നമ്പൂതിരി: തൽക്കാലത്തെ ഈ വ്യസന ശാന്തിക്ക് ഈ സമയം മുതൽ നാളെ കളി തുടങ്ങുന്നതുവരെ കളിയുടെ രസം ഓർത്താൽ ഇന്ദുലേഖയുടെ വിചാരം അതുവരെ ഉണ്ടാകയില്ലാ. പിന്നെ കളി കഴിഞ്ഞാൽ ഉടനെ പുറപ്പാടുമായി. പിന്നെ ഇന്ദുലേഖയെ ത്തന്നെ വിചാരിക്കാം. വിചാരിച്ച് വിചാരിച്ച് ഇരിക്കുമ്പോൾ കാണുകയും ചെയ്യാമല്ലോ. അല്ലാതെ ഒരു കാര്യം നിശ്ചയിച്ചിട്ട് അതിനെപ്പറ്റി വ്യസനിക്കരുത്.

നമ്പൂതിരിപ്പാട്: ചെറുശ്ശേരിക്ക് അത്താഴം ഇവിടെ ഞാൻ ഇത്തിരി കിടക്കട്ടെ. എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് ഉറങ്ങാൻ അറയിലേക്കും ചെറുശ്ശേരി നമ്പൂതിരി നാരായണൻ ന മ്പൂതിരിപ്പാട്ടിലെ പത്തായപ്പുരമാളികയിലേക്കും പോയി.


ചന്ദുമേനോൻന്റെതൂലിക എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

20
ലേഖനങ്ങൾ
ഇന്ദുലേഖ
0.0
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
1

പ്രാരംഭം-1

5 January 2024
0
0
0

ചാത്തരമേനോൻ: എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്? ഛീ, ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവൻമാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറെ കവിഞ്ഞു പോയി.മാധവൻ: അശേഷം കവിഞ

2

ഇന്ദുലേഖ -2

5 January 2024
0
0
0

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കി ല്ലെന്ന് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്ന് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. എന്നാലും നിവ

3

ഒരു കോപിഷ്ഠന്റെ ശപഥം-3

5 January 2024
0
0
0

ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ചതും കാരണവർ പഞ്ചുമേനവനും മാധവനും തമ്മിൽ ഉണ്ടായതും ആയ കലഹം പഞ്ചുമേനോനെ കോപാന്ധനാക്കിത്തീർത്തു. പഞ്ചുമേനോൻ ജാത്യാ പരമകോപിയാണ്. പഴയ സമ്പ്രദായക്കാരനാണെന്നു പറയേണ്ടതില്ലല്ലോ.

4

ഒരു വിയോഗം-4

5 January 2024
0
0
0

മാധവൻ: അമ്മേ, എല്ലാം ശട്ടമാക്കിച്ചോളണേ. നാളെ പുലർച്ചെ എനിക്കു മദിരാശിക്കു പുറപ്പെടണം. അച്ഛൻ അകത്തുണ്ടോ?പാർവ്വതി അമ്മ: പോവാൻ ഉറച്ചുവോ?മാധവൻ: എന്താണ് സംശയം? ഞാൻ പോണു.പാർവ്വതി അമ്മ: നിൻ്റെ അച്ഛൻ പോകുമ്പോ

5

പഞ്ചുമേനോന്റെ ക്രോധം-5

7 January 2024
0
0
0

തന്റെ സമ്മതം കൂടാതെ ശിന്നനെ മദിരാശിക്കു കോണ്ടുപോയതുകൊണ്ടും, ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചു കൂടാതെ യായി. താൻ നേരിട്ട് കാണുന്ന സർവ്വ ജനങ്ങളേയും ഒരുപോലെ ശകാരവു

6

പഞ്ചുമേനവന്റെ കുണ്ഠിതം-6

7 January 2024
0
0
0

മാധവൻ മദിരാശിക്ക് പോയി ആറേഴു ദിവസം കഴിഞ്ഞതിൻ്റെ ശേഷം ഒരു ദിവസം രാത്രി പഞ്ചുമേനോനൻ തെക്കിനിയിൽ അത്താഴം ഉണ്ണാൻ ഇരിക്കുമ്പോൾ കേശവൻ ന മ്പൂതിരി ഊണുകഴിഞ്ഞു വന്നു അകത്തേക്ക് പതിവുപോലെ പോകാൻ ഭാവിക്കുന്നതു ക ണ

7

കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്-7

7 January 2024
0
0
0

ഈ കഥയെക്കുറിച്ചു ശരിയായും സത്യമായും ഒരു പുസ്തകം ഉണ്ടാക്കാൻ ഉറച്ച് ആരംഭ ത്തിൽ തന്നെ ആ പുസ്തകത്തിൽ കാണിപ്പാൻ പോവുന്ന വല്ല സംഗതികളാലും വല്ലവർക്കും വല്ല സുഖക്കേടോ പരിഭവമോ ഉണ്ടാവാൻ എടയുണ്ടോ എന്ന് ആ ഗ്രന്ഥക

8

മദിരാശിയിൽ നിന്ന് ഒരു ആഗമനം-8

7 January 2024
0
0
0

ആറാം അദ്ധ്യായത്തിൽ പറഞ്ഞകഥ നടന്നതിൻ്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാമന യ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തു കൊണ്ടു പഞ്ചുമേനവൻ, കേശവൻ നമ്പൂ തിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവര് എല്ലാം പ

9

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും-9

8 January 2024
0
0
0

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാട് കോച്ചിന്മേൽ നിന്ന് എണീട്ടു ഗോ വിന്ദനെ വിളിച്ചു.നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുന്നു. അമാലന്മാര് ഇവിടെ ത്തന്നെ കിടക്കുന്നില്ലെ? എല്ലാവര

10

മദിരാശിയിൽ നിന്ന് ഒരു കത്ത്-10

8 January 2024
0
0
0

പഞ്ചുമേനോൻ ഊണു കഴിഞ്ഞ ഉടനെ ഇന്ദുലേഖ നമ്പൂതിരിപ്പാട്ടിലെ കണ്ടുവോ എന്നറി വാൻ കുഞ്ഞിക്കുട്ടിയമ്മ ഇന്ദുലേഖയുടെ മാളികമേൽ പോയി. ചെല്ലുമ്പോൾ ഇന്ദുലേഖ ഒരു തൊപ്പി തുന്നിക്കൊണ്ടു ചാരുപടിയിൽ ഇരിക്കുന്നു. മുത്തശ്

11

നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്-11

8 January 2024
0
0
0

മുത്തു: (ഊട്ടുപുരയിൽ വെച്ച്) ഇത് എന്തു ഘോഷമാണ്! ഹേ, ഞാൻ നമ്പൂതിരിപ്പാട്ടിലെ വേഷം പോലെ ഒരു വേഷം കണ്ടിട്ടില്ല. എന്തു കുപ്പായമാണ്! എന്തു തൊപ്പി! കുപ്പായ ത്തിനു മീതെ ഇട്ടിട്ടുള്ള ആ തുപ്പട്ട് ഒരു ആയിരം ഉറു

12

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം-12

8 January 2024
0
0
0

നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവൻ നമ്പൂതിരി, പഞ്ചുമേനോൻ തന്നോട് അറിയിപ്പാൻ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോൾ ചെറുശ്ശേരി നമ്പൂതിരി യും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു ക

13

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം-13

9 January 2024
0
0
0

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണംഒരു അര മണിക്കൂർ നേരമേ നമ്പൂതിരിപ്പാട് ഉറങ്ങിയുള്ളൂ. അപ്പോൾ ഉണ്ടായ ഉറക്കിന് ഉറക്കം എന്നല്ലാ പറയേണ്ടത് - ഒരു മയക്കം എന്നാണ്. ആ മയക്കം കഴിഞ്ഞ ഉടനെ എ

14

നമ്പൂതിരിപ്പാട്ടിലെ പരിണയം-14

9 January 2024
0
0
0

നമ്പൂതിരിപ്പാട് : പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.പഞ്ചുമേനോൻ: എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!നമ്പൂതിരിപ്പാട്: പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.പഞ്ചുമേനോൻ: പാടുള്ളതാണെങ്ക

15

ഒരു ആപത്ത്-15

9 January 2024
0
0
0

നമ്പൂതിരിപ്പാട്ടിലെ ഘോഷയാത്ര വെളിച്ചാവുമ്പോഴേയ്ക്ക് ശാസ്ത്രികളും നമ്പൂരിമാരും കിടന്നു റങ്ങുന്ന ഊട്ടുപുരയുടെ സമീപം എത്തി. ആ ഊട്ടുപുര പഞ്ചുമേനവൻ്റെ വകയും രണ്ടു വ ഴികൾ കൂടുന്ന സ്ഥലത്തുണ്ടാക്കപ്പെട്ടിട്ടു

16

മാധവന്റെ രാജ്യസഞ്ചാരം-16

9 January 2024
0
0
0

മാധവൻ മദിരാശിയിൽ നിന്നു വണ്ടികയറുമ്പോൾ ബൊമ്പായിലേക്കാണു ടിക്കറ്റു വാ ങ്ങിയത് എന്നു പറഞ്ഞിട്ടുണ്ടല്ലൊ. തൻ്റെ കൂടെ ഭൃത്യന്മാർ ആരും ഇല്ല. ഉടുപ്പ് ഇടുന്ന തോൽപ്പെട്ടിയിൽ കുറെ വസ്ത്രങ്ങൾ (അധികവും ഇംഗ്ലീഷ് മ

17

മാധവനെ കണ്ടെത്തിയത്-17

9 January 2024
0
0
0

ധനംകൊണ്ട് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേൻ്റെ ആതിഥ്യത്തെ പരി ഗ്രഹിച്ചു സ്വർലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതി ബങ്കളാവിൽ മാധ വൻ അതി സുഖത്തോടെ പത്തു ദിവസം താമസിച്ചു. അതിൻ്റെ ശേഷം പുറപ്പെടാനായ

18

ഒരു സംഭാക്ഷണം -18

10 January 2024
0
0
0

ബാബു കേസബചന്ദ്രസേൻ്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രി കയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി:ഗോവിന്ദപ്പണിക്

19

മാധവന്റെ സഞ്ചാര കാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ-19

10 January 2024
0
0
0

മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യ

20

കഥയുടെ സമാപ്തി'-20

10 January 2024
0
0
0

ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻ കുട്ടിമേനവനും കൂടി ബൊമ്പായിൽനിന്നു പു റപ്പെട്ടു മദിരാശിയിൽ വന്നു. മാധവൻ ഗിൽഹാം സായ്‌വിനെ പോയി കണ്ടു വിവരങ്ങൾ എല്ലാം ഗ്രഹിപ്പിച്ചു. അദ്ദേഹം വളരെ ചിറിച്ചു. ഉടനെ മാധവന

---

ഒരു പുസ്തകം വായിക്കുക